കാ​ഴ്ച​പ​രി​മി​തി​യു​ള്ള പെ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത് സ്കൂ​ൾ ജീ​വ​ന​ക്കാ​രി; കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ജീ​വ​ന​ക്കാ​രു​ടെ ലൈം​ഗീ​ക​വേ​ഴ്ച

കാ​സ​ര്‍​ഗോ​ഡ്: കാ​ഴ്ച​പ​രി​മി​തി​യു​ള്ള പ​തി​നാ​ലു​കാ​രി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍. പാ​ച​ക​ത്തൊ​ഴി​ലാ​ളി ബ​ദി​യ​ഡു​ക്ക എ​ട​നീ​ര്‍ സ്വ​ദേ​ശി ഫൗ​സി​യ (43), ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ന​ഗ​ര്‍ ചാ​ല സ്വ​ദേ​ശി കെ.​എം. ഷ​ഫീ​ര്‍ (51) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു​വ​രെ​യും ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. 40 ശ​ത​മാ​നം കാ​ഴ്ച​പ​രി​മി​തി​യു​ള്ള കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ മാ​സം മു​ത​ല്‍ പ​ല​ത​വ​ണ ഫൗ​സി​യ കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നും കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഫൗ​സി​യ​യും ഷ​ഫീ​റും ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​താ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ളി​പ്പെ​ടു​ത്തി. ലൈം​ഗി​കാ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് പെ​ൺ​കു​ട്ടി അ​മ്മ​യോ​ട് പ​റ​ഞ്ഞു. അ​മ്മ വി​വ​രം സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ചൈ​ല്‍​ഡ് ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

Read More

ഓ​ൺ​ലൈ​ൻ ലോ​ണി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി; മോ​ർ​ഫ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ച് ന​ൽ​കി ഭീ​ഷ​ണി; ആ​സി​ഡ് കു​ടി​ച്ച് 21 കാ​ര​ൻ ജീ​വ​നൊ​ടുക്കി

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ ലോ​ൺ ആ​പ്പു​ക​ളു​ടെ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ആ​ര്യ​നാ​ട് പ​റ​ണ്ടോ​ട് ബൗ​ണ്ട​ർ​മു​ക്ക് മ​ഞ്ചാ​ടി​നി​ന്ന​വി​ള ആ​ന​ന്ദ് ഭ​വ​നി​ൽ സു​രേ​ഷ്‌​കു​മാ​റി​ന്‍റെ​യും അ​ഞ്ജ​ന​യു​ടെ​യും മ​ക​ൻ ആ​ന​ന്ദ് (21) ആ​ണ് ആ​സി​ഡ് കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ന​ന്ദ് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഓ​ൺ​ലൈ​ൻ വ​ഴി എ​ടു​ത്ത ലോ​ണി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ലോ​ൺ മാ​ഫി​യ ആ​ന​ന്ദി​ന്‍റെ ഫോ​ട്ടോ​ക​ൾ അ​ശ്ലീ​ല​മാ​യി മോ​ർ​ഫ് ചെ​യ്ത് ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും വാ​ട്‌​സ്ആ​പ്പ് വ​ഴി അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. ഇ​തി​ലു​ണ്ടാ​യ ക​ടു​ത്ത മ​നോ​വി​ഷ​മ​മാ​ണ് യു​വാ​വി​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പ​റ​യു​ന്നു. മാ​ർ​ച്ച് നാ​ലി​ന് ഉ​ച്ച​യ്ക്ക് ജോ​ലി​സ്ഥ​ല​മാ​യ പു​ളി​മൂ​ടു​ള്ള ട​യ​ർ ക​ട​യി​ൽ വെ​ച്ചാ​ണ് ആ​ന​ന്ദ് ആ​സി​ഡ് ക​ഴി​ച്ച​ത്. ക​ട​യു​ടെ പി​ന്നി​ലെ ഷെ​ഡി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ന​ന്ദി​നെ ഉ​ട​ൻ​ത​ന്നെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ…

Read More

സ്ഥി​ര​മാ​യി ഓ​ട്ടം വി​ളി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന സൗ​മ്യ; ​വീ​ട് നി​ർ​മാ​ണ​ത്തി​ന് സൂ​ക്ഷി​ച്ച പ​ണം ത​ട്ടി​യെ​ടു​ത്തു; ഓ​ട്ടോ ഡ്രൈ​വ​റാ​യ മ​ക​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് കു​ടും​ബം

