കൊച്ചി: കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കാന്‍ 84 ദിവസത്തെ ഇടവേള എന്തിനാണെന്ന് അറിയിക്കാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോടു നിര്‍ദേശിച്ചു. വാക്സിന്റെ ലഭ്യതയാണോ അതോ ഫലപ്രാപ്തിയാണോ ഇടവേള നിശ്ചയിച്ചതിനു മാനദണ്ഡമെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്നു ജസ്റ്റീസ് പി.ബി. സുരേഷ്കുമാര്‍ ചോദിച്ചു. കിറ്റെക്സ് കമ്പനിയിലെ 12,000 ത്തോളം തൊഴിലാളികള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍നല്‍കി 45 ദിവസം കഴിഞ്ഞതിനാല്‍ രണ്ടാം ഡോസ് നല്കാന് അനുവദിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ നല്കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. തൊഴിലാളികള്‍ക്കു നല്കാന് 93 ലക്ഷം ചെലവിട്ട് രണ്ടാം ഡോസ് വാക്സിന് വാങ്ങിയിട്ടുണ്ടെന്നും അനുമതി നല്‍കണമെന്നുമാണു ഹര്‍ജിയിലെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അപേക്ഷ നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തെ ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരാണ് വാക്സിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനോടു…
Read MoreCategory: Top News
പാർട്ടിക്ക് വേണ്ടി കണക്ക് ചോദിക്കുന്നവൻ, ഇത് ആള് വേറെയാണ്…! കൊടി സുനിയെ പ്രകീർത്തിച്ച് ആകാശ് തില്ലങ്കേരി; ഫേസ്ബുക്ക് പോസ്റ്റ് വായിച്ച് ഞെട്ടരുത്…
കണ്ണൂർ: കൊടി സുനിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി. സുനി പാർട്ടി രക്തസാക്ഷികൾക്ക് വേണ്ടി കണക്ക് ചോദിക്കുന്നയാൾ എന്നാണ് ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. പ്രസ്ഥാനത്തിനായി ജീവൻ ത്യജിക്കാൻ തയാറായ സഖാക്കൾ കൊടി സുനിക്കൊപ്പമുണ്ടെന്നും ആകാശ് തില്ലങ്കേരി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം നാല് തോക്കിന്റെയും പത്ത് വണ്ടി ഗുണ്ടകളുടെയും ബലത്തിൽ തമിഴ് സിനിമയിലെ ടാറ്റ സുമോ ഡോണുകളെ പോലെ പണത്തിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യുന്ന ഒന്നര ചക്രത്തിന്റെ ഗുണ്ടകൾ തരത്തിൽ പോയി കളിക്കണം.. ഇത് ആള് വേറെയാണ്, ചെങ്കൊടിക്ക് ചോപ്പ് കൂട്ടാൻ ചോര ചിന്തിയ ധീരന്മാരുടെ വിപ്ലവമണ്ണിൽ രക്തസാക്ഷികൾക്ക് വേണ്ടി കണക്കു ചോദിക്കുന്നവൻ , വർഗീയ വാദികളുടെ ബോംബിനെയും കടാരമുനകളെയും ചങ്കുറപ്പ് കൊണ്ട് നേരിടുന്നവൻ , അവന് ചങ്കു പറിച്ചുകൊടുക്കുന്ന ഒരു നാട് തന്നെയുണ്ട് കൂടെ.. പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള സഖാക്കളുണ്ട്…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? ചിക്കൻ ഫ്രൈ ഉണ്ടാക്കി നൽകിയില്ല; ഭര്‍ത്താവ് ഭാര്യയോട് ചെയ്തത് ആരും ചെയ്യാത്ത ‘പരിപാടി’; മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടരുന്നു…
