വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്രതീക്ഷിതമായി മോഹന്‍ലാലിന്റെ തേവരയിലെ വീട്ടിലെത്തിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സഹസംവിധായകനും തിരക്കഥാകൃത്തുമായ മനോജ് പട്ടത്തില്‍. കൊച്ചിയില്‍ ടാറ്റാ സ്കൈയില്‍ സര്‍വീസ് എഞ്ചിനീയറായിരുന്ന സമയത്താണ് ജോലിസംബന്ധമായി കാര്യത്തിനായി മനോജ് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ എത്തിയത്. മോഹന്‍ലാലിന്റെ വീട്ടു മുറ്റത്തു കൂടി നടന്നപ്പോള്‍ കണ്ട ചില കാഴ്ചകള്‍ ആദ്യം സംശയം ജനിപ്പിച്ചെങ്കിലും പിന്നീട് കസ്റ്റമറുടെ പേര് സുചിത്ര എന്നാണെന്നറിഞ്ഞതോടെ ഇത് മോഹന്‍ലാലിന്റെ വീടാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് മനോജ് പറയുന്നു. പിന്നീട് മോഹന്‍ലാലിനെ പ്രതീക്ഷിച്ചു നിന്ന കാര്യവും അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുത്ത കാര്യവുമെല്ലാം മനോജ് പറയുന്നു. മനോജിന്റെ കുറിപ്പ് ഇങ്ങനെ… ”പത്തു പതിനാലു കൊല്ലം മുന്‍പാണ്. 2006 ല്‍, കൊച്ചിയില്‍ ടാറ്റാ സ്കൈയില്‍ സര്‍വീസ് എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന സമയം.(ഞങ്ങള്‍ കുറച്ചു പേരെ ജീവിതത്തില്‍ നിവര്‍ന്നു നില്ക്കാന് കരുത്തേകിയ കമ്പനിയാണ് ടാറ്റാ സ്കൈ..) ഒരു ദിവസം ഏതാണ്ട് ഒരുച്ച സമയം. ഓഫിസില്‍…
Read MoreCategory: Top News
ഭാരത് ബന്ദിന് പിന്തുണയുമായി ഡൽഹിയിലേക്ക് കർഷകരുടെ ഒഴുക്ക്; കേരളം ഉൾപ്പെടെ അഞ്ചുസംസ്ഥാനങ്ങളിലെ കർഷകർ സമരത്തിൽ പങ്കെടുക്കുന്നു; സമരക്കാരുടെ പക്കൽ കരുതലായി ആറുമാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങള്‍
സെബി മാത്യുന്യൂഡല്ഹി: വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത ബന്ദിന് പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഡല്‍ഹി അതിര്‍ത്തികളിലേക്ക് ഒഴുകി എത്തുന്നു. ഇതിനോടകം തന്നെ, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും സന്നദ്ധ പ്രവര്‍ത്തകരും ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ എത്തി കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒപ്പം സമരം ചെയ്യുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി ഡല്‍ഹി അതിര്‍ത്തി പങ്കിടുന്ന അഞ്ചു സ്ഥലങ്ങളിലാണ് കര്‍ഷകര്‍ സര്‍വ്വ സന്നാഹങ്ങളുമായി തമ്പടിച്ചിരിക്കുന്നത്. പ്രധാനമായും സിംഗു അതിര്‍ത്തി കേന്ദ്രീകരിച്ചാണ് കര്ഷകര്കര് സമരം ചെയ്യുന്നത്. സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കുള്ള സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും സംസ്ഥാന മന്ത്രിമാരും ഇന്ന് ഇവിടം സന്ദര്‍ശിക്കുന്നുണ്ട്.നൂറുകണക്കിന്ന് ട്രാക്ടറുകളും ട്രക്കുകളും ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഭക്ഷണവും അവശ്യവസ്തുക്കളുമായി ഇവിടെ ക്യാമ്പ് ചെയ്യുന്നു. കര്‍ഷക സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതോടെ സമരമുഖത്തെ…
Read Moreഉന്നതനെക്കാണാന് സ്വപ്ന പൊതിയുമായി പോകുമായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന് ! സ്വപ്നയുടെ വാട്സ് ആപ്പ് സന്ദേശങ്ങള്‍ കണ്ട എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ഞെട്ടല്‍…
