കൊച്ചി: ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു. ഞായറാഴ്ച്ച രാവിലെയോടെ ശൗചാലയത്തില്‍ കയറിയ യുവതിയെ ഏറെ സമയത്തിനു ശേഷവും പുറത്തേക്ക് കാണാതായതോടെ സുഹൃത്തുക്കള്‍ വാതില്‍ തട്ടി വിളിക്കുകയായിരുന്നു. അപ്പോഴാണ് ശുചി മുറിയിൽ യുവതി പ്രസവിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻതന്നെ യുവതിയുടെ കൂട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ നോർത്ത് പോലീസ് അമ്മയേയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കാമുകനില്‍ നിന്നാണ് ഗർഭം ധരിച്ചതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകന്റെ വീട്ടുകാരെയും യുവതിയുടെ വീട്ടുകാരെയും എറണാകുളത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. ആറ് പേരടങ്ങുന്ന റൂമിലാണ് യുവതി താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങളായി അസ്വസ്തത പ്രകടിപ്പിച്ച് യുവതിയോട് സുഹൃത്തുക്കൾ കാര്യം തിരക്കിയെങ്കിലും അതിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറുകയായിരുന്നു. ഇന്ന് രാവിലെ മുതൽ യുവതി അവശയായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു.
Read MoreCategory: Top News
ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറോളം ഫോണിൽ സംസാരിച്ചു; വിശ്രമത്തിനായി നിർത്തിയത് പത്ത് മിനിട്ടിൽ താഴെ; കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരേ പോലീസ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായി തർക്കത്തിലേർപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരേ പോലീസ് റിപ്പോര്‍ട്ട്. ബസ് ഓടിക്കുന്നതിനിടയിൽ യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചിരുന്നു എന്ന് പൊലീസ് റിപ്പോർട്ട്. ബസ് ഓടിക്കുന്നതിനിടെ യദു ഫോൺ ഉപയോഗിച്ചതിന് പോലീസ് കെഎസ്ആർടിസിക്ക് റിപ്പോർട്ട് നൽകും. തൃശൂർ മുതൽ പാളയം വരുന്നത് വരെ യദു പലതവണയായി ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. വിശ്രമത്തിനായി ബസ് നിർത്തിയിട്ടത് ആകെ പത്ത് മിനിട്ട് മാത്രമാണ്. അതിനാൽ തന്നെ ബസ് ഓടിച്ചുകൊണ്ടാണ് യദുവിന്റെ ഫോൺ സംഭാഷണം എന്നത് വ്യക്തമാണ്. ബസിനുള്ളിലെ മെമ്മറി കാർഡ് നഷ്ടമായതുമായി ബന്ധപ്പെട്ട് യദുവിന്റെ ഫോൺവിളി വിവരങ്ങൾ പരിശോധിക്കും. മെമ്മറി കാർഡ് ബസിൽ ഇട്ടത് എന്നാണെന്ന വിവരവും പോലീസ് കെഎസ്ആർടിസിയോടു തേടിയിട്ടുണ്ട്.
Read Moreകെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; മേയർക്കും എംഎൽഎയ്ക്കുമെതിരേ കേസ്
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എംഎൽഎയുമായ സച്ചിൻദേവ് ഉൾപ്പെടെ അഞ്ചു പേർക്കെതിരേ കോടതിയുടെ നിർദേശ പ്രകാരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. ഗതാഗതം തടസപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിനെതിരെ ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ നൽകിയ ഹർജിയിൽ തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. കന്റോൺമെന്റ് പോലീസ്, സിറ്റി പോലീസ് കമ്മിഷണർ എന്നിവർക്കു പരാതി നൽകിയിരുന്നു. എന്നിട്ടും കേസെടുക്കാത്തതിനെത്തുടർന്ന് ഏപ്രിൽ 30 ന് കോടതിയെ സമീപിക്കുകയായിരുന്നു എന്ന് അഡ്വ.ബൈജു നോയൽ പറഞ്ഞു.
