ക്രൈ­​സ്­​ത­​വ​ര്‍ എ­​ന്ത് നി­​ല­​പാ­​ട് സ്വീ­​ക­​രി​ക്ക­​ണം എ­​ന്ന് പ­​റ­​യേ​ണ്ട­​ത് രാ​ഷ്‌​ട്രീ​യ പാ​ര്‍­​ട്ടി­​ക​ള​ല്ല; ബി​ഷ­​പ്പു­​മാ​ര്‍­​ക്കെ­​തി​രാ­​യ സ­​ജി ചെ­​റി­​യാ­​ന്‍റെ പ­​രാ­​മ​ര്‍­​ശം സ​ര്‍­​ക്കാ​ര്‍ നി­​ല­​പാ­​ട​ല്ലെന്ന് മ​ന്ത്രി റോ​ഷി

കൊ​ച്ചി: ക്രൈ­​സ്­​ത­​വ​ര്‍ എ­​ന്ത് നി­​ല­​പാ­​ട് സ്വീ­​ക­​രി​ക്ക­​ണം എ­​ന്ന് പ­​റ­​യേ​ണ്ട­​ത് മ­​റ്റ് രാ​ഷ്‌​ട്രീ​യ പാ​ര്‍­​ട്ടി­​ക​ള​ല്ല. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ് വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്ത ക്രൈ​സ്ത​വ മ​ത​മേ​ല­​ധ്യ­​ക്ഷ­​ന്മാ­​രെ വി­​മ​ര്‍­​ശി­​ച്ചു­​കൊ­​ണ്ടു​ള്ള സ­​ജി ചെ­​റി­​യാ­​ന്‍റെ പ്ര­​സ്­​താ​വ​ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടാ​യി ക​ണ​ക്കാ​ക്കേ​ണ്ടെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ­​സ്റ്റി​ന്‍.

ഏ­​തെ­​ങ്കി​ലും ഒ­​രു വി­​രു­​ന്നി­​ന് പോ­​യാ​ല്‍ ആ ​രാ­​ഷ­​ട്രീ­​യ­​പാ​ര്‍​ട്ടി­​യോ­​ടാ­​ണ് ക്രൈ­​സ്­​ത­​വ­​സ­​മൂ­​ഹ­​ത്തി­​ന് ചാ­​യ്‌­​വ് എ­​ന്ന് സ്ഥാ­​പി­​ക്കേ­​ണ്ട കാ­​ര്യ­​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

ബി​ഷ​പ്പു​മാ​ര്‍ വി​രു​ന്നി​ല്‍ പ​ങ്കെ​ടു­​ത്ത സം­​ഭ­​വ­​ത്തി​ല്‍ താ​ന്‍ അ­​ഭി­​പ്രാ­​യം പ­​റ­​യു­​ന്നി­​ല്ലെ​ന്നും മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു. ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി സ​ജ്ജ​മാ​ക്കി​യ വി​രു​ന്നി​ൽ ക്രൈ​സ്ത​വ സ​ഭാ​ധ്യ​ക്ഷ​ൻ​മാ​ർ പ​ങ്കെ​ടു​ത്ത​തി​നെ​തി​രെ​യാ​ണ് സ​ജി ചെ​റി​യാ​ൻ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

ബി​ജെ​പി വി​രു​ന്നി​ന് ക്ഷ​ണി​ച്ച​പ്പോ​ൾ ചി​ല ബി​ഷ​പ്പു​മാ​ർ​ക്ക് രോ​മാ​ഞ്ച​മു​ണ്ടാ​യി. കേ​ക്കും മു​ന്തി​രി വാ​റ്റി​യ വൈ​നും കി​ട്ടി​യ​പ്പോ​ൾ ബി​ഷ​പ്പു​മാ​ർ മ​ണി​പ്പൂ​രി​നെ മ​റ​ന്നെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

മ­​ന്ത്രി­​യു­​ടെ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന് നീ​ര​സ​മു​ണ്ടെ​ന്ന് കെ​സി​ബി​സി വ​ക്താ​വ് ഫാ​ദ​ര്‍ ജേ​ക്ക​ബ് പാ​ല​യ്ക്കാ​പ്പി­​ള്ളി പ്ര­​തി­​ക­​രി​ച്ചി​രു​ന്നു.

Related posts

Leave a Comment