ഹമാസിന്റെ ഖാസം ബ്രിഗേഡിന്റെ കമാന്‍ഡര്‍ മുഹമ്മദ് ഡൈഫിനെയും ബ്രിഗേഡിന്റെ ഫൗണ്ടര്‍ യാഹ്യ സിന്‍വാറിനെയും വധിച്ചിട്ടേ യുദ്ധം അവസാനിപ്പിക്കുകയുള്ളൂവെന്ന് കട്ടായം പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മുഹമ്മദ് ഡൈഫിനെ വധിക്കാനുള്ള ഇസ്രയേലിന്റെ രണ്ട് ശ്രമങ്ങളാണ് കഴിഞ്ഞയാഴ്ച്ച പരാജയപ്പെട്ടത്. രണ്ട് വധശ്രമങ്ങളില്‍ നിന്നും ഡൈഫ് വിദഗ്ദമായി രക്ഷപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന വൃത്തങ്ങള്‍ അറിയിച്ചു. ബസ്സ് ബോംബിങ് ഉള്‍പ്പടെ ഇസ്രയേലിലെ വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ വ്യക്തിയാണ് ഈ 55കാരന്. കഴിഞ്ഞ തിങ്കളാഴ്ച്ച ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ പ്രധാനമായും ഇയാളെയായിരുന്നു ഇസ്രയേല്‍ ഉന്നം വച്ചിരുന്നത്. മുമ്പ് ഇസ്രയേലിന്റെ പല ആക്രമണങ്ങളില്‍ ഇയാള്‍ക്ക് ഒരു കണ്ണും രണ്ട് കാലുകളും ഒരു കൈയും നഷ്ടപ്പെട്ടു. ഇയാളുടെ ഭാര്യയും രണ്ട് മക്കളും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇയാള്‍ക്കൊപ്പം മറ്റ് ഏഴ് ഉന്നത ഹമാസ് കമാന്‍ഡര്‍മാരെ കൂടി ഉന്നം വച്ചാണ് ആക്രമണങ്ങള്‍ അസൂത്രണം ചെയ്തിരിക്കുന്നതെന്ന്…
Read MoreCategory: Top News
ഇങ്ങനെ ചെയ്താല്‍ ഫലപ്രദമായി നേരിടാം..! കോവിഡ് രണ്ടാം തരംഗം ജൂലൈയിൽ കുറയും; മൂന്നാം തരംഗം ആറ് മാസത്തിനുള്ളിൽ! കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ പ്രവചനം ഫലിക്കുമോ ?
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂലൈയോടെ കുറയുമെന്ന് പഠനം. മൂന്നാം തരംഗം ആറ് മുതൽ എട്ട് മാസത്തിനുള്ളിലുണ്ടാവുമെന്നും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ പഠന റിപ്പോർട്ടിൽ പറയുന്നു. മേയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ 1.5 ലക്ഷമാകും. ജൂണ്‍ അവസാനത്തോടെ കോവിഡ് കേസുകള്‍ പ്രതിദിനം ഇരുപതിനായിരം ആകുമെന്നും സമിതി പ്രവചിക്കുന്നു. വാക്സിൻ കൂടുതൽ പേർക്ക് നൽകിയാൽ കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടാമെന്നും പഠനത്തിൽ പറയുന്നു.
Read More‘യാസ്’ ഇതാ വരുന്നു ! ടൗട്ടെയ്ക്കു ശേഷം അടുത്ത ചുഴലിക്കാറ്റ് രൂപമെടുക്കുന്നു; ഇത്തവണ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും; മഴ കനക്കും…
കേരളത്തെ ഭയപ്പെടുത്തി കടന്നു പോയ ടൗട്ടെയ്ക്കും പിന്നാലെ ഒരു ചുഴലിക്കാറ്റ് കൂടി രൂപമെടുക്കുന്നു. യാസ് എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥവും കേരളത്തിനു പുറത്തുകൂടിയാണ്. എന്നാല്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. അതു കഴിഞ്ഞാല്‍ വൈകാതെ സംസ്ഥാനത്തു മണ്‍സൂണ്‍ പെയ്തുതുടങ്ങും. ബംഗാള്‍ ഉള്‍ക്കടലില്‍ 23-നു ന്യൂനമര്‍ദം രൂപംകൊള്ളുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രം അറിയിച്ചു. അത് തുടര്‍ന്നുള്ള 72 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറാനിടയുണ്ട്. 26-നു വൈകിട്ട് യാസ് ഒഡീഷ, പശ്ചിമ ബംഗാള്‍ തീരത്ത് ആഞ്ഞുവീശും. ന്യൂനമര്‍ദത്തിന്റെ ശക്തിയില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കും. അതു മണ്‍സൂണിനെ വേഗത്തില്‍ കരയിലേക്ക് അടുപ്പിക്കും. ന്യൂനമര്‍ദത്തിന്റെ ഫലമായുള്ള മഴ തീരുന്നതിനു തൊട്ടുപിന്നാലെ മണ്‍സൂണെത്തും. മണ്‍സൂണ്‍ 31-ന് കേരളത്തിലെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ ഗവേഷണ കേന്ദ്രം കഴിഞ്ഞദിവസം അറിയിച്ചത്. പുതിയ ന്യൂനമര്‍ദത്തിന്റെ സാഹചര്യത്തില്‍ മണ്‍സൂണ്‍ അതിലും വേഗമെത്താന്‍ സാധ്യത…
