സ്വന്തം ലേഖകൻതലശേരി: തലശേരിയിൽ നിന്നും പഴനിയിലെത്തിയ യുവതിയെ റോഡരികിൽ നിന്നും ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി മൂന്നംഗ സംഘം പീഡിപ്പിച്ച കേസിൽ ദുരൂഹതയേറുന്നു. സംഭവം കെട്ടുകഥയോ, ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ നീക്കമോ ആണെന്ന നിഗമനത്തിലാണ് പോലീസ്. ഈ കേസിലെ നിർണായകമായ മൊഴികൾ തിങ്കളാഴ്ച രാഷ്ട്രദീപിക പുറത്തു വിട്ടിരുന്നു. മൊഴികളിൽ ഉടനീളമുള്ള വൈരുധ്യങ്ങളും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.വിവാഹിതരായ നാല് പെൺമക്കളുടെ മാതാവായ യുവതിയും മുപ്പത്തിയെട്ടുകാരനായ യുവാവും വിവാഹിതരല്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആദ്യ ഭർത്താവ് പാലക്കാട് സ്വദേശി മരണപ്പെട്ട ശേഷമാണ് ഇവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. തങ്ങൾ ബന്ധുക്കളാണെന്നു പോലീസിനു നൽകിയ ഒരു മൊഴിയിൽ ഇവർ പറയുന്നുണ്ട്. എന്നാൽ, മറ്റൊരു മൊഴിയിൽ ഞങ്ങൾ രണ്ട് ജാതിയിൽ പെട്ടവരാണെന്നും പറയുന്നു. പിഴച്ച മൊഴിസംഭവത്തിനു ശേഷം പതിനേഴു ദിവസം കഴിഞ്ഞു യുവാവ് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഒരുങ്ങിയപ്പോഴാണ് മൂന്നു പേർ ചേർന്നു പീഡിപ്പിച്ച വിവരം യുവതി…
Read MoreCategory: Top News
മുഖ്യമന്ത്രിയുടെ മാസ് ഡയലോഗിൽ വ്യാപാരികള്‍ക്കിടയില്‍ വന്‍ പ്രതിഷേധം; വ്യാഴാഴ്ച സംഘര്‍ഷ സാധ്യത ? അനുനയ ശ്രമവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരവേ ഏറ്റുമുട്ടി വ്യാപാരികളും മുഖ്യമന്ത്രിയും. മുഖ്യമന്ത്രിയുടെ മാസ് ഡയലോഗില്‍ വ്യാപാരികള്‍ ആകെ പ്രതിഷേധത്തിലാണ്. സര്‍ക്കാരില്‍ നിന്നും അപ്രതീക്ഷിത നീക്കമുണ്ടായെങ്കിലും നാളെ മുതല്‍ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടുപേകേണ്ടെന്ന നിലപാടിലാണ് വ്യാപാരികള്‍. കടതുറക്കുന്നതുമായി ബന്ധപ്പെട്ട് “മനസിലാക്കി കളിച്ചാല്‍ മതിയെന്ന’ മുഖ്യമന്ത്രിയുടെ പരാമര്‍ശം വ്യാപാരികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. അതേസമയം വ്യാപാരികള്‍ കടകള്‍ തുറന്നാല്‍ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷ സാധ്യതയുണ്ടാകുമെന്ന പോലീസ് മുന്നറിയിപ്പ് ലഭിച്ചതുകൊണ്ടാണ് മുഖ്യമന്ത്രി ശക്തമായ നിലപാട് എടുത്തതെന്നാണ് വിവരം. നിലവില്‍ മുഖ്യമന്ത്രി ഡല്‍ഹിയിലാണ് ഉള്ളത്. ഡി കാറ്റഗറിയില്‍ പെട്ട സ്ഥലങ്ങളില്‍ യാതൊരു ഇളവും നല്‍കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഇപ്പോഴും. സംസ്ഥാനത്തെ പലഭാഗങ്ങളിലും ഇപ്പോഴും ടിപിആര്‍ 15 ശതമാനത്തിന് മുകളിലാണ്. ഇവയെല്ലാം ഡി കാറ്റഗറിയിലുമാണ്. ഈ സാഹചര്യത്തില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കരുതെന്ന് ഉദ്യോഗസ്ഥരും വിദഗ്ദ സമിതിയും ഇന്നലെയും സര്‍ക്കാരിനോട്…
