പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: പ്രസവിച്ച ഉടൻ ചോരക്കുഞ്ഞിനെ പൊക്കിൾകൊടിപോലും മുറിക്കാതെ റബർ തോട്ടത്തിലെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ചത് ഒരിക്കലും കണ്ടിട്ടില്ലാത്ത കാമുകന് വേണ്ടി. ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നെ കാമുകനായി മാറുകയും ചെയ്ത അജ്ഞാതനൊപ്പം ജീവിക്കാനാണ് പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പോലീസിന് മൊഴി നല്‍കിയത്. അജ്ഞാത കാമുകൻ ബാങ്ക് ഉദ്യാഗസ്ഥനാണെന്നും കൊല്ലം സ്വദേശിയാണെന്നും മാത്രമേ രേഷ്മയ്ക്ക് അറിയൂ. കാമുകനെ കാണാനായി വർക്കലയിലും പരവൂരിലും പോയി കാത്തു നിന്നെങ്കിലും കാമുകനെ കാണാൻ കഴിഞ്ഞില്ല. കല്ലുവാതുക്കൽ വരിഞ്ഞം ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22)യാണ് അജ്ഞാത കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ ഉപേക്ഷിച്ച് അറസ്റ്റിലായത്. ഇപ്പോൾ അട്ടകുളങ്ങര ജയിലിൽ റിമാൻഡിൽ കഴിയുന്ന രേഷ്മ കോ വിഡ് പോസിറ്റീവാണ്. കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനും പോലീസ് തയാറെടുപ്പ് നടത്തുകയാണ്. കഴിഞ്ഞ ജനുവരി അഞ്ചിനാണ്…
Read MoreCategory: Top News
ഡ്യൂട്ടിക്കിടെ മർദിച്ച പോലീസുകാരനെതിരെ നടപടിയില്ല; രാജിവച്ച് ഡോക്ടറുടെ പ്രതിഷേധം; ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടു പോലും നീതി കിട്ടിയില്ലെന്ന് ഡോക്ടർ രാഹുൽ
തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കിടെ മര്‍ദിച്ച പോലീസുകാരനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ രാജിവച്ചു. രാജിവച്ചതായി ഡോക്ടര്‍ രാഹുല്‍ മാത്യു ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടു പോലും നീതി കിട്ടിയില്ലെന്നും രാഹുല്‍ മാത്യു പറഞ്ഞു. മേയ് 14നാണ് സംഭവം നടന്നത്. സിപിഒ അഭിലാഷ് ചന്ദ്രനാണ് രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. കോവിഡ് ബാധിച്ചെത്തിയ അമ്മയുടെ ചികിത്സയില്‍ വീഴ്ചയുണ്ടെന്നാരോപിച്ചായിരുന്നു മര്‍ദനം. അമ്മ മരിച്ച് തൊട്ടടുത്ത ദിവസമായിരുന്നു ആശുപത്രിയില്‍ എത്തി അഭിലാഷ് ഡോക്ടര്‍ രാഹുലിനെ മര്‍ദിച്ചത്. സംഭവം വലിയ വിവാദമായിരുന്നു. സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) പ്രതിഷേധത്തിലാണ്. പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്പെഷ്യാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കും. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 11 വരെ…
Read Moreസെഞ്ചുറിയടിച്ച് പെട്രോൾ വില; കേരളത്തിൽ വിവിധയിടങ്ങളിൽ നൂറു കടന്നു
തിരുവനന്തപുരം: കേരളത്തിൽ പെട്രോൾ വില നൂറു കടന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിലാണ് പെട്രോൾ വില നൂറു കടന്നത്. പാറശാലയിൽ പെട്രോൾ ലിറ്ററിന് 100.04 രൂപയാണ് ഇന്നത്തെ വില. പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് ഒരു ലിറ്ററിന് 99.80 രൂപയും ഡീസലിന് 95.62 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 97.86 രൂപയും ഡീസലിന് 94.79 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോൾ 98.23 രൂപയും ഡീസലിന് 93.43 രൂപയുമാണ് വില. 132 ദിവസം കൊണ്ടാണ് പെട്രോൾ ലിറ്ററിന് 90 രൂപയിൽ നിന്ന് നൂറിലെത്തിയത്. 22 ദിവസത്തിനുള്ളിൽ 12 തവണയാണ് ഇന്ധന വില കൂട്ടിയത്.
