കി​ര​ണി​നെ​തി​രേ പു​ന​ര​ന്വേ​ഷ​ണം! അ​ന്ന് ച​ട​യ​മ​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ലെ ഉ​ന്ന​ത​ർ ഇ​ട​പെ​ട്ട് കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കി; പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടും

കൊ​ല്ലം: നി​ല​മേ​ൽ കൈ​തോ​ട് സ്വ​ദേ​ശി​നി വി​സ്മ​യ ഭ​ർ​ത്തൃ​വീ​ട്ടി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​തി ഭ​ർ​ത്താ​വ് കി​ര​ൺ​കു​മാ​റി​നെ​തി​രാ​യ മ​ർ​ദ​ന കേ​സ് പു​ന​ര​ന്വേ​ഷി​ക്കു​ന്ന​തി​ൽ നി​യ​മോ​പ​ദേ​ശം തേ​ടും. വി​സ്മ​യു​ടെ നി​ല​മേ​ലി​ലെ വീ​ട്ടി​ൽ​വ​ച്ച് വി​സ്മ​യ​യേ​യും സ​ഹോ​ദ​ര​ൻ വി​ജി​ത്തി​നേ​യും മ​ർ​ദി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പു​ന​ര​ന്വേ​ഷി​ക്കു​ന്ന​തി​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം നി​യ​മോ​പ​ദേ​ശം തേ​ടു​ക. ക​ഴി​ഞ്ഞ ജ​നു​വ​രി ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. അ​ന്ന് ച​ട​യ​മ​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ലെ ഉ​ന്ന​ത​ർ ഇ​ട​പെ​ട്ട് കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കി. ഈ ​കേ​സ് പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്ന് വി​സ്മ​യു​ടെ കു​ടും​ബം ഐ.​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ഇ​തി​നെ​ത്തുട​ർ​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​ത്. നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു. ഇ​നി കി​ര​ൺ​കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് കി​ര​ണി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടാ​നു​ള്ള അ​പേ​ക്ഷ​ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നാ​യി​ല്ല. എ​ത്ര​യും പെ​ട്ടെ​ന്ന് കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നി​ട​യി​ൽ…

Read More

കോ​ട​തി​യി​ലും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ന​ട​ക്കാ​റു​ണ്ട്; ഇ​വി​ടെ​യാ​രും ഒ​ന്നും അ​ടി​ച്ചു ത​ക​ർ​ക്കാ​റി​ല്ല; സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ക്കേ​ണ്ട​ത് പ്ര​തി​ക​ൾ​ക്കാ​യ​ല്ലെ​ന്നു സു​പ്രീം കോ​ട​തി

  ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ച് സു​പ്രീം കോ​ട‌​തി. കോ​ട​തി​യി​ലും രൂ​ക്ഷ​മാ​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ന​ട​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​വി​ടെ​യാ​രും ഒ​ന്നും അ​ടി​ച്ചു ത​ക​ർ​ക്കാ​റി​ല്ലെ​ന്ന് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് പ​രി​ഹ​സി​ച്ചു. എം​എ​ൽ​എ സ​ഭ​യ്ക്ക​ക​ത്ത് തോ​ക്കു​പ​യോ​ഗി​ച്ചാ​ൽ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് നി​യ​മ​സ​ഭ​യാ​ണോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കേ​സി​ൽ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​നേ​യും സു​പ്രീം കോ​ട​തി വി​മ​ർ​ശി​ച്ചു. സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ക്കേ​ണ്ട​ത് പ്ര​തി​ക​ൾ​ക്കാ​യ​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​നി​ടെ, പ്ര​തി​ഷേ​ധം കെ.​എം. മാ​ണി​ക്കെ​തി​രാ​യ​തെ​ന്ന നി​ല​പാ​ട് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ തി​രു​ത്തി. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള അ​ഴി​മ​തി​ക്കെ​തി​രേ​യാ​ണ് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധി​ച്ച​തെ​ന്നാ​ണ് നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി, ഒ​രു വ​നി​താ അം​ഗ​ത്തി​ന് പ​രി​ക്കേ​റ്റു​വെ​ന്നും സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.

