കെ.ഷിന്റുലാല്‍ കോഴിക്കോട് : വ്യാജമദ്യവും വീര്യം കൂടിയ മയക്കുമരുന്നും ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അബ്കാരി-നാര്‍ക്കോട്ടിക് കേസുകളിലുള്‍പ്പെട്ട പ്രതികളുടെ ചരിത്രം പഠിക്കാന്‍ എക്സൈസ്. സംസ്ഥാനത്തെ അബ്കാരി-നാര്‍ക്കോട്ടിക് കേസുകളിലെ പ്രതികളുടെ വിശദവിവരങ്ങള്‍ സഹിതം എക്സൈസ് ഹിസ്റ്ററി ഷീറ്റ് തയാറാക്കാന്‍ എക്സൈസ് കമ്മീഷണര്‍ എസ്.അനന്തകൃഷ്ണന് ഉത്തരവിറക്കി. എന്‍ഫോഴ്സ്മെന്റ് വിഭാഗം അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍, എക്സൈസ് വിജിലന്‍സ് ഓഫീസര്‍, ജോയിന്റ് എക്സൈസ് കമ്മീഷണര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദേശം നല്‍കിയത്. ശിക്ഷകഴിഞ്ഞു പുറത്തിറങ്ങുന്ന പ്രതികള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ പതിവായി ഏര്‍പ്പെടുന്ന സാഹചര്യത്തിലാണ് ഹിസ്റ്ററി ഷീറ്റ് തയാറാക്കാന്‍ തീരുമാനിച്ചത്. പ്രതികളുടെ ചരിത്രവും നിലവിലെ അവസ്ഥയും വ്യക്തമാക്കുന്ന വിധത്തില്‍ ഫോട്ടോ സഹിതമുള്ള വിവരങ്ങളാണ് ശേഖരിക്കേണ്ടത്. ഈ വിവരങ്ങള്‍ ഭാവിയില്‍ കുറ്റാന്വേഷണത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഏറെ ഫലപ്രദമാകുമെന്നാണ് എക്സൈസിന്റെ വിലയിരുത്തല്‍. ഒരു ഓഫീസ് പരിധിയില്‍ എത്ര സ്ഥിരം കുറ്റവാളികള്‍ ഉണ്ടെന്ന് മനസിലാക്കുന്നതിനും…
Read MoreCategory: Top News
യുവതിയുടെ ഫോണ്‍രേഖ ചോർത്തി പോലീസ് ഉന്നതൻ; ചോർത്തി നൽകിയത് സുഹൃത്തിന് ; അന്വേഷണ റിപ്പോര്‍ട്ട്പോലീസ് ആസ്ഥാനത്ത്
കുന്നമംഗലം: യുവതിയുടെ ഫോണ്‍ കോള്‍ രേഖകള്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ ഭര്‍ത്താവിനു ചോര്‍ത്തി നല്‍കിയതായി ആരോപണം. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഔദ്യോഗിക ആവശ്യത്തിനാണെന്ന വ്യാജേന സൈബര്‍ സെല്‍ വഴി കോള്‍ ഡീറ്റൈറില് റിപ്പോര്‍ട്ട് (സിഡിആര്‍ ) ചോര്‍ത്തിയതായി പരാതിയുള്ളത്. സൈബര്‍ സെല്ലില്‍നിന്നു ലഭിച്ച സിഡിആര്‍ പോലീസ് ഉന്നതൻ യുവതിയുടെ ഭര്‍ത്താവിനു കൈമാറുകയും ഭര്‍ത്താവ് ഈ രേഖകള്‍ മറ്റുള്ളവര്‍ക്കു നല്‍കുകയും ചെയ്തുവെന്നാണ് ആരോപണം. ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോര്ന്നതറിഞ്ഞതോടെ യുവതി മലപ്പുറം ജില്ലാ പോലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ മലപ്പുറം എസ്പി ഉത്തര മേഖലാ ഐജിക്കും ഡിജിപിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. പൊന്നാനി സ്വദേശിയായ യുവതി മലപ്പുറം പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് പോലീസിനുള്ളില്‍ നിന്നു സിഡിആര്‍ ചോര്‍ന്നുവെന്ന വിവരം പുറത്തറിയുന്നത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണുള്ളത്.…
Read Moreജോലിക്കെത്തിയ യുവതിയെ ദിവസങ്ങളോളം പീഡിപ്പിച്ചു; ശല്യം സഹിക്കാതെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവരാജിനെതിരേ പരാതിയുമായി ഭർത്താവ്
