കൊല്ലം: നിരന്തരമായി മർദിക്കുന്നതിനെതിരെ പോലീസിൽ പരാതി നൽകിയതിന് ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ചശേഷം ഒളിവിൽ പോയ പ്രതിയെ ഇരവിപുരം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. വാളത്തുംഗൽ സഹൃദയ ക്ലബിന് സമീപം മംഗാരത്ത് കിഴക്കതിൽ ജയനാണ് പിടിയിലായത്. ഇയാൾക്ക് ആസിഡ് നൽകിയ ഓയൂർ സ്വദേശിയും പിടിയിലായതായി സൂചനയുണ്ട്. ഒരാഴ്ചമുന്‍പാണ് ഭാര്യ രാജി, മകൾ ആദിത്യ എന്നിവരുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സമീപത്തെ വീട്ടിലെ രണ്ട് കുട്ടികളുടെ ദേഹത്തും ആസിഡ് വീണിരുന്നു. ഇവരുടെ പൊള്ളൽ ഗുരുതരമല്ല. ലഹരിക്ക് അടിമയായിരുന്ന ജയൻ ഭാര്യയെ പതിവായി മർദിച്ചിരുന്നു. സംഭവത്തിനുശേഷം മുങ്ങിയ ജയൻ മാഹി, തലശേരി, എറണാകുളത്തുമായി ചുറ്റിക്കറങ്ങി. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലായിരുന്നതിനാൽ ഫോൺ വഴി പ്രതിയെ തിരയാനുള്ള ശ്രമം വിഫലമായിരുന്നു. കൊല്ലം എസിപി പ്രദീപിന്റെ നിർദേശാനുസരണം അന്വേഷണത്തിനായി വിവിധ ടീമുകളെ…
Read MoreCategory: Top News
തീപ്പൊരി പോളിംഗ്! രണ്ടാംഘട്ടവും കോവിഡ് തോറ്റു; തൃശൂരിലും കോട്ടയത്തും വിവാദ വോട്ട്; തൃശൂരിൽ പുലിവാലു പിടിച്ചതു മന്ത്രി മൊയ്തീൻ; ചിലേടങ്ങളിൽ മെഷീൻ പിണങ്ങി
മുണ്ടക്കയം/വടക്കാഞ്ചരി: കോട്ടയത്തും തൃശൂരും നേരത്തെ പോളിംഗ് തുടങ്ങി. മന്ത്രി എ.സി. മൊയ്തീൻ 6.56 ന് വോട്ട് രേഖപ്പെടുത്തിയതായി പരാതി. മന്ത്രി എ.സി. മൊയ്തീൻ തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ചതായി അനിൽ അക്കര എംഎൽഎയാണ് പരാതി നൽകിയത്. കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് സമയം. എന്നാൽ മന്ത്രി എ.സി.മൊയ്തീൻ ഇന്നുരാവിലെ പനങ്ങാട്ടുകര കല്ലംപാറ എംഎൻഡി സ്കുളിലെ ഒന്നാം നന്പർ ബൂത്തിൽ എത്തി രാവിലെ 6.56 നു തന്നെ വോട്ട് രേഖപ്പെടുത്തിയതായാണ് എംഎൽഎ ഇലക്ഷൻ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്. മന്ത്രി വോട്ട് ചെയ്യാൻ എത്തിയ സമയത്ത് ബൂത്തിൽ ഇരുന്നിരുന്ന യുഡിഎഫിന്റെ ഏജന്റ് പോളിംഗ് ഓഫീസറോട് വിളിച്ചു പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാൻ ഓഫീസർ തയാറായില്ലെന്ന് ബൂത്ത് ഏജന്റ് പറഞ്ഞു. എന്നാൽ താൻ രാവിലെതന്നെ ആദ്യ വോട്ട് ചെയ്യാൻ സ്കൂളിലെത്തി ക്യൂവിൽ നിൽക്കുന്നതിനിടെ സമയമായെന്നും പോളിംഗ് ആരംഭിക്കുകയാണെന്നും…
Read Moreകോവിഡ് വാക്സിന് സ്വീകരിക്കുന്നവര്‍ മദ്യപിക്കാന്‍ പാടില്ല ! വാക്സിന് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും മദ്യപാനം നിര്‍ത്തണം; വിദഗ്ധര്‍ പറയുന്നതിങ്ങനെ…
