കൊയിലാണ്ടി: വർഷങ്ങളോളം ഗൾഫിൽ ജോലി ചെയ്ത് നാട്ടിലെത്തിയ പ്രവാസിക്ക് അഭയം കടത്തിണ്ണ. തിരുവങ്ങൂർ അണ്ടി കമ്പനിക്ക് സമീപം വെളുത്താടത്ത് ഉസ്മാൻ (62) നാണ് കടത്തിണ്ണയിൽ കഴിയുന്നത്. ഭാര്യയും മക്കളും ഉണ്ടെങ്കിലും വീട്ടിൽ പ്രവേശനമില്ല. 1990 ൽ ഗൾഫിൽ പ്രവാസ ജീവിതം നയിക്കവെ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ കുന്നം വള്ളിയിൽ സ്ഥലം വാങ്ങി വീടെടുത്തെ ങ്കിലും ഉസ്മാന്റെ പേരിൽ അല്ലാത്തതാണെത്രെ വീട്ടിൽ പ്രവേശിപ്പിക്കാത്തത്. വീടിന് ലോണെടുക്കാനായി സ്ഥലവും മറ്റും ഭാര്യയുടെ പേരിൽ ആക്കുകയായിരുന്നു. വീട് നിർമാണത്തിനായി നിരവധി തവണ പണം കൊടുത്തിട്ടുണ്ട്. നാട്ടിലെത്തിയപ്പോൾ കടുത്ത അസുഖത്തെ തുടർന്ന് സഹോദരങ്ങൾ ആശുപത്രയിൽ പ്രവേശിപ്പിച്ചു. കുറച്ച് കാലം സഹോദരന്നൊപ്പം ചെങ്ങോട്ടുകാവിൽ താമസിച്ചു. പോലീസ് സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ വീട്ടിൽ കയറ്റി. എന്നാൽവീണ്ടും തെരുവിലെക്ക് ഇറക്കിവിട്ടു. ഇപ്പോൾ ഒരു ഫാസ്റ്റ്ഫുഡ് കടയിൽ ജോലി ചെയ്ത് വരുകയാണ്. ഹോട്ടൽ അടച്ചതോടെ കടയ്ക്കകത്താണ് താമസം. റേഷൻ വാങ്ങാൻ…
Read MoreCategory: Top News
ജയിലുകളില്‍ “വില്ലനായി’ കൊതുകുകൾ; കൊതുകുതിരിക്കെതിരേ ഡിജിപി കട്ടക്കലിപ്പിൽ; ഉറങ്ങാതെ തടവുകാര്‍, പേടിച്ച് ജീവനക്കാരും; സമാധാനാന്തരീക്ഷം തകരുമെന്ന് സൂപ്രണ്ടുമാര്‍
കെ. ഷിന്റുലാല്‍ കോഴിക്കോട്: ജയിലുകളില്‍ കൊതുകുകള്‍ “സംഘര്‍ഷ സാധ്യത’ സൃഷ്ടിക്കുന്നതായി സൂപ്രണ്ടുമാര്‍. സെന്‍ട്രല്‍ ജയിലുകള്‍ മുതല്‍ സബ്ജയിലുകളില്വരെ കൊതുകുതിരി തടവുകാരുടെ കൈവശം എത്തുന്നതു തടയണമെന്ന് ഡിജിപി ഋഷിരാജ് സിംഗ് ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ജയില്‍ ജീവനക്കാരുടെ ഉറക്കം നഷ്ടപ്പെട്ടത്. തടവുകാര്‍ക്ക് സെല്ലുകളില്‍ കൊതുകുതിരി ഉപയോഗിക്കാന്‍ നല്‍കാത്തതിനെ ചൊല്ലി പലയിടത്തും ജയില്‍ജീവനക്കാരും തടവുകാരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുന്നുണ്ട്. സംസ്ഥാനത്തെ മിക്ക ജയിലുകളിലും കൊതുകുശല്യം രൂക്ഷമാണ്. കൊതുകുതിരി ഉപയോഗിക്കുന്നതിലൂടെയാണ് ഒരു പരിധിവരെ തടവുകാര്‍ക്ക് സെല്ലുകളില്‍ രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നത്. എന്നാല്‍ കൊതുകുതിരിക്ക് അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്തിയതോടെ രാത്രിയില്‍ തടവുകാരുടെ ഉറക്കവും നഷ്ടമായി. വിലക്കിനു പിന്നിൽ!നിലവിലെ സാഹചര്യത്തില്‍ പല ജയിലുകളിലും ജീവനക്കാര്‍ ഭീതിയോടെയാണ് ഡ്യൂട്ടിയെടുക്കുന്നത്. കൊതുകുതിരി വിലക്കിയിട്ടും കൊതുകുശല്യം കുറയ്ക്കാനുള്ള നടപടിയും ജയില്‍വകുപ്പ് നിര്‍ദേശിച്ചിട്ടില്ല. ഇതോടെ ജയില്‍ സൂപ്രണ്ടുമാര്‍ പകരം സംവിധാനത്തിനായി നെട്ടോട്ടമോടുകയാണ്. തടവുകാര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചതോടെയാണ് സെല്ലുകളില്‍ കൊതുകുതിരിയടക്കം വിലക്കി ഈ…
