തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാംവരവിനെ സ്വീകരിക്കാൻ തൃശൂർ ഒരുങ്ങി. ബിജെപി സംഘടിപ്പിക്കുന്ന, രണ്ടുലക്ഷത്തോളം പേർ പങ്കെടുക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ വടക്കുംനാഥന്റെ മണ്ണിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും. ഉച്ചയ്ക്ക് രണ്ടിന് കുട്ടനല്ലൂർ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി കാർ മാർഗ്ഗം തൃശൂർ നഗരത്തിലെത്തും. ജില്ലയിലെങ്ങും മോദിക്ക് സ്വാഗതമോതിക്കൊണ്ടുള്ള പടുകൂറ്റൻ ഫ്ളെക്സുകളും ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും ഉയർന്നിട്ടുണ്ട്. സ്വരാജ് റൗണ്ടിലെ ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോയ്ക്ക് ശേഷം വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന മഹിളാ സംഗമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സമ്മേളനനഗരിയിലേക്ക് 90 ശതമാനവും സ്ത്രീകളെയായിരിക്കും പ്രവേശിപ്പിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മുൻ എംപി സുരേഷ്ഗോപി എന്നിവരടക്കമുള്ള ഏതാനും പുരുഷനേതാക്കൾക്കു മാത്രമായിരിക്കും സമ്മേളനനഗരിയിലേക്ക് പ്രവേശനം. നടി ശോഭന, ബീനാ കണ്ണൻ, ഡോ.എം. എസ് സുനിൽ, വൈക്കം…
Read MoreCategory: Top News
ജനങ്ങളോട് അധികാര ഗര്‍വോടെ പെരുമാറുകയല്ല കമ്യുണിസ്റ്റുകാര്‍ ചെയ്യേണ്ടത്; കമ്യൂണിസ്റ്റുകാര്‍ക്ക് വോട്ടല്ല.’ നിലപാടാണ് പ്രധാനമെന്ന്. പി. ജയരാജൻ
കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്. ഗവര്‍ണര്‍ പദവി കൊളോണിയല്‍ അവശേഷിപ്പാണ്. ആരിഫ് മുഹമ്മദ് ഖാന് നടത്തിയ കോമാളി വേഷം മുന്‍ ഗവര്‍ണര്‍ പി. സദാശിവം കെട്ടിയിട്ടില്ല. വിഡ്ഢി വേഷങ്ങള്‍ കെട്ടുന്ന, കോമാളിത്തരം കാണിക്കുന്ന ഗവര്‍ണര്‍ക്ക് വിശ്വാസ്യതയില്ലെന്ന് പി. ജയരാജന് പറഞ്ഞു. ‘തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ് ഗവര്‍ണര്‍. സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വായില്‍ തോന്നിയത് വിളിച്ചു പറയുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ ഏജന്റിനെ പോലെ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുകയാണ്. ഗവര്‍ണര്‍ സര്‍ക്കാറിനെ വെല്ലുവിളിക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകള്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി മാസങ്ങളോളം പിടിച്ചു വെക്കുന്നു. ബില്ലിന് മേല്‍ അടയിരിക്കുന്ന സമീപനമാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. ‘ ഭരണഘടനയെയും സുപ്രീംകോടതി വിധിയെയും പരിഹസിക്കുകയാണെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്ത്തകന് ജിബിന്‍. പി മൂഴിക്കല്‍ അനുസ്മരണത്തിന്റെ ഭാഗമായി ‘ഗവര്‍ണര്‍ പദവി; കൊളോണിയല്‍ അവശേഷിപ്പോ അനിവാര്യതയോ?’ എന്ന…