പ​ത്ത​നം​തി​ട്ട: മേ​ലേ വെ​ട്ടി​പ്പു​റം സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യം.മേ​ലെ​വെ​ട്ടി​പ്പു​റം താ​ന്നി​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ ജെ​റി​ൻ രാ​ജ​ന്‍റെ (25) മ​ര​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മാ​താ​വ് ലി​ല്ലി രാ​ജ​നും സ​ഹോ​ദ​ര​ൻ ജ​സ്റ്റി​നും പത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 2025 ജൂ​ലൈ 19 നാ​ണ് ജെ​റി​നെ വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് . വെ​ട്ടി​പ്പു​റം സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യി​രു​ന്നു.കൂ​ടാ​തെ മെ​ബൈ​ൽ റി​പ്പ​യ​റിം​ഗ് വീ​ട്ടി​ൽ ചെ​യ്തു കൊ​ടു​ക്കു​മാ​യി​രു​ന്നു . ജെ​റി​നു​മാ​യി സൗ​മ്യ എ​ന്നൊ​രു സ്ത്രീ ​പ​രി​ച​യ​പ്പെ​ടു​ക​യും സ്ഥി​ര​മാ​യി ഓ​ട്ടം വി​ളി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു . ജെ​റി​ന്‍റെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​യ ര​ണ്ട് കൂ​ട്ടു​കാ​ർ മു​ഖാ​ന്തി​ര​മാ​ണ് ഇ​വ​രെ പ​രി​ച​യ​പ്പെ​ട്ട​ത് . ജോ​ലി സ്ഥ​ല​ത്ത് പോ​കു​ന്ന​തി​നും ഇ​വ​രെ തി​രി​കെ വി​ളി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നും ജെ​റി​ൻ പോ​കു​മാ​യി​രു​ന്നു. 2.1 ല​ക്ഷം രൂ​പ സ്വ​രൂ​പി​ച്ച് വീ​ട് പ​ണി​ക്കാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു​വെ​ന്ന് മാ​താ​വ് പ​റ​ഞ്ഞു. ആ ​തു​ക ആ​രും അ​റി​യാ​തെ ജെ​റി​ൻ സൗ​മ്യ​യ്ക്ക് കൊ​ടു​ത്തു.…

Read More

ആ സ്നേ​ഹം എ​നി​ക്ക് വേ​ണം.! വി​വാ​ദം കൊ​ടും​പി​രി​യി​ൽ നി​ൽ​ക്കെ ഭാ​ര്യ​യെ വി​ളി​ച്ച് ക്ഷ​മാ​പ​ണം ന​ട​ത്തി ഗ​ണേ​ഷ് കു​മാ​ർ; എ​ല്ലാ ഒ​ത്തു​തീ​ർ​പ്പാ​യെ​ന്ന് ഭാ​ര്യ ബി​ന്ദു മേ​നോ​ൻ

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദം ഒ​ത്തു​തീ​ർ​പ്പി​ലേ​ക്ക്. ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച ഭാ​ര്യ ബി​ന്ദു മേ​നോ​നെ വി​ളി​ച്ച് മ​ന്ത്രി ക്ഷ​മാ​പ​ണം ന​ട​ത്തി. ഭാ​ര്യ​യു​മാ​യു​ള്ള പ്ര​ശ്നം പു​റ​ത്തു​വ​ന്ന​തോ​ടെ ഗ​ണേ​ഷ്കു​മാ​ർ സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു. ഘ​ട​ക ക​ക്ഷി​ക​ളു​ൾ​പ്പ​ടെ ഗ​ണേ​ഷ്കു​മാ​ർ പ്ര​ശ്നം അ​തീ​വ ഗു​രു​ത​ര​മെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്തി​യ​ത്. ഇ​തി​നി​ട​യി​ലാ​ണ് പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പി​ലേ​ക്കെ​ത്തു​ന്ന​ത്. വി​വാ​ദ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ ബി​ന്ദു മേ​നോ​ൻ പ്ര​തി​ക​രി​ച്ചു. ഗ​ണേ​ഷ് ഇ​ന്ന​ലെ സ​ഹോ​ദ​രി​യെ വി​ളി​ച്ച​താ​യും ഇ​ന്ന്‌ ത​ന്നെ​യും വി​ളി​ച്ചെ​ന്നും ബി​ന്ദു മേ​നോ​ൻ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ൽ പ്ര​തി​ക​രി​ച്ചു. മ​ന്ത്രി ക്ഷ​മാ​പ​ണം ന​ട​ത്തി​യെ​ന്നും ത​നി​ക്ക് പ​രാ​തി​യി​ല്ലെ​ന്നു​മാ​ണ് ബി​ന്ദു മേ​നോ​ൻ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം മ​ന്ത്രി വാ​ള​ക​ത്തെ വീ​ട്ടി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ടു. രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ഗ​ണേ​ഷ് കു​മാ​ർ പ​ങ്കെ​ടു​ക്കും. സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന മു​ഖ്യ​മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ല​ഭി​ച്ച സൂ​ച​ന. ആ​രോ​പ​ണം അ​തീ​വ ഗു​രു​ത​ര​മെ​ന്നാ​ണ് സി​പി​എം നി​ല​പാ​ട്. ആ​രോ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്ന​ണി​യെ…

