പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പിച്ചു; പ്രതിക്ക് 23 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം:  പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം.തി​രു​വ​ന​ന്ത​പു​രം മ​ല​യ​ൻ​കീ​ഴ് സ്വ​ദേ​ശി രാ​ജേ​ഷി​നെ​യാ​ണ് കാ​ട്ടാ​ക്ക​ട പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. പ്ര​തി​ക്ക് 23 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ചു​മ​ത്തി. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ 13 മാ​സം കൂ​ടി ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2013ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. വീ​ട്ടി​ൽ നി​ന്ന് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് എ​ടു​ക്കു​ന്ന​തി​നാ​യി പോ​യ അ​തി​ജീ​വി​ത​യെ ത​ട്ടി​കൊ​ണ്ടു​പോ​യ പ്ര​തി ഗു​രു​വാ​യൂ​രി​ലെ​ത്തി​ച്ച് വാ​ട​ക വീ​ടെ​ടു​ത്തു പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. പി​ന്നാ​ലെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​ണ്‍​കു​ട്ടി​യെ തൃ​ശൂ​രി​ൽ നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

Read More

ദ​മ്പ​തി​ക​ളും ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ; അയൽപക്കത്തെ വീട്ടിൽ രാത്രിയിൽ നടന്നതിനെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ

റാ​ഞ്ചി: ദ​മ്പ​തി​ക​ളും ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ. ജാ​ർ​ഖ​ണ്ഡി​ലെ പ​ലാ​മു ജി​ല്ല​യി​ലെ തെ​ലി​യാ​ദി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ദ​മ്പ​തി​ക​ൾ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഗ്രാ​മ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചി​രു​ന്നു. കു​ഞ്ഞി​ന്‍റെ പി​താ​വ് ജോ​ഗേ​ന്ദ്ര ഭു​നി​യ​യ്ക്ക് ജീ​വ​നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും ഇ​യാ​ളും മ​രി​ച്ചു. ര​ണ്ടു​വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു ജോ​ഗേ​ന്ദ്ര​യു​ടെ വി​വാ​ഹം. ബു​ധ​നാ​ഴ്‌​ച ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ദ​മ്പ​തി​ക​ൾ വാ​തി​ൽ തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യി ഛത്ത​ർ​പു​ർ സ​ബ് ഡി​വി​ഷ​ണ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ (എ​സ്ഡി​പി​ഒ) അ​ജ​യ് കു​മാ​ർ പ​റ​ഞ്ഞു. മൂ​വ​രു​ടെ​യും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മേ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ഗ​ണേ​ഷ്കു​മാ​റും ക​ട​ന്ന​പ്പ​ള്ളി​യും ഇ​ന്നു മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും; 900 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന വേ​ദിയിലേക്ക് പ്രവേശനം പാസ് മൂലം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ പു​തി​യ അം​ഗ​ങ്ങ​ളാ​യി കെ.​ബി. ഗ​ണേ​ഷ്കു​മാ​റും രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും ഇ​ന്നു മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. വൈ​കു​ന്നേ​രം നാ​ലി​ന് രാ​ജ്ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു പ​ങ്കെ​ടു​ത്തേ​ക്കി​ല്ലെ​ന്ന സൂ​ച​ന. സം​സ്ഥാ​നം നേ​രി​ടു​ന്ന ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചും ഗ​വ​ർ​ണ​റു​ടെ കാ​റി​നു നേ​രേ​യു​ണ്ടാ​യ എ​സ്എ​ഫ്ഐ​യു​ടെ ആ​ക്ര​മ​ണ ശ്ര​മ​ത്തെ​ക്കു​റി​ച്ചും ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു​വി​നോ​ട് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ റി​പ്പോ​ർ​ട്ട് തേ​ടി​യെ​ങ്കി​ലും ര​ണ്ടു റി​പ്പോ​ർ​ട്ടും ചീ​ഫ് സെ​ക്ര​ട്ട​റി ഇ​തു​വ​രെ ഗ​വ​ർ​ണ​ർ​ക്കു ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണു സൂ​ച​ന. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് ഗ​വ​ർ​ണ​ർ ഡ​ൽ​ഹി​യി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി രാ​ജ്ഭ​വ​നി​ൽ 900 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന വേ​ദി ത​യാ​റാ​ക്കി. പാ​സ് മൂ​ല​മാ​ണ് രാ​ജ്ഭ​വ​നി​ൽ പ്ര​വേ​ശ​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Read More

