ചെങ്ങന്നൂർ: പുലിയൂർ പേരിശേരി പടിഞ്ഞാറേപറമ്പിൽ പുത്തൻവീട്ടിൽ യേശുദാസിന്റെ (74) മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. സ്വത്ത് തട്ടിയെടുക്കാൻ സഹോദരനും സഹായി മണിയും ചേർന്ന് യേശുദാസിനെ അപായപ്പെടുത്തിയെന്ന മരുമകൾ ലീന ബിൻസിന്റെ പരാതിയിലാണ് ആർഡിഒ എം.എസ്. ഷാജുവിന്റെ ഉത്തരവ്. ഇന്ന് രാവിലെ 10.30-ന് പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ കല്ലറ തുറന്നാണ് നടപടികൾ ആരംഭിക്കുക. സംശയം ജനിപ്പിച്ച് സ്വത്ത് കൈമാറ്റംകഴിഞ്ഞ മാർച്ച് 20-നായിരുന്നു യേശുദാസിന്റെ മരണം. വീട്ടിൽ വച്ച് കേക്ക് കഴിച്ചതിന് പിന്നാലെ ഛർദിച്ച് അവശനിലയിലായ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കും മുൻപേ മരണം സംഭവിച്ചിരുന്നു. തുടർന്ന് 24ന് സംസ്കാരവും നടത്തി. യേശുദാസിന്റെ മകൻ ബിൻസ് 2017-ലും ഭാര്യ അന്നമ്മ 2024-ലും മരിച്ചു. തുടർന്ന് സ്വത്തിന് അവകാശികളായ മകൾ ബിൻസിയും മരുമകൾ ലീന ബിൻസും വിദേശത്തായ സാഹചര്യം മുതലെടുത്ത് യേശുദാസിന്റെ…
Read MoreCategory: Top News
ഒരു ഷുസിന് വേണ്ടി ഇല്ലാതാക്കിയത് സ്വന്തം സഹോദരനെ; ഷൂസ് ഇടുന്നതിനെച്ചൊല്ലിയുള്ള തർക്കം ഒടുവിൽ കത്തിക്കുത്തിൽ; 15ന് കാരന് രക്തംവാർന്ന് ദാരുണാന്ത്യം
ലക്നോ: പുതിയതായി വാങ്ങിയ ഷൂസ് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൗമാരക്കാരൻ ഇളയ സഹോദരനെ കൊന്നു. ഉത്തർപ്രദേശിൽ മഹാരാജ്ഗഞ്ച് ജില്ലയിലെ ഗുഗ്ലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചൗമുഖ നൗക തോല ഗ്രാമത്തിലാണ് സംഭവം. ഓൺലൈനായി വാങ്ങിയ ഷൂസ് ആരാണ് ആദ്യം ധരിക്കേണ്ടന്നതിനെ ചൊല്ലി സൂരജ് ശർമയും (16) ഇളയ സഹോദരൻ ലക്ഷ്മൺ ശർമയും (15) തമ്മിൽ തർക്കമുണ്ടായി. വഴക്ക് കൈയാങ്കളിയിൽ എത്തുകയും പ്രകോപിതനായ സൂരജ്, കത്രിക എടുത്ത് ലക്ഷ്മണിനെ ആക്രമിച്ചു. തലയിലും കൈകളിലും ഗുരുതര പരിക്കേറ്റ ലക്ഷ്മൺ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ഉടൻതന്നെ കടുംബം ലക്ഷ്മണിനെ സമീപത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. എന്നാൽ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോഴേക്കും മരണംസംഭവിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Moreസദാചാര പോലീസ്, കൊലക്കേസ്, പോലീസിനെ ആക്രമിക്കൽ; ഇത്തവണ തമ്പുരു കുടുങ്ങിയത് എംഡിഎംഎ വിൽപനക്കിടയിൽ; തലസ്ഥാനത്തെ തലവേദനയെ അകത്താക്കി പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് സദാചാര പോലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ കുപ്രസിദ്ധ കുറ്റവാളി എംഡിഎംയുമായി പിടിയിൽ. തമ്പുരു വിഷ്ണു എന്ന കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണു ആണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. കാപ്പ നിയമ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങി മൂന്ന് മാസത്തിനിടെ നിരവധി കേസുകളാണ് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം എംഡിഎംഎ കച്ചവടം നടത്തുകയായിരുന്നു. ഡാൻസാഫിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് 2. 2ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വധശ്രമവും പോലീസിനെ ആക്രമിച്ചതും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് തമ്പുരു വിഷ്ണു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകണ്ടു ഞാൻ കണ്ണനേ… ദർശനപുണ്യം തേടി പിണറായി വിജയന്റെ മകനും കുടുംബവും ഗുരുവായൂരിൽ; ചിത്രങ്ങൾ പകർത്തിയത് നീക്കം ചെയ്യിച്ച് ദേവസ്വം ജീവനക്കാരൻ
ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണും കുടുംബവും ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ഇന്നലെ വൈകുന്നേരമാണ് കുടുംബം ദർശനം നടത്താനെത്തിയത്. ദർശനത്തിനെത്തിയ വിവേക് കിരണിന്റെ ഫോട്ടോയെടുക്കാൻ ശ്രമിച്ചവരെ ഒപ്പുണ്ടായിരുന്നവർ വിലക്കി. കാമറയിൽ ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക ചാനൽ കാമറാമാന്റെയും ഭക്തരുടെയും ദൃശ്യങ്ങൾ ദേവസ്വം ജീവനക്കാർ ഇടപെട്ടു നീക്കം ചെയ്യിച്ചു. അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ വിവേക് കിരണിനൊപ്പം ക്ഷേത്രത്തിലെത്തി ദർശനസൗകര്യം ഒരുക്കി.
