സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് താരങ്ങളെ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് അന്വേഷണം പുരോഗമിക്കുന്നു. ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിനെയാണ് എൻഫോഴ്സ്മെന്റ് ഒടുവിൽ ചോദ്യം ചെയ്തത്. സുകേഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കോടികൾ തട്ടിയ സംഘത്തിനെതിരായ കേസിലാണ് അന്വേഷണം നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ താരത്തെ സാക്ഷിയായി ചോദ്യം ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെട്ട കൈക്കൂലി കേസിൽ ആരോപണവിധേയനായ സുകേഷ് ചന്ദ്രശേഖർ നടത്തുന്ന കോടിക്കണക്കിന് രൂപ തട്ടിയെടുക്കൽ റാക്കറ്റുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ജാക്വലിൻ ഫെർണാണ്ടസ് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയല്ലെന്നും മറിച്ച് സുകേഷ് ചന്ദ്രശേഖറിനെതിരായ കേസിൽ സാക്ഷിയായി വിസ്തരിക്കുന്നതിന് വേണ്ടിയാണ് വിളിപ്പിച്ചിട്ടുള്ളതെന്നുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 2017ൽ അറസ്റ്റിലായ സുകേഷ് നിലവിൽ ദില്ലിയിലെ രോഹിണി ജയിലിലാണ് കഴിയുന്നത്. അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ജാക്വലിൻ ഫെർണാണ്ടഡ്…
Read MoreCategory: Today’S Special
ആ പണം കൊണ്ട് ആര്‍ഭാടമായി ജീവിച്ചതില്‍ കുറ്റബോധമുണ്ട്! നടി ശില്പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നു; പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
നടി ശില്പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. നീലച്ചിത്ര നിർമാണ കേസിൽ ഭർത്താവ് രാജ് കുന്ദ്രെ അറസ്റ്റിലായതിന് പിന്നാലെയാണ് നടിയുടെ തീരുമാനം. രാജ് കുന്ദ്രയിൽ നിന്ന് ജീവനാംശമോ സ്വത്തുക്കളോ വാങ്ങിക്കാൻ നടിക്ക് താൽപര്യമില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ് കുന്ദ്രെ അധാർമികമായി ഉണ്ടാക്കിയ പണം കൊണ്ട് ഇത്രയും കാലം ആർഭാടമായി ജീവിച്ചതിൽ നടിക്ക് കുറ്റബോധമുണ്ടെന്നും നടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. രാജ് കുന്ദ്രയുടെ വീട്ടിൽ നിന്നും കഴിയുന്നതും വേഗം മാറിത്താമസിക്കാനാണ് ശിൽപ ആഗ്രഹിക്കുന്നത്. ജോലിക്ക് വേണ്ടി കരൺ ജോഹർ അടക്കം മറ്റ് പല സംവിധായകരെയും നടി സമീപിച്ചിട്ടുണ്ട്. അനുരാഗ് ബസു, പ്രിയദർശൻ എന്നിവരുടെ അടുത്ത പടത്തിൽ ശിൽപ അഭിനയിക്കുമെന്നാണ് സൂചന. സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ ജഡ്ജ് ആയും ശിൽപയെത്തുന്നുണ്ട്. ജൂലൈയിലാണ് അശ്ലീല ചിത്ര നിര്‍മ്മാണത്തില്‍ രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്.
Read More15 കോടി രൂപ മുടക്കിയാൽ ബാബു ആന്റണിയെ വച്ച് വാരിയംകുന്നൻ! സംവിധായകൻ ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ…
15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ വാരിയംകുന്നൻ സിനിമ സിനിമ ചെയ്യാംമെന്ന് സംവിധായകൻ ഒമർ ലുലു. ബാബു ആന്റണിയാവും ചിത്രത്തിലെ നായകനെന്നും ഒമർ സോഷ്യൽ മീഡിയയിൽ കുറിച്ചു പോസ്റ്റിന്റെ പൂർണരൂപം പ്രീബിസിനസ്സ് നോക്കാതെ Babu Antony ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും. വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ച് ഒന്നര വർഷത്തിന് ശേഷമാണ് സിനിമയിൽ നിന്നും പിന്മാറിയതായി സംവിധായകൻ വ്യക്തമാക്കുന്നത്. ഇതോടെ, വലിയ ചർച്ചയായ സിനിമ പ്രഖ്യാപനത്തിന് അവസാനമുണ്ടായിരിക്കുകയാണ്. സിനിമയുടെ പേരിൽ പൃഥ്വിരാജും ആഷിഖ് അബുവും വലിയതോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു.