Read Moreമലയാളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫർ ! പ്രശസ്ത ഛായാഗ്രാഹകൻ ശിവൻ അന്തരിച്ചു; സംസ്ഥാനത്തെ ആദ്യ ഫിലിം ഔട്ട്ഡോർ യൂണിറ്റ് ആരംഭിച്ചത് ശിവനാണ്
തിരുവനന്തപുരം: പ്രശസ്ത ഛായഗ്രാഹകനും സംവിധായകനുമായ ശിവൻ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. ഫോട്ടോ ജേർണലിസം, സിനിമ, നാടകം, ഡോക്യൂമെന്ററി രംഗങ്ങളിൽ സജീവമായ വ്യക്തിത്വമായിരുന്നു. മലയാളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫർ എന്നാണ് അറിയപ്പെടുന്നത്. തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നെ കേരളത്തിലെയും ആദ്യ ഗവ. പ്രസ് ഫൊട്ടോഗ്രഫറാണ്. വാർത്താ ചിത്രങ്ങൾക്കായി ഡോ.രാജേന്ദ്രപ്രസാദ്, ജവഹർലാൽ നെഹ്റു, ജയപ്രകാശ് നാരായൺ, ലാൽ ബഹദൂർ ശാസ്ത്രി, സക്കീർ ഹുസൈൻ, ഇന്ദിരാഗാന്ധി എന്നിവരൊടൊപ്പം ശിവൻ ഔദ്യോഗിക യാത്രകൾ നടത്തിയിട്ടുണ്ട്. ശിവന്റെ അനന്യസുന്ദരമായ ചിത്രങ്ങള്‍ കേരളചരിത്രത്തിന്റെ ഒരു രേഖപ്പെടുത്തല്‍ കൂടിയാണ്. ശിവന്റെ ചിത്രങ്ങള്‍ ഐക്യകേരളം രൂപീകരിക്കുന്നതിനു മുന്‍പു തന്നെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചിരുന്നു. നാഷണല്‍ ജ്യോഗ്രഫിക്, ലൈഫ്, സ്പാൻ, ന്യൂസ് വീക്ക് തുടങ്ങി പല വിദേശ പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അച്ചടിച്ചുവന്നിരുന്നു. സംസ്ഥാനത്തെ ആദ്യ ഫിലിം ഔട്ട്ഡോർ യൂണിറ്റ് ആരംഭിച്ചത് ശിവനാണ്. 1959-ലായിരുന്നു…
Read Moreസ്ത്രീധന പീഡനം! അഞ്ചു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 66 സ്ത്രീകള്‍; കേസാകാത്ത മരണങ്ങൾ വേറെയും ; പോലീസിന്റെ കണക്കുകളില്‍ പറയുന്നത് ഇങ്ങനെ…
കൊച്ചി: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 66 സ്ത്രീകൾ. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളാണിത്. കേസാകാത്ത മരണങ്ങൾ വേറെയുമുണ്ട്. ഭര്‍ത്താവും ഭർത്തൃവീട്ടുകാരും പീഡിപ്പിച്ച 15,143 കേസുകൾ അഞ്ചുവര്ഷത്തിനിടെയുണ്ടായി. കഴിഞ്ഞവര്‍ഷം 2,715 കേസുകള്‍ ഉണ്ടായിരുന്നതായും ഈ വർഷം ഇതുവരെ 1,080 കേസുകള്‍ രജിസ്റ്റർ ചെയ്തതായും പോലീസിന്റെ കണക്കുകളില്‍ പറയുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ 784 ബലാല്‍സംഗ കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ തരത്തിലുള്ള പീഡനങ്ങളുടെ പേരില്‍ 1,331 കേസുകളും പെണ്‍കുട്ടികളെ ശല്യം ചെയ്ത സംഭവങ്ങളില്‍ 136 കേസുകളും രജിസ്റ്റര്‍ ചെയ്തു. കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ എന്ന യുവതി ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സ്ത്രീധന വിഷയത്തില്‍ ചൂടേറിയ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. സ്ത്രീധന നിരോധനനിയമം നിലനില്‍ക്കുന്ന രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഗൗരവമായി കണ്ട് കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ്…
Read Moreപ്രതിക്ക് ശിക്ഷ ഉറപ്പാണ്, ശക്തമായ അന്വേഷണമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ നടക്കുന്നത്! വിസ്മയയുടെ നിലമേലിലുള്ള വീട് സന്ദര്‍ശിച്ചശേഷം ഐജി ഹര്‍ഷിത അട്ടല്ലൂരി പറയുന്നത് ഇങ്ങനെ…
