കെ. ഷിന്റുലാല്‍ കോഴിക്കോട്: കോവിഡ് ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് പരോളില്‍ പുറത്തിറങ്ങിയത് 1509 പേര്. ഇതില്‍ വിവിധ കേസുകളുമായി ബന്ധപ്പെട്ട് കോടതി ശിക്ഷിച്ച 1025 പേരാണുള്ളത്. പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്ത 484 റിമാന്‍ഡ് തടവുകാരും കോവിഡ് ഇളവുകളെ തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ശിക്ഷാ തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചത് നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയിലില്‍ നിന്നാണ്. 273 പേര്‍ക്കാണ് ഇവിടെ നിന്ന് മാത്രം പരോള്‍ ലഭിച്ചത്. രണ്ടാമത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലാണ്. 219 പേരാണ് ഇവിടെപുറത്തിറങ്ങിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 130 പേര്‍ക്കും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 183 പേര്‍ക്കും പരോള്‍ ലഭിച്ചു. വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ നിന്ന് 23 പേര്‍ക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്. ചീമേനി ഓപ്പണ്‍ ജയിലില്‍ നിന്ന് 170 പേര്‍ക്കും…
Read MoreCategory: Top News
ഇങ്ങനെയൊക്കെ ചെയ്യാമോ? തോർത്ത് മാത്രം ഉടുത്ത് ഓൺലൈൻ ക്ലാസ്; തങ്ങള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും വിദ്യാര്‍ഥികള്‍; അധ്യാപകന് മുട്ടന്‍പണി
ചെന്നൈ: ഓൺലൈൻ ക്ലാസിൽ അശ്ലീലം സന്ദേശം അയയ്ക്കുകയും തോർത്ത് മുണ്ട് മാത്രം ഉടുത്ത് പ്രത്യക്ഷപ്പെടുകയും ചെയ്ത അധ്യാപകനെ അറസ്റ്റ് ചെയ്തു. ചെന്നൈ കെ.കെ. നഗര്‍ പിഎസ്ബിബി സ്കൂളിലെ അധ്യാപകനെയാണ് പോക്സോ വകുപ്പുകൾ ചുമത്തി ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അധ്യാപകനെതിരേ വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ സ്കൂൾ മാനേജ്മെന്റ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്ത് മാത്രം ഉടുത്തു കൊണ്ടാണ് അധ്യാപകന് എത്തുന്നതെന്നും തങ്ങള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
Read Moreസ്പീക്കര്‍ സ്ഥാനത്തിരുന്ന് അന്തസും ഔചിത്യവും പാലിക്കും; സതീശന് മറുപടി നൽകി എം.ബി രാജേഷ്
തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന് സ്പീക്കര്‍ പറഞ്ഞത് വേദനയുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് മറുപടിയുമായി എം.ബി. രാജേഷ്. സ്പീക്കര്‍ എന്ന നിലയില്‍ കക്ഷി രാഷ്ട്രീയം പറയുമെന്നല്ല ഉദ്ദേശിച്ചതെന്നും, പൊതുവായ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നാണ് സൂചിപ്പിച്ചതെന്നും എം.ബി രാജേഷ് നിയമസഭയിൽ വ്യക്തമാക്കി. സ്പീക്കര്‍ എന്ന നിലയില്‍ പാലിക്കേണ്ട അന്തസും ഔചിത്യവും പാലിച്ചു കൊണ്ടായിരിക്കും അഭിപ്രായ പ്രകടനങ്ങള്‍ എന്നും രാജേഷ് കൂട്ടിച്ചേർത്തു. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിന്റെ പ്രസ്താവന വേദനപ്പിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തേ പറഞ്ഞത്. സ്പീക്കർ സഭയ്ക്ക് അകത്തും പുറത്തും രാഷ്ട്രീയം പറയരുതെന്നാണ് കീഴ്വഴക്കം. സ്പീക്കർ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടിവരും. സ്പീക്കർ സ്ഥാനത്തിരുന്നിരുന്ന കെ. രാധാകൃഷ്ണനെ മാതൃകയാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Read Moreരമേശൻ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെ;”മുൻനിരയിൽനിന്നു നയിച്ച ഞാൻ ഇന്ന് രണ്ടാം നിരയിൽ’: പറയാതെ പറഞ്ഞ് ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ഒളിയമ്പുകളുമായി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മുന്‍നിരയില്‍ നിന്നു നയിച്ച ഞാന്‍ ഇന്ന് രണ്ടാം നിരയിലാണ്. തന്റെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെയെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസറ്റ് വായിക്കാം(ക്ലിക്ക് ചെയ്യുക)
Read Moreയാസ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു! ഒഡീഷ -പശ്ചിമ ബംഗാൾ തീരത്തു ജാഗ്രതാ മുന്നറിയിപ്പ്; ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ കരതൊടുമെന്നാണ് പ്രവചനം
തിരുവനന്തപുരം. ബംഗാൾ ഉൾക്കടലിലെ ‘യാസ്’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതോടെ ഒഡീഷ -പശ്ചിമ ബംഗാൾ തീരത്തു ജാഗ്രതാ മുന്നറിയിപ്പ് നല്കി. ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ കരതൊടുമെന്നാണ് പ്രവചനം. യാസിനെ നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും തയാറെടുപ്പിലാണ്. ഒഡീഷ, പശ്ചിമ ബംഗാള്‍, ആഡ്ര പ്രദേശ് എന്നിവിടങ്ങളില്‍ പ്രതിരോധ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇന്നും ബുധനാഴ്ചയും മധ്യ – വടക്കൻ ബംഗാൾ ഉൾക്കടലിലും, ആന്ധ്രാ പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യ തൊഴിലാളികൾ ഉടന്‍ തന്നെ തീരത്ത് മടങ്ങിയെത്തുവാൻ നിർദേശം നൽകിയിട്ടുണ്ട്.