Read Moreമോഷണവും ഫസീലയുടെ ശീലങ്ങളിലൊന്ന് ! കൂടത്തായി മോഡലില്‍ ഭര്‍തൃപിതാവിനെ കൊല്ലാന്‍ ശ്രമിച്ച ‘ഒറ്റപ്പാലം ഫസീല’ ആള് ചില്ലറക്കാരിയല്ല…
കൂടത്തായി മോഡലില്‍ ഒറ്റപ്പാലത്ത് ഭര്‍തൃപിതാവിനെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി ഫസീലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആഢംബര ഭ്രമമുള്ള ഫസീല ഇതിനു പണം കണ്ടെത്തുന്നതിനായി പതിവായി കവര്‍ച്ച നടത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പാലക്കാട് നോര്‍ത്ത് സ്റ്റേഷന് പരിധിയിലെ ഫ്ളാറ്റില്‍നിന്ന് 13 പവന് സ്വര്‍ണം കവര്‍ന്ന കേസിലും കോടതിയില്‍ വിചാരണ നടപടികള്‍ തുടരുകയാണ്. ഭക്ഷണത്തില്‍ വിഷം നല്കി ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് കരിമ്പുഴ ഫസീലയെ ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി കഴിഞ്ഞദിവസം ശിക്ഷിച്ചത്. മുഹമ്മദിനു രണ്ടു വര്‍ഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 2013 മുതല്‍ 2015 വരെയുള്ള കാലയളവിലായിരുന്നു വിഷം നല്‍കിയത്. പിന്നീട് നടത്തിയ ഫൊറന്‍സിക് പരിശോധനയിലാണ് പൊലീസ് ഇവരുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ സാന്നിധ്യം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തിയത്. കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000…
Read Moreമുഖ്യമന്ത്രിയുടേത് തെരുവ് ഭാഷ; പോലീസ് കടയടപ്പിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് വ്യാപാരികൾക്കൊപ്പം നിൽക്കുമെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: വ്യാപാരികൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെരുവ് ഭാഷയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നവരെയാണ് മുഖ്യമന്ത്രി വെല്ലുവിളിക്കുന്നതെന്നും സുധാകരൻ തുറന്നടിച്ചു. പോലീസ് കടയടപ്പിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് പാർട്ടി വ്യാപാരികൾക്കൊപ്പം നിൽക്കും. ലോ ക്ക്ഡൗൺ നിയന്ത്രണങ്ങൾ മയപ്പെടുത്തുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്. കച്ചവടക്കാരോട് യുദ്ധമല്ല, ചർച്ചയാണ് വേണ്ടതെന്നും സുധാകരൻ പറഞ്ഞു.
Read Moreബലപ്രയോഗം നടത്തിയാല്‍ നേരിടും;കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ല; സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യാപാരികൾ
കോഴിക്കോട്: സംസ്ഥാനത്തെ മുഴുവൻ കടകളും തുറക്കണമെന്ന ആവശ്യത്തിൽ ഉറച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും പോലീസ് ബലപ്രയോഗം നടത്തിയാല്‍ നേരിടുമെന്നുമാണ് സമിതിയുടെ തീരുമാനം. വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ല. വ്യാപാരികളുടേത് ധര്‍മസമരമാണ്. മുഖ്യമന്ത്രി വ്യാപാരികളെ വെല്ലുവിളിച്ചത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ പറഞ്ഞു.