അഞ്ചല്‍: വിസ്മയ കേസില്‍ ശക്തമായ തെളിവുണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. “പ്രതിക്ക് ശിക്ഷ ഉറപ്പാണ്. ശക്തമായ അന്വേഷണമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ നടക്കുന്നത്’. കഴിഞ്ഞ ദിവസം ശാസ്താംകോട്ടയില്‍ തൂങ്ങിമരിച്ച വിസ്മയയുടെ നിലമേലിലുള്ള വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐജി. ഇലക്ട്രോണിക് തെളിവുകൾ ശേഖരിച്ചു വരുന്നു. ശക്തമായ തെളിവുകളുള്ള കേസാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഡോക്ടറുടെ മൊഴി എടുക്കും. ഏറ്റവും ഗൗരവമുള്ള കേസായിട്ടാണ് പോലീസ് കാണുന്നത്. തക്കതായ ശിക്ഷ ഉറപ്പാക്കും. ഏഴുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി കിരണിനെതിരേ ചുമത്തിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ ജനവരിയില്‍ നിലമേലിലെ വീട്ടില്‍ എത്തിയ കിരണ്‍ വിസ്മയയെയും സഹോദരനെയും മര്‍ദിച്ച സംഭവത്തില്‍ പുനരന്വേഷണവും നടത്തും. അന്ന് പോലീസ് നല്ല രീതിയില്‍ തന്നെയാണ് കേസ് കൈകാര്യം ചെയ്തിരുന്നതെന്നും ഐജി കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെയാണ് ഹര്‍ഷിത അട്ടല്ലൂരി വിസ്മയയുടെ വീട്ടില്‍ എത്തിയത്.…
Read Moreഇത്തരമൊരു ഉത്തരവ് ദൗർഭാഗ്യകരമായിപ്പോയി! കോവിഡ് ചികിത്സ; സർക്കാരിന്റെ പുതിയ ഉത്തരവിനെതിരേ ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ കോവിഡ് ചികിത്സാ ആശുപത്രികളിലെ റൂമുകളിലെയും സ്യൂട്ടുകളിലെയും നിരക്ക് ആശുപത്രികള്‍ക്കു നിശ്ചയിക്കാമെന്ന സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരേ ഹൈക്കോടതിയുടെ വിമർശനം. ഇക്കാര്യത്തിൽ ഹൈക്കോടതി നേരത്തേ നൽകിയ വിധിയെ റദ്ദാക്കുന്ന വിധത്തിലുള്ളതാണു പുതിയ ഉത്തരവെന്നു ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. കോവിഡ് അടുത്ത തരംഗത്തിനായി കാത്തുനിൽക്കുന്പോൾ ഇത്തരമൊരു ഉത്തരവ് ദൗർഭാഗ്യകരമായിപ്പോയി. സ്വകാര്യ ആശുപത്രികള്‍ നിരക്കു കൂട്ടണമെന്നാവശ്യപ്പെട്ട് നിവേദനം നല്കിയപ്പോള് സർക്കാർ കൃത്യമായി കാര്യങ്ങള്‍ വിലയിരുത്തി ചെറിയതോതില്‍ നിരക്ക് കൂട്ടുമെന്നാണ് കരുതിയത്. റൂമുകളെ പൂർണമായി ഒഴിവാക്കുമെന്നു കരുതിയില്ലെന്നും കോടതി പറഞ്ഞു. കോവിഡിന് വിഐപിയെന്നോ സാധാരണക്കാരനെന്നോ ഇല്ല. പണത്തിനു കോവിഡില്‍നിന്ന് ആളുകളെ രക്ഷിക്കാനുമാകില്ല. ഓക്സിജന്‍ 46,000 രൂപയും കഞ്ഞിക്ക് 1,300 രൂപയും ഈടാക്കിയത് ഓര്‍ക്കുന്നില്ലേ എന്നും കോടതി ചോദിച്ചു. നിരക്കുകളുടെ കാര്യത്തിൽ നേരത്തേ ഹൈക്കോടതി ഇടപെട്ടശേഷം ഇത്തരം പരാതികള്‍ പിന്നീടുണ്ടായില്ല. സ്കൂളുകള്‍ തുറന്നതോടെ കുട്ടികള്‍ക്ക് പഠിക്കാനാവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് രക്ഷിതാക്കള്‍ നെട്ടോട്ടമോടുകയാണ്. ഇതിനിടെ…
Read Moreരാമനാട്ടുകരയിലെ വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷിക്കും ;കൂടുതല്‍ സ്വര്‍ണം കടത്തിയതായി സൂചന; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
