തിരുവനന്തപുരം: ഹണിട്രാപ്പിലൂടെ യുവാവിനെ തട്ടിക്കൊണ്ട ് പോയി മർദിക്കുകയും സ്വർണാഭരണങ്ങളും പണവും രേഖകളും കവർന്ന കേസിൽ ഒരാളെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഐരാണിമുട്ടം ചിറപ്പാലം സ്വദേശി സച്ചു എന്ന് വിളിയ്ക്കുന്ന സച്ചി(23)നെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികൾക്ക് വേണ്ട ി പോലീസ് അന്വേഷണം ഉൗർജിതമാക്കി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- സ്ത്രീയാണെന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും വാട്ട്സ് ആപ്പിലൂടെയുമാണ് സച്ചിൻ ഉൾപ്പെട്ട പ്രതികൾ ഹണിട്രാപ്പ് നടത്തിയത്. നെടുമങ്ങാട് സ്വദേശിയായ യുവാവിനെ പെണ്‍കുട്ടിയാണെന്ന് വിശ്വസിപ്പിച്ച് വശീകരിച്ച് പ്രതികൾ കഴിഞ്ഞ ദിവസം നേരിൽ കാണാനായി ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് വിളിച്ച് വരുത്തി. സ്വന്തം കാറിൽ അവിടെയെത്തിയ യുവാവിനെ സച്ചിനും സംഘവും ചേർന്ന് ഐരാണിമുട്ടം ഹോമിയോ കോളജിന് സമീപത്തെ ഗ്രൗണ്ടിലെത്തിച്ച് ഇയാളുടെ കൈവശമുണ്ടായിരുന്ന സ്വർണ മോതിരം, 16000 രൂപ, ആർസി ബുക്കിന്റെയും വാഹന ഇൻഷുറൻസിന്റെയും…
Read MoreCategory: Top News
മിസ് കേരളയുടെ മരണം! ഹോട്ടലിൽനിന്നു ലഭിച്ചത് നിർണായക ദൃശ്യങ്ങൾ ? ഹോട്ടലിലെ നിശാ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത് സിനിമ, സീരിയല്‍ രംഗത്തുളളവര്‍
കൊച്ചി: മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പും ഉള്‍പ്പെടെ മൂന്നു പേര് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചിയിലെ ഹോട്ടലില്‍നിന്നു പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിവിആറിന്റെയും ഹാര്‍ഡ് ഡിസ്കിന്റെയും പരിശോധന തുടങ്ങി. ഹോട്ടലില്‍ നടത്തിയ പാര്‍ട്ടിയെക്കുറിച്ചു പോലീസിനു നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. പിടിച്ചെടുത്ത ഉപകരണങ്ങള്‍ സൈബര്‍ പോലീസിന്റെ സഹായത്തോടെയാണ് പരിശോധിക്കുന്നത്. ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍നിന്നു മെട്രോ സിഐ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവ പിടിച്ചെടുത്തത്. കംപ്യൂട്ടറിന്റെ പാസ്വേഡ് അറിയില്ലെന്ന ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയെത്തുടര്‍ന്നാണ് ഇവ പിടിച്ചെടുത്തത്. പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗം നടന്നിട്ടുണ്ടോയെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഹോട്ടലിലെ നിശാ പാര്‍ട്ടികളില്‍ സിനിമ, സീരിയല്‍ രംഗത്തുളളവര്‍ പങ്കെടുക്കുന്നവെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് എക്സൈസ് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെ ഒന്നിന്…
Read Moreയൂറോപ്പില്‍ കോവിഡ് കുതിച്ചുയരുന്നു ! ബ്രിട്ടനെ പിന്നിലാക്കി ഓസ്ട്രിയയും ബെല്‍ജിയവും;ജര്‍മനിയില്‍ കാര്യങ്ങള്‍ അതിരൂക്ഷം…
