ഇതാണ് ബ്രോ സ്നേഹം… ചു​ണ്ടി​ല്‍ തു​ണി കു​രു​ങ്ങി അ​വ​ശ​നി​ല​യി​ലാ​യ ചേ​ര​ക്കോ​ഴി​യെ ര​ക്ഷി​ച്ച് സ്‌​കൂ​ള്‍ വി​ദ്യാ​ഥിക​ള്‍

എ​ട​ത്വ: തു​ണി ചു​ണ്ടി​ല്‍ കു​രു​ങ്ങി​യ ചേ​ര​ക്കോ​ഴി​യെ ര​ക്ഷി​ച്ച് സ​ണ്‍​ഡേ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥിക​ള്‍. ദി​വ​സ​ങ്ങ​ളാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​ലും സാ​ധി​ക്കാ​തെ പോ​ച്ച​യാ​റി​നു സ​മീ​പം മ​രി​യാ​പു​ര​ത്തേ​ക്കു​ള്ള തോ​ട്ടി​ല്‍ അ​വ​ശ​നി​ല​യി​ലായി​രു​ന്ന ചേ​ര​ക്കോ​ഴി​യെയാ​ണ് ചെ​റു​ത​ന പോ​ച്ച വേ​ഴ​ക്കാ​ട് അ​ഞ്ചി​ല്‍ ജീ​സ​ന്‍ ജോ​ജി, പു​ന്ന​പ്ര ഷോ​ണ്‍ ആ​ന്‍റണി, ജീ​വ​ന്‍ ജ​യ​ന്‍, ജ​ലി​ല്‍ ജ​യ​ന്‍, ജ​സ്‌ലിന്‍ സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ര​ക്ഷി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ഈ അഞ്ചം ഗസംഘം പ​ള്ളി​യി​ല്‍ പോ​യി തി​രി​കെ വ​രു​മ്പോ​ഴാ​ണ് തോ​ട്ടി​റ​മ്പി​ല്‍ സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ചേ​ര​ക്കോ​ഴി​യെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട​ത്.

ചേ​ര​ക്കോ​ഴി​യു​ടെ ചു​ണ്ടി​ല്‍ കു​രു​ങ്ങി​യി​രു​ന്ന തു​ണി ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് സൂ​ക്ഷ്മ​മാ​യി മു​റി​ച്ച് നീ​ക്കി​യാ​ണ് ഇവർ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് ചേ​ര​ക്കോ​ഴി​യെ തോ​ട്ടി​ലേ​ക്ക് സ്വ​ത​ന്ത്ര​മാ​യി വി​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment