കോഴിക്കോട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവുവരുത്തി കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിന്മേല് വ്യാപാരി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനനന്തപുരത്ത് ചര്‍ച്ച നടത്തും. ചർച്ചയിൽ ബക്രീദ്, ഓണം വിപണികളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഇളവുകൾ അനുവദിക്കുമെന്നാണ് സൂചന. അശാസ്ത്രീയമായ കോവിഡ് മാനദണ്ഡങ്ങൾമൂലം കടകൾ തുറക്കാനാകാതെ വലയുന്ന വ്യാപാരികൾ ഇന്നലെ മുതൽ നടത്താനിരുന്ന സമരം പൊടുന്നനെ പിൻവലിച്ചതിൽ വ്യാപാരികൾക്കിടയിൽ അതൃപ്തിയുണ്ടായിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസിറുദ്ദീൻ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചുവെന്ന് ന്യായം പറഞ്ഞ് സമരം അവസാനിപ്പിക്കുകയായിരുന്നു. വ്യാപാരി നേതാക്കളോടോ മറ്റു സംഘടനകളോടോ ആലോചിക്കാതെ പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നുവെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11ന് കോഴിക്കോട് കളക്ടറുമായി വ്യാപാരി നേതാക്കൾ നടത്തിയ സമവായ ചർച്ചയിൽ സമരത്തിൽനിന്ന് പിൻവാങ്ങില്ലെന്ന നിലപാടിലായിരുന്നു വ്യാപാരികൾ. ചർച്ചയിൽ കളക്ടറുമായി ഉടക്കി പുറത്തിറങ്ങിയ നേതാക്കൾ വൈകുന്നേരത്തോടെ ടിവി ചാനൽവഴിയാണ് സമരം അവസാനിപ്പിച്ചതായുള്ള പ്രസിഡന്റിന്റെ പ്രസ്താവന കാണുന്നത്.…
Read MoreCategory: Top News
വേനല്‍ക്കാലമായിട്ടും പതിവിനു വിപരീതമായി 24 മണിക്കൂര്‍ നീണ്ടുനിന്ന മഴ! ജര്‍മനിയില്‍ കൊടുങ്കാറ്റും പേമാരിയും; 42 പേര് മരിച്ചു
ബര്‍ലിന്‍: ജര്‍മനിയുടെ വിവിധ ഭാഗങ്ങളിൽ കൊടുങ്കാറ്റും പേമാരിയും കനത്ത നാശം വിതച്ചു. രക്ഷാ പ്രവര്‍ത്തനത്തിനിടെ രണ്ടു അഗ്നിശമനസേനാംഗങ്ങള്‍ ഉള്‍പ്പടെ 42 പേര് മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറിലധികം ആളുകളെ കാണാതായി. പടിഞ്ഞാറന്‍ ജര്‍മനിയിലാണ് ഏറ്റവും അധികം നാശം. ഐഫല്‍ മേഖലയിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചത്. കൊളോണില്‍ 72 വയസുള്ള ഒരു സ്ത്രീയും 54 വയസുള്ള പുരുഷനും വെള്ളംകയറി വീടിന്റെ നിലവറകളിലാണ് മരിച്ചത്. കടുത്ത മഴയും കൊടുങ്കാറ്റും ഈ ആഴ്ച ജര്‍മനിയെ ബാധിക്കുമെന്ന് നേരത്തെ കാലാവസ്ഥാമുന്നറിയിപ്പ് ഉണ്ടായിരുന്നു. രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്ക സാധ്യത പ്രാദേശികമായി വളരുകയാണന്ന് ജര്‍മന്‍ കലാവസ്ഥാ സര്‍വീസ് അറിയിച്ചു. കഴിഞ്ഞ 200 വര്‍ഷത്തിനിടെയാണ് കനത്ത മഴ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വേനല്‍ക്കാലമായിട്ടും പതിവിനു വിപരീതമായി 24 മണിക്കൂര്‍ നീണ്ടുനിന്ന മഴ ജര്‍മനിയില്‍ ചൊവ്വ, ബുധന്‍…
Read Moreപാകിസ്ഥാനില്‍ ബസിനു നേരെ ഭീകരാക്രമണം ! ഒമ്പത് ചൈനീസ് എഞ്ചിനീയര്‍മാര്‍ അടക്കം 12 പേര് കൊല്ലപ്പെട്ടു…
പാക്കിസ്ഥാനില്‍ ബസിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒന്‍പത് ചൈനീസ് ഉദ്യോഗസ്ഥരടക്കം 12 പേര് കൊല്ലപ്പെട്ടു.വടക്കന്‍ പാക്കിസ്ഥാനിലെ ഉള്‍പ്രദേശത്തു വച്ചായിരുന്നു സംഭവം. ബസില്‍ നാല്പതോളം ചൈനീസ് ഉദ്യോഗസ്ഥരും തൊഴിലാളികളും ഉണ്ടായിരുന്നു എന്നാണ് വിവരം. അതേ സമയം സംഭവം ഭീകരാക്രമണം അല്ലെന്നും ബസിലെ വാതക ചോര്‍ച്ചയാണ് അപകട കാരണമെന്നും പാക്കിസ്ഥാന് പറയുന്നു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. ചൈനീസ് എന്‍ജിനീയര്‍മാരും പാക്ക് സൈനികരും സഞ്ചരിച്ച് ബസിനു നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് ബസ് വലിയ മലയിടുക്കിലേക്കു പതിക്കുകയായിരുന്നു.പരുക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. അപ്പര്‍ കൊഹിസ്താനിലെ ദസു അണക്കെട്ടിലേക്ക് 40 ചൈനീസ് എന്‍ജിനീയര്‍മാരെ ബസില്‍ കൊണ്ടുപോകുന്നതിനിടെ ഹസാര മേഖലയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ചൈന-പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് ദസു ജലവൈദ്യുത പദ്ധതി. നിരവധി കാര്യങ്ങളില്‍ പാക്കിസ്ഥാന് സഹായം നല്കുന്ന ചൈനയ്ക്ക് വന്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് ഈ സംഭവം.
Read Moreകോവിഡ് കാലത്ത് എല്ലാവരും ശീലമാക്കിയ ആ സാഹചര്യം മുതലാക്കി പ്രഫഷണൽ കള്ളൻ; പയ്യന്നൂരിലെ പഠിച്ച കള്ളന്റെ തന്ത്രം കേട്ട് ഞെട്ടി പോലീസും
പയ്യന്നൂര്‍: ചിറ്റാരിക്കാല്‍ കമ്പല്ലൂരില്‍ നിന്നും മൊബെല്‍ ഫോണ്‍ കവര്‍ന്ന് മുങ്ങിയതിനിടയില്‍ പയ്യന്നൂരില്‍ പിടിയിലായത് ഈ രംഗത്തെ “പഠിച്ച കള്ളൻ’. പിടിയിലായ ചിറ്റാരിക്കല്‍ കണ്ണിവയല്‍ ആയന്നൂരിലെ പി.ജെ. ഷൈജു ജോസഫ് (35)നെ പയ്യന്നൂര്‍ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ മോഷണത്തിലെ “പ്രഫഷണല്‍ ടച്ച്’ ബോധ്യപ്പെട്ട പോലീസും ഞെട്ടിയത്. വീടിനകത്ത് കയറി മോഷ്ടിക്കാറില്ലാത്ത ഇയാള്‍ വീട്ടുകാര്‍ വരാന്തയില്വെക്കുന്ന ഫോണുകളും വാച്ചുകളുമാണ് പതിവായി അപഹരിക്കാറുള്ളത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പുറത്തുപോയി വരുന്നവര്‍ വസ്ത്രമുള്‍പ്പെടെ വരാന്തയില്‍ വച്ചശേഷം കുളി കഴിഞ്ഞേ വീടിനകത്ത് കയറാറുള്ളു. എല്ലാവരും ശീലമാക്കിയ ഈ സാഹചര്യം പരമാവധി മുതലാക്കിയാണ് ഇയാളുടെ മോഷണം. ഫോണ്‍ കാണാതെ വരുമ്പോള്‍ മോഷ്ടിക്കപ്പെട്ടതാണോ കളഞ്ഞുപോയതാണോ മറ്റെവിടേയെങ്കിലും വച്ചതാണോയെന്നറിയാതെ ഉടമ കുഴങ്ങുന്നതിനാല് പരാതിപ്പെടാനും പോകില്ല. ഇതാണ് മോഷ്ടാവ് അനുകൂല ഘടകമാക്കി മാറ്റിയിരുന്നത്. ഇയാള്‍ മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ സൈബര്‍ വിങ്ങിനുപോലും കണ്ടെത്താനാവില്ല. അവിടെയാണ് മൊബൈല്‍ നിര്‍മാണ കമ്പനികളെവരെ…
Read Moreഒമ്പതു മണി കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്ത്രീകള്‍ മോശപ്പെട്ടവര്‍ ! കൊന്നത് അതുകൊണ്ട്; ഗോവിന്ദച്ചാമിയെ ന്യായീകരിച്ച് മതപണ്ഡിതന്റെ വിവാദപ്രസംഗം;വീഡിയോ കാണാം…
കടുത്ത സ്ത്രീവിരുദ്ധ പരാമര്ശങ്ങളുയര്ത്തിയുള്ള ഇസ്ലാമിക മതപണ്ഡിതന്റെ പ്രസംഗം വിവാദമാകുന്നു. വയനാട് സ്വദേശിയായ സ്വാലിഹ് ബത്തേരി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ചും രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്ന യുവതികളെല്ലാം വേശ്യകളാണെന്നു പറഞ്ഞുമായിരുന്നു പ്രസംഗം. കേസിന്റെ വാദംകേട്ട ജഡ്ജിക്കെതിരേയും കോടതിക്കെതിരെയും സ്വാലിഹ് ബത്തെരി വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയോട് ഈ കൃത്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് ജഡ്ജ് ചോദിച്ചു. ഇതിന് മറുപടിയായി രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്നതെല്ലാം വേശ്യാ സ്ത്രീകളാണെന്നും അവര്‍ മറ്റുള്ളവരെ ആനന്ദിപ്പിക്കാന്‍, സുഖിപ്പിക്കാന്‍ ഇറങ്ങുന്നവരാണ്. അതുകൊണ്ടാണ് താന്‍ അവരെ സമീപിച്ചത്. എന്നാല്‍, അവര്‍ എന്നെ ധിക്കരിക്കുകയാണ് ഉണ്ടായത്. അതിനാലാണ് കൊല നടത്തിയതെന്നു ഗോവിന്ദച്ചാമി കോടതിയില്‍ പറഞ്ഞുവെന്നും ഇയാള്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. 27 കാരനായ സ്വാലിഹിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
Read Moreസ്വര്‍ണ കള്ളക്കടത്തുകാര്‍ക്ക് സ്വന്തം ഇന്റലിജന്‍സ് ഏജന്‍സി! സിനിമകഥയെക്കാൾ വെല്ലുന്ന തിരക്കഥയും സംവിധാനവും
കെ. ഷിന്റുലാല്‍ കോഴിക്കോട് : വിദേശത്തുനിന്നു നികുതി വെട്ടിച്ചും മറ്റും എത്തിക്കുന്ന സ്വര്‍ണം നഷ്ടപ്പെട്ടാല്‍ അന്വേഷിക്കാന്‍ കള്ളക്കടത്തുകാര്‍ക്ക് “ഇന്റലിജന്‍സ് ഏജന്‍സി’ !. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കു സമാനമായ രീതിയിലാണ് ഗ്യാഗ്സ്റ്റേഴ്സിന്റെ ഇന്റലിജന്‍സ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് ജില്ലയിലെ താമരശേരി, കൊടുവള്ളി, മലപ്പുറം ജില്ലയിലെ വേങ്ങര എന്നിവിടങ്ങളിലെല്ലാം സജീവമായുള്ള സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കെല്ലാം ഇത്തരത്തിലുള്ള “ഇന്റലിജന്‍സ് ഏജന്‍സി’ യും സ്വന്തമായുണ്ട്. പോലീസും കസ്റ്റംസും ഡിആര്‍ഐയും പിടികൂടുന്നതിനും പതിന്മടങ്ങ് സ്വര്‍ണമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാനത്താവളത്തിലൂടെ എത്തുന്നത്. നികുതി വെട്ടിച്ചു പല രൂപത്തിലായി കാരിയര്‍ വഴി എത്തിക്കുന്ന സ്വര്‍ണം അപഹരിക്കാനായും പ്രത്യേകം സംഘങ്ങള്‍ സജീവമാണ്. കാരിയര്‍മാരാണ് പലപ്പോഴും സ്വര്‍ണം കൊണ്ടുവരുന്ന വിവരം മറ്റുള്ള കള്ളക്കടത്ത് സംഘത്തെ അറിയിക്കുന്നത്. ഇപ്രകാരം വിവരം കൈമാറിയാല്‍ വലിയ തുകയും കാരിയര്‍ക്കു ലഭിക്കും. ഇതിനു പുറമേ കാരിയര്മാറും സ്വര്‍ണം തട്ടിയെടുക്കുന്നുണ്ട്. വിദേശത്തുനിന്നു സ്വര്‍ണവുമായി എത്തുന്ന വിവരം നാട്ടില്‍…