Read Moreവീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയെ നായ്ക്കൂട്ടം കടിച്ചു കൊന്നു; കുട്ടിയെ വലിച്ചിഴച്ച് വയലിലെത്തിച്ച് ആക്രമിക്കുകയായിരുന്നു; പ്രതിഷേധിച്ച് നാട്ടുകാർ
ഹൈദരാബാദ്: വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നമൂന്ന് വയസുകാരിയെ തെരുവുനായക്കൂട്ടം കടിച്ചു കൊന്നു. തെലുങ്കാനയിലെ പെദ്ദപ്പള്ളിയിൽ ദിവ്യ ബെഹ്റാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്. നായ്ക്കൾ കുട്ടിയുടെ കഴുത്തിന് കടിച്ചു പിടിച്ച് സമീപത്തെ വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തി കുട്ടിയെ രക്ഷിച്ചെങ്കിലും ദിവ്യക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്ത് തന്നെ കുട്ടി മരിക്കുകയും ചെയ്തു. വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യം നിയന്ത്രിക്കാൻ നഗരസഭ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreതലയ്ക്ക് മുകളിൽ തിളച്ച് മറിഞ്ഞ് സൂര്യൻ; നാട്ടിലെ താരങ്ങളായി നാരങ്ങാവെള്ളവും സംഭാരവും; ചൂടിന്റെ തോത് വർധിക്കുന്നതിനനുസരിച്ച് വിലയും കൂട്ടി കച്ചവടക്കാർ
കോട്ടയം: അള്‍ട്രാവയലറ്റ് സൂചികാ മുന്നറിയിപ്പുകള്‍ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധിക്കാന്‍ ജനം മുന്‍കരുതലുകള്‍ സ്വീകരിച്ചുകഴിഞ്ഞു. പകല്‍സമയത്ത് രാവിലെ 10 മുതല്‍ മൂന്ന് വരെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല് ഈ സമയങ്ങളില്‍ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുകയും ധാരാളം ശുദ്ധജലം കുടിക്കുകയും ചെയ്യുന്നുണ്ട്. ചൂടായതിനാല്‍ പലരും ചായയും കാപ്പിയും പരമാവധി ഒഴിവാക്കി കൂടുതലായും നാരങ്ങാവെള്ളവും മോരും വെള്ളവുമാണ് കുടിക്കുന്നത്. പകല്‍ സമയത്തെ കടുത്ത ചൂടിനു പുറമെ രാത്രികാലങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. നാരങ്ങയ്ക്കും സോഡയ്ക്കും വില കയറിചൂടുകാലമായതോടെ ചെറുനാരങ്ങാ വിലയും കുതിച്ചുകയറി. കത്തുന്ന ചൂടില്‍ നിന്നും രക്ഷനേടുന്നതിനു പ്രായഭേദമെന്യേ എല്ലാവരും ആശ്രയിക്കുന്നതു നാരങ്ങാവെള്ളത്തെയാണ്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നാരങ്ങ കിലോഗ്രാമിന് 160 മുതല്‍ 200വരെ വിലയ്ക്കാണ് ലഭിക്കുന്നത്.കഴിഞ്ഞ മാസം 100 മുതല്‍ 120 രൂപ വരെയായിരുന്നു വില. പകല്‍ ചൂട് കടുത്തതോടെ ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിലാണു വിലയും…
Read Moreഎന്നും മത്സ്യവിൽപനയ്ക്കെത്തുന്നയാൾ; വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റിയശേഷം ഏഴുവയസുകാരിയെ ശാരീരികമായി പീഡിപ്പിച്ചു
തിരുവനന്തപുരം: മത്സ്യം വാങ്ങാനെത്തിയ ഏഴു വയസുകാരിയെ വാഹനത്തിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ മത്സ്യ വിൽപ്പനക്കാരൻ അറസ്റ്റിലായി. വെമ്പായം കൊഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന അസീറിനെയാണ് (47) പോക്സോ നിയമപ്രകാരം വെഞ്ഞാറമ്മൂട് പേലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവിനൊപ്പം മത്സ്യം വാങ്ങാൻ എത്തിയതായിരുന്നു പെൺകുട്ടി. വർഷങ്ങളായി ഇതുവഴി മത്സ്യവിൽപ്പന നടത്തുന്ന ആളായതിനാലും കുട്ടികളോട് സ്നേഹത്തോടെ പെരുമാറുന്ന സ്വഭാവക്കാരനായതിനാലും ഇയാളെ വീട്ടുകാർക്ക് വിശ്വാസമായിരുന്നു. മത്സ്യം വാങ്ങിയ ശേഷം വീട്ടിൽ വിടാമെന്ന് പറഞ്ഞ് പ്രതി തന്റെ ഗുഡ്സ് ഓട്ടോയിൽ കയറ്റി ഡ്രൈവർ സീറ്റിന് സമീപം ഇരുത്തി കൊണ്ടുപോകുകയായിരുന്നു. യാത്രയ്ക്കിടെ ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും പീഡനശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ കൈക്ക് പരിക്കേറ്റെന്നും പോലീസ് പറയുന്നു. സംഭവ സമയത്ത് കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരിക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം കുട്ടി അയൽവാസികളോട് വിവരം പറയുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു.…