Read Moreകപ്പലണ്ടി വറുത്ത് പായ്ക്കറ്റായി നൽകും; കച്ചവടം കൂടുതലും രാത്രിയിൽ; കപ്പലണ്ടി കാട്ടിയുള്ള ലഹരിക്കച്ചവടം പൊളിച്ചടുക്കി നാട്ടിലെ യുവാക്കൾ
ആലുവ: കശുവണ്ടി വ്യാപാരമെന്ന പേരിൽ പ്രവർത്തിച്ച ഗോഡൗണിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പാക്കു ചെയ്യുന്നതിനിടെ നാട്ടുകാർ പിടികൂടി. ഇന്ന് പുലർച്ചെ രണ്ടിന് കീഴ്മാട് പഞ്ചായത്തിലെ പൊതുശ്മശാനത്തിന് സമീപം മുള്ളൻകുഴിയിലാണ് സംഭവം. പ്രതികൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഏതാനും മാസം മുമ്പ് നിർമിച്ച ഗോഡൗൺ മാറമ്പിള്ളിയിൽ സ്റ്റാർ തീയേറ്ററിന് സമീപം താമസിക്കുന്ന ജബ്ബാറിന്റേതാണ്. രാത്രി സമയത്ത് വാഹനങ്ങൾ വന്ന് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. വറുത്ത കശുവണ്ടി എത്തിച്ച് തോട് നീക്കി വീണ്ടും പാക്കിംഗ് ചെയ്യുകയാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്.പുതുവർഷം ആഘോഷങ്ങൾക്കായി വീടിന് പുറത്തിറങ്ങിയ യുവാക്കളാണ് സംശയം തോന്നി ഗോഡൗണിൽ എത്തിയത്. ഈ സമയം വലിയ ചാക്കുകളിലായി കൊണ്ടുവന്ന ലഹരി വസ്തുക്കൾ വാഹനത്തിൽനിന്ന് എടുത്ത് ചില്ലറ പാക്കുകളിൽ ആക്കുന്നത് കാണുകയായിരുന്നു. ഉടനെ നാട്ടുകാരെ വിളിച്ചു വരുത്തിയപ്പോഴേയ്ക്കും ഡ്രൈവറടക്കമുളള പ്രതികൾ ഓടി രക്ഷപ്പെട്ടു. രാവിലെ ഒൻപതോടെ പോലീസെത്തി വാഹനം പിടിച്ചെടുത്തു. കെഎൽ…
Read Moreസാമൂഹ്യനീതി പെൻഷനില്ല, സപ്ലൈകോയിൽ സാധനങ്ങളില്ല, ജോലി ചെയ്ത കരാറുകാർക്ക് പണമില്ല; പക്ഷേ ക്ലിഫ് ഹൗസിൽ ചാണകക്കുഴിക്ക് 3.72 ലക്ഷം ഉണ്ട്
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ക്ലിഫ് ഹൗസിൽ ചാണകക്കുഴി നിർമിക്കാൻ 3.72 ലക്ഷം രൂപ മുടക്കാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ വർഷം ജനുവരി 16-നായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചാണകക്കുഴി നിർമിക്കാൻ ഇത്രയും വലിയ തുകയുടെ ടെൻഡർ ക്ഷണിച്ചത്. രണ്ടു ഘട്ടമായാണ് കാലിത്തൊഴുത്ത് നിർമാണത്തിനു ടെൻഡർ ക്ഷണിച്ചത്. കഴിഞ്ഞ വർഷം മുഴുവൻ സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വിവിധ വകുപ്പുകളെയും ജനങ്ങളും തുടരെ ഓർമിപ്പിച്ച സർക്കാരാണ് ഈ തീരുമാനമെടുത്തതെന്നാണ് വിചിത്രം. സാമൂഹ്യസുരക്ഷാ പെൻഷൻ, സപ്ലൈകോയിലെ കോടികളുടെ കുടിശിക, കരാറുകാർക്ക് പണം ലഭിക്കാത്ത സ്ഥിതി ഒക്കെയുണ്ടെങ്കിലും ഇഷ്ടക്കാർക്ക് ചിലവഴിക്കാൻ സർക്കാരിന്റെ കൈവശം പണമുണ്ടെന്നാണ് നവമാധ്യമങ്ങളിലെ പ്രധാന വിമർശനം. നേരത്തെ ക്ലിഫ് ഹൗസിൽ 42.50 ലക്ഷം രൂപയ്ക്ക് കാലിത്തൊഴുത്തു നിർമിക്കാൻ തീരുമാനിച്ചതു വലിയ വിർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അതിന് പിന്നാലെയാണ് ചാണകക്കുഴി നിർമാണത്തിന്റെ വിവരങ്ങൾ കൂടി പുറത്തുവന്നത്. വാർത്ത വന്നതിന്…
Read Moreവാഴ്ത്തിപ്പാടിയതിന് വാസവന് മുഖ്യമന്ത്രി നൽകിയത് തുറുമുഖവകുപ്പ്; നവകേരള സദസില്‍ ആരുടെയെങ്കിലും കണ്ണീരൊപ്പാന്‍ കഴിഞ്ഞോയെന്ന് വി.ഡി. സതീശൻ
