അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയെ ആക്രമിച്ച സംഭവത്തിൽ വിവരം നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് എൻടിആർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കാഞ്ചി ശ്രീനിവാസ റാവു, ടാസ്ക് ഫോഴ്സ് അഡീഷണൽ ഡിസിപി ആർ ശ്രീഹരിബാബു എന്നിവരുമായി ബന്ധപ്പെടാമെന്നു പോലീസ് അറിയിച്ചു. വിവരം നൽകുന്നവരെ വിലാസം വെളിപ്പെടുത്തുന്നതല്ലെന്നും പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ശനിയാഴ്ച വിജയവാഡയിൽ റോഡ് ഷോയ്ക്കിടെയാണ് റെഡ്ഡിക്ക് പരിക്കേറ്റത്. കല്ലേറിൽ അദ്ദേഹത്തിന്റെ ഇടതു കണ്ണിനു മുകളിൽ കല്ലേറുകൊണ്ട് മുറിവേറ്റു. മുഖ്യമന്ത്രിക്കൊപ്പം പ്രചാരണത്തിനെത്തിയ യുവജന ശ്രമിക റൈത്ത് കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) എംഎൽഎ വെള്ളമ്പള്ളി ശ്രീനിവാസ റാവുവിനും പരിക്കേറ്റിരുന്നു. പരിക്കേറ്റ ജഗൻ മോഹൻ റെഡ്ഡി പ്രഥമശുശ്രൂഷയ്ക്കുശേഷം റോഡ് ഷോ തുടർന്നു.
Read MoreCategory: Top News
ടീച്ചറമ്മ എന്നു വിളിച്ച നാവ് കൊണ്ട് ‘ബോംബ് അമ്മ’എന്ന് വിളിക്കുന്നു; ഇൻസ്റ്റ പേജിലൂടെ നിരന്തരം അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു; കെ.കെ. ശൈലജ
കോഴിക്കോട്: യുഡിഎഫും അവരുടെ മീഡിയ വിഭാഗവും വ്യാജ പ്രചാരണം വഴി തേജോവധം ചെയ്യുന്നുവെന്ന പരാതിയുമായി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജ രംഗത്ത്. തനിക്കെതിരേ വ്യാജ വീഡിയോ ക്ലിപ്പുകൾ ഉണ്ടാക്കുകയാണ്. അതിന് യുഡിഎഫിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുകയാണെന്നും കെ.കെ. ശൈലജ പറയുന്നു. വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ ഇലക്ഷന് കമ്മീഷന് ഇന്ന് പരാതി നല്‍കുമെന്നും അറിയിച്ചു. ‘എന്റെ വടകര KL 11’ എന്ന ഇൻസ്റ്റ പേജിലൂടെ നിരന്തരം അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ്. പാനൂർ സ്ഫോടനക്കേസ് പ്രതി അമൽ കൃഷ്ണയുടെ കൂടെ നിൽക്കുന്ന വ്യാജ ചിത്രം നിർമിച്ച് പ്രചരിപ്പിച്ചു. അത് നൗഫൽ കൊട്ടിയത്ത് എന്ന കുട്ടിയുടെ ചിത്രമാണെന്നും നൗഫൽ തന്നെ ഇതിനെതിരേ രംഗത്ത് വന്നുവെന്നും ശൈലജ പറഞ്ഞു. തന്റെ അഭിമുഖങ്ങളിൽ നിന്ന് അടർത്തി മാറ്റി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു. കാന്തപുരത്തിന്റെ ലെറ്റർ പാഡ് ഉപയോഗിച്ച് തനിക്കെതിരേ അപവാദ പ്രചാരണം നടത്തി.…
Read Moreഗൂഗിൾപേ ചതിച്ചതിന് പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദനം; ആക്രമണം തടയാനെത്തിയയാളുടെ നെഞ്ചിൽ കുത്തിവീഴ്ത്തി; വടകര സ്വദേശികൾക്കായി വലവിരിച്ച് പോലീസ്
തലയോലപ്പറമ്പ്: പെട്രോൾ അടിച്ചതിന്റെ പണം ഗൂഗിൾപേ അക്കൗണ്ടിൽ എത്താത്തതു ചൂണ്ടിക്കാട്ടിയ പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി മർദിച്ചു. പമ്പ് ജീവനക്കാരനായ മണകുന്നം നാൽപതിൽത്തറ ലൂക്കോസിനാണ്(അപ്പച്ചൻ) മർദനമേറ്റത്. തലയോലപ്പറമ്പ് പള്ളിക്കവലയ്ക്ക് കിഴക്കുഭാഗത്തുള്ള കണ്ണൻ കൂരാപ്പള്ളിയുടെ പെട്രോൾ പമ്പിൽ ഞായറാഴ്ച രാത്രി 10.45ഓടെയായിരുന്നു സംഭവം. മാരകമായി പരിക്കുപറ്റിയ പമ്പ് ജീവനക്കാരനായ അപ്പച്ചനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴി അക്രമികൾ വാഹനം തടഞ്ഞ് ജീവനക്കാരനെ വീണ്ടും മർദിച്ചു. ഇത് തടയാൻ ശ്രമിക്കുമ്പോൾ സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.