Read Moreപ്രബീഷ് കഴുത്തിന് കുത്തിപ്പിടിച്ചു, ശബ്ദം പുറത്ത് വരാതിരിക്കാൻ വായും മൂക്കും തലയണ വച്ച് പൊത്തി രജനി; കൊലപാതകം ചുരുളഴിഞ്ഞത് പോലീസിന്റെ സമയോചിത ഇടപെടലില്‍
aഅമ്പലപ്പുഴ; യുവതിയുടെ മരണം ചുരുൾ അഴിഞ്ഞത് പോലീസിന്റെ സമയോചിത ഇടപെടലില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ തോട്ടുങ്കല്‍ വീട്ടിൽ അനിത (32)യെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെ കൈനകരി പഞ്ചായത്ത് 12- വാർഡിൽ അരയൻതോട് പാലത്തിന് സമീപത്തായി മരിച്ച നിലയിൽ കാണപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞ പോലീസ് തൊട്ടടുത്ത ദിവസം തന്നെ പ്രതികളെ വലയിലാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽഅനിതയുടെ കഴുത്തിന് കുത്തിപ്പിടിച്ചും വായ് ശക്തമായി മൂടിപ്പിടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള തുമ്പ് ലഭിച്ചത്. നിലമ്പൂര്‍ സ്വദേശിയായ പ്രബീഷ് എന്ന യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇയാളെ ചോദ്യം ചെയ്തതിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. കൂട്ടുപിടിച്ച് കൊലപാതകംഭര്ത്താവുമായി അകന്ന് കഴിഞ്ഞിരുന്ന അനിത കോഴിക്കോട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്നതിനിടെ പ്രബീഷുമായി പ്രണയത്തിലായി. പിന്നീട് ഇരുവരും കഴിഞ്ഞ ആറുമാസമായി…
Read Moreഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭര്‍ത്താവ് ! പണം നല്‍കിയവര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ചതോടെ യുവതിയെ കിണറ്റിലെറിഞ്ഞു;ഒടുവില്‍ സംഭവിച്ചത്…
50000 രൂപയ്ക്ക് യുവതിയെ മറ്റൊരാള്‍ക്ക് വില്ക്കാന് ശ്രമിച്ച് ഭര്‍ത്താവിന്റെ ക്രൂരത. എന്നാല്‍ യുവതി വിസമ്മതിച്ചതോടെ ഇവരെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കിണറ്റിലെറിയുകയായിരുന്നു. രാജസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്ഗഡിലെ ഗുണയിലാണ് സംഭവം. പഴയ ആചാരമായ ജഗ്ധപ്രദയുടെ പേരിലായിരുന്നു ആക്രമണം. കിണറ്റിലെറിഞ്ഞ ലദോബായ് എന്ന യുവതിയെ ഗ്രാമത്തിലെ കാവല്ക്കാരന് രക്ഷപ്പെടുത്തുകയായിരുന്നു. ഭാര്യയും ഭര്‍ത്താവും വഴക്കുകൂടുമ്പോള്‍, ഭാര്യയെ വില്‍ക്കന്നതാണ് ജഗ്ധ. കുടുംബത്തിന്റെ സമ്മതത്തോടെ 50,000 രൂപക്ക് ഭാര്യ ലദോബായ്യെ വില്ക്കാന് ശ്രമിച്ചതായി ഭര്‍ത്താവ് ഗോപാല്‍ ഗുര്‍ജാര്‍ പൊലീസിനോട് സമ്മതിച്ചു. 50,000 രൂപ ഇയാള്‍ കൈപ്പറ്റുകയും ചെയ്തു. തുടര്‍ന്ന്, പണം നല്‍കിയവര്‍ക്കൊപ്പം പോകാന്‍ യുവതിയെ ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിക്കുകയായിരുന്നു. ഇതിന് യുവതി വിസമ്മതിച്ചതോടെയാണ് ഇവരെ കിണറ്റിലെറിഞ്ഞത്.സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഗ്രാമത്തിലെ കാവല്ക്കാരന് സ്ഥലത്തെത്തുകയും ഗ്രാമവാസികളുടെ സഹായത്തോടെ യുവതിയെ കരയ്ക്ക് കയറ്റുകയുമായിരുന്നു. വീട്ടില്‍ മൂന്നുപേര്‍ വന്നിരുന്നതായും ഞായറാഴ്ച ഗോപാല്‍ ഗുര്‍ജാറുമായി കരാര്‍ ഉറപ്പിച്ചതായും യുവതി…