കോട്ടയം: നവകേരള സദസില്‍ ആരുടെയെങ്കിലും കണ്ണീരൊപ്പാന്‍ കഴിഞ്ഞോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ആര് ആര്‍ക്ക് എന്താണ് ചെയ്തതെന്ന് ഒരു പിടിയുമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുഴിച്ചുമൂടാനുള്ള യാത്രയായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത്. അതിന് ഭാവിയില്‍ യുഡിഎഫ് പിണറായി വിജയനോട് നന്ദി പറയേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവു പറഞ്ഞു. സംസ്ഥാന സര്‍ക്കാറിനെതിരേ യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റി തിരുനക്കരയില്‍ നടത്തിയ കുറ്റവിചാരണസദസ് ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവകേരളസദസിന്റെ സമയത്ത് നാല് നെല്‍ക്കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. പാലായിലെ പരിപാടിയില്‍ റബറിന്റെ കാര്യം പറയാന്‍ ശ്രമിച്ച തോമസ് ചാഴികാടന് എംപിയെ അതിനു സമ്മതിക്കാതെ വായടപ്പിച്ചു. സകല രംഗങ്ങളിലും അഴിമതി അരങ്ങുവാഴുകയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിനായി ബിജെപിയും സിപിഎമ്മും ധാരണയില്‍ മുന്നേറുകയാണെന്നും വി.ഡി. സതീശന് കുറ്റപ്പെടുത്തി. എന്‍.കെ. പ്രേമചന്ദ്രന് എം.പി മുഖ്യപ്രഭാഷണം നടത്തി. തന്നെ വാഴ്ത്തിപ്പാടിയതിന് മന്ത്രി…
Read Moreക്രൈസ്തവര്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന് പറയേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല; ബിഷപ്പുമാര്‍ക്കെതിരായ സജി ചെറിയാന്റെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ലെന്ന് മന്ത്രി റോഷി
കൊച്ചി: ക്രൈസ്തവര്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന് പറയേണ്ടത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളല്ല. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്മാരെ വിമര്‍ശിച്ചുകൊണ്ടുള്ള സജി ചെറിയാന്റെ പ്രസ്താവന സര്‍ക്കാര്‍ നിലപാടായി കണക്കാക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ഏതെങ്കിലും ഒരു വിരുന്നിന് പോയാല്‍ ആ രാഷട്രീയപാര്ട്ടിയോടാണ് ക്രൈസ്തവസമൂഹത്തിന് ചായ്വ് എന്ന് സ്ഥാപിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിഷപ്പുമാര്‍ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. ക്രിസ്മസിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി സജ്ജമാക്കിയ വിരുന്നിൽ ക്രൈസ്തവ സഭാധ്യക്ഷൻമാർ പങ്കെടുത്തതിനെതിരെയാണ് സജി ചെറിയാൻ വിമർശനം ഉന്നയിച്ചത്. ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി. കേക്കും മുന്തിരി വാറ്റിയ വൈനും കിട്ടിയപ്പോൾ ബിഷപ്പുമാർ മണിപ്പൂരിനെ മറന്നെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. മന്ത്രിയുടെ പരാമര്‍ശത്തില്‍ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി വക്താവ് ഫാദര്‍ ജേക്കബ് പാലയ്ക്കാപ്പിള്ളി പ്രതികരിച്ചിരുന്നു.
