കുത്താട്ടുകുളം: കാക്കൂർ അമ്പലപ്പടിയിൽ മധ്യവയസ്കനെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കാക്കൂർ നാട്ടകശേരിൽ സുധീഷ് സുധാകരനെ (45) ആണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. കാക്കൂർ കല്ലുവളവിങ്കൽ സുരേഷിനാണ് വെട്ടേറ്റത്. കുടുംബസമേതം യാത്ര ചെയ്തിരുന്ന സുരേഷിന്റെ ബൈക്ക് തടഞ്ഞു നിർത്തിയാണ് സുധീഷ് ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ആമ്പശേരി കാവിന് അടുത്തുവച്ചാണ് സംഭവം. സുരേഷിന്റെ കൈയിൽ വാക്കത്തി ഉപയോഗിച്ച് വെട്ടേറ്റിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ട് സുധീഷും പരിക്കേറ്റ സുരേഷും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. സുരേഷിന്റെ പരാതിയെ തുടർന്ന് സ്ഥലത്ത് ഫോറൻസിക് സംഘം എത്തി പരിശോധന നടത്തി. അറസ്റ്റിലായ സുധീഷിനെ റിമാൻഡ് ചെയ്തു.
Read MoreCategory: Top News
നാടകം വളരട്ടെ! മികച്ച അഭിനയം,നിലവിലെ നടിമാർക്ക് ഭീഷണിയാകും; പക്ഷേ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ മാറത്തില്ലെന്ന പരിഹാസവുമായി സംവിധായകൻ ജോയ് മാത്യു
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കടുത്ത പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കണ്ണൂരിൽ മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. കെഎസ്യു ആക്രമണത്തെ തുടർന്നാണ് പരിക്കേറ്റതെന്നാണ് വീണാ ജോർജും സിപിഎമ്മും പറയുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ട് ജോയ് മാത്യു ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണെന്നാണ് ജോയ് മാത്യു കുറിച്ചത്. മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്. എന്നും മികച്ച അഭിനേതാക്കൾക്കൊപ്പമെന്നും അദ്ദേഹം കുറിച്ചു. നാടകം വളരട്ടെ എന്ന് കുറിച്ചുകൊണ്ടാണ് ജോയ് മാത്യു പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. എഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണെന്നും എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നുണ്ടെന്നും ജോയ് കുറിച്ചിട്ടുണ്ട്. ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം. എ ഐ വന്നതോടെഅഭിനേതാക്കൾ…
Read Moreഎവിടെയുമെപ്പോഴും എക്സൈസ്… നൈട്രോസെപാം ഗുളികകളുമായി പിടിയിലായത് 23കാരനും സുഹൃത്തും; ലഹരി വിൽപനയ്ക്ക് സുരക്ഷിത സ്ഥലമായി കണ്ടത് തണ്ണീർമുക്കം ബണ്ട്
ആലപ്പുഴ: തണ്ണീർമുക്കം ബസ് സ്റ്റാൻഡിൽ നിന്ന് നൈട്രോസെപാം ഗുളികകളും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. അമ്പലപ്പുഴ വണ്ടാനം സ്വദേശി ഇജാസ് (26), മാഹിൻ (23) എന്നിവരാണ് ലഹരി വസ്തുക്കളുമായി അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 200ഓളം നൈട്രോസെപാം ഗുളികകളും 250 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മുഹമ്മ പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. മാസങ്ങളായി ജില്ലയ്ക്ക് പുറത്ത് താമസിച്ച് ഒഡിഷയിൽ പോയി കഞ്ചാവ് വാങ്ങി വിൽപന നടത്തിവരികയായിരുന്നു ഇരുവരും. ട്രെയിൻ മാർഗം ലഹരിയെത്തിക്കുന്ന പ്രതികൾ ജില്ലയ്ക്ക് പുറത്തിറങ്ങി ബസിലോ ബൈക്കിലോ എത്തിയാണ് ഇവർ ഇടപാടുകാർക്ക് മയക്കുമരുന്ന് കൈമാറുന്നത്. സുരക്ഷിതമായി ലഹരി കൈമാറ്റം നടത്തുന്നതിനായാണ് ഇവർ തണ്ണീർമുക്കം ബണ്ട് മേഖല തെരഞ്ഞെടുത്തത്. ഒഡിഷയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് പലയിടങ്ങളിലായി വിൽപന നടത്തി വരുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.
