നവാസ് മേത്തർതലശേരി: ഫ്രീക്കൻ സ്റ്റൈലിൽ മുടി പിന്നോട്ട് കെട്ടി “യോയോ’ പാട്ട് പാടി സ്വകാര്യ വാഹനത്തിൽ സഞ്ചരിച്ച രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പോലീസ് വലയത്തിലേക്ക് മാവോയിസ്റ്റ് ഗറില്ലാ നേതാക്കൾ നടന്നു കയറുകയായിരുന്നു. ഗറില്ലാ സേനയുടെ തലവനും മാവോയിസ്റ്റ് പശ്ചിമ ഘട്ട പ്രത്യേക സോൺ സെക്രട്ടറി കർണാടക ശൃംഗേരി നെൻമാരു എസ്റ്റേറ്റിലെ ബി.ജി. കൃഷ്ണ മൂർത്തി (വിജയ്-47), കബനി ദളം അംഗം ചിക്കമംഗളൂരു ജെറേമന ഹുവളളിയിലെ സാവിത്രി (രജിത-33) എന്നിവരാണ് ഫ്രീക്കൻ സ്റ്റൈലിൽ വേഷം മാറിയെത്തിയ പോലീസ് മടയിൽ വീണത്. ഇരിട്ടി ഡി വൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ, ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും സാഹസികമായി പിടികൂടിയത്.അതീവരഹസ്യമായാണ് ഗറില്ലാ നേതാക്കളുടെ യാത്രാ വിവരം പോലീസിനു ചോർന്ന് കിട്ടിയത്. അഞ്ച് സ്വകാര്യ വാഹനങ്ങളിൽ വേഷം മാറിയ പോലീസ് സംഘം ഗറില്ലാ നേതാക്കളെ പിന്തുടരുകയായിരുന്നു.…
Read MoreCategory: Top News
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിമാഫിയ പിടിമുറുക്കുന്നു; മയക്കുമരുന്ന് ലോബിയുടെ പ്രധാന കണ്ണികൾ ചെറുപ്പക്കാർ; ലഹരിവിൽപ്പനയ്ക്കു യുവാക്കളെ പ്രേരിപ്പിക്കുന്നത് എന്തെന്ന സത്യം ഞെട്ടിക്കുന്നത്
അമ്പലപ്പുഴ: കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്കുശേഷം സ്കൂളും കോളേജും തുറന്നതോടെ ലഹരിമാഫിയ പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം വണ്ടാനം കോളേജിനു സമീപത്ത് നിന്ന് ഹാഷിഷ് ഓയിലുമായി യുവതിയെയും യുവാവിനെയും പോലീസ് പിടികൂടിയിരുന്നു. കാൽ ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. കാസർകോട് സ്വദേശി ഷിന്റാ മാത്യു, വണ്ടാനം പുതുവൽ നൗഫൽ എന്നിവരെ ചോദ്യം ചെയ്തപ്പോൾ ആഡ്രയിൽ നിന്നാണ് തങ്ങൾക്ക് ഹഷീഷ് കിട്ടുന്നതെന്നാണ് പോലിസിന് മൊഴി നൽകിയത്. പ്രതികൾ റിമാൻഡിലാണ്. ഇത് ഒറ്റപെട്ട സംഭവം മാത്രമാണ്. എന്നാൽ വിദ്യാലയ പരിസരം കേന്ദ്രീകരിച്ചു കഴുകൻ കണ്ണുകളുമായി നിരവധി സംഘങ്ങളാണ് വട്ടമിട്ട് പറക്കുന്നത്. ലഹരി മണക്കുന്ന ഇടവഴികൾസ്ക്കൂൾ പരിസരത്തെ ഇടവഴികളും ഇടറോഡുകളുമാണ് ഇവരുടെ താവളം. കഞ്ചാവ്, ലഹരി ഗുളിക , ഹഷിഷ്, പാൻ മസാല തുടങ്ങിയവയാണ് കുട്ടികളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നത്. ഹൈസ്ക്കൂൾ തലം മുതൽ കോളേജ് വരെയുള്ള…
Read Moreസ്വര്ണമേനിയുമായി പറന്നിറങ്ങാന്‍ എയർഹോസ്റ്റസ് സുന്ദരിമാർ; “ഉരുക്കി’യെടുക്കാന്‍ കേന്ദ്ര ഏജന്‍സികള്‍; അടിവസ്ത്രത്തിനുള്ളിലെ ഒളിച്ചുകടത്തിന് തടയിടാൻ കസ്റ്റംസ്