ബംഗളൂരു: ചിക്കന്‍ ഫ്രൈ ഉണ്ടാക്കി നല്‍കാത്തതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ബംഗളൂരുവിലെ താരബനഹള്ളിയിലാണ് സംഭവം. 30കാരനായ മുബാറക് പാഷയാണ് ഭാര്യ ഷിറിന് ഭാനു(28)വിനെ കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 18നാണ് സംഭവം. രാത്രി ചിക്കന്‍ ഫ്രൈ ഉണ്ടാക്കണമെന്ന് മുബാറക് ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ വൈകുന്നേരം വീട്ടിലെത്തിയ മുബാറക് ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയതായി കണ്ടില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഭാര്യ ദേഷ്യപ്പെട്ടു സംസാരിച്ചു. ഇതോടെ നിയന്ത്രണം നഷ്ടമായ മുബാറക് കൈയില്‍ കിട്ടിയ മരവടി ഉപയോഗിച്ച് ഷിറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷിറിൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. തുടര്‍ന്ന് മുബാറക് ഭാര്യയുടെ മൃതദേഹം ചാക്കില്‍ കെട്ടി ചിക്കരബനവര തടാകത്തില്‍ ഉപേക്ഷിച്ചു. ഈ സമയം കുട്ടികള്‍ വീട്ടില്‍ ഉറങ്ങുകയായിരുന്നു. തുടര്‍ന്ന് ഭാര്യ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയെന്ന് ഇയാള്‍ ബന്ധുക്കളോടു പറഞ്ഞു. ഇതില്‍ സംശയം തോന്നിയ ഷിറിന്റെ…
Read Moreവീട്ടില്‍ അതിക്രമിച്ച് കയറി 14കാരിയെ കൊല്ലാന്‍ അയല്‍വാസിയായ യുവാവിന്റെ ശ്രമം; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍;പ്രതി ഒളിവില്‍…
14കാരിയെ കൊലപ്പെടുത്താന്‍ അയല്‍വാസിയായ യുവാവിന്റെ ശ്രമം. മണ്ണാര്‍ക്കാടാണ് സംഭവം. പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താനാണ് യുവാവ് ശ്രമിച്ചത്. ഇക്കാര്യം പൊലീസില്‍ ലഭിച്ച പരാതിയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസിയായ യുവാവാണ് ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തിരുവിഴാംകുന്നില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആ സമയത്ത് വീട്ടില്‍ പെണ്‍കുട്ടിയും മുത്തശ്ശിയും അനിയനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ട് മുത്തശ്ശി ഓടിയെത്തിയപ്പോള്‍ യുവാവ് പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്തശ്ശിയെ വയറ്റില്‍ ചവിട്ടി വീഴ്ത്തിയ ശേഷം യുവാവ് കടന്നു കളയുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍…
Read Moreമലരിക്കൽ ആമ്പൽ ഫെസ്റ്റിൽ നോക്കുകൂലി; മന്ത്രി ഇടപെട്ടു, സിപിഎം പെട്ടു..! പണം ഈടാക്കുന്ന സംഭവത്തിൽ പ്രാദേശിക സിപിഎം നേതൃത്വത്തിലും കടുത്ത ഭിന്നത