Read More

പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​ട​യി​ൽ പ​ട്ടി​ണി ഏ​റ്റ​വും വ​ർ​ധി​ച്ച​വ​ന്ന വ​ർ​ഷം, കാരണം കോവിഡ്‌ ! ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ റി​പ്പോ​ർ​ട്ട് ഇങ്ങനെ…

ജ​നീ​വ: പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​ട​യി​ൽ പ​ട്ടി​ണി ഏ​റ്റ​വും വ​ർ​ധി​ച്ച​വ​ന്ന വ​ർ​ഷ​മാ​ണ് 2020 എ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ റി​പ്പോ​ർ​ട്ട്. കോ​വി​ഡ് മ​ഹാ​മാ​രി പ​ട​ർ​ന്നു​പി​ടി​ച്ച​തു ത​ന്നെ​യാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നും വി​ല​യി​രു​ത്ത​ൽ. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 118 മി​ല്യ​ൻ അ​ധി​കം ആ​ളു​ക​ളാ​ണ് 2020ൽ ​പ​ട്ടി​ണി അ​നു​ഭ​വി​ച്ച​ത്. പ​തി​നെ​ട്ട് ശ​ത​മാ​നം വ​ർ​ധ​ന. ലോ​ക ജ​ന​സം​ഖ്യ 768 മി​ല്യ​ൻ എ​ന്നു ക​ണ​ക്കാ​ക്കു​ന്പോ​ൾ, അ​തി​ന്‍റെ പ​ത്തു ശ​ത​മാ​നം വ​രും പ​ട്ടി​ണി​യി​ലാ​യ​വ​ർ. ജ​ന​സം​ഖ്യാ വ​ള​ർ​ച്ച​യു​ടെ തോ​തി​നെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം പ​ട്ടി​ണി വ​ർ​ധി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​ഫ്രി​ക്ക​യി​ലാ​ണ് പ​ട്ടി​ണി ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ധി​ച്ച​ത്, 21 ശ​ത​മാ​നം. ലോ​ക​ത്താ​ക​മാ​നം അ​ഞ്ച് വ​യ​സി​ൽ താ​ഴെ​യു​ള്ള 149 മി​ല്യ​ൻ കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക വ​ള​ർ​ച്ച മു​ര​ടി​ച്ചു. 45 മി​ല്യ​നി​ല​ധി​കം കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​ത്തി​ന് ശ​രീ​ര​ഭാ​ര​മി​ല്ല. വി​ല​വ​ർ​ധ​ന കാ​ര​ണം മൂ​ന്നു ബി​ല്യ​ൻ മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​മി​ല്ലാ​തെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്നും ഐ​ക്യ​രാ​ഷ്ട്ര സ​ഭ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​ഴി​യാ​ത്ത ആ​ളു​ക​ളു​ടെ…

Read More

ഒ​ടി​ടി റി​ലീ​സി​ന് പി​ന്നാ​ലെ  ഫ​ഹ​ദ് ഫാ​സി​ലും നിമി​ഷ സ​ജ​യനും കേന്ദ്രകഥാപാത്രമായ ചി​ത്രം മാ​ലി​ക് ചോ​ര്‍​ന്നു; മ​ല​യാ​ള സി​നി​മ​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ന്‍

കൊ​ച്ചി: ഒ​ടി​ടി റി​ലീ​സി​ന് പി​ന്നാ​ലെ ഫ​ഹ​ദ് ഫാ​സി​ല്‍ ചി​ത്രം മാ​ലി​ക് ചോ​ര്‍​ന്നു. ചി​ത്രം ആ​മ​സോ​ണ്‍​പ്രൈം വ​ഴി പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി മി​നി​റ്റു​ക​ള്‍​ക്ക​ക​മാ​ണ് ടെ​ല​ഗ്രാ​മി​ലെ നി​ര​വ​ധി ഗ്രൂ​പ്പു​ക​ളി​ല്‍ ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പു​ക​ള്‍ പ്ര​ത്യ​ക്ഷ​പെ​ട്ട​ത്. 27 കോ​ടി​യോ​ളം മു​ത​ല്‍​മു​ട​ക്കി​ല്‍ ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​യാ​ണ് മാ​ലി​ക് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം ചോ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ സം​വി​ധാ​യ​ക​ന്‍ മ​ഹേ​ഷ് നാ​ര​യ​ണ​ന്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ല​യാ​ള സി​നി​മ​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ആ​മ​സോ​ണി​ലൂ​ടെ ചി​ത്രം കാ​ണ​ണം. ത​ന്‍റെ എ​ന്ന​ല്ല ഏ​ത് സം​വി​ധാ​യ​ക​ന്‍റെ സി​നി​മ​യാ​യാ​ലും ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ സി​നി​മ​ക​ള്‍​ക്കു ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മേ​യ് 13ന് ​തീ​യേ​റ്റ​ര്‍ റി​ലീ​സ് ചെ​യ്യാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം തീ​യേ​റ്റ​റു​ക​ള്‍ അ​ട​ച്ച​തോ​ടെ ചി​ത്രം ഡി​ജി​റ്റ​ല്‍ റി​ലീ​സ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം​ത​രം​ഗം നീ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്നു ര​ക്ഷ​നേ​ടാ​ന്‍ നി​ര്‍​മാ​താ​വ് ഒ​ടി​ടി റി​ലീ​സി​ന് അ​നു​മ​തി തേ​ടി സം​ഘ​ന​യെ സ​മീ​പി​ച്ചി​രു​ന്നു. “ടേ​ക്ക് ഓ​ഫ്’…