കോഴിക്കോട് : സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്ന കരിപ്പൂരില്‍ കാബിന്‍ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഫ്ളൈറ്റ് ജീവനക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനം. എയര്‍ഹോസ്റ്റസ് ഉള്‍പ്പെടെയുള്ള കാബിന്‍ക്രൂ അംഗങ്ങള്‍ വിദേശത്തും നാട്ടിലും വേരുറപ്പിച്ച സ്വര്‍ണക്കടത്ത് സംഘത്തിന്റെ സഹായികളായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കാന്‍ എയര്‍കസ്റ്റംസ് തീരുമാനിച്ചത്. സാധാരണയായി യാത്രക്കാരെയും അവരുടെ ലഗേജുകളുമായിരുന്നു വിദഗ്ധമായി പരിശോധിക്കാറുള്ളത്. എന്നാല്‍ ഇനി മുതല്‍ എയര്‍ഹോസ്റ്റസുമാരേയും മറ്റു കാബിന്‍ക്രൂ ജീവനക്കാരേയും ദേഹപരിശോധനയുള്‍പ്പെടെ നടത്തും. കരിപ്പൂര്‍ വിമാനത്താവളത്തിലെ കരാര്‍ തൊഴിലാളികളില്‍ ചിലരേയും താത്കാലിക ജീവനക്കാരേയും കാബിന്‍ക്രൂ അംഗങ്ങളേയും ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നുണ്ടെന്ന് ഡിആര്‍ഐ, കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ നടപടികള്‍ കാരണം വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്ക് ലഭിച്ചിരുന്ന അനൗദ്യോഗിക ഇളവുകള്‍ ചൂഷണം ചെയ്താണ് സ്വര്‍ണക്കടത്ത് സംഘം കള്ളക്കടത്ത് തുടരുന്നത്. ഇത്തരത്തിലുള്ള കള്ളക്കടത്ത് അവസാനിപ്പിക്കുന്നതിനായാണ് പരിശോധന ശക്തമാക്കുന്നത്. ചൊവ്വാഴ്ച ഡയറക്ടറേറ്റ് ഓഫ്…
Read Moreഹാര്‍ഡ് ഡിസ്ക് മുക്കി ! പോലീസിനു നല്കിയ ഹാര്‍ഡ് ഡിസ്ക്കില്‍ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഇല്ല; മദ്യത്തിനു പുറമെ മറ്റ് ലഹരിവസ്തുക്കളും ഉണ്ടായിരുന്നതായി സംശയം…
മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന് എന്നിവര്‍ മരണപ്പെട്ട കാറപകടത്തില്‍ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഹോട്ടലില്‍ നിന്ന് കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം വൃഥാവിലായി. ഹോട്ടലുകാര്‍ പോലീസിനു കൈമാറിയ ഹാര്‍ഡ് ഡിസ്ക്കില്‍ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളില്ല. പാര്‍ട്ടിയുടെ ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്ക് ഹോട്ടലുകാര്‍ ഒളിപ്പിച്ചെന്ന സംശയത്തിലാണ് പൊലീസ്. അപകടം നടന്നതിന് പിറ്റേന്ന് തന്നെ ഹാര്‍ഡ് ഡിസ്ക് മാറ്റിയെന്നാണ് പൊലീസ് കരുതുന്നത്. അപകടത്തില്പെട്ടവര് എത്രസമയം ഇവിടെ ഉണ്ടായിരുന്നുവെന്നും പാര്‍ട്ടിയില്‍ മദ്യം അല്ലാതെ മറ്റ് ലഹരിവസ്തുക്കള്‍ ഉണ്ടായിരുന്നോവെന്നും കണ്ടെത്തുകയാണ് ലക്ഷ്യം. ഡിജെ പാര്‍ട്ടി നടന്ന ഹാളും അവിടേക്കുള്ള ഇടനാഴിയിലെയും ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇന്നലെ ഹോട്ടല്‍ പരിശോധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കിന്റ പാസ്വേഡ് ലഭിച്ചില്ല. ഒന്നരമണിക്കൂറോളം ഹോട്ടലില്‍ പോലീസ് പരിശോധന നടത്തി ഇതിനിടെയാണ് സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്കിന്റെ പാസ്്വേഡ് തങ്ങള്‍ക്ക്…
