കാസര്‍ഗോഡ്: ഹണി ട്രാപ്പിലൂടെ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മധൂര്‍ ഉളിയത്തടുക്ക സ്വദേശി നൗഫലി(39)നെയാണ് വിദ്യാനഗര്‍ പോലീസ് പിടികൂടിയത്. അണങ്കൂര്‍ കൊല്ലമ്പാടിയിലെ അബ്ദുല്‍ ഖാദറില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. സമൂഹമാധ്യമത്തിലൂടെ ഖാദറുമായി പരിചയം സ്ഥാപിച്ച യുവതിയുമൊത്തുള്ള നഗ്നചിത്രം തന്റെ കൈയില്‍ ലഭിച്ചിട്ടുള്ളതായും അത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് നൗഫല്‍ പണം തട്ടാന്‍ ശ്രമിച്ചത്. ആദ്യം 25 ലക്ഷം രൂപയും അത്രയും തുക കൈയിലില്ലെന്ന് പറഞ്ഞപ്പോള്‍ പത്തുലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. 50,000 രൂപ നല്കിയ ഖാദര്‍ പ്രതിയുടെ സമ്മര്‍ദം തുടര്‍ന്നപ്പോള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാക്കി തുക നല്‍കാമെന്നേറ്റ് വിളിച്ചുവരുത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ മൊബൈല്‍ പോലീസ് പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. സംഘത്തില്‍ യുവതികളുള്‍പ്പെടെ കൂടുതല്‍ പേരുള്ളതായാണ് പോലീസിന് ലഭിച്ച വിവരം. നേരത്തേ പലരേയും ഹണി ട്രാപ്പില്‍ കുടുക്കി പണം…
Read MoreCategory: Top News
ഇന്ധന നികുതി വരുമാനം എട്ടു മാസം 1.6 ലക്ഷം കോടി! ലോകത്ത് ഏറ്റവും കൂടിയ ഇന്ധനനികുതിയുള്ള രാജ്യമെന്ന ദുഷ്പേര് ഇന്ത്യക്കു സ്വന്തം
ജോര്‍ജ് കള്ളിവയലില്‍ ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടിയ ഇന്ധനനികുതിയുള്ള രാജ്യമെന്ന ദുഷ്പേര് ഇന്ത്യക്കു സ്വന്തം. ഇന്ത്യയിലെ ഇന്ധനനികുതി 69 ശതമാനമായാണു കൂട്ടിയത്. കോവിഡ് ദുരിതത്തിനിടയിലും പെട്രോള്‍, ഡീസല്‍ നികുതിയിനത്തില്‍ കേന്ദ്രസര്‍ക്കാരിന് ഈ വര്‍ഷം എട്ടു മാസത്തില്‍ ലഭിച്ചത് 1.6 ലക്ഷം കോടി രൂപ! ഇന്ധനനികുതിയില്‍ മാത്രം കോവിഡ് കാലത്ത് അധികമായി പിഴിഞ്ഞെടുത്തത് 46,000 കോടി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ മാത്രം പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവയിനത്തില്‍ കേന്ദ്രസര്‍ക്കാരിനു കിട്ടിയത് 1.6 ലക്ഷം കോടി രൂപയാണ്. കോവിഡ് ഇല്ലാതിരുന്ന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കിട്ടിയതാകട്ടെ 1.14 ലക്ഷം കോടി രൂപ മാത്രം. കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ടിലാണു മുന്‍ വര്‍ഷത്തെ നികുതി വരുമാനം വ്യക്തമാക്കുന്നത്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില വളരെ താഴ്ന്നു നില്ക്കുമ്പോഴാണു കുത്തനെ നികുതി കൂട്ടി സാധാരണക്കാരെ പിഴിയുന്നത്.…
Read Moreകോവിഡ് വാക്സിനു 250 രൂപ നിരക്കിൽ വിതരണത്തിനു സാധ്യത! 30 കോടി പേർക്ക് ആദ്യ ഘട്ടത്തിൽ കോവിഡ് വാക്സിൻ ലഭിക്കും; ആദ്യ പരിഗണന ആരോഗ്യ പ്രവർത്തകർക്ക്