രാജ്കോട്ട്: ഗുജറാത്തിൽ ഭൂവുടമയുടെ നിരന്തര പീഡനത്തിന് ഇരയായ മുപ്പതുകാരി ജീവനൊടുക്കി. സുരേന്ദ്രനഗര്‍ ജില്ലയിലെ വന്ദ്വാന്‍ താലൂക്കിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂവുടമയായ യുവരാജ് സിംഗ് പാര്‍മറിനെതിരേ പോലീസ് കേസെടുത്തു. യുവതിയും ഭർത്താവും പാർമറിന്റെ കൃഷിയിടത്തിലെ ജോലിക്കാരായിരുന്നു. ഉത്പാദിപ്പിക്കുന്ന വിളകളുടെ 25 ശതമാനം വിഹിതം നല്‍കമെന്ന് പറഞ്ഞാണ് ഇവരെ പാർമർ ജോലിക്കെത്തിച്ചത്. ഇതിനുശേഷം യുവതിയെ പ്രതി ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. നിരന്തര പീഡനത്തിൽ മനംനൊന്ത് ചൊവ്വാഴ്ച യുവതി കൃഷിയിടത്തിൽ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനുപിന്നാലെ പ്രതി ഒളിവില്‍ പോയി. ആശുപത്രിയിൽ വച്ചാണ് യുവതി പീഡനവിവരം ഭർത്താവിനോട് വെളിപ്പെടുത്തുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പീഡനത്തെ എതിര്‍ത്ത യുവതിയെ പാര്‍മര്‍ ക്രൂരമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Read Moreതലശേരി ഫസൽ വധം; മുഖ്യ ആസൂത്രകർ കാരായി രാജനും ചന്ദ്രശേഖരനും; സിബിഐ റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നത്
കണ്ണൂർ: ഫസല്‍ വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന വാദം തെറ്റാണെന്ന് സിബിഐ. കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവച്ചു. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സിബിഐ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിന്റെ മൊഴി പോലീസ് കസ്റ്റഡിയില്‍ വച്ച് പറയിച്ചതാണെന്നും കൊലപാതകത്തിന് പിന്നില്‍ കൊടി സുനിയും സംഘവുമാണെന്നും സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കാരായി രാജനും ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യആസൂത്രകരെന്നും സിബിഐ വ്യക്തമാക്കി.2006 ഒക്ടോബര്‍ 22ന് തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്തുവച്ചായിരുന്നു ഫസല്‍ കൊല്ലപ്പെട്ടത്.
Read Moreമലയാളി പൊളിയല്ലേ..! തെങ്ങിൽ കയറിയ മലമ്പാമ്പിനെ പിടികൂടാൻ തെങ്ങ് വെട്ടിയിട്ടു; ആർപ്പുവിളിച്ച് ആഘോഷിച്ച് ജനക്കൂട്ടം; കിഴക്കമ്പലത്തെ സംഭവം ഇങ്ങനെ…
കിഴക്കമ്പലം: തെങ്ങിനു മുകളില്‍ കയറിയ മലമ്പാമ്പിനെ തെങ്ങ് വെട്ടിയിട്ടു പിടികൂടി. ഇന്നലെ പുലർച്ചെ 5.30 ന് പഴങ്ങനാട് കപ്പേളപ്പടിക്കു സമീപം പി.ഡി. സാബുവിന്റെ വീട്ടിലെ തെങ്ങിലാണ് 12 അടിയോളം നീളമുള്ള മലമ്പാമ്പ് കയറിയത്. പ്രഭാതപ്രാര്ഥനയ്ക്കായി പള്ളിയില്‍ പോയവർ റോഡിൽ കിടക്കുന്ന പാമ്പിനെ കണ്ടിരുന്നു. ആളുകളെയും വാഹനത്തിന്റെ വെളിച്ചവും കണ്ടതോടെ പാന്പ് റോഡില്‍നിന്ന് മതില് കടന്ന് സമീപത്തെ തെങ്ങിലേക്ക് കയറി. പാമ്പിനെ താഴെയിറക്കാന്‍ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ മൂവാറ്റുപുഴയില്‍ നിന്നെത്തിയ പാമ്പുപിടിത്തക്കാരന് ഷാജിയും ഐആര്‍ഡബ്ല്യു പ്രവര്‍ത്തകരും ചേര്‍ന്ന് തെങ്ങ് വെട്ടിമറിച്ചിട്ടു പാമ്പിനെ പിടികൂടുകയായിരുന്നു. മലമ്പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി. തെങ്ങിൽ കയറിയ കൂറ്റൻ പാന്പിനെ പിടികൂടുന്നത് കാണാന്‍ വൻ ജനാവലി എത്തി.