Read Moreബ്ലാക്കിനും വൈറ്റിനും പിന്നാലെ രാജ്യത്തു യെല്ലോ ഫംഗസും! ബ്ലാക്ക്, വൈറ്റ് ഫംഗൽ അണുബാധയേക്കാൾ മാരകം; രോഗം ഉണ്ടാകാനുള്ള സാഹചര്യവും ലക്ഷണങ്ങളും ഇങ്ങനെ…
ലക്നോ: ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നാൽപ്പത്തിയഞ്ചുകാരനിലാണ് ആദ്യ യെല്ലോ ഫംഗസ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇയാൾ ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബ്ലാക്ക്, വൈറ്റ് ഫംഗൽ അണുബാധയേക്കാൾ മാരകമാണു യെല്ലോ ഫംഗസ് ബാധയെന്നാണു വിദഗ്ധരുടെ അഭിപ്രായം. ആന്തരികാവയങ്ങളെയാണ് ഇതു ബാധിക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. യെല്ലോ ഫംഗസ് സ്ഥിരീകരിച്ച രോഗിക്കു മുന്‍പ് ബ്ലാക്ക് ഫംഗസും വൈറ്റ് ഫംഗസും ബാധിച്ചിരുന്നു. ശുചിത്വക്കുറവോ ശുദ്ധമല്ലാത്ത ഭക്ഷണം കഴിക്കുന്നതോ രോഗബാധയ്ക്ക് ഇടയാക്കാം. ഇതിനു പുറമേ സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗവും ആന്റി ഫംഗൽ മരുന്നുകളുടെ കൂടിയ ഉപയോഗവും രോഗകാരണമാകാമെന്നാണു വിദഗ്ധരുടെ അഭിപ്രായം. അമിത ക്ഷീണം, വിശപ്പില്ലായ്മ, ഇതിന്റെ ഭാഗമായുണ്ടാകുന്ന ഭാരക്കുറവ് എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നത് ആന്തരിക രക്തസ്രാവത്തിലേക്കും അവയവങ്ങൾ പ്രവർത്തനരഹിതമാകുന്ന സാഹചര്യത്തിലേക്കും നയിച്ചേക്കാം.
Read Moreചേർത്ത് നിർത്താം, അവർക്ക് വേണ്ടി പ്രതികരിക്കാം; കാരണം ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോർക്കുക…! സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…
കൊച്ചി: പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷദ്വീപ് നിവാസികൾക്കൊപ്പം നിൽക്കണമെന്ന് നടൻ സലീം കുമാർ. ലക്ഷദ്വീപ് ജനതയുടെ അസ്തിത്വവും സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാൽ ആവിശ്യങ്ങൾക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്കളങ്കരായ ആ ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും സലീം കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം “അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു,ഞാൻ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല. പിന്നീടവർ തൊഴിലാളികളെ തേടി വന്നുഅപ്പോഴും ഞാൻ ഭയപ്പെട്ടില്ല, കാരണം ഞാനൊരു തൊഴിലാളി അല്ല.പിന്നീടവർ ജൂതൻമാരെ തേടി വന്നു. അപ്പോഴും ഞാൻ ഭയപ്പെട്ടില്ല,കാരണം ഞാനൊരു ജൂതനായിരുന്നില്ല. ഒടുവിൽ അവർ എന്നെ തേടി വന്നു.അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല.” -ഇത് പാസ്റ്റർ മാർട്ടിൻ നിമോളറുടെ ലോക പ്രശസ്തമായ വാക്കുകളാണ്. ഈ വാചകങ്ങൾ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം ലക്ഷദ്വീപ് ജനതയുടെ…
Read Moreസര്‍വീസുകള്‍ സംബന്ധിച്ച് ഷെഡ്യൂള്‍ ആയി..! ഇന്ത്യ-ഇസ്രായേൽ വിമാന സർവീസ് പുനഃരാരംഭിക്കുന്നു; മേയ് 31ന് മുതൽ; പക്ഷേ…
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നു. ഈ മാസം 31ന് ഡല്‍ഹിയില്‍ നിന്ന് ആദ്യ വിമാനം സര്‍വീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് അറിയിച്ചു. ജൂലൈ 31 വരെയുള്ള വിമാന സര്‍വീസുകള്‍ സംബന്ധിച്ച് ഷെഡ്യൂള്‍ ആയിട്ടുണ്ട്. മേയ് 21ന് ശേഷം ഇസ്രയേല്‍ വീസ അനുവദിച്ചവര്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. മുമ്പ് വീസ ലഭിച്ചിട്ടുള്ളവര്‍ പുതുക്കണം. 72 മണിക്കൂര്‍ മുന്‍പുള്ള കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം യാത്രയ്ക്ക് അത്യാവശ്യമാണ്. നിര്‍ബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ പാലിക്കണം. വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ പ്രവാസികള്‍ നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.
