ആലപ്പുഴ: ക്രിസ്മസ് ആഘോഷം കഴിഞ്ഞു ബൈക്കില്‍വന്ന യുവാക്കളെ തടയാന്‍ ശ്രമിച്ചത് അപകടത്തിനു കാരണമായി. സംഭവത്തില്‍ കണ്ണമാലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും ബൈക്ക് യാത്രികനും പരിക്കേറ്റു. തുടര്‍ന്നു യുവാവിനെ ഉപേക്ഷിച്ചു പോലീസുകാരനുമായി പോലീസ് സംഘം അപകടസ്ഥലത്തുനിന്നു കടന്നതായി ആരോപണം ഉയര്‍ന്നു. ബൈക്കില്‍നിന്നു റോഡില്‍ വീണ യുവാക്കളില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ആലപ്പുഴ കൊമ്മാടി കളരിക്കുന്ന് രാജേന്ദ്രന്റെ മകന് അനില്‍ (27), സുഹൃത്ത് രാജന് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂക്കിനും കാലിനും ഗുരുതരമായി മുറിവേറ്റ അനിലിനെ സുഹൃത്ത് ബൈക്കില്‍ കെട്ടിവച്ചാണ് 22 കിലോമീറ്ററോളം ദൂരെയുള്ള ചെട്ടികാട് ഗവ. ആശുപത്രിയില്‍ എത്തിച്ചത്. അവിടെനിന്നു ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിന് കണ്ണമാലിക്കടുത്തുള്ള ചെല്ലാനം തീരദേശ റോഡിലായിരുന്നു സംഭവം. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read MoreCategory: Top News
ആത്മഹത്യ ഒന്നിനും പരിഹാരമല്ല; കൊച്ചുമകൻ തുങ്ങി മരിച്ചു; മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കി; കിഷൻ പോക്സോ കേസിൽ പ്രതിയെന്ന് പോലീസ്
കണ്ണൂർ: ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയ നിലയിൽ.കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ നിമിഷ നിവാസിൽ ഇ.കിഷൻ (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്. കൊച്ചു മകൻ കിഷൻ ജീവനൊടുക്കിയതിൽ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കുകയായിരുന്നു. കിഷൻ പോക്സോ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കിഷനും മുത്തശ്ശിയും സഹോദരിയുമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്, കിഷന്റെ മൃതദേഹം തലശേരിയിലെ ആശുപത്രിയിൽ എത്തിച്ച ശേഷം പോലീസ് തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് മുത്തശ്ശിയും സഹോദരിയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
Read Moreകുടിക്കാൻ വെള്ളമില്ലേ, എങ്കിൽ വേഗം അപേക്ഷിച്ചോളു; ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അഥോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി ഒന്നു മുതൽ 31 വരെ സമർപ്പിക്കാം. പ്രതിമാസം 15 കിലോലിറ്റർ (15,000 ലിറ്റർ) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. 2026ൽ ബിപിഎൽ ആനുകൂല്യം ലഭിക്കുന്നതിനായി നിലവിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും 2026 ജനുവരി 31ന് മുൻപ് http:// bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈൻ പോർട്ടൽ വഴി അപേക്ഷ നൽകണം. വാട്ടർ ചാർജ് കുടിശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും ജനുവരി 31നു മുൻപ് കുടിശിക അടച്ചുതീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ. ഈ വർഷം മുതൽ വാടകവീടുകളിൽ താമസിക്കുന്നവർക്കും ബിപിഎൽ ആനുകൂല്യം അനുവദിക്കും. ഈ വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾ അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകർപ്പും വീടുടമസ്ഥന്റെ സമ്മതപത്രവും ഓണ്‍ലൈൻ പോർട്ടലിൽ…
Read Moreഎഐ അല്ല, ഇത് കേരള പോലീസ്..! ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ “എഐ” ഫോട്ടോ പങ്കുവച്ച് കോൺഗ്രസ് നേതാവ്; വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് പോലീസ്
