ജോണ്സണ് വേങ്ങത്തടം കൊച്ചി: അന്വേഷണ സംഘം കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട് ഏറ്റുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ലഭിച്ചതായി സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ വിവാദം തുടരുമ്പോഴും കേസ് അട്ടിമറിക്കാനുള്ള നീക്കം മുന്നില്‍ കണ്ടു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വരും ദിവസങ്ങളില്‍ ചില ഉന്നതരിലേക്കു കേസിന്റെ അന്വേഷണം പോകുമെന്നു മുന്നില്‍ കണ്ടുള്ള ചിലരുടെ രാഷ്ട്രീയപരമായ ഇടപെടലായി മാത്രമാണ് ഇഡി ഇതിനെ കാണുന്നത്. ഏതായാലും വിവാദങ്ങള്‍ക്കിടയില്‍ ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇഡി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഉള്‍പ്പെടെ ഏതാനും പേരിലേക്കു അന്വേഷണം വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേസ് അട്ടിമറിക്കുക എന്നതാണ് ചിലരുടെ ലക്ഷ്യമെന്നാണ് ഇഡി സംശയിക്കുന്നത്. എന്നാല്‍ ഇതിനു പിന്നിലുള്ള ഉറവിടം കണ്ടെത്താനുള്ള ആകാംക്ഷ നിലനില്‍ക്കുമ്പോഴും അതിനു സമയം കളയാനില്ലെന്ന നിലപാടും ഇഡി സ്വീകരിക്കുന്നു. മറ്റു ദേശീയ അന്വേഷണ ഏജന്‍സികളായ ഐബിയും…
Read MoreCategory: Top News
അവകാശലംഘനം നടത്തിയത് സിഎജി;നിഗമനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നു; വിവരങ്ങൾ ചോരുന്നത് എജിയുടെ ഓഫീസിൽനിന്നെന്ന് തോമസ് ഐസക്
തിരുവനന്തപുരം: അവകാശലംഘനം നടത്തിയത് സിഎജിയെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎജി നിഗമനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണ്. നിയമസഭയുടെ അവകാശത്തെ സിഎജി ലംഘിക്കുന്നുവെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചർച്ചചെയ്യാത്ത കാര്യങ്ങൾ ഉൾക്കൊള്ളിച്ച റിപ്പോർട്ട് സഭയിൽ വയ്ക്കണമെന്ന് ആജ്ഞാപിക്കാനാകില്ല. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് കരട് തയാറാക്കും മുൻപ് സർക്കാരിനെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 11ലെ എജിയുടെ വാർത്താക്കുറിപ്പ് 16ന് പുറത്തുവന്നതിൽ അസ്വഭാവികതയുണ്ട്. വിവരങ്ങൾ ചോരുന്നത് എജിയുടെ ഓഫീസിൽനിന്നാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. എജി സർക്കാരിനെതിരെ നിഴൽ യുദ്ധം നടത്തുകയാണ്. സിഎജി റിപ്പോർട്ട് വികസനത്തിൽ അനിശ്ചിതാവസ്ഥയുണ്ടാക്കി. അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ അസാധാരണ നടപടി വേണ്ടിവരും. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം നടന്നു. തനിക്കെതിരെ ഉന്നയിക്കുന്ന അവകാശലംഘനം ചെറുതാണ്. സംസ്ഥാന താത്പര്യങ്ങളെ തകർക്കുന്ന പ്രശ്നമാണ് വലുതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ വിശദമാക്കി സ്പീക്കർക്ക് മറുപടി നൽകും. സിഎജി റിപ്പോർട്ടിന്റെ ക്രമവിരുദ്ധത ചൂണ്ടിക്കാണിക്കുമെന്നും…