Read Moreമലപ്പുറത്ത് ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പ് ! മധ്യവയസ്കനില്‍ നിന്ന് തട്ടിയത് അഞ്ചുലക്ഷം രൂപ; ബംഗാളി ജംഷീറും കൂട്ടാളിയും പിടിയില്‍…
ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പ് ഒരുക്കി പണം തട്ടുന്ന സംഘത്തിലെ രണ്ട് പേര് നിലമ്പൂരില്‍ പിടിയില്‍. നിലമ്പൂര്‍ സ്വദേശി തുപ്പിനിക്കാടന് ജംഷീര്‍, (ബംഗാളി ജംഷീര്‍ 31), കൂട്ടുപ്രതി മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കല്‍ ഷമീര്‍ (21) എന്നിവരെ ആണ് നിലമ്പൂര്‍ സി.ഐ. ടി.എസ് ബിനു അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ സ്വദേശിയായ മധ്യവയസ്കനില്‍ നിന്നും അഞ്ചു ലക്ഷംരൂപ ആണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞമാസം 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൂലിതല്ല്, ക്വട്ടേഷന്‍,വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ബംഗാളി ജംഷീര്‍. മാത്രമല്ല അന്തര്‍ സംസ്ഥാന മയക്കുമരുന്ന് മാഫിയയുടെ തലവനാണ് ഇയാള്‍. ആന്ധ്രയില്‍ നിന്നും വന്‍ തോതില്‍ മയക്കുമരുന്ന് കടത്തിയതിനു സംസ്ഥാനത്തിന് അകത്തും പുറത്തുമായി പിടിയിലായ യുവാക്കള്‍ ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. പലപ്പോഴും ഇവര്‍ ജയില്‍വാസം അനുഭവിച്ചിട്ടുമുണ്ട്. ഷമീറും മുന്‍പ് ബാല പീഡനത്തിന് കേസില്‍ പിടിയിലായി പിന്നീട് ജാമ്യത്തില്‍…
Read Moreദയവായി എല്ലാവരും പിരിഞ്ഞു പോകണം മരിച്ചയാള്‍ തിരിച്ചെത്തിയിട്ടുണ്ട് ! തന്റെ മരണവാര്‍ത്തയെക്കുറിച്ച് ഗുസ്തി താരം നിഷ ദഹിയ പറയുന്നതിങ്ങനെ…
ദേശീയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റു മരിച്ചുവെന്ന വാര്‍ത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ വ്യാപകമായി പ്രചരിച്ച ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കി ‘മരിച്ചയാള്‍’ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത വന്നതിനു പിന്നാലെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നിഷ വ്യാജ വാര്‍ത്തക്കെതിരേ പ്രതികരിച്ചത്. ‘ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പിനായി നിലവില്‍ ഗോണ്ടയിലാണ് ഞാന്‍. എനിക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. എല്ലാം വ്യാജ വാര്‍ത്തകളാണ്. ഞാന്‍ സുഖമായിരിക്കുന്നു.’ -ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക്കിനൊപ്പമുള്ള വീഡിയോയില്‍ നിഷ അറിയിച്ചു. നേരത്തേ, നിഷയും സഹോദരന് സൂരജും ഹരിയാന സോനിപത്തിലുള്ള സുശീല്‍കുമാര്‍ ഗുസ്തി അക്കാഡമിയില്‍ വെടിയേറ്റു മരിച്ചെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. വെടിവയ്പ്പില്‍ ഇവരുടെ മാതാവ് ധന്‍പതിക്കും ഗുരുതരമായി പരുക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടന്ന അണ്ടര്‍ 23 ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍, 65 കിലോഗ്രാം വിഭാഗത്തില്‍ കഴിഞ്ഞ…
