നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്നാട്ടിലെ മേല്‍മാവത്തൂരില്‍ വെച്ചാണ് അപകടം. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടം. അതേസമയം, താന്‍ സുരക്ഷിതയാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടി ട്വീറ്റ് ചെയ്തു. ഒരു ട്രക്ക് കാറില്‍ ഇടിച്ചു കയറുകയറുകയായിരുന്നുവെന്ന് താരം പറയുന്നു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കൂടല്ലൂരിലേക്കുള്ള യാത്ര തുടരുമെന്നും ഖുശ്ബു അറിയിച്ചു. വേല് മുരുകന് തങ്ങളെ രക്ഷിച്ചുവെന്നും മുരുകനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇത് കരുതിക്കൂട്ടിയുള്ള അപകടമാണോയെന്ന സംശയവും ഖുശ്ബു പ്രകടിപ്പിച്ചു. താന്‍ സഞ്ചരിച്ച കാറില്‍ ഒരു ട്രക്ക് വന്നിടിക്കുകയായിന്നു. കാര്‍ ശരിയായ ദിശയിലൂടെ തന്നെയാണ് സഞ്ചരിച്ചിരുന്നത്. കരുതിക്കൂട്ടി വരുത്തിയ അപകടമാണോ എന്നറിയാന്‍ ട്രക്ക് ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുകയാണെന്നും ഖുശ്ബു പറഞ്ഞു.
Read MoreCategory: Top News
ഒരു കുഞ്ഞു പണി..! മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ; പാലാരിവട്ടം അഴിമതി കേസിലെ കേസിലെ അഞ്ചാം പ്രതി; അറസ്റ്റ് ചെയ്തത് ആശുപത്രിയിലെത്തിയ വിജിലൻസ്
ആലുവ(കൊച്ചി): പാലാരിവട്ടം മേല്‍പ്പാലം അഴമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. അശുപത്രിയിൽ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തുനിന്നുമെത്തിയ വിജിലന്‍സ് സംഘമാണ് ഇന്നു രാവിലെ എട്ടരയോടെ ആലുവ തോട്ടയ്ക്കാട്ടുകര മണപ്പുറം റോഡിലെ വീട്ടിലെത്തിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് എത്തിയത്. എന്നാല്‍, ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നു കുടുംബാംഗങ്ങള്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ഇന്നലെ വൈകിട്ടോടെയാണു ഇബ്രാഹിംകുഞ്ഞ് ചികിത്സ തേടിയതെന്നാണു ഇവര്‍ അറിയിച്ചത്. ഇബ്രാഹിംകുഞ്ഞ് വീട്ടില്‍വച്ച് ഇന്ന് സന്ദര്‍ശകരെ കാണുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണു വിജിലന്‍സ് സംഘത്തിന്റെ നീക്കമെന്നാണു വിവരങ്ങള്‍. അദ്ദേഹം വീട്ടിലില്ലെന്ന വിവരങ്ങള്‍ ലഭിച്ചെങ്കിലും പിന്നീട് ആലുവ ഈസ്റ്റ് പോലീസിൻരെ സഹായത്തോടെ വീടിനുള്ളില്‍ കയറി സംഘം പരിശോധന നടത്തി. വനിതാ പോലീസിന്റെ അടക്കം സാനിധ്യത്തിലായിരുന്നു പരിശോധനകള്‍. ലോക്കല്‍ പോലീസും വിജിലന്‍സിലെ ഒരു സംഘവും വീടിന്റെ പരിസരത്ത് നിലയുറപ്പിച്ചപ്പോള്‍ മറ്റൊരു…
Read Moreകേസ് പിൻവലിച്ചില്ലെങ്കിൽ, ബന്ധുപറഞ്ഞതുപോലെ ചെയ്തുകളഞ്ഞു; പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതിയുടെ ബന്ധു തീകൊളുത്തി കൊലപ്പെടുത്തി
ലക്നോ: യുപിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധു തീകൊളുത്തി കൊലപ്പെടുത്തി. ബുലന്ദ്ഷഹറിലാണ് സഭവം. പെണ്‍കുട്ടി കേസ് പിന്‍വലിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് തീകൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി. പ്രതിയുടെ അമ്മാവനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയുടെ ബന്ധുക്കള്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 15നാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ ജയിലിലാണ്. തുടര്‍ന്ന് കേസ് പിന്‍വലിക്കുവാന്‍ പ്രതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചിരുന്നു. അതേസമയം, പെണ്‍കുട്ടിയി സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Read Moreവിജിലൻസ് സംഘമെത്തിയപ്പോൾ ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ; അറസ്റ്റ് ചെയ്യാൻ എത്തിയ വിജിലൻസ് ആശുപത്രിയിലേക്ക്; അറസ്റ്റ് നീക്കം ചോർന്നോയെന്നും സംശയം
കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ അഴിമതി കേസിലെ മുഖ്യപ്രതിയായ മുന്‍പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് സംഘമെത്തിയത് അറസ്റ്റ് ചെയ്യാന്‍. തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് മുന്‍മന്ത്രിയുടെ കൊച്ചിയിലെ വീട്ടിലെത്തിയത്. വന്‍പോലീസ് സംഘവും സ്ഥലത്തുണ്ട്. എന്നാല്‍ അദ്ദേഹം വീട്ടിലില്ലെന്നും ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചു. ഇക്കാര്യം ആശുപത്രി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലേക്കു മാറിയത്. ഈ സാഹചര്യത്തിൽ അറസ്റ്റ് നീക്കം ചോര്‍ന്നോയെന്ന സംശയവും വിജിലന്‍സ് സംഘത്തിന്റെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട്.