Read Moreമുകേഷ് പോകും ജയമോഹൻ വരും… കൊല്ലത്ത് മുകേഷിന് സീറ്റില്ല; മൂന്ന് എംഎൽഎമാർ മത്സരിക്കും; ഇനി സിനിമയിൽ സജീവമാകുമെന്ന് നടൻ
കൊല്ലം: കൊല്ലത്ത് എം. മുകേഷ് എംഎൽഎയ്ക്കു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സീറ്റ് നിഷേധിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ല സെക്രട്ടേറിയറ്റിൽ കൊല്ലത്ത് സിപിഎം ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. ജില്ലയിൽ മൂന്നു സിറ്റിംഗ് എംഎൽഎമാർ മത്സരരംഗത്തുണ്ടാകും. കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാൽ, ഇരവിപുരം എം. നൗഷാദ്, ചവറയിൽ ഡോ. സുജിത്ത് വിജയൻപിള്ള എന്നിവരാണ് മത്സരിക്കുന്ന എംഎൽഎമാർ. കുണ്ടറയിൽ പുതുമുഖസ്ഥാനാർഥിയായി എസ്.എൽ.സജിമോനെ മത്സരിപ്പിക്കും. സിനിമയിൽ സജീവമാകാൻ മത്സരരംഗത്തുനിന്നും മാറിനിൽക്കുമെന്ന് മുകേഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതും പാർട്ടിയുടെ നിലപാട് കൊണ്ടുമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Read Moreകോളജ് വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ശ്രീനന്ദയുടെ നെറ്റിയിലും താടിയിലും മുറിവുകൾ; പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത
കോഴിക്കോട്: കൊയിലാണ്ടി പൊയില്കാവില് കോളജ് വിദ്യാര്ഥിനി വീടിനുള്ളില് തൂങ്ങിമരിച്ച നിലയില്. പൊയില്കാവ് എടക്കുളം ചാലില് പറമ്പില് അനില് കുമാര്, ലിസി ദമ്പതികളുടെ മകള് ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വര്ഷ സൈക്കോളജി ബിരുദ വിദ്യാര്ഥിനിയാണ്. ശ്രീനന്ദയുടെ നെറ്റിയിലും താടിയിലും മുറിവുണ്ട്. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് അഞ്ചരയോടെ കോളജില്നിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്ത് കാണാന് മാതാപിതാക്കള് വിളിച്ചെങ്കിലും പോയില്ല. പിന്നീട് വീട്ടിലെത്തിയ പിതാവാണ് വീട് അകത്തുനിന്നു പൂട്ടിയ നിലയില് കണ്ടത്. ജനലിലൂടെ നോക്കിയപ്പോള് മകള് തൂങ്ങിനില്ക്കുന്ന നിലയില് കണ്ട പിതാവ് സമീപവാസിക്കൊപ്പം വാതില് തകര്ത്ത് വീട്ടിനുള്ളില് കയറി. മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കല് കോളജ് ആശുപത്രി മോര്ച്ചറിയില്.
Read Moreകെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയുടെ കഴുത്തിന് പരിക്ക്; കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് പരിക്ക്; മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരതിൽ യാത്രയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്ത് വച്ചാണ് പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി. കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്നു മന്ത്രി. സ്ഥലത്ത് പ്രതിഷേധവുമായെത്തിയ കെഎസ്യു പ്രവർത്തകരുമായി മന്ത്രി വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെയാണ് സംഭവം.
Read Moreലോകം കാണിക്കാതെ അവളെ കൊന്നു? മറൈൻ ഡ്രൈവിലെ ഓളപ്പരപ്പിൽ പൂർണ വളർച്ചയെത്താത്ത പെൺകുഞ്ഞിന്റെ മൃതദേഹം; രണ്ടുദിവസത്തെ പഴക്കമെന്ന് പോലീസ്
കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പൂർണ വളർച്ചയെത്താത്ത പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നും രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹത്തിന്റെ തലയിൽ മുറിവുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കളമേശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മറൈൻ ഡ്രൈവിൽ എത്തിയ രണ്ട് കുട്ടികളാണ് കായലിൽ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് സെൻട്രൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.
