തിരുവനന്തപുരം: സംസ്ഥാനത്ത് നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യവകുപ്പിന്റെ അടിയന്തരയോഗം ഇന്നു രാവിലെ വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് ഓണം എത്തിയത്. എല്ലാക്കാലത്തും അടച്ചിടൽ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. അതിനാലാണ് കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ കുറച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് എല്ലാവര്ക്കും നിര്‍ദേശം നല്‍കിയിരുന്നു. കുറേപ്പേര് അതു പാലിക്കുന്നതായി കണ്ടു. എന്നാല്‍, പലയിടങ്ങളിലും ആള്‍ത്തിരക്കുണ്ടാകുന്ന സാഹചര്യമുണ്ടായി. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് പല പ്രദേശങ്ങളും. മൂന്നാം തരംഗത്തിന്റെ ഭീഷണിയുമുണ്ട്. അതിനാല്‍ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചു. മൂന്നാം തരംഗം മുന്നിൽക്കണ്ട് താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ കൂടുതൽ ഓക്സിജന്‍ കിടക്കകളും ഐസിയുവും സജ്ജമാക്കുകയാണ്. വെന്റിലേറ്ററുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. ജില്ലാ ജനറല്‍ ആശുപത്രികളിലെ…
Read MoreCategory: Top News
നികുതി അടച്ചില്ല; അമിതാഭ് ബച്ചന്റെ കാറുമായി സൽമാൻ ഖാൻ പിടിയിൽ..! ബംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന് വിറ്റതാണ് പിടിച്ചെടുത്ത കാറെന്നാണ് വിവരം
ബംഗളൂരു: ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ കർണാടക മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള റോള്‍സ് റോയിസ് കാറാണ് പിടിച്ചെടുത്തത്. വാഹന നികുതി അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. 2019ല്‍ ബംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന് വിറ്റതാണ് പിടിച്ചെടുത്ത കാറെന്നാണ് വിവരം. അധികൃതര്‍ വാഹനം പിടിച്ചെടുക്കുന്ന സമയത്ത് സല്മാന് ഖാന് എന്ന വ്യക്തിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഈ കാര്‍ വാങ്ങിയ വ്യക്തി ഇതുവരെ ഇന്‍ഷൂറന്‍സ് പുതുക്കിയിട്ടില്ലെന്നും രേഖകള്‍ പ്രകാരം കാര്‍ ഇപ്പോഴും അമിതാഭ് ബച്ചന്റെ പേരിലാണ് ഉള്ളതെന്നും കർണാടക ട്രാന്‍സ്പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ നരേന്ദ്ര ഹോല്‍ക്കര്‍ അറിയിച്ചു
Read Moreകുടിച്ച് മതിവരാതെ മലയാളി! ഇത്തവണയും റിക്കാർഡ് വരുമാനം; ബെവ്ക്കോയിലും ബാറിലുമായി നടന്ന മദ്യവില്‍പ്പനയുടെ പ്രാഥമിക കണക്ക് ഇങ്ങനെ…
തിരുവനന്തപുരം: ഓണം ആഘോഷിക്കാൻ മലയാളികൾ മദ്യം വാങ്ങാനെത്തിയപ്പോൾ ബിവറേജസ് കോർപറേഷന് ലഭിച്ചത് റെക്കോർഡ് വരുമാനം. ഉത്രാട ദിനത്തിൽ ഏറ്റവും കൂടുതൽ വിൽപന നടന്നത് തിരുവനന്തപുരത്തെ പവർ ഹൗസ് റോഡിലുള്ള ഔട്ട്ലെറ്റിൽ നിന്ന്. 1.04 കോടിയുടെ വില്പനയാണ് ഇവിടെ നടന്നത്. 260 ഔട്ട് ലെറ്റുകള്‍ വഴിയായിരുന്നു ഇത്തവണത്തെ വില്പന. സംസ്ഥാനത്ത് ബെവ്ക്കോയും ബാറിലുമായി 105 കോടിയുടെ മദ്യവിൽപ്പന നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇതിൽ 75 ശതമാനവും വിൽപ്പനയും ബെവ്ക്കോ വഴിയായിരുന്നു. ഏറ്റവും കൂടുതൽ വിറ്റത് ബ്രാണ്ടിയാണ്. ഇത്തവണ മൂന്ന് നഗരങ്ങളിലെ ഔട്ട് ലെറ്റുകളിൽ ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നു. 10 ലക്ഷത്തിന്റെ മദ്യമാണ് ഓണ്‍ലൈൻ വഴി വിറ്റത്. സംസ്ഥാനത്ത് 181 കൗണ്ടറുകളാണ് ഓണക്കാലത്ത് അധികമായി തുറന്നത്.