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് വാക്സിന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 250 രൂപ നിരക്ക് നിശ്ചയിച്ച് വിതരണം ചെയ്യാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ട്. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് സിറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രസർക്കാരുമായി കരാറിലെത്തിയേക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, കോവിഡ് വാക്സിൻ വിതരണത്തിന് അടിയന്തര അനുമതി തേടി ഭാരത് ബയോടെക്കും ഡിസിജിഐക്ക് അപേക്ഷ നൽകി. സ്വകാര്യവിപണിയിൽ വാക്സിൻ ഒരു ഡോസിന് 1000 രൂപയെങ്കിലും വില നൽകേണ്ടി വരുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനെവാല നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, വലിയ തോതിൽ വാക്സിൻ ശേഖരിക്കാനുള്ള സർക്കാരിന്റെ നീക്കത്തത്തുടർന്നാണു വിലകുറച്ചതെന്നാണ് സൂചന. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്സ്ഫെഡ് സർവകലാശാലയും അസ്ട്രാസെനേകയുമായി ചേർന്നാണ് കോവിഷീൽഡ് എന്ന വാക്സിൻ വികസിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ ഐസിഎംആറുമായി ചേർന്നാണ് ഭാരത് ബയോടെക് വാക്സിൻ വികസനം നടത്തുന്നത്. നിലവിൽ മൂന്നാംഘട്ട പരീക്ഷണത്തിലുള്ള ഈ വാക്സിൻ രാജ്യത്തെ…
Read Moreസ്വര്‍ണക്കടത്തിലെ ഉന്നതന് ആരാണ് ? ദൈവത്തിന്റെ നാമത്തിലുള്ള നേതാവെന്ന് കെ സുരേന്ദ്രൻ; പേരുപറയാതെ വെളിപ്പെടുത്തലിലൂടെ പ്രതിപക്ഷവും; സ്വപ്ന മായ്ച്ച് കളഞ്ഞ വാട്സാപ്പിലെ ആ ഉന്നതനെ തിരഞ്ഞ് കേരളവും
ജോണ്സണ് വേങ്ങത്തടം കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ഉള്‍പ്പെടെയുള്ള ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം ശക്തിപ്രാപിച്ചപ്പോള്‍ സ്വര്‍ണ, ഡോളര്‍ കടത്തില്‍ ഒരു ഉന്നതനെ ചുറ്റിപ്പറ്റി വാര്‍ത്തകള്‍ നിറയുന്നു. കേരളം ചോദിക്കുന്നു ഈ ഉന്നതന് ആരാണ്. പ്രതിപക്ഷ കക്ഷികള്‍ ഉന്നതനെ ചുറ്റിപ്പറ്റിയുള്ള പത്രസമ്മേളനങ്ങളും പ്രസ്താവനകളും പുറത്തിറക്കുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തുടങ്ങിയവര്‍ ഉന്നതനെ വ്യാഖ്യാനിച്ചു മുന്നില്‍ നില്ക്കുന്നു. ദൈവത്തിന്റെ നാമത്തിലുള്ള നേതാവാണെന്നു പോലും സുരേന്ദ്രന് പ്രസ്താവന ഇറക്കി കഴിഞ്ഞു. പേരു പറയാതെ വെളിപ്പെടുത്തലിലൂടെ പ്രതിപക്ഷം ഉന്നതനെ വരിഞ്ഞുമുറുക്കുകയാണ്. രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്ന് സംശയിക്കുന്ന ഭരണഘടനാ പദവിയുള്ള ഉന്നത നേതാവിനെയാണ് സ്വപ്ന മൊഴികളില്‍ നിറയ്ക്കുന്നത്. ഇദേഹത്തിന്റെ വിദേശ യാത്രകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുകയാണ്. ഈ യാത്രകളില്‍ ഭൂരിഭാഗവും യുഎഇയിലേക്കായിരുന്നു. നാലു യാത്രകളില്‍ സ്വര്‍ണക്കടത്തു കേസ് പ്രതി…