Read More

“തെ​ല​ങ്കാ​ന ന​ല്ല സ്ഥ​ല​മാ​ണെ​ങ്കി​ൽ ചി​ത്രീ​ക​ര​ണം അ​വി​ടെ ന​ട​ത്തി​ക്കോ..!”; ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ പ്രാ​ധാ​ന്യമെന്ന് സാംസ്കാരിക മന്ത്രി

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സി​നി​മാ മേ​ഖ​ല മാ​ത്ര​മ​ല്ല എ​ല്ലാ മേ​ഖ​ല​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് സി​നി​മാ, സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. തെ​ല​ങ്കാ​ന ന​ല്ല സ്ഥ​ല​മാ​ണെ​ങ്കി​ൽ സി​നി​മ​ക​ൾ അ​വി​ടെ ചി​ത്രീ​ക​രി​ക്ക​ട്ടെ​യെ​ന്നും സ​ജി ചെ​റി​യാ​ൻ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. വ്യാ​പാ​രി​ക​ളോ​ടും സി​നി​മ​ക്കാ​രോ​ടും സ​ർ​ക്കാ​റി​ന് വി​രോ​ധ​മൊ​ന്നും ഇ​ല്ല. പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കും. ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് സ​ജി ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തേ, കേ​ര​ള​ത്തി​ൽ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​റോ​ളം മ​ല​യാ​ള സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം കേ​ര​ള​ത്തി​ൽ നി​ന്ന് മാ​റ്റി​യി​രു​ന്നു. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​വു​ന്ന ബ്രോ ​ഡാ​ഡി​യു​ടെ ചി​ത്രീ​ക​ര​ണ​വും തെ​ല​ങ്കാ​ന​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

Read More

മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പാ​ർ​ട്ടി​യി​ൽ ഒ​റ്റ​പ്പെ​ടു​ന്നോ?  അന്വേഷണം പ്രഖ്യാപിച്ചതോടെ  നേതാക്കളും കൈവിട്ടു; അവസരം മുതലാക്കാൻ സുധാകര വിരുദ്ധപക്ഷം

അ​മ്പ​ല​പ്പു​ഴ : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ട​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പാ​ർ​ട്ടി​യി​ൽ ഒ​റ്റ​പ്പെ​ടു​ന്നു. സു​ധാ​ക​ര​നെ​തി​രെ പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം അ​ന്വേ​ഷ​ണ​ത്തി​നു തീ​രു​മാ​ന​മെ​ടു​ത്ത​തോ​ടെ സു​ധാ​ക​ര​നെ നേ​താ​ക്ക​ളും കൈ​വി​ട്ട മ​ട്ടാ​ണ്. എ​ച്ച്. സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സു​ധാ​ക​ര​വി​രു​ദ്ധ​പ​ക്ഷ​മാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. സു​ധാ​ക​ര​ൻ മ​ത്സ​രി​ച്ചു​വ​ന്ന മ​ണ്ഡ​ല​ത്തി​ൽ എ​ച്ച്. സ​ലാം വി​ജ​യി​ച്ചെ​ങ്കി​ലും സു​ധാ​ക​ര​നു ല​ഭി​ച്ചു​വ​ന്നി​രു​ന്ന ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തു സു​ധാ​ക​ര​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. അ​ഴി​മ​തി ര​ഹി​ത​ൻ എ​ന്ന അ​ദ്ദേ​ഹ​ത്തെ പ്ര​തിഛാ​യ​യി​ൽ ക​ള​ങ്ക​മേ​ൽ​പ്പി​ക്കാ​നും ശ്ര​മ​മു​ണ്ട്. അ​തി​ന്‍റെ ഭാ​ഗം കൂ​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ക​രാ​റു​കാ​രി​ൽ​നി​ന്നു​ൾ​പ്പെ​ടെ പ്ര​ച​ര​ണ​ത്തി​നാ​യി ല​ഭി​ച്ച ഫ​ണ്ട് സു​ധാ​ക​ര​ൻ ന​ൽ​കി​യി​ല്ലെ​ന്ന ആ​ക്ഷേ​പം പ്ര​ധാ​ന​മാ​യും ഇ​പ്പോ​ൾ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​തും. ഏ​ക​ദേ​ശം ര​ണ്ട് കോ​ടി​യി​ൽ​പ്പ​രം രൂ​പ ല​ഭി​ച്ചു​വെ​ങ്കി​ലും ഒ​ൻ​പ​തു ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് പ്ര​ച​ര​ണ​ത്തി​നാ​യി ന​ൽ​കി​യ​തെ​ന്നും സം​സ്ഥാ​ന, ജി​ല്ലാ നേ​തൃ​ത്വ​ത്തി​നു പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ​നി​ന്നു തെ​രെ​ഞ്ഞെ​ടു​പ്പ് അ​വ​ശ്യ​ത്തി​നു പ​ണം…