യൂറോപ്പില്‍ കോവിഡ് കുതിച്ചുയരുന്നു. ഏറ്റവുമധികം കോവിഡ് രോഗികളുള്ള യൂറോപ്യന്‍ രാജ്യം എന്ന സ്ഥാനം ബ്രിട്ടന് നഷ്ടമാവുകയും ചെയ്തു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണത്തില്‍ ഓസ്ട്രിയയും ബെല്‍ജിയവും അയര്‍ലന്‍ഡും ബ്രിട്ടനെ മറികടന്ന് കുതിക്കുകയാണ്. സെപ്റ്റംബറില്‍ സ്കൂളുകള്‍ തുറന്നതോടെ ബ്രിട്ടനിലെ രോഗവ്യാപനതോത് കുതിച്ചുയരുകയായിരുന്നു ഇതാണ് ബ്രിട്ടനെ പശ്ചിമയൂറോപ്പിലെ കോവിഡിന്റെ തലസ്ഥാനമാക്കി മാറ്റിയത്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളേക്കാള്‍ വളരെയധികം രോഗപരിശോധനകള്‍ ഓരോ ദിവസവും നടത്തുന്നതുകൊണ്ടാണ് ബ്രിട്ടനില്‍ ഇത്രയധികം രോഗികള്‍ ഉണ്ടാകുന്നതെന്ന് അന്നേ സര്‍ക്കാര്‍ ഉപദേഷ്ടാക്കളടക്കം നിരവധി ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. മേല്‍പ്പറഞ്ഞ മൂന്ന് രാജ്യങ്ങളിലും നിര്‍ബന്ധിത മാസ്ക് ധാരണം, വര്‍ക്ക് ഫ്രം ഹോം, വാക്സിന് പാസ്സ്പോര്‍ട്ട് തുടങ്ങിയ നിയന്ത്രണങ്ങള്‍ നിലനില്ക്കുന്നുണ്ടെന്നതാണ് മറ്റൊരു ഗൗരവകരമായ കാര്യം. എന്നിട്ടും ഇവിടെ രോഗവ്യാപനതോത് കുതിച്ചുയരുകയാണ്. ജര്‍മ്മനിയില്‍ ഇന്നലെ ഏറ്റവും വലിയ പ്രതിദിന രോഗികളുടെ എണ്ണം രേഖപ്പെടുത്തി. നാലാം തരംഗം പൂര്‍ണ്ണ ശക്തിയോടെ രാജ്യത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു…
Read Moreഅനസ്, ഫൈസൽ, വർഷ.. കഞ്ചാവോ? ഞങ്ങൾ ദന്പതികൾ പരിശോധിക്കരുത് ! നവംബർ 8 തിങ്കൾ, ദേശീയപാതയിൽ നടന്ന ഞെട്ടിക്കുന്ന സംഭവം…
ആലുവ: നവംബർ 8 തിങ്കൾ, ദേശീയപാതയിൽ എറണാകുളം ജില്ലാ അതിർത്തിയായ അങ്കമാലി കറുകുറ്റി. സമയം രാവിലെ 7 മണി. എറണാകുളം റൂറൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സെപെൽ ആക്ഷൻ ഫോഴ്സ് ജാഗരൂഗരായി ദേശീയപാതയിൽ വിന്യസിച്ചിരിക്കുന്നു. അതിർത്തി കടന്നെത്താൻ സാധ്യതയുള്ള വൻ ലഹരിശേഖരത്തെക്കുറിച്ചു ജില്ലാ പോലീസ് മേധാവി കെ. കാർത്തികിനു ലഭിച്ച രഹസ്യ സൂചനകളുടെ അടിസ്ഥാനത്തിലുള്ള ജാഗ്രതയിലായിരുന്നു പ്രത്യേക അന്വേഷണ സംഘം. ഞങ്ങൾ ദന്പതികൾ! സമയം 7.10. ജില്ലാ അതിർത്തി കടന്നെത്തിയ ഒരു ആഡംബര കാറിനു കറുകുറ്റിയിൽ പോലീസ് കൈകാണിക്കുന്നു. കാറിൽ ദമ്പതികളെന്നു തോന്നിക്കുന്ന രണ്ടു പേർ മാത്രം. വാഹനം പരിശോധിക്കണമെന്നു പോലീസ് ആവശ്യപ്പെടുന്നു. എന്തിനെന്ന വാദവുമായി ദമ്പതികൾ എതിർത്തു. വാക്കുതർക്കത്തിനിടയിൽ ബലം പ്രയോഗിച്ച പോലീസിനുനേരേ ദമ്പതികളുടെ ആക്രമണശ്രമം. ഒടുവിൽ ഇവരെ കീഴടക്കി വാഹനം പരിശോധിച്ച പോലീസ് ഞെട്ടി. രണ്ടു കിലോയുടെ പ്രത്യേകം പാക്കറ്റുകളിലാക്കി ഡിക്കിയിലും സീറ്റുകൾക്കിടയിലുമായി കാറു…
Read Moreമലയാളി എയര്‍ഹോസ്റ്റസ് ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം പിടികൂടി ! യുവതി കടത്താന്‍ ശ്രമിച്ചത് 99 ലക്ഷത്തിന്റെ സ്വര്‍ണം…
മലയാളി എയര്‍ഹോസ്റ്റസ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 99 ലക്ഷം രൂപയുടെ സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടി. ഷാര്‍ജയില്‍നിന്നു കോഴിക്കോട്ടെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയര്‍ഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി.ഷഹാന(30)യില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു. 2.4 കിലോഗ്രാം സ്വര്‍ണ മിശ്രിതത്തില്‍നിന്ന് 2.054 കിലോഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണു സ്വര്‍ണ മിശ്രിതം പിടികൂടിയത്.