സ്വര്‍ണക്കടത്ത് കേസ് നിര്‍ണായക വഴിത്തിരിവിലേക്കെന്ന് സൂചന. രണ്ടു വര്‍ഷത്തെ സന്ദേശങ്ങളാണ് സ്വപ്നയുടെ ഫോണില്‍ നിന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെടുത്തത്. ഡോളര്‍ കടത്തിലടക്കം സുപ്രധാന വിവരങ്ങളുള്ള ചാറ്റുകളാണിവ. ഇ.ഡിയില്‍നിന്നു വിശദാംശങ്ങള്‍ വാങ്ങി കസ്റ്റംസ് നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെയാണു മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ഈ തെളിവുകള്‍ വമ്പന്മാരിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും സൂചനയുണ്ട്. സ്വപനയുടെ വെളിപ്പെടുത്തല്‍ ഉന്നത നേതാവിന്റെ പങ്ക് വ്യക്തമാക്കിയതായാണ് വിവരം. ഫോണില്‍ നിന്നു കണ്ടെടുത്ത വാട്സ്ആപ്പ് സന്ദേശങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്. രണ്ടു വര്‍ഷത്തെ സന്ദേശങ്ങളാണ് സ്വപ്നയുടെ ഫോണില്‍ നിന്നു ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയത്. ഡോളര്‍ കടത്തിലടക്കം സുപ്രധാന വിവരങ്ങളുള്ള ചാറ്റുകളാണിവ. ഇ.ഡിയില്‍നിന്നു വിശദാംശങ്ങള്‍ വാങ്ങി കസ്റ്റംസ് നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെയാണു മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്നു മുതല്‍ രണ്ടു ദിവസം നടത്തിയ മൊഴിയെടുക്കല്‍…
Read Moreകട്ടപ്പനയിൽ രണ്ട് പേരെ ഉറക്കത്തിൽ കഴുത്തറത്തു കൊന്നു; സുഹൃത്തുക്കളെ നിഷ്കരുണം കൊലനടത്തിയത് സാമ്പത്തികം സംബന്ധിച്ച തർക്കം; നടുക്കത്തിൽ സമീപവാസികൾ
കട്ടപ്പന: ഇരട്ടയാർ വലിയ തോവാളയിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു.ഒരു വീട്ടിൽ താമസിച്ചിരുന്നവർ തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളായ ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇരുവരെയും പ്രതി കറുത്തറത്താണ് കൊലപ്പെടുത്തിയത്. ഷുക്ക് ലാലിന്റെ ഭാര്യ വാസന്തി തലയിൽ വെട്ടേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ജാർഖണ്ഡ് ഗോഡ ജില്ലയിൽ പറയ് യാഹൽ സ്വദേശി സഞ്ജയ് ബാസ്കി (30) പിടിയിലായി. ഉറക്കത്തിലാണ് രണ്ടു പേരെയും തലയറത്തു കൊലപ്പെടുത്തിയത്. ഇയാളെ പിടികൂടുന്നതിനിടെ കട്ടപ്പന ഡിവൈഎസ്പിക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ സമീപത്തെ ഏലത്തോട്ടത്തിൽ വച്ചാണ് പിടികൂടിയത്. ഇവർ നാട്ടിൽ വന്നിട്ട് അഞ്ച് മാസം ആകുന്നതേയുള്ളൂ ഉള്ളൂ. മരിച്ച ആളുകളും പ്രതിയും ബന്ധുക്കളാണ് സാമ്പത്തിക തർക്കമാണ് കാരണം എന്നാണ്…
Read Moreഅഞ്ചു ജില്ലകൾ അവസാന ഓട്ടത്തിൽ; വിധിയെഴുതുന്നത് 88 ലക്ഷത്തോളം വോട്ടർമാർ; നാളെ രാവിലെ ഏഴുമുൽ വോട്ടടുപ്പ്
എംജെ ശ്രീജിത്ത്തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്. 88 ലക്ഷത്തോളം വോട്ടർമാരാണ് വിധിയെഴുതുന്നത്. ആവേശകരമായ പരസ്യപ്രചാരണത്തിന് ശേഷം നിശബ്ദ പ്രചാരണത്തിൽ 88 ലക്ഷത്തോളം വോട്ടർമാരാണ് വിധിയെഴുതുന്നത്. ആവേശകരമായ പരസ്യപ്രചാരണത്തിന് ശേഷം നിശബ്ദ പ്രചാരണത്തിന് കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും വാശിയേറിയ പരസ്യപ്രചാരണത്തിനാണ് അഞ്ച് ജില്ലകളും സാക്ഷ്യംവഹിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും വാശിയേറിയ പരസ്യപ്രചാരണത്തിനാണ് അഞ്ച് ജില്ലകളും അഞ്ച് ജില്ലകളും സാക്ഷ്യംവഹിച്ചത്. നിശബ്ദ പ്രചാരണത്തിലേക്ക് ഇന്ന് മുന്നണികൾ കടക്കുമ്പോൾ ആത്മ വിശ്വാസത്തിനൊപ്പം ആശങ്കകളുമുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ ദേശീയ ശ്രദ്ധയിലേക്ക് എത്തിയതോടെ മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടമായി ഇവിടം മാറിയിട്ടുണ്ട്.അതേസമയം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നേരിട്ടുള്ള പോര് എൽഡിഎഫും യുഡിഎഫും തമ്മിലാണ്. കോർപ്പറേഷനും നാല് മുൻസിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തും നിലനിർത്തുക എന്നതാണ് എൽഡിഎഫിന് മുന്നിലെ ലക്ഷ്യം. തിരുവനന്തപുരം കോർപ്പറേഷനും ജില്ലയിലെ പതിനഞ്ച് ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ നീക്കങ്ങൾ.…
Read Moreഞങ്ങളെ കൊല്ലാതിരിക്കാൻ പറ്റുമോ? റോക്കറ്റ് പോലെ ഇന്ധനവില; ഇന്ന് പെട്രോളിന് 30 പൈസയുടെയും ഡീസലിന് 27 പൈസയുടെയും വർധന