റഷ്യയുടെ കോവിഡ് വാക്സിന് ‘സ്പുട്നിക് വി’ സ്വീകരിക്കുന്നവര്‍ മദ്യപിക്കാന്‍ പാടില്ലെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. വാക്സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ട് ആഴ്ച മുമ്പ് എങ്കിലും മദ്യം കഴിക്കുന്നത് നിര്‍ത്തണമെന്നും നിരീക്ഷകനായ അന്ന പോപോവ പറഞ്ഞു. മാത്രമല്ല ഇത് 42 ദിവസം തുടരണമെന്നും നിര്‍ദേശമുണ്ട്. മദ്യപാനം കോവിഡിനെതിരായ പ്രതിരോധത്തില്‍ നിന്ന് ശരീരത്തെ പിന്നോട്ടടിക്കുമെന്ന് അന്ന പോപോവ പറയുന്നു. ആരോഗ്യമുള്ളവരാകാനും ശക്തമായ രോഗ പ്രതിരോധ ശേഷി ലഭിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ മദ്യപിക്കരുതെന്ന് അവര്‍ മുന്നറിയിപ്പ് നല്കുന്നു. അതേസമയം അന്നയുടെ ഉപദേശത്തിന് വിരുദ്ധമാണ് വാക്സിന് വികസിപ്പിച്ച അലക്സാണ്ടര്‍ ജിന്റ്സ്ബര്‍ഗ് നല്കുന്ന നിര്‍ദേശം. സ്പുട്നിക് വി ട്വിറ്റര്‍ ചാനല്‍ ബുധനാഴ്ച ഹോളിവുഡ് നടന് ലിയോനാര്‍ഡോ ഡി കാപ്രിയോ ഒരു ഗ്ലാസ് ഷാംപെയ്ന്‍ ഉയര്‍ത്തുന്നതിന്റെ ചിത്രത്തിനൊപ്പം വ്യത്യസ്തമായ ഉപദേശവും നല്കി. ‘ഒരു ഗ്ലാസ് ഷാംപെയ്ന്‍ ആരെയും വേദനിപ്പിക്കില്ല, നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെപ്പോലും’ ജിന്റ്സ്ബര്‍ഗ്…
Read Moreഗള്‍ഫിലായിരുന്ന കാമുകന് നാട്ടിലെത്തി! കണ്ണൂരിൽ ബിജെപി സ്ഥാനാര്‍ഥി ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; യുവതിയുടെ ഭർത്താവും ബിജെപി സ്ഥാനാര്‍ഥി
കണ്ണൂർ: കണ്ണൂരില്‍ ബിജെപി വനിതാസ്ഥാനാര്‍ഥി ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. മാലൂര്‍ പഞ്ചായത്തിലാണ് സംഭവം. ഇവിടെ 11-ാം വാർഡിൽ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഇരുപത്തിനാലുകാരിയാണ് കഴിഞ്ഞദിവസം രാത്രി കാസര്‍ഗോഡ് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം മുങ്ങിയത്. പ്രചാരണ തിരക്കുകള്‍ക്കിടയില്‍ ചില രേഖകള്‍ എടുക്കാനായി പേരാവൂര്‍ സ്റ്റേഷന് പരിധിയിലുള്ള മണത്തണയിലെ സ്വന്തം വീട്ടിലേക്കു പോയ ഇവർ പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കാമുകനൊപ്പം നാടുവിട്ടതായി ബന്ധുക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബോധ്യമാവുകയുമായിരുന്നു. അടുത്ത ദിവസം തിരിച്ചുവരാമെന്നു പറഞ്ഞാണ് യുവതി മണത്തണയിലെ വീട്ടിലേക്കു പോയത്. വിവാഹത്തിനുമുമ്പേ യുവതിക്ക് കാമുകനുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഗള്‍ഫിലായിരുന്ന കാമുകന് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. സംഭവത്തില്‍ യുവതിയുടെ അച്ഛന്റെ പരാതിയില്‍ പേരാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, യുവതി കാമുകന്റെ വീട്ടിലുണ്ടെന്നും ഇരുവരും ഇന്ന് കോടതിയിൽ ഹാജരാകുമെന്നും പേരാവൂർ സിഐ പി.ബി. സജീവ് അറിയിച്ചു. യുവതിയുടെ ഭർത്താവും…
Read Moreമുംബൈയില്‍ വന്‍ ലഹരിവേട്ട ! പിടിച്ചെടുത്തത് രണ്ടരക്കോടിയുടെ മലാനാ ക്രീം; സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ലഹരിവേട്ട…
