സ്വന്തംലേഖകന്‍ കോഴിക്കോട് : ഓണ വിപണിയിലെ മായം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന. സംസ്ഥാന വ്യാപകമായി സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ചാണ് പരിശോധന നടത്തുന്നത്. 22 വരെ കര്‍ശന പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം കമ്മീഷണര്‍ എ.ആര്.അജയകുമാര്‍ എല്ലാ ജില്ലകളിലേയും അസി.കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ഓണക്കാലത്ത് മായംകലര്‍ന്നതും മേന്മയില്ലാത്തതുമായ വസ്തുക്കള്‍ വിപണിയിലെത്താനുള്ള സാധ്യത കണക്കിലെടുത്താണ് കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. പായസം മിക്സ്, ശര്‍ക്കര, പാല്, വെളിച്ചെണ്ണ, പഴം,പച്ചക്കറി വിഭവങ്ങള്‍ എന്നീ ഉല്പന്നങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. കാലപ്പഴമുള്ളതും ഗുണമേന്മയില്ലാത്തതുമായ മുന്തിരിയാണ് പലയിടത്തും പായസംമിക്സിനൊപ്പം നല്‍കുന്നത്. ഇത്തരം സംഭവങ്ങളുണ്ടോയെന്ന് പരിശോധിക്കും. കഴിഞ്ഞ വര്‍ഷം ശര്‍ക്കരയില്‍ വ്യാപകമായ തോതില്‍ മായം കലര്‍ത്തിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും ശര്‍ക്കര പരിശോധിക്കും. ഗുണമേന്മ ഉറപ്പുവരുത്തിയ ശേഷമേ ഇവ വില്പന നടത്താന്‍ അനുവദിക്കുകയുള്ളൂ. സാധാരണയായി സംസ്ഥാനത്തിനകത്തുണ്ടാക്കുന്ന ശര്‍ക്കരയില്‍ മായം കലര്‍ത്തുന്നത് കുറവാണ്. ശര്‍ക്കരയ്ക്ക് ക്ഷാമമുണ്ടാവുമ്പോള്‍…
Read MoreCategory: Top News
എട്ടുമണിക്കൂർ വരെ കിക്കോട് കിക്ക്…. ഗുളിക രൂപത്തിലുള്ള സിന്തറ്റിക് ഡ്രഗുകൾ ജൂസിൽ കലക്കി കുടിക്കാം; വേദിപ്പിക്കാതെയുള്ള ലഹരി യായതിനാൽ പെൺകുട്ടികൾക്കിടയിൽ ഇതിന് വലിയ ഡിമാന്റ്
തൃശൂർ; വ്യാജ മദ്യം പോലെ സിന്തറ്റിക് ഡ്രഗിലുമുണ്ട് ലോക്കലും സൂപ്പറും. നൈജീരിയക്കാർ ഗോവയിലും ബംഗളൂരുവിലും തന്പടിച്ച് നിർമിക്കുന്ന സിന്തറ്റിക് ഡ്രഗാണ് സൂപ്പർ. ഇവർ ലഹരി മരുന്നുണ്ടാക്കുന്നതിൽ വിദഗ്ധരാണ്. ഇവരുടെ മരുന്നുകൂട്ട് ആർക്കും കൈമാറില്ല. അതുകൊണ്ടുതന്നെ നൈജീരിയക്കാരുണ്ടാക്കുന്ന സിന്തറ്റിക് ഡ്രഗുകൾ ഏറെ നേരം ലഹരി നൽകുന്നതാണ്. എന്നാൽ നൈജീരിയക്കാർ ചെയ്യുന്നതു പോലെ പല കെമിക്കലുകളും കൂട്ടിചേർത്ത് പ്രാദേശികമായി ഉണ്ടാക്കുന്ന ലോക്കൽ സാധനങ്ങൾക്ക് വീര്യം കുറവത്രെ. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സിന്തറ്റിക് ഡ്രഗുകൾക്ക് ഡിമാന്റ് കൂടിയതോടെ നൈജീരിയക്കാർക്ക് ഇന്ത്യ പ്രിയപ്പെട്ട താവളമായിട്ടുണ്ട്. ഗോവയിലും ബംഗളൂരുവിലും നൈജീരിയക്കാർ ഗ്രാമിന് മൂവായിരവും നാലായിരവും വാങ്ങി വിൽക്കുന്ന സിന്തറ്റിക് ഡ്രഗുകൾ കേരളത്തിലെത്തുന്പോൾ വില ഗ്രാമിന് അയ്യായിരം മുതൽ പതിനായിരം വരെയെത്തും. ശരീരത്തിന് അതിഹാനികരംമനുഷ്യശരീരത്തിന് അതിഹാനികരമായ കെമിക്കൽസ് ഉപയോഗിച്ച് നിർമിക്കുന്ന ക്രിസ്റ്റൽ രൂപത്തിലുള്ളതും, പാർട്ടികളിൽ പങ്കെടുക്കുന്ന പെണ്‍കുട്ടികൾക്ക് ജ്യൂസിൽ കലക്കി കുടിക്കാവുന്ന തരത്തിലുള്ള ഗുളിക…
Read Moreസോനുകുമാർ പർസന്തോയിലെ സഞ്ചരിക്കുന്ന എടിഎം! ഗ്രാമത്തിലുള്ളവരുടെ വിശ്വസ്ഥന്; മാനസയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികൾ ചില്ലറക്കാരല്ല
കൊച്ചി:നെല്ലിക്കുഴിയില്‍ ഡെന്റൽ വിഭാഗം ഹൗസ് സര്ജന് ഡോ. മാനസയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികൾ ചില്ലറക്കാരല്ല. മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് ആത്മഹത്യചെയ്ത രാഖിലിനു നല്‍കിയത് ഇരുവരും ചേര്‍ന്നാണെന്നു പോലീസ് വ്യക്തമാക്കുന്നു. രാഖിലിന് തോക്ക് ലഭിച്ചത് ബീഹാറില്നിന്നാണെന്നു തിരിച്ചറിഞ്ഞതോടെ പോലീസ് നീക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു. എഡിജിപി വിജയ് സാഖറെ, ഐജി ഹര്‍ഷിത അട്ടല്ലൂരി, ഡിഐജി നീരജ്കുമാര്‍ ഗുപ്ത, എസ്പി കെ. കാര്‍ത്തിക് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റിനുള്ള പദ്ധതി തയാറാക്കിയത്. ബീഹാര്‍ മുന്ഗര് ജില്ലയിലെ പര്‍സന്തോ ഗ്രാമത്തില്‍ സോനുകുമാര്‍(22), ബര്‍സാദ് സ്വദേശി മനീഷ്കുമാര്‍ വര്‍മ്മ(21) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കടയിലെത്തി സോനുവിനെ പൊക്കി ഈ മാസം രണ്ടിനു കേരളത്തില്‍നിന്ന് പോലീസ് സംഘം പുറപ്പെട്ടു. നാലിന് ബീഹാറില്‍ എത്തിച്ചേര്‍ന്നു. ബീഹാര്‍ പോലീസുമായി ചേര്‍ന്നു പട്ടണത്തില്‍നിന്നു 100 കിലോമീറ്റര്‍ ദൂരെയുള്ള ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ പർസന്തോ ഗ്രാമത്തില്‍നിന്നാണു സോനുവിനെ പിടികൂടിയത്. ഇയാള്ക്കവിടെ ഓണ്‍ലൈന്‍ പണ…
Read Moreവ്യാജ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് വ്യാപകമാകുന്നു ; സൂക്ഷ്മ പരിശോധന നടത്താനാകാതെ പോലീസ്; സര്‍ക്കാര്‍ ഉത്തരവില്‍ വീണ്ടും ആശങ്ക