Read Moreകൈനകരി അനിത കൊലക്കേസ്; ദുരൂഹതകളുടെ പ്രബീഷ്; പോലീസിനെയും നാട്ടുകാരെയും അദ്ഭുതപ്പെടുത്തിയ ഒരു കാര്യം ഇങ്ങനെ…
മങ്കൊമ്പ് : പള്ളാത്തുരുത്തിയിൽ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതി പ്രബീഷുമായി ബന്ധപ്പെട്ടു ദുരൂഹതകൾ ഏറുന്നു. കൊല്ലപ്പെട്ട അനിതയും, കൂട്ടുപ്രതിയായ രജനിയും ഇയാളുടെ കാമുകിമാരായിരുന്നു. മൂവരും കൊലനടന്ന ദിവസം രജനിയുടെ വീട്ടിൽ ഒന്നിച്ചു താമസിച്ചിരുന്നുവെന്നത് പോലീസിനെയും നാട്ടുകാരെയും അദ്ഭുതപ്പെടുത്തുന്നു. ഫോൺരേഖകൾ പറയുന്നത്പ്രബീഷിന്റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് ഇയാൾക്കു 15 ഓളം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി വ്യക്തമായെന്നു പോലീസ് പറയുന്നു. എന്നാൽ ഇത്തരം ബന്ധങ്ങൾ നിലവിൽ നിയമവിരുദ്ധമല്ലാത്തത് കൂടുതൽ അന്വേഷണങ്ങൾ നിരുൽസാഹപ്പെടുത്തുന്നു. എന്നാൽ, ഏതെങ്കിലും സ്ത്രീകളിൽ നിന്നു പരാതികൾ ഉയർന്നാൽ ഇതു അന്വേഷിക്കേണ്ടതായി വരും. ക്രിമിനൽ പശ്ചാത്തലമുണ്ടോ?എന്നാൽ, പ്രബീഷിന് എന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന് നാട്ടുകാർ സംശയിക്കുന്നു. കൈനകരിയിൽ താമസത്തിനെത്തിയപ്പോൾ മുതലുള്ള ഇയാളുടെ പെരുമാറ്റവും, ഇടപെടലുകളുമാണ് നാട്ടുകാരുടെ സംശയത്തിനു അടിവരയിടുന്നത്. മൂന്നു വർഷത്തോളമായാണ് രജനിക്കൊപ്പം കൈനകരിയിലെ താമസത്തിനെത്തിയെങ്കിലും കൂടുതൽ സമയത്തും ഇയാൾ ഇവിടെ നിന്ന് അപ്രത്യക്ഷനാകുമായിരുന്നു. താൻ ഡ്രെവറാണെന്നാണ് ഇയാൾ…
Read Moreലോകം കോവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ വെളിപ്പെടുത്തല്‍…
ലോകത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ പ്രഭാവം കണ്ടു തുടങ്ങിയെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. മൂന്നാം തരംഗം പ്രാരംഭഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ പുതിയ മുന്നറിയിപ്പ്. ‘നിര്‍ഭാഗ്യവശാല്‍ നമ്മള് ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’.ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം പറഞ്ഞു. ‘ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ ഇതിനോടകം തന്നെ അത് വ്യാപിച്ച് കഴിഞ്ഞു’ യുഎന്‍ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചു കൊണ്ട് ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി. കൊറോണ വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതല്‍ വ്യാപനശേഷിയുള്ള വകേഭദങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയര്‍ത്തിയതിനാല്‍ വടക്കേ…
Read More