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദയായി പെരുമാറിയ കേസ്; സു​രേ​ഷ്‌ ഗോ​പി​ക്കെ​തി​രേ ഗു​രു​ത​ര​വ​കു​പ്പു​ക​ളെ​ന്ന് സൂ​ച​ന‌

കോ​ഴി​ക്കോ​ട്: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ല്‍ ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ ശ​രീ​ര​ത്തി​ൽ മ​നഃ​പൂ​ർ​വം സ്പ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ലു​ള​ള​തെ​ന്നാ​ണ് സൂ​ച​ന.നേ​ര​ത്തെ ചു​മ​ത്തി​യ ഐ​പി​സി 354 എ 1, 4 ​വ​കു​പ്പു​ക​ൾ​ക്ക് പു​റ​മെ 354, 119 എ ​വ​കു​പ്പും ചു​മ​ത്തി​യാ​ണ് കേ​സ്. കു​റ്റ​പ​ത്രം ഉ​ട​ൻ സ​മ​ർ​പ്പി​ക്കും.​ ഒ​ക്ടോ​ബ​ര്‍ 27നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ഴി​ക്കോ​ട് ത​ളി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ ചോ​ദ്യം ചോ​ദി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ തോ​ളി​ല്‍ സു​രേ​ഷ് ഗോ​പി അ​നു​വാ​ദ​മി​ല്ലാ​തെ കൈ ​വ​യ്ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ലും വ​നി​താ ക​മ്മീ​ഷ​നി​ലും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക പ​രാ​തി ന​ല്‍​കി. സു​രേ​ഷ് ഗോ​പി മാ​പ്പ് പ​റ​ഞ്ഞെ​ങ്കി​ലും പ​രാ​തി​ക്കാ​രി കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​യി​രു​ന്നു. കേ​സി​ൽ സു​രേ​ഷ് ഗോ​പി​യെ നേ​ര​ത്തെ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു.

Read More

തൃശൂരിലേക്ക് മോദിയെത്തുന്നു; പ്രധാനമന്ത്രിക്കു മുൻപിൽ മിനി പൂരം ഒരുക്കാൻ പാറമേക്കാവ്

തൃ­​ശൂ​ര്‍: തൃ­​ശൂ­​രി​ല്‍ എ­​ത്തു­​ന്ന പ്ര­​ധാ­​ന­​മ­​ന്ത്രി­​ക്കാ­​യി മി­​നി­​പൂ­​രം ഒ­​രു­​ക്കാ­​ന്‍ പാ­​റ­​മേ­​ക്കാ­​വ് ദേ­​വ­​സ്വം. പൂ­​രം പ്ര­​­​ദ​ര്‍­​ശ­​ന­​ത്തി​ന് ത​റ​വാ​ട​ക വ​ര്‍​ധി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വം നിലനിൽക്കേയാണ്, പൂ­​രം പ്ര­​തി​സ­​ന്ധി പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ ശ്ര­​ദ്ധ­​യി​ല്‍ കൊ­​ണ്ടു­​വ​രുന്നതിനാണ് മിനി പൂരം  നടത്തുന്നത് 15 ആ­​ന​ക­​ളെ അ­​ണി­​നി­​ര­​ത്തി മി­​നി പൂ­​ര­​മൊ­​രു­​ക്കാ­​നാ­​ണ് ആ­​ലോ­​ച­​ന. ജ­​നു​വ­​രി മൂ­​ന്നി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​ഡ്‌​ഷോ​യു​ടെ സ​മ​യ​ത്താ​ണ് മി​നി​പൂ​രം ഒ​രു​ക്കാ​ന്‍ പ​ദ്ധ​തി​യി​ടു­​ന്ന​ത്. ഇ­​തി­​നാ­​യി സു­​ര­​ക്ഷാ അ­​നു​മ­​തി തേ­​ടി­​യി­​ട്ടു​ണ്ട്. അ­​നു​മ­​തി ല­​ഭി­​ച്ചാ​ല്‍ പ​തി​ന​ഞ്ച് ആ​ന​ക​ളെ അ​ണി­​നി­​ര­​ത്തി­​യും ഇ­​രു​ന്നൂ­​റോ​ളം പേ​രു​ടെ മേ­​ള​വും അ­​ട­​ങ്ങു­​ന്ന മി­​നി പൂ­​രം സം­​ഘ­​ടി­​പ്പി­​ക്കും. പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലാ​വും മി​നി പൂ​രം ന​ട­​ത്തു​ക.​നേ​ര​ത്തേ 1986ല്‍ ​ജോ​ണ്‍ പോ​ള്‍ ര­​ണ്ടാ­​മ​ന്‍ മാ​ര്‍­​പാ​പ്പ കേ​ര­​ളം സ­​ന്ദ​ര്‍­​ശി­​ച്ച­​പ്പോ­​ഴാ​ണ് തൃ​ശൂ​രി​ല്‍ മി​നി പൂ​രം ഒ​രു​ക്കി​യ­​ത്. പൂ­​രം പ്ര­​­​ദ​ര്‍­​ശ­​ന­​ത്തി​ന് ത​റ​വാ​ട​ക വ​ര്‍​ധി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ദേ​വ​സ്വംമ​ന്ത്രി കെ ​രാ​ധാ​കൃ​ഷ്ണ​ന്‍ വി​ളി​ച്ച യോ​ഗ​ത്തി​ലും തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല. ഈ ​സാ­​ഹ­​ച­​ര്യ­​ത്തി­​ലാ­​ണ് വി​ഷ­​യം പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ ശ്ര­​ദ്ധ­​യി​ല്‍­​പ്പെ­​ടു­​ത്തു­​ക.