കെ. ഷിന്റുലാല്‍ കോഴിക്കോട് : സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും കടകളിലും മാളുകളിലുമെല്ലാം വാക്സിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ വ്യാജന്മാര് പുറത്ത്. വാക്സിന് എടുത്ത് രണ്ടാഴ്ച കഴിഞ്ഞവരെ മാത്രം കടകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതോടെയാണ് വ്യാജ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. വാക്സിന് എടുത്ത സമാനവയസുള്ളവരുടെ സര്‍ട്ടിഫിക്കറ്റുമായാണ് പുറത്തിറങ്ങുന്നവരില്‍ പലരും എത്തുന്നത്. കടയില്‍ കയറുന്നതിന് മുമ്പ് വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചാല്‍ ഇവ കാണിയ്ക്കും. സംശയനിവാരത്തിനായി കടക്കാര് ചോദിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളിലെ പേര് പറയുന്നതോടെ വിശ്വാസ്യതയുമായും.മറ്റു തിരിച്ചറിയല്‍ രേഖകളൊന്നും ഇതോടൊപ്പം കാണിക്കാത്തതിനാല്‍ വ്യാജപേര് പറഞ്ഞാലും തിരിച്ചറിയാന്‍ സാധിക്കില്ല. വാക്സിന് എടുത്തവരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വരെ പുറത്തിറങ്ങുന്നതിനായി ഇത്തരത്തില്‍ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്. മൊബൈല്‍ ഫോണില്‍ പിഡിഎഫായി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പേരുമാറ്റി എഡിറ്റ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഇപ്രകാരം സര്‍ട്ടിഫിക്കറ്റുകളിലെ പേര് തിരുത്തി…
Read Moreപൂത്തുലഞ്ഞ് കാണികളെ മാടി വിളിച്ച് ആമ്പൽ വസന്തം..! മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് അടുത്തയാഴ്ച മുതല്‍; രാവിലെ ആറു മുതല്‍ പത്തു വരെ ആമ്പല്‍കാഴ്ചകള്‍ കാണാം…
കോട്ടയം: കോവിഡ് വ്യാപനം കുറയുമെന്ന പ്രതീക്ഷയില്‍ ഈ വര്‍ഷത്തെ ആമ്പല്‍ വസന്തം കാണികള്‍ക്ക് കാഴ്ചവിരുന്നായി നേരിട്ടു സംഘടിപ്പിക്കാന്‍ മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് സംഘാടക സമിതി തയാറെടുപ്പുകള്‍ തുടങ്ങി. അടുത്തയാഴ്ച ആമ്പല്‍ ഫെസ്റ്റ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീ പുനര്‍ സംയോജന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റില്‍ ആമ്പല്കാഴ്ചകളിലേക്ക് യാത്ര ചെയ്യാന്‍ 120 നാടന്‍ വള്ളങ്ങളാണു തയാറാകുന്നത്. തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരങ്ങളിലായി