കോഴിക്കോട്: കുറ്റ്യാടി നെടുമണ്ണൂര്‍ എയ്ഡഡ് എല്‍പി സ്കൂളില്‍ പൂജ. സ്കൂള്‍ മാനേജറുടെ മകന് രുധീഷ് അടക്കമുള്ള ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്കൂളില്‍ ഗണപതിഹോമം നടത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.സ്കൂള്‍ ഗ്രൗണ്ടില്‍ അസാധാരണമായ വെളിച്ചവും വാഹനങ്ങളും കണ്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയതോടെയാണ് പൂജ നടക്കുന്ന കാര്യം വ്യക്തമായത്. ഇതോടെ സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് പ്രതിഷേധിച്ചു. കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി. പിന്നാലെ തൊട്ടില്‍പാലം പോലീസ് സ്ഥലത്തെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്തതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. കസ്റ്റഡിയിലെടുത്തവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. മഹാനവമിയോട് അനുബന്ധിച്ച് സ്കൂളുകളില്‍ ഇത്തരം പൂജ നടത്താറുണ്ടെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.ഇത് മുടങ്ങിപ്പോയതിന് പകരമായാണ് പൂജ നടത്തിയതെന്നും ഇവര്‍ പ്രതികരിച്ചു.
Read MoreCategory: Top News
അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത; ദമ്പതികൾ മരിച്ചത് വെടിയേറ്റ്; കുട്ടികളുടെ മരണകാരണം അവ്യക്തം
കാലിഫോർണിയ: കൊല്ലം സ്വദേശികളായ നാലംഗ മലയാളി കുടുംബത്തെ അമേരിക്കയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. കൊല്ലം ഫാത്തിമാമാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57ൽ ഡോ.ജി.ഹെൻറിയുടെ മകൻ ആനന്ദ് സുജിത് (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. വെടിയേറ്റാണ് ആനന്ദ് സുജിത്തും ഭാര്യയും കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾക്കരുകിൽനിന്ന് പിസ്റ്റൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ശുചിമുറിയിൽനിന്നാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. മക്കളുടെ മരണകാരണം അവ്യക്തം. ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാര്‍ട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.
Read More25,000 രൂപ ശമ്പളം, 45 ദിവസത്തെ പരിശീലനം, താമസം: ജോലി മൊബൈൽ ഫോൺ മോഷണം; ഒടുവിൽ കള്ളന്മാർക്ക് പിടിവീണതിങ്ങനെ…
അഹമ്മദാബാദ്: മാസം 25,000 രൂപ ശമ്പളത്തിൽ മൊബൈൽ ഫോണുകൾ മോഷ്ടിക്കാൻ ജോലി ചെയ്തിരുന്ന രണ്ടു പേർ പോലീസ് പിടിയിൽ. അവിനാഷ് മഹാതോ(19) ശ്യാം കുർമി(26) എന്നിവരെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 50 മൊബൈൽ ഫോണുകളാണ് പോലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഇതിൽ 29 ഐ ഫോണുകളും ഒമ്പത് വൺപ്ലസ് ഫോണുകളും ഉൾപ്പെടുന്നു. കണ്ടെടുത്ത ഫോണുകളുടെ മൂല്യം ഏകദേശം 20.60 ലക്ഷം രൂപയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അവിനാഷും ശ്യാമും ജാർഖണ്ഡിൽ കൂലിപ്പണിക്കാരാണ്. അവിനാഷിന്റെ ജ്യേഷ്ഠൻ പിന്റു മഹോതയും രാഹുൽ മഹോതയും ഗുജറാത്തിൽ മൊബൈൽ മോഷണങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇത്തരത്തിൽ മോഷ്ടിക്കപ്പെടുന്ന മൊബൈൽ ഫോണുകൾ അൺലോക്ക് ചെയ്ത് നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും ഇവർ അയയ്ക്കുകയാണ്. രാഹുലും പിൻ്റുവുമാണ് അവിനാഷിനെയും ശ്യാമിനെയും മോഷണ രംഗത്തേക്ക് കൊണ്ടുവന്നത്. ഇവർക്ക് 25,000 രൂപ പ്രതിമാസം സ്ഥിര ശമ്പളം നൽകാമെന്നും…
