ദുരൂഹത മാറാതെ മൈലപ്ര കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം

പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര​യി​ൽ ക​ട​യ്ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​നാ​യ വ്യാ​പാ​രി​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന്. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് 73 കാ​ര​നാ​യ ജോ​ർ​ജ് ഉ​ണ്ണു​ണ്ണി​യെ ക​ട​യു​ടെ അ​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് വാ​യി​ൽ തു​ണി തി​രു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ജോ​ർ​ജി​ന്‍റെ കൊ​ച്ചു​മ​ക​നാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ജോ​ർ​ജി​നെ ക​ണ്ടെ​ത്തി​യ​ത്. ​വിവ​രം ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ അ​റി​യി​ച്ചു. ക​ട പോ​ലീ​സ് സീ​ല്‍ ചെ​യ്തു. ക​ട​യി​ല്‍ നി​ന്ന് പ​ണ​വും ജോ​ര്‍​ജി​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല​യും ന​ഷ്ട​പ്പെ​ട്ടു. സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ഹാ​ര്‍​ഡ് ഡി​സ്‌​ക് കാ​ണാ​താ​യി​ട്ടു​ണ്ട്. വ്യാ​പാ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രു​പീ​ക​രി​ച്ചു. പ​ത്ത​നം​തി​ട്ട എ​സ്പി വി ​അ​ജി​ത്തി​നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം. ര​ണ്ട് ഡി​വൈ​എ​സ്പി​മാ​ർ​ക്ക് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി. മൃ​ത​ദേ​ഹം ഇ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്‌ മോ​ർ​ട്ടം ന​ട​ത്തും.

Read More

അയോധ്യ മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ല​ക്നോ: അ​യോ​ധ്യ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം രാ​ജ്യ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് എ​യ​ർ​പോ​ർ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 1450 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് എ​യ​ർ​പോ​ർ​ട്ട് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ വി​മാ​ന​ത്താ​വ​ള നി​ർ​മ്മാ​ണ​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ട​മാ​ണ് പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. 6,500 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നി​ർ​മ്മാ​ണം. പ്ര​തി​വ​ർ​ഷം പ​ത്ത് ല​ക്ഷ​ത്തോ​ളം യാ​ത്ര​ക്കാ​രെ വ​ഹി​ക്കാ​നു​ള്ള ശേ​ഷി ടെ​ർ​മി​ന​ലി​നു​ണ്ട്. അ​യോ​ധ്യ ന​ഗ​ര​ത്തി​ൽ നി​ന്ന് 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് വി​മാ​ന​ത്താ​വ​ളം സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​യോ​ധ്യ ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന വി​ധ​മു​ള്ള വാ​സ്തു​വി​ദ്യ​യി​ലാ​ണ് ടെ​ർ​മി​ന​ൽ കെ​ട്ടി​ടം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ടം കൂ​റ്റ​ൽ ക​ല്ലു​ക​ളാ​ലും കൊ​ത്തു​പ​ണി​ക​ളാ​ലും നി​ർ​മി​ത​മാ​ണ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

അ​യോ​ധ്യ ആ​യു​ധ​ത്തി​ല്‍ ക​റ​ങ്ങി കോ​ണ്‍​ഗ്ര​സ്; എ​തി​ര്‍​പ്പ് പ​റ​യാ​തെ പ​റ​ഞ്ഞ് ലീ​ഗ്

