ആലപ്പുഴ: കുട്ടനാട് നെടുമുടിയില്‍ വാക്സീന് വിതരണത്തിനിടെ ഡോക്ടര്‍ക്ക് മര്‍ദനം. കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ശരത്ചന്ദ്ര ബോസിനാണ് മർദനമേറ്റത്. സിപിഎം നേതാക്കളാണ് ശരത്ചന്ദ്ര ബോസിനെ മര്‍ദിച്ചത്. മിച്ചമുള്ള വാക്സിൻ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. സംഘർഷത്തിൽ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, സിപിഎം ലോക്കൽ സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെ നെടുമുടി പോലീസ് കേസെടുത്തു. മുറിയില്‍ പൂട്ടിയിടാന്‍ ശ്രമിച്ചെന്നും ഡോക്ടര്‍ പറഞു. എന്നാല്‍ വാക്സീന് വിതരണം താമസിച്ചതില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് പ്രസാദ് പറഞ്ഞത്.
Read MoreCategory: Top News
നീരൊഴുക്ക് ശക്തം! ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നു; ജലനിരപ്പ് ഇത്രയും ഉയർന്നുനിൽക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു
തൊടുപുഴ: മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നു. ശരാശരി രണ്ടടിയോളം വെള്ളം ദിവസവും ഉയരുന്നുണ്ട്. ഇന്നലെ രാവിലെ ഏഴിന് 2367.44 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 61.54 ശതമാനമാണിത്. കഴിഞ്ഞവർഷം ഇതേ ദിവസത്തേക്കാൾ 34 അടി വെള്ളം നിലവിൽ കൂടുതലുണ്ട്. തെക്ക്-പടിഞ്ഞാറൻ കാലവർഷം രണ്ടുമാസംകൂടി ശേഷിക്കെ ജലനിരപ്പ് ഇത്രയും ഉയർന്നുനിൽക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി കെഎസ്ഇബി കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതുമൂലം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒന്‍പതടിയോളം വെള്ളം ഉയർന്നു. ഇന്നലെ പദ്ധതി പ്രദേശത്ത് 84.06 മില്ലിമീറ്റർ മഴ ലഭിച്ചു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വൈദ്യുതി ബോർഡിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 60 ശതമാനം വെള്ളം നിലവിലുണ്ട്. ഇന്നലെ സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 67.784 ദശലക്ഷം യൂണിറ്റാണ്. ഇതിൽ 41.439 ദശലക്ഷം യൂണിറ്റും…
Read Moreസ്വർണ്ണം മാത്രം പോരേ, കുടുംബ സ്വത്തിന്റെ വീതംകൂടി വേണം; സ്ത്രീധനത്തിന്റെ പേരിൽ പിതാവിനും മകൾക്കും ക്രൂര മർദനം; പച്ചാളം ജിപ്സണെയും അച്ഛനെയും പൊക്കി പോലീസ്
കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും ക്രൂരമര്‍ദനമേറ്റെന്നു പരാതിയില്‍ അറസ്റ്റിനൊരുങ്ങി പോലീസ്. മകള്ക്കുനേരേയുള്ള ക്രൂരതകളെക്കുറിച്ച് അന്വേഷിക്കാനെത്തിയ പിതാവ് ജോര്‍ജിനെ ഭര്‍തൃവീട്ടുകാര്‍ തല്ലിച്ചതെച്ചന്ന പരാതിയില്‍ നേരത്തെ യുവതിയുടെ ഭര്‍ത്താവ് എറണാകുളം പച്ചാളം പനച്ചിക്കല്‍ ജിപ്സണ്‍ (31), ഭര്‍തൃപിതാവ് പീറ്റര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഭര്‍തൃവീട്ടില്‍ പട്ടിണിക്കിട്ടു മര്‍ദിച്ചെന്നു ചൂണ്ടിക്കാട്ടി യുവതി കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കു നല്കിയ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്. ഈ പരാതിയില്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നാണു പോലീസ് വ്യക്തമാക്കുന്നത്. പാലാരിവട്ടം ചക്കരപ്പറമ്പ് സ്വദേശിനിയായ ഡയാന (31), പിതാവ് ജോര്‍ജ് (70) എന്നിവർക്കാണ് മര്‍ദനമേറ്റത്. മകള്ക്കുനേരേയുള്ള ക്രൂരതകളെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോള്‍ കഴിഞ്ഞ 17നാണ് ജോര്‍ജിനെ മര്‍ദിച്ചത്.