കൊച്ചി: കത്തിച്ചുവിട്ട റോക്കറ്റുപോലെ മുകളിലേക്കു കുതിച്ചുയരുകയാണ് ഇന്ധനവില. ഇന്ന് പെട്രോളിന് 30 പൈസയുടെയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 84.08 രൂപയും ഡീസലിന് 78.12 രൂപയുമായി. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍വില 85 രൂപ കടന്നു. ഡീസലിന് 80 രൂപയ്ക്ക് അടുത്തെത്തുകയും ചെയ്തു. തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ ലിറ്ററിന് 85.72 രൂപയും ഡീസലിന് 79.65 രൂപയുമായി. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ധനവിലയില്‍ ദിനംപ്രതി വര്ധവനുണ്ടാകുന്നുണ്ട്. പെട്രോളിന് രണ്ടു രൂപയിലധികവും ഡീസലിന് മൂന്നൂ രൂപയോളവും രണ്ടാഴ്ചയ്ക്കുള്ളില്‍ വർധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ധിച്ചതാണ് ഇന്ധനവിലയില്‍ മാറ്റമുണ്ടാകാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.ഇന്ധനവില കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചെത്തി. 2018 ഒക്ടോബറിന് ശേഷമുള്ള ഉയര്‍ന്ന വിലയാണിത്. ലോക്ഡൗണ്‍ സമയത്ത് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞെങ്കിലും അതിന്റെ…
Read Moreആന്ധ്രാപ്രദേശില്‍ അജ്ഞാതരോഗം വ്യാപിക്കുന്നു ! ഇതുവരെ രോഗബാധിതരായത് 292 പേര്; ഒരാള്‍ മരിച്ചു…
ഗോദാവരി: ആന്ധ്രാപ്രദേശില്‍ അജ്ഞാതരോഗം പടരുന്നു. ഞായറാഴ്ച രോഗബാധിതനായ ഒരാള്‍ മരിച്ചു. ഇതുവരെ 292 പേര്‍ക്കാണു രോഗം ബാധിച്ചത്. ഇവരില്‍ 140 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗികള്‍ അപസ്മാരം, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു ബോധരഹിതരാവുകയാണു ചെയ്യുന്നത്. രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതേ ലക്ഷണങ്ങളോടെ വിജയവാഡയിലെ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ പ്രവേശിപ്പിച്ച 45കാരനാണ് വൈകിട്ടോടെ മരിച്ചത്. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നു പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ഇവിടെ എത്തിയിട്ടുണ്ട്. മുന്‍കരുതലെന്നോണം വീടുകള്‍ തോറും അധികൃതര്‍ സര്‍വേ നടത്തുകയാണ്. ജലമലിനീകരണമാണോ രോഗബാധയ്ക്കു കാരണമെന്ന് അറിയുന്നതിനായി പരിശോധനകള്‍ നടക്കുകയാണെന്ന് ഉപ മുഖ്യമന്ത്രി എ.കെ.കെ. ശ്രീനിവാസ് അറിയിച്ചു. നിഗൂഢമായ അസുഖത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിശ്ചന്ദ്രന് അസുഖബാധിതര്‍ക്ക് ശരിയായ പരിചരണം ലഭ്യമാക്കണമെന്ന്…
Read Moreഖുശ്ബുവിന് പിന്നാലെ വിജയശാന്തിയും ബിജെപിയിലേക്ക് ! കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു;നാളെ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്…
ഖുശ്ബുവിനു പിന്നാലെ തെന്നിന്ത്യന്‍ സിനിമയിലെ ആക്ഷന്‍ റാണി വിജയശാന്തിയും ബിജെപിയിലേക്കെന്ന് സൂചന. വിജയശാന്തി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു. താരം നാളെ ബിജെപിയില്‍ ചേരുമെന്നാണ് ഉന്നത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2014ലാണ് നടി വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അതേസമയം ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് വിജയശാന്തി ബിജെപി അംഗത്വം സ്വീകരിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനു മുമ്പായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തും. തെലങ്കാന ബിജെപി അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഹൈദരാബാദില്‍നിന്ന് ഡല്‍ഹിക്ക് യാത്ര തിരിച്ചിട്ടുമുണ്ട്. ഒക്ടോബറിലാണ് നടി ഖുശ്ബു കോണ്‍ഗ്രസ് നിന്ന് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്.