കോട്ടയം: മലരിക്കൽ ആന്പൽ ഫെസ്റ്റ് കാണാൻ പൊതുജനങ്ങളിൽനിന്നും സിപിഎം നേതാക്കൾ നോക്ക് കൂലി ഈടാക്കുന്ന സംഭവം വിവാദമായതോടെ ടൂറിസം വകുപ്പ്് അന്വേഷണം ആരംഭിച്ചു. ഇതോടെ സിപിഎം നേതൃത്വവും രണ്ടു തട്ടിലായാതായിട്ടാണ് വിവരം. ജില്ലയിലെ ഒരു പ്രമുഖ സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള മലരിക്കൽ ടൂറിസം സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ, പഞ്ചായത്ത്, പാടശേഖര സമിതികളും ചേർന്നു സർക്കാരും ടൂറിസം വകുപ്പും അറിയാതെ ഗ്രാമീണ ടൂറിസം കാണുന്നതിനു ഫീസ് ഏർപ്പെടുത്തിയ നടപടിക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. സംഭവം വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ടൂറിസം വകുപ്പ് അധികൃതരോട് നിർദേശിച്ചത്. ഇതനുസരിച്ച് ടൂറിസം വകുപ്പ് അധികൃതർ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎമ്മിൽ ഭിന്നതമലരിക്കൽ ടൂറിസം സൊസൈറ്റി പണം ഈടാക്കുന്ന സംഭവത്തിൽ പ്രാദേശിക സിപിഎം നേതൃത്വത്തിലും കടുത്ത ഭിന്നത രൂപപ്പെട്ടിട്ടുണ്ട്.…
Read Moreമരുമകന് വീട്ടില്‍ വന്നിട്ടു പോകുന്നതിനു പിന്നാലെ സ്വര്‍ണവും പണവും നഷ്ടപ്പെടുന്നു ! ഒടുവില്‍ സിസിടിവി കള്ളനെ കുടുക്കി; കള്ളനൊപ്പം ജീവിക്കാനില്ലെന്ന് ഭാര്യയും…
ഭാര്യാഗൃഹത്തില്‍ നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ യുവാവ് റിമാന്‍ഡിലായി. ഉദുമ കുണ്ടോളംപാറയിലെ പിഎം മുഹമ്മദ് കുഞ്ഞി (38)യെയാണ് ഭാര്യാ പിതാവിന്റെ പരാതിയില്‍ ബേക്കല്‍ എസ്ഐ സാജു തോമസും സംഘവും അറസ്റ്റ് ചെയ്തത്. കോട്ടിക്കുളത്തെ എം അബ്ദുള്ളക്കുഞ്ഞിയുടെ പരാതിയിലാണ് അറസ്റ്റ്. 2019 ജൂലൈ മുതലാണ് മരുമകന് മോഷണം തുടങ്ങിയത്. പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും പണവും അബ്ദുള്ളക്കുഞ്ഞിയുടെ വീട്ടില്‍ നിന്ന് മോഷണം പോയിരുന്നു. മകളുടെ ഭര്‍ത്താവ് വിരുന്നു വന്നു മടങ്ങിപ്പോയ ശേഷമായിരുന്നു എല്ലായ്പ്പോഴും പണവും പണ്ടവും നഷ്ടപ്പെട്ടിരുന്നത്. മോഷ്ടാവിനെ കണ്ടെത്താനാകാതെ വീട്ടുകാര്‍ വലഞ്ഞതോടെ ചില ബന്ധുക്കള്‍ മരുമകനെ നിരീക്ഷിക്കാന്‍ തുടങ്ങി. കഴിഞ്ഞ മാസം 29നും ഈ വീട്ടില്‍ മോഷണം നടന്നു. പിന്നാലെ അബ്ദുള്ളക്കുഞ്ഞി പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് മരുമകനോടു ചോദിച്ചപ്പോള്‍ അയാള്‍ ആദ്യം അത് നിഷേധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ അയാള്‍ ഭാര്യാ സഹോദരന്റൈ റൂമിലേക്ക്…
Read Moreകേരളത്തെ മയക്കാൻ നൈജീരിയൻ സംഘത്തിന്റെ ‘കുക്കിംഗ് ’ബംഗളൂരുവിൽ; ഹോട്ടൽ-ലോഡ്ജ് മുറികൾ ലാബുകളാകുന്നു; നേരിട്ട് വിൽപന നടത്താനും സംഘം