Read Moreഉരുൾ ഭീഷണി; സ്വന്തം വീടുകളിൽ അന്തിയുറങ്ങാനാകാതെ എയ്ഞ്ചൽവാലി നിവാസികൾ; ഇനിയും അതിതീവ്ര മഴ പെയ്താൽ…
കണമല: അപകടഭീഷണി മാറാതെ എയ്ഞ്ചൽവാലി. പ്രദേശവാസികൾ പലരും അന്തിയുറങ്ങുന്നത് ബന്ധുവീടുകളിൽ. പ്രളയഭീതിയിൽ സ്വന്തം വീടുകളിൽ അന്തിയുറങ്ങാനാകാതെ രാത്രിയിൽ ബന്ധുവീടുകളിൽ അഭയം തേടുന്നത് നിരവധി കുടുംബങ്ങളാണ്. ബധിര-മൂക ദന്പതികൾ കഴിയുന്ന വീട് ഏത് നിമിഷവും ഒലിച്ചുപോകുമെന്ന സ്ഥിതിയിൽ. ഇതിന് സമീപത്ത് വാർഡ് അംഗം ഉൾപ്പെടെ 16 കുടുംബങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിൽ. ഏഴ് വീടുകളിലേക്ക് എപ്പോൾ വേണമെങ്കിലും പൊട്ടിയൊലിക്കാൻ പാകത്തിൽ ജല ബോംബ് പോലെ വലിയൊരു കുളം. ഒരു മണിക്കൂർ മഴ പെയ്താൽ തോടുകളെക്കാൾ മുന്നേ മുങ്ങുന്നു റോഡുകൾ. ഇക്കഴിഞ്ഞ 28നു പ്രളയത്തെ നേരിട്ട എയ്ഞ്ചൽവാലി, പന്പാവാലി വാർഡുകളിലെ ഇപ്പോഴത്തെ സ്ഥിതിയാണിത്. പ്രളയത്തിൽ സർവതും നശിച്ചവർക്ക് പോലും സർക്കാരിൽ നിന്നുള്ള അടിയന്തര ധനസഹായം ഇനിയും ലഭിച്ചിട്ടില്ല. പ്രളയത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണവും പഠനവുമൊന്നും നടന്നിട്ടുമില്ല. മേഘ വിസ്ഫോടനമോ ഉരുൾ പൊട്ടലോ ?…മേഘങ്ങൾ പൊട്ടിത്തെറിച്ചതോ ഉരുളുകൾ പൊട്ടിയതോ എന്താണെന്ന് ഔദ്യോഗിക…
Read Moreജോജു കുടുങ്ങുമോ ? ഒരു വാഹനം ഹരിയാന രജിസ്ട്രേഷന്;മറ്റൊന്നിലുള്ളത് ഫാന്‍സി നമ്പര്‍ പ്ലേറ്റ്; നടനെതിരേ പരാതി നല്കി കളമശ്ശേരി സ്വദേശി…
യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തില്‍ പ്രതികരിച്ച നടന് ജോജു ജോര്‍ജിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഇതിനിടയില്‍ ജോജു നിയമം പാലിക്കാതെയാണ് രണ്ടു കാറുകള്‍ ഉപയോഗിക്കുന്നതെന്ന് ആരോപിച്ച് കളമശേരി സ്വദേശി മനാഫ് പുതുവായില്‍ എറണാകുളം ആര്‍ടിഒയ്ക്കു പരാതി നല്കി. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റാണു ജോജുവിന്റെ ഒരു കാറില്‍ ഘടിപ്പിച്ചിട്ടുള്ളതെന്നു പരാതിയില്‍ പറയുന്നു. മറ്റൊരു കാര്‍ ഹരിയാന റജിസ്ട്രേഷനിലുള്ളതാണ്. കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഇവിടുത്തെ റജിസ്ട്രേഷന് വേണമെന്ന നിയമം ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു. ആദ്യത്തെ പരാതി അന്വേഷിക്കാന്‍ അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തിയതായി ആര്‍ടിഒ പി.എം.ഷെബീര്‍ പറഞ്ഞു. രണ്ടാമത്തെ പരാതി ചാലക്കുടി ആര്‍ടിഒയ്ക്കു കൈമാറി. ഇതു കൂടാതെ കോണ്‍ഗ്രസിന്റെ ഉപരോധത്തിനെതിരേ പ്രതിഷേധിച്ച ജോജു മാസ്ക് ധരിക്കാതെ പൊതുയിടത്തില്‍ ഇറങ്ങിയെന്നാണ് മറ്റൊരു ആരോപണം. കോവിഡ്…
Read Moreബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ന്യൂനമര്‍ദ്ദം ! ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴ…
കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തേത്തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്. ഞായറാഴ്ചവരെ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം നിലവില്‍ കോമറിന് ഭാഗത്തും സമീപ പ്രദേശങ്ങളിലുമായാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിക്കുന്ന ന്യൂനമര്‍ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ന്യുനമര്‍ദ്ദത്തിന്റെ ഫലമായി തെക്കേ ഇന്ത്യക്ക് മുകളില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. അതേസമയം വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്ത് നീരൊഴുക്ക് ശക്തമായപിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എട്ട് ഷട്ടറുകള്‍ തുറന്നു. ചൊവ്വാഴ്ച്ച അര്‍ധ രാത്രിയോടെ തേക്കടി വനപ്രദേശത്ത്…