Read Moreമുസ്ലിം ലീഗിന് “ആഭ്യന്തര’ പേടി; ഒരു മാസത്തിനിടെ രണ്ട് എംഎല്‍എമാര്‍ “പിടിയില്‍’; ഷാജി എംഎല്‍എക്കെതിരേ വിജിലന്‍സില്‍ രണ്ട് പരാതികള്‍
സ്വന്തം ലേഖകന്‍കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ആഭ്യന്തര വകുപ്പിന്റെ നടപടികളില്‍ കണ്ണുനട്ട് മുസ്ലിം ലീഗ്. ഒരു മാസത്തിനിടെ മുസ്ലിം ലീഗിന്റെ രണ്ട് എംഎല്‍എമാരാണ് ആഭ്യന്തരവകുപ്പിന്റെ ‘പിടിയിലായത്’. കാസര്‍ഗോഡ് ജില്ലാ ലീഗ് പ്രസിഡന്റായിരുന്ന എം.സി.ഖമറുദീനെതിരേയായിരുന്നു പോലീസിന്റെ ആദ്യ നടപടി. സ്വര്‍ണാഭരണശാലയുടെ മറവില്‍ 150 കോടി രൂപ വെട്ടിച്ചെന്നാണ് കേസ്. ഇതിനു പിന്നാലെയാണ് പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. ഇതോടെ ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ഭീതിയിലായി. ആഭ്യന്തര വകുപ്പിന്റെ ‘ഭാവി നടപടിയില്‍’ കണ്ണുനട്ടിരിക്കുകയാണ് യുഡിഎഫ്. തദ്ദേശതെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിനെതിരേയുള്ള വജ്രായുധമായി വിജിലന്‍സിനെ ഉപയോഗിക്കാനുള്ള സാധ്യതയാണ് കോണ്‍ഗ്രസും ലീഗും മുന്‍കൂട്ടി കാണുന്നത്. ഷാജി കുരുക്ക് വിജിലന്‍സ് അന്വേഷണം നേരിടുന്ന കെ.എം.ഷാജി എംഎല്‍എക്കെതിരേയുള്ള തുടര്‍നടപടികളിലാണ് യുഡിഎഫിന് കൂടുതലും ആശങ്ക. ഷാജിക്കെതിരേ കണ്ണൂരും കോഴിക്കോടുമായി…
Read Moreഇനി ഷാജി? ഏതു നിമിഷവും അറസ്റ്റിനു സാധ്യത; ശരിക്കും വിരണ്ട് ലീഗ്; കുരുക്കിൽ അഞ്ച് നേതാക്കൾ; ഇടതു നീക്കത്തെ നേരിടാൻ യുഡിഎഫ്
എം. ജെ ശ്രീജിത്ത് തിരുവനന്തപുരം: എൽ എ മാർക്കെതിരെയുള്ള കേസുകളിൽ സർക്കാർ നടപടികളുമായി മുന്നോട്ടു പോകുന്നതിനെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്പോര്. കേന്ദ്രഏജൻസികളിൽനിന്നു കിട്ടിയ തിരിച്ചടിയുടെ ക്ഷീണം പ്രതിപക്ഷത്തെ കെണിയിലാക്കി തീർക്കാനുള്ള പുറപ്പാടിലാണ് സർക്കാർ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനിടെ പ്രതിപക്ഷത്തിന്റെ രണ്ട് എം എൽ എ മാരാണ് രണ്ടാഴ്ചയ്ക്കിടെ അറസ്റ്റിലായിരിക്കുന്നത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പു കേസിൽ മഞ്ചേശ്വരം എംഎൽഎ എം.സി കമറുദീൻ അറസ്റ്റിലായതിന് പിന്നാലെ പാലാരിവട്ടം പാലം അഴിമതിയിൽ വി.കെ ഇബ്രാഹിം കുഞ്ഞും കൂടി അറസ്റ്റിലായതോടെ സർക്കാരിനെതിരെ ഉയർത്തിയ ആരോപണങ്ങളുടെ മുനയൊടിഞ്ഞെന്നാണ് എൽഡിഎഫ് വിലയിരുത്തൽ . ഇപ്പോൾ പ്രതിരോധത്തിനു പകരം ആക്രമണമാണ് നല്ലതെന്ന തിരിച്ചറിവിൽ സർക്കാരും എൽ ഡി എഫും എത്തിച്ചേർന്നതോടെ വിവിധ കേസുകളിൽ പ്രതിപ്പട്ടികയിലായിരിക്കുന്ന പ്രതിപക്ഷ എം എൽ എ മാർ അങ്കലാപ്പിലാണ് . അടുത്തത് ആരെന്ന ചോദ്യമാണ് കേസുകളിൽപ്പെട്ട എംഎൽഎ മാർ തന്നെ പരസ്പരം…