Read Moreസ്കൂളില്‍ നിന്ന് കിട്ടിയ അരിയും പണവുമെല്ലാം അച്ഛന് അടിച്ചെടുത്തു ! കളക്ടര്‍ക്ക് പരാതി നല്കാന് ആറാംക്ലാസുകാരി നടന്നത് 10 കിലോമീറ്റര്‍; ബാലികയുടെ ധീരതയ്ക്ക് അഭിനന്ദനങ്ങള്‍…
ഒഡീഷയില്‍ ഉച്ചഭക്ഷണ പദ്ധതിക്ക് സര്‍ക്കാര്‍ അനുവദിച്ച പണവും അരിയും അച്ഛന് തട്ടിയെടുത്തതായി പരാതി നല്കി ആറാം ക്ലാസുകാരി. ഗ്രാമത്തില്‍ നിന്ന് പത്തു കിലോമീറ്റര്‍ നടന്നു പോയാണ് അച്ഛനെതിരേ മകള്‍ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ഒഡീഷയിലെ കേന്ദ്രപാറയിലാണ് ഈ സംഭവം. ഡുകുക ഗ്രാമത്തില്‍ നിന്നുള്ള 11 വയസുകാരിയായ സുശ്രീ സംഗീത സേഥിയാണ് അച്ഛനെതിരെ കേന്ദ്രപാറ കലക്ടറെ കണ്ട് പരാതി നല്‍കിയത്. തനിക്ക് ഉച്ചഭക്ഷണ പദ്ധതി അനുസരിച്ച് സര്‍ക്കാര്‍ അനുവദിച്ച പണവും അരിയും അച്ഛന് തട്ടിയെടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്. അച്ഛന് രമേശ് ചന്ദ്ര സേഥിക്കെതിരെയാണ മകള്‍ രംഗത്തുവന്നത്. രണ്ടു വര്‍ഷം മുന്‍പ് അമ്മ മരിച്ചതോടെയാണ് സുശ്രിയുടെ ജീവിതം മാറിമറഞ്ഞത്. രണ്ടാം വിവാഹം ചെയ്ത അച്ഛനും രണ്ടാനമ്മയും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്. കുട്ടികളുടെ ക്ഷേമത്തിനായി ഉച്ചഭക്ഷണ പദ്ധതി അനുസരിച്ച് അവരവരുടെ അക്കൗണ്ടിലാണ്…
Read Moreശൈത്യകാലത്ത് വീടിനകത്ത് കഴിയുന്നത് അപകടകരം ! ആളുകള്‍ വീടിനകത്ത് കഴിയാന്‍ നിര്‍ബന്ധിതരാകുന്നത് വൈറസ് വ്യാപനം അതിരൂക്ഷമാക്കും; വിവേക് മൂര്‍ത്തി നല്കുന്ന മുന്നറിയിപ്പിങ്ങനെ…
ശൈത്യകാലത്ത് വീടിനകത്ത് കഴിയാന്‍ ആളുകള്‍ ശ്രമിക്കുന്നത് കോവിഡ് വ്യാപനത്തെ അതിരൂക്ഷമാക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യ ഉപദേശകന് ഡോ വിവേക് മൂര്‍ത്തി. മുന്‍ സര്ജന് ജനറലായ ഈ 43കാരന് ഇന്ത്യന്‍ വംശജനാണ്. കോവിഡ് ഉപദേശക സമിതി അധ്യക്ഷ പദവി പങ്കിടുന്ന വിവേക് മൂര്‍ത്തി ഫോക്സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു. ശൈത്യകാലം കോവിഡ് വ്യാപനത്തിന് ഏറെ സാധ്യതയുള്ള സമയമാണ്. തണുപ്പിനെ അകറ്റാന്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരാകും. ഇത് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന് വിവേക് മൂര്‍ത്തി മുന്നറിയിപ്പ് നല്കി. പുറത്തെ സാഹചര്യങ്ങളെ അപേക്ഷിച്ച് വീട്ടിനുള്ളില്‍ വൈറസ് വ്യാപനം അതിവേഗം നടക്കും. അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ ഒത്തുകൂടുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാം. നൈറ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ആളുകള്‍ ഒത്തുകൂടുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്ന സാഹചര്യം കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍…