പി. ഷായെ അക്രമികൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. മുതുകിലും വലതു നെഞ്ചിന് തൊട്ടു മുകളിലായും കുത്തേറ്റ വി.പി. ഷായെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ അപ്പച്ചനെ ആക്രമിച്ചതിലും വി.പി. ഷായെ കുത്തി പരിക്കേൽപിച്ച സംഭവത്തിലും തലയോലപ്പറമ്പ് പോലീസ് കേസെടുത്തു. ആക്രമണത്തിനുശേഷം അക്രമികൾ ഇരുചക്ര വാഹനമുപേക്ഷിച്ച് കടന്നു കളഞ്ഞു. ആക്രമണം നടത്തിയ വടകര സ്വദേശികളായ അജയ്,അക്ഷയ് എന്നിവർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.ഇവർ…
Read Moreഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന സംശയം; ഉറങ്ങിക്കിടന്ന യുവാവിന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ചു; ഭാര്യ അറസ്റ്റിൽ
ലക്നോ: ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിക്കുകയും കുടുംബാംഗങ്ങളുമായി ചേർന്ന് മർദിക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഡിയോറിയയിലാണ് സംഭവം. ഭർത്താവ് ആശിഷ് കുമാർ റായിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ അമൃത റായി സംശയിച്ചു. ഞാൻ എന്റെ ഭാര്യയുടെ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയതായിരുന്നു. അവർ എന്റെ മൊബൈലും മോട്ടോർബൈക്കിന്റെ താക്കോലും പിടിച്ചെടുത്തു. താക്കോൽ ചോദിച്ചപ്പോൾ നിങ്ങൾ ഇന്ന് താമസിക്കണമെന്ന് അവർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അത് അനുസരിച്ചു. പിന്നെ ഞങ്ങൾ എല്ലാവരും ഉറങ്ങിയെന്ന് ബല്ലിയ സ്വദേശിയായ ആശിഷ് റായ് പറഞ്ഞു. രാത്രി മൂന്നായപ്പോൾ എന്റെ ഭാര്യ വാഷ്റൂമിലേക്ക് പോകുന്നുവെന്ന് പറഞ്ഞു. ഈ സമയം അവളുടെ സഹോദരി തിളച്ച വെള്ളം റെഡിയാക്കി വച്ചിരുന്നു. ഞാൻ ഉറങ്ങുന്നതിനിടെ അവൾ എന്റെ മേൽ തിളച്ച വെള്ളം ഒഴിച്ചു. ഞാൻ ഓടാൻ ശ്രമിച്ചപ്പോൾ അവർ എന്നെ പിടിച്ച് മർദിക്കാൻ തുടങ്ങി.…
Read Moreപ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ.ജി. ജയൻ അന്തരിച്ചു
കൊച്ചി: പ്രശസ്ത സംഗീതജ്ഞനും നടൻ മനോജ് കെ. ജയന്റെ പിതാവുമായ കെ.ജി.ജയൻ(90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. കെ.ജി. ജയൻ, കെ.ജി. വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. സിനിമ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ. ജി. ജയൻ. ഇരുപതോളം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. 1968-ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ആദ്യസിനിമ. “നക്ഷത്രദീപങ്ങൾ തിളങ്ങി…’, “ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി. 2019 ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തിൽ ഗേപാലൻ തന്ത്രിയുടേയും പൊൻകുന്നം തകടിയേൽ കുടുംബാംഗം പതേരയായ നാരായണിയമ്മയുടേയും…
Read Moreഭാരതത്തെ മൂന്നാം സാമ്പത്തികശക്തി ആക്കും; പ്രധാനമന്ത്രി