കെ.ഷിന്റുലാല്‍ കോഴിക്കോട്: അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാരേറെയുള്ള മയക്കുമരുന്നായ മെത്തലിന്‍ ഡയോക്സി മെത്തഫെറ്റാമിന്‍ (എംഡിഎംഎ) തയാറാക്കുന്നത് ബംഗളൂരുവിലെ ‘ലാബില്‍’. നൈജീരിയക്കാരായ യുവാക്കള്‍ നേരിട്ടെത്തി കുറഞ്ഞ ചെലവിലുള്ള അസംസ്കൃത വസ്തുക്കള്‍ ശേഖരിക്കുകയും സ്വന്തം ‘ലാബില്‍’ എംഡിഎംഎ തയാറാക്കുകയുമാണ് ചെയ്യുന്നത്. ഇവര്‍ക്ക് താമസവും മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ ബംഗളൂരുവില്‍ ഏജന്റുമാരുണ്ടെന്നും ആന്റിനാര്‍ക്കോട്ടിക് സ്പെഷല്‍ ഫോഴ്സിന് വിവരം ലഭിച്ചു. അടുത്തിടെ കോഴിക്കോട്ടുനിന്ന് എംഡിഎംഎയുമായി പിടിയിലായവരില്‍നിന്നും ചില നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. നൈജീരിയില്‍ സംഘങ്ങളുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇടനിലക്കാരായ ഏജന്റുമാരാണ് സംസ്ഥാനത്തേക്കുള്ള എംഡിഎംഎ തയാറാക്കി നല്‍കുന്നത്. മലയാളികളായ ഇത്തരം ഏജന്റുമാര്‍ക്ക് വന്‍തുക വരുമാനമായും ലഭിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ആവശ്യക്കാര്‍ക്ക് നേരിട്ട് മയക്കുമരുന്ന് എത്തിക്കുന്ന നൈജീരിയന്‍ സംഘവും ബംഗളൂരുവില്‍ സജീവമായുണ്ട്. കുക്കിംഗ് അതീവ രഹസ്യം ബംഗളൂരുവിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിച്ചാണ് നൈജീരിയന്‍ സംഘം എംഡിഎംഎ ഉത്പാദിക്കുന്നത്. സന്ദര്‍ശകരായെത്തുന്ന സംഘം സംശയത്തിനിടവരാത്ത രീതിയിലാണ് മയക്കുമരുന്നുകള്‍ നിര്‍മിക്കുന്നതും വിപണനം…
Read Moreസാക്ഷി പറഞ്ഞതിനുള്ള ശിക്ഷയോ?ചക്കരക്കലിൽ ചാക്കിൽ കെട്ടിയനിലയിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു; മോഷണക്കേസിൽ മൊഴി നൽകിയ പ്രജീഷിന്റേതെന്ന് പോലീസ്
ചക്കരക്കൽ(കണ്ണൂർ): കാണാതായ യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയനിലയിൽ കനാലിൽ കണ്ടെത്തി.ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മിടാവിലോട്ടെ പ്രശാന്തി നിവാസിൽ ഇ. പ്രജീഷി (33) ന്റെ മൃതദേഹമാണ് പൊതുവാച്ചേരി മണിക്കിയിൽ അമ്പലത്തിനു സമീപത്തെ കനാലിൽ കണ്ടെത്തിയത്. കാലും കൈയും ബന്ധിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവം കൊലപാതകമാണെന്നു പോലീസ് വ്യക്തമാക്കി. പ്രതികളിലൊരാൾ കസ്റ്റഡിയിലായതായും രണ്ടുപേർ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് പ്രജീഷിനെ കാണാതായത്. ഇതുസംബന്ധിച്ച് കുടുംബം ചക്കരക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വ്യാപക അന്വേഷണം നടത്തിവരവെ ഇന്നലെ രാവിലെയോടെയാണ് കനാലിൽ അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം പ്രജീഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. മറ്റൊരു സ്ഥലത്തുനിന്ന് കൊലപ്പെടുത്തിയശേഷം ചാക്കിൽ കെട്ടി കനാലിൽ തള്ളുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. മൗവഞ്ചേരി യുപി സ്കൂളിന് സമീപത്തെ വി.സി. റഫീക്കിന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന മരം…
