ഉപ്പാന്റെ കടങ്ങൾ തീർക്കണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് റിച്ചു എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഫറാസ് ഓർമയായത്.ഓൺലൈൻ തട്ടിപ്പുകൾക്കെതിരേ പ്രവർത്തിക്കണമെന്നായിരുന്നു അവന്റെ മോഹം.. എന്റെ കടങ്ങൾ തീർക്കണമെന്നതായിരുന്നു അവന്റെ ആഗ്രഹം. അതിനായി പഠനത്തിനൊപ്പം ജോലി ചെയ്യാനുള്ള ശ്രമവും നടക്കുന്നതിനിടയിലാണ് മകനെ തനിക്ക് നഷ്ടമായതെന്ന് ഫറാസിന്റെ പിതാവ് ആസിഫ് രാഷ്ട്രദീപികയോട് പറഞ്ഞു. മാതൃസഹോദരൻ വിദേശത്തു നിന്നും പഠനാവശ്യത്തിനായി കൊടുത്തയച്ച ലാപ്ടോപ്പ് ബന്ധുവായ ഏഷ്യൻ ഇസ്മയിലിന്റെ വീട്ടിൽ നിന്നും എടുക്കാൻ പോയതായിരുന്നു ഫറാസ്. സൈബർ സെക്യൂരിറ്റി ഓഫീസറാകാനായിരുന്നു ഫറാസിന്റെ ആഗ്രഹം. നല്ല ഫുട്ബോൾ കളിക്കാരനായിരുന്നു ഫറാസെന്നും നാട്ടുകാർ ഓർമിക്കുന്നു. തലശേരി: പെരുന്നാൾ തലേന്ന് ആഘോഷത്തിമിർപ്പിൽ ആഡംബര കാറിൽ യുവാക്കൾ നടുറോഡിൽ നടത്തിയ അഭ്യാസ പ്രകടനത്തിൽ ബിടെക് വിദ്യാർഥിയായ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്ലാഹ് ഫറാസ് (19) മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പോലീസ്…
Read MoreCategory: Top News
മുകേഷും മേതില്‍ ദേവികയും വേര്‍പിരിയുന്നു ? കുടുംബക്കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്; മദ്യപാനവും തെറിവിളിയും മര്‍ദ്ദനവും പതിവ്; ആരോപണങ്ങളില്‍ പരസ്ത്രീ ബന്ധവും…
നടനും എംഎല്‍എയുമായ മുകേഷും ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവികയും തമ്മില്‍ വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്്. മകനുമൊപ്പം പാലക്കാട് സ്വന്തം വീട്ടിലാണ് ഇവരെന്നാണ് സൂചന. മുകേഷ് ദേവികയെ വിവാഹം കഴിച്ച സമയത്ത് നടനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ ഭാര്യ സരിത രംഗത്തെത്തിയിരുന്നു.ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ദേവികയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്. 80കളില്‍ തെന്നിന്ത്യയിലെ മിന്നും താരമായിരുന്ന സരിതയെ മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. 1987ല്‍ ആയിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ 25 വര്‍ഷത്തിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. വിവാഹമോചനത്തിനു ശേഷവും സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതോടെ സരിത വെളിപ്പെടുത്തലുകളുമായി…
