ഓപ്പറേഷന് പി ഹണ്ടില്‍ കുടുങ്ങി പതിമൂന്നുകാരന്. നെന്മാറ സ്വദേശിയായ പയ്യനാണ് കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരേയുള്ള കേരളാ പോലീസിന്റെ ഓപ്പറേഷനില്‍ കുടുങ്ങിയത്. അച്ഛന്റെ ഫോണില്‍ നിന്നാണ് ബാലന് അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചത്. സൈബര്‍ പോലീസ് വിദഗ്ധരുടെ നിരീക്ഷണത്തിലാണ് മൊബൈല്‍ ഐ.പി വിലാസം ഉപയോഗിച്ച് പതിമൂന്നുകാരനെ പോലീസ് പിടികൂടിയത്. ഓണ്‍ലൈന്‍ ക്ലാസിനായി ഉപയോഗിക്കുന്ന ഈ ഫോണ്‍ വിവര ശേഖരണത്തിനായി പോലീസ് പിടിച്ചെടുത്തു. ഇത്രയും പ്രായം കുറഞ്ഞ കുട്ടി പി ഹണ്ടില്‍ കുടുങ്ങുന്നത് ഇത് ആദ്യമായാണ്.
Read MoreCategory: Top News
വരുന്നൂ, വ്യാപാരികളുടെ രാഷ്ട്രീയ പാര്‍ട്ടി; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും; ചില സംഘടനകളുമായി യോജിച്ചു നീങ്ങും; വ്യാപാരി നേതാക്കൾ പറയുന്നതിങ്ങനെ…
കോഴിക്കോട്: കര്‍ഷക സംഘടനകളെ ഉള്‍പ്പെടുത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം നടക്കുന്നത്. ഈ മാസം അവസാനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ടി.നസറുദ്ദീന്‍ പറഞ്ഞു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക, വ്യാപാര ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണു പാര്‍ട്ടി രൂപീകരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും എല്ലാ മുന്നണികളോടും സമദൂരം പാലിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പാര്‍ട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ടു കര്‍ഷക സംഘടനകളുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അടുത്തയാഴ്ച ചേരുന്നുണ്ട്. സെക്രട്ടേറിയറ്റില്‍ ഔദ്യോഗിക പ്രഖ്യാപനം സംബന്ധിച്ചു തീരുമാനമുണ്ടാവുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.സേതുമാധവന് പറഞ്ഞു. ഒരു ലക്ഷം പേരെ പാര്‍ട്ടിയില്‍ അണിനിരത്താനാവുമെന്നാണ് ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്.
Read Moreജെസ്ന മംഗലാപുരത്തെ മതപഠന കേന്ദ്രത്തില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍! മുക്കൂട്ടുതറയില്‍ നിന്നു കാണാതായ പെണ്‍കുട്ടി ലൗജിഹാദിന്റെ ഇരയാണെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നു; പെണ്‍കുട്ടി ഗര്‍ഭിണി ?
കാഞ്ഞിരപ്പള്ളിക്കടുത്ത് മുക്കൂട്ടുതറയില്‍ നിന്നും രണ്ടു വര്‍ഷം മുമ്പ് കാണാതായ ജെസ്ന മരിയ ജെയിംസ് മംഗലാപുരത്തെ ഒരു ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ നിന്നും പുറത്തിറങ്ങുന്ന ഓണ്‍ലൈന്‍ പത്രമാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് യാതൊരു സ്ഥിരീകരണവും നല്‍കുന്നതുമില്ല എന്നതാണ് വാസ്തവം. എന്നാല്‍ പെണ്‍കുട്ടി ഇപ്പോള്‍ എവിടയെണ്ടന്നതിന്റെ കൃത്യമായ വിവരങ്ങള്‍ കേസ് നേരത്തേ അന്വേഷിച്ചിരുന്ന മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരിക്കും അടുത്ത കാലത്ത് കേസന്വേഷണം ഏറ്റെടുത്ത പത്തനംതിട്ട എസ്പി കെ.ജി സൈമണും അറിയാമായിരുന്നു എന്നാണ് സൂചന. ജെസ്ന എവിടെയുണ്ടെന്നതിനക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഇപ്പോള്‍ ഒന്നും തുറന്നു പറയാന്‍ കഴിയില്ലെന്നാണ് കെ ജി സൈമണ്‍ ആവര്‍ത്തിച്ചു പറയുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്തു. 2018 മാര്‍ച്ച് 22-ന് രാവിലെ 9.30-ന് വീട്ടില്‍ നിന്ന് മുണ്ടക്കയത്തേക്കു പോയ ജെസ്നയെയാണ്…