തിരുവനന്തപുരം: ശബരിമല സ്വർണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിർമിത ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും സുബ്രഹ്മണ്യൻ ഹാജരായിരുന്നില്ല. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ചേവായൂർ പോലീസ് വീട്ടിലെത്തിയാണ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്. ബിഎന്‍എസ് 122 വകുപ്പുകള്‍ പ്രകാരം പോലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
Read Moreവായിൽ തുണിതിരുകി ഇസ്തിരിപ്പട്ടികൊണ്ട് പൊള്ളിച്ചു, കഴുത്ത് മുറുക്കി കൊല്ലാൻ ശ്രമം; നിലവിളിക്കാൻ പോലുമാകാതെ ഗർഭിണി നേരിട്ടത് കൊടിയ മർദനം
കോഴിക്കോട്: ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ച സംഭവത്തിൽ കൂടെ താമസിച്ചുവന്നിരുന്ന യുവാവ് അറസ്റ്റിൽ. വേനപ്പാറയ്ക്കടുത്ത് പെരിവില്ലി ചൂരപ്പാറ ഷാഹിദ് റഹ്മാനാണ്(28) അറസ്റ്റിലായത്. ഇയാളെ താമരശ്ശേരി ജുഡീഷ്ൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കോടഞ്ചേരി സബ് ഇൻസ്പെക്ടർ കെ.എസ്. ജിതേഷിന്റെ നേതൃത്വത്തിലാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 28കാരിയായ താമരശേരി സ്വദേശിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്. യുവതിക്ക് മറ്റുവ്യക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം. യുവതിയെ ചൂരപ്പാറയിലുള്ള വീട്ടിൽ ദിവസങ്ങളായി പ്രതി പൂട്ടിയിട്ടു. തുടർന്ന് ക്രൂരമായി മർദിക്കുകയും വായിൽ തുണിതിരുകി ഇലക്ട്രിക് ഇസ്തിരിപ്പെട്ടി ചൂടാക്കി ദേഹമാസകലം പൊള്ളിച്ചു. പ്ലാസ്റ്റിക് വയർകൊണ്ട് കഴുത്തിൽ കുടുക്കി വലിക്കുകയും ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്നും പ്രഥമവിവരറിപ്പോർട്ടിൽ പറയുന്നു. യുവാവില്ലാത്ത സമയത്ത് മുറിയിൽനിന്ന് രക്ഷപ്പെട്ട യുവതി, നാട്ടുകാരുടെ സഹായത്തോടെ താമരശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും ചികിത്സതേടുകയായിരുന്നു.…
Read Moreട്രെയിൻ ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ: ആറ് മാസത്തിനിടെ ടിക്കറ്റ് നിരക്കുയരുന്നത് രണ്ടാം തവണ; 600 കോടി രൂപ അധിക വരുമാനം റെയില്‍വേയ്ക്ക് ലഭിക്കും
പരവൂർ: റെയില്‍വേയുടെ പുതുക്കിയ ടിക്കറ്റ് നിരക്കുകള്‍ ഇന്നുമുതൽ പ്രാബല്യത്തിലായി.ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ടിക്കറ്റ് നിരക്കുയരുന്നത്. നിരക്ക് വര്‍ധനയോടെ 600 കോടി രൂപ അധിക വരുമാനം റെയില്‍വേയ്ക്ക് ലഭിക്കും. നോണ്‍ എസി കോച്ചിലെ യാത്രയ്ക്ക് 500 കിലോ മീറ്ററിന് 10 രൂപയാണ് അധികം നല്‍കേണ്ടി വരുന്നത്. മെയില്‍, എക്സ്പ്രസ് വിഭാഗങ്ങളിലെ നോണ്‍ എസി, എസി കോച്ചിലെ നിരക്ക് കിലോമീറ്ററിന് രണ്ട് പൈസയും ഉയർന്നു. നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്തവരാണെങ്കില്‍ അധികതുകയൊന്നും നല്‍കേണ്ടതില്ലെന്ന് റെയില്‍വെ വ്യക്തമാക്കി. ഡിസംബര്‍ 26 ന് ശേഷമുള്ള യാത്രയ്ക്ക് നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുള്ളവര്‍ക്ക് അധിക തുക നല്‍കാതെ യാത്ര ചെയ്യാം. എന്നാല്‍ 26 മുതല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റിനും ടിടിഇ അനുവദിക്കുന്ന ടിക്കറ്റിനും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും. പുതിയ ടിക്കറ്റ് ഘടന പ്രകാരം 215 കിലോമീറ്ററില്‍ കൂടുതലുള്ള…
Read Moreപുതുവർഷമൊക്കെ വരുവല്ലേ, ഒന്നു ചിൽ ആകാമെന്ന്വച്ചതാ സാറേ… എംഡിഎംഎയുമായി കൊല്ലത്ത് രണ്ട് യുവാക്കൾ പിടിയിൽ