Read Moreആളുകയറാൻ ബസ് പെട്ടെന്ന് നിർത്തി; കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്കൂട്ടറിടിച്ചു കയറി അച്ഛനും മകനും മരിച്ചു; തെറിച്ചു വീണ യുവതി സാരമായ പരുക്കുകളോടെ ആശുപത്രിയിൽ
കഴക്കൂട്ടം : കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്കൂട്ടറിച്ചു കയറി അച്ഛനും മകനും മരിച്ചു.അമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ഇന്‍ഫോസിസിന് സമീപമുണ്ടായ അപകടത്തിൽ തൃശൂർ ഇരിങ്ങാലക്കുട പാഴായി പനിയത്ത് ഹൗസിൽ (ഇപ്പോൾ ബാലരാമപുരം മുടവൂർപാറയിൽ വാടകയ്ക്ക് താമസിക്കുന്ന) രാജേഷ് എസ്.മേനോൻ(36), മകന് ഋത്വിക് രാജേഷ് (അഞ്ച് ), എന്നിവരാണ് മരിച്ചത്. സ്കൂട്ടറിൽ ഉണ്ടായിരുന്ന രാജേഷിന്റെ ഭാര്യ സുചിതയെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.കിളിമാനൂരുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു രാജേഷും കുടുംബവും. കിഴക്കേകോട്ടയിൽ നിന്നും വെഞ്ഞാറമൂട്ടിലേക്ക് വരികയായിരുന്ന ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ സ്കൂട്ടർ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ രാജേഷും ഋത്വികും ബസിന്റെ പിന്നിൽ കുടുങ്ങിയെന്നും സുചിത തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. മൂന്നു പേരെയും നാട്ടുകാർ മെഡിക്കൽ കോള്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജേഷിന്റെയും ഋത്വികിന്റെയും ജീവൻ രക്ഷിക്കാനായില്ല.…
Read Moreവഴിതെളിക്കേണ്ടയാൾ വഴിവിട്ടു സഞ്ചരിച്ചപ്പോൾ..! മോൻസനുവേണ്ടി പദവി ദുരുപയോഗം ചെയ്ത ട്രാഫിക് ഐജി ലക്ഷ്മണിന് സസ്പെൻഷൻ
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന് തട്ടിപ്പിന് ഒത്താശ നൽകുകയും പദവി ദുരുപയോഗം ചെയ്തു കേസുകളിൽ സഹായിക്കുകയും ചെയ്ത ട്രാഫിക് ഐജി ഗുഗുലോത്ത് ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തു. മോൻസനെ ഐജി വഴിവിട്ട് സഹായിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രേഖകൾ സഹിതം ക്രൈംബ്രാഞ്ച് അധികൃതർ, സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ലക്ഷ്മണിനെതിരേ നടപടിയെടുക്കാൻ ഡിജിപി മുഖ്യമന്ത്രിക്ക് ശിപാർശ നൽകി. ഇതിനു പിന്നാലെ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവച്ചത്. മോൻസനെതിരായ 6.5 കോടിയുടെ തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഒഴിവാക്കി, മോൻസന്റെ ഇഷ്ടക്കാരനായ സിഐ ശ്രീകുമാറിന് അന്വേഷണ ചുമതല കൈമാറാൻ ഐജി ലക്ഷ്മണ് വഴിവിട്ട് ഇടപെട്ടതിനെത്തുടർന്ന് എഡിജിപി മനോജ് ഏബ്രഹാം ലക്ഷ്മണിന് മെമ്മോ നൽകുകയും ശാസിക്കുകയും ചെയ്തിരുന്നു. ട്രാഫിക് ഐജിയായിരിക്കേ അധികാര പരിധിക്കു പുറത്തുള്ള വിഷയത്തിൽ ഇടപെട്ടതിനായിരുന്നു ശാസന. മോൻസന്റെ വീട്ടിലെ…
Read Moreസൂര്യയുടെ വിവാഹം അടുത്ത മാസം നടത്താൻ നിശ്ചയിച്ചിരുന്നു..! വൈക്കം ബ്രഹ്മമംഗലത്ത് നാലംഗ കുടുംബം ആസിഡ് കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; മരണം രണ്ടായി