Read Moreകോടികളുടെ നഷ്ടം; ചൂരക്കാട്ടെ സ്ഫോടനത്തിന്റെ ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍കണം; 8 വീടുകള്‍ പൂര്‍ണമായും 40 വീടുകള്‍ ഭാഗീകമായും തകർന്നെന്ന് നാട്ടുകാർ
തൃപ്പൂണിത്തുറ: ചൂരക്കാട്ടെ ശക്തമായ പൊട്ടിത്തെറിയിൽ നിരവധി വീടുകൾക്കാണ് ഗുരുതരമായ തകരാറുകൾ സംഭവിച്ചിട്ടുള്ളത്. 8 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലും 40 വീടുകള്‍ക്ക് ഭാഗീകമായും നാശനഷ്ടമുണ്ടായിട്ടുണ്ട്. എല്ലാം പഴയപടിയാകാൻ കോടികൾ ചെലവ് വരും. സ്ഫോടനത്തിന്റെ ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വീട് തകര്‍ന്നവര്‍ ആവശ്യപ്പെടുന്നത്. അമ്പലകമ്മറ്റിക്കാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന് നഗരസഭാ കൗണ്‍സിലര്‍മാരടക്കം തറപ്പിച്ച് പറയുന്നു. വെടിക്കെട് നടക്കുന്ന മേഖലയില്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ചട്ടമുണ്ട്. പുതിയകാവില്‍ കരിമരുന്ന് പ്രയോഗം നടക്കുന്ന മൈതാനത്തിന് ചുറ്റും ഇന്‍ഷുറന്‍സ് ഉണ്ടെന്നാണ് വിവരം. എന്നാല്‍ കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായ പ്രദേശം ഇന്‍ഷുറന്‍സ് പരിധിക്ക് പുറത്താണ് താനും. മെഡിക്കൽ പരിശോധന തൃപ്പൂണിത്തുറ: സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആളുകളുടെ മാനസികാരോഗ്യം പരിശോധിക്കാൻ ഇന്ന് ചൂരക്കാട് ക്യാമ്പിൽ സൈക്കോളജിസ്റ്റ്, സൈക്കാട്രിസ്റ്റ് ഉൾപ്പെടെയുള്ളവരുടെ വിദഗ്ധ സേവനം തൃപ്പൂണിത്തുറനഗരസഭ ലഭ്യമാക്കിയിട്ടുണ്ട്. 5 വയസിൽ താഴെയുള്ള കുട്ടികൾക്കും കേൾവിക്ക് പ്രശ്നമുണ്ടായവർക്കും പ്രത്യേക ശ്രവണ പരിശോധന തുടർച്ചയായി നടത്തുന്നുണ്ട്. കൂടാതെ…
Read Moreകേരളത്തിൽ വിലക്കുറവുള്ളത് മുഖ്യമന്ത്രിക്കു മാത്രം; സപ്ലൈകോയെ മാവേലിസ്റ്റോറാക്കി മാവേലിയെ പറയിക്കരുതെന്ന പരിഹാസവുമായി ഷാഫി പറമ്പിൽ
തിരുവനന്തപുരം: സപ്ലൈകോയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. പ്രതിപക്ഷത്തുനിന്നു ഷാഫി പറമ്പിലാണ് വിഷയം അവതരിപ്പിച്ചത്. സപ്ലൈകോയെ തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ സഭയെ അറിയിച്ചു. ഇപ്പോഴത്തെ പ്രതിസന്ധി താൽകാലികമാണ്. ഈ മേഖലയിലേക്ക് കുത്തകകൾ വരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷം ഇതിൽ വീണു പോകരുതെന്നും ഭക്ഷ്യമന്ത്രി സഭയിൽ പറഞ്ഞു. പ്രതിപക്ഷമല്ല സപ്ലൈകോയെ തകർക്കുന്നതെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. ധനവകുപ്പിനെതിരേ സംസാരിക്കാൻ മന്ത്രി പ്രതിപക്ഷത്തിനോടൊപ്പം നിൽക്കണമെന്നും ഷാഫി പറഞ്ഞു. സപ്ലൈകോ സ്റ്റോറുകൾക്ക് മാവേലി സ്റ്റോർ എന്ന് പേരിട്ട് മാവേലിയെ വെറുതെ പറയിക്കരുതെന്നും ഷാഫി പരിഹസിച്ചു. കടുത്ത പ്രതിസന്ധിയിലൂടെയാണ് സപ്ലൈകോ കടന്നു പോകുന്നതെന്നും കേരളത്തിൽ വിലക്കുറവുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും ഷാഫി പറഞ്ഞു.