Read Moreമക്കളേ, ഓൾ സെറ്റ് റ്റു ഗോ… സ്കൂളുകൾ ജൂണ്‍ മൂന്നിനു തുറക്കും
തിരുവനന്തപുരം: ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വർഷം ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. സ്കൂൾതുറക്കലിനു മുന്നോടിയായി സ്കൂളിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള അറ്റകുറ്റപ്പണികൾ നടത്താൻ നിർദേശിച്ചു. അധ്യയനവർഷം തുടങ്ങുന്നതിനു മുന്‍പ് എല്ലാ സ്കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ വേണം. സ്കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്സ് എന്നിവ മാറ്റണം. സ്കൂളിലേക്കുളള വഴി, പരിസരം എന്നിവിടങ്ങളിൽ അപകടാവസ്ഥയിലുള്ള വൈദ്യുത പോസ്റ്റുകൾ, വൈദ്യുതി കന്പികൾ എന്നിവ ഒഴിവാക്കണം. സ്കൂൾ ബസുകൾ, സ്കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്കൂൾ പരിസരത്ത് ലഹരിപദാർഥങ്ങളുടെ…
Read Moreഎന്തോ ഇഷ്ടമാണ് ആളുകൾക്കെന്നെ… ഹൗസ്ഫുൾ ആയി നവ കേരള ബസ്; മുഖ്യമന്ത്രിയുടെ ‘സീറ്റിനായി പിടിവലി’; എല്ലാവർക്കും വേണ്ടത് പിണറായി ഇരുന്ന സീറ്റ്
കോഴിക്കോട്: മെയ് അഞ്ചുമുതല്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി നവകേരള ബസ്. ‘ഗരുഡ പ്രീമിയം’ എന്ന പേരിലായിരിക്കും ബസ് വീണ്ടും നിരത്തിലിറങ്ങുന്നത്.പുലർച്ചെ നാലിന് കോഴിക്കോടു നിന്നും പുറപ്പെടുന്ന ബസ് സുല്‍ത്താന്‍ ബത്തേരി വഴി 11.35 ന് ബംഗളൂരുവിൽ എത്തും. ബസിന്റെ ആദ്യ സർവീസിന്റെ എല്ലാ ടിക്കറ്റും വിറ്റുപോയി. നവകേരള യാത്രയിലുടെനീളം മുഖ്യമന്ത്രിയിരുന്ന ഏറ്റവും മുൻവശത്തെ സീറ്റാണ് എല്ലാവർക്കും ആവശ്യം. ഇതിന് വേണ്ടി ഡിപ്പോയിൽ വന്ന് ചോദിക്കുന്നവരുമുണ്ട്. ടോയ്ലറ്റും മറ്റ് കൂടുതല്‍ സൗകര്യങ്ങളുമുൾപ്പെട്ട നവകേരള ബസ് സർവീസ് വിജയിച്ചാൽ ഇതേ മാതൃകയിൽ കൂടുതൽ ബസുകൾ വാങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ പരാജയപ്പെട്ടാല്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറുമെന്നാണ് നിലവിലെ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്.
Read Moreറോഷ്ന ഉന്നയിക്കുന്ന പ്രശ്നം ഉണ്ടായിട്ടില്ല; പെണ്ണ് എന്ന പരിഗണന നൽകുന്നതുകൊണ്ടാണോ എല്ലാവരും അവരോടൊപ്പം നിൽക്കുന്നത്; ഒരാളെ ബുദ്ധിമുട്ടിക്കുന്നതിന് കണക്കില്ലേ; കെഎസ്ആർടിസി ഡ്രൈവർ യദു
തിരുവനന്തപുരം: നടി റോഷ്നയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി കെഎസ്ആർടിസി ഡ്രൈവർ യദു. മേയറുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെയ ഡ്രൈവര്‍ യദു തന്നോടും മോശമായി പ്രതികരിച്ചിരുന്നുവെന്ന് സിനിമ താരം റോഷ്ന വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു യദു. അവർക്ക് പെണ്ണ് എന്ന പരിഗണന നൽകുന്നതുകൊണ്ടാണോ എല്ലാവരും അവരോടൊപ്പം നിൽക്കുന്നത്. മനപൂർവം തന്നെ കരി വാരിത്തേക്കാൻ ശ്രമിക്കുകയാണ്. വഴിക്കടവ് സർവീസ് നടത്തിയതായി ഓർമയില്ലെന്ന് യദു