Read Moreആകര്‍ഷകമായ ശമ്പള വാഗ്ദാനം! കോവിഡിന്റെ മറവിൽ ഗൾഫ് നാടുകളിൽ ജോലി തട്ടിപ്പുകൾ പെരുകുന്നു; ദുബായിൽ തന്നെ തട്ടിപ്പിനിരയായത് മുന്നൂറോളം നഴ്സുമാര്‍; നഴ്സുമാരുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ…
അബുദാബി: കോവിഡിന്റെ മറവിൽ ഗൾഫ് നാടുകളിൽ ജോലി തട്ടിപ്പുകൾ പെരുകുന്നതായി റിപ്പോർട്ടുകൾ . ദുബായിൽ തന്നെ തട്ടിപ്പിനിരയായത് മുന്നൂറോളം നഴ്സുമാരാണ്. ജോലി വാഗ്ദാനം ലഭിച്ചവർ ഇന്ത്യൻ എംബസിയിയിലോ കോണ്‍സുലേറ്റിന്റെ ബന്ധപെട്ടു നിജസ്ഥിതി അറിയണമെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. മാധ്യമങ്ങളിലൂടെ ജോലി തട്ടിപ്പുകളുടെ ഏറെ വാർത്തകൾ പുറത്തുവന്നിട്ടും ആകർഷകമായ ശന്പള വാഗ്ദാനങ്ങളിൽ കുടുങ്ങി ഗൾഫ് നാടുകളിൽ എത്തുന്നവരുടെ എണ്ണം കൂടുന്നതായാണ് റിപ്പോട്ടുകൾ തെളിയിക്കുന്നത്. നാലു ലക്ഷം രൂപ വരെ ഏജന്റ·ാർക്ക് നൽകി ദുബായിലെത്തി കുടുങ്ങിയ മുന്നൂറോളം നഴ്സുമാർ ഇപ്പോൾ കേരള സർക്കാരിന്റെയും യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങളുടെയും നടപടികൾ കാത്തു കിടക്കുന്നതാണ് ഏറ്റവും അവസാനത്തെ വാർത്തയായിരിക്കുന്നത്. മാർച്ച് 9 നു എത്തിയ സംഘത്തിലെ ബഹുഭൂരിപക്ഷവും ഇന്നും പണം തിരികെ ലഭിക്കാതെയും ജോലി ലഭിക്കാതെയും അലയുകയാണ്. പണം ചോദിച്ചവർക്കു ഭീഷണിയാണ് ഏജന്റ·ാരുടെ അടുത്ത് നിന്നും ലഭിക്കുന്നതെന്ന് നഴ്സുമാർ പരാതിയിൽ പറയുന്നു. പ…
Read Moreകോവിഡ് വീട്ടിലും പരിശോധിക്കാം; കോവിസെൽഫ് കിറ്റിന് ഐസിഎംആറിന്റെ അനുമതി! രോഗിയുടെ സ്വകാര്യത പൂർണമായും ഉറപ്പ് വരുത്തുമെന്ന് ഐസിഎംആർ
ന്യൂഡൽഹി: കോവിഡ് പരിശോധന വീട്ടിൽ നടത്താനുള്ള റാപ്പിഡ് ആന്റിജൻ കിറ്റുകൾക്ക് അനുമതി നൽകി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള ആന്റിജൻ പരിശോധന കിറ്റ് ഉടൻ വിപണിയിലെത്തും. റാപ്പിഡ് ആന്റിജൻ കിറ്റിന്റെ ഉപയോഗം സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങളും ഐസിഎംആർ പുറത്തിറക്കി. കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവരും രോഗലക്ഷണങ്ങളും ഉള്ളവരും മാത്രമേ ഹോം കിറ്റ് ഉപയോഗിക്കാവൂ എന്ന് ഐസിഎംആർ വ്യക്തമാക്കി. പോസിറ്റീവായാൽ കൂടുതൽ പരിശോധന ആവശ്യമില്ല. ക്വാറന്റൈനിലേക്ക് മാറണം. രോഗലക്ഷണങ്ങളുണ്ടായിട്ടും നെഗറ്റീവ് ഫലം ലഭിച്ചാൽ ഉടനടി ആർടിപിസിആർ പരിശോധന നടത്തണമെന്നും ഐസിഎംആർ നിർദേശിച്ചു. കോവിസെൽഫ് ടിഎം (പാത്തോകാച്ച്) കോവിഡ്-19 ഒടിസി ആന്റിജൻ എൽഎഫ് എന്ന ഉപകരണം പൂനെ ആസ്ഥാനമായുള്ള മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് ലിമിറ്റഡാണ് നിർമിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകുന്ന മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന സാധ്യമാവുക. ആപ്പിൽ വിശദമാക്കിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്…