ഇദേഹത്തിന്റെ കാലിനും വാരിയെല്ലിനും ഒടിവുണ്ട്. ഈ സംഭവത്തിലായിരുന്നു അറസ്റ്റ്. പിന്നീട് പ്രതികളെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രില്‍ 12നായിരുന്നു ജിപ്സണുമായുള്ള യുവതിയുടെ വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്.…
Read Moreകനത്ത മഴ! മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134 അടിയിലേക്ക്; 142 അടിയിലെത്താൻ ഇനി വേണ്ടത് കേവലം എട്ട് അടിയോളം വെള്ളം…
കുമളി: കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുതിച്ചുയരുന്നു. ഇന്ന് രാവിലെ ആറിന് 133.8 അടിയാണ് ജലനിരപ്പ്. ഉച്ചയോടെ ജലനിരപ്പ് 134 അടി പിന്നിട്ടേക്കാം. സെക്കന്റിൽ 7,138 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സുപ്രിം കോടതി അനുവദിച്ച പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്താൻ ഇനി വേണ്ടത് കേവലം എട്ട് അടിയോളം വെള്ളം. ഇന്നലെ രാത്രിയോടെ ജലനിരപ്പ് 133 അടി പിന്നിട്ടിരുന്നു. ജലനിരപ്പ് 142 പിന്നിട്ടാൽ അധികജലം സ്പിൽവേ ഷട്ടറുകൾ ഉയർത്തി പെരിയാറ്റിലേക്ക് ഒഴുക്കും. പെരിയാറ്റിലേക്ക് വെള്ളമൊഴുക്ക് തുടർന്നാൽ അണക്കെട്ടിന് പിന്നിലൂടെയുള്ള വാഹന ഗതാഗതം നിലയ്ക്കും. അണക്കെട്ടിന്റെ ചുമതലയുള്ള കേരള പോലീസിന് പിന്നീടുള്ള ഏക ആശ്രയം ഒരു ബോട്ടാണ്. രണ്ട് ഡ്രൈവർമാർ ബോട്ടിന് ഇപ്പോൾ ഒരു ഡ്രൈവർ മാത്രമാണുള്ളത്. പോലീസ് ഉദ്യോഗസ്ഥരാണ് ഡ്രൈവർമാരായിട്ടുള്ളത്. ഇതിൽ ഒരാളെ സ്ഥലം മാറ്റി. അടിയന്തര സാഹചര്യത്തിൽ രാത്രിയിലും പകലും ഒരു ഡ്രൈവറേ…
Read Moreമിന്നൽ മുരളി… ഇവിടെ വേണ്ട! തൊടുപുഴയിൽ സിനിമാ ചിത്രീകരണം; പ്രതിഷധവുമായി നാട്ടുകാർ; കാരണം…
ഇടുക്കി: തൊടുപുഴ കുമാരമംഗലത്ത് സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം. ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പഞ്ചായത്തിൽ ചിത്രീകരണം നടത്തുന്നതിനെതിരേയാണ് നാട്ടുകാർ രംഗത്തെത്തിയത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനാകുന്ന “മിന്നൽ മുരളി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് നാട്ടുകാർ തടസപ്പെടുത്താൻ ശ്രമിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ചിത്രീകരണം നടത്തുന്നതെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. സ്ഥലത്ത് എത്തിയ പോലീസ് പ്രതിഷേധിച്ച നാട്ടുകാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. അനുമതി വാങ്ങിയാണ് ചിത്രീകരണമെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും നാട്ടുകാർ പ്രതിഷേധം തുടർന്ന്. പിന്നീട് പോലീസ് സംരക്ഷണയിൽ സ്ഥലത്ത് ചിത്രീകരണം തുടരുകയാണ്. ഒരിടവേളയ്ക്ക് ശേഷമാണ് സിനിമാ ചിത്രീകരണം വീണ്ടും തൊടുപുഴയിൽ എത്തിയത്. കഴിഞ്ഞ് ദിവസമാണ് ഇൻഡോർ ചിത്രീകരണത്തിന് സർക്കാർ അനുമതി നൽകിയത്. സെറ്റിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ആർടിപിസിആർ നെഗറ്റീസ് സർട്ടിഫിക്കറ്റ് വേണമെന്നത് ഉൾപ്പടെയുള്ള നിബന്ധനകൾ പാലിച്ചാണ് ഷൂട്ടിംഗ് നടത്തേണ്ടത്.
