എണ്ണക്കമ്പനികൾ ക​മ്മീ​ഷ​ന്‍ തു​ക പു​തു​ക്കു​ന്നില്ല; പെ​ട്രോ​ളി​ന് 65 രൂപ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ക​മ്മീ​ഷ​ന്‍ തന്നെ ഇപ്പോഴും; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ പെ​ട്രോ​ള്‍ ഡീ​ല​ര്‍​മാ​ര്‍

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: പെ​ട്രോ​ളി​നും ഡീ​സ​ലി​നും മൂന്നു വർഷത്തിനിടെ വില കു​തി​ച്ചു​യ​ർ​ന്നി​ട്ടും എ​ണ്ണ​ക്ക​ന്പ​നി​ക​ൾ ക​മ്മീ​ഷ​ൻ തു​ക പു​തു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ പെ​ട്രോ​ള്‍ ഡീ​ല​ര്‍​മാ​ര്‍ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്‌​സൈ​സ് നി​കു​തി കു​റ​ച്ചെ​ങ്കി​ലും ത​ങ്ങ​ള്‍ വ​ന്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് സം​സ്ഥാ​ന​ത്തെ പെ​ട്രോ​ള്‍ ഡീ​ല​ര്‍​മാ​ര്‍ പ​റ​യു​ന്നു. മൂ​ന്നു വ​ര്‍​ഷം മു​മ്പു പെ​ട്രോ​ളി​ന് 65 രൂ​പ​യും ഡീ​സ​ലി​ന് 60 രൂ​പ​യും ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ക​മ്മീ​ഷ​ന്‍ ത​ന്നെ​യാ​ണു പെ​ട്രോ​ള്‍ വി​ല 100 ക​ട​ന്ന​പ്പോ​ഴും ല​ഭി​ക്കു​ന്ന​തെ​ന്നു റീ​ട്ടെ​യ്ൽ ഡീ​ല​ര്‍​മാ​ര്‍ പ​റ​യു​ന്നു. ഒ​രു ലോ​ഡ് ഇ​ന്ധ​നം വാ​ങ്ങി​ക്കു​മ്പോ​ള്‍ പെ​ട്രോ​ൾ ലി​റ്റ​റി​ന് 3.12 രൂ​പ​യും ഡീ​സ​ലി​ന് 2.26 രൂ​പ​യു​മാ​ണ് ഒ​രു ഡീ​ല​ര്‍​ക്ക് ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി ഈ ​രീ​തി ത​ന്നെ​യാ​ണ് പി​ന്തു​ട​രു​ന്ന​ത്. ഇ​ന്ധ​ന​വി​ല​യു​ടെ ശ​ത​മാ​ന​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ക​മ്മീ​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഓ​ള്‍ കേ​ര​ള ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. ആ​റു മാ​സം…

Read More

പോ​ലീ​സി​ലെ ക്രി​മി​ന​ലു​ക​ള്‍ 744; പുറത്തായവർ 18; മൃ​ത​ദേ​ഹ​ത്തി​ല്‍നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച​വ​രും ക്രിമിനൽ;  കണക്കുകൾ വെളിപ്പെടുത്തി മുഖ്യമന്ത്രി