Read Moreനല്ല കരുതൽ വേണം; ചേർത്തലയിൽ ആഫ്രിക്കൻ പന്നിപ്പനി; 18 പന്നികളെ ഇലക്ട്രിക് ഷോക്കിലൂടെ കൊന്നു; 10 കിലോമീറ്റര്‍ പരിധിയിൽ നിരീക്ഷണം
ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ പന്നികളെ കൊന്നു സംസ്കരിച്ചു. രോഗം സ്ഥിരീകരിച്ച വളര്‍ത്തല്‍ കേന്ദ്രത്തിലെയും സമീപത്തെ വളര്ത്തുകേന്ദ്രത്തിലെയും 18 പന്നികളെയാണ് പ്രത്യേക സംഘം ഇലക്ട്രിക് ഷോക്ക് നല്കി കൊന്ന് ശാസ്ത്രീയമായി കുഴിച്ചിട്ടത്. മൂന്നു മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃഗസംരക്ഷണവകുപ്പില്നിന്നും പ്രത്യേക പരിശീലനം ലഭിച്ച ഡോ.ജോമോന്, ഡോ. എഡിസണ്, ഡോ. സംഗീത്, ഡോ. അനുരാജ്, ഡോ. മുഹമ്മദ് ഷിഹാബ്, ഡോ. റാണി ഭരതന് ലൈഫ് സ്റ്റോക്ക് ഇന്‍സ്പക്ടര്‍മാരായ ജയപ്രകാശ്, സഞ്ജീവന്, അഭിലാഷ്, ജിജിതോമസ്, സുജിമോന്‍ തുടങ്ങിയവരാണ് പ്രത്യേക സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച് നടപടികള്‍ ക്രമീകരിച്ചത്. ജില്ലാ ഓഫീസര്‍ ഡോ. സജീവ് കുമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വിമല്‍ സേവ്യര്‍, ഡോ.വൈശാഖ് മോഹന്‍ എന്നിവരും സ്ഥലത്തെത്തി മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി ശശികലയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തും രംഗത്തുണ്ടായിരുന്നു. രണ്ടു…
Read Moreഒരു യാത്രാ മൊഴിയോടെ… മിലൻ അവസാനമായി സ്കൂളിലെത്തി; ചേതനയറ്റു കിടന്ന മിലനെ കാണാൻ നിറകണ്ണുകളോടെ സഹപാഠികൾ; നിലവിളിച്ച് മാതാപിതാക്കൾ…
കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ പടികടന്നു മിലൻ പോൾ അവസാനമായി എത്തിയപ്പോൾ സഹപാഠികളും അധ്യാപകരും നിറകണ്ണുകളോടെ യാത്രാമൊഴിയേകി. തന്നെ ഏറെ സ്നേഹിച്ച സഹപാഠികൾക്കും അധ്യാപകർക്കും നടുവിൽ സ്കൂളിലെ ഓഡിറ്റോറിയത്തിൽ മിലൻ ചേതനയറ്റു കിടന്നു. കൈയിൽ കരുതിയ ഓരോ പിടി പുഷ്പങ്ങളും സമർപ്പിച്ച് പ്രിയ കൂട്ടുകാർ അവനു യാത്രാമൊഴിയേകി. കരഞ്ഞു തളർന്ന മാതാപിതാക്കൾ ആ കാഴ്ചകൾ കാണാനാകാതെ വിതുമ്പിക്കരഞ്ഞു.ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ പ്ലസ്വൺ വിദ്യാർഥി മിലൻ പോളിനു സഹപാഠികൾ യാത്രാമൊഴിയേകുന്ന കാഴ്ച ഹൃദയഭേദകമായി മാറി. ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ ഞായറാഴ്ച രാവിലെ ഏഴിന്റെ വിശുദ്ധ കുർബാനയിൽ കാറോസൂസ പ്രാർഥന ചൊല്ലിക്കൊണ്ടിരിക്കേ പെട്ടെന്നു കുഴഞ്ഞുവീഴുകയായിരുന്നു മിലൻ. ഉടൻതന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനക്കല്ല് നരിവേലി നെല്ലാക്കുന്നിൽ പോൾ ജേക്കബ് – സോണി മാത്യു ദന്പതികളുടെ ഏക മകനായിരുന്നു മിലൻ…
Read Moreവന്യജീവി ആക്രമണം; എ.കെ. ശശീന്ദ്രൻ രാജിവയ്ക്കണം; മന്ത്രിയുടെ വസതിയിലേക്ക് യുഡിഎഫ് എംഎല്‍മാരുടെ പ്രതിഷേധ മാര്‍ച്ച്
തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ക്കഥയാകുന്ന വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ വീട്ടിലേക്ക് പ്രതിപക്ഷ എംഎല്‍എമാര്‍ മാര്‍ച്ച നടത്തി. മാര്‍ച്ച് മസ്ക്കറ്റ് ഹോട്ടലിന് മുന്നില്‍ പോലീസ് തടഞ്ഞു. പ്രതിഷേധ യോഗത്തിൽ ശശീന്ദ്രന് രാജിവെയ്ക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. വന്യജീവി ആക്രമണം തടയാനുള്ള ഹ്രസ്വകാലമോ ദീര്‍ഘകാലമോ ആയ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വയനാടിന്റെ ചുമതലകൂടിയുള്ള വനംവകുപ്പ് മന്ത്രി പൂര്‍ണമായും നിഷ്ക്രിയത്വം തുടരുകയാണ്. യുഡിഎഫ് എംഎല്‍മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.സി. വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, എല്‍ദോസ് കുന്നപ്പിള്ളി തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Read Moreഅരിക്കൊമ്പൻ ആരോഗ്യവാൻ: ആന ചരിഞ്ഞെന്നത് വ്യാജവാർത്ത; റൂട്ട് മാപ്പ് പുറത്ത് വിട്ട് തമിഴ്നാട് വനം വകുപ്പ്
ചെന്നൈ: സമൂഹ മാധ്യമങ്ങളിലൂടെ അരിക്കൊമ്പൻ ചരിഞ്ഞതായി പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ തമിഴ്നാട് വനം വകുപ്പ്. അരിക്കൊമ്പൻ കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ അണക്കെട്ട് പ്രദേശത്ത് ഉണ്ടെന്നും വാർത്തകൾ ദുരുദ്ദേശ്യപരമാണെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. പ്രത്യേക സംഘത്തെ അരിക്കൊമ്പനെ നിരീക്ഷിക്കാനായി നിയോഗിച്ചിട്ടുണ്ട്. അരിക്കൊമ്പൻ തീർത്തും ആരോഗ്യവാനാണ്. മനുഷ്യ വാസസ്ഥലങ്ങളിൽ നിന്ന് ഏറെ ദൂരെയാണ് ആനയുടെ സ്ഥാനം. റേഡിയോ കോളറിൽ നിന്ന് കൃത്യമായി സിഗ്നലുകൾ ലഭിക്കുന്നുണ്ട്. ശരാശരി 3 കിലോമീറ്റർ ദൂരമാണ് ഒരു ദിവസം ആന സഞ്ചരിക്കുന്നത്. അരിക്കൊമ്പന്റെ ആറ് ദിവസത്തെ റൂട്ട് മാപ്പും വനം വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്.
Read Moreകാന്‍സര്‍ രോഗിയായ അമേരിക്കന്‍ വനിതയുടെ മൂന്നര ലക്ഷം തട്ടി; ഭിന്നശേഷിക്കാരിയായ മകളെ ഉപദ്രവിച്ചു: മധ്യവയസ്കന് അറസ്റ്റില്‍
കൊച്ചി: ചികിത്സയ്ക്കെത്തിയ കാന്‍സര്‍ രോഗിയായ അമേരിക്കന്‍ വനിതയുടെ മൂന്നര ലക്ഷം രൂപ തട്ടിയെടുക്കുകയും ഇവരുടെ ഭിന്നശേഷിക്കാരിയായ മകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ മധ്യവയസ്കന് അറസ്റ്റില്‍. പള്ളുരുത്തി കടേഭാഗം സ്വദേശി എം.ബി. റസൂല്‍(50) ആണ് ചേരാനെല്ലൂര്‍ പോലീസിന്റെ പിടിയിലായത്. എറണാകുളം അമൃത ആശുപത്രിയില്‍ അര്‍ബുദ രോഗത്തിന് ചികിത്സക്കെത്തിയതാണ് അമേരിക്കന്‍ വനിത. ഇവര്‍ക്ക് വേണ്ട സഹായം ചെയ്തു നല്‍കാമെന്ന് പറഞ്ഞാണ് റസൂല്‍ യുവതിക്കൊപ്പം കൂടിയത്. തുടര്‍ന്ന് ഇവരുടെ വിശ്വാസം പിടിച്ചുപറ്റി. ശേഷം ഇവരുടെ അക്കൗണ്ടില്‍ നിന്നും മൂന്നരലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. ഇതിനുപുറമേ ഇവരുടെ ഭിന്നശേഷിക്കാരിയായ മകളോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയും ചെയ്തു. പണം തിരികെ ലഭിക്കുന്നതിന് ബന്ധപ്പെട്ടെങ്കിലും കിട്ടാതെ വന്നതോടെ പരാതിക്കാരി പോലീസിനെ സമീപിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചതായി ചേരാനെല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ റ്റി.എസ്. റെനീഷ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു
Read More