Read Moreകണ്ണില്ലാത്ത ക്രൂരത! കരൾ തിന്നാൽ കുട്ടികൾ ഉണ്ടാകുമെന്ന്; ബാലികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി അവയവങ്ങളെടുത്തത് ദുര്‍മന്ത്രവാദത്തിന്…
കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ ശ്വാസകോശവും കരൾ ഉള്‍പ്പെടെയുള്ള കൊലപാതകികള്‍ പുറത്തെടുത്തു. ദുർമന്ത്രവാദത്തിന് വേണ്ടിയാണ് കുട്ടിയുടെ ശ്വാസകോശങ്ങള്‍ എടുത്തുമാറ്റിയത്. ഗദ്ദംപുര്‍ സ്വദേശികളായ അങ്കുല്‍ കുരില്‍(20) ബീരാന്(31) പരശുറാം, ഇയാളുടെ ഭാര്യ എന്നിവരെയാണ് പോലീസ് പിടികൂടിയത്. അങ്കുലും ബീരാനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇതിനുശേഷം ഇരുവരും ചേര്‍ന്ന് ശരീരം കീറി ശ്വാസകോശവും കരൾ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. ഇത് പിന്നീട് ആഭിചാരക്രിയകള്‍ക്കായി പരശുറാമിന് കൈമാറി. പരശുറാം കുറില്‍ എന്നയാൾക്ക് കുട്ടികളില്ലായിരുന്നു. ദുർമന്ത്രവാദം ചെയ്താല്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകികള്‍ കുട്ടിയെ കൊന്ന് ആന്തരഅവയവങ്ങളെടുത്തതെന്ന് പോലീസ് പറഞ്ഞു. കരൾ കഴിച്ചാൽ കുട്ടികൾ ഉണ്ടാവുമെന്ന അന്ധവിശ്വാസമാണ് കുട്ടിയെ കൊന്ന് കരൾ എടുക്കാൻ കാരണമെന്നാണ് പോലീസ് പറയുന്നത്. പരുശുറാമാണ് ബന്ധുവായ അങ്കുലിനെയും സുഹൃത്ത് ബീരാനെയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് കരൾ…
Read Moreമസാല ബോണ്ട് തോമസ് ഐസക്കിന്റെ ‘ബ്രെയിന്‍ ചൈല്‍ഡ്’ ! ചീഫ് സെക്രട്ടറിയും ധന സെക്രട്ടറിയും എതിര്‍ത്തിട്ടും മുഖ്യമന്ത്രി മസാല ബോണ്ടിറക്കാന്‍ അനുമതി കൊടുത്തത് ‘മഹാബുദ്ധിമാനായ’ ധനമന്ത്രിയുടെ വാക്കുകേട്ട്…
സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന മസാലബോണ്ടിനെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടറിയായിരുന്ന മനോജ് ജോഷിയും എതിര്‍ത്തതായി രേഖകള്‍. ഉയര്‍ന്ന പലിശ നിരക്കില്‍ മസാല ബോണ്ടിറക്കി പണം സമാഹരിക്കുന്നതിനെ കിഫ്ബി യോഗത്തിലാണ് ഇരുവരും എതിര്‍ത്തത്. 2018 ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 34-ാം ജനറല്‍ ബോഡിയിലാണു 14-ാം അജന്‍ഡയായി മസാല ബോണ്ട് ചര്‍ച്ചയ്ക്കെത്തിയത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ബോണ്ടിറക്കി പണം സമാഹരിക്കാന്‍ കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം ബോര്‍ഡിന്റെ അനുമതി തേടുകയായിരുന്നു. ഇതിന് പിന്നില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ കൈകളായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം എതിര്‍ത്തത്. രാജ്യത്തിനകത്തു കുറഞ്ഞ പലിശയ്ക്ക് ബോണ്ടിറക്കി പണം സമാഹരിക്കാന്‍ കഴിയുമെന്നിരിക്കെ എന്തിന് കൂടിയ പലിശയ്ക്ക് ബോണ്ടിനു ശ്രമിക്കണമെന്ന് നിര്‍ദ്ദേശം വന്നപ്പോള്‍ തന്നെ ധനസെക്രട്ടറി മനോജ് ജോഷി ചോദിച്ചു. പിന്നാലെ ചീഫ് സെക്രട്ടറി…