Read More

കൊന്നതും കാമുകി! മരിച്ചതും കാമുകി! ഇരുവരും ഭർത്താക്കന്മാരുമായി പിരിഞ്ഞു കഴിഞ്ഞിരുന്നവർ; കൈനകരി അനിതയുടെ അമ്മ വെട്ടേറ്റു മരിച്ചത് മറ്റൊരു പ്രണയകലഹത്തിൽ

  അ​മ്പ​ല​പ്പു​ഴ : പു​ന്ന​പ്ര​യി​ലെ അ​നി​ത​യു​ടെ പൈ​ശാ​ചി​ക​ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് പു​ന്ന​പ്ര ഗ്രാ​മം. ഇ​വ​രു​ടെ കു​ടു​ബ​ത്തെ ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​ക​മാ​ണി​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് അ​നി​ത​യു​ടെ സ​ഹോ​ദ​രന്‍റെ പ്ര​ണ​യത്തിൽ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യു​ള്ള ത​ർ​ക്ക​ത്തി​ൽ അ​നി​ത​യു​ടെ മാ​താ​വ് വെ​ട്ടേ​റ്റ് മ​രി​ച്ചി​രു​ന്നു. പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന സം​ഭ​വം നാ​ടി​നെ ന​ടു​ക്കി​യ​താ​യി​രു​ന്നു. അ​ന്നേ ദി​വ​സം ത​ന്നെ സ​ഹോ​ദ​ര​ൻ സ്നേ​ഹി​ച്ച പെ​ൺ​കു​ട്ടി തൂ​ങ്ങി മ​രി​ച്ചി​രു​ന്നു. സിനിമാക്കഥയെ വെല്ലുന്ന കൊലപാതകം വീ​ണ്ടും മ​റ്റൊ​രു ദു​ര​ന്തം കൂ​ടി കു​ടു​ബ​ത്തെ തേ​ടി​യെ​ത്തി. ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു അ​നി​ത​യു​ടെ വി​വാ​ഹം. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ന​ച്ചു​വ​ട് പ​ടി​ഞ്ഞാ​റ് തോ​ട്ടു​ങ്ക​ൽ അ​നീ​ഷി​നെ പ്ര​ണ​യി​ച്ചാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്. എ​ന്നാ​ൽ നി​ര​ന്ത​ര​മു​ള്ള കു​ടു​ബ ക​ല​ഹ​ത്തെ തു​ട​ർ​ന്നു ഒ​രു വ​ർ​ഷം മു​മ്പ് അ​നി​ത പു​ന്ന​പ്ര അ​റ​വു​കാ​ടു കോ​ള​നി​ക്കു സ​മീ​പ​മു​ള്ള വീ​ട്ടി​ലേ​ക്കു പോ​ന്നി​രു​ന്നു. ഇ​വി​ടെ നി​ന്നാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി തേ​ടി​പ്പോ​യ​ത്. ആ​ദ്യം മ​ല​പ്പു​റ​ത്താ​യി​രു​ന്നു. പി​ന്നീ​ട്…