കോ​ഴി​ക്കോ​ട്: ബി​ജെ​പി എ​റി​ഞ്ഞ അ​യോ​ധ്യ ആ​യു​ധ​ത്തി​ല്‍ ക​റ​ങ്ങി വീ​ണ് കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. ഇ​ന്ന​ലെ മ​ല​പ്പു​റ​ത്ത് ചേ​ര്‍​ന്ന ലീ​ഗ് യോ​ഗ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് രാ​മ​ക്ഷേ​ത്ര ഉ​ദ്ഘാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് അ​നു​ചി​ത​മാ​ണെ​ന്ന് പ​റ​യാ​തെ പ​റ​ഞ്ഞ് ലീ​ഗ് സ​മ്മ​ര്‍​ദ്ദം ക​ടു​പ്പി​ച്ച​തോ​ടെ വി​ഷ​യ​ത്തി​ല്‍ എ​ല്ലാം കേ​ന്ദ്രം തീ​രു​മാ​നി​ക്കു​മെ​ന്ന് നി​ല​പാ​ടി​ലേ​ക്ക് മാ​റു​ക​യാ​ണ് സം​സ്ഥാ​ന നേ​താ​ക്ക​ള്‍. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ലീ​ഗി​നെ പി​ണ​ക്കി​യാ​ലു​ണ്ടാ​കു​ന്ന പ്ര​ത്യാ​ഘാ​തം വ​ലു​താ​യി​രി​ക്കു​മെ​ന്ന് നേ​താ​ക്ക​ള്‍​ക്ക​റി​യാം. കേ​ര​ള​ത്തി​ല്‍ ഇ​രു​പ​ത് സീ​റ്റും ല​ക്ഷ്യ​മി​ടു​ന്ന കോ​ണ്‍​ഗ്ര​സ് ത​ത്കാ​ലം ലീ​ഗി​ന്‍റെ അ​നി​ഷ്ടം ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. “ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ലാ​ത്ത’ സി​പി​എം ആ​ക​ട്ടെ നേ​ര​ത്തെ ത​ന്നെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന​റി​യി​ച്ച് രം​ഗ​ത്തെ​ത്തി. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ല്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ മാ​ത്ര​മാ​ണ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച് പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്നാ​ല്‍ ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ലു​ണ്ടാ​കു​ന്ന തി​രി​ച്ച​ടി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​നു മു​ന്നി​ലു​ണ്ട്. ത​ത്കാ​ലം കേ​ര​ള​ത്തി​ലെ 20 സീ​റ്റു​ക​ള്‍ മാ​ത്രം മു​ന്നി​ല്‍ ക​ണ്ട് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് ക​ഴി​യി​ല്ല​എ​ന്ന് ചു​രു​ക്കം. യു​പി,…

Read More

രണ്ട് മന്ത്രിമാരുടെ സത്യപ്രതിജ്ഞ; ചെലവായി അഞ്ച് ലക്ഷം ചോദിച്ച് രാജ്ഭവൻ; പണം മുൻകൂറായി അനുവദിച്ച് ധനവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​ക്ക് ചെ​ല​വാ​യ​ത് അ​ഞ്ച് ല​ക്ഷം രൂ​പ. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് രാ​ജ്ഭ​വ​നി​ൽ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ന്ന​ത്. ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും കെ.​ബി ഗ​ണേ​ഷ് കു​മാ​റു​മാ​ണ് മ​ന്ത്രി​മാ​രാ​യി ഇ​ന്ന​ലെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. സ​ത്യ​പ്ര​തി​ജ്ഞ​ക്ക് ചെ​ല​വാ​യ​ തു​ക മു​ൻ​കൂ​റാ​യി രാ​ജ്ഭ​വ​ൻ വാ​ങ്ങി. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മു​മ്പ് തു​ക വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ര്‍​ണ​റു​ടെ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡി​സം​ബ​ർ 22 ന് ​മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.  മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ധ​ന​മ​ന്ത്രി കെ. ​എ​ൻ ബാ​ല​ഗോ​പാ​ൽ രാ​ജ്ഭ​വ​ന് അ​ധി​ക ഫ​ണ്ടാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ഡി​സം​ബ​ർ 28 ന് ​അ​നു​വ​ദി​ച്ചു. പ​രി​പാ​ടി​യു​ടെ ചെ​ല​വാ​യി രാ​ജ്ഭ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ട തു​ക ടൂ​റി​സം ഡ​യ​റ​ക്ട​ർ​ക്കാ​ണ് ധ​ന​വ​കു​പ്പ് അ​നു​വ​ദി​ച്ച​ത്. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ശേ​ഷം ചാ​യ സ​ൽ​ക്കാ​രം രാ​ജ്ഭ​വ​ൻ ഒ​രു​ക്കി​യി​രു​ന്നു. മ​രാ​മ​ത്ത് വ​കു​പ്പാ​ണ് പ​ന്ത​ൽ ത​യാ​റാ​ക്കി​യ​ത്. പ​ന്ത​ലി​ന് ചെ​ല​വാ​യ ബി​ൽ ഇ​നി പാ​സാ​ക്കണം.

