ഇ​ൻ​സ്റ്റ​ഗ്രാം കാ​മു​കി​യെ കാ​ണാ​ൻ മ​ല​പ്പു​റ​ത്ത് നി​ന്ന് ഇ​ടു​ക്കി​യി​ലെ​ത്തി; പെ​ൺ​കു​ട്ടി​യു​മാ​യി ആ​ളൊ​ഴി​ഞ്ഞ മ​ല​യി​ലെ​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; പിടിയിലായത് ര​ണ്ടു​കു​ട്ടി​ക​ളു​ടെ അ​ച്ഛൻ

നെ​ടു​ങ്ക​ണ്ടം: ഇ​ന്‍​സ്റ്റഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​സ്മയി​ലി​നെ​യാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​സ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യാ​യ 14 വ​യ​സു​കാ​രി​യെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​ത്. പിന്നീട് തു​ട​ര്‍​ച്ച​യാ​യി മെ​സേ​ജ് അ​യ​ച്ച് സൗ​ഹൃ​ദം സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റ​ത്തുനി​ന്ന് നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​യ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ത​ന്ത്ര​പൂ​ര്‍​വം വി​ളി​ച്ചു​വ​രു​ത്തി സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ മ​ല​മു​ക​ളി​ല്‍ എ​ത്തി​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ മാ​താ​പി​താ​ക്ക​ള്‍ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. ഉ​ട​ന്‍ത​ന്നെ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടുകയാ യിരുന്നു. മ​ല​പ്പു​റം തി​രൂ​ര്‍ മേ​ഖ​ല​യി​ല്‍ ലൈ​റ്റ് ആ​ൻഡ് സൗ​ണ്ട് സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​യാ​ള്‍ വി​വാ​ഹി​ത​നും ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

അ​ടി​ച്ചി​റ​യി​ലെ പ്ര​വാ​സി​യു​ടെ മ​ര​ണത്തിൽ ദുരൂഹത: ര​ക്തം പു​ര​ണ്ട ക​ത്തി ക​ഴു​കാ​ൻ ശ്ര​മി​ച്ച് ഭാ​ര്യ; ബ​ന്ധു​ക്ക​ളെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി പോ​ലീ​സ്

കോ​ട്ട​യം: അ​ടി​ച്ചി​റ​യി​ൽ പ്ര​വാ​സി​യെ ക​ഴു​ത്ത​റ​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​ൽ ദു​രൂ​ഹ​ത. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് ലൂ​ക്കോ​സി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വി​ദേ​ശ നി​ർ​മി​ത ക​ത്തി​യും മു​റി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ക​ഴു​ത്തി​ന്‍റെ ഇ​ട​തു​വ​ശ​ത്താ​ണു മു​റി​വ്. ഇ​ട​തു​വ​ശ​ത്തു മു​റി​ക്ക​ണ​മെ​ങ്കി​ൽ വ​ല​തു കൈ​യാ​യി​രി​ക്ക​ണം ഉ​പ​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ മൃ​ത​ദേ​ഹം വ​ശം ച​രി​ഞ്ഞു കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്തേ​ക്കും. ത​ല​യി​ണ​യി​ലും ബെ​ഡി​ലും ത​റ​യി​ലും ഒ​ഴു​കി​പ്പ​ര​ന്ന ര​ക്തം ക​ട്ട​പി​ടി​ച്ചി​രു​ന്നു. കൈ​യി​ൽ സ്മാ​ർ​ട്ട് വാ​ച്ച് കെ​ട്ടി​യി​ട്ടു​ണ്ടാ​യി​രു​ന്നു. മൃതദേഹത്തിന് തൊ​ട്ട​രി​കി​ൽ മൊ​ബൈ​ൽ ഫോ​ണും കൊ​ന്ത​യും കൃ​ത്യം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി​യും ഉ​ണ്ടാ​യി​രു​ന്നു. കി​ട​പ്പു​മു​റി​യു​ടെ വാ​തി​ൽ അ​ട​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ മൃ​ത​ദേ​ഹ​ത്തി​ൽ മ​റ്റ് മു​റി​വു​ക​ളോ ച​ത​വു​ക​ളോ ഇ​ല്ലെ​ന്നും ബ​ല​പ്ര​യോ​ഗം ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ലൂ​ക്കോ​സി​ന്‍റെ ഭാ​ര്യ ലി​സി​യും…