Read Moreമലരിക്കൽ ആമ്പല്‍ ഫെസ്റ്റ്! വാങ്ങിച്ചോ, അല്പം മയമൊക്കെ വേണം; കോവിഡ് കാലത്ത് സാധാരണക്കാരനെ കൊള്ളയടിക്കുന്നതായും പരാതി; വിമർശിക്കുന്നവരുടെ ശ്രദ്ധയിലേക്ക്…
കോട്ടയം: മലരിക്കൽ ആന്പൽ ഫെസ്റ്റ് കാണാൻ നോക്കുകൂലി. സോഷ്യൽ മീഡിയയിലും വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വൻ പ്രതിഷേധം. റോഡിൽ നിന്നും ആന്പലുകൾ കാണുന്നതിന് ഒരാൾക്ക് 30 രൂപയാണ് ഈടാക്കുന്നത്. റോഡിൽ വാഹനം പാർക്ക് ചെയ്യുന്നതിന് 50 രൂപയും ഈടാക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. ആന്പലുകൾക്ക് ഇടയിലൂടെ വള്ളത്തിൽ ഒരാളെ കൊണ്ടു പോകുന്നതിനു 100 രൂപയാണ് നല്‍കേണ്ടത്. ഇതിനു പുറമേ ഫോട്ടോ എടുക്കുന്നതിന് 500 രൂപ. വിവാഹിതരായവർ ഫോട്ടോ എടുക്കാനെത്തിയാൽ എൻട്രി ഫ്രീയാണ്. വള്ളത്തിന്റെ ചാർജിനു പുറമേ 500 രൂപ സ്റ്റിൽ ഫോട്ടോഗ്രാഫിക്കും ഹെലികാം പറത്തുന്നതിന് 2000 രൂപയും കൊമേഴ്സ്യൽ ഫോട്ടോഗ്രാഫിക്ക് 1000 രൂപയും ഈടാക്കും. ഇതിനെതിരേ വ്യാപകമായിട്ടാണ് പരാതിയും പ്രതിഷേധവും ഉയർന്നിരിക്കുന്നത്. കുമരകത്തും ആലപ്പുഴയും ഒരു മണിക്കൂർ ബോട്ട് യാത്രക്ക് 50 പേർക്ക് 400 രൂപ ചാർജ് ഈടാക്കുന്പോഴാണ് മലരിക്കലിൽ ഒരാൾ ലൈസൻസില്ലാത്ത വള്ളത്തിൽ കയറാൻ 100 രൂപ…
Read Moreകോട്ടയത്തു യുവ ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ! മുറിയിൽനിന്നു തീ ഉയരുന്നതുകണ്ട് സമീപവാസികൾ കതക് തകർത്ത് അകത്ത് എത്തിയപ്പോഴേക്കും…
കോട്ടയം: മാങ്ങാനത്ത് യുവ ബാങ്ക് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാനം തുരുത്തേൽ നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പൈങ്ങളത്ത് വിഷ്ണു ഭാസ്കർ (28) ആണ് മരിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്ക് കോഴഞ്ചേരി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായിരുന്നു. അവിവാഹിതനാണ്. ഇന്നു രാവിലെ പത്തോടെയാണ് സംഭവം. കുടുംബാംഗങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ പോയിരിക്കുകയായിരുന്നു. വീടിനോടു ചേർന്നുള്ള ഇവരുടെ വാടക വീടിന്റെ മുറിയിലെത്തിയ വിഷ്ണു സ്വയം മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്നു കരുതുന്നു. മുറിയിൽനിന്നു തീ ഉയരുന്നതുകണ്ട് സമീപവാസികൾ കതക് തകർത്ത് അകത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Read Moreതരൂരേ താങ്കള്‍ പിസി ചാക്കോയുടെ പിന്‍ഗാമിയാണോ? കോൺഗ്രസിൽ പോസ്റ്റർ പ്രതിഷേധം; ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി പോസ്റ്ററുകൾ