Read Moreകേരളത്തിലേക്കു മടങ്ങാൻ മാർഗമില്ല! ആസാമിലും ബംഗാളിലും കുടുങ്ങിക്കിടക്കുന്നത് നാനൂറോളം മലയാളി ബസ് ഡ്രൈവര്‍മാരും സഹായികളും; ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രശ്നം വഷളാകും
ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളുമായി പോയി ആസാമിലും പശ്ചിമ ബംഗാളിലും ബിഹാറിലും ഒഡീഷയിലും കുടുങ്ങിക്കിടക്കുന്ന നാനൂറോളം മലയാളി ബസ് ഡ്രൈവർമാർക്കും സഹായികൾക്കും തുണയായതു കത്തോലിക്കാ സഭയും മലയാളി ഐപിഎസ് ഉദ്യോഗസ്ഥയും അടക്കം ചുരുക്കം പേർ. കേരളത്തിലേക്കു മടങ്ങാൻ മാർഗമില്ലാതെ ഒരു മാസമായി ബംഗാളിലും ആസാമിലും കഴിയുന്ന പലർക്കും കോവിഡ് രോഗം കൂടി ബാധിച്ചതോടെ സ്ഥിതി വഷളായി. ആസാം, ബംഗാൾ, ബിഹാർ സർക്കാരുകളുടെ സഹകരണത്തോടെ അവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ അടിയന്തരമായി നാട്ടിലെത്തിക്കാൻ കേരള സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രശ്നം വഷളാകുമെന്നു ഡ്രൈവർമാർ പറഞ്ഞു. കൂടുതൽ മലയാളികൾക്ക് ഇന്നലെ ആസാമിൽ കോവിഡ് രോഗം സ്ഥിരീകരിച്ചതു പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ടെന്നു ഡ്രൈവർമാരുടെ സഹായത്തിനെത്തിയ ഫാ. ഷെൽഡൻ ഒഎസ്ജെ ദീപികയോടു പറഞ്ഞു. കത്തോലിക്കാ സഭയുടെ ഗോഹട്ടിയിലെ സിബിസിഐ മേഖലാ കേന്ദ്രത്തിന്റെ സഹായത്തോടെ സഭയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങൾ വഴി പലയിടത്തും ഡ്രൈവമാർക്ക് അരി, ഗോതന്പ്, പയർവർഗങ്ങൾ,…
Read Moreപ്രമേഹമുള്ളവർ ശ്രദ്ധിക്കണം! ബ്ലാക്ക് ഫംഗസ് കേരളത്തിൽ പുതിയ രോഗമല്ല; ഇന്ത്യയിൽ കണ്ടുവന്നിരുന്നത് ഒരു ലക്ഷം ആളുകളിൽ 14 പേർക്ക് എന്ന നിരക്കില്‍; ലക്ഷണങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: മലപ്പുറത്ത് റിപ്പോർട്ട് ചെയ്തത് ഉൾപ്പെടെ 15 ബ്ലാക്ക് ഫംഗസ് കേസുകളാണ് കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു പുതിയ രോഗമല്ല. 2019ൽ 16 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകൾക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കിൽ നിന്നും കറുപ്പ് നിറത്തിലുള്ള ദ്രവം പുറത്തു വരിക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. വളരെ അപൂർവമായി മാത്രമേ ഈ രോഗം ഉണ്ടാകാറുള്ളൂ എന്നതിനാൽ ആരും അനാവശ്യമായി ഭയപ്പെടേണ്ടതില്ല. പ്രമേഹമുള്ളവർ കൂടുതലായി ശ്രദ്ധിക്കുക. ഗുരുതരമായ മറ്റു രോഗാവസ്ഥയുള്ള കോവിഡ് രോഗികളും കരുതലെടുക്കണം. ഡോക്ടർമാർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം. നേരത്തേ തന്നെ ലോകത്തിൽ ഈ രോഗത്തിന്റെ 40 ശതമാനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിലായിരുന്നു. ഒരു ലക്ഷം ആളുകളിൽ 14 പേർക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയിൽ ഈ രോഗം കണ്ടുവന്നിരുന്നത്.…
Read Moreക്യാപ്റ്റനും ടീമും റെഡി! വകുപ്പുകളിൽ ധാരണ; രണ്ടാം പിണറായി സർക്കാർ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും; സത്യപ്രതിജ്ഞ തത്സമയം കാണാൻ ചെയ്യേണ്ടത് ഇങ്ങനെ…