Read More

ചോ​ദ്യം ചെ​യ്താ​ൽ കൈ​യ്യൊ​ടി​യു​മോ? സ്കൂ​ട്ട​റി​ന് സൈ​ഡ് ന​ൽ​കി​യി​ല്ല; പോ​ലീ​സു​കാ​ര​ൻ സ്വി​ഫ്റ്റ് ബ​സ് ഡ്രൈ​വ​റു​ടെ കൈ ​ത​ല്ലി​യൊ‌​ടി​ച്ചു; കേ​സെ​ടു​ത്ത് പോ​ലീ​സ്

ആ​ല​പ്പു​ഴ: സ്കൂ​ട്ട​റി​ന് സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് പോ​ലീ​സു​കാ​ര​ൻ സ്വി​ഫ്റ്റ് ബ​സ് ഡ്രൈ​വ​റു​ടെ കൈ ​ത​ല്ലി​യൊ‌​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ ചേ​ർ​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സി​ലെ ഡ്രൈ​വ​ർ മ​ഹാ​ദേ​വ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ചേ​ർ​ത്ത​ല എ​ക്സ​റേ ജം​ഗ്ഷ​ൻ മു​ത​ൽ ബ​സി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ൽ എ​റ​ണാ​കു​ളം ഹാ​ർ​ബ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നാ​യ വി​നീ​ത് സ്കൂ​ട്ട​റോ​ടി​ച്ചെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. പി​ന്നീ​ട് ബ​സ് ചേ​ർ​ത്ത​ല ഡി​പ്പോ​യി​ലെ​ത്തി​യ​പ്പോ​ൾ വി​നീ​ത് ബ​സ് ഡ്രൈ​വ​ർ മ​ഹാ​ദേ​വ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ ബ​സി​ന്‍റെ സൈ​ഡ് മി​റ​ർ ത​ക​ർ​ത്തു. അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗ് ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ആ​രെ​യും മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും വി​നീ​ത് പ​റ​ഞ്ഞു.

Read More

നീ ​ഇ​ല്ലാ​തെ എ​നി​ക്ക് ജീ​വി​ക്കാ​ൻ പ​റ്റി​ല്ല; ഭാ​ര്യ​യ്ക്ക് മെ​സേ​ജ് അ​യ​ച്ച അ​യ​ൽ​വാ​സി​യെ ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു; യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ‍​യി​ൽ

ആ​ല​പ്പു​ഴ: ഭാ​ര്യ​യ്ക്ക് മെ​സേ​ജ് അ​യ​ച്ച അ​യ​ൽ​വാ​സി​യ്ക്ക് ഭ​ർ​ത്താ​വി​ന്റെ ക്രൂ​ര മ​ർ​ദ​നം. യു​വാ​വി​നെ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ത​ല​യോ​ട്ടി പൊ​ട്ടി​യ യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്. കൊ​മ്മാ​ടി​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ ടൗ​ണി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. നീ ​ഇ​ല്ലാ​തെ എ​നി​ക്ക് ജീ​വി​ക്കാ​ൻ പ​റ്റി​ല്ല എ​ന്ന സ​ന്ദേ​ശം ക​ണ്ട​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ർ​ദ​നം ഉ​ണ്ടാ​യ​ത്. ച​ക്കു​പ​റ​മ്പ് സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.