സ്വ​ന്തം​ ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : ജ​ന​മൈ​ത്രി​യും ശി​ശു​സൗ​ഹൃ​ദ​വും സ്ത്രീ​സു​ര​ക്ഷ​യ്ക്കു​ള്ള പി​ങ്ക് പ​ട്രോ​ളിം​ഗു​മാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​മ്പോ​ഴും സം​സ്ഥാ​ന​ത്തെ പോ​ലീ​സി​നു​ള്ളി​ല്‍ ക്രി​മി​ന​ലു​ക​ള്‍ വി​ല​സു​ന്നു! ഗാ​ര്‍​ഹി​ക പീ​ഡ​നം, അ​തി​ര്‍​ത്തി ത​ര്‍​ക്കം തു​ട​ങ്ങി കേ​സു​ക​ള്‍ വ​ഴി ക്രി​മി​ന​ലു​ക​ളു​ടെ പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ടു​ന്ന പോ​ലീ​സു​കാ​ര്‍ മു​ത​ല്‍ ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ട​ത്തെ ക​സ്റ്റ​ഡി മ​ര​ണം പോ​ലു​ള്ള കേ​സു​ക​ളി​ലുള്ളവരും മൃ​ത​ദേ​ഹ​ത്തി​ല്‍നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച​വ​രും വ​രെ ക്രി​മി​ന​ല്‍ പ​ട്ടി​ക​യി​ലു​ണ്ട്. പുറത്തായവർ 18നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് 744 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്. വ​ട​ക​ര എം​എ​ല്‍​എ കെ.​കെ.​ര​മ​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി പോ​ലീ​സി​ലെ ക്രി​മി​ന​ലു​ക​ളു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ ല​ഭ്യ​മാ​ക്കി​യ​ത്. ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട 18 പേ​രെ മാ​ത്ര​മാ​ണ് സ​ര്‍​വീ​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. മ​റ്റു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മെ​തി​രേ ക്രി​മി​ന​ല്‍ ച​ട്ട​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ മ​റു​പ​ടി. അ​തേ​സ​മ​യം 691 പേ​ര്‍​ക്കെ​തി​രേ വ​കു​പ്പ്ത​ല ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​ര്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത്…

Read More

കെവിനിലും ദുരഭിമാനം തീരുന്നില്ല; ചിറയിൻകീഴിൽ സഹോദരി ഭർത്താവിനെ മർദിച്ചത് ദുരഭിമാനം മൂലമെന്ന് പ്രതിയുടെ കുറ്റസമ്മതം

      തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച​ത് മ​തം​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണെ​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഭാ​ര്യ​സ​ഹോ​ദ​ര​ൻ പോ​ലീ​സി​നോ​ട് കു​റ്റം​സ​മ്മ​തി​ച്ചു. ആ​ന​ത്ത​ല​വ​ട്ടം സ്വ​ദേ​ശി ഡോ. ​ഡാ​നി​ഷ് ആ​ണ് പോ​ലീ​സി​നോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. മി​ഥു​നെ മ​ർ​ദി​ച്ച സ്ഥ​ല​ത്ത് ഡാ​നി​ഷു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മി​ഥു​നെ ആ​ക്ര​മി​ച്ച​രീ​തി​യും മ​റ്റും പ്ര​തി പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​രി​ച്ചു. യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ​യാ​യി​രു​ന്നു പ്ര​തി തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ ഊ​ട്ടി​യി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ഡാ​നി​ഷി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മി​ഥു​ന്‍റെ അ​മ്മ അം​ബി​ക ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.   ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യ​ത്. സം​ഭ​വ​ത്തി​ല്‍ വ​ധ​ശ്ര​മം, ദ​ളി​ത് പീ​ഡ​ന നി​രോ​ധ​ന നി​യ​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പ്ര​തി​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

പെൻഷൻ കിട്ടിയിട്ട് രണ്ടുമാസം; നെ​യ്യാ​റ്റി​ന്‍​ക​ര കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യു​ടെ മു​ന്നി​ല്‍ ഇ​ല​യി​ട്ട് മ​ണ്ണുവാരിതി​ന്ന്  പെൻഷൻ ജീവനക്കാരന്‍റെ പ്രതിഷേധം

നെ​യ്യാ​റ്റി​ന്‍​ക​ര :ര​ണ്ടു മാ​സ​ത്തോ​ള​മാ​യി പെ​ന്‍​ഷ​ന്‍ കി​ട്ടാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി യി​ല്‍ നി​ന്നും വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര​ന്‍ ഡി​പ്പോ​യു​ടെ മു​ന്നി​ല്‍ ഇ​ല​യി​ട്ട് മ​ണ്ണ് വാ​രി​ത്തി​ന്ന് പ്ര​തി​ഷേ​ധി​ച്ചു. അ​വ​ണാ​കു​ഴി അ​ന്പ​ല​ത്തു​വി​ള വീ​ട്ടി​ല്‍ വ​ത്സ​ല​ന്‍ (57) ആ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യു​ടെ മു​ന്നി​ല്‍ ഇ​ല​യി​ട്ട് മ​ണ്ണു തി​ന്ന​ത്. പാ​റ​ശാ​ല ഡി​പ്പോ​യി​ലെ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ മ​സ്ദൂ​ര്‍ ആ​യി​രു​ന്നു വ​ത്സ​ല​ന്‍. പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​തോ​ടെ ജീ​വി​ത​മാ​കെ പ്ര​തി​സ​ന്ധി​യി​ലാ​യി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.​ കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍​ക്ക് പ​ല​ത​വ​ണ നി​വേ​ദ​നം ന​ല്‍​കി​യി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണ് മ​ണ്ണു വാ​രി തി​ന്ന് പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ച​തെ​ന്നും വ​ത്സ​ല​ന്‍ പ​റ​ഞ്ഞു.

