തൃ­​പ്പൂ­​ണി­​ത്തു­​റ­​യെ കു​ലു​ക്കി പ­​ട­​ക്കസംഭരണ​ശാ­​ല­​യി​ല്‍ സ്‌­​ഫോ​ട​നം; ഒ​രാ​ൾ മ​രി​ച്ചു; ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം പ്ര​ക​മ്പ​നം; നി​ര​വ​ധി വീ­​ടു­​ക​ള്‍­​ക്ക് നാ​ശ​ന​ഷ്ടം

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ പ​ട​ക്ക ശേ​ഖ​ര കേ​ന്ദ്ര​ത്തി​ൽ ഉ​ഗ്ര സ്ഫോ​ട​നം. പ​ട​ക്ക​ശാ​ല ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. വി​ഷ്ണു എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. അ​പ​ക​ടം ന​ട​ന്ന​യു​ട​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ ര​ണ്ടു​പേ​രി​ല്‍ ഒ​രാ​ളാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഇ​ദ്ദേ​ഹം 11.45 ഓ​ടെ​യാ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മ​റ്റൊ​രാ​ളും ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണ്. ഇ​ദ്ദേ​ഹ​ത്തെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​ര്‍ പ​ട​ക്ക ശേ​ഖ​ര കേ​ന്ദ്ര​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​ട​ക്കം ഇ​റ​ക്കു​ന്ന​തി​നി​ടെ അ​ഞ്ചു പേ​ര്‍​ക്കാ​ണ് ആ​ദ്യം പ​രി​ക്കേ​റ്റ​ത്. സ്‌​ഫോ​ട​ന​ത്തി​ല്‍ സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ നി്ന്നു​ള്ള സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 16 പേ​രാ​ണ് നി​ല​വി​ല്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലു​ള്ള​ത്. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല. ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. പ​ട​ക്ക ശേ​ഖ​ര കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത് അ​ന​ധി​കൃ​ത​മാ​യാ​ണെ​ന്നാ​ണ് വി​വ​രം. ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ സ​മീ​പ​ത്തെ 25ല​ധി​കം വീ​ടു​ക​ള്‍​ക്ക് സ്‌​ഫോ​ട​ന​ത്തി​ല്‍…

Read More

ഓർമയിൽ ഉണ്ടാവണം ആലപ്പുഴ… പ്രീ​ണ​ന​ന​യം ആ​ക​രു​ത് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ മാ​ന​ദ​ണ്ഡമെന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലെ സാ​മു​ദാ​യി​ക സ​ന്തു​ലി​താ​വ​സ്ഥ ഉ​റ​പ്പു വ​രു​ത്തു​ക​യെ​ന്നു​ള്ള​താ​ക​രു​ത് ആ​ല​പ്പു​ഴ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ മാ​ന​ദ​ണ്ഡ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി. ഡി​സി​സി ഓ​ഫീ​സി​ൽ ന​ട​ന്ന ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​നി​ലാ​ണ് സം​ഘ​ട​ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​മൊ​ട്ടാ​കെ യുഡിഎ​ഫി​ന് വി​ജ​യം ല​ഭി​ച്ച​പ്പോ​ളും ആ​ല​പ്പു​ഴ​യി​ലു​ണ്ടാ​യ പ​രാ​ജ​യം സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ലെ ദൗ​ർ​ബ​ല്യ​ത്തി​ന്‍റെ കൂ​ടി പ​രി​ണി​ത​ഫ​ല​മാ​ണ്. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ അ​നു​താ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡന്‍റ്്‌ എം.പി. പ്ര​വീ​ൺ അ​ധ്യ​ക്ഷ​ത വഹിച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സു​ബി​ൻ മാ​ത്യു, മീ​നു സ​ജീ​വ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ നീ​തു ഉ​ഷ, ഷ​മീം ചീ​ര​മ​ത്, വി​ശാ​ഖ് പ​ത്തി​യൂ​ർ, റെ​ജി​ൻ ഉ​ണ്ണി​ത്താ​ൻ, അ​ജി​മോ​ൻ ക​ണ്ട​ല്ലൂ​ർ, നൗ​ഫ​ൽ ചെ​മ്പ​ക​പ്പ​ള്ളി, റ​ഹീം വെ​റ്റ​ക്കാ​ര​ൻ, ഹ​രി​കൃ​ഷ്ണ​ൻ, ത​ൻ​സീ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു‌​മാ​രാ​യ ഗം​ഗ ശ​ങ്ക​ർ പ്ര​കാ​ശ്, അ​ന​ന്ദ നാ​രാ​യ​ണ​ൻ,…

