ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ജനുവരി 14 മുതൽ മാർച്ച് 20 വരെയാണ് രണ്ടാം ഭാരത് ജോഡോ യാത്ര നിശ്ചയിച്ചിരിക്കുന്നത്. ‘ഭാരത് ന്യായ് യാത്ര’ എന്ന പേരില്‍ മണിപ്പുരില്‍ നിന്ന് മുംബൈയിലേക്കാണ് യാത്ര. ചരിത്രപരമായ യാത്രയായി ഇത് മാറുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. മണിപ്പുര്‍,നാഗാലാന്‍ഡ് അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നുപോകുന്നത്. 150 ദിവസങ്ങള്‍ കൊണ്ട് 4,500 കിലോമീറ്ററാണ് ഒന്നാം ഭാരത് ജോഡോ യാത്ര പൂർത്തിയാക്കിയത്.14 സംസ്ഥാനങ്ങളിൽ 85 ജില്ലകളിലൂടെ 65 ദിവസമെടുത്ത് 6,200 കിലോമീറ്റര്‍ ദൂരത്തിലുള്ള യാത്രയാണ് രണ്ടാം ഭാരത് ജോഡോ യാത്ര.
Read MoreCategory: Top News
വൈഗ കൊലക്കേസ്; പിതാവ് സനുമോഹൻ കുറ്റക്കാരൻ
കൊച്ചി: വൈഗ കൊലക്കേസിൽ പിതാവ് സനുമോഹൻ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരേ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ക്ക് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ടായിരുന്നു. എറണാകുളത്തെ പ്രത്യേക കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ഒരു വർഷത്തെ വിചാരണയ്ക്കൊടുവിലാണ് വിധി. ഉച്ച കഴിഞ്ഞ് ശിക്ഷാ വിധിയിൽ വാദം നടക്കും. 2021 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വൈഗയെ മദ്യം നൽകി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷമാണ് സനുമോഹൻ പുഴയിലെറിഞ്ഞ് കൊന്നത്. അമ്മാവന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് കായംകുളത്തെ വീട്ടില്‍ നിന്ന് വൈഗയുമായി പുറപ്പെട്ട സനുമോഹന് കങ്ങരപ്പടിയിലുള്ള തന്റെ ഫ്ലാറ്റിലേക്കാണ് ആദ്യമെത്തിയത്. വഴിയില്‍വച്ച് ഇയാൾ കൊക്കക്കോള വാങ്ങി അതിൽ മദ്യം കലർത്തിയ ശേഷം കുട്ടിക്ക് നൽകി. തുടർന്ന് കുട്ടിയോടൊപ്പം ഫ്ലാറ്റിലെത്തിയ പ്രതി കുട്ടിയെ മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേര്‍ത്തുപിടിച്ച് ശ്വാസം മുട്ടിച്ചു. പിന്നാലെ…
Read Moreമറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമാണെന്ന് പറയുന്നത് ശരിയല്ല; അഞ്ചാറുപേര് കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ: ജി. സുധാകരൻ
ആലപ്പുഴ: സ്ഥാനത്തിരിക്കുന്നവർ പാർട്ടിക്ക് പുറത്തും സ്വീകാര്യനാകണമെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്. പൂയപ്പള്ളി തങ്കപ്പന് രചിച്ച പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമാണെന്ന് പറയുന്നത് ശരിയായ നടപടിയല്ല. ചിലരുടെ ധാരണ പാർട്ടിക്കുള്ളിൽ അവർ മാത്രം മതിയെന്നാണ്. ആ നിലപാട് ശരിയല്ല. അഞ്ചാറുപേര് കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. മാര്‍ക്സിസ്റ്റുകാര്‍ മാത്രം വോട്ടുചെയ്താല്‍ ചിലപ്പോള്‍ ഇടതുമുന്നണി കണ്ണൂരില്‍ മാത്രം ജയിച്ചേക്കാം. എന്നാൽ ആലപ്പുഴയിൽ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിനെതിരേ നടന്ന പ്രതിഷേധങ്ങളെ സര്‍ക്കാരും പോലീസും അടിച്ചമര്‍ത്തുന്ന രീതിക്കെതിരെ വിമർശനങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം. പാര്‍ട്ടി ഭാരവാഹികള്‍, പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ളവര്‍ എന്നിവര്‍ക്ക് മാത്രം സര്‍ക്കാര്‍ സ്വീകാര്യരായാല്‍ പോരെന്നും മറ്റുള്ളവർക്കു കൂടി സ്വീകാര്യനാകണമെന്നും അങ്ങനെയാണ് പ്രസ്ഥാനം വളരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. …
Read Moreതലശേരി നഗരത്തിൽ അർദ്ധ രാത്രിയിൽ റസീന ഇറങ്ങി; 9 പുരുഷൻമാർക്ക് പരിക്ക് കത്രിക പൂട്ടിട്ട് വനിതാ എസ്ഐ