Read Moreഞാറക്കല്‍ സഹകരണബാങ്ക് പ്യൂണ്‍ നിയമനം ; ചോദ്യങ്ങൾ ചോര്‍ത്തി നല്കുന്ന ശബ്ദ സന്ദേശം പുറത്ത്;യൂത്ത് കോൺഗ്രസിന് ഞെട്ടിക്കുന്ന മറുപടി നല്കി ആരോപണവിധേയനായ ഡയറക്ടർ
വൈപ്പിന്‍: ഞാറക്കല്‍ സഹകരണബാങ്ക് പ്യൂണ്‍ നിയമനം വിവാദത്തിലേക്ക്. ഇന്റർവ്യൂവിലേക്കുള്ള ചോദ്യങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡംഗം ചോര്‍ത്തി നല്കുന്നു എന്നരീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശബ്ദസന്ദേശം പ്രചരിച്ചതോടെയാണ് നിയമനം വിവാദമായത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് ഞാറക്കല്‍ മണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.ഭരണ സമിതി അപേക്ഷകരെ വഞ്ചിച്ചുവെന്നാണ് ബാങ്കിനെതിരേ ഇവരുയര്‍ത്തുന്ന ആരോപണം. ഈ സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പില്‍ ബാങ്കിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ ആരോപണവിധേയനായ ഡയറക്ടറെ സസ്പെൻഡ് ചെയ്യണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിന്‍ ബാബു ആവശ്യപ്പെടുന്നത്. വന്‍തുക കോഴവാങ്ങിയാണ് ഇന്റര്‍വ്യൂവിനുള്ള ചോദ്യങ്ങള്‍ ഫോണിലൂടെ മുന്‍കൂര്‍ നല്‍കിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ബാങ്കിന്റെ സ്ഥാപകന്റെ പേര്, ശാഖകള്‍, എക്സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ എത്രയെന്നുമൊക്കെ ഡയറക്ടറെന്ന രീതിയിൽ ഫോണിലൂടെ പറഞ്ഞ് പഠിപ്പിക്കുന്നതാണ് ഓഡിയോ. ഇതൊക്കെയാണ് ഇന്റര്‍വ്യൂവിനു ചോദിക്കുന്നതെന്നും ശരിക്ക് പഠിച്ചോ എന്നും പറയുന്ന ഓഡിയോ ക്ലിപ്പിംഗില്‍ ഞാനാണ് വിളിച്ചതെന്ന് പുറത്താരും അറിയരുതെന്നും ഇടയ്ക്കിടെ പറയുന്നുണ്ട്.…
Read Moreലീവ് നല്‍കില്ലെന്നു പറഞ്ഞ ഇന്‍സ്പെക്ടറെ അടിക്കാന്‍ ആഞ്ഞ് വനിതാ കണ്ടക്ടര്‍ ! കളരി അഭ്യാസിയെപ്പോലെ ഇന്‍സ്പെക്ടര്‍ ഒഴിഞ്ഞു മാറിയപ്പോള്‍ കണ്ടക്ടര്‍ അതാ നിലത്ത്; ഇരുവര്‍ക്കും എതിരേ നടപടി…