ആയിരം ഏക്കറോളം വിസ്താരമുള്ള നെല്പാടങ്ങളില് ഒക്ടോബര്‍ 15 വരെ ഫെസ്റ്റ് നടക്കും. എല്ലാ ദിവസവും രാവിലെ ആറു മുതല്‍ പത്തു വരെ ആമ്പല്കാഴ്ചകള്ക്ക് സൗകര്യമുണ്ടാകും. ഫെസ്റ്റിന്റെ ഭാഗമായി തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ വാര്‍ഡില്‍ സമ്പൂര്‍ണ വാക്സിനേഷന് നടത്തും. എല്ലാ വള്ളങ്ങളുടെയും തുഴച്ചില്‍കാര്‍ക്കും വാക്സിനേഷന് നല്‍കും. ഫെസ്റ്റിന്റെ ഭാഗമായി മലരിക്കല്‍ റോഡില്‍ പുറത്തുനിന്നുള്ളവരുടെ വാഹനങ്ങള്‍ ഒഴിവാക്കും. പ്രത്യേക പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. സന്ദര്‍ശക…
Read Moreയൂട്യൂബ് ചാനലുകളുടെ മറവിൽ കോടികളുടെ സമ്പാദ്യം പറ്റിയവർ ഇഡി നിരീക്ഷണത്തിൽ; ഇ-ബുൾ ജെറ്റിനെതിരേ കൂടുതൽ അന്വേഷണം; ” കേരളം കത്തിക്കും’ ആഹ്വാനംചെയ്തവർ കുടുങ്ങും
റെനീഷ് മാത്യു കണ്ണൂർ: യൂട്യൂബ് ചാനലുകളുടെ മറവിൽ കോടികളുടെ സന്പാദ്യം നേടിയവരെക്കുറിച്ചു സംസ്ഥാന രഹസ്യാന്വേഷണ വകുപ്പും എൻഫോഴ്സമെന്റ് വിഭാഗവും അന്വേഷിക്കും. ഇവർ നടത്തിയ യാത്രകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ചിലർ യൂട്യൂബേഴ്സ് ചാനൽ തുടങ്ങി വർഷങ്ങൾക്കുള്ളിൽ തന്നെ കോടിക്കണക്കിനു രൂപയുടെ വാഹനങ്ങളും വീടുകളും സ്വന്തമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ വൈകാരികമായുള്ള പ്രതികരണം ഇവരുടെ ചാനലുകളിലൂടെ നടത്തുന്നതിന്റെയും റിപ്പോർട്ടുകൾ ശേഖരിച്ചുവരികയാണ്. ഇന്നലെ കണ്ണൂരിൽ ഇ-ബുൾ ജെറ്റ് യൂട്യൂബേഴ്സ് സഹോദരൻമാരായ എബിനും ലിബിനും അറസ്റ്റിലായപ്പോൾ കേരളം കത്തിക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ ചാനലിന്റെ ഫോളോവേഴ്സ് എന്നവകാശപ്പെടുന്നവർ ആഹ്വാനം ചെയ്തിരുന്നു. കലാപമുണ്ടാക്കുന്നതിനു തുല്യമാണ് ഇവരുടെ ആഹ്വാനമെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇതു കണ്ടെത്തുവാനുള്ള തയാറെടുപ്പിലാണ് പോലീസ്. കൂടാതെ, കണ്ണൂർ കേന്ദ്രീകരിച്ചുള്ള ഒരു പ്രമുഖ യൂ ട്യൂബർ കണ്ണൂരിൽ അടിയന്തര സാഹചര്യമാണെന്നും ഉടൻതന്നെ വരുമെന്നും തന്റെ ചാനലിലൂടെ ഫോളോവേഴ്സിനോട് ആഹ്വാനം ചെയ്തിരുന്നു. വാഹനം…
Read Moreമലയാളികൾ ഓണത്തിനു നാട്ടിലെത്താൻ ദുരിതപ്പെടും ! ഓണത്തിനു ശേഷം കേരളത്തിൽ രോഗവ്യാപനം അതിവേഗത്തിൽ കൂടാനുള്ള സാധ്യത മുന്നിൽകണ്ട് പ്രവാസികൾ