Read Moreഅതു സ്വപ്ന പറഞ്ഞതോ; സ്വപ്ന വെളിപ്പെടുത്തിയത് സത്യമോ? അന്വേഷണം നടത്താൻ ജയിൽ ഡിജിപിയുടെ നിർദേശം
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ശബ്ദരേഖ പ്രചരിക്കുന്ന സംഭവത്തിൽ അന്വേഷണം നടത്താൻ ജയിൽ ഡിജിപിയുടെ നിർദേശം. ദക്ഷിണമേഖല ഡിഐജി അജയകുമാറിനോടാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നിർദേശം നൽകിയത്. സ്വപ്ന കഴിയുന്ന അട്ടക്കുളങ്ങര വനിതാ ജയിലിൽ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്ന ആരോപണമാണ് ശബ്ദരേഖയിലുള്ളത്. എന്നാൽ ശബ്ദരേഖ സ്വപ്നയുടെത് ആണോയെന്നും എന്നാണ് സംസാരിച്ചതെന്നും ആരോട് സംസാരിച്ചതാണന്നും വ്യക്തമായിട്ടില്ല. ഒരു ഓൺലൈൻ മാധ്യമത്തിലൂടെയാണ് ശബ്ദ രേഖ പുറത്തു വന്നത്. എം. ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞുവെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. അതേ സമയം ഏത് അന്വേഷണ ഏജൻസിയെയാണ് ശബ്ദരേഖയിൽ കുറ്റപ്പെടുത്തുന്നതെന്ന് വ്യക്തതയില്ല. അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടും…
Read Moreകാമറ ചതിച്ചപ്പോൾ, പ്രദീപിന്റെ പണി പാളി; നടിയെ ആക്രമിച്ച കേസിൽ ഗണേഷ് കുമാറിന്റെ സെക്രട്ടറി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പ്സാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ശ്രമിച്ച കേസിൽ ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി പ്രദീപ് കുമാറിനെ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാക്കും. പ്രദീപ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചത്. മൊഴിമാറ്റി പറയാൻ ഫോണിലൂടെയും കത്തിലൂടെയും വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ് കുമാറിനെതിരെയുള്ള കേസ്. ബേക്കൽ പോലീസിലാണ് വിപിൻ ലാൽ പരാതിപ്പെട്ടത്. വിപിൻ ലാലിനെ കാണാൻ പ്രദീപ് വിപിന്റെ നാടായ ബേക്കലിലെത്തുകയും അമ്മാവന്റെ ജ്വല്ലറിയിലെത്തി അദ്ദേഹത്തെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഭീഷണിപ്പെടുത്തിയ വ്യക്തി പ്രദീപ് കുമാറാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
Read Moreസമൂഹമാധ്യമങ്ങളിൽ സ്ഥാനാർഥിപ്രളയം! ഫോണ്‍ എടുക്കാൻ പേടിച്ച് നാട്ടുകാർ; ‘സ്ഥാനാർഥികൾ’ പോലും അറിയാതെ സ്ഥാനാർഥികളായി ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ
ചെറുതോണി: പണച്ചെലവില്ലാതെ സ്ഥാനാർഥികളാകാൻ അവസരം ലഭിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിൽ സ്ഥാനാർഥികളുടെ പ്രളയമാണ്. വിവിധ പോസുകളിലും ഭാവങ്ങളിലുമുള്ള കോമളൻമാരുടെയും കോമളാംഗിമാരുടെയും ചിത്രങ്ങൾസഹിതം വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള സ്ഥാനാർഥികളുടെ പോസ്റ്റുകൾകൊണ്ട് സാമൂഹ്യ മാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ്. “സ്ഥാനാർഥികൾ’ പോലും അറിയാതെ സ്ഥാനാർഥികളായി ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൗതുകത്തിനായി ഫെയ്സ് ബുക്കിലും വാട്സാപ്പിലും മറ്റും പോസ്റ്റിട്ട പലരുടെയും “തനി രൂപങ്ങൾ’ സ്ഥാനാർഥിമാരായി പ്രചരിക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിക്കാനുള്ള പ്രധാനവേദിയും മാധ്യമവുമായി സോഷ്യൽ മീഡിയ മാറിയതോടെയാണ് വോട്ടർമാർ കൂലിയില്ലാ ചുമടുമായി നടക്കുന്നത്. സ്ഥാനാർഥിമാരുടെ ബാഹുല്യംമൂലം നെറ്റ് തുറക്കാൻപോലും സാധാരണക്കാർ മടിക്കുകയാണ്. കുട്ടികളുടെ പഠനത്തിനായി എല്ലാ വീടുകളിലും ആൻഡ്രോയ്ഡ് സെറ്റുകൾ വാങ്ങിയതാണ് പുലിവാലായതെന്ന് ജനങ്ങൾ പറയുന്നു. വാട്സ് ആപ്, ഫെയ്സ്ബുക്ക്, മെസഞ്ചർ, ട്വിറ്റർ, യുട്യൂബ്, സ്കൈപ്പ്, ഇൻസ്റ്റഗ്രാം, ടിക്ക്ടോക്ക് തുടങ്ങിയുള്ള സോഷ്യൽ മീഡിയകളാണ് ഇപ്പോൾ തെരഞ്ഞെടുപ്പിലെ താരങ്ങൾ. സോഷ്യൽ മീഡിയകളിൽ പുതുമ…
Read More95% ഫലപ്രദം! ഫൈസർ ആൻഡ് ബയോൺടെക് കന്പനിയുടെ കോവിഡ്-19 വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായി
ന്യൂയോർക്ക്: ഫൈസർ ആൻഡ് ബയോൺടെക് കന്പനിയുടെ കോവിഡ്-19 വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായി. 65 വയസിനു മുകളിൽ പ്രായമുള്ളവരെക്കൂടി പങ്കെടുപ്പിച്ചു നടത്തിയ പരീക്ഷണത്തിൽ വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്നും അടിയന്തര ഉപയോഗത്തിനായി യുഎസ് റെഗുലേറ്ററിയുടെ അനുമതി ഉടൻ തേടുമെന്നും കന്പനി അറിയിച്ചു. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായ ആർഎൻഎ അധിഷ്ഠിത കോവിഡ്-19 വാക്സിൻ, ബിഎൻടി162ബി2 വിന്റെ നിർമാതാക്കൾ അമേരിക്കൻ ഫാർസ്യൂട്ടിക്കൽ കന്പനിയായ ഫൈസറും ജർമൻ പങ്കാളി ബയോൺടെക്കുമാണ്. 2020 അവസാനത്തോടെ അഞ്ചു കോടി ഡോസും 2020-21 അവസാനത്തോടെ 130 കോടി ഡോസും കന്പനി നിർമിക്കും. അമേരിക്കൻ മരുന്നുകന്പനിയായ മോഡേണയുടെ വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന വാർത്ത പുറത്തുവന്ന് രണ്ടുദിവസത്തിനുള്ളിലാണ് ഫൈസറും നിർണായക വിവരം പുറത്തുവിട്ടത്. വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് ഈ മാസമാദ്യം ഫൈസർ വ്യക്തമാക്കിയിരുന്നു. മൂന്നാംഘട്ട പരീക്ഷണത്തിൽ 43,661 പേരാണ് പങ്കെടുത്തത്. നവംബർ 13 വരെ 41,135…