Read Moreമേയ്ക്കപ്പിനുള്ളിൽ ഒളിപ്പിച്ച ക്രൂരമുഖം..! സീരിയൽ നടിയെ പീഡിപ്പിച്ച് പ്രമുഖ മേക്കപ്പ് മാൻ; അവസരങ്ങൾ കൂടുതൽ വാങ്ങി നൽകാമെന്നും വിവാഹ വാഗ്ദാനവും നൽകിയായിരുന്നു പീഡനം
തൃശൂർ: സീരിയൽ നടിയെ പീഡിപ്പിച്ച മേക്കപ്പ്മാന്റെ ജാമ്യാപേക്ഷ തള്ളി. ടി.വി. സീരിയലുകളിൽ കൂടുതൽ അവസരങ്ങൾ ശരിയാക്കി നൽകാമെന്നും വിവാഹം ചെയ്യാമെന്ന് പ്രലോഭിപ്പിച്ചും സീരിയൽ നടിയെ പീഡിപ്പിച്ച കൊടകര കുഴുപ്പുള്ളി സിജിന്റെ(36) ജാമ്യാപേക്ഷയാണ് തൃശൂർ ജില്ലാ സെഷൻസ് ജഡ്ജ് ഡി. അജിത് കുമാർ തള്ളിയത്. ഇക്കഴിഞ്ഞ ജനുവരിയിലും മാർച്ചിലുമായാണ് കേസിനാസ്പദമായ സംഭവം നടന്നത്. സീരിയലുകളിൽ പ്രധാന താരങ്ങളുടെ മേക്കപ്പ്മാനായി ജോലി ചെയ്യുന്നയാളാണ് പ്രതി. നടിയും സിജിനുമായി വഴക്കുണ്ടാവുകയും സിജിൻ കത്രിക കൊണ്ട് നടിയെ കുത്തുകയും മർദിക്കുകയും ചെയ്തതായും വീട്ടുകാരെ കൊലപ്പെടുത്തുമെന്നും തന്റെ നഗ്നചിത്രം സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സീരിയൽ നടിയെ മേക്കപ്പ്മാൻ പീഡിപ്പിച്ചുവെന്ന വാർത്ത പുറത്തുവന്നതിനെത്തുടർന്ന് ധാരാളം സ്ത്രീകൾ പ്രതിക്കെതിരെ സമാനമായ രീതിയിലുള്ള ലൈംഗികപീഡനപരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. ജൂണ്‍ ഒന്‍പതിന് അറസ്റ്റിലായ പ്രതി ഇപ്പോഴും ജയിലിലാണ്.അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പ്രതിയുടെ ചൂഷണം മൂലം ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന്റെ…
Read Moreവീടിനു കല്ലേറ്, ആകാശത്തുനിന്ന്! ആദ്യം രാത്രിയിലായിരുന്നു കല്ലേറ്, പിന്നീട് പകലും തുടങ്ങി; വിചിത്ര സംഭവത്തിൽ ഞെട്ടി ഉപ്പുതറ
ഉപ്പുതറ: വീടിനു മുകളിലേക്ക് തുരുതുരാ കല്ലേറ്. ആരെങ്കിലും മനപ്പൂർവം എറിയുന്നതാണെന്നായിരുന്നു വീട്ടുകാർ ആദ്യം കരുതിയത്. പുറത്തിറങ്ങി നോക്കുന്പോൾ ആരെയും കാണുന്നില്ല. സംഭവം പരിസരത്തെല്ലാം ചർച്ചയായ ശേഷവും കല്ലേറ് തുടരുന്നു. ആദ്യം രാത്രിയിലായിരുന്നു കല്ലേറ്. പിന്നീട് പകലും കല്ലേറു തുടങ്ങി. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതോടെയാണ് നാടിനെ ഞെട്ടിച്ച സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്തിയതോടെ ഇപ്പോൾ വീട്ടുകാർ മാത്രമല്ല നാട്ടുകാർ ഒന്നടങ്കം ആശങ്കയിലാണ്. ഇടുക്കി ഉപ്പുതറ പുളിങ്കട്ട പാറവിളയിൽ സുരേഷിന്റെയും സെൽവരാജിന്റെയും വീടിനു മുകളിലേക്കാണ് കല്ലുകൾ തുടരെ വന്നു വീഴുന്നത്. ജൂലൈ രണ്ടാം തീയതിയായിരുന്നു കല്ലേറിന്റെ തുടക്കം. കഴിഞ്ഞ രണ്ടാഴ്ചയായി ഈ പ്രതിഭാസം ഇപ്പോഴും തുടരുകയാണ്. പകൽസമയവും കല്ലുകൾ വീഴുകയും ആസ്ബറ്റോസ് ഷീറ്റുകൾ പൊട്ടുകയും ചെയ്തതോടെയാണ് ഇവർ വാഗമൺ പോലീസിൽ പരാതി നൽകിയത്. സിഐയുടെ നേതൃത്വത്തിൽ പോലീസ് പരിശോധനയ്ക്കെത്തി. പരിശോധന നടക്കുന്നതിനിടയിൽത്തന്നെ കല്ലേറുണ്ടായി. വീടിനു…