Read More

എ​ന്നെ​ങ്കി​ലും അ​വ​ർ തി​രി​കെ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​വ​സാ​നി​ച്ചു: 2016ൽ ​കാ​ണാ​താ​യ വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ട​ലി​ൽ ക​ണ്ടെ​ത്തി; മ​രി​ച്ച​വ​രി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ളും

ന്യൂ​ഡ​ൽ​ഹി: 2016ൽ ​ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന് മു​ക​ളി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. എ​എ​ൻ-32 വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ചെ​ന്നൈ തീ​ര​ത്തു​നി​ന്ന് 310കി.​മീ. അ​ക​ലെ, നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ഷ്യ​ൻ ടെ​ക്നോ​ള​ജി നി​യോ​ഗി​ച്ച സ​മു​ദ്ര ഗ​വേ​ഷ​ണ വാ​ഹ​ന​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​മാ​ന​ത്തി​ൽ വ്യോ​മ​സേ​ന​യി​ലെ​യും സൈ​ന്യ​ത്തി​ലെ​യും തീ​ര​സം​ര​ക്ഷ​ണ സേ​ന​യി​ലെ​യും 29 ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ജീ​വ് കു​മാ​ർ, വി​മ​ൽ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. ക​ട​ലി​ന​ടി​യി​ൽ ത​ക​ർ​ന്ന വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യക്തമാക്കി. മ​റ്റ് വി​മാ​നാ​പ​ക​ട​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ൽ ന​ട​ന്നി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും, വി​മാ​നം ത​ക​ർ​ന്ന ഭാ​ഗ​ത്തി​ന് സ​മീ​പം ത​ന്നെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ട​ത്തി​യ​തി​നാ​ലും ഇ​ത് വ്യോ​മ​സേ​ന​യു​ടെ എ​എ​ൻ-31 വി​മാ​ന​ത്തി​ന്‍റെ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ചെ​ന്നൈ​യി​ലെ താം​ബ​രം വ്യോ​മ​സേനാ ​താവ​ള​ത്തി​ൽ നി​ന്ന് 2016 ജൂ​ലൈ 22നാ​ണ് രാ​വി​ലെ 8 മ​ണി​യോ​ടെ അ​ന്‍റോ​നോ​വ് എ​എ​ൻ-32 വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​ത്. ആ​ർ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദീ​പ​സ​മൂ​ഹ​ത്തി​ലെ പോ​ർ​ട്ട് ബ്ലെ​യ​റി​ലേ​ക്കു​ള്ള…

Read More

ഉറക്കമുണർന്ന നാടിനെ തേടി ദുരന്ത വാർത്ത: തി​രു​വ​മ്പാ​ടി​യി​ല്‍ കാ​റി​നു​ള്ളി​ല്‍ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍

കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി പു​ന്ന​യ്ക്ക​ലി​ല്‍ കാ​റി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ന്ന​യ്ക്ക​ല്‍ സ്വ​ദേ​ശി അ​ഗ​സ്റ്റി​ന്‍ ജോ​സ​ഫാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. തി​രു​വ​മ്പാ​ടി പു​ന്ന​യ്ക്ക​ല്‍ ച​പ്പാ​ത്ത് റോ​ഡി​ലാ​ണ് സം​ഭ​വം. ഇ​ന്ന​ലെ രാ​ത്രി 12ന് ​ഇ​തു​വ​ഴി വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​ണ് ക​ത്തു​ന്ന നി​ല​യി​ല്‍ കാ​ര്‍ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ തി​രു​വ​ന്പാ​ടി പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി തൊ​ട്ട​ടു​ത്ത തോ​ട്ടി​ൽ നി​ന്ന് വെ​ള്ള​മെ​ടു​ത്ത് തീ ​അ​ണ​ച്ചു. അ​പ്പൊ​ഴേ​ക്കും കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​യി​രു​ന്നു. കാ​ർ ന​മ്പ​റും ആ​ര്‍​സി ഓ​ണ​റെ കു​റി​ച്ചും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പു​ന്ന​യ്ക്ക​ല്‍ സ്വ​ദേ​ശി അ​ഗ​സ്റ്റി​നാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു. സ്ഥ​ല​ത്ത് ഫൊ​റ​ൻ​സി​ക് സം​ഘം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യാ​ണ്. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം.