Read Moreവിവാഹം കഴിഞ്ഞ് രണ്ടാഴ്ചയായപ്പോഴേക്കും യുവതി രണ്ടുമാസം ഗര്‍ഭിണി ! വിവാഹ നിശ്ചയത്തിനു ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കന് പിടിയില്‍…
വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മധ്യവയസ്കനെ പോലീസ് അറസ്റ്റു ചെയ്തു.മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരിയെ(49) ആണ് കൊല്ലം കൊട്ടിയം പോലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ നിശ്ചയം കഴിഞ്ഞ യുവതി വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ബന്ധുവിന്റെ വീട്ടില്‍ നിന്ന സമയത്താണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പ്രതി കുറ്റം സമ്മതിച്ചതോടെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. വിവാഹത്തിത്തിനു മുമ്പാണ് അന്‍സാരി യുവതിയെ ആദ്യമായി ലൈംഗികമായി ഉപയോഗിച്ചത്.വിവാഹത്തിന് മുന്നോടിയായി ബന്ധു വീട്ടില്‍ നിന്ന യുവതിയുമായി അന്‍സാരി അടുപ്പം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ വീട്ടില്‍ സര്‍ട്ടിഫിക്കറ്റും മറ്റും എടുക്കുവാന്‍ യുവതി പോയപ്പോള്‍ പ്രതി ഒപ്പം പോകുകയും, വീട്ടില്‍ ആളില്ലാതിരുന്ന സാഹചര്യം മുതലെടുത്ത് ഇയാള്‍ യുവതിയെ ആദ്യമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബന്ധു വീട്ടില്‍ മടങ്ങിയെത്തിയ ശേഷവും പ്രതി യുവതിയെ നിരന്തരം പീഡിപ്പിച്ചു. അതിനിടെ…
Read Moreഡൽഹിയിൽ നിന്ന് കൊറിയർ വഴി കൊടുങ്ങല്ലൂരിലെത്തിയത് മാരക മയക്കുമരുന്ന്; കറുത്ത കാറിലെത്തി സാധാനം വാങ്ങുന്നതിനിടെ മൂന്ന് യുവാക്കളെ കൈയോടെ പൊക്കി പോലീസ്
കൊടുങ്ങല്ലൂർ: മാരക മയക്കുമരുന്നുമായി പോക്സോ കേസിലെ പ്രതികളടക്കം മൂന്നംഗ സംഘം പിടിയിൽ. ചന്തപ്പുര ഉഴുവത്ത് കടവ് സ്വദേശികളായ വെപ്പിൻകാട്ടിൽ നിസ്താഫിർ (26), ചൂളക്കടവിൽ അൽത്താഫ്(26) ചന്തപ്പുര സ്വദേശി പാറയിൽ മുഹമ്മദ് അഷിക് (19) എന്നിവരെയാണ് ടെൻസാഫും കൊടുങ്ങല്ലൂർ പോലീസും ചേർന്ന് അറസ്റ്റു ചെയ്തത്. ഇവരുടെ കയ്യിൽ നിന്ന് ഇരുപത് ഗ്രാം എംഡിഎംഎപിടിച്ചെടുത്തു. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടെ ചന്തപ്പുരയിലായിരുന്നു സംഭവം. ചന്തപ്പുരയിലെ കൊറിയർ ഓഫീസിൽ വന്ന മയക്കുമരുന്നടങ്ങിയ ബോക്സ് വാങ്ങി പുറത്തിറങ്ങിയ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു. ഡൽഹിയിൽ നിന്ന് കൊറിയർ വഴിയാണ് എംഡിഎംഎ കൊടുങ്ങല്ലുരിൽ എത്തിയത്. ബോക്സിനുള്ളിലെ ടീ ഷർട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്ന്. ഡൽഹിയിൽ നിന്നയച്ച പാർസലിന്റെ വിലാസം അജ്മൽ നീയർ സെൻട്രോമാളെന്നും കൂടെ മൊബൈൽ നന്പറുമാണ് കവറിന് മുകളിൽ കൊടുത്തിരുന്നത്. വിലാസത്തിലുള്ളയാൾ വിദേശത്താണെന്നും പറയുന്നു. കറുത്ത കാറിൽ നിന്ന് ഒരാളിറങ്ങി കൊറിയർ ഓഫീസിലെത്തി…
Read More