കെ.ഷിന്റുലാല്‍ കോഴിക്കോട്: രാമനാട്ടുകരയിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷിക്കും. കസ്റ്റംസ് കമ്മീഷണര്‍ സുമിത്കുമാറിന്റെ നിര്‍ദേശാനുസരണം കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സ്വര്‍ണക്കടത്തിനും കവര്ച്ചശ്രമത്തിനും നിരവധി സംഘങ്ങള്‍ ഉള്‍പ്പെട്ടുവെന്ന വിവരത്തെ തുടര്‍ന്നാണ് ഇക്കാര്യം വിശദമായി അന്വേഷിക്കുന്നതിന് കസ്റ്റംസിന്റെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്. ഇന്നലെ മുതല്‍ സംഘാംഗങ്ങള്‍ അന്വേഷണം ആരംഭിച്ചതായാണ് വിവരം. ഫറോക്ക് സ്റ്റേഷനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കൂടാതെ അപകടം നടന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും വിശദമായ അന്വേഷണം നടത്തി. അയല്‍വാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. അപകടമുണ്ടായ സ്ഥലത്ത് നിന്ന് ഏതെങ്കിലും പെട്ടി കണ്ടിരുന്നതായും അന്വേഷിച്ചിരുന്നു. എന്നാല്‍ പ്രദേശവാസികളില്‍ നിന്നും ഇതുസംബന്ധിച്ചുള്ള വിവരങ്ങളൊന്നും കസ്റ്റംസിന് ലഭിച്ചിട്ടില്ല.അതേസമയം കരിപ്പൂര്‍ വിമാനതാവളം വഴി കൂടുതല്‍ സ്വര്‍ണം എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. 2.33 കിലോഗ്രാം സ്വര്‍ണം തിങ്കളാഴ്ച…
Read Moreവിസ്മയയുടെ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം; വിസ്മയയുടെ മരണം അറിഞ്ഞ കൂട്ടുകാരി ഉറപ്പിച്ചു പറയുന്നതിങ്ങനെ…
കൊല്ലം: ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിസ്മയയുടെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഐജി ഹർഷിത അട്ടലൂരി കൊല്ലത്തെത്തി. വിസ്മയയുടെയും കിരണിന്റെ വീടുകളിലെത്തി കൂടുതൽ വിവരങ്ങൾ ഐജി ശേഖരിച്ചേക്കും. തുടർന്ന് ഉന്നതപോലീസ് ഉദ്യോഗസ്ഥരുമായി കേസിന്റെ പുരോഗതി വിലയിരുത്തും. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുമായും വരും ദിവസം സംസാരിക്കും. റിപ്പോർട്ട് ലഭിച്ചശേഷം മാത്രമെ പ്രതി കിരണിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുകയുള്ളു. വിസ്മയ.വി.നായരുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ പോലീസ് ഇന്നലെ അറസ്റ്റുചെയ്തു കോടതിയിൽ ഹാജരാക്കി. ഗാർഹിക പീഡന നിരോധനനിയമം, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. മോട്ടർവാഹനവകുപ്പ് ഉദ്യോഗസ്ഥനായ കിരണിനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയേക്കും. വിസ്മയ സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിന് മൊഴിനൽകിയത്. നേരത്തെ മർദിച്ചിരുന്നതായും മരിച്ചതിന്റെ തലേദിവസം മർദിച്ചിട്ടില്ലെന്നും കിരൺ മൊഴിനൽകിയിരുന്നു. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്…
Read Moreബാങ്ക് വായ്പ തട്ടിപ്പ്; മല്യ, നീരവ് മോദി, മെഹുല്‍ ചോക്സിയുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടേതായി 18,170 കോടി രൂപ മൂല്യം വരുന്ന ആസ്തിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയത്. ബാങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം. ബാങ്കുകള്‍ക്ക് ഉണ്ടായ നഷ്ടം നികത്തുന്നതിന്റെ ഭാഗമായി കണ്ടുകെട്ടിയതിൽ 9371 കോടി രൂപ മൂല്യം വരുന്ന ആസ്തി ബാങ്കുകള്‍ക്ക് കൈമാറിയതായായും റിപ്പോർട്ടുകളുണ്ട്. വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ മല്യ ഉൾപ്പെടെയുള്ള വിവാദ വ്യവസായികൾ തങ്ങളുടെ സ്വത്തുക്കളില്‍ വലിയ ഒരുഭാഗം സ്വിസ് ബാങ്ക് അടക്കമുള്ള വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചതായും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Read More