മുംബൈയില്‍ വന്‍ ലഹരിവേട്ട. നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഇതുവരെ നടത്തിയ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. രണ്ടരക്കോടിയുടെ അഞ്ച് കിലോ മലാനാ ക്രീം (ഹഷീഷ്) ആണു മുംബൈയില്‍നിന്നു പിടിച്ചെടുത്തത്. ഇതിനു പുറമേ 16 ലക്ഷം രൂപയും കണ്ടെടുത്തു. ഏറെ നാളായി തിരഞ്ഞിരുന്ന ലഹരിക്കടത്തുകാരനായ റിഗെല്‍ മഹാകാലയെ റെയ്ഡില്‍ എന്‍സിബി അറസ്റ്റ് ചെയ്തു. സെപ്റ്റംബറില്‍ അറസ്റ്റിലായ അഞ്ജു കേശ്വാണിക്കു ലഹരിമരുന്നു വിതരണം ചെയ്തിരുന്നത് റിഗെലാണ്. റിഗെലില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ റെയ്ഡുകള്‍ തുടരുകയാണ്. എന്നാല്‍ റിഗെലിന് നടി റിയ ചക്രബോര്ത്തിയുമായോ സഹോദരന് ഷോവിക്കുമായോ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന്് എന്‍സിബി വ്യക്തമാക്കിയിട്ടില്ല. റിയയുമായുള്ള ഇവരുടെ ബന്ധത്തെക്കുറിച്ച് വിശദീകരിക്കാനാവില്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ പറഞ്ഞു. ലഹരിക്കടത്തുകാരനായ കെയ്സാന്‍ ഇബ്രാഹിമില്‍നിന്നാണ് കേശ്വാണിയെക്കുറിച്ചും പിന്നീട് റിഗെലിനെക്കുറിച്ചും വിവരം ലഭിച്ചത്. കേശ്വാണിയുടെ വീട്ടില്‍നിന്ന്…
Read Moreജയിലിലെ വധഭീഷണി സത്യമോ ? വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തല്‍ ജാമ്യം ലഭിക്കാനുള്ള കുതന്ത്രം എന്ന് സംശയം; സ്വപ്നയുടെ മനസിലുള്ളതെന്ത്…
ജയിലില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞത് ജാമ്യം ലഭിക്കാനുള്ള തന്ത്രമെന്ന സംശയം ബലപ്പെടുന്നു. ജയില്‍ വകുപ്പ് ഇപ്പോള്‍ ഈ സംശയമാണ് ഉന്നയിക്കുന്നത്. സ്വപ്ന ആരോപിച്ചതുപോലുള്ള സന്ദര്‍ശകര്‍ ജയിലില്‍ എത്തിയിട്ടില്ലെന്ന് ജയില്‍ വകുപ്പ് പറയുന്നു. ഇത് ഉറപ്പിക്കാന്‍ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കും. ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്, ദക്ഷിണ മേഖലാ ജയില്‍ ഡിഐജിയോട് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ രണ്ട് കാര്യങ്ങളാണ് സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞത്. ഒന്ന് ജയിലില്‍ തനിക്ക് ഭീഷണിയുണ്ട്. മറ്റൊന്ന് പൊലീസുകാരെന്ന് സംശയിക്കുന്ന ചിലര്‍ തന്നെ ജയിലില്‍ സന്ദര്‍ശിച്ച് ഉന്നതരുടെ പേര് പറയരുതെന്നും അന്വേഷണ ഏജന്‍സികളോട് സഹകരിക്കരുതെന്നും ആവശ്യപ്പെട്ടു. ജയില്‍ വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഉദ്യോഗസ്ഥരെന്ന് സംശയിക്കുന്ന ആളുകള്‍ ജയിലിലെത്തി സ്വപ്നയെ കണ്ടില്ലെന്നാണ് ജയില്‍ വകുപ്പിന്റെ വിലയിരുത്തല്‍. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവെങ്കിലും സംശയാസ്പദമായി ഒന്നും…