Read Moreമൂന്നാം തരംഗം ഒക്ടോബറിൽ; ഇപ്പോഴുള്ള സംവിധാനങ്ങൾക്കൊണ്ട് മൂന്നാംതരംഗത്തെ മറികടക്കാൻ കഴിയില്ല; മുന്നറിയിപ്പുമായി ദേശീയ ദുരന്തനിവാരണ ഇൻസ്റ്റിറ്റ്യൂട്ട്
സെബി മാത്യു ന്യൂഡൽഹി: ഒക്ടോബറിൽ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് ദേശീയ ദുരന്തനിവാരണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുന്നറിയിപ്പ്. രാജ്യത്തെ ആശുപത്രികളിൽ നിലവിലുള്ള കിടക്കകൾ, ഓക്സിജനറേറ്ററുകൾ ഉൾപ്പെ ടെയുള്ള സംവിധാനങ്ങൾ കൊണ്ടു മൂന്നാം തരംഗത്തെ നേരിടാൻ കഴിയില്ല. ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രിക്കു നൽകി. രണ്ടാം തരംഗത്തിന്റെ മധ്യത്തിലാണ് ഇപ്പോൾ രാജ്യം. മൂന്നാം തരംഗത്തെ നേരിടാൻ ഇതിൽക്കൂടുതൽ കരുതൽ ആവശ്യമാണ്. രോഗം ബാധിച്ചതിലൂടെയോ വാക്സിനേഷനിലൂടെയോ കൈവരിച്ച രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ ശേഷിയുള്ളവയാണ് ജനിതകമാറ്റം വന്ന വൈറസുകൾ. സ്കൂളുകൾ തുറക്കുന്നത് കടുത്ത ജാഗ്രതയോടെ വേണം. പല സംസ്ഥാനങ്ങളിലും ഇതിനോടകം സ്കൂളുകൾ തുറന്നിട്ടുണ്ട്. രോഗവ്യാപനം തീരെയില്ലാത്ത മേഖലകളിൽ കോവിഡ് നിയന്ത്രണങ്ങളോടെ സ്കൂളുകൾ തുറക്കാം. ക്ലസ്റ്റർ വ്യാപനം ഉള്ള നിർദിഷ്ട സ്ഥലങ്ങളിൽ മാത്രം സ്കൂളുകൾ അടച്ചിട്ട് ബാക്കിയുള്ളവ തുറക്കാം. സാമൂഹിക വ്യാപനവും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ സ്കൂളുകൾ അടച്ചുതന്നെയിടണം. കുട്ടികളുടെ ചികിത്സയ്ക്കു…
Read Moreഒരു നാടിനെ ഞെട്ടിച്ച് വെടിശബ്ദം..! ബോട്ടിൽ യാത്ര ചെയ്തതിന് കൂലി ആവശ്യപ്പെട്ടു; കൗമാരക്കാരനെ വെടിവച്ചു കൊന്നു
പട്ന: ബോട്ടില്‍ യാത്ര ചെയ്തതിന്റെ കൂലിയായി 10 രൂപ ആവശ്യപ്പെട്ട കൗമാരക്കാരനെ വെടിവച്ചു കൊലപ്പെടുത്തി. ബിഹാറിലെ സമസ്തിപുര്‍ ജില്ലയിലെ ബാന്ഭൗര ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. സികാല്‍ യാദവ്(17)ആണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന പ്രദേശത്തിന് ചുറ്റും വെള്ളം കെട്ടികിടക്കുന്ന മേഖലയാണ്. ആളുകളെ മറ്റ് സ്ഥലങ്ങളില്‍ തന്റെ ബോട്ടില്‍ എത്തിക്കുന്ന ജോലിയാണ് സികാലിന്റേത്. ഞായറാഴ്ച വൈകിട്ട് ബോട്ടില്‍ യാത്ര ചെയ്തവരോട് കൂലിയായി സികാല്‍ 10 രൂപ ആവശ്യപ്പെട്ടിരുന്നു. പണം കൊടുക്കാന്‍ വിസമ്മതിച്ച സംഘം സികാലുമായി ഏറ്റുമുട്ടി. തുടര്‍ന്ന് പ്രദേശവാസികളും ബോട്ടിലെ യാത്രക്കാരുമാണ് സികാലിനെ രക്ഷിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വീടിന് മുന്പില് നില്‍ക്കുകയായിരുന്ന സികാലിനു നേരെ ഒരു സംഘമാളുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സികാല്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. പ്രദേശവാസിയായ ഒരാളാണ് വിവരം പോലീസില്‍ അറിയിച്ചത്. പ്രദേശം മുഴുവന്‍ വെള്ളക്കെട്ടായതിനാല്‍ പോലീസിന് കൃത്യസമയത്ത് എത്താനായില്ല. സികാലിന്റെ…
Read More