Read Moreപുലിമുരുകനിൽ പുലിയുണ്ടോ..! വള്ളംകളിക്ക് നെഹ്റുവിന്റെ പേരിടാൻ അദ്ദേഹം കായികതാരമായിരുന്നോ? എന്തയോഗ്യതയുടെ അടിസ്ഥാനത്തിലാണ് എം.എസ്. ഗോൾവാൾക്കറുടെ പേര് തള്ളുന്നതെന്ന് മനസിലാകുന്നില്ലെന്ന് വി മുരളീധരൻ
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ക്യാന്പസിന് ആർഎസ്എസ് സൈദ്ധാന്തികൻ എം.എസ്. ഗോൾവാൾക്കറുടെ പേര് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ചു കേന്ദ്രമന്ത്രി വി. മുരളീധരൻ. നെഹ്റു ട്രോഫി വള്ളംകളിക്ക് ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേരു നൽകിയതു നെഹ്റു ഏതു കായിക വിനോദത്തിൽ പങ്കെടുത്തിട്ടാണെന്നായിരുന്നു മുരളീധരന്റെ ചോദ്യം. ഇന്ദിര ഗാന്ധിയുടെ പേരു നിരവധി സ്ഥാപനങ്ങൾക്കുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ബനാറസ് ഹിന്ദു സർവകലാശാലയിൽ സുവോളജി പ്രഫസറായിരുന്നു ഗോൾവാൾക്കർ. മറൈൻ ബയോളജിയിൽ ഗവേഷണ വിദ്യാർഥിയായിരുന്ന കാലത്താണ് അതു പൂർത്തിയാക്കാതെ ആർഎസ്എസ് പ്രവർത്തനത്തിലേക്കു സജീവമായി തിരിച്ചുപോകുന്നത്. അതുകൊണ്ട് എന്തയോഗ്യതയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ പേരിടാൻ പാടില്ലെന്നു പറയുന്നതെന്നു മനസിലാകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. രാജ്യദ്രോഹ പ്രവർത്തനത്തിനു ജയിലിൽ കിടന്ന കമ്യൂണിസ്റ്റുകാരുടെ ആരുടെയും പേര് ഈ സംസ്ഥാനത്തെ ഒരു സ്ഥാപനത്തിനും ഇടാൻ പാടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
Read Moreഒരോരുത്തരായി ഉറപ്പിച്ചു പറയുന്നു പ്രചാരണ നേതൃത്വം മുഖ്യമന്ത്രിക്ക് തന്നെ; മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തത് കോവിഡ് കാലമായതിനാൽ; വിശദീകരിച്ച് കടകംപള്ളി
തിരുവനന്തപുരം: കോവിഡ് കാലമായതിനാലാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താത്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളുടെ പ്രചാരണ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം വ്യക്തമാക്കി. വികസന പ്രവർത്തനങ്ങളാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാകുക. സ്വർണക്കടത്ത് അടക്കമുള്ള അനാവശ്യ വിവാദങ്ങളിൽ എതിരാളികൾക്കുള്ള മറുപടിയാവും തെരഞ്ഞെടുപ്പ് ഫലം. തിരുവനന്തപുരം കോർപറേഷനിലടക്കം എല്ലായിടത്തും എൽഡിഎഫ് ഭൂരിപക്ഷം നേടുമെന്നും കടകംപള്ളി പറഞ്ഞു. വിവാദങ്ങളൊന്നും ജനങ്ങളെ സ്വാധീനിക്കില്ലെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് അവ ഉയർത്തിക്കൊണ്ടുവരുന്നതെന്നു ജനങ്ങൾക്കറിയാമെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
Read More