Read More

തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ; ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ പോലീസ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ല​ത്ത് ഭ​ർ​തൃ​വീ​ട്ടു​കാ​രി​ൽ നി​ന്ന് നേ​രി​ട്ട മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വ​തി ജീവനൊടുക്കിയ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ​തി​രേ ആ​ത്മ​ഹ​ത്യാ​ പ്രേ​ര​ണ കു​റ്റം ചു​മ​ത്താ​ൻ പോ​ലീ​സ്. ഭ​ർ​തൃ​മാ​താ​വ് അ​ട​ക്ക​മു​ള്ള ബ​ന്ധു​ക​ൾ​ക്ക് എ​തി​രേയും ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റം ചു​മ​ത്തു​ന്ന കാ​ര്യം പോലീ​സ് പ​രി​ശോ​ധി​ക്കും. പു​തി​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. തി​രു​വ​ല്ലം പാ​ച്ച​ല്ലൂ​ർ വ​ണ്ടി​ത്ത​ട​ത്താ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ഷ​ഹ്‌ന (23) യെ ​ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​തൃ​വീ​ട്ടു​കാ​രി​ൽ നി​ന്ന് നേ​രി​ട്ട മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​യു​മാ​യി മൂ​ന്ന് വ​ർ​ഷം മു​മ്പാ​ണ് യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ഇ​വ​ർ​ക്ക് ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞു​ണ്ട്. ഭ​ർ​തൃ​വീ​ട്ടി​ലെ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം മൂ​ന്ന് മാ​സ​മാ​യി യു​വ​തി സ്വ​ന്തം വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ത​ന്‍റെ അ​നി​യ​ന്‍റെ മ​ക​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന് ഷ​ഹ്‌ന ​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഭ​ർ​ത്താ​വ് എ​ത്തി​യി​രു​ന്നു. നേ​രി​ട്ട് ക്ഷ​ണി​ക്കാ​ത്ത​തി​നാ​ൽ ആ​ഘോ​ഷ​ത്തി​ൽ…