Read More

നി​ങ്ങ​ളെ ഞ​ങ്ങ​ൾ അ​നു​ഭാ​വി​യാ​ക്കി..! താ​ത്വി​ക അ​വ​ലോ​ക​ത്തി​ൽ വീ​ഴാ​തെ ജി. സു​ധാ​ക​ര​ൻ; അ​നു​ന​യ നീ​ക്കം അ​വ​സാ​നി​പ്പി​ച്ച് സി​പി​എം; വീ​ട്ടി​ലെ​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ച്ച് പാ​ർ​ട്ടി

ആ​ല​പ്പു​ഴ: പാ​ർ​ട്ടി​യു​മാ​യി അ​ക​ന്നു​നി​ല്‍​ക്കു​ന്ന മു​തി​ര്‍​ന്ന നേ​താ​വ് ജി.​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ച്ച് സി​പി​എം. പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ച​ര്‍​ച്ച ഫ​ല​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​നു​ന​യ നീ​ക്കം സി​പി​എം അ​വ​സാ​നി​പ്പി​ച്ച​ത്. പാ​ർ​ട്ടി​യു​ടെ അം​ഗ​ത്വം സു​ധാ​ക​ര​ൻ‌ പു​തു​ക്കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലെ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പ്രാ​ദേ​ശി​ക ഘ​ട​കം വ​ഴി സി​പി​എം ശേ​ഖ​രി​ക്കു​ന്നു​ണ്ട്. സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​രീ​ക്ഷ​ണ​വും ഉ​ണ്ട്. ക​രു​തി​ക്കൂ​ട്ടി​യാ​ണ് സു​ധാ​ക​ര​ന്റെ നീ​ക്കം എ​ന്നാ​ണ് പാ​ര്‍​ട്ടി ക​രു​തു​ന്ന​ത്. ജി. ​സു​ധാ​ക​ര​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന വി​വ​രം നേ​ര​ത്തെ ത​ന്നെ ജി​ല്ലാ​നേ​തൃ​ത്വം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. ജി ​സു​ധാ​ക​ര​ന്റെ തീ​രു​മാ​നം അ​റി​ഞ്ഞ ശേ​ഷ​മെ അ​മ്പ​ല​പ്പു​ഴ സീ​റ്റി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളു എ​ന്നാ​ണ് വി​വ​രം. അം​ഗ​ത്വം പു​തു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ് സു​ധാ​ക​ര​ൻ. ത​ല്‍​ക്കാ​ലം പാ​ര്‍​ട്ടി അം​ഗ​ത്വം പു​തു​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ന്നാ​ല്‍ പാ​ര്‍​ട്ടി ബ​ന്ധം ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല എ​ന്നു​മാ​ണ് സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട്. അം​ഗ​ത്വം പു​തു​ക്കാ​ന്‍ ഈ ​മാ​സം 31…

Read More

കി​ട​പ്പു​മു​റി​യി​ൽ മ​ന്ത്രി​യെ കാ​ണാ​ൻ പാ​ടി​ല്ലാ​ത്ത രീ​തി​യി​ൽ ക​ണ്ടു; സാ​റി​ന് തെ​റ്റു​പ​റ്റി​യെ​ന്ന് സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ; ഗ​ണേ​ഷി​നെ​കു​മാ​റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഭാ​ര്യ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഭാ​ര്യ ബി​ന്ദു മേ​നോ​ൻ. മ​ന്ത്രി​യെ വാ​ള​ക​ത്തെ വീ​ട്ടി​ലെ മുറിയിൽ മോ​ശം സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ ഫോ​ട്ടാ​ക​ൾ കൈ​യി​ലു​ണ്ടെ​ന്നും ബി​ന്ദു പ​റ​ഞ്ഞു. ശാ​സ്ത​മം​ഗ​ലം കൗ​ൺ​സി​ല​റും മു​ൻ ഡി​ജി​പി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് സ​ഹാ​യം തേ​ടി​യ​തെ​ന്നും ബി​ന്ദു മേ​നോ​ൻ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ൽ ത​നി​ക്ക് എ​തി​രെ ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞ​തു കേ​ട്ടി​ട്ടാ​ണ് താ​ൻ എ​ല്ലാം തു​റ​ന്ന് പ​റ​യു​ന്നെ​തെ​ന്നും ബി​ന്ദു വ്യ​ക്ത​മാ​ക്കി. “മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ വാ​ള​ക​ത്തെ വീ​ട്ടി​ൽ ക​ണ്ട​ത് വ​ള​രെ മോ​ശം സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. ഇ​ത് പ​റ​യാ​ൻ പോ​ലും പ​റ്റാ​ത്ത കാ​ര്യ​മാ​ണ്. മ​ന്ത്രി​യു​ടെ ഫോ​ട്ടോ അ​ന്ന് എ​ടു​ത്തി​രു​ന്നു. ആ ​ഫോ​ട്ടോ​ക​ൾ എ​ല്ലാം കൈ​യി​ൽ ഉ​ണ്ട്.’-​ബി​ന്ദു പ​റ​ഞ്ഞു. വാ​ള​ക​ത്തെ വീ​ട്ടീ​ൽ വ​ച്ച് വ​ള​രെ മോ​ശ​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. പു​റ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​ന്ത്രി​യു​ടെ സ്റ്റാ​ഫ് ത​ട​ഞ്ഞു. അ​ന്ന് ഫോ​ൺ പി​ടി​ച്ചു…