Read Moreപേര് കെവിൻ, ലഹരി വിതരണക്കാര്‍ക്കിടയിലെ വമ്പന്‍; ലഹരിക്കടത്തിന് പെൺകുട്ടികളെ ഉപയോഗിക്കുന്നത് സിനിമാ മോഹം വാഗ്ദാനം ചെയ്ത്
കൊച്ചി: ലഹരിമരുന്നുമായി അറസ്റ്റിലായ കെവിന് ബി. മാത്യുവിനെ (42)കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. കഴിഞ്ഞ ദിവസം തൃക്കാക്കര വാഴക്കാല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കെവിന് പിടിയിലായത്.. കഴിഞ്ഞമാസം 28ന് കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടന്ന പാര്‍ട്ടിയിലേക്ക് ലഹരി എത്തിച്ചു നല്‍കിയത് കെവിന് ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കെവിനെ പിടികൂടുമ്പോള്‍ ഇയാളില്‍ നിന്നും 183.55 ഗ്രാം എംഡിഎംഎ, 93.51 ഗ്രാം എക്സ്റ്റസി ഗുളികള്‍, ലഹരി വില്‍പ്പനയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ലഹരി വിതരണക്കാര്‍ക്കിടയിലെ വമ്പന്‍ എന്നാണ് കെവിന് അറിയപ്പെടുന്നത് എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഇയാള്‍ 22 ലക്ഷം രൂപയുടെ ലഹരി ഇടപാടുകള്‍ നടത്തിയതായി പോലീസ് കണ്ടെത്തി. ഇടയ്ക്കിടെ തായ്ലന്ഡ് അടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഒട്ടേറെ പെണ്‍കുട്ടികളെ കെവിന് ലഹരിക്കടത്തിന് ഉപയോഗിച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്തും…
Read Moreരാത്രിയിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന അജ്ഞാതൻ; എട്ടിന്റെ പണികൊടുത്ത് പനങ്ങാട് പോലീസ്
കൊച്ചി: നെട്ടൂരില്‍ രാത്രിയിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന യുവാവ് അറസ്റ്റിൽ. നെട്ടൂർ സ്വദേശിയായ സനൂപ് അസി എന്നയാളെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. ഇയാൾ വാഹനങ്ങൾ തടയുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി. സനൂപിനെതിരെ കേസെടുത്തു. ‘രാത്രി വൈകി കൊച്ചിയിൽ വരുന്നവർ പ്രത്യേകം ശ്രദ്ധിക്കുക’ എന്നു പറഞ്ഞാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. കാറിനുള്ളില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ യുവാവ് കാറിനു മുന്നിലേക്ക് ചാടുന്നതും റോഡിൽ കാറിനു മുന്നില്‍ കിടക്കുന്നതും കാണാം. പിന്നാലേ കാര്‍ റിവേഴ്സ് എടുക്കുന്നതും യുവാവ് കാറിനു നേരെ നടന്നുവരുന്നതും വീഡിയോയിലുണ്ട്. ഇതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Moreതാലോലിച്ച കൈക്ക് തന്നെ … ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തർക്കം; അനന്തരവന്റെ അടിയേറ്റ് നാൽപത്തിയൊന്നുകാരനായ അമ്മാവൻ മരിച്ചു
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാര്‍ (45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഒളിവിൽ പോയ പ്രതി പ്രഭാകരനെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. ശെന്തിൽകുമാറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായ ശെന്തിൽകുമാർ സഹോദരിക്കൊപ്പമായിരുന്നു താമസിക്കുന്നത്. ശെന്തിൽകുമാറും പ്രഭാകരനും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷമാണ് തർക്കമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശെന്തിൽകുമാറിനെ ആദ്യം വേലന്താവളത്തെ ആശുപത്രിയിലും പിന്നീട് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More