അമേരിക്കന്‍ നാവികസേന കഴിഞ്ഞ ദിവസം പുറത്തു വിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ ശാസ്ത്രലോകത്ത് ആകമാനം ചര്‍ച്ചയായിരിക്കുന്നത്. നാവിക സേന പകര്‍ത്തിയ ചിത്രത്തിലുള്ളത് പറക്കും തളികയാണെന്നാണ് വ്യക്തമാകുന്നത്. നാവിക സേനയുടെ കപ്പലായ യുഎസ്എസ് ഒമാഹയിലെ നാവികര്‍ പകര്‍ത്തിയ യുഎഫ്ഒ (പറക്കുംതളിക) യുടെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇന്‍വെസ്റ്റിഗേറ്റീവ് ഫിലിം മേക്കറായി അറിയപ്പെടുന്ന ജെറമി കോര്‍ബലാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പടക്കപ്പലിലെ താപവ്യതിയാനം തിരിച്ചറിയാന്‍ സാധിക്കുന്ന FLIR ക്യാമറയാണ് ഈ യുഎഫ്ഒയുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. ഒരേസമയം വായുവിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ട്രാന്‍സ്മീഡിയം വെഹിക്കിളായിരുന്നു വിഡിയോയിലെ യുഎഫ്ഒയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വായുവില്‍ ഒരേ സ്ഥലത്ത് നില്ക്കുന്നതും ചലിക്കുന്നതും പിന്നീട് പസിഫിക് സമുദ്രത്തില്‍ അപ്രത്യക്ഷമാകുന്നതുമൊക്കെയാണ് കോര്ബല് പുറത്തുവിട്ട വിഡിയോയിലുള്ളത്. ഏതാണ്ട് ആറ് അടിയോളം വലുപ്പമുണ്ടായിരുന്നു ഈ യുഎഫ്ഒക്കെന്നാണ് കണക്കാക്കുന്നത്. യുഎസ്എസ് ഒമാഹയോട് ചേര്‍ന്ന് ഇത് ഒരു മണിക്കൂറോളം സഞ്ചരിച്ചിരുന്നു. യുഎഫ്ഒ…
Read MoreCategory: Top News
ലോക്ഡൗണ്‍ കാലത്ത് പോലീസുകാരന്റെ ലീലാവിലാസം…! പരാതിക്കാരി റാന്നി സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി; ലീവെടുത്ത് ഇയാള്‍ മുങ്ങി…
പത്തനംതിട്ട: ലോക്ഡൗണ്‍ കാലത്ത് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും പണവും സ്വര്‍ണവും അപഹരിക്കുകയും ചെയ്തുവെന്ന പരാതിയില്‍ പോലീസുകാരനെതിരെ കേസെടുത്തു. പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്ദേവിനെതിരെയാണ് കേസ്. കേസ് വിവരം അറിഞ്ഞ് മെഡിക്കല്‍ ലീവെടുത്ത ഇയാൾ ഒളിവില്‍പോയി. റാന്നി സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിയാണ് പരാതിക്കാരി. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച പരാതി റാന്നി പോലീസിലേക്കു കൈമാറിയാണ് കേസെടുത്തിരിക്കുന്നത്. എസ്പിയുടെ നിര്‍ദേശപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസുകാരനെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത്, മേയ് 12നു പരാതിക്കാരിയുടെ വീട്ടിലും പിന്നീട് അരുണ്‍ദേവിന്റെ താമസസ്ഥലത്തുമായി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് പരാതി. 1,73,800 രൂപയും സ്വര്‍ണാഭരണങ്ങളും പലതവണയായി ഇയാള്‍ കൈവശപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനത്തില്‍ നിന്നു അരുണ്‍ദേവ് പിന്മാറുന്നുവെന്ന സൂചനയേ തുടര്‍ന്നാണ ്പരാതി നല്‍കിയത്. കഴിഞ്ഞയിടെ അരുണ്‍ദേവിനെ കാണാനില്ലെന്നു കാട്ടി മാതാവ് പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. സുഹൃത്തിന്റെ…