കോട്ടയം: തമിഴ്നാടും കർണാടകവും കോവിഡ് നിയന്ത്രണ മാർഗനിർദേശങ്ങൾ കർക്കശമാക്കിയതോടെ മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്തുക ദുഷ്കരമാകും. കോവിഡ് വാക്സിനേഷൻ രണ്ടും എടുത്തവർക്കു തമിഴ്നാട്ടിലേക്കു തടസമില്ല. എന്നാൽ കർണാടകത്തിൽ കുറഞ്ഞത് 72 മണിക്കൂർ മുൻപുള്ള ആർടിസിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എന്നാൽ നാട്ടിൽ പതിവായി പോയി വരുന്ന വിദ്യാർഥികൾക്ക് 15 ദിവസത്തിനു മുൻപുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ഇത്തരത്തിൽ ഇളവുണ്ടെങ്കിലും മലയാളി വിദ്യാർഥികൾ ഓണത്തിനു നാട്ടിലെത്താൻ താത്പര്യപ്പെടുന്നില്ല. ഓണത്തിനു ശേഷം കേരളത്തിൽ രോഗവ്യാപനം അതിവേഗത്തിൽ കൂടാനുള്ള സാധ്യത മുന്നിൽകണ്ടാണ് പ്രവാസികൾ നാട്ടിൽ ഓണത്തിന് വരാൻ താത്പര്യപ്പെടാത്തത്. ഈ രേഖകളില്ലാതെ എത്തുന്നവരെ രണ്ടു സംസ്ഥാനങ്ങളിലും കോവിഡ് പരിശോധനയ്ക്കു ശേഷമേ പുറത്തുവിടൂ. 72 മണിക്കൂറിനു മുൻപുള്ള ആർടിപിസിആർ സർട്ടിഫിക്കറ്റുമായി വരുന്നവരെ കർണാടകത്തിൽ വീണ്ടും ഇതേ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതേത്തുടർന്ന് നിലവിലെ റിസർവേഷനും റദ്ദാക്കാൻ ഏറെപ്പേർ നിർബന്ധിതരാകുന്നു. അതേസമയം ആന്ധ്രാ പ്രദേശ്, തെലങ്കാന, ബംഗാൾ, ആസാം,…
Read Moreഅന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുത്തനെ ഇടിഞ്ഞു, എന്നിട്ടും….! ഇന്ത്യയിൽ ഇന്ധനവില കുറയ്ക്കാതെ എണ്ണക്കമ്പനികൾ
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയിൽ ഇന്ധനവില കുറയ്ക്കാതെ എണ്ണക്കമ്പനികൾ. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ ബാരലിന് 67.77 ഡോളർ നിരക്കാണ് രേഖപ്പെടുത്തിയത്. ജൂലൈ അഞ്ചിന് ക്രൂഡോയിലിന് 77.16 ഡോളർ വിലയുള്ളപ്പോൾ ഇന്ത്യയിൽ പലയിടത്തും പെട്രോൾ വില നൂറ് കടന്നിരുന്നു. എന്നാൽ ഇത് 67.77 ഡോളർ നിരക്കിലെത്തിയപ്പോഴും വർധിപ്പിച്ച ഇന്ധനവില കുറയ്ക്കാത്ത നിലപാടാണ് എണ്ണക്കമ്പനികൾ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ഇന്ധനവില ഇത്രയധികം ഉയർന്നിട്ടും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കാനുള്ള ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. കോവിഡ് മഹാമാരിയിൽ ജനങ്ങൾ നട്ടംതിരിയുന്നതിനിടെയാണ് സർക്കാരിന്റെ ജനദ്രോഹപരമായ നീക്കങ്ങൾ.