പറഞ്ഞു. ഡിപ്പോയിൽ പരിശോധിച്ചാലേ ഇത് പറയാൻ കഴിയുകയുള്ളൂവെന്നാണ് യദു പറയുന്നത്. മേയറുമായുള്ള തർക്കം നടന്ന ശേഷം ഇത്രയും ദിവസത്തിനു ശേഷമാണ് ഇവർ രംഗത്തു വരുന്നത്. ഇതിന്റെ പിന്നിലുള്ള ഉദ്ദേശ ശുദ്ധി എന്താണെന്ന് അറിയില്ലന്നും യദു പറഞ്ഞു. ഒരാളെ ബുദ്ധിമുട്ടിക്കുന്നതിന് കണക്കില്ലേയെന്നും യദു ചോദിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ മാനസികമായും പാര്‍ട്ടിയുടെ പേരിലും വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും യദു പറഞ്ഞു. അതിനാൽ തന്നെയാണ് താൻ കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.…
Read Moreഅമിതജോലി, ലീവ് ഇല്ല, എസ്ഐമാർ ജോലി ഉപേക്ഷിക്കുന്നു; നിലവില്‍ എസ്ഐ ജോലി ഉപേക്ഷിച്ചത് 40 ഓളം പേര്; പരിശീലനം പൂര്‍ത്തിയാക്കിയവർ പോകുന്നത് നഷ്ടപരിഹാരം നല്കി
കൊച്ചി: അമിത ജോലിഭാരവും ലീവ് കിട്ടാന്‍ മേലുദ്യോഗസ്ഥന്റെ കാലുപിടിക്കേണ്ട അവസ്ഥയും വന്നതോടെ കേരള പോലീസിലെ 2020 ബാച്ച് മുതലുള്ള സബ് ഇന്‍സ്പെക്ടര്‍മാര്‍ ജോലി വിട്ടുപോകുന്നു. 2020 ബാച്ചിലെയും നിലവില്‍ എസ്ഐ ട്രെയിനിംഗ് നടക്കുന്ന ബാച്ചിലെയും ഉള്‍പ്പെടെ 40 ഓളം പേരാണ് ഇതിനകം ജോലിവിട്ടത്. 2020ല്‍ ടെസ്റ്റ് പാസായി 2022ല്‍ പാസിംഗ് ഔട്ട് നടത്തിയ 30സി ബാച്ചില്‍നിന്ന് 14 പേരാണ് എസ്ഐ ജോലി ഉപേക്ഷിച്ചത്. ചില ഉദ്യോഗസ്ഥര്‍ അഞ്ച് വര്‍ഷത്തേക്ക് നീണ്ട അവധിക്ക് അപേക്ഷ നല്‍കിയിട്ടുമുണ്ട്. ഇതില്‍ ഏഴു പേര് എക്സൈസ് വിഭാഗത്തിലേക്ക് മൂന്നു പേര് മുമ്പ് ജോലി ചെയ്തിരുന്ന വകുപ്പുകളിലേക്കും ഒരാള്‍ പുതിയ ജോലിയിലുമാണ് പ്രവേശിച്ചത്. 163 പേരാണ് ഈ ബാച്ചില്‍ ഉണ്ടായിരുന്നത്. നിലവില്‍ എസ്ഐ ട്രെയിനിംഗിലുള്ള 20 പേര് മറ്റ് ജോലികള്‍ കിട്ടിപോയി. പത്തോളം പേര് ജോലി വിട്ടുപോകാനായി അപേക്ഷ നല്‍കിയിട്ടുമുണ്ട്. പരിശീലനം പൂര്‍ത്തിയാകാത്തതിനാല്‍ നഷ്ടപരിഹാരം…
Read Moreസ്ഥിരം റോക്കി ഭായ് ആണ് പുള്ളി; നടി റോഷ്നയുടെ പരാതി; കെഎസ്ആർടിസി ബസ് ഓടിച്ചത് യദു തന്നെയെന്ന് സ്ഥിരീകരണം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരേ നടി റോഷ്നയുടെ വിമർശനം ശരിയാണെന്ന് ധരിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ജൂണ്‍ 19 ന് ആർപിഇ 492 ബസ് ഓടിച്ചത് യദു ആണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം തമ്പാനൂരിലെ സെന്‍ട്രല്‍ ഡിപ്പോയിലെ ഷെഡ്യൂളിലാണ് യദു ഈ ബസ് ഓടിച്ചത് എന്ന വിവരമുള്ളത്. തിരുവനന്തപുരത്ത് നിന്ന് വഴിക്കടവിലേക്കുള്ള യാത്ര ജൂണ്‍ 18നായിരുന്നു. തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ-എറണാകുളം-തൃശൂര്‍-പെരിന്തല്‍മണ്ണ-മഞ്ചേരി – നിലമ്പൂര്‍-വഴിക്കടവ് എന്നതായിരുന്നു റൂട്ട്. മടക്കയാത്ര ജൂണ്‍ 19നും. ജൂണ്‍ 19ന് കുന്നംകുളത്ത് വെച്ച് യദു മോശമായി പെരുമാറിയെന്നാണ് ചലച്ചിത്ര താരം റോഷ്നയുടെ ആരോപണം. സംഭവത്തില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം തുടങ്ങി. മലപ്പുറത്തു നിന്നും എറണാകുളത്തേക്കുള്ള യാത്രാ മാധ്യേ കുന്നംകുളത്ത് വച്ചുണ്ടായ ദുരനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി റോഷ്ന പറഞ്ഞത്. റോഷ്ന പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം… ഇവിടെ രാഷ്ട്രീയം ചർച്ച ആക്കാനോ. അല്ലെങ്കിൽ ഒരു ഭാഗം ന്യായീകരിക്കാനോ ഞാൻ നിൽക്കുന്നില്ല.. പക്ഷേ…
Read Moreമേയറേ കണ്ടുള്ളു… മേയർ മാത്രമേ കണ്ടുള്ളൂ…ഡ്രൈവര്‍ ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലന്ന് കണ്ടക്ടർ സുബിൻ
തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവർ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ യദു ലൈംഗികാധിക്ഷേപം നടത്തിയതായി താൻ കണ്ടിട്ടില്ലെന്ന് കണ്ടക്ടർ സുബിൻ. സുബിന്റെ മൊഴി കന്റോണ്‍മെന്റ് പോലീസ് രേഖപ്പെടുത്തി. താൻ ബസിന്റെ പിൻസീറ്റിലാണ് ഇരുന്നത്. അതിനാൽ ഒന്നും കണ്ടിട്ടില്ല. മേയർ സഞ്ചരിച്ച വാഹനത്തെ ബസ് മറികടന്നോ എന്ന് വ്യക്തതയില്ലെന്നും സുബിൻ മൊഴി നൽകി. ബഹളമുണ്ടായപ്പോൾ മാത്രമാണ് താൻ അറിഞ്ഞതെന്നും ഇദ്ദേഹം വ്യക്തമാക്കി. അതേസമയം, കെഎസ്ആർടിസി ബസിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നഷ്ടമായ സംഭവത്തിൽ പോലീസിന് ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. മെമ്മറി കാർഡ് നഷ്ടമായതിനാൽ കേസിൽ ഏറെ നിർണായകമെന്ന് കരുതിയതായിരുന്നു കണ്ടക്ടർ സുബിന്റെ മൊഴി. ശനിയാഴ്ച രാത്രിയായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവർ യദുവും തമ്മില്‍ നടുറോഡില്‍ വച്ച് വാക്കുതർക്കമുണ്ടായത്. തങ്ങൾക്ക് നേരേ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്നാരോപിച്ച് മേയർ പരാതി…
Read More‘ഞാൻ മാത്രമല്ല’; യദുവിനെതിരായ നടി റോഷ്നയുടെ ആരോപണത്തിൽ പ്രതികരിച്ച് ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരേ നടി റോഷ്ന ആൻ റോയ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി ആര്യ രാജേന്ദ്രൻ. “ഞാൻ മാത്രമല്ല” എന്ന ഒറ്റവരിയാണ് ആര്യ ഫേസ്ബുക്കിൽ കുറിച്ചത്. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആര്യ പ്രതികരണം അറിയിച്ചത്. കെഎസ്ആർടിസി ഡ്രൈവർ യദുവുമായി ഉണ്ടായ തർക്കത്തിൽ ആര്യയ്ക്ക് നേരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതിനിടെയാണ് നടി റോഷ്ന ആൻ റോയ് തനിക്കും സമാനമായ അനുഭവം ഉണ്ടായതായി വെളിപ്പെടുത്തി രംഗത്തെത്തിയത്. മലപ്പുറത്ത് നിന്ന് എറണാകുളത്തേക്കുള്ള യാത്രയിൽ ഡ്രൈവർ യദുവിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് റോഷ്ന ഫേസ്ബുക്കിൽ കുറിച്ചു. യദു ഓടിച്ച കെഎസ്ആർടിസി റോഷ്നയും സഹോദരനും സഞ്ചരിച്ച കാറിന് പിന്നിൽ വന്ന് ഹോണടിച്ച് ബഹളം ഉണ്ടാക്കിയെന്നും ഇത് ചോദ്യം ചെയ്തപ്പോൾ യദു അസഭ്യം പറഞ്ഞെന്നുമാണ് നടിയുടെ ആരോപണം. ഈ വിഷയം ഉടൻ തന്നെ…
Read More