Read Moreവിവാഹം കഴിഞ്ഞ് അഞ്ചാം മാസമായപ്പോഴേക്കും ജീവിതത്തില്‍ ഒരു സന്തോഷം കൂടി ! തന്റെ പുതിയ ‘ വിശേഷം’ ആരാധകരെ അറിയിച്ച് ദുര്‍ഗ്ഗ കൃഷ്ണ…
പൃഥിരാജിന്റെ നായികയായി വിമാനം എന്ന സിനിമയില്‍ കൂടി വെള്ളിത്തിരയില്‍ ചേക്കേറിയ നടിയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് ഒരു പിടി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കാനും താരത്തിനായി. മികച്ച ഒരു നര്‍ത്തകി കൂടിയാണ് ദുര്‍ഗാ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. വിമാനത്തിന് പിന്നാലെ പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം നായികയായി എത്തിയിരുന്നു. കോഴിക്കോടാണ് ദുര്‍ഗയുടെ സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ഒരു ബിസിനസ് കാരനാണ് ദുര്‍ഗയുടെ അച്ഛന്. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവഹം കഴിഞ്ഞത്. കാമുകനും സിനിമാ നിര്‍മ്മാതാവായ അര്ജുന് രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്.ഏറെനാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇവര്‍ വിവാഹിതരായത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു വിവാഹം. ഗുരുവായൂരില്‍ വച്ചുള്ള ലളിതമായ ചടങ്ങായിരുന്നു വിവാഹം. യാഥാസ്ഥിതിക കുടുംബം ആണെങ്കിലും സിനിമയില്‍ കുടുംബം മുഴുവന്‍ സപ്പോര്‍ട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഏറെ…
Read Moreഒമ്പത് കാമുകിമാര്‍ ! കൊലപ്പുള്ളിക്കു ലൗ ലെറ്ററെഴുതാൻ കാമുകിമാരുടെ മത്സരം; ജോ ജയിലിലും ഒരു നിത്യ ഹരിതകാമുകനായി ജീവിക്കുകയാണ്
വിറ്റ്ഫീല്‍ഡ് സ്വദേശിയായ ജോ ഒറെയ്ലി ഭാര്യ റേച്ചല്‍ കാലാലിയയെ കൊന്നതിന് ജയിലിലാണ്. ജീവപര്യന്തമാണ് വിധിച്ചിരിക്കുന്ന ശിക്ഷ. പക്ഷേ, ജോ ജയിലിലും ഒരു നിത്യ ഹരിതകാമുകനായി ജീവിക്കുകയാണ്. കാരണമെന്താണെന്നോ ജയിലില്‍ ജോയെ തേടിയെത്തുന്നത് നിരവധി പ്രണയ ലേഖനങ്ങളാണ്. ജയില്‍ അധികൃതര്‍ തന്നെ ഇത് വ്യക്തമാക്കിക്കഴിഞ്ഞു. ഒമ്പത് കാമുകിമാര്‍ ഭാര്യ റേച്ചല്‍ കാലാലിയുടെ കൊലപാതകത്തിനുള്ള ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് 14 വര്‍ഷങ്ങള്‍ക്ക് ശേഷവും ജോ ഒറെലിക്ക്് സ്ഥിരമായി ഫാന്‍ മെയില്‍ ലഭിക്കുന്നതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ‘ജോയ്ക്ക് ഏകദേശം ഒമ്പത് വ്യത്യസ്ത സ്ത്രീകളുമായി ബന്ധമുണ്ട്, അവന് നിരപരാധിയാണെന്നാണ് ഇവരെല്ലാം വിശ്വസിക്കുന്നതെന്നതും അധികൃതരെ അമ്പരിപ്പിക്കുന്നു. എന്നാലും ഇത്തരമൊരു വ്യക്തിയുമായി പ്രണയത്തിലാകണമെങ്കില് ജീവിതത്തില്‍ ഏറെ ഒറ്റപ്പെട്ട് ജീവിക്കുന്നവരായിരിക്കും ഇവരെന്നാണ് ജയില്‍ അധികൃതപര് പറയുന്നത്. ജയിലില്‍ മറ്റാരെക്കാളും കൂടുതല്‍ ആരാധകര്‍ ഉള്ള തടവുകാരനാണ് ജോയെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.കുറ്റക്കാരനാണ് ജോ തന്റെ ഭാര്യയെ കൊന്നുവെന്നത് തെളിയിക്കപ്പെട്ട…
Read More43 ഡിഗ്രി ചൂടിലും സ്വെറ്റര്‍ ഷര്‍ട്ടിനുള്ളില്‍ ഇട്ടാണ് ദിലീപ് നിന്നത് ! താരത്തിന്റെ ‘ദുരുദ്ദേശം’ വെളിപ്പെടുത്തി ഷിബു ചക്രവര്‍ത്തി