Read More

രാ​ത്രി​യി​ൽ സ്കൂ​ട്ട​റു​മാ​യെ​ത്തി ആ​ളൊഴി​ഞ്ഞ സ്ഥ​ല​ത്ത് നി​ൽ​ക്കും; പെ​ൺ​കു​ട്ടി​ക​ളെ ക​യ​റി​പ്പി​ടി​ക്കും, സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തും; പൂ​വാ​ല​ൻ ഹാ​ഷിം വ​ല​യി​ൽ

അ​മ്പ​ല​പ്പു​ഴ: റോ​ഡി​ൽ സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തു​ക​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​യ​റി​പ്പി​ടി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.  അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത്  ക​റു​ക​ത്ത​റ പാ​ല​ത്തി​നു സ​മീ​പം   ​ശ​ബ​രി വീ​ട്ടി​ല്‍ വാ​ട​ക​യ് ക്കു താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി ഇ​ര​വു​കാ​ട് വാ​ർ​ഡ് ക​ട​വ​ത്തു​ശേ​രി ഹാ​ഷി(31)മി​നെ​യാ​ണ് പു​ന്ന​പ്ര സി​ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി 8.30 ഓ​ടെ വ​ണ്ടാ​നം പോ​സ്റ്റ് ഓ​ഫീ​സി​നു പ​ടി​ഞ്ഞാ​റ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പറേ​ഷ​നു സ​മീ​പം ന​ട​ന്നുപോ​യ സ്ത്രീ​ക​ളെ​യും പെ​ൺ​കു​ട്ടി​യേ​യു​മാ​ണ് യു​വാ​വ് ശ​ല്യ​പ്പെ​ടു​ത്തി​യ​ത്. ത​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള സ്കൂ​ട്ട​റി​ലാ​ണ് യു​വാ​വ് ക​റ​ങ്ങി ന​ട​ന്ന് സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പോ​ക്സോ കേ​സ് ചു​മ​ത്തി​യാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്ഐ വി​നോ​ദ്കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ് കു​മാ​ർ, ജോ​സ​ഫ് ടി.​വി, അ​നി​ൽ​കു​മാ​ർ ​കെ.​എ​സ്, വി​നി​ൽ വി.​കെ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

മൈ​ല​പ്ര​യി​ലെ വ്യാ​പാ​രി​യു​ടെ കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ കൊ​ണ്ടു​പോ​യ സി​സി​ടി​വി​യു​ടെ ഹാ​ർ​ഡ് ഡി​സ്ക് അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ നി​ന്ന് ക​ണ്ടെ​ത്തി

പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര​യി​ലെ വ്യാ​പാ​രി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ർ​ണാ​യ​ക തെ​ളി​വാ​യ സി​സി​ടി​വി​യു​ടെ ഹാ​ർ​ഡ് ഡി​സ്ക് ക​ണ്ടെ​ത്തി. അ​ച്ച​ൻ​കോ​വി​ൽ ആ​റ്റി​ൽ നി​ന്നാ​ണ് ഹാ​ർ​ഡ് ഡി​സ്ക് ക​ണ്ടെ​ത്തി​യ​ത്. കൊല നടത്തിയ ശേ​ഷം പ്ര​തി​ക​ൾ ഹാ​ർ​ഡ് ഡി​സ്ക് അവിടെ നിന്നും കൊ​ണ്ടു​പോ​യി​രു​ന്നു. പ്ര​തി​ക​ൾ ഹാ​ർ​ഡ് ഡി​സ്ക് വ​ല​ഞ്ചു​ഴി ഭാ​ഗ​ത്തു നി​ന്നു ആ​റ്റി​ൽ എ​റി​ഞ്ഞി​ട്ടു​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ ഡി​വൈ​എ​സ്പി യും ​സം​ഘ​വും ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഡി​സം​ബ​ർ 30 ന് ​വൈ​കി​ട്ടാ​ണ് മൈ​ല​പ്ര​യി​ലെ വ്യാ​പാ​രി 73 കാ​ര​നാ​യ ജോ​ർ​ജ് ഉ​ണ്ണൂ​ണ്ണി​യെ ക​ട​യ്ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തോ​ർ​ത്തും ലു​ങ്കി​യും ഉ​പ​യോ​ഗി​ച്ച് വ്യാ​പാ​രി​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​ദ്രാ​സ് മു​രു​ക​ൻ, സു​ബ്ര​മ​ണ്യ​ൻ, മു​ത്തു​കു​മാ​ർ എ​ന്നി​വ​ർ​ക്ക് പു​റ​മെ വ​ല​ഞ്ചു​ഴി സ്വ​ദേ​ശി​ക​ളാ​യ ഹ​രീ​ബ്, നി​യാ​സ് എ​ന്നി​വ​രും കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ളാ​ണ്. കൃ​ത്യ​ത്തി​നു ശേ​ഷം മു​ത്തു​കു​മാ​ർ ഒ​ളി​വി​ൽ​പോ​യി. കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് വാ​യി​ൽ തു​ണി തി​രു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ജോ​ർ​ജി​ന്‍റെ…