Read Moreഅത്ര വലിയ ആനക്കാര്യമല്ല..! ചില ദിവസങ്ങളിൽ കൂടും, ചില ദിവസങ്ങളിൽ കുറയും; ഇന്ധനവില വർധന ജനങ്ങളെ ബാധിക്കില്ല, 83 രൂപയാണോ വലിയ കാര്യമെന്ന് കെ. സുരേന്ദ്രൻ
എറണാകുളം: ഇന്ധനവില വർധനവിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ധന വിലവർധന ജനങ്ങളെ ബാധിക്കില്ലെന്നും ചില ദിവസങ്ങളിൽ വില കൂടുമെന്നും ചില ദിവസങ്ങളിൽ കുറയുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇന്ധനവില വർധനവിനു പ്രധാന കാരണം യുപിഎ സർക്കാരാണ്. ഇന്ധനവില നിർണയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിൽനിന്ന് എടുത്തുകളഞ്ഞതു കോണ്‍ഗ്രസാണ്. ആ തീരുമാനം എളുപ്പത്തിൽ തിരുത്താൻ കഴിയില്ല. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്ത് പെട്രോളിന് 87 രൂപ വരെ ഉയർന്നിട്ടുണ്ട്. ഇപ്പോൾ 83 രൂപയായതാണോ വലിയ കാര്യമെന്നും സുരേന്ദ്രൻ ചോദിച്ചു. ഇന്ധന വിലവർധനവിനെതിരെ താൻ വണ്ടിയുന്തി പ്രതിഷേധിച്ചതു പ്രതിപക്ഷത്തിരിക്കുന്പോഴാണ്. ഇപ്പോൾ വണ്ടിയുന്താൻ വേറെ ആളുകളുണ്ട്. ഇതൊന്നും അത്ര വലിയ ആനക്കാര്യമല്ല. ജനക്ഷേമ പ്രവർത്തനങ്ങളാണു തങ്ങളുടെ ലക്ഷ്യമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി സുരേന്ദ്രൻ പറഞ്ഞു. ഇന്ധനവില ചില ദിവസങ്ങളിൽ കൂടും, ചില ദിവസങ്ങളിൽ കുറയും. ആരാണ് ഇതൊക്കെ ശ്രദ്ധിക്കുന്നത്. ഇതൊന്നും ജനങ്ങളെ…
Read Moreകർഷക സമരത്തിൽ വിള്ളൽ വീഴ്ത്താൻ കേന്ദ്ര സർക്കാർ തന്ത്രം മെനഞ്ഞു ; കുടില നീക്കം വിലപ്പോകില്ലെന്ന് കര്‍ഷകര്‍ ; ഹരിയാനയില്‍ നിന്നുള്ള കര്‍ഷക ഉത്പാദക സംഘം നിയമത്തെ പിന്തുണച്ച് കൃഷിമന്ത്രിയെ കണ്ടു
സെബി മാത്യുന്യൂഡല്ഹി: ഭാരത് ബന്ദ് ഉള്‍പ്പെടെ സമരം കടുപ്പിച്ച് കര്‍ഷകര്‍ നിലപാടില്‍ ഉറച്ചു നില്ക്കുമ്പോള് ഒരു ചെറിയ വിഭാഗത്തെ അടര്‍ത്തിയെടുത്ത് സമരം പൊളിക്കാനുള്ള നീക്കവുമായി ബിജെപി സര്‍ക്കാര്‍. ഹരിയാനയില്‍ നിന്നുള്ള കര്‍ഷക ഉപ്ദാക സംഘടനകളുടെ ഒരു സംഘം പുതിയ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നു എന്നു വ്യക്തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ ഈ സംഘങ്ങള്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന സംഘടനകളാണെന്നും സമരത്തില്‍ വിള്ളലുണ്ടാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന് വ്യക്തമാക്കി. നിയമത്തെ അനുകൂലിച്ച് ഒരു സംഘംനിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടില്‍ വിവിധ കര്‍ഷക സംഘടനകള്‍ സമരത്തില്‍ ഉറച്ചു നില്‍ക്കുന്നതിനിടെയാണ് ഹരിയാനയില്‍ നിന്നുള്ള ഒരു സംഘം കര്‍ഷകര്‍ നിയമത്തെ അനുകൂലിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തിയത്. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളുടെ മൂന്നു സംഘങ്ങള്‍ ആണ് ഇന്നലെ…