Read Moreഅവൻ ഒന്ന് ഉറക്കെ കുരച്ചിരുന്നെങ്കിൽ..! മഴ പെയ്തപ്പോൾ അച്ഛൻ പട്ടിയെ കെട്ടിയിട്ടത് കാറിന്റെ പിന്നിൽ; അയർക്കുന്നത്ത് നായയെ കെട്ടിവലിച്ച സംഭവത്തിൽ യുവാവ് വിശദീകരിക്കുന്നതിങ്ങനെ…
അയർക്കുന്നം: നായയെ വാഹനത്തിൽ കെട്ടി വലിച്ചിഴച്ചുകൊണ്ടുപോയത് അതി ദാരുണ സംഭവം. എന്നാൽ അറിയാതെ പറ്റിയതെന്നുള്ള യുവാവിന്റെ മൊഴി വിശ്വസനീയം. ഇന്നലെ രാവിലെ 6.30ന് അയർക്കുന്നത്ത്് നായയെ വാഹനത്തിൽ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നതിനു പിന്നാലെ പ്രതിയ്ക്കായുള്ള തിരച്ചിലിൽ ആയിരുന്നു സോഷ്യൽ മീഡിയയും അയർകുന്നത്തെ ജനങ്ങളും. സംഭവത്തിൽ അയർകുന്നം പോലീസ് കേസെടുത്ത അന്വേഷണം ആരംഭിക്കുകയും ഇന്നലെ രാത്രിയോടെ വാഹനം ഓടിച്ചിരുന്ന യുവാവിനെ പിടികൂടുകയും ചെയ്തു. കൂരോപ്പട പുതുകുളം ഭാഗത്ത് പുതുകുളം വീട്ടിൽ ജെഹു തോമസാണ് പിടിയിലായത്. പോലീസിന്റെ അന്വേഷണത്തിൽ നായ ചത്തു പോയിട്ടുള്ളതായാണ് അറിഞ്ഞത്. എന്നാൽ മനപൂർവമുണ്ടായതല്ലെന്നാണ് ജെഹു പൊലീസിനെ അറിയിച്ചത്. പട്ടിക്കൂട് തകർന്നതിനാൽ വീട്ടിലെ നായയെ പോർച്ചിലിലാണ് കെട്ടിയിട്ടിരുന്നത്. ശനിയാഴ്ച രാത്രി മഴ നനയാതിരിക്കാൻ നായയെ ടാറ്റാ സുമോയുടെ പിന്നിലായി പിതാവ് കെട്ടിയിട്ടു. വീട്ടുകാർക്ക് വാക്സിനേഷൻ ഉള്ളതിനാൽ രാവിലെ എടിഎമ്മിൽ പോകണമായിരുന്നു. നായയെ പുറകിൽ…
Read Moreഋഷിരാജ് സിംഗ് 31നു വിരമിക്കും; കേരളം വീട്ട് ഇനി എങ്ങോട്ടുമില്ല; പൂജപ്പരയിൽ താമസമാ ക്കും ; ജയിൽ ഡിജിപിയായി വിരമിക്കുമ്പോൾ ജയിൽ നവീകരണത്തിനായി പുസ്തകമെഴുതുന്ന തിരക്കിലേക്ക്…
തിരുവനന്തപുരം: ജയിൽ ഡിജിപി ഋഷിരാജ്സിംഗ് ഈമാസം 31നു സർവീസിൽ നിന്നു വിരമിക്കുന്നു. ജയിലിൽ പ്രതികളുടെ ഫോണ്‍ വിളി വിവാദം കത്തി നിൽക്കേയാണു ജയിൽ മേധാവിയായി അദ്ദേഹം വിരമിക്കുന്നത്. ജയിൽ നവീകരണത്തിനായി നടപ്പാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് പുസ്തകമെഴുതുമെന്നു ഋഷിരാജ് സിംഗ് പറഞ്ഞു. എക്സൈസ് കമ്മീഷണറായിരിക്കേ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരേ അദ്ദേഹം നിരവധി ലേഖനങ്ങളെഴുതി. ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് “വൈകുംമുന്‍പേ’ എന്ന പുസ്തകവും മലയാളികൾ സ്നേഹത്തോടെ സിംഗ് എന്നു വിളിക്കുന്ന ഋഷിരാജ് സിംഗ് പുറത്തിറക്കി. രാജസ്ഥാൻ സ്വദേശിയായ ഋഷിരാജ് സിംഗ്1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. പുനലൂർ എഎസ്പിയായാണ് സർവീസ് തുടങ്ങിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ കമ്മീഷണറായിരിക്കേ അദ്ദേഹം നടത്തിയ ഗുണ്ടാ വിരുദ്ധ പ്രവർത്തനം അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗതാഗത കമ്മിഷണറായിക്കേ നടപ്പാക്കിയ പരിഷ്കാരങ്ങളും പരിശോധനകളും റോഡപകടങ്ങൾ കുറയ്ക്കാൻ ഉപകരിച്ചു. സീറ്റ്ബെൽറ്റും…