ലീവ് ചോദിച്ചപ്പോള്‍ അനുവദിക്കാഞ്ഞതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ വനിതാ കണ്ടക്ടര്‍ നിലത്തു വീണ സംഭവത്തില്‍ ഇന്‍സ്പെക്ടര്‍ക്കെതിരേ നടപടി. ഇന്‍സ്പെക്ടറുടെ പുറത്തടിക്കാന്‍ വനിതാ കണ്ടക്ടര്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ഒഴിഞ്ഞു മാറിയതിനെത്തുടര്‍ന്ന് കണ്ടക്ടര്‍ അടിതെറ്റി നിലത്തു വീഴുകയായിരുന്നു. വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ചു, കോര്പ്പറേഷന് കളങ്കം വരുത്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്‍സ്പെക്ടറിനെതിരേ നടപടി. 2021 മെയ് മാസം 7-ാം തിയ്യതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കാന്റീന് സമീപം കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടറായ കെ എ നാരായണന് സംസാരിച്ചുകൊണ്ടു നില്‍ക്കെ വനിതാ കണ്ടക്ടറായ എം വി ഷൈജ അടുത്തു വന്ന് ലീവിന്റെ കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സംസാരത്തിനിടെ നാരായണനെ പുറത്ത് അടിക്കാനുള്ള ശ്രമത്തിനിടയിലാണ് കണ്ടക്ടര്‍ ഷൈജ നിലത്തുവീണത്. തൃശൂര്‍ യൂണിറ്റിലെ ട്രാഫിക് കണ്ട്രോളിംഗ് ഇന്‍സ്പെക്ടറായ നാരായണനെ കണ്ണൂരേക്ക് സ്ഥലം മാറ്റി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്പെക്ടറെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതിന് കണ്ടക്ടര്‍ എംവി ഷൈജയ്ക്കെതിരേയും അച്ചടക്ക…
Read Moreസ്ഥിരം പരിപാടിയായി വനിതാ ഹോസ്റ്റലിന് നേരേ നഗ്നതാ പ്രദർശനം; നിരവധി തവണ നാട്ടുകാർ കൈകാര്യം ചെയ്തിട്ടും നഗ്നത തുടർന്നു; ഒടുവിൽ സംഭവിച്ചത്…
പരിയാരം: പരിയാരം മെഡിക്കൽ കോളജ് വിദ്യാർഥിനികൾക്ക് നേരേ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തുന്നയാൾ അറസ്റ്റിൽ. തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ പി.എം. സുനിൽ(47) ആണ് അറസ്റ്റിലായത്. പരിയാരം സിഐ കെ.വി. ബാബുവിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്ഐ രൂപ മധുസൂദനനാണ് പ്രതിയെ പിടികൂടിയത്. എഎസ്ഐമാരായ നൗഫൽ, റൗഫ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് വനിതാ ഹോസ്റ്റലിന് നേരേ സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടം സംബന്ധിച്ച പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് വിശദീകരണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരിയാരം പോലീസ് പ്രതികൾക്കായുള്ള കർശന നിരീക്ഷണം നടത്തിയിരുന്നത്. സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തുന്ന സുനിലിനെ നിരവധി തവണ നാട്ടുകാർ കൈയേറ്റം ചെയ്യുകയും ചെയ്തിട്ടുണ്ട്. തളിപ്പറമ്പിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാൾ.