Read More

ന​ട​നും ഡി​എം​ഡി​കെ സ്ഥാ​പ​ക​നു​മാ​യ വി​ജ​യ​കാ​ന്ത് അ​ന്ത​രി​ച്ചു

  ചെ​ന്നൈ: ച​ല​ച്ചി​ത്ര ന​ട​നും ഡി​എം​ഡി​കെ സ്ഥാ​പ​ക​നു​മാ​യ വി​ജ​യ​കാ​ന്ത് (71) അ​ന്ത​രി​ച്ചു. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​ദ്ദേ​ഹ​ത്തെ ഗി​ണ്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ക​ഴി​ഞ്ഞ​ ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​നാ​രോ​ഗ്യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം 18-ന് ​വി​ജ​യ​കാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് താ​ര​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തേ​ക്കു​റി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്ന​തോ​ടെ ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള ചി​ത്രം കു​ടും​ബം പ​ങ്കു​വെ​ച്ചി​രു​ന്നു. ആ​ശു​പ​ത്രി വി​ട്ട വി​ജ​യകാ​ന്ത് ഒ​രാ​ഴ്ച​മു​മ്പ് ചെ​ന്നൈ​യി​ൽ ന​ട​ന്ന ഡി​എം​ഡി​കെ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ പ്രേ​മ​ല​താ വി​ജ​യ​കാ​ന്തി​നെ ഡി​എം​ഡി​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. 2016 മു​ത​ൽ ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് മാ​റി നി​ൽ​ക്കു​കയായിരുന്നു അ​ദ്ദേ​ഹം. 1952 ഓ​ഗ​സ്റ്റ് 25ന് ​മ​ധു​ര​യി​ൽ കെ.​എ​ൻ.​അ​ള​ഗ​ർ​സ്വാ​മി​യും ആ​ണ്ടാ​ൾ‌ അ​ള​ഗ​ർ​സ്വാ​മി​യു​ടെ​യും മ​ക​നാ​യി​ട്ടാ​യി​രു​ന്നു വി​ജ​യ​കാ​ന്തി​ന്‍റെ ജ​ന​നം. വി​ജ​യ​രാ​ജ് അ​ള​ഗ​ർ‌​സ്വാ​മി എ​ന്നാ​ണ് ഔ​ദ്യോ​ഗി​ക പേ​ര്. 1979…

Read More

വൈ​ഗ കൊലക്കേസ്; അച്ഛൻ സനുമോഹന് ജീവപര്യന്തം

കൊ​ച്ചി: കൊ​ച്ചി​യി​ലെ വൈ​ഗ(10) കൊ​ല​ക്കേ​സി​ല്‍ പ്ര​തി​യാ​യ അ​ച്ഛ​ന്‍ സ​നു​മോ​ഹ​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 28 വ​ര്‍​ഷ​ത്തെ ക​ഠി​ന​ത​ട​വും 1.75 ല​ക്ഷം പി​ഴ​യു​മാ​ണ് എ​റ​ണാ​കു​ള​ത്തെ പ്ര​ത്യേ​ക കോ​ട​തി വി​ധി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, മ​ദ്യം ന​ൽ​ക​ൽ, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ അ​ട​ക്കം മ​റ്റ് വ​കു​പ്പു​ക​ളി​ൽ 28 വ​ര്‍​ഷം ത​ട​വും ശി​ക്ഷ വി​ധി​ച്ചു. അ​പൂ​ര്‍​വ​ത്തി​ൽ അ​പൂ​ര്‍​വ​മാ​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.  28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് വിധി. 70 വ​യ​സു​ള്ള അ​മ്മ​യെ നോ​ക്കാ​ൻ ആ​രു​മി​ല്ലെ​ന്നും ശി​ക്ഷ​യി​ൽ ഇ​ള​വ് വേ​ണ​മെ​ന്നും സ​നു മോ​ഹ​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി വി​ല​ക്കെ​ടു​ത്തി​ല്ല. ഒ​രു വ​ർ​ഷ​ത്തെ വി​ചാ​ര​ണ​യ്ക്കൊ​ടു​വി​ലാ​ണ് വി​ധി.  2021 മാ​ർ​ച്ചി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. വൈ​ഗ​യെ മ​ദ്യം ന​ൽ​കി ശ്വാ​സം​മു​ട്ടി​ച്ച് ബോ​ധ​ര​ഹി​ത​യാ​ക്കി​യ ശേ​ഷ​മാ​ണ് സ​നു​മോ​ഹ​ൻ പു​ഴ​യി​ലെ​റി​ഞ്ഞ് കൊ​ന്ന​ത്. അ​മ്മാ​വ​ന്‍റെ വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് കാ​യം​കു​ള​ത്തെ വീ​ട്ടി​ല്‍ നി​ന്ന്…

Read More

പോത്തൻകോട് നവജാതശിശു കിണറ്റിൽ മരിച്ചനിലയിൽ; സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം കു​ഞ്ഞി​നെ കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി

തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട്ട് ന​വ​ജാ​ത ശി​ശു​വി​നെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തിയ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്മ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ഞ്ഞ​മ​ല കു​റ​വ​ൻ വി​ളാ​ക​ത്ത് വീ​ട്ടി​ൽ സ​ജി-​സു​രി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ 36 ദി​വ​സം പ്രാ​യ​മു​ള്ള ശ്രീ​ദേ​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് വീ​ട്ടി​ലെ കി​ണ​റ്റി​ന​ക​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് അ​മ്മ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം കു​ഞ്ഞി​നെ വ​ള​ർ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ സു​രി​ത​യും മ​ക​നും ഒ​രു​മി​ച്ചാ​ണ് കി​ട​ന്നു​റ​ങ്ങി​യ​ത്. കു​ട്ടി​യു​ടെ അ​ച്ഛ​ൻ വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ കു​ഞ്ഞി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​മ്മ നി​ല​വി​ളി​ച്ച​തോ​ടെ അ​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രും വീ​ട്ടി​ലെ​ത്തി. വീ​ട്ടി​ലും പ​രി​സ​ര​ത്തും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ പു​ത​ച്ചി​രു​ന്ന ട​വ്വ​ൽ കി​ണ​റി​ന് സ​മീ​പം ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ന​ക​ത്ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തോ​ടെ പോ​ലീ​സ്…

Read More

ന​വ​കേ​ര​ള ബ​സ് വാ​ട​ക​യ്ക്ക് ന​ല്‍​കാ​ന്‍ ആ​ലോ​ച​ന; അ​ന്തി​മ തീ​രു​മാ​നമെ​ടു​ക്കുന്നത് പു​തി​യ ഗ​താ​ഗ​ത​മ​ന്ത്രി​

തി​രു​വ​ന​ന്ത​പു​രം: സ​ഞ്ച​രി​ക്കു​ന്ന മ​ന്ത്രി​സ​ഭ​യാ​യ ന​വ​കേ​ര​ള സ​ദ​സി​നാ​യി ഉ​പ​യോ​ഗി​ച്ച ബ​സ് വാ​ട​ക​യ്ക്ക് ന​ല്‍​കാ​ന്‍ ആ​ലോ​ച​ന. പു​തി​യ ഗ​താ​ഗ​ത​മ​ന്ത്രി​യാ​യി​രി​ക്കും ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക. വി​വാ​ഹം, വി​നോ​ദ​യാ​ത്ര, തീ​ര്‍​ഥാ​ട​നം തു​ട​ങ്ങി​യ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ബ​സ് വാ​ട​ക​യ്ക്ക് ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. 25 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് ബ​സി​ലു​ള്ള​ത്. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി ഇ​രു​ന്ന ഒ​റ്റ​യ്ക്കു​ള്ള സീ​റ്റ് അ​ങ്ങ​നെ ത​ന്നെ നി​ല​നി​ര്‍​ത്ത​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യവ്യ​ത്യാ​സ​മു​ണ്ട്. ന​വ​കേ​ര​ള സ​ദ​സി​ന് ശേ​ഷം ബ​സി​ന് ചി​ല്ല​റ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​വ​ശ്യ​മു​ണ്ട്. കാ​നം രാ​ജേ​ന്ദ്ര​ന്‍റെ മ​ര​ണ​ത്തെ​തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ര​ണ്ട് ദി​വ​സ​ത്തെ ന​വ​കേ​ര​ള സ​ദ​സി​നു ശേ​ഷ​മാ​കും ബ​സി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക. ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​ച്ച് ബ​സി​ന് ചി​ല മാ​റ്റ​ങ്ങ​ള്‍ കൂ​ടി വ​രു​ത്താ​ൻ ആ​ലോ​ച​ന​യു​ണ്ട്. ബു​ക്കിം​ഗ് ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ വി​നോ​ദ​യാ​ത്രാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ർ​വീ​സ് ന​ട​ത്താ​നും ആ​ലോ​ച​ന​യു​ണ്ട്. സ്വ​കാ​ര്യ ആ​ഡം​ബ​ര ടൂ​റി​സ്റ്റ് ബ​സു​ക​ളേ​ക്കാ​ൾ വാ​ട​ക കു​റ​വാ​യി​രി​ക്കും. 750ല​ധി​കം പേ​ർ ഇ​തോ​ന​ട​കം ത​ന്നെ…

Read More