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരുമാണ് ഇന്നു ചുമതലയേൽക്കുന്നത്. ഉച്ചകഴിഞ്ഞു 3.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു സത്യപ്രതിജ്ഞാ ചടങ്ങ്. കോവിഡ് വ്യാപനവും തിരുവനന്തപുരത്തു ട്രിപ്പിൾ ലോക്ഡൗണും നിലവിലിരിക്കുന്പോൾ 500 പേരെ പങ്കെടുപ്പിച്ചു സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള സർക്കാർ നടപടി ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം ചടങ്ങിൽനിന്നു വിട്ടുനിൽക്കും. സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ഗവർണർക്കു പരാതി നൽകി. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം രാജ്ഭവനിൽ ചായസത്കാരവും തുടർന്ന് ആദ്യ മന്ത്രിസഭാ യോഗവും ചേരും. കോവിഡ് നിയന്ത്രണം, നിയമസഭാ സമ്മേളനം, കെ -റെയിൽ തുടങ്ങിയ വിഷയങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും. സത്യപ്രതിജ്ഞ തത്സമയം കാണാൻ സൗകര്യം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങ് കേരള സർക്കാർ വെബ്സൈറ്റിലൂടെയും സാമൂഹമാധ്യമങ്ങളിലൂടെയും…
Read Moreമെട്രോമാന്റെ മനസ്സിന് ഇളക്കമില്ല ! തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ പോലും നല്കിയ വാക്കുമറക്കുമ്പോള് വാക്ക് പാലിച്ച് ഇ.ശ്രീധരന്…
തെരഞ്ഞെടുപ്പ് ജയിക്കാനായി രാഷ്ട്രീയ നേതാക്കള്‍ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ ജയിച്ചു കഴിഞ്ഞാല്‍ ഇതെല്ലാം മറക്കുന്നവരാണ് ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നവരുടെ കാര്യം പിന്നെ പറയാനുണ്ടോ…എന്നാല്‍ പല കാര്യത്തിനും കേരളത്തിനു മാതൃകയായ മെട്രോമാന് ഇ ശ്രീധരന് ഇക്കാര്യത്തിലും കേരളത്തില്‍ ഒരു പുതിയ മാതൃക സൃഷ്ടിക്കുകയാണ്. മെട്രോമാന്റെ ഉറപ്പില്‍ മധുരവീരന് കോളനിയില്‍ ഇന്നലെ കൂടുതല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി വെളിച്ചം എത്തി. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച മെട്രോമാന് ഇ.ശ്രീധരന് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി നഗരസഭ മൂന്നാം വാര്‍ഡിലുള്‍പ്പെട്ട മധുരവീരന് കോളനിയിലെത്തിയപ്പോള്‍ അവിടുത്തെ ഒട്ടേറെ കുടുംബങ്ങള്‍ ഒരു സഹായം അഭ്യര്‍ഥിച്ചിരുന്നു. വീടുകളിലേക്കു വൈദ്യുതി ലഭ്യത ഉറപ്പാക്കണം,കുടിശ്ശിക തീര്‍ക്കാന്‍ സഹായിക്കണം എന്നിങ്ങനെയായിരുന്നു ആ ആവശ്യങ്ങള്‍. ജയിച്ചാലും തോറ്റാലും ആ സഹായം ഉറപ്പു നല്കി മെട്രോമാന് മടങ്ങുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അദ്ദേഹം ഉറപ്പിന്റെ ട്രാക്കില്‍…
Read Moreനല്ല കാര്യങ്ങൾ ചെയ്യാൻ അവർക്ക് കഴിയട്ടെ..! പുതുമുഖങ്ങൾ നിറഞ്ഞ പിണറായി മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് വി.ഡി. സതീശൻ
കൊച്ചി: രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശൻ അഭിനന്ദനങ്ങൾ അറിയിച്ചത്. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് പുതുമുഖങ്ങൾ നിറഞ്ഞ നാളെ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന മന്ത്രിസഭക്ക് അഭിനന്ദനങ്ങൾ. നമ്മുടെ കേരളത്തിനു വേണ്ടി ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാൻ അവർക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. അവർ ചെയ്യുന്ന ശരിയായ കാര്യങ്ങൾക്ക് പിൻതുണ നൽകിയും തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ക്രിയാത്മക പ്രതിപക്ഷമായി സഭയിൽ ഞങ്ങളുണ്ടാകും.
Read More