Read Moreവാക്സിന് സ്വീകരിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന പ്രതിരോധം പ്രായമായവരില്‍ കുറവ് ! പുതിയ പഠനത്തില്‍ പറയുന്നത്…
കോവിഡ് വാക്സിന് എടുക്കുന്നതു മൂലമുള്ള ഗുണം പ്രായമായവരില്‍ താരതമ്യേന കുറവെന്ന് പുതിയ പഠനങ്ങള്‍. വാക്സിന് സ്വീകരിക്കുമ്പോള്‍ നിര്‍മിക്കപ്പെടുന്ന കൊറോണ വൈറസിനെതിരായ ആന്റിബോഡികള്‍ പ്രായമായവരില്‍ വളരെ കുറവാണെന്നാണ് ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റി (OHSU)യുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്സിന് എല്ലാപ്രായത്തിലും ഉള്ളവരിലും ഫലപ്രദമാണെന്ന് കരുതുമ്പോഴാണ് പ്രായമായവരില്‍ ആന്റിബോഡിയുടെ പ്രവര്‍ത്തനം കുറവാണെന്ന കണ്ടെത്തല്‍. അമ്പതോളം ആളുകളെ തിരഞ്ഞെടുത്ത് വാക്സിനെടുത്ത ശേഷം രണ്ടാഴ്ച കഴിഞ്ഞ് അവരുടെ ശരീരത്തില്‍ വാക്സിന് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ഇവരുടെ രക്തത്തിലെ സിറം വേര്‍തിരിച്ച് ഏറ്റവും അപകടകാരിയായ വൈറസ് വേരിയന്റുമായി ചേര്‍ത്തായിരുന്നു പരീക്ഷണം. ഇരുപത് വയസുവരെയുള്ള ആളുകളില്‍ എഴുപത് മുതല്‍ എണ്‍പത് വയസ്സുവരെ പ്രായമായവരേക്കാള്‍ ഏഴിരട്ടി ആന്റിബോഡികള്‍ ഉണ്ടാകുന്നതായി ഇവര്‍ കണ്ടത്തി. പ്രായമായവരിലും യുവാക്കളിലും വാക്സിന് പ്രവര്‍ത്തനത്തിനെ പറ്റിയുള്ള വ്യക്തമായ വിവരമാണ് ഈ പഠനത്തിലൂടെ…
Read Moreസമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; സൈനിക നീക്കം ചോര്‍ത്താന്‍ ശ്രമിച്ച മലയാളി ‘ഓപ്പറേറ്റര്‍’ കസ്റ്റഡിയില്‍; പാക്കിസ്ഥാനിലേക്കുള്ള കോളുകള്‍ക്ക് വരെ സൗകര്യമൊരുക്കി
കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി സൈനിക നീക്കം ചോര്‍ത്താന്‍ ശ്രമിച്ചതിനു പിന്നിലെ മുഖ്യസൂത്രധാരനെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടിനെയാണ് സി-ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. ബംഗളൂരു തീവ്രവാദ വിരുദ്ധസെല്‍ (എടിസി) പിടികൂടിയ ഇബ്രാഹിമിന് സംസ്ഥാനത്തെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത്. പ്രൊഡക്ഷന്‍ വാറണ്ടിന് അപേക്ഷിച്ച സി-ബ്രാഞ്ചിന് പ്രതിയെ കൈമാറാന്‍ ബംഗളൂരു കോടതി അനുവദിക്കുകയായിരുന്നു. ബംഗാളിലെ സേനാ നീക്കം നിരീക്ഷിക്കുന്നതിനായി സിലിഗുഡിയിലെ കരസേനാ ഹെല്‍പ്പ് ലൈനിനെ ഉപയോഗിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മിലിട്ടറി ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇബ്രാഹിമിനെ ഒരു മാസം മുമ്പ് എടിസി പിടികൂടിയത്. ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ബംഗളൂരുവിലെ ഒന്‍പത് ഇടങ്ങളിലാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. പാക്കിസ്ഥാനിലേക്ക് ഉള്‍പ്പെടെ ഇത്തരത്തിലുള്ള എക്സ്ചേഞ്ചുകള്‍ വഴി കോളുകള്‍ ചെയ്തിട്ടുണ്ട്. ഈ വിവരം ഇബ്രാഹിമിന് വ്യക്തമായി അറിയുകയും ചെയ്യാം. എന്നാല്‍…
Read Moreബാങ്കുകാര് പറയുന്നത് 80 ലക്ഷം വായ്പയുണ്ടെന്ന് ! വീട്ടുകാരുടെ അറിവില്‍ വായ്പ 20 ലക്ഷം മാത്രം; ജീവനൊടുക്കിയ ആളുടെ വായ്പ സംബന്ധിച്ച് സര്‍വത്ര ദുരൂഹത…