Read Moreസ്വറപറഞ്ഞ് മേശയ്ക്ക് ചുറ്റും ഇരുന്ന് ലഹരി നുകരാൻ വരട്ടെ..! ബാറുകളിൽ ഇരുന്നു കഴിക്കൽ തത്കാലമില്ലെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: ബാറുകളിൽ മദ്യം വിളമ്പുന്നത് തത്കാലം പുനരാരംഭിക്കില്ലെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണിത്. അതേസമയം ബാറുകളിൽ മദ്യം പാഴ്സൽ നൽകുന്നതിനുള്ള സമയം നീട്ടിയത് കോടതി നിർദ്ദേശം കണക്കിലെടുത്താണെന്നും മന്ത്രി വ്യക്തമാക്കി. ബാറുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ പിന്നീട് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി വെള്ളിയാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. തിങ്കളാഴ്ച മുതൽ രാവിലെ ഒൻപത് മുതൽ രാത്രി ഏഴു വരെ ബാറുകൾക്ക് പ്രവർത്തിക്കാം. നേരത്തെ രാവിലെ 11 മുതലാണ് ബാറുകൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരുന്നത്. ബാറുകളിൽ തിരക്ക് വർധിക്കുന്നതായി എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
Read Moreകേരളത്തിനു വൻ വീഴ്ച! ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ മുൻനിര പോരാളികൾക്കു പോലും വാക്സിൻ ലഭിച്ചില്ല; കേന്ദ്ര റിപ്പോർട്ടില്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ കേരളത്തിനു വൻ വീഴ്ചയെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ മുൻനിര പോരാളികൾക്കു പോലും വാക്സിൻ ലഭ്യമാക്കുന്നതിൽ കേരളം വലിയ വീഴ്ച വരുത്തി. മുൻനിര പോരാളികൾക്ക് ആദ്യഡോസ് വാക്സിൻ നൽകിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 22-ാം സ്ഥാനത്താണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ഒരു ലക്ഷത്തിനുമേൽ ആക്ടീവ് കേസുള്ള ഏക സംസ്ഥാനമാണു കേരളം. 18നും 44നും ഇടയിൽ പ്രായമുള്ളവർക്ക് ആദ്യഡോസ് വാക്സിൻ നൽകിയതിന്റെ ദേശീയ ശരാശരി 21 ശതമാനത്തിൽ നിൽക്കുന്പോൾ കേരളത്തിൽ ഇത് 16 ശതമാനം മാത്രം. ആദ്യഡോസ് വാക്സിൻ ലഭിച്ച മുന്നണി പോരാളികളുടെ ദേശീയ ശരാശരി 91% ആണ്. എന്നാൽ, കേരളത്തിൽ ഇത് 74% മാത്രമാണ്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള മുന്നണി പോരാളികളിൽ രണ്ടാം ഡോസ് നൽകിയതിന്റെ ദേശീയ ശരാശരി 83% ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത കക്ഷിനേതാക്കളുടെ…
Read Moreകസ്റ്റംസ് സംശയിക്കുന്ന ദുരൂഹത അപകടത്തിൽ ഉണ്ടോ? അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തിൽ മരിച്ചു
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിനു മുന്നിൽ ഹാജരാകേണ്ട യുവാവ് വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ അഴീക്കോട് മൂന്നുനിരത്ത് സ്വദേശി റമീസ് (25)ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. കസ്റ്റംസ് ചോദ്യംചെയ്യാൻ നോട്ടീസ് നൽകിയതിനു തൊട്ടുപിന്നാലെയാണ് റമീസ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനായി അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളായ റമീസിനോടും പ്രണവിനോടും കഴിഞ്ഞദിവസം കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇവർ ഹാജരായില്ല. പകരം 27ന് ഹാജരാകാമെന്ന് കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ വ്യാഴാഴ്ച ഉച്ചയോടെയാണ് കപ്പക്കടവിനടുത്ത് റമീസ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുന്നത്. പരിക്കേറ്റ റമീസിനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിച്ചു. കള്ളക്കടത്ത് കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിനുപിന്നാലെ നടന്ന അപകടത്തിൽ ദുരൂഹത സംശയിക്കുകയാണ് കസ്റ്റംസ്. അർജുൻ നടത്തിയ കള്ളക്കടത്ത് ഇടപാടുകളെക്കുറിച്ച് നിർണായക വിവരം നൽകേണ്ട…
Read More