Read Moreപെണ്‍കുട്ടിയാണെന്ന് വിശ്വസിപ്പിച്ച് ചാറ്റിംഗിലൂടെ യുവാവിനെ വീഴ്ത്തി;നേരിൽ കാണാനായി എത്തിയ യുവാവിനെ സ്വീകരിച്ചത് യുവാക്കൾ; മർദിച്ച് പണവും സ്വർണവും എടുത്തശേഷം നഗ്നനാക്കി വീഡിയോയും ചിത്രീകരിച്ചു
തിരുവനന്തപുരം: ഹണിട്രാപ്പിൽപ്പെടുത്തി യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ച് സ്വർണാഭരണങ്ങളും പണവും രേഖകളും കവർന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഐരാണിമുട്ടം ചിറപ്പാലം സ്വദേശി സച്ചിൻ(സച്ചു,23)നെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികൾക്ക് വേണ്ടി അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് പറഞ്ഞു. നെടുമങ്ങാട് സ്വദേശിയായ യുവാവിനെ പെണ്‍കുട്ടിയാണെന്ന് വിശ്വസിപ്പിച്ച് ചാറ്റിംഗിലൂടെ പരിചയപ്പെട്ട പ്രതികൾ കഴിഞ്ഞ ദിവസം നേരിൽ കാണാനായി ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് വിളിച്ച് വരുത്തി. കാറിലെത്തിയയുവാവിനെ സച്ചിനും സംഘവും ചേർന്ന് ഐരാണിമുട്ടം ഹോമിയോ കോളജിന് സമീപത്തെ ഗ്രൗണ്ടിലെത്തിച്ച് ഇയാളുടെ കൈവശമുണ്ടായിരുന്ന സ്വർണ മോതിരം, 16000 രൂപ, ആർസി ബുക്കിന്റെയും വാഹന ഇൻഷ്വറൻസിന്റെയും രേഖകൾ തട്ടിയെടുത്തു. തുടർന്ന് യുവാവിനെ മർദിച്ച് നഗ്നവീഡിയോ ചിത്രീകരിച്ചശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഈ വിവരം പുറത്ത് പറഞ്ഞാൽ നഗ്ന വീഡിയോ പുറത്ത് വിടുമെന്നും തങ്ങൾ ആവശ്യപ്പെടുന്പോൾ പണം നൽകണമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.…
Read Moreസുഹൃത്തായ യുവതിയോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; നിരസിച്ച യുവതിയെ പതിനെട്ട് തവണ കുത്തി പരിക്കേൽപ്പിച്ചു; ഞെട്ടിവിറച്ച് ഒരുഗ്രാമം
ഹൈദരാബാദ്: വിവാഹം ചെയ്യാൻ വിസമ്മതിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. സിരിഷ എന്നാണ് യുവതിയുടെ പേര്. ഇയാൾ യുവതിയെ കത്തികൊണ്ട് 18 പ്രാവശ്യം കുത്തി. വികാരാബാദ് ജില്ലയിലെ ദൗലതാബാദ് സ്വദേശികളായ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇയാൾ സിരിഷയോട് വിവാഹാഭ്യർഥന നടത്തിയെങ്കിലും യുവതി ഇത് നിരസിച്ചു. തുടർന്ന് മറ്റൊരാളുമായി സിരിഷയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിൽ കോപാകുലനായ യുവാവ് എൽബി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹസ്തിനപുരത്ത് യുവതി താമസിച്ചിരുന്ന വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. കത്തിയാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സിരിഷ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Read Moreമകനെ പോലീസ് കൊന്നതാണ്;എസ്പിയുടെ വാഹനത്തിലടിച്ചിട്ട് ഓടിയ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോലീസിനെതിരെ മാതാപിതാക്കൾ