തിരുവനന്തപുരം: അഞ്ചു വർഷത്തിനുള്ളിൽ ഭാരതത്തെ മൂന്നാം സാമ്പത്തികശക്തി ആക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാട്ടാക്കടയിലെത്തിയതായിരുന്നു പ്രധാനമന്ത്രി. കേരളത്തിൽ വലിയ വികസന പദ്ധതികൾ കൊണ്ടുവരും. വിനോദ സഞ്ചാര രംഗത്തു പുത്തൻ വികസന പദ്ധതികൾ വരും. കൂടുതൽ ഹോം സ്റ്റേകൾ തുടങ്ങുകയും തീര വികസനത്തിനു മുൻഗണന നൽകുകയും ചെയ്യും. അതുപോലെതന്നെ മത്സ്യസമ്പത്ത് കൂട്ടാൻ പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിൻ വരുമെന്നും സർവേ നടപടി പുതിയ സർക്കാർ തുടങ്ങുമെന്നും മോദി കൂട്ടിച്ചേർത്തു. ബിജെപിയുടെ പ്രകടന പത്രിക എന്നാൽ മോദിയുടെ ഗാരണ്ടിയാണെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തിൽ വലിയ തോതിൽ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു. കോണ്‍ഗ്രസിനും സിപിഎമ്മിനും എതിരേ പ്രധാനമന്ത്രി പ്രസംഗത്തിനിടെ രൂക്ഷ വിമർശനമുന്നയിച്ചു. ഇവിടെ വലിയ ശത്രുക്കളായവർ ദില്ലിയിൽ സുഹൃത്തുക്കളാണ്. ഇടത്-വലത് മുന്നണികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞു. ഇന്ന് കേരളത്തിൽ പലയിടത്തും കുടിവെള്ളം കിട്ടാനില്ലെന്നും…
Read Moreആനയ്ക്ക് മുമ്പിൽ മേളവും ആളുകളുമാവാം; വിവാദ ചട്ടം പിൻവലിച്ചു; തൃശൂർ പൂരം സാധാരണ പോലെ നടക്കും; ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിലെ നിർദേശങ്ങൾ ഇങ്ങനെയൊക്കെ…
തൃശൂർ: തൃശൂർ പൂരം കടുത്ത പ്രതിസന്ധിയിലാക്കിയ വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പിൻവലിച്ചു. പൂരം നടത്താൻ പറ്റാത്ത രീതിയിൽ വനംവകുപ്പ് ആന എഴുന്നള്ളിപ്പുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് പിൻവലിച്ചത്. ഇതോടെ ഈ വർഷത്തെ തൃശൂർ പൂരം സാധാരണ പോലെ നടത്താനാകും. ആനകൾക്ക് ചുറ്റും അന്‍പത് മീറ്റർ പരിധിയിൽ ആളുകളെയോ മേളക്കാരെയോ നിർത്താൻ പാടില്ലെന്ന ഉത്തരവാണ് പിൻവലിച്ചത്. അതേസമയം, തൃശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ആനകളുടെ 50 മീറ്റർ ചുള്ളളവിൽ ആളും മേളവും പാടില്ലെന്ന സർക്കുലറിനെതിരെ പാറമക്കേവ് തിരുവന്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും രംഗത്തെത്തുകയായിരുന്നു. ഉത്തരവ് വിവാദമായതോടെ പൂരം നടത്തിപ്പിന് പ്രശ്നമുണ്ടാകില്ലെന്നും വിവാദ നിർദേശങ്ങൾ പിൻവലിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കിയിരുന്നു.വിവാദ നിബന്ധനയിൽ മാറ്റം വരുത്തുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വനംമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി. ആനകളുടെ അന്‍പത് മീറ്റർ ചുറ്റളവിൽ…
Read Moreയുവതിയെ കുത്തിവീഴ്ത്തി പെട്രോൾ ഒഴിച്ചു കത്തിച്ച യുവാവ് തൂങ്ങിമരിച്ചു; പ്രവിയ മറ്റൊരാളുടേതാകുന്നത് സന്തോഷിന് സഹിച്ചില്ല; അടങ്ങാത്ത പ്രണയം ഒടുവിൽ കൊലപാതകത്തിലേക്ക്…