കൊല്ലം: വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇരവിപുരം പുത്തൻചന്ത റെയിൽവേഗേറ്റിന് സമീപം പുളിയറതെക്കതിൽ ഷാരുഖ് ഖാൻ (27), വടക്കേവിള പട്ടത്താനം ജി.വി നഗർ-53 കാവുങ്ങൽ തെക്കതിൽ റെനീഫ്(23) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ക്രിസ്മസ് പുതുവത്സരാഘോഷ രാവുകൾ ലഹരി മുക്തമാക്കുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് പുത്തൻചന്ത റെയിൽവേഗേറ്റിന് സമീപത്തുനിന്നു 4.24 ഗ്രാം എംഡിഎംഎ യുമായി ഇവർ പിടിയിലായത്. പ്രതികൾ ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്ന് യുവാക്കൾക്ക് വിതരണം ചെയ്യുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇരവിപുരം പോലീസ് നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന് എംഡിഎംഎയും ലഹരിമരുന്ന് വിൽപ്പന നടത്തിയ പണവും കണ്ടെടുക്കുകയായിരുന്നു. കൊല്ലം എസിപി ഷെരീഫിന്റെ നിർദേശപ്രകാരം ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ജിത്ത്, നൗഷാദ്, സിപിഒ മാരായ അനീഷ്, സജിൻ, ഷാൻ, ഷംനാദ് എന്നിവർ ചേർന്നാണ്…
Read Moreതിരുനെല്ലിയിൽ വയോധികയുടെ ജീവനെടുത്ത് കാട്ടാന: മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ
കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി മധ്യവയസ്ക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് സംശയം. വനമേഖലയ്ക്കരികിലെ റോഡിലാണ് മൃതദേഹം കണ്ടത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read Moreട്രെയിനില്‍നിന്ന് പെണ്‍കുട്ടിയെ ചവിട്ടിപുറത്തേക്കിട്ട സംഭവം; തുടർ ചികിത്സയ്ക്കായി കുട്ടിയെ കൊച്ചിയിലേക്ക് മാറ്റി
തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന് ചവിട്ടി പുറത്തേക്കിട്ട പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ബുധനാഴ്ച്ചയാണ് പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ചികിത്സകള്‍ക്കായി കുട്ടിയെ കുടുംബം കൊച്ചിയിലേക്ക് മാറ്റി. ഡിസ്ചാര്‍ജിന് തയാറായതിനാലാണ് ഡിസ്ചാര്‍ജ് അനുവദിച്ചതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. തുടര്‍ പിന്തുണാ ചികിത്സകളാണ് ഇനി വേണ്ടതെന്നും അധികൃതര്‍ പറഞ്ഞു. നവംബര്‍ രണ്ടിനാണ് കേരള എക്സ്പ്രസ് ട്രെയിനില്‍വച്ച് പ്രതി സുരേഷ് കുമാര്‍ ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടിയിട്ടത്. പുകവലിച്ചത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ ഇയാള്‍ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന അര്‍ച്ചനയെയും ഇയാള്‍ തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. ബിഹാര്‍ സ്വദേശിയായ ശങ്കര്‍ പാസ്വാന് ആണ് പ്രതിയെ കീഴ്പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചത്. കേസിലെ പ്രധാന സാക്ഷിയാണ് ശങ്കര്‍ പാസ്വാന്.
Read Moreവാളയാർ ആൾക്കൂട്ട മർദനം: ഒരാൾ കൂടി അറസ്റ്റിൽ; ഇതുവരെ പിടിയിലായത് എട്ടുപേർ
തൃശൂർ: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിൽ ഒളിവിലായിരുന്ന അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ഇയാളും മർദനത്തിൽ പങ്കെടുത്തുവെന്നാണ് നിഗമനം. കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഛത്തിസ്ഗഢ് സ്വദേശി രാംനാരായണൻ ഭയ്യാർ എന്ന 31കാരൻ വാളയാർ പുതുശേരി പഞ്ചായത്തിലെ അട്ടപ്പള്ളത്ത് തൊഴിൽ തേടിയെത്തിയത്. മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദനത്തെ തുടർന്ന് ചോരതുപ്പിയാണ് ഇയാൾ മരിച്ചത്. മർദനത്തെ തുടർന്ന് കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലുണ്ടായ മുറിവുകളിൽനിന്ന് രക്തം വാർന്നാണു മരണം സംഭവിച്ചതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൂരമായ മർദനത്തിന് ഇരയായെന്നും അടികിട്ടാത്ത ഭാഗങ്ങൾ ശരീരത്തിൽ ഇല്ലെന്നും റിപ്പോർട്ടിലുണ്ട്. വാളയാർ പോലീസ് അന്വേഷണം ആരംഭിച്ച കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
Read More