Read More

നി​ർ​ത്താ​തെ ക​ര​യു​ന്ന കു​ഞ്ഞ്; ജ​ന​ലി​ലൂ​ടെ നോ​ക്കി​യ വീ​ട്ടു​ട​മ ക​ണ്ട​ത് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന ദ​മ്പ​തി​ക​ളെ; വ​ഴ​ക്കി​ടു​ന്ന സം​ഭ​വം ഇ​ട​യ്ക്ക് കേ​ൾ​ക്കാ​റു​ണ്ടാ​യി​രു​ന്നു

കോ​ട്ട​യം: പൊ​ൻ​കു​ന്നം തോ​ണി​പ്പാ​റ​യി​ൽ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ മാ​ന്നാ​ർ സ്വ​ദേ​ശി സാ​ജ​ൻ, ഭാ​ര്യ അ​നീ​ഷ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ​ക്കു സ​മീ​പം ക​ര​ഞ്ഞു ര​ണ്ട​ര വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​മു​ണ്ടാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ​യാ​ണ് ഇ​രു​വ​രെ​യും വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് പേ​രു​ടെ​യും ശ​രീ​ര​ത്തി​ൽ നി​ന്ന് ര​ക്തം വാ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക്കു പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​വ​ർ വാ​ട​ക​യ്ക്കു താ​മ​സി​ക്കാ​നെ​ത്തി​യ​ത്. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഉ​ട​മ വ​ന്നു നോ​ക്കി​യ​പ്പോ​ൾ വീ​ട് അ​ക​ത്തു​നി​ന്ന് അ​ട​ച്ച നി​ല​യി​ലാ​യി​രു​ന്നു. വീ​ട്ടു​ട​മ ഇ​വ​രെ ഇ​വി​ടേ​ക്ക് എ​ത്തി​ച്ച​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും അ​യാ​ളെ​ത്തി ഇ​രു​വ​രും ചേ​ർ​ന്ന് മ​റ്റൊ​രു താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് വീ​ട് തു​റ​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് ഹാ​ളി​ൽ ദ​മ്പ​തി​ക​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഇ​വ​രി​വി​ടെ വ​ന്ന​തി​നു ശേ​ഷം വീ​ട്ടി​നു​ള്ളി​ൽ​നി​ന്നു ബ​ഹ​ളം കേ​ൾ​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​ട​മ പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​ശ്നം നേ​രി​ട്ടി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ളും…

Read More

ലൈം​ഗി​ക പീ​ഡ​ന​വും 16 ല​ക്ഷം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പും; ന​ഴ്സി​ന്‍റെ പ​രാ​തി​യി​ൽ യു​വാ​വ് പി​ടി​യി​ൽ; സാം ​നി​ര​വ​ധി സാ​മ്പ​ത്തി​ക കേ​സി​ൽ പ്ര​തി​യെ​ന്ന് പോ​ലീ​സ്

പ​ന്ത​ളം: യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് രോ​ഹി​ണി ഭ​വ​നം വീ​ട്ടി​ല്‍ സാം ​ഹാ​ര്‍​ട്ട​ര്‍ (37) അ​റ​സ്റ്റി​ലാ​യി. തൃ​ശൂ​ര്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ നി​ന്നു​മാ​ണ് സാ​മി​നെ പ​ന്ത​ളം പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദേ​ശ​ത്ത് ന​ഴ്സ് ആ​യ യു​വ​തി​യെ​യാ​ണ് ഇ​യാ​ള്‍ ചൂ​ഷ​ണം ചെ​യ്ത​ത്. യു​വ​തി​യി​ല്‍ നി​ന്നു 16 ല​ക്ഷം രൂ​പ​യും ഇ​യാ​ള്‍ കൈ​ക്ക​ലാ​ക്കി. പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​യാ​ളു​ടെ പേ​രി​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. പ​ന്ത​ളം എ​സ്എ​ച്ച്ഒ റ്റി. ​ഡി. പ്ര​ജീ​ഷ്, എ​സ്‌​ഐ പി.​കെ. രാ​ജ​ന്‍, എ​എ​സ്‌​ഐ ബി. ​ഷൈ​ന്‍​എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Read More