Read More

ന​ടു​റോ​ഡി​ൽ കിടന്ന് അസഭ്യം പറച്ചിൽ; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റിക്കെതിരേ കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: ന​ടു​റോ​ഡി​ൽ പ​ര​സ്യ​മാ​യി അ​സ​ഭ്യം പ​റ​ഞ്ഞെ​ന്ന പ​രാ​തി​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജീ​ഷ് നാ​ഥി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഔ​ട്ട്‌​റീ​ച്ച് സെ​ല്ലി​ന്‍റെ സം​സ്ഥാ​ന കോ​ര്‍​ഡി​നേ​റ്റ​ര്‍ കൂ​ടി​യാ​ണ് അ​ജീ​ഷ് നാ​ഥ്. മ​ല്ല​മ്പ്ര​കോ​ണ​ത്ത് വ​ച്ച് വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​ൽ ചോ​ദ്യം ചെ​യ്ത യു​വ​തി​യോ​ടും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ഹോ​ദ​ര​നോ​ടും അ​സ​ഭ്യം പ​റ​യു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് കേ​സ്. യു​വ​തി​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ലി​യ​മ​ല പോ​ലീ​സ് കേ​സെ​ടു​ത്തു. വി​തു​ര സ്വ​ദേ​ശി​യും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ യു​വാ​വാ​ണ് അ​ജീ​ഷ് നാ​ഥി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ അ​ജീ​ഷ് നാ​ഥ് ഒ​ളി​വി​ല്‍ പോ​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​യാ​ള്‍​ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങൾക്ക് കനത്ത നിയന്ത്രണം

കൊ​ച്ചി: ഫോ​ർ​ട്ട്‌ കൊ​ച്ചി​യി​ലെ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. അ​നി​യ​ന്ത്രി​ത​മാ​യി ആ​ളു​ക​ൾ കാ​ർ​ണി​വ​ലി​ന് എ​ത്തു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നും പോ​ലീ​സും അ​റി​യി​ച്ചു. പ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്കു​ന്ന പ​രേ​ഡ് ഗ്രൗ​ണ്ടി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കും. ക​ള​മ​ശ്ശേ​രി ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ന​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​പ്പാ​ഞ്ഞി​യെ കൊ​ച്ചി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ മാ​ത്രം ക​ത്തി​ക്ക​ണ​മെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ർ. മാ​റ്റി​ട​ങ്ങ​ളി​ൽ പ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​ർ​ഡി​ഒ വ്യ​ക്ത​മാ​ക്കി. വ​ൻ സു​ര​ക്ഷ സ​ന്നാ​ഹ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ഫോ​ർ​ട്ട്‌ കൊ​ച്ചി​യി​ലെ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ക. പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​നൊ​പ്പം ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി​യാ​ണ് കാ​ര്‍​ണി​വ​ല്‍ ന​ട​ത്തു​ക എ​ന്ന് കൊ​ച്ചി മേ​യ​ർ എം ​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നു വേ​ണ്ടി​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും. നൂ​റി​ല​ധി​കം സി​സി​ടി​വി കാ​മ​റ, വാ​ട്ട​ര്‍ ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ല്‍ സം​ഘം, ഫ​സ്റ്റ് എ​യ്ഡ് സം​വി​ധാ​നം, ബ​യോ ടോ​യ്‌​ല​റ്റ്, കു​ടി​വെ​ള്ള സൗ​ക​ര്യം…