Read More

ഏതു നിമിഷവും മൂന്നാം തരംഗം പ്രതീക്ഷിക്കാം ! ജനങ്ങളും അധികാരികളും അലംഭാവം പ്രകടിപ്പിക്കുന്നത് വേദനാജനകമെന്ന് ഐഎംഎ…

രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഏതു നിമിഷവും പ്രതീക്ഷിക്കാമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കോവിഡ് പ്രതിരോധത്തില്‍ ജാഗ്രത കൈവിടരുതെന്ന് അഭ്യര്‍ഥിച്ച ഐഎംഎ അധികൃതരും ജനങ്ങളും പ്രകടിപ്പിക്കുന്ന അലംഭാവത്തില്‍ ആശങ്ക അറിയിക്കുകയും ചെയ്തു. കോവിഡ് രണ്ടാം തരംഗത്തില്‍നിന്ന് രാജ്യം ഏതാണ്ട് പുറത്തുകടന്നിട്ടേയുള്ളൂ. രാഷ്ട്രീയ നേതൃത്വവും ആധുനിക വൈദ്യശാസ്ത്രവും കൂട്ടായി യത്നിച്ചതുകൊണ്ടാണ് രണ്ടാം തരംഗത്തെ നേരിടാനായതെന്ന് ഐഎംഎ പറയുന്നു. ”ആഗോളതത്തിലെ പ്രവണതകള്‍ അനുസരിച്ചും മഹാമാരികളുടെ ചരിത്രപ്രകാരവും ഏതു നിമിഷവും രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാവാം. എന്നാല്‍ പലയിടത്തും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടാവുന്നത് കാണാനാവുന്നുണ്ട്. ജനങ്ങളും അധികാരികളും അലംഭാവം പ്രകടിപ്പിക്കുന്നത് വേദനാജനകമാണ്”- ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു. വിനോദ സഞ്ചാര യാത്രകള്‍, തീര്‍ഥാടനം, മതപരമായ കൂടിച്ചേരലുകള്‍ എല്ലാം വേണ്ടതു തന്നെയാണ്. എന്നാല്‍ ഏതാനും മാസം കൂടി അതെല്ലാം നീട്ടിവച്ചേ മതിയാവൂ. വാക്സിന്‍ ലഭിച്ചിട്ടില്ലാത്ത ആളുകള്‍ കൂടിച്ചേരാന്‍ അവസരം…

Read More

കൈ​ന​ക​രി​ അനിതയെ കൊ​ല​പ്പെ​ടു​ത്തി ആ​റ്റി​ൽ ത​ള്ളി​യ സംഭവം; പാതിരാവിൽ മൃതദേഹവുമായി വള്ളംതുഴഞ്ഞ് രജനി!; കൂസലില്ലാതെ പ്രതികൾ

മ​ങ്കൊ​മ്പ് : കൈ​ന​ക​രി​യി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി ആ​റ്റി​ൽ ത​ള്ളി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന​പ്പോ​ൾ കാ​ര്യ​മാ​യ ഭാ​വ​ഭേ​ദ​മി​ല്ലാ​തെ​യാ​ണ് പ്ര​തി​ക​ൾ സം​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ച​ത്. കൊ​ല ന​ട​ത്തി​യ​തി​ന്‍റെ പി​റ്റേ​ന്നും സാ​ധാ​ര​ണ നി​ല​യി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പെ​രു​മാ​റ്റ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ര​ജ​നി​യും, അ​മ്മ​യും, പ്ര​ബീ​ഷു​മ​ട​ങ്ങു​ന്ന കു​ടും​ബ​വു​മാ​യി തൊട്ട​യ​ൽ​പ​ക്ക​ത്തു താ​മ​സി​ക്കു​ന്ന ബ​ന്ധു​ക്ക​ൾ​ക്കു പോ​ലും വ​ലി​യ ഇ​ട​പെ​ട​ലു​ക​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ‌ ഒരുമിച്ച് ഉറങ്ങിയവർ…പ്ര​ബീ​ഷി​ന്‍റെ മ​റ്റൊ​രു കാ​മു​കി​യാ​യി​രു​ന്ന മ​രി​ച്ച അ​നി​ത ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം ര​ജ​നി​ക്കും അ​റി​യാ​മാ​യി​രു​ന്നു. അ​നി​ത​യെ ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി ത​ന്നെ​യാ​ണ് കൈ​ന​ക​രി​യി​ലെ വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തി​യ​ത്. ആല​പ്പു​ഴ ബ​സ്് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ അ​നി​ത​യെ, ര​ജ​നി​യും, പ്ര​ബീ​ഷും ചേ​ർ​ന്നാ​ണ് സം​ഭ​വ​ദി​വ​സം വൈ​കു​ന്നേ​രം നാ​ലോ​ടെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. ഇ​ത് അ​യ​ൽ​വാ​സി​ക​ൾ ക​ണ്ടി​രു​ന്നു. ര​ണ്ടു മു​റി​ക​ൾ മാ​ത്ര​മു​ള്ള കൊ​ച്ചു വീ​ട്ടി​ൽ ഈ ​സ​മ​യം ര​ജ​നി​യു​ടെ അ​മ്മ​യും ഉ​ണ്ടാ​യി​രു​ന്നു. രാ​ത്രി മൂ​വ​രും ഒ​രു​മി​ച്ച് ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ക​യും ശാ​രീ​രി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു ശേ​ഷം…