Read More

നല്ല കലക്കൻ ഉപദേശം കിട്ടി..! സ​ജി ചെ​റി​യാ​നെ​തി​രെ കേ​സെ​ടു​ക്കേ​ണ്ടെ​ന്ന് നി​യ​മോ​പ​ദേ​ശം; ക​ഴ​ക്കൂ​ട്ടം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ പറയുന്നത് ഇങ്ങനെ…

  തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ കേ​സെ​ടു​ക്കേ​ണ്ടെ​ന്ന് നി​യ​മോ​പ​ദേ​ശം. പ്ര​സം​ഗ​ത്തി​ല്‍ ആ​രു​ടേ​യും പേ​ര് പ​രാ​മ​ര്‍​ശി​ക്കാ​ത്ത​തി​നാ​ല്‍ കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​താ​യി ക​ഴ​ക്കൂ​ട്ടം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ സി.​എ​സ്. ഹ​രി പ​റ​ഞ്ഞു. പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​റോ​ടാ​ണ് പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്. സ​ജി ചെ​റി​യാ​ൻ അ​ധി​ക്ഷേ​പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ദ​ത്തു കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ അ​നു​പ​മ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പേ​രൂ​ർ​ക്ക​ട പോ​ലീ​സി​ലാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​ത്ര​വാ​ർ​ത്ത അ​ട​ക്കം അ​നു​പ​മ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. “ക​ല്യാ​ണം ക​ഴി​ച്ചു ര​ണ്ടും മൂ​ന്നും കു​ട്ടി​ക​ളു​ണ്ടാ​കു​ക, എ​ന്നി​ട്ടു സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യെ പ്രേ​മി​ക്കു​ക. അ​തും പോ​രാ​ഞ്ഞ് വ​ള​രെ ചെ​റു​പ്പ​മാ​യ ഒ​രു കു​ട്ടി​യെ വീ​ണ്ടും പ്രേ​മി​ക്കു​ക. ആ ​കു​ട്ടി​ക്കും ഒ​രു കു​ട്ടി​യു​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ക. അ​തു ചോ​ദ്യം ചെ​യ്ത അ​ച്ഛ​ൻ ജ​യി​ലി​ലേ​ക്കു പോ​കു​ക” – എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​യി​രു​ന്നു മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞ​ത്. സ്ത്രീ​മു​ന്നേ​റ്റം ല​ക്ഷ്യ​മാ​ക്കി സാം​സ്കാ​രി​ക വ​കു​പ്പു ന​ട​പ്പാ​ക്കു​ന്ന…

Read More

ജോ​ജു കേ​സി​ല്‍ ക​ക്ഷി​ചേ​ര്‍​ന്നു, ഒ​ത്തു​തീ​ര്‍​പ്പ് ശ്ര​മ​ത്തി​ന് തി​രി​ച്ച​ടി! സി​നി​മാ​മേ​ഖ​ല​യി​ലെ ചി​ല​ര്‍ ഒ​ത്തു​തീ​ര്‍​പ്പി​ന് താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു

കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യ്‌​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച വ​ഴി​ത​ട​യ​ല്‍ സ​മ​ര​ത്തി​നി​ടെ ന​ട​ന്‍ ജോ​ജു ജോ​ര്‍​ജു​മാ​യു​ണ്ടാ​യ പ്ര​ശ്നം ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പാ​ളു​ന്നു. വി​ഷ​യ​ത്തി​ല്‍ പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ​യും സി​നി​മാ മേ​ഖ​ല​യി​ലെ ചി​ല​രു​ടെ​യും ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യ​തി​നെ തു​ർ​ന്നു പ്ര​ശ്‌​ന​പ​രി​ഹാ​രം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും ക​ണ​ക്കു​കൂ​ട്ട​ല്‍. എ​ന്നാ​ല്‍ ജോ​ജു ജോ​ര്‍​ജ് കേ​സി​ല്‍ ക​ക്ഷി ചേ​ര്‍​ന്ന​തോ​ടെ ഒ​ത്തു​തീ​ര്‍​പ്പു ച​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത മ​ങ്ങി. ജോ​ജു​വു​മാ​യി അ​ടു​പ്പ​മു​ള്ള സി​നി​മാ​മേ​ഖ​ല​യി​ലെ ചി​ല​ര്‍ ഒ​ത്തു​തീ​ര്‍​പ്പി​ന് താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ര​ണ്ടു ദി​വ​സ​ത്തി​ന​കം ച​ര്‍​ച്ച ന​ട​ന്നേ​ക്കു​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കാ​ര്‍ ത​ക​ര്‍​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ജോ​സ​ഫ് എ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്ത് ജോ​ജു ക​ക്ഷി ചേ​ര്‍​ന്ന​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യ കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കു​മ്പോ​ള്‍ ച​ര്‍​ച്ച​യ്ക്ക് ഇ​നി പ്ര​സ​ക്തി​യി​ല്ലെ​ന്നു മു​ഹ​മ്മ​ദ് ഷി​യാ​സ് പ​റ​ഞ്ഞു. ജോ​ജു​വി​ന്‍റെ പ​രാ​തി​യി​ല്‍ കൊ​ച്ചി മു​ന്‍ മേ​യ​ര്‍ ടോ​ണി…

Read More

നോട്ടു നിരോധനത്തിന് അഞ്ചു വർഷം! ലക്ഷ്യം കണ്ടില്ല; പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ങ്ങ​ൾ ഏ​റെ അ​ക​ല​ത്ത​ന്നെ; കറൻസി വിനിമയത്തിൽ കുതിപ്പ്

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: നോ​ട്ടു നി​രോ​ധ​ന​ത്തി​ന് അ​ഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ഴും പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ങ്ങ​ൾ ഏ​റെ അ​ക​ല​ത്ത​ന്നെ. ക​റ​ൻ​സി വി​നി​മ​യം കു​റ​ച്ച് കാ​ഷ്‌​ലെ​സ് സൊ​സൈ​റ്റി ആ​ക്കു​മെ​ന്നാ​യി​രു​ന്നു നോ​ട്ട് നി​രോ​ധ​ന വേ​ള​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​വ​കാ​ശ വാ​ദം. എ​ന്നാ​ൽ, ഇ​ക്കാ​ല​യള​വി​ൽ രാ​ജ്യ​ത്ത് ക​റ​ൻ​സി നോ​ട്ടു​ക​ളു​ടെ വി​നി​മ​യ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വ് ആ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2016 ന​വം​ബ​ർ എ​ട്ടി​നാ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്ത് നോ​ട്ടു നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, 2021 ഒ​ക്ടോ​ബ​ർ എ​ട്ടു വ​രെ​യു​ള്ള ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് പൊ​തു​ജ​ന​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള ക​റ​ൻ​സി​യു​ടെ മൂ​ല്യം 57.48 % വ​ർ​ധി​ച്ച് 28.30 ല​ക്ഷം കോ​ടി രൂ​പ​യി​ൽ എ​ത്തി നി​ൽ​ക്കു​ന്നു. 2016 ന​വം​ബ​റി​ൽ നോ​ട്ടു​ക​ളു​ടെ മൂ​ല്യം 17.97 ല​ക്ഷം കോ​ടി ആ​യി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​നു​ള്ളി​ൽ 10.33 ല​ക്ഷം കോ​ടി ഉ​യ​ർ​ന്ന​ത്. 2016 ന​വം​ബ​ർ 25 മു​ത​ലു​ള്ള കാ​ല​യ​ള​വി​ൽ ഈ ​തു​ക​യി​ൽ 211% വ​ർ​ധ​ന​യുണ്ടാ​യെ​ന്നു റി​സ​ർ​വ്…