Read More

പൊ​തുഇ​ട​ങ്ങ​ള്‍ പോ​സ്റ്റ​ര്‍ ഒ​ട്ടി​ച്ചും ചു​വ​രെ​ഴു​തി​യും വി​കൃ​ത​മാ​ക്കി​യാ​ല്‍ പി​ടി​വീ​ഴും; ഒ​രു​വ​ര്‍​ഷം വ​രെ ത​ട​വും ഒ​രു​ല​ക്ഷം രൂ​പ വ​രെ പി​ഴ​യും 

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ള്‍ പോ​സ്റ്റ​ര്‍ ഒ​ട്ടി​ച്ചും ചു​വ​ര്‍ എ​ഴു​തി​യും വി​കൃ​ത​മാ​ക്കി​യാ​ല്‍ പി​ടി​വീ​ഴും. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ഒ​രു​വ​ര്‍​ഷം വ​രെ ത​ട​വും ഒ​രു​ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ഒ​ടു​ക്കേ​ണ്ടി വ​രും. ബാ​ന​ര്‍ കെ​ട്ടി​യും ഫെ​ള്ക്സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചും പ​ര​സ്യ പോ​സ്റ്റ​റു​ക​ള്‍ പ​തി​പ്പി​ച്ചും പൊ​തു ഇ​ട​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് ആ​റു മാ​സം വ​രെ ത​ട​വും 50,000 രൂ​പ പി​ഴ​യും വ്യ​വ​സ്ഥ ചെ​യ്യു​ന്ന ക​ര​ട് നി​യ​മം ത​യാ​റാ​യി. നി​യ​മ​പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ന്‍ ത​യാ​റാ​ക്കി​യ ക​ര​ട് ബി​ല്‍ (ദ ​കേ​ര​ള പ്രി​വ​ന്‍​ഷ​ന്‍ ഓ​ഫ് ഡി​ഫെ​യ്സ്മെ​ന്‍റ് ഓ​ഫ് പ്രോ​പ്പ​ര്‍​ട്ടി ബി​ല്‍- 2024) സ​ര്‍​ക്കാ​രി​ന് കൈ​മാ​റി. ത​ദ്ദേ​ശ ,നി​യ​മ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം ബി​ല്‍ പാ​സാ​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. പൊ​തു​സ്ഥ​ല​ങ്ങ​ളും പു​രാ​വ​സ്തു പ്ര​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ളും വി​കൃ​ത​മാ​ക്കു​ന്ന​ത് ത​ട​യാ​ന്‍ നി​യ​മം വേ​ണ​മെ​ന്ന നി​യ​മ​സ​ഭ പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി​യു​ടെ ശി​പാ​ര്‍​ശ കൂ​ടി ക​ണ​ക്കി​ല്ലെ​ടു​ത്താ​ണ് നി​യ​മം കൊ​ണ്ടു​വ​രു​ന്ന​ത്. റോ​ഡു​ക​ള്‍, ന​ട​പ്പാ​ത​ക​ള്‍‌, ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍, മ​തി​ലു​ക​ള്‍, ട്രാ​ഫി​ക്…

Read More

കൊ​ല​കൊ​ല്ലി കാ​ട്ടാ­​ന നി​ല്‍­​ക്കു­​ന്ന സ്ഥ­​ലം ക­​ണ്ടെ​ത്തി; ഉ­​ട​ന്‍ മ­​യ­​ക്കു­​വെ­​ടി വ­​യ്ക്കും; ഏ­​റു­​മാ­​ട­​ത്തി​ല്‍­​നി­​ന്നു­​കൊ­​ണ്ട് മ­​യ­​ക്കു­​വെ­​ടി വ­​യ്­​ക്കാ­​ൻ ശ്ര​മ​മെ​ന്ന് ഡി­​എ­​ഫ്­​ഒ