Read Moreവനമില്ലാത്ത ജില്ലയെന്ന പേര് മാത്രമേയുള്ളു സാർ… പന്നിക്ക് പിന്നാലെ നൂറനാട് ആശങ്കപരത്തി കാട്ടുപോത്ത്; പന്നിയുടെ ശല്യം മൂലം കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലെന്ന് കർഷകർ
ചാരുംമൂട് : കാട്ടുപന്നി ശല്യം രൂക്ഷമായ ആലപ്പുഴ നൂറനാട് ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടുപോത്തും നിരത്തിലിറങ്ങി. കെപി റോഡിൽ നൂറനാട് ലെപ്രസി സാനിട്ടോറിയം ഭാഗത്താണ് ഇന്നു പുലർച്ചെകാട്ടുപോത്തിനെ കണ്ടത്. പറയംകുളത്തിനു കിഴക്ക് നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന്റെ മതിൽ അവസാനിക്കുന്ന ഭാഗത്തു കെപി റോഡരികിൽ വലിയ കാട്ടുപോത്തിനെ കണ്ടതോടെ യാത്രക്കാരും ഭീതിയിലായി. വിഷയത്തിൽ എം.എസ്. അരുൺകുമാർ എംഎൽഎ വനം വകുപ്പിനെയും റാപ്പിഡ് റെസ്പോൺസ് ടീമിനെയും വിവരമറിയിച്ചു. ഇതേത്തുടർന്ന് ഇവർ സ്ഥലത്തു പരിശോധനകൾ നടത്തി. കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് അറുതിയില്ലാതെ തുടരുന്നതിനിടയിൽ കാട്ടുപോത്തിനെ കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. നൂറനാട്, ചാരുംമൂട്, താമരക്കുളം,വള്ളികുന്നം മേഖലകളിൽ കാട്ടുപന്നികൾ ലക്ഷക്കണക്കിനു രൂപയുടെ കൃഷിയാണ് ഇതിനോടകം നശിപ്പിച്ചിട്ടുള്ളത്. പാലമേൽ പഞ്ചായത്തിലെ പോലീസ് ഫയറിംഗ് ഗ്രൗണ്ടിലെ കാട്ടിൽ താവളമടിച്ച പന്നികൾ കൂട്ടത്തോടെ എത്തിയാണ് നൂറനാട് മേഖലകളിൽ കൃഷി നശിപ്പിക്കുന്നത്. കനാലുകൾ വഴിയാണ്…
Read Moreസുധ ബേബിയെ കൊന്നത് അമ്മയുടെ സഹപ്രവർത്തകൻ; പരസ്പരം കണ്ടുമുട്ടൽ കടുത്ത സൗഹൃദത്തിലേക്ക്; യുവതിയെ വിജനമായസ്ഥലത്തേക്ക് എത്തിച്ചത് കരുതിക്കൂട്ടി
കൊച്ചി: വൈറ്റിലയിലെ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം മൂലേടം സ്വദേശിനിയായ സുധ ബേബി ആണ് കൊല്ലപ്പെട്ടത്. കേസിൽ പിടിയിലായ ഷാജിയും സുധയുടെ അമ്മയും ഹൈക്കോടതിയിൽ സഹപ്രവർത്തകരായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഷാജിയും സുധാ ബേബിയും കുടുംബസുഹൃത്തുക്കളാണ്. അമ്മയുടെ ചികിത്സക്കായി ഇവർ കൊച്ചിയിലാണ് താമസം. അടുത്തിടെ ഇവരുടെ സൗഹൃദത്തിൽ ചില പ്രശ്നങ്ങളുണ്ടായി. ഇതാണ് തർക്കത്തിന് കാരണം. തുടർന്ന് രാത്രി ഇരുവരും റെയിൽവേ ട്രാക്കിനടുത്തേക്ക് പോവുകയും ഇവിടെ വച്ചാണ് കൊലപാതകം നടന്നതെന്നും പോലീസ് വ്യക്തമാക്കി. സുധയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്തുവന്ന ശേഷം പ്രതി ഷാജിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
Read Moreകാർലോസും ഭാര്യ ബിന്ദുവിന്റെയും അതിബുദ്ധിപാളി; കുട്ടികളേയും വൃദ്ധയേയും മറയാക്കി കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; പിടിച്ചെടുത്തത് 21 കിലോ കഞ്ചാവ്
വെങ്ങാനൂർ: തിരുവനന്തപുരത്ത് കുട്ടികളെയും വയോധികയെയും മറയാക്കി കാറിൽ കഞ്ചാവ് കടത്തിയ പ്രതികൾ പിടിയിൽ. വലിയവേളി സ്വദേശി കാർലോസും ഭാര്യ ബിന്ദുവുമാണ് കുട്ടികളെയും വയോധികയെയും മറയാക്കി കാറിൽ കഞ്ചാവ് കടത്തവേ പിടിയിലായത്. 21 കിലോ കഞ്ചാവ് ആണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. തിരുവനന്തപുരം വെങ്ങാനൂരിൽ നിന്നാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. രണ്ട് കുട്ടികൾക്കും വയോധികയ്ക്കുമൊപ്പം കാറിലെത്തിയ സംഘം രണ്ട് കിലോ പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വാഹനത്തിൽ കുട്ടികളും മുതിർന്നവരും ഉള്ളതിനാൽ പരിശോധനകളുണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു പ്രതികൾ. തമിഴ്നാട്ടിൽ നിന്ന് എത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്.
Read More