Read Moreവാക്സിൻ വിതരണത്തിന് കേരളം സുസജ്ജം; നാല് ജില്ലകളിൽ കോവിഡ് വാക്സിൻ ഡ്രൈ റണ്‍ ആരംഭിച്ചെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: വാക്സിൻ വിതരണത്തിന് കേരളം സുസജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ശീതീകരണ സംവിധാനം അടക്കം ക്രമീകരണങ്ങൾ പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. വാക്സിൻ വിതരണത്തിൽ കേരളത്തിന് മുൻഗണന കിട്ടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിലെത്തി കോവിഡ് വാക്സിന് ഡ്രൈ റൺ നടപടികൾ വിലയിരുത്തിയശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ നാല് ജില്ലകളിൽ കോവിഡ് വാക്സിൻ ഡ്രൈ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടത്തുക. രാവിലെ 9 മുതൽ 11 വരെയാണ് ഡ്രൈ റണ്‍. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. ഡ്രൈ…
Read Moreഈ കൊച്ചു കഥയെഴുത്തുകാരന്റെ ജീവിതം തന്നെ ഒരു കഥയാണ്! ചക്രക്കസേരയിലിരുന്ന്കൃഷ്ണജിത്ത് എഴുതുന്നു…
സ്വന്തം ലേഖകൻപുതുക്കാട്: പുതുവർഷത്തിൽ കൃഷ്ണജിത്ത് ആശംസകൾ നേരുന്നത് വെറും വാക്കുകൾ കൊണ്ടല്ല…സ്വന്തം ജീവിതം കാണിച്ചു തന്നുകൊണ്ടാണ്..ചക്രക്കസേരയിലിരുന്ന് കൃഷ്ണജിത്ത് എന്ന പന്ത്രണ്ടു വയസുകാരൻ കഥയെഴുതുന്പോൾ ഈ കൊച്ചുകഥയെഴുത്തുകാരന്റെ ജീവിതം തന്നെ പുതുവർഷത്തിൽ പ്രത്യാശ പകരുന്ന കഥ പോലെ…. ജ·നാ സെറിബ്രൽ പാൾസി ബാധിച്ച് കൈകാലുകൾക്ക് ചലനവൈകല്യവും സംസാരശേഷിയും കുറവായ കൃഷ്ണജിത്ത് ഒരു മാസം കൊണ്ട് എഴുതിയ പതിമൂന്നു കഥകൾ പുസ്തകമായി പുറത്തിറങ്ങിക്കഴിഞ്ഞു. പുതുവർഷത്തിൽ പുതിയ കഥകളെഴുതി അടുത്ത പുസ്തകമിറക്കാനുള്ള ഒരുക്കത്തിലാണ് കൃഷ്ണജിത്ത്. മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് ചെങ്ങാലൂർ രണ്ടാംകല്ല് സ്വദേശി വാലിപ്പറന്പിൽ പ്രമോദ്-ജിഷ ദന്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ കൃഷ്ണജിത്ത് തന്റെ മനസിലെ കഥകൾക്ക് രൂപം നൽകുന്നത്. ചെങ്ങാലൂർ സെൻറ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് കൃഷ്ണജിത്ത്. ലോക്ഡൗണിൽ ടിവിക്ക് മുന്നിലിരിപ്പുറപ്പിച്ച കൃഷ്ണജിത്തിന് അച്ഛൻ വാങ്ങിക്കൊടുത്ത മൊബൈൽ ഫോണാണ് കഥയെഴുത്തിന്റെ ലോകത്തേക്ക് ഈ കൊച്ചുമിടുക്കനെ മാറ്റിയത്. ഫോണിൽ ഇൻസ്റ്റാൾ…
Read Moreജാഗ്രത! ലോകത്തിന്റെ പാതി ഐഎസ് വലയിൽ; പുതുവര്‍ഷത്തില്‍ ലോകത്തെ ഏറ്റവുമധികം ആശങ്കപ്പെടുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു
ലണ്ടൻ: ലോകത്തിന്റെ പാതി ഐഎസ് വലയിൽ. പുതുവർഷത്തിൽ ലോകത്തെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന ഒരു റിപ്പോർട്ട് ചർച്ചയാകുന്നു. വരുന്ന വർഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലും വെല്ലുവിളിയും ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയുടെ വ്യാപനമായിരിക്കുമെന്നാണ് ലോകരാജ്യങ്ങൾ വിലയിരുത്തിയിരിക്കുന്നത്. ലോകത്തിന്റെ പാതിയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരത വേരുതാഴ്ത്തിക്കഴിഞ്ഞതായിട്ടാണ് അന്താരാഷ്ട്ര തലത്തിൽ വന്നിരിക്കുന്ന വിലയിരുത്തൽ. ചില രാജ്യങ്ങളിൽ അവർ പ്രത്യക്ഷത്തിൽതന്നെ പ്രവർത്തിക്കുന്പോൾ മറ്റുചില രാജ്യങ്ങളിൽ നിഗൂഢമായിട്ടാണ് പ്രവർത്തനം. മിക്ക രാജ്യങ്ങളിലും ഐഎസിന്റെ സ്ലീപ്പിംഗ് സെല്ലുകൾ സജീവമാണെന്നതാണ് വിലയിരുത്തൽ. യുഎൻ അടക്കമുള്ള ഏജൻസികൾ ലോക രാഷ്ട്രങ്ങൾക്ക് ഇതിനകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇങ്ങനെ മുന്നറിയിപ്പ് ലഭിച്ചരാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു എന്നതാണ് രാജ്യത്തിന് ആശങ്ക പകരുന്ന കാര്യം. ഐഎസ് വേരുകൾ കേരളത്തിലും ചുവടുറപ്പിച്ചിട്ടുണ്ടെന്ന വിവരവും കേന്ദ്ര ഏജൻസികൾ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഏതു നിമിഷവും ആക്ടീവ് ആയി മാറാൻ കഴിയുന്നവയാണ് ഐഎസിന്റെ നിശബ്ദമായി പ്രവർത്തിക്കുന്ന സ്ലീപ്പിംഗ്…
Read Moreകുരുക്ക്! ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും; സ്വപ്നയുടെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിഞ്ഞ ശേഷം അവരുമായി ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ലെന്നു സ്പീക്കര്‍
സ്വന്തം ലേഖകന്‍ കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്കു കൈമാറിയെന്ന ഗുരുതരമൊഴി സ്പീക്കര്ക്കെതിരേയുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്നു മൊഴിനല്‍കിയിട്ടുള്ളത്. ഇരുവരും മജിസ്ട്രേറ്റിനും കസ്റ്റംസിനും നല്കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്. അടുത്ത ആഴ്ച നോട്ടീസ് നല്കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം. എന്നാല്‍ സ്വര്‍ണക്കടത്ത് പ്രതികളുമായി ചേര്‍ത്തു തനിക്കെതിരേ ആരോപണം ഉയര്‍ന്ന സമയത്തു തന്നെ ഇതിനെതിരേ സ്പീക്കര്‍ രംഗത്തു വന്നിരുന്നു. ഒരുതരത്തിലും സ്വര്‍ണക്കടത്തില്‍ പങ്കാളിയാകുകയോ പ്രതികളെ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നും അദേഹം വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്ന സുരേഷിനെ അറിയാം അവരുമായി സൗഹൃദം ഉണ്ട്. പക്ഷെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിഞ്ഞ ശേഷം അവരുമായി ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു. അവരുടെ…
Read Moreദയാഭായി പാലായിൽ മത്സരിക്കും; എതിർസ്ഥാനാർഥികളെയോ മുന്നണികളെക്കുറിച്ചോ അറിയേണ്ടതില്ല; നിയമസഭ ജനസേവനത്തിനും നിയമനിർമാണത്തിനുമുള്ള വേദിയാകുമെന്ന് ദയാഭായി
റെജി ജോസഫ്കോട്ടയം: പ്രമുഖ മനുഷ്യാവകാശപ്രവർത്തക ദയാഭായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജകമണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കും. കാസർഗോട്ടെ എൻഡോസൾഫാൻ ബാധിതരുടെ അതിജീവന പോരാളികൂടിയായ ദയാഭായി കർഷകരുടേതുൾപ്പെടെ വിവിധ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാനുള്ള താൽപര്യത്തിലാണ് മത്സരത്തിനിറങ്ങുന്നത്. എതിർസ്ഥാനാർഥികളെയോ മുന്നണികളെക്കുറിച്ചോ അറിയേണ്ടതില്ലെന്നും ജീവിതം ജനങ്ങൾക്കായി സമർപ്പിച്ച തനിക്ക് നിയമസഭ ജനസേവനത്തിനും നിയമനിർമാണത്തിനുമുള്ള വേദിയാകുമെന്നും 80കാരിയായ ദയാഭായി പറഞ്ഞു. നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള ചെലവിനു പുറമേ ഒരു പ്രസ്താവന മാത്രമേ പ്രചാരണത്തിന് ഇറക്കാൻ ആഗ്രഹിക്കുന്നുള്ളൂ. എന്നാൽ നിയോജകമണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും ജനങ്ങളെ നേരിൽ സന്ദർശിച്ച് അവർക്കൊപ്പം താമസിച്ച് ആശയവിനിമയം നടത്തും. പാലാ പൂവരണി പുല്ലാട്ട് മാത്യു -എലിക്കുട്ടി ദന്പതികളുടെ 14 മക്കളിൽ മൂത്തയാളാണ് മേഴ്സി മാത്യു എന്ന ദയാഭായി. നിയമം, സാമൂഹിക സേവനം എന്നിവയിൽ ബിരുദങ്ങൾ നേടിയിട്ടുള്ള ദയാഭായി വിവിധ സംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങളിലെയും പ്രവർത്തനങ്ങൾക്കുശേഷം മധ്യപ്രദേശിലെ ചിന്ദ്വാഡയിൽ ടിൻസായി, ബാറുൾ ഗ്രാമങ്ങളിൽ…