വ­​യ­​നാ​ട്: മാ­​ന­​ന്ത­​വാ­​ടി­​യി​ല്‍ നാ​ട്ടി​ലി​റ​ങ്ങി ഒ­​രാ­​ളു­​ടെ ജീ­​വ­​നെ­​ടു­​ത്ത കാ​ട്ടാ­​ന നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന സ്ഥ­​ലം ക­​ണ്ടെ​ത്തി. സാ­​ഹ­​ച​ര്യം അ­​നു­​കൂ­​ല­​മാ­​യാ​ല്‍ ഉ­​ട​ന്‍ മ­​യ­​ക്കു­​വെ­​ടി വ­​യ്­​ക്കു­​മെ­​ന്ന് നോ​ര്‍­​ത്ത് വ­​യ­​നാ­​ട് ഡി­​എ­​ഫ്­​ഒ മാ​ര്‍­​ട്ടി​ന്‍ ലോ­​വ​ല്‍ അ­​റി­​യി​ച്ചു. മ​ണ്ണു​ണ്ടി​ക്ക് സ​മീ​പ​മു​ള്ള കാ​ട്ടി​ലാ​ണ് ആ­​ന ഇ­​പ്പോ­​ഴു­​മു­​ള്ള​ത്. ട്രാ­​ക്കിം­​ഗ് സം­​ഘം ആ​ന­​യെ ക­​ണ്ടെ­​ത്തി­​യ­​തി­​ന് പി­​ന്നാ​ലെ ദൗ­​ത്യ­​സം­​ഘം വ­​ന­​ത്തി­​നു­​ള്ളി­​ലേ­​ക്ക് നീ​ങ്ങി. ഏ­​റു­​മാ­​ട­​ത്തി​ല്‍­​നി­​ന്നു­​കൊ­​ണ്ട് മ­​യ­​ക്കു­​വെ­​ടി വ­​യ്­​ക്കാ­​നാ­​ണ് ശ്ര­​മി­​ക്കു­​ന്ന­​തെ​ന്നും ഡി­​എ­​ഫ്­​ഒ വ്യ­​ക്ത­​മാ​ക്കി. ആ​ന​യെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​ൻ ഞാ​യ​റാ​ഴ്ച വ​നം​വ​കു​പ്പ് സം​ഘം ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ദൗ​ത്യം വി​ജ​യി​ച്ചി​ല്ല. ദൗ​ത്യം നി​ർ​ത്തി​വ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി. ര​ണ്ടു​ത​വ​ണ ദൗ​ത്യ സം​ഘ​ത്തി​ന്‍റെ മു​ന്നി​ലെ​ത്തി​യ ആ​ന​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ആ​രോ​പി​ച്ച് പു​ൽ​പ്പ​ള്ളി റേ​ഞ്ച് ഓ​ഫീ​സ​ർ അ​ബ്ദു​ൾ സ​മ​ദി​നെ​യും സം​ഘ​ത്തെ​യും നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More

പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ വി​ള്ള​ൽ: യു​വ​തി​ക്കൊ​പ്പ​മു​ള്ള സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച കാ​മു​ക​ൻ പോ​ലീ​സ് പി​ടി​യി​ൽ; ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത് യു​വ​തി​യു​ടെ പേ​രി​ൽ തു​ട​ങ്ങി​യ വ്യാ​ജ അ​ക്കൗ​ണ്ടി​ലൂ​ടെ