Read Moreബംഗളൂരിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു; പരീക്ഷ കഴിഞ്ഞു, വീട്ടുകാർ ക്കൊപ്പം തിരികെ നാട്ടിലേക്ക് മടങ്ങണം; എല്ലാം റെഡിയാക്കി കൂട്ടുകാരനെ കാണാൻ പോയ മുഹമ്മദ് അപകടത്തിൽ പ്പെടുകയായിരുന്നു
ബംഗളൂരു: കൊയിലാണ്ടി സ്വദേശിയായ വിദ്യാർഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. വൈറ്റ്ഫീൽഡിൽ സ്കൂട്ടറും ബിഎംടിസി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊയിലാണ്ടി ബീച്ച് റോഡ് മർക്കുറി വീട്ടിൽ റഷീദ് തങ്ങളുടെ മകൻ മുഹമ്മദ് മബിനാൻ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ നിംഹാൻസിൽ പ്രവേശിപ്പിച്ചു. ലിംഗരാജപുരം ജ്യോതി ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു മുഹമ്മദ്. ബംഗളൂരുവിൽ സ്ഥിരതാമസമായിരുന്നു കുടുംബം. മുഹമ്മദിന്റെ പരീക്ഷ കഴിഞ്ഞതിനാൽ ഇന്ന് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. നാട്ടിൽ കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം തയാറാക്കിവച്ചശേഷം സുഹൃത്തുക്കൾക്കൊപ്പം പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. മാതാവ്: ഷരീഫ ബീവി. സഹോദരങ്ങൾ: മുഹാദ്, ഹന്നത്ത് ബീവി, ഹന്ന. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ നാട്ടിലേക്ക് എത്തിക്കും.
Read Moreരമ്യ ഹരിദാസും ബൽറാമും ഭക്ഷണത്തിനായി ഹോട്ടലിൽ; ഹോട്ടലിനെതിരെ കേസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പാലക്കാട്: പാലക്കാട്ടെ നഗരത്തിലുള്ള ഒരു ഹോട്ടലിൽ രമ്യ ഹരിദാസ് എംപിയും, വി.ടി. ബൽറാമും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോവിഡിനെ തുടർന്നു ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ലെന്നിരിക്കെയാണ് ഇവർ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. മഴയായതിനാലാണ് ഹോട്ടലിൽ കയറിയതെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം. ഭക്ഷണം ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ താനോ കൂടെയുള്ളവരോ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തു നിൽക്കുകയായിരുന്നെന്നും രമ്യ പറഞ്ഞു. അതേസമയം ഹോട്ടലിനെതിരെ പോലീസ് കേസെടുത്തു. ലോക്ക്ഡൗൺ ലംഘനത്തിനാണ് കസബ പോലീസ് ഹോട്ടലിനെതിരെ കേസെടുത്തത്.