Read More

കുഞ്ഞാലിക്കുട്ടി ദേശീയരാഷ്‌ട്രീയം വിടുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല, നോട്ടം നിയമസഭയിലേക്ക്

മ​ല​പ്പു​റം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് മു​സ്‌​ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ഇക്കാര്യത്തിൽ അ​ഭ്യൂ​ഹ​ങ്ങ​ളൊ​ന്നും വേ​ണ്ടെന്നും വരുന്ന തെരഞ്ഞെടുപ്പിൽ മ​ത്സ​രി​ക്കി​ല്ലെന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീ​ഗ് ആ​വ​ശ്യ​പ്പെ​ടു​ന്ന അ​ധി​ക സീ​റ്റ് എ​വി​ടെ വേ​ണ​മെ​ന്ന് പാ​ര്‍​ട്ടി യോ​ഗ​ത്തി​ന് ശേ​ഷം അ​റി​യി​ക്കും. ലീഗിന് ലഭിക്കുന്ന സീറ്റുകളിൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സാ​ദി​ഖ​ലി ശിഹാബ് ത​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്നും എ​ത്ര സീ​റ്റ് എ​ന്ന​തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. സ​മ​സ്ത​യും പാ​ണ​ക്കാ​ട് ത​ങ്ങ​ള്‍​മാ​രും ഐ​ക്യ​ത്തി​ല്‍ ത​ന്നെ​യാ​ണ് മുന്നോട്ടുപോകുന്നത്. സ​മു​ദാ​യ ഐ​ക്യ​ത്തി​ല്‍ വി​ള്ളൽ വീണിട്ടില്ല. എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യി​ലെ ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണം ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണ്. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്കെഎസ്എസ്എഫ് നേതാവ് സ​ത്താ​ര്‍ പ​ന്ത​ല്ലൂ​രി​ന്‍റെ കൈവെ​ട്ടു പ​രാ​മ​ര്‍​ശത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്നും കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി. പ്രസ്താവന അ​വ​ര്‍ ത​ന്നെ വി​ല​യി​രു​ത്ത​ട്ടെ എന്നും ഇക്കാര്യത്തിൽ പ്രതികരണത്തിനില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യ​ക്ത​മാ​ക്കി.

Read More

രാ​മ​നും സീ​ത​യും മാം​സാ​ഹാ​രം ക​ഴി​ച്ചി​രു​ന്ന​വ​ർ, ല​വ്‌ ജി​ഹാ​ദി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു; മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ന​യ​ൻ​താ​ര​യ്ക്കെ​തി​രെ കേ​സ്