Read Moreക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളില്‍ 7.65 ലക്ഷം വാര്‍ഷിക ഫീസ്! കുറഞ്ഞ ഫീസ് മതിയെന്നു ക്രിസ്ത്യന്‍ മെഡി.കോളജുകൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന്റെ അവസാന സമയത്ത് ഉണ്ടായിട്ടുള്ള അനിശ്ചിതത്വം കുട്ടികളേയും മാതാപിതാക്കളേയും ഒരു തരത്തിലും ബാധിക്കരുതെന്നും, ആ സാഹചര്യം കണക്കിലെടുത്ത് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്റിനു കീഴിലുള്ള മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ നിന്നു ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റി തീരുമാനിച്ച ഫീസ് ഈടാക്കിയാല്‍ മതിയെന്നും ധാരണ. ഇതു സംബന്ധിച്ച് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്റ് തീരുമാനം പ്രവേശനപരീക്ഷാ കമ്മീഷണറെ അറിയിച്ചു. ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്റ് കോളജുകളായ തൃശൂര്‍ അമല, ജൂബിലി, കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ്, തിരുവല്ല പുഷ്പഗിരി എന്നീ മെഡിക്കല്‍ കോളജുകള്‍ യോഗം ചേര്‍ന്ന് കോവിഡ് രോഗബാധയുണ്ടാക്കിയിരിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ കൂടി പശ്ചാത്തല ത്തില്‍ ഈ വര്‍ഷം പ്രവേശനം തേടുന്ന വിദ്യാര്‍ഥികള്‍ക്ക് പരമാവധി ആശ്വാസകരമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഒരു വിദ്യാര്‍ഥിക്ക് 13 ലക്ഷം വരെ പ്രതിവര്‍ഷം ചെലവു വരുന്നുണ്ടെങ്കിലും കോടതി ഉത്തരവുകള്‍ അനുകൂലമാകുന്ന…
Read Moreഫേസ്ബുക്ക് കാമുകനെ നേരിൽ കണ്ടു ഇഷ്ടപ്പെട്ടു; പതിനൊന്നുവർഷം കൂടെ കഴിഞ്ഞ ഭർത്താവിനെയും കരഞ്ഞു വിളിച്ച മകനെയും ഉപേക്ഷിച്ചു യുവതി കാമുകനെൊപ്പം പോയി
പയ്യന്നൂർ: പതിനൊന്നു വര്‍ഷം ഒപ്പം കഴിഞ്ഞ ഭര്‍ത്താവിനോടും പത്തുവയുള്ള മകനോടും റ്റാറ്റാ പറഞ്ഞു ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം മുപ്പത്തിരണ്ടുകാരി യാത്രയായി. ഇന്നലെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലാണ് നൊന്തുപെറ്റ മകന്റെ കരച്ചില്‍പോലും വകവയ്ക്കാതെ യുവതി കാമുകനോടൊപ്പം യാത്രതിരിച്ചത്. യുവതിയെയും മകനെയും മൂന്നു ദിവസം മുമ്പാണ് കാണാതായത്. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഓട്ടോയിലാണ് ഇവര്‍ പോയതെന്നു മനസിലായി. ബന്ധുവീടുകളിലും മറ്റും നടത്തിയ അന്വേഷണം വിഫലമായതോടെ ബന്ധുക്കള്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇതേതുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ യുവതിയും മകനും കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ എത്തിയതായി സൂചന ലഭിച്ചു. തുടര്‍ന്ന് പെരുവണ്ണാമൂഴി പോലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെയും മകനെയും പെരുവണ്ണാമൂഴിയില്‍ കണ്ടെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന കാര്‍പെന്റർ ജോലിക്കാരനായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂരിലെത്തിച്ച യുവതിയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഭര്‍ത്താവറിയാതെ പടര്‍ന്നു പന്തലിച്ച ഫേസ് ബുക്ക് പ്രണയകഥ പുറത്തുവന്നത്.…
Read More