Read Moreകോവിഡിന്റെ ഏറ്റവും അപകടക്കാരി! ഡെല്‍റ്റ വകഭേദം വരും മാസങ്ങളില്‍ ആഞ്ഞടിക്കുമെന്ന് ലോകാരോഗ്യ സംഘടന; ഡെല്‍റ്റ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത് ഇന്ത്യയില്‍…
ബെര്‍ലിന്‍: ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം വരും മാസങ്ങളില്‍ കൂടുമെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. കോവിഡിന്റെ ഏറ്റവും അപകടക്കാരിയായ വകഭേദമായ ഡെല്‍റ്റ മറ്റ് വകഭേദങ്ങളെക്കാള്‍ തീവ്രവ്യാപനശേഷിയുള്ളതാണെന്നും യു.എന്‍.ഹെല്‍ത്ത് ഏജന്‍സി അവരുടെ പ്രതിവാര എപ്പിഡമോളജിക്കല്‍ അപ്ഡേറ്റിലും മുന്നറിയിപ്പ് നല്കുന്നു. നിലവില്‍ 124 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. കോവിഡിന്റെ ആല്‍ഫ, ബീറ്റാ, ഗാമാ വകഭേങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണ്. ആല്‍ഫ ആദ്യം സ്ഥിരീകരിച്ചത് ബ്രിട്ടനിലാണ്. ബീറ്റാ സൗത്ത് ആഫ്രിക്കയിലും ഗാമാ ബ്രസീലിലുമാണ് ആദ്യം സ്ഥിരീകരിക്കുന്നത്. നിലവില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ കാണുന്ന വൈറസ് വകഭേദത്തില്‍ ഭൂരിഭാഗവും ഡെല്‍റ്റയാണ്. ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രേലിയ, ബംഗ്ളാദേശ്, ബ്രിട്ടന്, ചൈന, ഡെന്മാര്ക്ക്, ഇന്ത്യ, ഇസ്രയേല്‍ തുടങ്ങിയ പല രാജ്യങ്ങളിലും ഡെല്‍റ്റയുടെ സാന്നിധ്യം 75 ശതമാനം കടന്നിട്ടുണ്ട്. ജൂലൈ 18 വരെയുള്ള ആഴ്ചയില്‍ 3.4 മില്ല്യണ്‍ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചതെന്നും ഡബ്ള്യുഎച്ച്.ഒ പറഞ്ഞു.…
Read Moreരാജ് കുന്ദ്രയുടെ നീലച്ചിത്ര നിര്‍മാണക്കേസ്! ഭര്‍ത്താവിന്റെ ഈ ഇടപാടുകളെക്കുറിച്ച് അറിയുമായിരുന്നോ? ഭാര്യ ശില്പ ഷെട്ടിയുടെ പങ്കിനെക്കുറിച്ചും അന്വേഷണം
നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായ ബിസിനസുകാരന് രാജ് കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്പ ഷെട്ടിക്കും ഈ കേസിൽ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു. റിമാന്‍ഡിൽ കഴിയുന്ന രാജ് കുന്ദ്രയാണ് കേസിലെ മുഖ്യസൂത്രധാരനാണ് പോലീസ് പറയുന്നത്. നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്പ ഷെട്ടിക്ക് പങ്കുണ്ടോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കേസില്‍ ശില്പ ഷെട്ടിക്ക് പങ്കുണ്ടോ എന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞിട്ടില്ല. ശില്‍പയ്ക്കെതിരേ പോലീസിന്റെ കൈയില്‍ തെളിവുകളില്ല. ശില്പയ്ക്ക് ഭര്‍ത്താവിന്റെ ഈ ഇടപാടുകളെക്കുറിച്ച് അറിയുമായിരുന്നോ എന്ന അന്വേഷണത്തിലാണ് പോലീസ്. സംഭവത്തില്‍ ശില്പ ഷെട്ടിക്ക് പങ്കുണ്ടെങ്കില്‍ അതും ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസിലെ ഇരകളോട് മുംബൈ ക്രൈം ബ്രാഞ്ചുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടും. ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് എന്ന പേരിലായിരുന്നു ബിസിനസുകാരന് ആയിരുന്ന രാജ് കുന്ദ്ര അറിയപ്പെട്ടിരുന്നത്. ബ്ലൂ ഫിലിം…