മും​ബൈ: പ്ര​മു​ഖ ഓ​ൺ​ലൈ​ൻ സി​നി​മാ പ്ലാ​റ്റ്ഫോ​മാ​യ നെ​റ്റ്ഫ്ലി​ക്സി​ൽ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ന​യ​ൻ​താ​ര ചി​ത്രം ‘അ​ന്ന​പൂ​ര​ണി’ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പ​ണം. വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി നി​യ​മ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കു ക​ട​ന്ന​തോ​ടെ സി​നി​മ നീ​ക്കം ചെ​യ്ത​താ​യി നെ​റ്റ്ഫ്ളി​ക്സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഒ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു​തു​ട​ങ്ങി​യ ചി​ത്രം ഡി​സം​ബ​ർ 29നാ​ണ് നെ​റ്റ്ഫ്ളി​ക്സി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യ​ത്. നാ​യി​കാ​ക​ഥാ​പാ​ത്ര​മാ​യ അ​ന്ന​പൂ​ര​ണി​യാ​യി അ​ഭി​ന​യി​ച്ച ന​യ​ൻ​താ​ര ഉ​ൾ​പ്പെ​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യാ​ണ് ബ​ജ്‌​രം​ഗ് ദ​ൾ, ഹി​ന്ദു ഐ​ടി സെ​ൽ പ്ര​വ​ർ​ത്ത​ക​ർ മും​ബൈ ഓ​ഷി​വാ​ര, തി​ല​ക് മാ​ർ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി ന​ല്കി​യ​ത്. ല​വ്‌ ജി​ഹാ​ദി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സി​നി​മ​യി​ൽ ശ്രീ​രാ​മ​ൻ മാം​സ​ഭു​ക്കാ​യി​രു​ന്നു​വെ​ന്ന് നാ​യ​ക ക​ഥാ​പാ​ത്രം പ​റ​യു​ന്ന​താ​ണ് ഹി​ന്ദു സം​ഘ​ട​ന​ക​ളെ ചൊ​ടി​പ്പി​ച്ച​ത്. പ്ര​മു​ഖ ക്ഷേ​ത്ര​ത്തി​ൽ ഭ​ഗ​വാ​ന് നി​വേ​ദ്യം ത​യാ​റാ​ക്കു​ന്ന പൂ​ജാ​രി​യു​ടെ മ​ക​ൾ ഹി​ജാ​ബ് ധ​രി​ച്ച് നി​സ്ക​രി​ച്ച​ശേ​ഷം ബി​രി​യാ​ണി​യു​ണ്ടാ​ക്കു​ന്ന രം​ഗ​വും, ശ്രീ​രാ​മ​നും സീ​താ​ദേ​വി​യും മാം​സം ക​ഴി​ച്ചി​രു​ന്ന​താ​യി നാ​യ​ക ക​ഥാ​പാ​ത്രം ഫ​ർ​ഹാ​ൻ പ​റ​യു​ന്ന​തും, നാ​യി​കാ ക​ഥാ​പാ​ത്ര​ത്തെ ഇ​തു​പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഇ​റ​ച്ചി…

Read More

വ്യ​ത്യ​സ്ത മ​ത​ത്തി​ൽ​പ്പെ​ട്ട ദ​മ്പ‌തി​ക​ൾ​ക്ക് ലോ​ഡ്ജി​ൽ മ​ർ​ദ​നം; സ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ ല​ക്ഷ്യം പ്ര​ശ​സ്ത​രാ​കാ​ൻ വേ​ണ്ടി; അ​ക്ര​മി​ക​ൾ യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കിയതായും പരാതി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഹ​വേ​രി ജി​ല്ല​യി​ൽ ലോ​ഡ്ജ് മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി മി​ശ്ര​വി​വാ​ഹി​ത​രാ​യ ദ​ന്പ​തി​ക​ൾ​ക്കു​നേ​രെ സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണം. ദ​മ്പ​തി​ക​ളി​ൽ യു​വ​തി​യെ അ​ക്ര​മി​ക​ൾ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​താ​യും പ​രാ​തി​യു​ണ്ട്. ഹ​വേ​രി ജി​ല്ല​യി​ലെ ഹാ​നാ​ഗ​ലി​ൽ ന​ൽ​ഹാ​ര ക്രോ​സി​ലു​ള്ള ലോ​ഡ്ജി​ൽ ക​ഴി​ഞ്ഞ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. വ്യ​ത്യ​സ്ത മ​ത​ത്തി​ൽ​പ്പെ​ട്ട ദ​ന്പ​തി​ക​ൾ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​താ​യി മു​ൻ​കൂ​ട്ടി അ​റി​ഞ്ഞാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. മു​റി​ക്കു​ള്ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ അ​ക്ര​മി​ക​ൾ യു​വ​തി​യെ അ​ടി​ച്ചു താ​ഴെ​യി​ട്ടു. ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പൊ​തി​രേ ത​ല്ലു​ക​യും ചെ​യ്തു. മു​റി​ക്കു​പു​റ​ത്തു​വ​ച്ചും ദ​ന്പ​തി​ക​ളെ സം​ഘം ആ​ക്ര​മി​ച്ചു. അ​ക്ര​മി​ക​ൾ​ത​ന്നെ സം​ഭ​വം ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ടു​ക​യാ​യി​രു​ന്നു. ദ​ന്പ​തി​ക​ൾ ന​ൽ​കി​യ പ​രാ​തി​പ്ര​കാ​രം ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും നാ​ലു​പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഹ​വേ​രി ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ൻ​ഷു കു​മാ​ർ പ​റ​ഞ്ഞു. ആ​ദ്യം ഇ​തൊ​രു അ​തി​ക്ര​മ​ക്കേ​സ് മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ദ​ന്പ​തി​ക​ളു​ടെ മൊ​ഴി​പ്ര​കാ​രം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, സ്ത്രീ​ക്കു മാ​ന​ഹാ​നി വ​രു​ത്ത​ൽ, സ്ത്രീ​യെ ആ​ക്ര​മി​ക്ക​ൽ, കൊ​ല​പാ​ത​ക​ശ്ര​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും എ​സ്പി…