Read More

പ​ഴ​നി പീ​ഡ​നം; കെ​ട്ടു​ക​ഥ​യോ, ആ​സൂ​ത്രി​ത​മോ? ദു​രൂ​ഹ​ത​യേ​റു​ന്നു; ബി​യ​ർ​കു​പ്പി പ്ര​യോ​ഗം സാ​ങ്ക​ൽ​പി​കം; അ​വ​ർ വി​വാ​ഹി​ത​രു​മ​ല്ല; മേ​ൽ​നോ​ട്ട​ത്തി​ന് ഡി​ജി​പി​മാ​ർ

സ്വ​ന്തം ലേ​ഖ​ക​ൻത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ നി​ന്നും പ​ഴ​നി​യി​ലെ​ത്തി​യ യു​വ​തി​യെ റോ​ഡ​രി​കി​ൽ നി​ന്നും ലോ​ഡ്ജി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​യി മൂ​ന്നം​ഗ സം​ഘം പീ​ഡി​പ്പി​ച്ച കേ​സി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു. സം​ഭ​വം കെ​ട്ടു​ക​ഥ​യോ, ബ്ലാ​ക്ക് മെ​യി​ലിം​ഗ് ല​ക്ഷ്യ​മി​ട്ടു​ള്ള ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​മോ ആ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ഈ ​കേ​സി​ലെ നി​ർ​ണാ​യ​ക​മാ​യ മൊ​ഴി​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​ഷ്‌​ട്ര​ദീ​പി​ക പു​റ​ത്തു വി​ട്ടി​രു​ന്നു. മൊ​ഴി​ക​ളി​ൽ ഉ​ട​നീ​ള​മു​ള്ള വൈ​രു​ധ്യ​ങ്ങ​ളും വാ​ർ​ത്ത​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.വി​വാ​ഹി​ത​രാ​യ നാ​ല് പെ​ൺ​മ​ക്ക​ളു​ടെ മാ​താ​വാ​യ യു​വ​തി​യും മു​പ്പ​ത്തി​യെ​ട്ടു​കാ​ര​നാ​യ യു​വാ​വും വി​വാ​ഹി​ത​ര​ല്ലെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ദ്യ ഭ​ർ​ത്താ​വ് പാ​ല​ക്കാ​ട് സ്വ​ദേ​ശി മ​ര​ണ​പ്പെ​ട്ട ശേ​ഷ​മാ​ണ് ഇ​വ​ർ ഒ​രു​മി​ച്ച് താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ത​ങ്ങ​ൾ ബ​ന്ധു​ക്ക​ളാ​ണെ​ന്നു പോ​ലീ​സി​നു ന​ൽ​കി​യ ഒ​രു മൊ​ഴി​യി​ൽ ഇ​വ​ർ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, മ​റ്റൊ​രു മൊ​ഴി​യി​ൽ ഞ​ങ്ങ​ൾ ര​ണ്ട് ജാ​തി​യി​ൽ പെ​ട്ട​വ​രാ​ണെ​ന്നും പ​റ​യു​ന്നു. പി​ഴ​ച്ച മൊ​ഴിസം​ഭ​വ​ത്തി​നു ശേ​ഷം പ​തി​നേ​ഴു ദി​വ​സം ക​ഴി​ഞ്ഞു യു​വാ​വ് ശാ​രീ​രി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ ഒ​രു​ങ്ങി​യ​പ്പോ​ഴാ​ണ് മൂ​ന്നു പേ​ർ ചേ​ർ​ന്നു പീ​ഡി​പ്പി​ച്ച വി​വ​രം യു​വ​തി…

Read More