Read Moreബാറിലിരുന്നാൽ വരാത്ത വൈറസ് തിയറ്ററിലെത്തുമെന്ന് നാസ കണ്ടുപിടിച്ചോ? സിനിമാ തിയറ്റർ മുതലാളിമാരെ എന്തിന് കൊള്ളാം? ജോയ് മാത്യുവിന്റെ പരിഹാസം
കോഴിക്കോട്: സിനിമാ തിയറ്ററുകൾ തുറക്കാത്തതിൽ വിമർശനവുമായി നടൻ ജോയ് മാത്യു. വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചിട്ടും സിനിമാശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകാത്തതിലാണു ജോയ് മാത്യുവിന്റെ വിമർശനം. ബാറിലിരുന്നാൽ വരാത്ത വൈറസ് തിയറ്ററിലെത്തുമെന്ന് നാസ കണ്ടുപിടിച്ചോ എന്നും അദ്ദേഹം പരിഹസിച്ചു. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ് സിനിമാ തിയറ്റർ മുതലാളിമാരെ എന്തിന് കൊള്ളാം? കോവിഡ് 19 എന്ന മഹാമാരിയെ പ്പേടിച്ച് പൊതുയിടങ്ങൾ എല്ലാം കൊട്ടിയടച്ച കൂട്ടത്തിൽ സിനിമാശാലകളും അടച്ചു. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ തൊഴിലും വരുമാനവും ഇല്ലാത്തവരായി. ഇപ്പോൾ കാര്യങ്ങൾ നേരെയായിത്തുടങ്ങിയിരിക്കുന്നു. വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. കൊറോണയെപ്പേടിച്ചു വീട്ടിലിരുന്നവരിൽ എണ്‍പത് ശതമാനവും വോട്ട് ചെയ്യാനെത്തി. എന്നിട്ടും സിനിമാശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകാത്തത് എന്തുകൊണ്ടായിരിക്കാം? തമിഴ് നാട്ടിലും കർണാടകയിലും തിയറ്ററുകൾ…
Read Moreചേലാമറ്റത്തെ കൂട്ടമരണം! വാട്സാപ്പിലൂടെ മാപ്പ് ചോദിച്ചും യാത്ര പറഞ്ഞും അവർ പോയി; മരിക്കുന്നതിനു തലേ ദിവസം വരെ സുഹൃത്തുക്കളെ നേരിൽ കണ്ടും മറ്റും വിശേഷങ്ങൾ പങ്കുവച്ചിരുന്നു
പെരുമ്പാവൂർ: ചേലാമറ്റത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ദന്പതികളുടെയും രണ്ടു മക്കളുടെയും സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. പോലീസ് സർജ്ജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനകൾക്കു ശേഷമായിരിക്കും സംസ്കാരം. ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടിൽ പത്ഭനാഭന്റെ മകൻ ബിജു (46) ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കൽ അമ്പിളി (39) മകൾ ആദിത്യ (15) മകൻ അർജുൻ(13) എന്നിവരാണ് വീടിനകത്ത് ഇരു കയറുകളിലായി ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചിട്ടിനടത്തിപ്പിനെ തുടർന്നുണ്ടായ ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ചിട്ടിനടത്തിപ്പിലൂടെ ലഭിച്ച പണം പലർക്കും ബിജു വായ്പയായി നൽകിയിരുന്നു. കോവിഡ് പിടിമുറുക്കിയതോടെ ഇത്തരത്തിൽ നൽകിയ പണം പലതും തിരികെ നൽകിയില്ല. ഇതോടെ ചിട്ടി ലഭിച്ചവർക്ക് പണം നൽകാൻ കഴിയാതെ വന്നു. പലർക്കും ബിജു പണം നൽകാനുമുണ്ട്. പലരും ബിജുവിനും പണം കൊടുക്കാനുമുണ്ട്. ഇതോടെ പണം ലഭിക്കാനുള്ള പലരും പണം ചോദിച്ചു വിളികളും ബഹളങ്ങളും ഉണ്ടായി.…
Read More