Read Moreസ്വപ്നയുടെ മൊഴി, രവീന്ദ്രന്റെ ഒളിച്ചുകളി; തിരിച്ചടി ഭയന്ന് ഉന്നതര്‍; അഞ്ചുമാസംകൊണ്ട് സ്വപ്ന ആകെ ആസ്വസ്ഥതയിൽ; കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാ യേക്കുമെന്ന് സൂചന
ജോണ്സണ് വേങ്ങത്തടം കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതനുണ്ടെന്നും പേര് വെളിപ്പെടുത്താതിരിക്കാന്‍ തനിക്കുമേല്‍ ഭീഷണിയുണ്ടെന്നും കാണിച്ച് സ്വപ്ന കോടതിയില്‍ മൊഴികൊടുത്തതോടെ ഭയന്ന് ഉന്നതർ. നോട്ടീസ് മൂന്നാംവട്ടം കൈപ്പറ്റിയിട്ടും എന്‍ഫോഴ്സ്മെന്റിന്റെ മുന്നില്‍ ചികിത്സയുടെ കാരണം പറഞ്ഞ് ഒഴിയുകയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ. ഭരണത്തെ നിയന്ത്രിക്കുന്ന ഉന്നതര്‍ പോലും സ്വപ്നയുടെ മൊഴിയിൽ പേടിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്തു കേസില്‍ മാത്രമല്ല, സ്വപ്നയും ശിവശങ്കറുമായി ബന്ധപ്പെട്ടു നടന്ന പദ്ധതികളെല്ലാം അന്വേഷണ പരിധിയില്‍ വന്നതാണ് ഇവരെ പേടിപ്പിക്കുന്നത്. രവീന്ദ്രനെ മൂന്നാംവട്ടവും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കടുത്തനിലപാട് സ്വീകരിക്കാനാണ് ഇഡിയുടെ തീരുമാനം. കോടതിയെ സമീപിക്കാനോ, ആശുപത്രിയില്‍ എത്തി കസ്റ്റഡിയിലെടുക്കാനോ ഇഡി തയാറാകുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഏതായാലും തെരഞ്ഞെടുപ്പുകാലത്തു സിപിഎമ്മിനു തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷം ഉന്നയിക്കുന്ന പേരുകള്‍ കേട്ടു സിപിഎം അണികള്‍ പോലും ഞെട്ടിയിരിക്കുകയാണ്. ശാന്തനും മിതഭാഷിയുമായ നേതാവിനെതിരേ വരെയാണ് ആരോപണം വരുന്നതു സിപിഎമ്മിനെ…
Read Moreലേലു അല്ലു, ലേലു അല്ലു, ലേലു അല്ലു..! വീട് പൊളിക്കേണ്ട, ഒന്നരലക്ഷം പിഴയടച്ചാൽ മതി; അനധികൃത വീട് നിർമാണം; കെ.എം. ഷാജി എംഎൽഎയുടെ ഭാര്യക്ക് കോഴിക്കോട് കോർപറേഷൻ നോട്ടീസ്
കോഴിക്കോട്: കെ.എം. ഷാജി എംഎൽഎയുടെ ഭാര്യ ആശയ്ക്ക് കോഴിക്കോട് കോർപറേഷൻ നോട്ടീസ്. അനധികൃത വീട് നിർമാണവുമായി ബന്ധപ്പെട്ട് ഡിസംബർ 17-ന് ഹാജരായി വിശദീകരണം നൽകാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോർപറേഷൻ ആശയ്ക്ക് നോട്ടീസയച്ചത്. കെ.എം ഷാജിയുടെ കോഴിക്കോട് മാലൂർകുന്നിലെ വീട് ആശയുടെ പേരിലുള്ള ഭൂമിയിലാണ്. ഇതിന്റെ നിർമാണം അനധികൃതമാണെന്നു നേരത്തെ കോർപറേഷൻ കണ്ടെത്തിയിരുന്നു. ഇതിന്റെ ക്രമവത്കരണവുമായി ബന്ധപ്പെട്ട തുടർനടപടികളുടെ ഭാഗമായിട്ടാണു നോട്ടീസയച്ചിരിക്കുന്നത്. അനധികൃത നിർമാണമാണെങ്കിലും എംഎൽഎയുടെ മാലൂർകുന്നിലെ വീട് പൊളിക്കേണ്ടി വരില്ല. പകരം പിഴയൊടുക്കിയാൽ മതിയെന്ന് കോഴിക്കോട് കോർപറേഷൻ അറിയിച്ചു. ഇതനുസരിച്ചു പുതുക്കിയ പ്ലാൻ എംഎൽഎ അംഗീകാരത്തിനായി കോർപറേഷന് സമർപ്പിച്ചിട്ടുണ്ട്. മൂവായിരം സ്ക്വയർഫീറ്റിനു നൽകിയ അനുമതിയിൽ 5600 സ്ക്വയർഫീറ്റ് വീട് നിർമിച്ചെന്നായിരുന്നു കോഴിക്കോട് കോർപറേഷന്റെ കണ്ടെത്തൽ. അനധികൃത നിർമാണമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വീട് പൊളിച്ചുനീക്കാൻ ഒരാഴ്ച്ച മുൻപ് നോട്ടിസ് നൽകിയത്. എന്നാൽ എംഎൽഎയുടെ വിശദീകരണം…