Read Moreകൊടകര കുഴൽപ്പണക്കേസ്: ‘ആരാണു കർത്ത?’പാര്‍ട്ടിക്കുള്ളിലും ചോദ്യങ്ങള്‍ മുഴങ്ങുന്നു * ആലപ്പുഴയിലെ വന്‍കിട പണമിടപാടുകാരിലേക്കും അന്വേഷണം
സ്വന്തം ലേഖകന്തൃശൂര്: കൊടകര കുഴൽപ്പണ കേസില്‍ അന്വേഷണം ആലപ്പുഴയിലേക്ക് നീങ്ങിയതോടെ അവിടത്തെ വന്‍കിട പണമിടപാടുകാരും പോലീസിന്റെ നിരീക്ഷണത്തില്‍. ആലപ്പുഴയിലെ കര്‍ത്ത എന്നൊരാള്‍ക്ക് വേണ്ടിയാണ് കര്‍ണാടകയില്‍നിന്നു മൂന്നരക്കോടി രൂപ കൊണ്ടുവന്നിരുന്നതെന്നാണ് അന്വേഷണസംഘത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ വിശദാംശങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ആരാണ് കര്‍ത്ത എന്ന കാര്യത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് വ്യക്തമായ അറിവില്ല. ആലപ്പുഴയിലോ സമീപത്തോ ഈ ഒരു പേരില്‍ പാര്‍ട്ടി നേതാവില്ല. അതുകൊണ്ടുതന്നെ ആലപ്പുഴയിലെ ഏതെങ്കിലും വന്‍കിട പണമിടപാടുകാരനായിരിക്കാം കര്‍ത്ത എന്നാണ് സൂചന. കര്‍ണാടക ബന്ധങ്ങളുള്ള വലിയ സ്രാവാണ് കര്‍ത്ത എന്നാണ് അന്വേഷണസംഘം കരുതുന്നത്. കര്‍ണാടകയിലെ മദ്യ-ഖനി ലോബിയുമായി അടുത്ത ബന്ധമുള്ള ആളായിരിക്കാം എന്നും പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇയാളിലേക്ക് മാത്രം അന്വേഷണം വഴി തിരിച്ചുവിടാനുള്ള കുഴൽപ്പണക്കാരുടെ തന്ത്രത്തിന്റെ ഭാഗമാണോ ഈ പേര് ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്നും പോലീസിന് സംശയമുണ്ട്. അതേസമയം ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രത്യേക…
Read Moreവാക്സിന് പാഴാക്കുന്നത് ഒഴിവാക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ ! 18-44 പ്രായക്കാര്‍ക്ക് ഓണ്‍-സൈറ്റ് റജിസ്ട്രേഷന്
വാക്സിന് പാഴാക്കല്‍ ഒഴിവാക്കാനായി പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. 18-44 പ്രായത്തില്‍പ്പെട്ട കുറച്ചു പേര്‍ക്ക് സര്‍ക്കാര്‍ വാക്സിനേഷന് സെന്ററുകളില്‍ സ്പോട്ട് റജിസ്ട്രേഷന് അനുവദിക്കുമെന്ന് കേന്ദ്രം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേസമയം ഓണ്‍-സൈറ്റ് റജിസ്ട്രേഷന് സംബന്ധിച്ച് അന്തിമതീരുമാനം അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കു സ്വീകരിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ എത്താതിരിക്കുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാതിരിക്കുന്ന/പാഴായിപ്പോകാന്‍ ഇടയുള്ള വാക്സിന് ഡോസ് ഓണ്‍-സൈറ്റ് റജിസ്ട്രേഷന് വഴി നല്‍കാമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്ക് ഇതിനായി മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായിരിക്കും ഈ സൗകര്യം ഉപയോഗപ്പെടുത്തുക.
Read More