വൈക്കം: ചെന്പ് ബ്രഹ്മമംഗലത്ത് നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ മരണം രണ്ടായി. മാതാവും മൂത്ത മകളും മരിച്ചും. പിതാവും ഇളയ മകളും മരണാസന്ന നിലയിൽ. ബ്രഹ്മമംഗലം കാലായിൽ സുകുമാരന്റെ ഭാര്യ സീന(49), മകൾ സൂര്യ(26)എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയ മകൾ സുവർണയും അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 11ന് ഇളയ മകൾ സുവർണ വീടിനു സമീപത്തു താമസിക്കുന്ന പിതൃ സഹോദരൻ സന്തോഷിന്റെ വീട്ടിൽ അവശനിലയിലെത്തി വിഷം കഴിച്ചതായി പറഞ്ഞതിനെ തുടർന്നാണ് ബന്ധുക്കൾ വിവരമറിഞ്ഞത്. ബന്ധുക്കളും സമീപവാസികളും വീട്ടിലെത്തിയപ്പോൾ സുകുമാരനും ഭാര്യയും മുത്തമകൾ സൂര്യയും ഗുരുതരാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുകുമാരന്റെ ഭാര്യ സീന മരിച്ചു. പിന്നാലെ മൂത്ത മകൾ സൂര്യയും മരിച്ചു. പിന്നീട് വിദഗ്ധ ചികിൽസയ്ക്കായി സുകുമാരനേയും സുവർണയേയും കോട്ടയം മെഡിക്കൽ…
Read Moreഅഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാം..! ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്; രണ്ടു നേതാക്കള്‍കൂടി കീഴടങ്ങിയേക്കും; കേസെടുത്ത വകുപ്പ് ഇങ്ങനെ…
കൊച്ചി: ഇന്ധനവില വര്‍ധനയ്ക്കെതിരേ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ പോലീസ് പ്രതി ചേര്‍ത്തിട്ടുള്ള രണ്ടുപേര്‍ കൂടി ഇന്ന് കീഴടങ്ങിയേക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്, സൗത്ത് മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്. അതേസമയം കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി, കോര്പറേഷന് കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ മനു ജേക്കബ്, യൂത്ത് കോണ്‍ഗ്രസ് തമ്മനം മണ്ഡലം പ്രസിഡന്റ് ജര്‍ജസ്, കോണ്‍ഗ്രസ് വൈറ്റില മണ്ഡലം സെക്രട്ടറി ജോസ് മാളിയേക്കല്‍ എന്നിവര്‍ ഇന്നലെ കീഴടങ്ങിയിരുന്നു. മരട് കൊട്ടാരം ജംഗ്ഷനില്‍നിന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ പ്രകടനമായി സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വൈദ്യപരിശോധന നടത്തി നാലു പേരെയും മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.…
Read Moreആദ്യം കണ്ടത് മൊബൈയിൽ ഷോപ്പിൽവച്ച്; പിന്നെ നിലയ്ക്കാത്ത ചാറ്റിംഗ്; പ്രണയം മൂത്തപ്പോൾ നഗ്നഫോട്ടോകൾ അയച്ചു നൽകി; ഒടുവിൽ പെൺകുട്ടിക്ക് നേരിടേണ്ടിവന്നത്….
പാലാ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി സാമൂഹ്യമാധ്യമായ വാട്സ്ആപ്പ് മുഖേന നഗ്ന ചിത്രങ്ങളും വീഡിയോകളും വാങ്ങി നിരന്തരം ശല്യം ചെയ്ത വയനാട് പെരിയ സ്വദേശിയായ യുവാവിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. പാലായിലുള്ള മൊബൈൽ ഷോപ്പിലെ ജീവനക്കാരനായ യുവാവ് ഷോപ്പിലെത്തിയ പെണ്‍കുട്ടിയുമായി സൗഹൃദത്തിൽ ആവുകയായിരുന്നു.പെണ്‍കുട്ടിയുടെ മൊബൈൽ നന്പർ കരസ്ഥമാക്കിയ പ്രതി പെണ്‍കുട്ടിയുമായി നിരന്തരം ചാറ്റിംഗും തുടർന്നു. വിവാഹ വാഗ്ദാനം നൽകി പെണ്കുട്ടിയിൽനിന്നും നഗ്ന ഫോട്ടോകളും വീഡിയോകളും കരസ്ഥമാക്കിയ പ്രതി പെണ്‍കുട്ടിയെ നിരന്തരം മാനസിക പീഡനത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാനസിക നിലയിൽ സംശയം തോന്നിയ രക്ഷിതാക്കൾ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വെളിവായത്. തുടർന്ന് പാലാ പോലീസ് സ്റ്റേഷനിൽ മാതാപിതാക്കളുമായെത്തി ചൈൽഡ് ഫ്രണ്ട്ലി ഓഫീസറോട് നടന്ന കാര്യങ്ങൾ കുട്ടി വ്യക്തമാക്കി. തുടർന്ന് പ്രതിക്കെതിരേ പാലാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിവരം അറിഞ്ഞതോടെ പാലായിൽ…
Read More