Read Moreതെരഞ്ഞെടുപ്പ് പ്രചാരണം: രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും ശ്രദ്ധിക്കേണ്ട എട്ടിന നിർദേശങ്ങൾ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും പാലിക്കേണ്ട മാനദണ്ഡങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. എട്ടിന നിർദേശങ്ങളാണ് കമ്മീഷൻ നൽകുന്നത്. നിർദേശങ്ങൾ: 1. രണ്ട് സമുദായങ്ങൾ തമ്മിലോ ജാതികൾ തമ്മിലോ ഭാഷ വിഭാഗങ്ങൾ തമ്മിലോ നിലനിൽക്കുന്ന സംഘർഷം മൂർച്ഛിക്കുന്നതിടയാക്കുന്ന പ്രവർത്തനങ്ങുണ്ടാകരുത്. മറ്റു പാർട്ടികളെ കുറിച്ചുള്ള വിമർശനം അവരുടെ നയപരിപാടികളെ കുറിച്ച് മാത്രമാകണം. എതിർ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചരണം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങൾ എതിർകക്ഷിയെ കുറിച്ചോ അവരുടെ പ്രവർത്തകരെ പറ്റി ഉന്നയിക്കരുത്. 2. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയാക്കരുത്. ജാതി മത വികാരങ്ങൾ മുതലെടുത്ത് വോട്ട് പിടിക്കുന്നത് കുറ്റകരമാണ് 3. നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്ന ഒരു സ്ഥാനാർഥിക്കൊപ്പം മൂന്ന് അകന്പടി വാഹനങ്ങൾക്ക് മാത്രമേ ഭരണാധികാരിയുടെ ഓഫീസിൽ 100 മീറ്റർ ചുറ്റളവിൽ പ്രവേശനമുള്ളൂ. പത്രിക സമർപ്പണ വേളയിൽ…
Read Moreചരിത്രം കുറിച്ച് മസ്ക് ! സ്പേസ് എക്സിന്റെ ബഹിരാകാശ പേടകത്തില്‍ നാല് ബഹിരാകാശ യാത്രികര്‍ സ്പേസ് സ്റ്റേഷനിലേക്ക്; സ്വകാര്യമേഖല ബഹിരാകാശ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കുമ്പോള്‍…
ഭൂമിയ്ക്കു പുറത്ത് വാസസ്ഥലങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ശാസ്ത്രലോകം ഇപ്പോള്‍. ചൊവ്വയിലെയും ചന്ദ്രനിലെയും പര്യവേഷണങ്ങളെല്ലാം ഇത് ലക്ഷ്യം വച്ചാണ്്. ഐഎസ്ആര്‍ഒയും നാസയും ഉള്‍പ്പെടെ ബഹിരാകാശ ഏജന്‍സികളെല്ലാം ഇതിനു പിന്നാലെയാണ്. ഇതുവരെ ഭരണകൂടങ്ങള്‍ നേരിട്ട് നിയന്ത്രിച്ചിരുന്ന ബഹിരാകാശം സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുത്തത് ഈ രംഗത്ത് വന്‍വിപ്ലവത്തിനാണ് വഴിവെച്ചത്. മനുഷ്യന് ചിന്തിക്കാവുന്നതിനപ്പുറമുള്ള സ്വപ്നങ്ങള്‍ കാണുന്നത് ശീലമാക്കിയ ഇലോണ്‍ മസ്ക്കാണ് ഈ മേഖലയില്‍ ഒന്നാമന്. ഇപ്പോള്‍ മസ്കിന്റെ സ്പേസ് എക്സിന്റെ ബഹിരാകാശ പേടകം സഞ്ചാരികളെയും വഹിച്ചു കൊണ്ട് ബഹിരാകാശത്തേക്ക് പറന്നുയര്‍ന്നിരിക്കുകയാണ്. നിരവധി പരീക്ഷണ പറക്കലുകള്‍ക്ക് ശേഷമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാല് ബഹിരാകാശ യാത്രികരേയും വഹിച്ചു കൊണ്ട് ഇന്നലെ സ്പേസ് എക്സിന്റെ പേടകം യാത്ര തിരിച്ചത്. നാസയുടെ സഹകരണത്തോടെയാണിത്. സമ്പൂര്‍ണ്ണമായും സ്വകാര്യമേഖലയില്‍ ബഹിരാകാശ യാത്രകള്‍ ഒരുക്കുവാനുള്ള നാസയുടെ ശ്രമത്തിന്റെ ആദ്യഭാഗമായാണ് ഹൈ ടെക് വ്യവസായിയായ എലണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ…
Read More