Read More

സുഹൃത്ത് പ്രചരിപ്പിച്ചു..! യു​വ​തി​യു​ടെ ഫോ​ണ്‍ കോ​ള്‍ രേ​ഖ​ക​ള്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ ഭ​ര്‍​ത്താ​വി​നു ചോ​ര്‍​ത്തി ന​ല്‍​കി; യുവതിയുടെ ഞെട്ടിക്കുന്ന പരാതി ഇങ്ങനെ…

കുന്നമംഗലം: യു​വ​തി​യു​ടെ ഫോ​ണ്‍ കോ​ള്‍ രേ​ഖ​ക​ള്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ ഭ​ര്‍​ത്താ​വി​നു ചോ​ര്‍​ത്തി ന​ല്‍​കിയതാണ് ആരോപണം. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ്‍ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​ണെ​ന്ന വ്യാ​ജേ​ന സൈ​ബ​ര്‍ സെ​ല്‍ വ​ഴി കോ​ള്‍ ഡീ​റ്റൈ​റി​ല്‍ റി​പ്പോ​ര്‍​ട്ട് (സി​ഡി​ആ​ര്‍ ) ചോ​ര്‍​ത്തി​യ​തായി പരാതിയുള്ളത്. സിഡിആർ കൈമാറി സൈ​ബ​ര്‍ സെ​ല്ലി​ല്‍നി​ന്നു ല​ഭി​ച്ച സി​ഡി​ആ​ര്‍ പോലീസ് ഉന്നതൻ‍ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നു കൈ​മാ​റു​ക​യും ഭ​ര്‍​ത്താ​വ് ഈ ​രേ​ഖ​ക​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്കു ന​ല്‍​കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഫോ​ണ്‍ കോ​ള്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന​ത​റി​ഞ്ഞ​തോ​ടെ യു​വ​തി മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യി​ല്‍ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി​യ മ​ല​പ്പു​റം എ​സ്പി ഉ​ത്ത​ര​ മേ​ഖ​ലാ ഐ​ജി​ക്കും ഡി​ജി​പി​ക്കും റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു . പരാതിയുമായി യുവതി ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ യു​വ​തി മ​ല​പ്പു​റം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​പ്പോ​ഴാ​ണ് പോ​ലീ​സി​നു​ള്ളി​ല്‍ നി​ന്നു സി​ഡി​ആ​ര്‍ ചോ​ര്‍​ന്നു​വെ​ന്ന…

Read More

നാട്ടിലില്ലാത്തവരുടെ വസ്തുക്കൾ കണ്ടെത്തും;പിന്നെ വസ്തു തന്‍റേതെന്ന് വിശ്വസിപ്പിച്ച് അതിലെ മരങ്ങൾ വിറ്റ് പണം വാങ്ങും; നൗഷാദ് തട്ടിപ്പിന്‍റെ ആൾരൂപം…