Read Moreകൂടത്തായിയിലെ വില്ലൻ തൊടുപുഴയിലും… പതിനഞ്ചുകാരന്റെ ഫാമിലെ പശുക്കൾ ചത്തതിനു പിന്നിൽ സയനൈഡ്
തൊടുപുഴ: പതിനഞ്ചുകാരന് നടത്തിയിരുന്ന ഫാമിലെ പതിമൂന്ന് പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തിൽ തീറ്റയായി നല്കിയ കപ്പത്തണ്ടിലെ സയനൈഡാണ് കന്നുകാലികളുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. ആറ് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിയുടെ ഫാമിലെ പശുവും കിടാവും മൂരിയും ഉള്‍പ്പെടെ പതിമൂന്ന് പശുക്കളാണ് കഴിഞ്ഞ ദിവസം ചത്തത്. വീടിനു സമീപത്തെ കപ്പ ഉണക്കുന്ന കേന്ദ്രത്തിലെ കപ്പത്തണ്ട് ഉണക്കി പശുക്കൾക്ക് തീറ്റയായി പതിവായി നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇത് കഴിച്ച ശേഷം പശുക്കൾ ദേഹാസ്വാസ്ത്യം പ്രകടിപ്പിക്കുകയും പിന്നാലെ കുഴഞ്ഞു വീഴുകയുമായിരുന്നു. കപ്പയിൽ പതിയിരിക്കുന്ന സയനൈഡ് എന്ന വില്ലൻ കപ്പയിൽ സയനൈഡിന്റെ സ്വാധീനം സർവസാധാരണമാണ്. കപ്പയിൽ ലിനാമാരിൻ, ലോട്ടോസ്ട്രാലിൻ എന്നീ സയാനോജീനിക് ഗ്ലൂക്കോസൈടുകൾ ഉള്ളതു മൂലം കപ്പയുടെ കിഴങ്ങ്, കിഴങ്ങിന്റെ തൊലി, ഇലകൾ തുടങ്ങിയവ പച്ചയ്ക്ക് തിന്നുന്നത് വിഷമാണ്. കയ്പ്പുള്ള കപ്പകളിലാണ് സയാനോജീനിക്…
Read Moreഒന്‍പത് വയസുകാരനു നേരെ പോലീസ് മർദനം; രക്ഷിതാക്കള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കും
ആലപ്പുഴ: കായംകുളത്ത് പുതുവത്സരാഘോഷത്തിനിടെ ഒന്‍പത് വയസുകാരനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കും. പടക്കം പൊട്ടിച്ചും മറ്റുമുള്ള ആഘോഷങ്ങള്‍ കാണാൻ പിതാവിനൊപ്പം എത്തിയ കുട്ടിയെ മഫ്തിയിലുണ്ടായിരുന്ന പോലീസ് ലാത്തികൊണ്ട് മര്‍ദിച്ചെന്നാണ് ആരോപണം. എന്നാല്‍ കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വാദം. ആഘോഷങ്ങള്‍ പരിധി വിട്ടപ്പോള്‍ യുവാക്കളെ ലാത്തി വീശി ഓടിക്കുക മാത്രമാണ് ചെയ്തത്. ഗതാഗത തടസം ഉണ്ടാക്കി ആഘോഷം നടത്തിയ യുവാക്കള്‍ക്കെതിരെയാണ് ലാത്തി വീശിയത്. ഇവിടെ മഫ്തിയില്‍ പോലീസ് ഉണ്ടായിരുന്നില്ലെന്നുമാണ് കായംകുളം പോലീസിന്റെ വിശദീകരണം. പരാതി ഉയര്‍ന്നതിന് പിന്നാലെ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴിയെടുത്തിരുന്നു. പുറത്ത് അടിയേറ്റ കുട്ടി കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
Read Moreവാറണ്ട് പ്രതിയെ അറസ്റ്റു ചെയ്യാൻ സഹായിച്ചു; എല്ലാം കഴിഞ്ഞപ്പോൾ പീഡനക്കേസിൽ കുടുക്കി കൈക്കൂലി വാങ്ങി പോലീസ്; കള്ളക്കേസെടുത്ത പോലീസുകാർക്ക് എട്ടിന്റെ പണി…