Read Moreരണ്ടു ദിവസം മുന്‍പു തന്നെ ഡെൽറ്റാ വേരിയന്റിനെക്കുറിച്ചു ജനങ്ങളെ അറിയിച്ചിരുന്നു! 2.4 മില്യൻ ജനസംഖ്യയുള്ള ഓസ്റ്റിൻ സിറ്റിയിൽ ഒഴിവുള്ളത് ആറ് ഐസിയു കിടക്കകൾ മാത്രം
ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ചതോടെ സംസ്ഥാന തലസ്ഥാനമായ ഓസ്റ്റിൻ സിറ്റിയിൽ ഇനി അവശേഷിക്കുന്നത് ആറ് ഐസിയു കിടക്കകൾ മാത്രം. 2.4 മില്യൻ ജനസംഖ്യയുള്ള ഓസ്റ്റിനിൽ 313 വെന്റിലേറ്ററുകളും അവശേഷിക്കുന്നുവെന്ന് സ്റ്റേറ്റ് ഹെൽത്ത് പുറത്തുവിട്ട സ്ഥിതി വിവരകണക്കുകൾ സൂചിപ്പിക്കുന്നു. ഇവിടെ സ്ഥിതി വളരെ ഗുരുതരമാണ്, പബ്ലിക്ക് ഹെൽത്ത് മെഡിക്കൽ ഡയറക്ടർ ഡെസ്മർ വാക്ക്സ് പറഞ്ഞു. സിറ്റിയിലെ അവസ്ഥ ജനങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഡയറക്ടർ വ്യക്തമാക്കി. രണ്ടു ദിവസം മുന്‍പു തന്നെ ഡെൽറ്റാ വേരിയന്റിനെക്കുറിച്ചു ജനങ്ങളെ അറിയിച്ചിരുന്നുവെന്നും, വാക്സിനേഷൻ സ്വീകരിക്കേണ്ടതിനെ കുറിച്ചു ബോധവൽക്കരിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ടെക്സസിലെ ജനസംഖ്യ 29 മില്യനാണ്, ശേഷിക്കുന്നത് 439 ഐസിയു കിടക്കകളും, 6991 വെന്റിലേറ്ററുകളുമാണ് 6.7 മില്യൻ ജനസംഖ്യയുള്ള ഹൂസ്റ്റണിൽ അവശേഷിക്കുന്നത് 41 ഐസിയു കിടക്കകളാണ്. ഡാളസിൽ 8 മില്യന്‍ 110 ഐസിയു കിടക്കകൾ ബാക്കിയുണ്ട്. ഓരോ ദിവസവും ടെക്സസിൽ കോവിഡ്…
Read Moreമാർപാപ്പയ്ക്കു ദുരൂഹത നിറഞ്ഞ കത്ത്! മൂന്ന് വെടിയുണ്ടകൾ അടക്കം ചെയ്തിരിക്കുന്ന കത്തിലെ ദുരൂഹതകൾ കണ്ടെത്താന്‍ അന്വേഷണം
മിലാൻ: മാർപാപ്പയെ അഭിസംബോധന ചെയ്ത് ഇറ്റാലിയൻ നഗരമായ മിലാനിൽ പോസ്റ്റ്ചെയ്ത കത്തിനെക്കുറിച്ച് അന്വേഷണം. മൂന്ന് വെടിയുണ്ടകൾ അടക്കം ചെയ്തിരിക്കുന്ന കത്തിലെ ദുരൂഹതകൾ കണ്ടെത്താനാണ് അന്വേഷണമെന്ന് ഇറ്റാലിയൻ പാരാമിലിറ്ററി പോലീസ് അറിയിച്ചു. മിലാൻ നഗരപ്രാന്തത്തിൽ കത്തുകൾ തരംതിരിക്കുന്ന ഒരു കേന്ദ്രത്തിലെ ജീവനക്കാരനാണ് ഫ്രാൻസിൽനിന്ന് പോസ്റ്റ്ചെയ്തിരിക്കുന്ന കത്തിനെക്കുറിച്ച് ആദ്യം സംശയം പ്രകടിപ്പിച്ചത്. ‘ദ് പോപ്പ്, വത്തിക്കാൻ സിറ്റി, സെന്റ് പീറ്റേഴ്സ് സ്ക്വയർ, റോം’ എന്ന വിലാസം പേനകൊണ്ടാണ് കത്തിൽ എഴുതിയിരിക്കുന്നത്. പിസ്റ്റലുകളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള മൂന്ന് വെടിയുണ്ടകൾ കത്തിനുള്ളിൽ ഉണ്ടായിരുന്നു. വത്തിക്കാനിലെ സാന്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള സന്ദേശവും കത്തിൽ ഉണ്ടായിരുന്നു. കത്തിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വത്തിക്കാൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
Read More