Read Moreപള്ളാത്തുരുത്തിയിൽ ഒഴുകി നടന്ന മൃതദേഹം ആറുമാസം ഗർഭിണിയായ യുവതിയുടേത്; അനിതയുടെ മരണത്തിൽ കാമുകനും ഒരു വീട്ടമ്മയ്ക്കും പങ്ക്; പുറത്ത് വരുന്നകഥകൾ ഞെട്ടിക്കുന്നത്
മങ്കൊമ്പ് : കഴിഞ്ഞ ദിവസം പള്ളാത്തുരുത്തിയാറ്റിൽ ആറുമാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. കേസുമായി ബന്ധപ്പെട്ടു രണ്ടു പേർ പിടിയിലായി. നിലമ്പൂർ സ്വദേശിയായ പ്രതീഷ്, ഇയാളുടെ ഇപ്പോഴത്തെ ജീവിത പങ്കാളിയായ കൈനകരി സ്വദേശിനി രജനി എന്നിവരാണ് കസ്റ്റഡിയിലായത്. പുന്നപ്ര സൗത്ത് തോട്ടുങ്കൽ വീട്ടിൽ അനീഷിന്റെ ഭാര്യ അനിത (32) യുടെ മരണമാണ് കൊലപാതകമെന്നു തെളിയുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടു പള്ളാത്തുരുത്തി ആറ്റിൽ അരയൻതോട് പാലത്തിനു സമീപത്താണ് മൃതദേഹം പൊങ്ങിയ നിലയിൽ കണ്ടെത്തിയത്.സംഭവത്തെപ്പറ്റി പോലീസിൽ നിന്നു ലഭിക്കുന്ന പ്രാഥമിക സൂചനകൾ ഇങ്ങനെ: കഴിഞ്ഞ കുറെക്കാലമായി മരിച്ച അനിത പ്രതീഷുമായി അടുപ്പത്തിലായിരുന്നു. ഇതെത്തുടർന്ന് രണ്ടു കുട്ടികളുള്ള അനിതയും ഭർത്താവും തമ്മിൽ അകന്നുകഴിയുകയായിരുന്നു. അതേസമയം കേസിൽ കസ്റ്റഡിയിലുള്ള രജനിയും വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. മൂന്നു വർഷത്തോളമായി കണിച്ചുകുളങ്ങരയിലുള്ള ഭർത്താവുമായി പിണങ്ങി അമ്മയ്ക്കൊപ്പം കൈനകരിയിലെ വീട്ടിലാണ് താമസം. പ്രതീഷും…
Read Moreസമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ; കാഷ്മീർ സ്വദേശി കോഴിക്കോട് എത്തി? സന്ദര്‍ശിച്ചത് ചാലപ്പുറത്തെ എക്സ്ചേഞ്ചില്‍; ഒളിവില്‍ പോയ ഷബീറിന്റെ യാത്രാവിവരങ്ങളും പരിശോധിക്കുന്നു
കെ.ഷിന്റുലാല്‍ കോഴിക്കോട്: വിദേശത്തുനിന്നു നിയമവിരുദ്ധമായി രാജ്യത്തേക്കു ഫോണ്‍ കോളുകള്‍ എത്തിക്കുന്ന കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ജമ്മുകാഷ്മീരില്‍ നിന്നുള്ളയാള്‍ സന്ദര്‍ശിച്ചതായി സൂചന. കോഴിക്കോട്ടെ മൂരിയാടുള്ള സമാനന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിലാണ് അജ്ഞാതന്‍ സന്ദര്‍ശനം നടത്തിയതെന്നാണ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും പോലീസും സംശയിക്കുന്നത്. ഇവിടെനിന്ന് ലേ-ലഡാക്കിലെ ഒരു കാരിബാഗ് ലഭിച്ചിരുന്നു. ഇതോടെയാണ് അന്വേഷണ സംഘത്തിന് കൂടുതല്‍ സംശയങ്ങളുണ്ടായത്. ക്യാരിബാഗ് എങ്ങനെ എത്തിയെന്നതു സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. ജീവനക്കാരനായ ജുറൈസിനെ ചോദ്യം ചെയ്തുവെങ്കിലും ഇക്കാര്യങ്ങള്‍ സംബന്ധിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. ജമ്മു കാഷ്മീരിലുംജമ്മു കാഷ്മീരിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കേസില്‍ ഒളിവില്‍ കഴിയുന്ന സമാനന്തരടെലിഫോണ് എക്സ്ചേഞ്ച് നടത്തിപ്പുകാരന് മൂരിയാട് സ്വദേശി ഷബീര്‍ ലേ-ലഡാക്കില്‍ സന്ദര്‍ശിച്ചിട്ടുണ്ടോയെന്നും വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. കാരിബാഗില്‍ കൊണ്ടുവന്ന വസ്തുക്കള്‍ എന്താണെന്നത് ഇപ്പോഴും അവ്യക്തമാണ്. അതേസമയം, സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ ഓഫീസില്‍നിന്നു ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. വിദേശബന്ധത്തിലേക്കുള്ള സൂചനകളാണ്…