പാലക്കാട്: വിഷുദിനത്തിൽ പട്ടാമ്പിയിൽ നാടിനെ ഞെട്ടിച്ച് അരും കൊല. പട്ടാമ്പിയിൽ യുവതിയെ റോഡിൽ കുത്തി വീഴ്ത്തി സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ചു. ഇയാളെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കങ്കണത്ത് പറമ്പിൽ കെ.പി. പ്രവിയയാണ് (30)കൊല്ലപ്പെട്ടത്. തൃത്താല ആലൂർ മൂലടിയിൽ സന്തോഷ് (45) ആണ് തൂങ്ങിമരിച്ചത്. പ്രവിയയെ പ്രണയം നിരസിച്ചതിന്റെ പേരിൽ പ്രതി സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. സന്തോഷിന്റെ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായതിന് പിന്നാലെ പ്രവിയയെ അപായപ്പെടുത്തുക ലക്ഷ്യമാക്കി സന്തോഷ് പലതവണ ഇരുചക്ര വാഹനത്തിൽ പിന്തുടർന്നിരുന്നു. നിശ്ചയിച്ച വിവാഹത്തിൽനിന്നു പിന്തിരിയണമെന്ന് പ്രവിയയോട് സന്തോഷ് ആവശ്യപ്പെട്ടിരുന്നു. പ്രതിശ്രുത വരനെ വിഷുദിനത്തിൽ കാണാൻ പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ഏറെ നേരെ കാത്തിരുന്നിട്ടും പ്രവിയയെ കാണാത്തതിനാൽ വരനായ യുവാവ്, സാധാരണ പ്രവിയ വരാൻ സാധ്യതയുടെ വഴിയിൽ…
Read Moreദുരിതം വിതയ്ക്കുന്ന നടപ്പാത; രോഗികളെ ചുമന്ന് റോഡിൽ എത്തിക്കേണ്ട ഗതികേട്; സഞ്ചാര സ്വാതന്ത്ര്യത്തിനായി കാത്ത് മടുക്കയിലെ നാട്ടുകാർ
മടുക്ക: രോഗികളെയും പ്രായമായവരെയും ചുമന്ന് റോഡിലെത്തിച്ച് വാഹനത്തിൽ കയറ്റേണ്ട ഗതികേടിൽ ഒരു നാട്. കണ്ണെത്തും ദൂരത്ത് വാഹനം പോകുന്ന റോഡുണ്ട്. പക്ഷേ അവിടെ എത്തണമെങ്കിൽ ചവിട്ടുപടികൾ കുറേ താണ്ടണം. ലോറിക്ക് കടന്നുപോകുവാൻ വീതിയുള്ള വഴിയാണെങ്കിലും നടകൾ കയറി വേണം ഇവിടത്തുകാർക്ക് വാഹനമെത്തുന്ന റോഡിലേക്ക് എത്തുവാൻ. കോരുത്തോട് പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിലാണ് നാട്ടുകാർക്ക് ദുരിതം വിതയ്ക്കുന്ന ഈ നടപ്പാത. മടുക്ക മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന രോഗിയായ കീചാലിൽ അനിൽകുമാറി (48) നെ വാഹന സൗകര്യത്തിന്റെ പരിമിതിമൂലം ആളുകൾ ചുമന്നുകൊണ്ട് ആശുപത്രിയിൽ എത്തിക്കേണ്ട ഗതികേടിലാണ്. പ്രമേഹം മൂർച്ഛിച്ച് ഒരു കാൽ മുറിച്ചു കളഞ്ഞു. അന്നുമുതൽ കിടപ്പുരോഗിയാണ്. അതിന് പുറമേ ഇപ്പോൾ ഹൃദ്രോഗവും. രോഗം മൂലം ദുരിതത്തിലായ കുടുംബത്തിന്റെ ഏറ്റവും വലിയ ദുരിതം വീട്ടിലേക്ക് വാഹനമെത്തില്ല എന്നതു തന്നെയാണ്. കിടപ്പ് രോഗിയായ മോഹനന് പെട്ടെന്ന് രോഗം മൂർച്ഛിച്ചാൽ രണ്ടുപേർ ചേർന്ന്…
Read Moreബാരിക്കേടോ വടമോ ഉപയോഗിച്ചിരുന്നെങ്കിൽ… പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഒരുക്കിയ കയർ യുവാവിന് കൊലക്കയറായി; കൊച്ചിയിലെ യുവാവിന്റെ മരണത്തിൽ പോലീസിനെതിരെ കുടുംബം
കൊച്ചി: കൊച്ചിയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിക്കാനിടയായ സംഭവത്തിൽ പോലീസിനെതിരെ കുടുംബം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിലാണ് പോലീസിന്റെ വീഴ്ച കുടുംബം ചൂണ്ടിക്കാട്ടിയത്. ഗതാഗതം തടഞ്ഞത് നേര്‍ത്ത പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ചെന്ന് മരിച്ച മനോജിന്റെ സഹോദരി ചിപ്പി പറഞ്ഞു. രാത്രിയിലാണ് അപകടം നടന്നത്. സ്ഥലത്ത് സ്ട്രീറ്റ് ലൈറ്റ് ഉണ്ടായിരുന്നില്ല. ബാരിക്കേടോ വടമോ ഉപയോഗിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നും കുടുംബം പറഞ്ഞു. റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10ഓടെ എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് അപകടമുണ്ടായത്. കഴുത്തിൽ കയർ കുരുങ്ങി തലയടിച്ച് റോഡിൽ വീഴുകയായിരുന്നു. പിന്നീട് പോലീസുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ ഒന്നോടെ മരിച്ചു.
Read More