Read Moreപുലർച്ചെ എഴുന്നേൽക്കാൻ വൈകി; വാക്കത്തി ഉപയോഗിച്ച് മകളെ തലയ്ക്ക് വെട്ടിപരിക്കേൽപ്പിച്ച് പിതാവ്; വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ വിരലറ്റുപോയി; ഞെട്ടിക്കുന്ന സംഭവം നടന്നത് കോട്ടയം കറുകച്ചാലിൽ
കറുകച്ചാൽ: പിതാവിന്റെ വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച പതിനേഴുകാരിയെ അടിയന്തര ശസ്ത്രക്രിയയക്കു വിധേയമാക്കി. വെട്ടേറ്റു മുറിഞ്ഞ പെണ്‍കുട്ടിയുടെ വിരൽ തുന്നി ചേർത്തശേഷം ഇവരെ ബന്ധുവീട്ടിലേക്കു മാറ്റുകയും ചെയ്തു. സംഭവത്തിൽ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്ത കറുകച്ചാൽ പച്ചിലമാക്കൽ മാവേലിതാഴെയിൽ രഘു (48) റിമാൻഡിലാണ്. ഇന്നലെ രാവിലെ 7.30നായിരുന്നു സംഭവം. മകൾ എഴുന്നേൽക്കാൻ താമസിച്ചെന്നാരോപിച്ച് രഘു വാക്കത്തിയുമായി മുറിയിലെത്തിയശേഷം വഴക്കുണ്ടാക്കുകയും വാക്കത്തികൊണ്ടു മകളുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു. തലയിൽനിന്നും രക്തം വാർന്നൊഴുകിയതിനെ തുടർന്നു നിലവിളിച്ചപ്പോൾ ഇയാൾ വീണ്ടും വാക്കത്തി കൊണ്ട് വെട്ടി. വെട്ട് തടയുന്നതിടിയിൽ മകളുടെ വലതുകയ്യിലെ മോതിരവിരൽ മുറിഞ്ഞു തൂങ്ങി. ഇതോടെ വീട്ടിൽ നിന്നും ഇറങ്ങിയോടിയ മകൾ സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്നു നാട്ടുകാർ ചേർന്നു പെണ്‍കുട്ടിയെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽകോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ കറുകച്ചാൽ പോലീസ് രഘുവിനെ പിടികൂടുകയായിരുന്നു.…
Read Moreസ്വർണക്കടത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണനു നേരിട്ട് പങ്ക്; അധോലോക സംഘങ്ങളെ സഹായിക്കാൻ നേതാക്കൾ പദവികൾ ദുരുപയോഗം ചെയ്തെന്ന ഗുരുതര ആരോപണവുമായി സുരേന്ദ്രൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പുദിനം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരേ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനു നേരിട്ട് പങ്കുണ്ടെന്നാണ് സുരേന്ദ്രന്റെ ആരോപണം. സ്പീക്കർ സ്വർണക്കടത്തിനെ സഹായിച്ചു. അദ്ദേഹത്തിന്റെ വിദേശയാത്രകൾ ദുരൂഹമാണ്. മന്ത്രിമാരും സ്വർണക്കടത്തിനെ സഹായിച്ചിട്ടുണ്ട്. അധോലോക സംഘങ്ങളെ സഹായിക്കാൻ നേതാക്കൾ പദവികൾ ദുരുപയോഗം ചെയ്തത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിയാണു തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയം. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ മുദ്രവച്ച കവറിൽ കൈമാറുന്പോൾ ഞെട്ടിക്കുന്ന വിവരങ്ങളെന്നു കോടതി പറയുന്നത് ആദ്യമായിട്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു. പാലാരിവട്ടം പാലം കേസ് നല്ല രീതിയിൽ അന്വേഷിച്ചാൽ കൂടുതൽ മുസ്ലീം ലീഗ് നേതാക്കൾ അകത്താവുമെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു.