Read More

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് ശബരിമല തീർഥാടകർ മരിച്ചു

പു​തു​ക്കോ​ട്ട: ത​മി​ഴ്നാ​ട്ടി​ലെ പു​തു​ക്കോ​ട്ട​യി​ൽ ചാ​യ​ക്ക​ട​യി​ലേ​ക്ക് ലോ​റി പാ​ഞ്ഞു​ക​യ​റി അ​ഞ്ച് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടു​ന്നു. അ​പ​ക​ട​ത്തി​ൽ 19 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പു​തു​ക്കോ​ട്ട​യി​ൽ നി​ന്ന് അ​രി​യ​ല്ലൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സി​മ​ന്‍റ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കാ​റി​ലും വാ​നി​ലും ഇ​ടി​ച്ചു​ക​യ​റി​യ ശേ​ഷം ചാ​യ​ക്ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ചാ​യ​ക്ക​ട​യി​ൽ ചാ​യ കു​ടി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രു​മാ​ണ് അ​പ​ക​ട​ത്തി​ന് ഇ​ര​യാ​യ​ത്. മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​യി സ​ഞ്ച​രി​ച്ച തീ​ർ​ഥാ​ട​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്കേ​റ്റ​വ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.

Read More

സ​ഗൗ​ര​വം ക​ട​ന്ന​പ്പ​ള്ളി, ദൈ​വ​നാ​മ​ത്തി​ൽ ഗ​ണേ​ഷ് കു​മാ​ർ; ഗൗരവത്തിൽ ഗവർണറും മുഖ്യമന്ത്രിയും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ പു​തി​യ അം​ഗ​ങ്ങ​ളാ​യി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും കെ.​ബി. ഗ​ണേ​ഷ്കു​മാ​റും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. വൈ​കു​ന്നേ​രം നാ​ലി​ന് രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സ​ഗൗ​ര​വം പ്ര​തി​ജ്ഞ ചെ​യ്ത​പ്പോ​ൾ ഗ​ണേ​ഷ് കു​മാ​ർ ദൈ​വ​നാ​മ​ത്തി​ലാ​ണ് അ​ധി​കാ​ര​മേ​റ്റ​ത്. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ച​ട​ങ്ങി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു പ​ങ്കെ​ടു​ത്തി​ല്ല. പു​തി​യ മ​ന്ത്രി​മാ​ർ സ്ഥാ​നം ഏ​ൽ​ക്കു​ന്ന സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ന്‍റെ വേ​ദി​യി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​നു പ​ക​രം അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​നാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ലു​ള്ള പ​ര​സ്യ ഏ​റ്റു​മു​ട്ട​ലി​നി​ടെ ഇ​രു​വ​രും വേ​ദി പ​ങ്കി​ട്ട കാ​ഴ്ച​യ്ക്കും സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങ് സാ​ക്ഷി​യാ​യി. ഇ​രു​വ​രും തൊ​ട്ട​ടു​ത്ത ഇ​രി​പ്പി​ട​ങ്ങ​ളി​ലാ​യി​രു​ന്നെ​ങ്കി​ലും ത​മ്മി​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​വും ന​ട​ത്തി​യി​ല്ല. ച​ട​ങ്ങ് പൂ​ർ​ത്തി​യാ​യ ഉ​ട​ൻ ഗ​വ​ർ​ണ​ർ വേ​ദി വി​ട്ടു.

Read More

‘പണി പാളും മക്കളേ…’; പുതുവർഷത്തിൽ റോഡിൽ അഭ്യാസം വേണ്ട; രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് മോട്ടോർ വാഹനവകുപ്പ്