ഇടുക്കി: പോലീസിനെ സഹായിച്ച വയോധികനെ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 15,000 രൂപ കൈക്കൂലി വാങ്ങിയ പെരുവന്താനം പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്ക്കര്ക്ക് സസ്പെന്ഷന്. രണ്ട് എസ്ഐമാര്‍ക്കും ഒരു എഎസ്ഐയ്ക്കുമെതിരെയാണ് റേഞ്ച് ഐജിയുടെ നടപടി. ഗ്രേഡ് എസ്ഐമാരായ സാലി പി. ബഷീര്‍, പി.എച്ച്.ഹനീഷ്, ഗ്രേഡ് എഎസ്ഐ ബിജു പി. ജോര്‍ജ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജി പുട്ട വിമലാദിത്യ സസ്പെന്‍ഡ് ചെയ്തത്. പെരുവന്താനം മുക്കുഴി സ്വദേശിയായ ശ്രീധരനെയാണ് പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാര്‍ കൈക്കൂലി വാങ്ങിയത്. മുണ്ടക്കയം സ്റ്റേഷനിലെ പോലീസുകാരന്റെ ഭാര്യാ പിതാവാണ് ശ്രീധരന്. ഇതേ സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ശ്രീധരന് സഹായിച്ചിരുന്നു. ഏറെക്കാലമായി വാറണ്ടായി കിടന്നിരുന്ന കേസിലെ പ്രതി തങ്ങളുടെ അടുത്ത താമസിക്കുന്നുണ്ടെന്ന് ശ്രീധരന് മരുമകന് വഴി പോലീസിനെ അറിയിച്ചു. പോലീസെത്തി പ്രതിയെ പിടികൂടുകയും…
Read Moreസംസ്ഥാന സ്കൂൾ കലോത്സവം: കൊല്ലത്ത് ഒരുക്കങ്ങളായി; ഇക്കുറി 14,000 വിദ്യാർഥികൾ മാറ്റുരയ്ക്കും
കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ കൊല്ലത്ത് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. നാലു മുതൽ എട്ടുവരെയും കലോത്സവം നടക്കുന്നു. കൊല്ലം ആശ്രാമം മൈതാനമാണ് പ്രധാന വേദി. ആകെ 24 വേദികളാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രധാന വേദിയുടെയും പന്തലിന്റെയും നിർമാണം ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും കൊല്ലത്ത് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.കൊല്ലം ജില്ലയിൽ ഇത് നാലാം തവണയാണ് കലോത്സവം നടക്കുന്നത്. 2008 -ലാണ് ഒടുവിൽ കൊല്ലം കലോത്സവത്തിന് വേദിയായത്. ഇക്കുറി 239 വിഭാഗങ്ങളിലായി 14,000-ൽ അധികം വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. സംസ്കൃതോത്സവവും അറബിക് കലോത്സവവും ഇതോടനുബന്ധിച്ച് നടക്കും. മത്സരങ്ങളിൽ ഏ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി 1000 രൂപ നൽകും. കേരളത്തിലും പുറത്തു നിന്നുമുള്ള പ്രഗത്ഭ വ്യക്തികളയാണ് വിധി നിർണയത്തിന് കണ്ടെത്തിയിട്ടുള്ളത്. വിധി നിർണയത്തിൽ തർക്കം ഉന്നയിച്ചാൽ അത്തരം…
Read More