Read Moreനേരം പുലർന്ന ഉടനെ ചീങ്കണ്ണിയെ കണ്ടതിനാൽ അപായം ഒഴിവായി;അതിരപ്പിള്ളിയിൽ വീടിന്റെ വരാന്തയിൽ ചീങ്കണ്ണി; പിടിച്ചുകെട്ടി പുഴയിൽ ഒഴുക്കി
തൃശൂർ: അതിരപ്പിള്ളിയിൽ വീടിന്റെ വരാന്തയിൽ ചീങ്കണ്ണി. തച്ചിയത്ത് ഷാജന്റെ വീടിന്റെ വരാന്തയിലാണു പുലർച്ചെ ചീങ്കണ്ണിയെ കണ്ടത്. നേരം പുലർന്ന് വീട്ടമ്മ പുറത്തിറങ്ങിയപ്പോഴാണു ചീങ്കണ്ണിയെ കണ്ടത്. കാഴ്ചക്കാർ എത്തിയതോടെ ചീങ്കണ്ണി ചീറിയടുത്തെങ്കിലും ആളുകൾ അകന്നുനിന്നു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ആദ്യം പേടിപ്പിച്ച് പുഴയുടെ ഭാഗത്തേക്കു വിടാനായിരുന്നു ശ്രമം. ഇതു പരാജയപ്പെട്ടയോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ ചീങ്കണ്ണിയെ കീഴ്പ്പെടുത്തി. കയറുകൊണ്ട് വരിഞ്ഞുമുറുക്കി പുഴയുടെ അടുത്തെത്തിച്ച് പുഴയിലേക്കു വിട്ടു. അതിരപ്പിള്ളി പുഴയുടെ സമീപമാണ് ഷാജന്റെ വീട്. നേരം പുലർന്ന ഉടനെ ചീങ്കണ്ണിയെ കണ്ടതിനാൽ അപായം സംഭവിച്ചില്ലെന്ന് വീട്ടുടമ പറയുന്നു. അതിരപ്പിള്ളി പുഴയിൽ നേരത്തെയും ചീങ്കണ്ണികളെ കണ്ടിട്ടുണ്ട്.
Read Moreപ്രശസ്ത ടെലിവിഷൻ താരം വി.ജെ ചിത്ര ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; സഹതാരം ഹേമന്തിനോടൊപ്പം താമസിച്ചിരുന്ന ചിത്രയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു
ചെന്നൈ: തമിഴ് ടെലിവിഷൻ താരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സീരിയൽ താരം വി.ജെ ചിത്ര (29) യെയാണ് ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സീരിയൽ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിൽ തിരിച്ചെത്തിയ ചിത്ര ജീവനൊടുക്കുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം.ഷൂട്ടിംഗ് കഴിഞ്ഞ് പുലർച്ചെ 2.30 നാണ് ചിത്ര ഹോട്ടൽ മുറിയിലെത്തിയത്. സഹതാരം ഹേമന്തിനൊപ്പമാണ് ചിത്ര താമസിച്ചിരുന്നത്. റൂമിലെത്തിയ ചിത്ര തനിക്ക് കുളിക്കണമെന്നും ഹേമന്തിനോടു പുറത്തേക്കു പോകണമെന്നും ആവശ്യപ്പെട്ടു. ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതിൽ തുറന്നില്ല. ഹേമന്ത് വാതിലിൽ മുട്ടി നോക്കിയെങ്കിലും മറുപടിയുണ്ടായില്ല. ഇതേതുടർന്നു, ഹോട്ടൽ ജീവനക്കാരിൽനിന്ന് മുറിയുടെ മറ്റൊരു താക്കോൽ വാങ്ങി ഹേമന്ത് വാതിൽ തുറന്നു നോക്കയപ്പോഴാണ് മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ ചിത്രയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ നസ്രത്ത്പേട്ടൈ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത്…
Read More