Read Moreഗണേഷ് കുമാറിനു പിന്തുണയുമായി ഇളയ സഹോദരി; ആർക്കും അച്ഛനെ സ്വാധീനിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ബിന്ദു ബാലകൃഷ്ണൻ
പത്തനാപുരം:ആർക്കും സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തിയായിരുന്നില്ല അച്ഛനെന്നും പൂർണബോധ്യത്തോടെയാണ് വിൽപത്രം തയാറാക്കിയതെന്നും ആർ.ബാലകൃഷ്ണപിള്ളയുടെ ഇളയ മകൾ ബിന്ദു ബാലകൃഷ്ണൻ. ഗണേഷ് കുമാർ വിൽപത്രത്തിൽ ക്രമക്കേട് നടത്തിയെന്ന ആരോപണം കഴിഞ്ഞ ദിവസം ഉയർന്നതിനു പിന്നാലെയാണ് ഗണേഷിനു പിന്തുണയുമായി ഇളയ സഹോദരി ബിന്ദു രംഗത്തെത്തിയത്. വിവാദങ്ങളിൽ ഏറെ വിഷമമുണ്ട്. മരിക്കുന്നതിന് ഒരു ദിവസം മുൻപ് മാത്രമാണ് അച്ഛന് അൽപ്പം ഓർമ്മക്കുറവുണ്ടായിരുന്നത്. ആരും പറഞ്ഞാൽ കേൾക്കുന്ന ആളല്ല അച്ഛൻ. വിൽപത്രം സ്വന്തമായി എഴുതിയതാണ്. ഇക്കാര്യത്തിൽ ഗണേഷിനോ മറ്റാർക്കെങ്കിലുമോ സ്വാധീനം ചെലുത്താൻ കഴിയില്ല.അച്ഛനെ കൂടുതൽ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. സംഭവത്തിൽ ഗണേഷിനും വലിയ വിഷമമുണ്ട്.തനിക്ക് ലഭിച്ചതിൽ പൂർണ തൃപ്തയാണെന്ന്- ബിന്ദു ബാലകൃഷ്ണൻ പറഞ്ഞു. സാക്ഷി പറയുന്നത് ഇതിനിടെ മരിക്കുന്നതിനു മുമ്പ് ആര്. ബാലകൃഷ്ണ പിളള എഴുതിയ വില്പത്രം ഇന്നലെ പുറത്തുവിട്ടിരുന്നു. മൂത്ത മകളായ ഉഷാ മോഹന്‍ദാസ് സ്വത്ത് കുറഞ്ഞ് പോയന്ന പരാതിയുമായി രംഗത്തെത്തിയതിനു…
Read Moreപിണറായി-കോടിയേരി-ഗോവിന്ദൻ! ഭരണത്തിന്റെ കടിഞ്ഞാൺ ഇക്കുറിയും കണ്ണൂർ ലോബിക്ക്; കോടിയേരി ബാലകൃഷ്ണന് ഇക്കുറിയും ഭരണത്തിന് ചുക്കാൻ പിടിക്കും
റെനീഷ് മാത്യു കണ്ണൂർ: മന്ത്രിസഭയിൽ ഇക്കുറി കണ്ണൂരിന് പ്രാതിനിധ്യം കുറവാണെങ്കിലും ഭരണത്തിന്റെ കടിഞ്ഞാൺ കണ്ണൂർ ലോബിക്ക് തന്നെ. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും ഇക്കുറി ഭരണത്തിന് ചുക്കാൻ പിടിക്കും. സ്ഥാനാർഥി നിർണയം തൊട്ട് മന്ത്രിസഭയിലേക്കുള്ള പുതുമുഖങ്ങളെ തീരുമാനിച്ചതുവരെ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യം ഉണ്ടായിരുന്നു. കൂടാതെ, ഇവർക്കൊപ്പം തളിപ്പറന്പിൽ നിന്നു നിയമസഭയിലെത്തിയ പിണറായിയുടെ വിശ്വസ്തൻ എം.വി. ഗോവിന്ദനും കൂടെയുണ്ട്. ശൈലജയെ മന്ത്രി സ്ഥാനത്ത് പരിഗണിക്കുന്നതിൽ ഇവരുടെ പിന്തുണയില്ലായിരുന്നു. കണ്ണൂരിൽ നിന്നു പി.ജയരാജനും എം.വി.