Read Moreഅഞ്ച് ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറിൽ കനത്ത പോളിംഗ്; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര; വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ച് ജില്ലകളിൽ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂവാണ് കാണപ്പെടുന്നത്. തിരുവനന്തപുരം പേട്ടയിലെ മൂന്നു ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം തകരാറിലായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള വോട്ടെടുപ്പ് ഇന്നു രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളിലെ 6,911 വാർഡുകളിലേക്കാണ് വോട്ടെടുപ്പു നടക്കുന്നത്. ആകെ 88,26,620 വോട്ടർമാരാണ് ഈ അഞ്ചു ജില്ലകളിലുള്ളത്. ഇതിൽ 42,530 പേർ കന്നിവോട്ടർമാരാണ്. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. കോവിഡിൻറെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്പോഴും പുറത്തു പോകുന്പോഴും സാനിറ്റൈസർ നൽകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തപാൽ വോട്ടിന് അവസരം ലഭിക്കാത്ത കോവിഡ് രോഗികൾക്കും ക്വാറന്ൈറനിൽ കഴിയുന്നവർക്കും വോട്ടിംഗിന്റെ അവസാനമണിക്കൂറിൽ വോട്ട് ചെയ്യാം. വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞു…
Read Moreക്ലാസ്മുറിയിലെ കല്യാണം ! പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റില്ലെന്നു വ്യക്തമാക്കി മാതാപിതാക്കള്‍; എന്നാല്‍ ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം അസാധുവെന്ന് അധികൃതരും; പുതിയ സംഭവങ്ങള്‍ ഇങ്ങനെ…
ആന്ധ്രാപ്രദേശില്‍ ക്ലാസ്മുറിയില്‍വച്ച് സഹപാഠിയെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കള്‍. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് ആന്ധ്രപ്രദേശ് മഹിളാ കമ്മിഷന് അഭയം നല്കി. കൗണ്‍സിലിംഗിനായി പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. ആണ്‍കുട്ടിയുടെ കുടുംബവുമായും കമ്മിഷന് അംഗങ്ങള്‍ സംസാരിച്ചു. ഇരുവര്‍ക്കും പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ വിവാഹം അസാധുവാണെന്നും അധികൃതര്‍ വ്യക്തമാക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ഡ്രിയിലെ സ്കൂളിലാണ് പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ വിവാഹം കഴിച്ചത്. ആണ്‍കുട്ടി പെണ്‍കുട്ടിയെ താലികെട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍രോഷം ഉയര്‍ന്നു. സ്ഥലത്ത് ഉണ്ടായിരുന്ന മൂന്നു കുട്ടികള്‍ക്കെതിരെ സ്കൂള്‍ അധികൃതര്‍ നടപടി എടുത്തിരുന്നു. നവംബര്‍ ആദ്യവാരമാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണിക്കാനായിരുന്നു ആളൊഴിഞ്ഞ മുറിയിലെ താലികെട്ട്. ആരെങ്കിലും വരുന്നതിന് മുന്‍പ് വേഗം താലികെട്ടാന്‍ വീഡിയോ പകര്‍ത്തിയ സുഹൃത്ത് ഉപദേശിക്കുന്നതും കേള്‍ക്കാം. നെറ്റിയില്‍ സിന്ദൂരം അണിയിക്കാനും പെണ്‍കുട്ടി പറയുന്നുണ്ട്. എന്തായാലും സംഭവം…
Read More