തിരുവനന്തപുരം: ശശി തരൂർ എംപിയ്ക്ക് എതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്റെ നോമിനിയുമുള്ള സാഹചര്യത്തിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. തരൂരിന്റെ അനുയായിയെ ഡിസിസി പ്രസിഡന്റാക്കാൻ ശ്രമിക്കുന്നുവെന്നാണ് വിമർശനം. ശശി തരൂരിന്റെ സഹായിയെ ഡിസിസി പ്രസിഡന്റാക്കി പാർട്ടി പിടിക്കാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുകയെന്നാണ് ഒരു പോസ്റ്റർ. തരൂരേ നിങ്ങൾ പിസി ചാക്കോയുടെ പിൻഗാമിയാണോയെന്നും വട്ടിയൂർക്കാവിൽ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാർട്ടിയെ മൂന്നാം സ്ഥാനത്താക്കിയതിന്റെ ഉത്തരവാദിത്തം തരൂർ ഏറ്റെടുത്തോയെന്നുള്ള ചോദ്യമുന്നയിച്ചാണ് മറ്റൊരു പോസ്റ്റർ. ‘രാഷ്ട്രീയ പ്രവർത്തനത്തിൽ ഇടപെടാതെ, മണ്ഡലത്തിൽ പോലും വരാതെ, താങ്കളെ എംപിയായി ചുമക്കുന്ന പാർട്ടിയോടാണോ ഈ ചതി ചെയ്യുന്നതെന്നുള്ള രീതിയിലും പോസ്റ്റർ പതിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ പാനലിൽ ശശി തരൂരിന്റെ നോമിനി ജി.എസ്.ബാബു, കെ.എസ്. ശബരീനാഥൻ, ആർ.വി. രാജേഷ്, പാലോട് രവി എന്നീപേരുകളാണുള്ളത്. കൊല്ലത്ത് രാജേന്ദ്രപ്രസാദ്, എം.എം. നസീർ, കോട്ടയത്ത്…
Read Moreകേരളത്തിലും ബംഗ്ലാദേശികള്‍! തിരിച്ചറിയാനാകാതെ പോലീസ്; എത്തുന്നത് കോല്‍ക്കത്തയില്‍നിന്ന് വ്യാജ രേഖകള്‍ സഹിതം; ഇന്റലിജന്‍സ് ഏജന്‍സികളും ആശങ്കയില്‍
കെ.ഷിന്റുലാല്‍ കോഴിക്കോട്: താലിബാനില്‍ ചേരുന്നതിനായി തീവ്ര നിലപാടുകളുള്ള ബംഗ്ലാദേശികള്‍ ഇന്ത്യയിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നെന്ന മുന്നറിയിപ്പിന് പിന്നാലെ കേരളവും ആശങ്കയില്‍. തീവ്രവാദികളും മാവോവാദികളുമുള്പ്പെടെ ഉള്ളവർ അതിഥിതൊഴിലാളികളുടെ വേഷത്തില്‍ സംസ്ഥാനത്ത് സുരക്ഷിതരായി നേരത്തെ താമസിച്ചിരുന്നു. ഇപ്പോഴും ഇത്തരത്തിലുള്ളവര്‍ കേരളത്തില്‍ തുടരാനുള്ള സാധ്യതയേറെയാണെന്നാണ് വിവിധ ഏജന്‍സികള്‍ കരുതുന്നത്. ഏതാനും മാസം മുമ്പ് ശ്രീലങ്കന്‍ പൗരനെ നെടുമ്പാശേരിയില്‍ നിന്ന് തമിഴ്നാട് ക്യുബ്രാഞ്ച് പിടികൂടിയതും ഇത്തരം സാധ്യതകള്‍ ബലപ്പെടുത്തുന്നതാണ്. ഇന്ത്യയിലൂടെ ബംഗ്ലാദേശികള്‍ അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നെന്ന് സംസ്ഥാന ഇന്റലിജന്‍സിന് ഔദ്യോഗിക മുന്നറിയിപ്പ് ലഭിച്ചിട്ടില്ല. എങ്കിലും സംസ്ഥാനത്ത് താമസിക്കുന്ന ബംഗ്ലാദേശികളെ കുറിച്ച് വ്യക്തമായ കണക്കുകളില്ലാത്തത് അലട്ടുന്നുണ്ട്. ഇവരെ തിരിച്ചറിയാനും സാധിക്കുന്നില്ലെന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പോലീസും സമ്മതിക്കുന്നുണ്ട്. വ്യാജ രേഖകള്‍ സഹിതം ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കൊപ്പം നിരവധി ബംഗ്ലാദേശികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നുണ്ട് . ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്തെ നിര്‍മാണ മേഖലകള്‍…
Read Moreവേഗം തന്നോ… ലോണ്‍ പാസാക്കേണ്ടേ… ? യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച് സിപിഎം നേതാവ്; നടപടിയെടുക്കാതെ പാർട്ടി
കണ്ണൂർ: സിപിഎം നേതാവ് യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതായി ആരോപണം. പിണറായി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖിൽ നരങ്ങോലിയാണ് പാർട്ടിക്കാരിയായ യുവതിയോട് മോശമായി പെരുമാറിയത്. യുവതി പരസ്യമായി ചോദ്യം ചെയ്തതോടെ ബാങ്ക് ഇയാളെ സസ്പെന്റ് ചെയ്തെങ്കിലും പാർട്ടി നടപടിയെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് ബാങ്കിൽ ലോണിനായി അപേക്ഷിച്ച യുവതിക്ക് ദുരനുഭവം ഉണ്ടായത്. സൊസൈറ്റി സെക്രട്ടറിയായ നിഖിൽ നരങ്ങോലി ഫോണിൽ അർദ്ധരാത്രി വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും വാട്സാപ്പിൽ നിരന്തരം മെസേജ് അയക്കുകയും ചെയ്തു. ശല്യം തുടർന്നതോടെ യുവതി ബന്ധുക്കളെയും കൂട്ടി സൊസൈറ്റിയിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു. നടപടി എടുത്തില്ലെങ്കിൽ സൊസൈറ്റിക്ക് മുന്നിൽ നിരാഹാരം കിടക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് പി. ബാലനെ അറിയിച്ചതോടെ ജനറൽ ബോർഡി ചേർന്നു. നിഖിലിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. എന്നാൽ ഇപ്പോഴും ധർമ്മടം അണ്ടല്ലൂർ കിഴക്കുംഭാഗം സിപിഎം…
Read Moreഫോണ്‍ സന്ദേശം ലഭിച്ചു! അഫ്ഗാനില്‍ കുടുങ്ങിയ കാസര്‍ഗോഡ് സ്വദേശിയായ കന്യാസ്ത്രീ സുരക്ഷിത; സിസ്റ്ററിന്റെ സന്ദേശത്തില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കാസര്‍ഗോഡ്: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ കാസര്‍ഗോഡ് ബേള സ്വദേശിനി സിസ്റ്റര്‍ തെരേസ ക്രാസ്റ്റ (48) സുരക്ഷിതയാണെന്നു ഫോണ്‍ സന്ദേശം ലഭിച്ചു. ശാരീരിക-മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള പിബികെ ഇറ്റാലിയാന എന്ന പകല്‍ പരിപാലനകേന്ദ്രത്തില് അധ്യാപികയായി ജോലിചെയ്തുവരികയായിരുന്നു. ഇറ്റാലിയന്‍ നയതന്ത്രകാര്യാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് സ്ഥാപനത്തിലെ മറ്റു ജീവനക്കാര്‍ക്കൊപ്പം ഇറ്റലിയിലേക്കു പോകാനുള്ള ഒരുക്കത്തിലാണ് സിസ്റ്റര്‍ തെരേസ. ഇറ്റലിയില്‍നിന്നുള്ള പ്രത്യേകവിമാനം രണ്ടുദിവസത്തിനകം എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനു ചുറ്റുമുള്ള പ്രദേശ ങ്ങൾ താലിബാന് ഭീകരരുടെ നിയന്ത്രണത്തിലാണ്. കാബൂള്‍ വിമാനത്താവളത്തിലേക്കു ചെറിയ ദൂരം മാത്രമേ ഉള്ളൂവെങ്കിലും നയതന്ത്രകാര്യാലയത്തില്നിന്നുള്ള സംരക്ഷണമില്ലാതെ അങ്ങോട്ട് പോകാന്‍ ശ്രമിക്കരുതെന്ന നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ നയതന്ത്രകാര്യാലയവുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഒറ്റയ്ക്ക് സ്ഥാപനത്തില്‍നിന്നു പോകുന്നത് സുരക്ഷിതമായിരിക്കില്ലെന്ന ഉപദേശത്തെത്തുടര്‍ന്നാണ് മറ്റുള്ളവര്‍ക്കൊപ്പം ഇറ്റലിയിലേക്കുതന്നെ പോകാന്‍ തീരുമാനിച്ചത്. കുമ്പളയ്ക്കു സമീപം ബേളയിലെ വ്യാകുലമാതാ ദേവാലയത്തിന് സമീപത്താണ് സിസ്റ്ററുടെ നാട്. ബേള പെരിയടുക്കയിലെ പരേതനായ ലൂയിസ് ക്രാസ്റ്റയുടെയും സെലിന്…
Read Moreരക്ഷാദൗത്യം തുടരുന്നു! അഫ്ഗാനിൽ നിന്ന് മലയാളികളടക്കം 168 പേരെ കൂടി ഇന്ത്യയിലെത്തിച്ചു
ന്യൂഡൽഹി: രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന അഫ്ഗാനിസ്ഥാനിൽ നിന്ന് 107 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 168 പേരെ കൂടി ഇന്ത്യയിലെത്തിച്ചു. കാബൂളിൽ നിന്ന് വ്യോമസേനയുടെ സി-17 വിമാനത്തിലാണ് ഇവരെ മടക്കിക്കൊണ്ടുവന്നത്. എംപിമാർ അടക്കമുള്ള അഫ്ഗാൻ പൗരൻമാരും വിമാനത്തിലുണ്ടെന്നാണ് റിപ്പോർട്ട്. കാബൂളിൽ നിന്ന് പുറപ്പെട്ട വിമാനം ഇറാന്റെ വ്യോമപാത വഴിയാണ് ഗാസിയാബാദിൽ എത്തിയത്. പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് താലിബാൻ ഇവരെ വിട്ടയച്ചത്. ഗാസിയാബാദിൽ ഹിന്ദോൻ വ്യോമസേനാത്താവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. ഈ വിമാനത്തിൽ തിരിച്ചെത്തിയവരിൽ മലയാളികളടക്കം 107 ഇന്ത്യാക്കാരുണ്ടെന്നാണ് വിവരം. അഫ്ഗാനിൽ നിന്ന് ഞായറാഴ്ച മാത്രം 390 പേരെ രാജ്യത്തെത്തിച്ചു. 222 പേരുമായി രണ്ട് എയർ ഇന്ത്യ വിമാനം ഞായറാഴ്ച രാവിലെ എത്തിയിരുന്നു. തജിക്കിസ്ഥാനില്‍ നിന്നും ഖത്തറില്‍ നിന്നുമാണ് വിമാനമെത്തിയത്. യുഎസ് വിമാനങ്ങളില്‍ ദോഹയില്‍ എത്തിയ 135 പേരും ഇന്ത്യയിലെത്തി. ഇന്ത്യക്കാര്‍ക്കൊപ്പം രണ്ട് നേപ്പാള്‍ പൗരന്മാരെയും തിരിച്ചെത്തിച്ചു. രക്ഷാദൗത്യം തുടരുമെന്ന്…
Read More