ജയരാജനും മാത്രമാണ് ശൈലജ മന്ത്രിയാകുന്നതിൽ പിന്തുണച്ചത്. കഴിഞ്ഞ പിണറായി വിജയൻ മന്ത്രിസഭയിൽ കണ്ണൂരിൽ നിന്ന് ഇ.പി. ജയരാജൻ, കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ശശീന്ദ്രൻ എന്നിവർ മന്ത്രിസഭയിലെത്തിയിരുന്നു. പ്രമുഖ വകുപ്പുകളായിരുന്നു ഇവർ കൈകാര്യം ചെയ്തിരുന്നത്. പിണറായി-ഇ.പി-ഷൈലജ ടീമിന്റെ നേതൃത്വത്തിലായിരുന്നു ഭരണം. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും കെ.ടി. ജലീലിന്റെ വൈകിയുള്ള രാജി സംബന്ധിച്ചും…
Read Moreമന്ത്രി പദവി! നാൽപത്തിയെട്ട് മണിക്കൂർ കൊണ്ട് മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ പിതാവിന്റെ മകനാണ്… ഞാൻ അങ്ങനെ ചെയ്യില്ല…! വികാരാധീതനായി ശ്രേയാംസ്കുമാർ
നവാസ് മേത്തർ തലശേരി: നല്ല തറവാട്ടിൽ പിറന്നവനാ … നാൽപത്തിയെട്ട് മണിക്കൂർ കൊണ്ട് മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ പിതാവിന്റെ മകനാണ്… ഞാൻ അങ്ങനെ ചെയ്യില്ല… ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ എംപിയുടെ വാക്കുകളാണിത്. ഇന്നലെ നടന്ന ലോക് താന്ത്രിക് ജനതാദളിന്റെ സംസ്ഥാന കമ്മറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി. മോഹനന് മന്ത്രിസ്ഥാനം ലഭിക്കാത്തതിനു പിന്നിൽ പാർട്ടി സംസ്ഥാന പ്രസിഡന്റാണെന്ന ആരോപണം ഉയർന്നപ്പോഴാണ് ശ്രേയാംസ്കുമാർ വികാരാധീതനായി സംസാരിച്ചത്. അടുത്ത ഏപ്രിലിൽ രാജ്യസഭാ സീറ്റ് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മോഹനന് മന്ത്രി സ്ഥാനം നൽകാതിരുന്നതെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. ഇതിനു പിന്നിൽ പ്രവർത്തിച്ച സംസ്ഥാന പ്രസിഡന്റ് രാജിവയ്ക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. എന്നാൽ, സംസ്ഥാന നേതൃത്വം ഒന്നടങ്കം മാറണമെന്ന നിർദ്ദേശമാണ് ശ്രേയാംസ്കുമാർ വിഭാഗം മുന്നോട്ടുവെച്ചത്. ഇതോടെ ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജിനെ പ്രസിഡന്റാക്കാൻ ഒരു വിഭാഗം നടത്തിയ നീക്കം…
Read Moreവൈറസ് വിഘ്നമാകുമോ? സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം; സെൻട്രൽ സ്റ്റേഡിയത്തിലെ തൊഴിലാളിക്ക് കോവിഡ്; രണ്ട് ജീവനക്കാർ നിരീക്ഷണത്തിൽ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ കരാർ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം ബാധിച്ചത്. സമ്പർക്കം പുലർത്തിയ രണ്ട് ജീവനക്കാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയ്ക്കാണ് സെൻട്രൽ സ്റ്റേഡിയത്തിൽ പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ. ചടങ്ങിൽ 500 പേർ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരിക്കും ചടങ്ങിൽ പ്രവേശനം.