കൊ​ല്ലം: യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളിലൂടെ പ്ര​ച​രി​പ്പി​ച്ചയാൾ പോ​ലീ​സ് പി​ടി​യി​ൽ. സം​ഭ​വ​ത്തി​ൽ ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി എ​ഡ്വി​ൻ (31) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഫോ​ണി​ൽ യു​വ​തി​യോ​ടൊ​പ്പ​മു​ള്ള സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ളി​ലെ ചി​ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച ഇ​യാ​ൾ പി​ന്നീ​ട് ബ​ന്ധം വ​ഷ​ളാ​യ​പ്പോ​ൾ യു​വ​തി​യു​ടെ പേ​രി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ നി​ർ​മി​ച്ച് അ​തി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.  ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തിരുന്നു. അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വെ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേശ​പ്ര​കാ​രം ഇ​യാ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഉ​ദ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; റോഡിലേക്ക് തെറിച്ചു വീണ സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

തൃ​ശൂ​ര്‍: കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കു​രി​യ​ച്ചി​റ കു​ണ്ടു​കാ​ട് വ​ട്ടാ​യി സ്വ​ദേ​ശി അ​റ​ക്ക​മൂ​ല​യി​ൽ വീ​ട്ടി​ൽ ബി​ൻ​സ് കു​ര്യ​നാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. കേ​ച്ചേ​രി ത​ല​ക്കോ​ട്ടു​ക​ര​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സ്കൂ​ട്ട​റി​ൽ ബി​ൻ​സി​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് വ​ട്ടാ​യി സ്വ​ദേ​ശി കൊ​ച്ചു​കു​ന്നേ​ൽ വീ​ട്ടി​ൽ സ​നു​വി​ന് പ​രി​ക്കേ​റ്റു. കേ​ച്ചേ​രി ഭാ​ഗ​ത്തു​നി​ന്നും വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന സ്കൂ​ട്ട​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബി​ൻ​സ് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ര്‍ പൂ​ര്‍​ണ​മാ​യും, കാ​റി​ന്‍റെ മു​ൻ​വ​ശം ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു.

Read More

റോഡിൽ ബസുകളുടെ മത്സരയോട്ടം; ഭയന്ന് വിറച്ച് യാത്രക്കാർ; ഒടുവിൽ ലൈസൻസ് റദ്ദാക്കി ആർടിഒ

ക​ണ്ണൂ​ർ: ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​ത്തെ സം​ബ​ന്ധി​ച്ച് നി​ര​വ​ധി വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​രാ​റു​ണ്ട്. ക​ണ്ണൂ​രി​ൽ ബ​സു​ക​ളു​ടെ മ​ത്സ​ര ​ഓ​ട്ട​ത്തി​നെ​തി​രേ ന​ട​പ​ടി എ​ടു​ത്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ണ്ണൂ​ർ, കൂ​ത്തു​പ​റ​മ്പ് റൂ​ട്ടി​ൽ ഓ​ടു​ന്ന കു​ട​ജാ​ദ്രി, ഖ​സ​ർ​മു​ല്ല എ​ന്നീ ര​ണ്ട് സ്വ​കാ​ര്യ ബ​സു​ക​ൾ ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​ര​ഓ​ട്ടം. കു​ട​ജാ​ദ്രി എ​ന്ന ബ​സ് കാ​യ​ലോ​ട് , പാ​നു​ണ്ട റോ​ഡി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ ഈ ​ബ​സി​നെ മ​റി​ക​ട​ക്കു​ന്ന​തി​നാ​യി ഖ​സ​ർ​മു​ല്ല ബ​സ് പി​ന്നാ​ലെ വ​ന്ന് ഇ​ട​ത് വ​ശ​ത്ത് കൂ​ടി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഓ​ടി​ച്ച് പോ​വു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ ര​ണ്ട് ബ​സു​ക​ളു​ടേ​യും ഇ​ട​യി​ലാ​കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഈ ​മ​ത്സ​ര ഓ​ട്ടം. പി​ന്നാ​ലെ യാ​ത്ര​ക്കാ​ർ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ മു​ജീ​ബ് ഖ​സ​ർ​മു​ല്ല ബ​സി​ന്‍റെ ഡ്രൈ​വ​ർ അ​ർ​ജു​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ശു​പാ​ർ​ശ ചെ​യ്തു. ഇ​നി കു​റ്റം…

Read More

സാമ്പത്തിക തർക്കം; ജ്വ​ല്ല​റി ഉ​ട​മ​യെ വെ​ടി​വ​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി‌