കോ​ഴി​ക്കോ​ട്: പു​തു​വ​ർഷം ത​ക​ര്‍​ത്താ​ഘോ​ഷി​ച്ചോ​ളൂ… പ​ക്ഷെ അ​ത് റോ​ഡി​ല്‍ മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന്‍കൂ​ടി അ​പ​ക​ട​ത്തി​ലാ​ക്കി​ വേ​ണ്ട…​സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ്റ്റാ​റാ​കാ​ന്‍ വേ​ണ്ടി യു​വാ​ക്ക​ള്‍ ന​ട​ത്തു​ന്ന ബൈ​ക്ക്, കാ​ര്‍ റേ​സിം​ഗു​ക​ളും നി​യ​മം കാ​റ്റി​ല്‍ പ​റ​ത്തി​കൊ​ണ്ടു​ള്ള യാ​ത്ര​യും ത​ട​യാ​ന്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. കാ​മ​റ​യി​ല്ലാ​ത്തി​ട​ത്തു നേ​രി​ട്ടി​റ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണു തീ​രു​മാ​നം. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും ആഘോഷനാ ളുകളിൽ കു​ട്ടി​ക​ള്‍ എ​ങ്ങോ​ട്ടു​പോ​കു​ന്നു​വെ​ന്ന കാ​ര്യ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ​സ്ഥ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. വാ​ഹ​ന ഉ​ട​മ​യു​ടെ പേ​രി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യാ​യി​രി​ക്കും സ്വീ​ക​രി​ക്കു​ക. കോ​ഴി​ക്കോ​ട് ബൈ​ക്കോ​ടി​ച്ച ഒ​ന്പ​തു​കാ​ര​നെ​തി​രേ​യും ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കുട്ടിക്കെതിരേ ജുവനൈൽ നടപടിക്കും ബൈക്ക് നൽകിയ ഉടമയ്ക്കെതിരേ മജിസ്ട്രേറ്റ് കോടതിയിലും റിപ്പോർട്ടും നൽകി. ക്രി​സ്മ​സി​ന് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഫോ​ളോ​വേ​ഴ്‌​സി​ന്‍റെ എ​ണ്ണം കൂ​ട്ടാ​ന്‍ അ​ര്‍​ധ​രാ​ത്രി​ക്ക് ബൈ​ക്കി​ല്‍ സാ​ഹ​സി​ക അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ അ​ഞ്ച് യു​വാ​ക്ക​ളു​ടെ ലൈ​സ​ന്‍​സാ​ണ് ഇ​ന്ന​ലെ മാ​ത്രം സ​സ്‌​പെ​ന്‍​ഡ്…

Read More

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍നി​ന്നു മോ​ഷ്ടി​ക്കാ​മെ​ന്ന് ആ​രും സ്വ​പ്നം കാ​ണേ​ണ്ട; സിനിമ കിട്ടിയാൽ സന്തോഷമെന്ന് കെ.ബി. ഗണേഷ് കുമാർ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​യാ​യാ​ൽ കെ​എ​സ്ആ​ര്‍​ടി​സി​യി​ൽ അ​ഴി​മ​തി വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ന്ന് മോ​ഷ്ടി​ക്കാ​മെ​ന്ന് ആ​രും സ്വ​പ്നം പോ​ലും കാ​ണേ​ണ്ട. കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​ന​ച്ചോ​ർ​ച്ച ത​ട​യും. കെ​എ​സ്ആ​ർ​ടി​സി​യി​ൽ അ​ഴി​മ​തി വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല. അ​ഴി​മ​തി ഇ​ല്ലാ​താ​ക്കു​ക ത​ന്നെ​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. വ​ര​വ് വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തോ​ടൊ​പ്പം ചെ​ല​വു​ക​ൾ നി​യ​ന്ത്രി​ക്കും. ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദോ​ഷം വ​രു​ന്ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ബ​സു​ക​ൾ കൂ​ടു​ത​ലാ​യി ഇ​റ​ക്കും. അ​ത് വ​ലി​യ മാ​റ്റ​മാ​കും. കെ ​എ​സ് ആ​ർ ടി ​സി​യെ സി​സ്റ്റ​മാ​റ്റി​ക് ആ​ക്കി മാ​റ്റ​ണം. തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണം. കോ​ര്‍​പ​റേ​ഷ​നെ സ്വ​യം പ​ര്യാ​പ്ത​ത​യി​ൽ എ​ത്തി​ക്കു​ക എ​ളു​പ്പ​മ​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സി​നി​മാ താ​രം എ​ന്ന നി​ല​യി​ൽ സി​നി​മ വ​കു​പ്പ് കൂ​ടി കി​ട്ടി​യാ​ൽ സ​ന്തോ​ഷ​മു​ണ്ട്. എ​ന്നാ​ൽ സി​നി​മ വ​കു​പ്പ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ര്‍​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടി​ല്ല. ​ഗ​താ​ഗ​ത വ​കു​പ്പ്…

Read More