മലയാള സിനിമയിലെ എക്കാലയും മികച്ച പട്ടാള ചിത്രങ്ങളിലൊന്നാണ് എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ മമ്മൂട്ടി, മുകേഷ്, പ്രിയ രാമന്, മോഹിനി, വിക്രം, ദിലീപ്, സുകുമാരന്‍ എന്നിവരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത സൈന്യം. മലയാളത്തിലെ സൂപ്പര്‍താരങ്ങളിലൊരാളായ ദിലീപിന്റെ രണ്ടാമത്തെ മാത്രം ചിത്രമായിരുന്നു അത്. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രത്തിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം ആയിരുന്നു അത്. 1993ല്‍ ഇറങ്ങിയ സിനിമയില്‍ ഒരു ചെറിയ റോളിലാണ് താരം എത്തിയത്. സൈന്യം ചിത്രത്തില്‍ ദിലീപിന് ഡയലോഗുകള്‍ കിട്ടാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി. സൈന്യത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ വച്ചായിരുന്നു. അന്ന് ദിലീപ് എല്ലാ ദിവസവും എന്റെ കൂടെ നടക്കാന്‍ വരുമായിരുന്നു. മൊബൈല്‍ ഇല്ലാത്തതു കൊണ്ട് ഫോണ്‍ വിളിക്കാനൊക്കെ എസ്ടിഡി ബൂത്തിലേക്ക് പോവും. രാത്രി പത്ത് മണിയാവുമ്പോള്‍ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കണമായിരുന്നു. ദിലീപും എന്റെ കൂടെ…
Read Moreനിര്‍ധന യുവതിയുടെ വിവാഹത്തിന് വസ്ത്രവും ഒരു ലക്ഷം രൂപയും നല്കി സുരേഷ് ഗോപി ! യുവതിയുടെ അവസ്ഥ താരത്തെ അറിയിച്ചത് പോലീസുകാര്‍….
സെപ്റ്റംബറില്‍ വിവാഹിതയാവുന്ന നിര്‍ധന യുവതിയ്ക്ക് നേരെ സഹായഹസ്തങ്ങള്‍ നീട്ടി സുരേഷ് ഗോപി. ഏറ്റുമാനൂര്‍ സ്വദേശിയായ അശ്വതി അശോക് എന്ന യുവതിക്കാണ് സുരേഷ് ഗോപി ഒരു ലക്ഷം രൂപയും വിവാഹവസ്ത്രവും നല്കി സഹായിച്ചത്. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനെ നഷ്ടമായ അശ്വതിയുടെ അമ്മ ഒരു റിസോര്‍ട്ടില്‍ തൂപ്പുകാരിയായിട്ടാണ് ജോലി നോക്കി കുടുംബം പുലര്‍ത്തുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി ബാധിച്ചതോടെ വിവാഹം നടത്തുന്ന കാര്യം ബുദ്ധിമുട്ടിലായി. സെപ്റ്റംബര്‍ ഒന്‍പതിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹം നടത്തുവാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് ദേവികുളം ലോക്കല്‍ പോലീസ് സ്റ്റേഷനിലെ ഓഫീസര്‍മാരാണ് സുരേഷ് ഗോപിയെ അറിയിച്ചത്. തുടര്‍ന്ന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ വെച്ച് ഒരു ലക്ഷത്തിന്റെ ചെക്കും വിവാഹവസ്ത്രവും താരം അശ്വതിക്ക് നല്കി. സൂപ്പര്‍ഹിറ്റ് സംവിധായകന് ജോഷി ഒരുക്കുന്ന പാപ്പന്റെ ചിത്രീകരണത്തിരക്കുകളിലാണ് താരം ഇപ്പോള്‍. ഗോകുല്‍ സുരേഷ്, സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ളൈ,…
Read Moreഅതീവ ഗ്ലാമറസായ വസ്ത്രം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മൗനി റോയ് ! എന്നാല്‍ പണി പാളിയെന്ന് മനസ്സിലായപ്പോള്‍ നടി കാറിലേക്ക് ഓടി; വീഡിയോ വൈറല്‍…
നിരവധി ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് മൗനി റോയ്. നടിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നത് പതിവാണ്. എന്നാല്‍ ഇപ്പോള്‍ നടിയ്ക്ക് പറ്റിയ ഒരു അബദ്ധമാണ് വൈറലാകുന്നത്. അന്ധേരിയിലെ ടി സീരീസ് സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു നടി. കാറില്‍ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെ നടിയെ പാപ്പരാസികള്‍ വളഞ്ഞു. ഈ സമയമാണ് തന്റെ വസ്ത്രത്തെ കുറിച്ച് നടി ചിന്തിക്കുന്നത്. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ വസ്ത്രത്തിന്റെ ഒരുഭാഗം ശരീരഭാഗത്തുനിന്നും മാറിയ അവസ്ഥയിലായിരുന്നു. ഇനി ഇവിടെ നിന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഉറപ്പായതോടെ നടി ഉടന്‍ തന്നെ വണ്ടിയിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാണ്.