മും​ബൈ: പൂ​നെ​യി​ൽ ജ്വ​ല്ല​റി ഉ​ട​മ​യെ വെ​ടി​വ​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ന് ശേ​ഷം യു​വാ​വ് വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി. ഔ​ന്ദ് പ്ര​ദേ​ശ​ത്തെ ഒ​രു ഹോ​ട്ട​ലി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം. ആ​കാ​ശ് ജാ​ദ​വ് (39) എ​ന്ന​യാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​നി​ൽ ധ​മ​ലെ എ​ന്ന​യാ​ളാ​ണ് വെ​ടി​വ​ച്ച​ത്. ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ആ​കാ​ശ് ജാ​ദ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രു ജ്വ​ല്ല​റി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ധ​മ​ലെ. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം, ധ​മ​ലെ, ജാ​ദ​വി​നെ കാ​പ്പി കു​ടി​ക്കാ​ൻ വി​ളി​ച്ച് അ​ടു​ത്തു​ള്ള ഹോ​ട്ട​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​വ​ർ ഹോ​ട്ട​ലി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ കൈ​യി​ലി​രു​ന്ന പി​സ്റ്റ​ൾ എ​ടു​ത്ത് ധ​മ​ലെ, ജാ​ദ​വി​നെ വെ​ടി​വ​ച്ച​തി​നു ശേ​ഷം അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.​ ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി​പ്പോ​യ ധമലെ ഔ​ന്ദ് ചൗ​ക്കി​ന് സ​മീ​പത്തുവച്ച് ത​ല​യി​ൽ സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി. ച​തു​ശൃം​ഗി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Read More

ഇ​നി​യൊ​രു ജ​ന്മം​കൂ​ടി… കൃ​ത്യ​ത​യാ​ർ​ന്ന അ​ന്വേ​ഷ​ണം; ആ​ത്മ​ഹ​ത്യ​യ്ക്കാ​യി വീ​ടു​വി​ട്ടി​റ​ങ്ങി​യ അ​മ്മ​യ്ക്കും മ​ക​നും ര​ക്ഷ​ക​രാ​യി പോ​ലീ​സ്

കൊ​യി​ലാ​ണ്ടി : ബാ​ലു​ശേ​രി പോ​ലീ​സും കൊ​യി​ലാ​ണ്ടി പോ​ലീ​സും കൈ​കോ​ര്‍​ത്ത​പ്പോ​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യാ​നെ​ത്തി​യ അ​മ്മ​യ്ക്കും മ​ക​നും തു​ണ​യാ​യി. ര​ണ്ടു ജീ​വ​നു​ക​ളാ​ണ് പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് സം​ഭ​വം. ബാ​ലു​ശ്ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് അ​മ്മ​യും മ​ക​നും കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​ല​ഭി​ച്ച​ത്.​ പ​രാ​തി സ്വീ​ക​രി​ച്ച് ഉ​ട​ന്‍ ത​ന്നെ ജി​ഡി ചാ​ര്‍​ജു​ണ്ടാ​യി​രു​ന്ന രാ​ജീ​വ​ന്‍ മൊ​ബൈ​ല്‍ ലോ​ക്കേ​ഷ​ന്‍ നോ​ക്കി ഇ​വ​രു​ടെ നീ​ക്കം മ​ന​സി​ലാ​ക്കി. കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്താ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​നാ​ല്‍ ഉ​ട​ന്‍ ത​ന്നെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് ഡ്രൈ​വ​ര്‍ ഒ.​കെ. സു​രേ​ഷി​നെ ഫോ​ണി​ല്‍ വി​ളി​ച്ച് കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തി സു​രേ​ഷ് കൊ​യി​ലാ​ണ്ടി സി​ഐ മെ​ല്‍​വി​ന്‍ ജോ​സി​നെ വി​വ​രം അ​റി​യി​ച്ചു.​ ഉ​ട​ന്‍ ത​ന്നെ കൊ​യി​ലാ​ണ്ടി എ​സ്‌​ഐ.​എ.​കെ.​ജി​തേ​ഷ്, ഒ.​കെ.​സു​രേ​ഷ്, സി​പി​ഒ പ്ര​വീ​ണ്‍, എ​എ​സ്‌​ഐ ബി​ന്ദു എ​ന്നി​വ​രു​ടെ ടീ​മും, എ​സ്‌​ഐ വി​നോ​ദ് ,സി.​പി.​ഷ​മീ​ന, ര​ഞ്ജി​ത്ത് ലാ​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​വും ര​ണ്ടു ടീ​മു​ക​ളാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​രി​ച്ചു​പെ​റു​ക്കി ന​ട​ത്തി​യ റെ​യ്ഡി​ല്‍ അ​മ്മ​യെ​യും കു​ട്ടി​യെ​യും കൊ​യി​ലാ​ണ്ടി…