Read More

സ​വാ​ദി​ന്‍റെ ഭാ​ര്യാ​പി​താ​വ് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍; മ​രു​മ​ക​നെ ക​ണ്ട​തും പ​രി​ച​യ​പ്പെ​ട്ട​തും ക​ർ​ണാ​ട​ക​യി​ൽ വെ​ച്ച്; മ​ക​ളെ വി​വാ​ഹം ചെ​യ്തു ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ച് അ​ബ്ദു​ൾ പ​റ‍​യു​ന്ന കാ​ര​ണം ഇ​ങ്ങ​നെ…

കാ​സ​ര്‍​ഗോ​ഡ്: മ​ത​നി​ന്ദ ആ​രോ​പി​ച്ച് പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി സ​വാ​ദി​ന്‍റെ ഭാ​ര്യാ​പി​താ​വ് അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍ എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍. ക​ര്‍​ണാ​ട​ക ഉ​ള്ളാ​ള്‍ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി​യെ വി​വാ​ഹം ചെ​യ്ത​ശേ​ഷം 20 വ​ര്‍​ഷ​മാ​യി മ​ഞ്ചേ​ശ്വ​രം തു​മി​നാ​ടാ​ണ് താ​മ​സം. ഉ​ള്ളാ​ളി​ല്‍ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് ഇ​യാ​ള്‍. മു​സ്‌​ലിം തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ സ​യ്യി​ദ് മു​ഹ​മ്മ​ദ് ഷെ​രീ​ഫു​ല്‍ മ​ദ​നി ദ​ര്‍​ഗ (ഉ​ള്ളാ​ള്‍ ദ​ര്‍​ഗ)​യി​ല്‍ വ​ച്ചാ​ണ് സ​വാ​ദി​നെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്ന് അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍ പ​റ​യു​ന്നു. “”ഷാ​ജ​ഹാ​ന്‍ എ​ന്നാ​ണ് പേ​ര് പ​റ​ഞ്ഞ​ത്. ക​ണ്ട​പ്പോ​ള്‍ ന​ല്ല പ​യ്യ​നാ​ണെ​ന്ന് തോ​ന്നി. അ​തു​കൊ​ണ്ടാ​ണ് മ​ക​ളെ വി​വാ​ഹം ക​ഴി​ച്ചു​കൊ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. താ​ന്‍ അ​നാ​ഥ​നാ​ണെ​ന്നും ക​ണ്ണൂ​ര്‍ വ​ള​പ​ട്ട​ണ​ത്താ​ണ് വീ​ടെ​ന്നും ബ​ന്ധു​ക്ക​ളാ​യി​ട്ട് ആ​രും ത​ന്നെ​യി​ല്ലെ​ന്നും ഒ​റ്റ​യ്ക്കാ​ണ് താ​മ​സ​മെ​ന്നും പ​റ​ഞ്ഞു.’’ മ​രു​മ​ക​ന്‍റെ നാ​ട്ടി​ല്‍​ച്ചെ​ന്ന് അ​ന്വേ​ഷി​ക്കാ​തെ വി​വാ​ഹം ന​ട​ത്തു​ന്ന​തി​നെ ത​ന്‍റെ ഭാ​ര്യാ​വീ​ട്ടു​കാ​ര്‍ എ​തി​ര്‍​ത്തി​രു​ന്ന​താ​യും എ​ന്നാ​ല്‍ ത​നി​ക്ക് ആ ​ചെ​റു​പ്പ​ക്കാ​ര​നെ വി​ശ്വാ​സ​മാ​യി​രു​ന്നെ​ന്നും അ​തു​കൊ​ണ്ടാ​ണ് വി​വാ​ഹം ന​ട​ത്തി​യ​തെ​ന്നും…

Read More