Read Moreഒരു തെറ്റു പറ്റി, പക്ഷേ കുഴപ്പമില്ല…! നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്ക് പിന്തുണയുമായി നടി ശില്പ ഷെട്ടി
നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായിയും ഭര്‍ത്താവുമായ രാജ് കുന്ദ്രയ്ക്ക് പിന്തുണയുമായി നടി ശില്പ ഷെട്ടി. ഭർത്താവിന്റെ അറസ്റ്റിനു പിന്നാലെ ശില്പ ഷെട്ടിക്കു നേരേ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായിരുന്നു. എങ്കിലും സൈബര്‍ ഇടത്തില്‍ നിന്ന് താരം മാറി നിന്നിട്ടില്ല. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും ചര്‍ച്ചയാവാറുണ്ട്. തെറ്റുകളെക്കുറിച്ചുള്ള ശില്പ ഷെട്ടിയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. “ഒരു ജീവിതത്തിനായി ഒരാള്‍ നല്കുന്ന കുടിശികയുടെ ഭാഗമാണ് തെറ്റുകള്‍ ” എന്ന സോഫിയ ലോറന്റെ വാക്കുകളാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഒരു തെറ്റ് പറ്റി, പക്ഷേ കുഴപ്പമില്ല” എന്ന കുറിപ്പോടെയാണ് പുസ്തകത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ഞാന്‍ തെറ്റുകള്‍ തിരുത്താന്‍ പോകുന്നു. ഞാന്‍ എന്നോട് ക്ഷമിക്കുകയും അതില്‍ നിന്ന് പഠിക്കുകയും ചെയ്യുമെന്നും കുറിപ്പിലുണ്ട്. അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ചതിനും പ്രചരിപ്പിച്ചതിനുമാണ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. വിവാദങ്ങളില്‍ നിറഞ്ഞതോടെ മാധ്യമവിചാരണ…
Read Moreഇവിടെ ആരാണ് ഇര…? ആരാണ് പ്രതി..? പുരുഷ ഇരകൾക്കും നീതി വേണ്ടേ സുഹൃത്തുക്കളെ? പതിനെട്ടുകാരന്റെ അനുഭവം പങ്കുവച്ചു നടൻ അനീഷ് മേനോന്റെ ചോദ്യം
പുരുഷ ഇരകൾക്കും നീതി വേണ്ടേ സുഹൃത്തുക്കളെ എന്ന ചോദ്യവുമായി നടൻ അനീഷ് മേനോൻ സോഷ്യൽ മീഡിയയിൽ. പതിനേഴുകാരിയുടെ പരാതിയിൽ 35 ദിവസത്തെ ജയിൽ വാസത്തിനുശേഷം നിരപരാധിയാണെന്ന് കണ്ടെത്തിയ പതിനെട്ടുകാരന്റെ അനുഭവം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ ചോദ്യം. മാധ്യമങ്ങൾ പതിനെട്ടുകാരന്റെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിനെതിരേയും താരം പ്രതികരിച്ചിട്ടുണ്ട്. പോസ്റ്റിന്റെ പൂർണരൂപം ഇവിടെ ആരാണ് ഇര…???ആരാണ് പ്രതി..??? 18വയസ്സ് മാത്രം പ്രായമുള്ള നിരപരാധിയായ ‘പ്രതി’യോ??അവനെ വെറുതെ ഒരു രസത്തിന് കുടുക്കിയ ആ പേര് വെളിപ്പെടാത്ത ഇപ്പോഴും നാറാതെ, സ്വയം വരുത്തതിവെച്ച നാറ്റത്തിന്റെ മാറാപ്പ് ഒരു പാവം പയ്യന്റെ തലയിലേക്ക് ചാരിവെച്ച ആ പതിനേഴ്കാരിയോ?? പതിനെട്ടുകാരനെ ‘പ്രതി’യാക്കി അവരോ(രാ)ധിച്ച് ആഘോഷിച്ച് വാർത്തയും അവന്റെ പേരും ഫോട്ടോയും ഫാമിലി ഡീറ്റൈൽസും മാറി മാറി കാണിച്ച മാധ്യമങ്ങളോ?? പുരുഷ ഇരകൾക്കും നീതി വേണ്ടേ സുഹൃത്തുക്കളെ..??? “കഥ” ഇതുവരെ… ….തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നാരോപിച്ച് 17 കാരി…
Read More