Read Moreബിന്‍ലാദനേയും ഐഎസ്എസ്. തലവനെയും തിരഞ്ഞ് കണ്ടെത്താന്‍ സഹായിച്ച ഇനത്തില്‍ പെട്ട നായ! കാണാതായ ആളെ മണിക്കൂറുകള്‍ക്കുള്ളില്‍ “റൂണി’ കണ്ടെത്തി
കൊയിലാണ്ടി: റൂണിയുടെ മിടുക്കില്‍ കാണാതായ ആളെ ഡോഗ്സ്ക്വാഡ് കണ്ടെത്തി. പോലീസ് നായ താരമായി. പയ്യോളി സ്റ്റേഷ ന് പരിധിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കാണാതായ ആളെയാണ് ഒന്നര വയസുള്ള റൂണിയെന്ന പോലീസ് നായ പന്ത്രണ്ട് മണിയോടെ കണ്ടെത്തിയത് . ബന്ധുക്കള്‍ പയ്യോളി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്.ഡിവൈഎസ്പി ആര്.ഹരിദാസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് തന്റെ കീഴിലുള്ള ഡോഗ് സ്ക്വാഡിലെ റൂണിയെ വിട്ടു കൊടുത്തത്. റൂണിയെ കൊണ്ട്കാണാതായ ആളുടെ വീട്ടിലെത്തി വസ്ത്രം മണപ്പിച്ചു. ഒടുവില്‍ മണം പിടിച്ച് റൂണി വീടിനു 100 മീറ്റര്‍ അകലെ ആളില്ലാത്ത വീട്ടില്‍ എത്തുകയും ഇവിടെ കാണാതായ ആളെ കണ്ടെത്തുകയുമായിരുന്നു. എഎസ്ഐ കെ. പ്രവീണ്‍ കുമാര്‍, ടി.ടി. ഷിനോസ് കുമാര്‍ , പി. ജിതേഷ് കുമാര്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ബെല്‍ജിയം മെനലോയിസ് ഇനത്തില്‍പെട്ട നായയാണ് റൂണി. ബിന്‍ലാദനേയും ഐഎസ്എസ്.തലവന്‍ അലി അക്ബര്‍ ബാഗ്ദാദിയേയും തിരഞ്ഞ് കണ്ടെത്താന്‍…
Read Moreലോക്ഡൗൺ ദിവസം മന്ത്രിയുടെ സാന്നിധ്യത്തിൽ ‘മാതൃകാ’ യോഗം! ഐഎൻഎൽ അടിച്ചുപിരിഞ്ഞു’ കൈയാങ്കളിയെ തുടർന്ന് എ.പി അബ്ദുൾ വഹാബ് ഇറങ്ങിപ്പോയി
കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ചേർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗത്തിൽ കൂട്ടത്തല്ല്. പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സമ്പൂർണ ലോക്ഡൗൺ ദിവസമാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗവും തല്ലും അരങ്ങേറിയതെന്നതും ഗൗരവം വർധിപ്പിക്കുന്നു. ഹോട്ടലിനുള്ളിലും പുറത്തുമായി പ്രവർത്തകർ പലതവണ ഏറ്റുമുട്ടി. പോലീസ് നോക്കിനിൽക്കെയായിരുന്നു സംഘർഷം. പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. കൈയാങ്കളിയെ തുടർന്ന് യോഗത്തിൽനിന്നും സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൾ വഹാബ് ഇറങ്ങിപ്പോയി. യോഗം റദ്ദാക്കിയെന്ന് അബ്ദുൾ വഹാബ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയെ പോലീസ് ഹോട്ടലിൽനിന്നും മാറ്റി. യോഗം നടക്കുന്ന ഹോട്ടലിന് എതിരെ കോവിഡ് നിരോധന നിയമപ്രകാരം കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. രാവിലെ ആരംഭിച്ച യോഗത്തിൽ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ, മന്ത്രി അഹമ്മദ് ദേവർകോവിൽ, പ്രസിഡന്റ് എ.പി അബ്ദുൾ വഹാബ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിലെ നിയമനം…
Read More