Read More

കാ​ട്ടാ​ന​ക​ള്‍ ജ​ന​ങ്ങ​ളു​ടെ ജീ​വ​നെ​ടു​ക്കു​ന്നു; നി​സ​ഹാ​യ​രാ​യി വ​നം വ​കു​പ്പ്;​ പ്ര​സ്താ​വ​ന​ക​ള​ല്ലാ​തെ മ​ന്ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്നും ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ

കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ല്‍ കാ​ട്ടാ​ന​ക​ള്‍ ജ​ന​ങ്ങ​ളു​ടെ ജീ​വ​നെടു​ക്കു​മ്പോ​ഴും നി​സ​ഹാ​യ​രാ​യി വ​നം വ​കു​പ്പ്. ക​ര്‍​ഷ​ക​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യ​തെ വ​നം വ​കു​പ്പ് തീ​ര്‍​ത്തും പ​രാ​ജ​യ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. വ​കു​പ്പു മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​ക​ള​ല്ലാ​തെ യാ​തൊ​രു ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന​താ​ണ് ക​ര്‍​ഷ​ക​രു​ടെ വി​മ​ര്‍​ശ​നം. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​യി​ല്‍ അ​മ​ര്‍​ന്ന വ​നം​വ​കു​പ്പി​ല്‍ യാ​തൊ​രു ഇ​ട​ടെ​പ​ലും ന​ട​ത്താ​ന്‍ മ​ന്ത്രി​ക്കു ക​ഴി​യു​ന്നി​ല്ല.ഇ​ന്നു രാ​വി​ലെ മാ​ന​ന്ത​വാ​ടി​യി​ല്‍ ഒ​രാ​ളുെ​ട ജീ​വ​നെ​ടു​ത്ത ആ​ന ഇ​ന്ന​ലെ വൈകി​ട്ടു മു​ത​ല്‍ ഈ ​പ്ര​ദേ​ശ​ത്ത് ഉണ്ടായി​രു​ന്ന​താ​യി ഈ ​പ്ര​ദേ​ത്തെ സ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. നാ​ട്ടു​കാ​ര്‍ വ​നം​വ​കു​പ്പി​നെ​യും ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രു​ന്നു.​എ​ന്നാ​ല്‍ വ​നം വ​കു​പ്പ് ഉദ്യോഗസ്ഥർ ഈ ​ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. ത​ണ്ണീ​ര്‍ കൊ​മ്പ​നു പു​റ​മേ മ​റ്റൊ​രു ക​ര്‍​ണാ​ട​ക ആ​ന കൂ​ടി വ​യ​നാ​ട്ടി​ല്‍ എ​ത്തി​യ​താ​യി ഉ​ത്ത​ര​മേ​ഖ​ലാ സി​സി​എ​ഫ് കെ.​എ​സ്. ദീ​പ ക​ഴി​ഞ്ഞ ദി​വ​സം വാ​ര്‍​ത്താ​സ​മ്മേ​ള​നം​ന​ട​ത്തി അ​റി​യി​ച്ചി​രു​ന്നു. ഒ​രു മാ​സം മു​മ്പാ​ണ് വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ ആ​ന​യുെ​ട സാ​ന്നി​ധ്യം മ​ന​സി​ലാ​യി​രു​ന്ന​ത്. മൂ​ന്നു…

Read More