Read Moreകോവിഡ് കേസുകൾ കുറയുമ്പോൾ മരണത്തിൽ വർധന; രാജ്യത്ത് പ്രതിദിന കോവിഡ് മരണം 4500 കടന്നു
ന്യൂഡൽഹി: രാജ്യത്തിന് ആശങ്കയായി പ്രതിദിന കോവിഡ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4529 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,83,248 ആയി ഉയർന്നു. ചികിത്സയിലും കഴിയുന്നവരിൽ പലരുടെയും ആരോഗ്യനില മോശമായി തുടരുന്നതിനാൽ വരും ദിവസങ്ങളിലും മരണനിരക്ക് ഉയര്‍ന്നേക്കാം. അതേസമയം, രാജ്യത്തെ കോവിഡ് കേസുകളിൽ കുറവും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,54,96,330 ആയി. പുതിയതായി 3,89,851 പേർ കോവിഡ് മുക്തി നേടുകയും ചെയ്തു.
Read Moreനിങ്ങൾക്കുണ്ടായ നഷ്ടം ഞങ്ങളുടെയും നഷ്ടമാണ്! സൗമ്യ മരണമടഞ്ഞ സ്ഥലം കാണാൻ സന്തോഷിന് ആവശ്യമായ സൗകര്യമൊരുക്കും; സൗമ്യയുടെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രസിഡന്റ്
ചെറുതോണി: ഇസ്രയേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് ആശ്വാസവാക്കുകളുമായി ഇസ്രയേൽ പ്രസിഡന്റ് റൂവൻ റിവ്ലിൻ. പ്രിയതമയുടെ വേർപാടിന്റെ വേദനയിൽ കഴിയുന്ന സൗമ്യയുടെ ഭർത്താവ് സന്തോഷിനെയാണ് പ്രസിഡന്റ് ഇന്നലെ ഫോണിൽ വിളിച്ചത്. കുടുംബത്തിന് എല്ലാവിധ പിന്തുണയും ഇസ്രയേൽ സർക്കാരിൽ നിന്നുണ്ടാകുമെന്നും നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്കുണ്ടായ നഷ്ടം ഞങ്ങളുടെയും നഷ്ടമാണ്. ഇസ്രയേൽ എന്നും നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങളെ മറക്കില്ല. ജോലിയിൽ തികഞ്ഞ ഉത്തരവാദിത്വമുള്ള വ്യക്തിയായിരുന്നു സൗമ്യ. സന്തോഷിന്റെ ആഗ്രഹപ്രകാരം, സൗമ്യ മരണമടഞ്ഞ സ്ഥലം കാണാൻ ആവശ്യമായ സൗകര്യമൊരുക്കും. മകൻ അഡോണിനെയും ഇസ്രയേലിലേക്ക് സ്വാഗതം ചെയ്യുന്നു. നിങ്ങൾക്ക് വേണ്ട എല്ലാ സഹായവും ഞങ്ങൾ ഒരുക്കുമെന്നും നേരിൽകാണാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞാണ് അരമണിക്കൂർ നീണ്ടുനിന്ന ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.