കരുവന്നൂര്‍ ബാങ്ക് തിരിമറി ചൂടുപിടിച്ച ചര്‍ച്ചയാകുമ്പോള്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ മുന്‍ പഞ്ചായത്തംഗം ടി.എം. മുകുന്ദന് കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കില്‍നിന്നു വായ്പയെടുത്ത തുകയുടെ കാര്യത്തില്‍ ദുരൂഹത തുടരുന്നു. മുകുന്ദന് 80 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറയുമ്പോള്‍ 20 ലക്ഷം വായ്പയെടുത്തെന്ന കാര്യം മാത്രമേ വീട്ടുകാര്‍ക്ക് അറിയൂ… ഈടുവച്ച ഭൂരേഖകള്‍ ഉപയോഗിച്ച് തട്ടിപ്പു നടന്നോ എന്ന് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ബാങ്കിന്റെ വീഴ്ചയാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു പൊതുപ്രവര്‍ത്തകര്‍ ആരോപിച്ചു. ബാങ്കില്‍ പണയംവച്ച ഭൂമിയടക്കമുള്ള രേഖകളില്‍ ഉടമകള്‍ അറിയാതെ ജീവനക്കാരും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും ഒത്തുകളിച്ച് കോടികള്‍ വായ്പയെടുത്തിട്ടുണ്ടെന്നാണ് ആരോപണം. 20 ലക്ഷം വായ്പ 80 ലക്ഷമായതില്‍ അന്വേഷണം വേണമെന്നു മുകുന്ദന്റെ സഹോദരി ആവശ്യപ്പെട്ടു. വടക്കാഞ്ചേരി വ്യാസ കോളജിലെ ജീവനക്കാരനായിരുന്നു മുകുന്ദന്. 1995-ല്‍ സ്ഥലവും വീടും ഈടുവച്ച് പത്തുലക്ഷം രൂപയും അഞ്ചു വര്‍ഷം മുമ്പു മകളുടെ വിവാഹത്തിനു…
Read Moreപെഗാസസ് സംഘം ഇന്ത്യയിലെത്തിയെന്നു വെളിപ്പെടുത്തൽ! സംഘം എത്തിയത് ബിജെപി അധികാരത്തിലിരുന്നപ്പോള്‍….
ന്യൂഡൽഹി: ഇസ്രയേൽ ചാര സോഫ്റ്റ്വേർ പെഗാസസിന്റെ നിർമാതാക്കളായ എൻഎസ്ഒ പ്രതിനിധികൾ ഇന്ത്യയിൽ രഹസ്യ സന്ദർശനം നടത്തിയെന്ന വെളിപ്പെടുത്തലുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ഭഗേൽ. ഛത്തീസ്ഗഡിൽ ബിജെപി അധികാരത്തിലിരുന്നപ്പോഴാണ് സംഘം എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, ഫോണ്‍ ചോർത്തൽ വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമ സുപ്രീംകോടതിയെ സമീപിച്ചു. ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷറി എന്നിവയ്ക്കുനേരേയുള്ള ആക്രമണമാണു ഫോണ്‍ ചോർത്തൽ. ഇതു ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹർജിയിൽ ആരോപിക്കുന്നു. രാജ്യത്തെ 40 മാധ്യമ പ്രവർത്തകർ അടക്കമുള്ളവരുടെ ഫോണുകൾ നിരീക്ഷിച്ചു വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. പെഗാസസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ എല്ലാം തന്നെ സത്യമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്നലെ ഔദ്യോഗികമായിത്തന്നെ വ്യക്തമാക്കി. പെഗാസസ് റിപ്പോർട്ടുകളെ വീണ്ടും തള്ളിപ്പറഞ്ഞു കേന്ദ്ര ഐടി മന്ത്രി അശ്വിനി…
Read Moreഇഷ്ടമില്ലാതിരുന്നിട്ടും വിവാഹ നിശ്ചം കഴിഞ്ഞു; കിണറ്റിൽ ചാടിയ മകളെ രക്ഷിക്കാൻ പിതാവും ചാടി;പാലക്കാട്ട് അച്ഛനും മകൾക്കും ദാരുണാന്ത്യം
പാലക്കാട്: കൊഴിഞ്ഞാമ്പാറിയിൽ പിതാവും മകളും കിണറ്റിൽ മുങ്ങി മരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശി ധർമലിംഗം, മകൾ ഗായത്രി (22) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ഫയർഫോഴ്സും പോലീസും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് സംഭവം. വീടിന്റെ പരിസരത്തുണ്ടായിരുന്ന കൈവരിയില്ലാത്ത കിണറ്റിൽ ചാടിയ മകളെ രക്ഷിക്കാൻ ധർമലിംഗവും പിന്നാലെ ചാടുകയായിരുന്നു. കനത്ത മഴമൂലം കിണർ നിറഞ്ഞനിലയിലായിരുന്നു. മരിച്ച പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ വിവാഹത്തിന് പെണ്‍കുട്ടിക്ക് സമ്മതമല്ലായിരുന്നുവെന്നാണ് വിവരം. ഇതാണ് ജീവനൊടുക്കാൻ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Read More