Read Moreഭക്ഷണവും വാക്സിനുമില്ലാതെ നട്ടം തിരിഞ്ഞ ക്യൂബ ! രാജ്യം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിന്;ക്യൂബന്‍ മോഡല്‍ പരാജയമാകുന്നുവോ…
ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിന് ക്യൂബ സാക്ഷ്യം വഹിക്കുമ്പോള്‍ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും നേരിടുന്ന ഘട്ടത്തിലാണ് അതിശക്തമായ പ്രതിഷേധം അരങ്ങേറുന്നത്. പ്രസിഡന്റ് മിഗേല്‍ ഡൂയസ് കനേലിന്റെ രാജി ആവശ്യപ്പെട്ടാണ് ‘ഏകാധിപത്യം തുലയട്ടെ’ എന്ന മുദ്രാവാക്യവുമായി ഹവാനയില്‍ ആളുകള്‍ ഇറങ്ങിയിരിക്കുന്നത്. സൈന്യത്തെ ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. കണ്ണീര് വാതകവും ലാത്തിച്ചാര്‍ജുമായി പ്രതിഷേധക്കാരെ നേരിടുന്ന പോലീസ് നിരവധി പേരെ അറസ്റ്റു ചെയ്തു. ഭക്ഷണം, വൈദ്യുതി എന്നിവയുടെ ദൗര്‍ലഭ്യവും പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുമ്പോഴും കോവിഡ് മരുന്നുകള്‍ ലഭ്യമല്ലാത്തതുമാണ് പ്രധാനമായും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു കാരണം. കോവിഡിന്റെ ഡെല്‍റ്റാ വകഭേദം ക്യൂബയില്‍ അതിവേഗത്തിലാണ് വ്യാപിച്ചു കൊണ്ടിരിക്കുന്നത്.ഞായറാഴ്ച 6,923 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 47…
Read Moreസൂപ്പർ ഹീറോ വെറും “റീൽ ഹീറോ’ ആകരുത്;ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട നടൻ വിജയിയെ കുടഞ്ഞ് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ നടൻ വിജയിക്കെതിരേ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സിനിമയിലെ സൂപ്പർ ഹീറോ വെറും “റീൽ ഹീറോ’ ആകരുതെന്ന് കോടതി വിമർശിച്ചു. വിജയ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു. പിഴത്തുകയായി ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിൽ അടയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ആരാധകരുള്ള താരം ജനങ്ങൾക്ക് മാതൃകയാകുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിനു പ്രവേശന നികുതി ചുമത്തിയത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് ഹർജി നൽകിയിരുന്നത്.
Read Moreരാജ്യത്തെ ആദ്യത്തെ കോവിഡ് രോഗിയായ തൃശ്ശൂര്‍ സ്വദേശിനിയ്ക്ക് വീണ്ടും രോഗം ! ഇത്തവണ ലക്ഷണങ്ങളില്ല…
രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ആയിരുന്ന പെണ്‍കുട്ടിയ്ക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. പെണ്‍കുട്ടിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ ഡല്‍ഹിക്ക് പോകുന്നതിനായി നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. കുട്ടി വാക്സിനെടുത്തിരുന്നില്ല. ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ഡിഎംഒ അറിയിച്ചു. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. വുഹാനില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായിരുന്ന സമയത്താണ് അവിടെ മെഡിക്കല്‍ പഠനത്തിലായിരുന്ന പെണ്‍കുട്ടി മടങ്ങിയെത്തിയത്.
Read More