കാ​ട്ടാ​ക്ക​ട : അ​ന്യ​രു​ടെ വ​സ്തു​വി​ലെ റ​ബ​ർ​മ​ര​ങ്ങ​ൾ ത​ന്‍റേ​താ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വി​ൽ​പ​ന ന​ട​ത്തി​വ​ന്ന ആ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം വെ​ള്ളാം​കു​ടി സി.​സി ഹൗ​സി​ൽ സി.​സി നൗ​ഷാ​ദ് എ​ന്നു​വി​ളി​ക്കു​ന്ന നൗ​ഷാ​ദ് (44) ആ​ണ് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​രു​വി​ക്ക​ര ഇ​റ​യം​കോ​ട് മൈ​ലം എ​ൽ.​പി സ്‌​കൂ​ളി​ന് സ​മീ​പം കി​ഴ​ക്കേ​ക്ക​ര ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ടൈ​റ്റ​സ് (49) ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങനെ- ഓ​ഗ​സ്റ്റ് ഒ​ന്നാം തീ​യ​തി​യാ​യി​രു​ന്നു സം​ഭ​വം. വി​ള​പ്പി​ൽ​ശാ​ല ച​വ​ർ​ഫാ​ക്ട​റി​ക്ക് സ​മീ​പം ക​ണി​കാ​ണും​പാ​റ സ്വ​ദേ​ശി​ക​ളാ​യ വ​സ​ന്ത​കു​മാ​രി, സ്മി​ത എ​ന്നി​വ​രു​ടെ ഒ​ന്ന​ര​യേ​ക്ക​റോ​ളം വ​രു​ന്ന വ​സ്തു​വി​ൽ നി​ന്ന റ​ബ​ർ​മ​ര​ങ്ങ​ൾ 2 ല​ക്ഷം രൂ​പ​യ്ക്ക് നൗ​ഷാ​ദ് പ​രാ​തി​ക്കാ​ര​നാ​യ ടൈ​റ്റ​സു​മാ​യി ക​ച്ച​വ​ടം ഉ​റ​പ്പി​ച്ചു.​ പ​ണം നേ​രി​ട്ടാ​ണ് വാ​ങ്ങി​യ​ത്. സ്ഥ​ല​ത്തു വ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​ത് പ്ര​തി​യു​ടേ​താ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​നു​ശേ​ഷ​മാ​ണ് പ​ണം കൊ​ടു​ത്ത​തെ​ന്നും ടൈ​റ്റ​സ് പ​റ​യു​ന്നു. ഈ ​വ​സ്തു​വി​ന്‍റെ ഉ​ട​മ​സ്ഥ​ർ നാ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു.…

Read More

 വില കൂടുന്നവയുടെ പട്ടികയിലേക്ക് വിവരാവകാശവും;  വിവ​രാവകാശ മുറുപടിക്കൊപ്പമള്ള രേഖകൾക്ക് ഫീസ് വർധിപ്പിച്ചു;  വിലവിവരം ഇങ്ങനെ…

  ജി​ജി ലൂ​ക്കോ​സ് തി​രു​വ​ന​ന്ത​പു​രം: വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ല​ഭി​ക്കു​ന്ന മ​റു​പ​ടി​ക​ൾ​ക്കൊ​പ്പ​മു​ള്ള അ​നു​ബ​ന്ധ രേ​ഖ​ക​ൾ​ക്കു​ള്ള ഫീ​സ് സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചു. എ​ഫോ​ർ സൈ​സി​ലു​ള്ള പേ​ജു​ക​ൾ​ക്ക് മൂ​ന്ന് രൂ​പ​യും സി​ഡി, ഫ്ലോ​പ്പി ഡി​സ്ക് അ​ട​ക്ക​മു​ള്ള ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് 75 രൂ​പ​യാ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച അ​സാ​ധാ​ര​ണ വി​ജ്ഞാ​പ​നം സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ക്കി. എ​ഫോ​ർ സൈ​സി​ലു​ള്ള പേ​ജ് ഒ​ന്നി​നു ര​ണ്ട് രൂ​പ​യും സി​ഡി, ഫ്ലോ​പ്പി ഡി​സ്ക് അ​ട​ക്ക​മു​ള്ള മാ​ധ്യ​മ​ങ്ങ​ൾ​ക്ക് 50 രൂ​പ​യു​മാ​യി​രു​ന്നു നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​താ​ണ് പു​തു​ക്കി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ന​ൽ​കു​ന്ന മ​റു​പ​ടി​ക​ൾ​ക്കൊ​പ്പ​മു​ള്ള അ​നു​ബ​ന്ധ രേ​ഖ​ക​ൾ​ക്ക് അ​മി​ത ഫീ​സ് ഈ​ടാ​ക്കു​ന്ന​താ​യി നേ​ര​ത്തെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​ബ​ന്ധ രേ​ഖ​ക​ൾ​ക്ക് ഈ​ടാ​ക്കു​ന്ന ഫീ​സ് നി​ര​ക്ക് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നു വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More