Read Moreതെറ്റായി പോയ തീരുമാനം… കാലം മറുപടി പറയും! സമർഥയായ നേതാവിനെ തഴഞ്ഞതിന് ന്യായീകരണമില്ല; ടീച്ചറെ തിരിച്ചുകൊണ്ടുവരണം; കെ.കെ. ശൈലജയ്ക്ക് പിന്തുണയുമായി താരങ്ങൾ
മന്ത്രിസഭയിൽ സഭയിൽ നിന്നു കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി താരങ്ങൾ. ശൈലജ ടീച്ചറുടെ ചിത്രം പങ്കുവച്ചായിരുന്നു താരങ്ങളുടെ പ്രതിഷേധം, വിനീത് ശ്രീനിവാസൻ, ഗീതു മോഹൻദാസ്, മധുപാൽ, പാർവതി തിരുവോത്ത്, സംയക്ത മേനോൻ, റിമ കല്ലുങ്കൽ തുടങ്ങിയവർ പ്രതിഷേധവുമായി എത്തി. #BringOurTeacherBack #ShailajaTeacher എന്നി ഹാഷ്ടാഗുകളിലാണ് പ്രതിഷേധം. സമർഥയായ നേതാവിനെ തഴഞ്ഞതിന് ന്യായീകരണമില്ല എന്നാണ് പാർവതി തിരുവോത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത്. അധികാരം എന്നും ജനങ്ങളുടെ കയ്യിലാണെന്ന കാര്യം മറക്കണ്ട എന്നും പാർവതി കുറിച്ചു.. അപ്രതീക്ഷിതവും, അപമാനകരവും, വിഡ്ഢിത്തവും നിറഞ്ഞ തുടക്കം എന്നായിരുന്നു രഞ്ജിനി ഹരിദാസിന്റെ പോസ്റ്റ്. തെറ്റായി പോയ തീരുമാനം… കാലം മറുപടി പറയും എന്ന് സംവിധായകനായ ബോബൻ സാമുവൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രതീക്ഷ…. സുരക്ഷിതത്വം… ഉറപ്പ്! ടീച്ചർ നമുക്ക് എല്ലാവർക്കും അതാണ്! അത് കൊണ്ടുതന്നെയാണ് അതില്ലാതാകുമ്പോൾ വേദനിക്കുന്നത്! ഗായകൻ വിധു പ്രതാപിന്റെ ഫേസ്ബുക്ക് പോസ്റ്റ്…
Read Moreകോവിഡ് വ്യാപനം നേരിടുന്നതില്‍ ദയനീയമായി പരാജയപ്പെട്ട ആരോഗ്യമന്ത്രിയെ മാറ്റാൻ മുഖ്യമന്ത്രി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു; പരിഹസിച്ച് സന്ദീപ് വാര്യർ
തിരുവനന്തപുരം: രണ്ടാം ഇടതു മുന്നണി മന്ത്രിസഭയില്‍ കെ.കെ. ഷൈലജയെ ഉള്‍പ്പെടുത്താത്ത നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. “മന്ത്രിസഭാ രൂപീകരണം മുഖ്യമന്ത്രിയുടെ അവകാശമാണ്. കോവിഡ് വ്യാപനം നേരിടുന്നതില്‍ ദയനീയമായി പരാജയപ്പെട്ട ആരോഗ്യമന്ത്രിയെ മാറ്റാന്‍ പി.ആര് ഭീഷണി വകവയ്ക്കാതെ മുഖ്യമന്ത്രി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു’. സന്ദീപ് വാര്യര്‍ കുറിച്ചു. അതേസമയം, എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ആർ.ബിന്ദു, വീണ ജോർജ്, വി.അബ്ദുറഹ്മാൻ എന്നിവരെയാണ് സംസ്ഥാന സമിതി മന്ത്രിസ്ഥാനത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനത്തേക്ക് ഉയർന്നുകേട്ട എം.ബി.രാജേഷിന് സ്പീക്കർ പദവി നൽകാനാണ് സിപിഎമ്മിൽ ധാരണയായത്. മുൻമന്ത്രി കെ.കെ.ഷൈലജ പാർട്ടി വിപ്പായി നിയമസഭയിൽ പ്രവർത്തിക്കും. മുൻ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായും സംസ്ഥാന സമിതി തീരുമാനിച്ചു.
Read More