കോട്ടയം: ജില്ലാ പോലീസ് മേധാവിയുടെ വാഹനത്തില്‍ അടിച്ചിട്ട് ഓടിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍. യുവാവിനെ പോലീസ് കൊന്നതാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. ചക്രംപടിക്ക് സമീപം എടിഎമ്മിന് മുന്നിൽ നിർത്തിയിരുന്ന എസ്പിയുടെ ഔദ്യോഗിക വാഹനത്തിൽ അടിച്ച വെച്ചൂർ സ്വദേശി ജിജോയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് വാഹനം എന്ന് അറിഞ്ഞതോടെ ജിജോ അടുത്തുള്ള ബാർ ഹോട്ടലിലേക്ക് ഓടി കയറി. പിന്നാലെ ഹോട്ടലിന് പിന്നിലെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മദ്യലഹരിയിൽ വലിയ മതിൽ ചാടി കടക്കുന്നതിന് ഇടയില്‍ കാനയിൽ വീണാണ് ജിജോയുടെ മരണമെന്നാണ് പോലീസ് വാദം. ശ്വാസനാളത്തിൽ ചെളി കയറിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മാതാപിതാക്കളുടെ പരാതിയിൽ കുമരകം പോലീസ് കേസെടുത്തിട്ടുണ്ട്. വെച്ചൂർ സ്വദേശി യുവാവ് കുമരകത്ത് അർധരാത്രിയിൽ മരിച്ച നിലയിൽ ; കൂടെയുണ്ടായിരുന്ന യുവാവിനെയും ബൈക്കും…
Read Moreകോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് റെഡിയാക്കാം ! 50000 രൂപ വാങ്ങിനല്‍കാമെന്നു പറഞ്ഞ് മരണവീടുകളില്‍ എത്തി നടത്തുന്ന തട്ടിപ്പ് ഇങ്ങനെ…
കോവിഡ് ബാധിതനായി മരിച്ചെന്ന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് തരാമെന്നും ഇതുവഴി 50000 രൂപ സര്‍ക്കാരില്‍ നിന്നു സഹായധനം ലഭ്യമാകുമെന്നും പറഞ്ഞ് മരണവീട്ടിലെത്തി തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ വ്യാപകമാവുന്നു. ചിറയിന്‍കീഴ് മേഖല കേന്ദ്രീകരിച്ച് അടുത്തിടെ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം മരിച്ചവരുടെ വീടുകള്‍ കയറിയിറങ്ങിയാണു ഒരുകൂട്ടര്‍ റജിസ്ട്രേഷന് കാര്യങ്ങള്‍ക്കായി മുന്‍കൂറായി തുക കൈപ്പറ്റി മുങ്ങുന്നത്. സാധാരണ മരണങ്ങള് പോലും കോവിഡ് മരണങ്ങളാക്കി മാറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണു വാഗ്ദാനം. ഒട്ടേറെപ്പേര്‍ ഇവരുടെ ചതിക്കുഴിയില്‍ അകപ്പെട്ടതായാണ് വിവരം. കഴിഞ്ഞയാഴ്ച ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പാലകുന്നു സ്വദേശിയായ വയോധിക മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണു കോവിഡ് ധനസഹായ തട്ടിപ്പിന്റെ വിവരം അറിയുന്നതിന് വഴിയൊരുക്കിയത്. അസുഖം കൂടിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വയോധികയെ വീണ്ടും തുടര്‍ ചികിത്സ നല്‍കാനായി ചിറയിന്‍കീഴിലെ പാലിയേറ്റീവ് കേന്ദ്രത്തിലെത്തിച്ചെങ്കിലും ഇക്കഴിഞ്ഞ 22നു മരണമടഞ്ഞു. തുടര്‍ന്നു കോവിഡ്…
Read More