തലശേരി: മദ്യപിച്ച് ലക്കുകെട്ട് നഗരമധ്യത്തിൽ രണ്ട് മണിക്കൂർ അഴിഞ്ഞാടുകയും 9 പേരെ ആക്രമിക്കുകയും ചെയ്ത യുവതിയെ വനിത എസ്ഐ നടുറോഡിൽ അതി സാഹസികമായി കീഴടക്കി. വടക്കുമ്പാട് കൂളി ബസാറിലെ കല്യാണം വീട്ടിൽ റസീനയെ (32) യാണ് തലശേരി പ്രിൻസിപ്പൽ എസ്ഐ വി.വി.ദീപ്തി ഏറെ നേരത്തെ സാഹസികമായ മൽപിടിത്തത്തിനു ശേഷം കീഴ്പ്പെടുത്തിയത്. പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്ത റസീനയെ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഏറെ തിരക്കേറിയ കീഴന്തി മുക്കിൽ കാറുമായി എത്തിയ റസീന കൂടെയുണ്ടായിരുന്ന യുവാവിനെ അക്രമിച്ചായിരുന്നു തുടക്കം. മർദ്ദനം ചോദ്യം ചെയ്ത വ്യാപാരിയെ റസീന ഓടിച്ചിട്ടടിച്ചു. പിന്നെ വഴിയിൽ കാണുന്നവരെയെല്ലാം അസഭ്യം പറയുകയും ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. ഒമ്പതു പുരുഷന്മാർ റസീനയുടെ അക്രമത്തിനിരയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുരുഷ പോലീസുകാരേയും റസീന വെറുതെ വിട്ടില്ല. ഒടുവിൽ…
Read Moreമഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വച്ച് വീഡിയോ എടുത്തു; രാഷ്ട്രപിതാവിനെ അവഹേളിച്ച് എസ്എഫ്ഐ നേതാവ്
എറണാകുളം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വച്ച് വീഡിയോ എടുത്ത് എസ്എഫ്ഐ നേതാവ്. എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്നു പറഞ്ഞാണ് രാഷ്ട്രപിതാവിനെ അവഹേളിച്ച് എസ്എഫ്ഐ നേതാവ് വീഡിയോ എടുത്തത്. ആലുവ എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗവും ചൂണ്ടി ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹിയുമായ അതിൽ നാസറാണ് മഹാത്മാ ഗാന്ധിയെ അപമാനിച്ച് വീഡിയോ എടുത്തത്. പബ്ലിക് പ്രോസിക്യൂട്ടറിന്റെ മകനാണ് അതിൽ നാസർ. മഹാത്മാഗാന്ധിയെ എസ്എഫ്ഐ നേതാവ് അവഹേളിച്ച സംഭവം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാർത്ഥികൾ പ്രതികരിച്ചു.അതിൽ നാസറിന്റെ പ്രവർത്തി വിഡിയോയിൽ പകർത്തിയത് യുവാവിന്റെ സുഹൃത്തുക്കൾ തന്നെയാണ്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തിയ ശേഷം പ്രതികരിക്കാമെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു.
Read Moreഎം.വി.ഡി.ടാ… റോബിന് ബസ് വീണ്ടും നിരത്തില്‍; പിന്തുടര്ന്ന് മോട്ടോര്‍ വാഹനവകുപ്പ്
പത്തനംതിട്ട: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം റോബിന് ബസ് വീണ്ടും നിരത്തിലിറങ്ങി. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബസ് മോട്ടോര്‍ വാഹന വകുപ്പ് ഞായറാഴ്ച ഉടമയ്ക്കു വിട്ടുകൊടുത്തിരുന്നു. ബസ് ഇന്നു രാവിലെ വീണ്ടും പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂര്‍ക്ക് പുറപ്പെട്ടു. മൈലപ്രയിലെത്തിയപ്പോള് പത്തനംതിട്ടയില്‍ നിന്നുള്ള മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞു പരിശോധിച്ചു. യാത്രക്കാരുടെ വിവരങ്ങളും ബസിന്റെ രേഖകളും പരിശോധിച്ചശേഷം വിട്ടയച്ചു. വഴിയില്‍ നിന്നു യാത്രക്കാരെ കയറ്റരുതെന്ന് നിര്‍ദേശം നല്കി. തുടര്‍ന്ന് ഉദ്യോഗസ്ഥസംഘം ബസിനെ പിന്തുടര്ന്നു. ബസ് പിന്നീട് മൂവാറ്റുപുഴ ആനിക്കാടിനു സമീപം എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു പരിശോധിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബസ് വിട്ടുകൊടുത്തിട്ടുള്ളതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ നവംബര്‍ 24ന് പുലര്‍ച്ചെയാണ് റോബിന് ബസ് പിടിച്ചെടുത്തത്. നിയമലംഘനത്തിന് പിഴ അടച്ചതിനെത്തുടര്‍ന്ന് ബസ് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച ഉത്തരവിട്ടിരുന്നു. നിലവിലെ…
Read Moreകരുതൽ വേണം… സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കാൻ സാധ്യത; പ്രായമായവരും രോഗികളും കരുതിയിരിക്കണം
ന്യൂഡൽഹി: സംസ്ഥാനത്ത് ക്രിസ്മസ്-ന്യൂ ഇയർ അവധിക്കാലത്തിനു ശേഷം കോവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യതയെന്ന് വിലയിരുത്തൽ. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റു രോഗമുള്ളവരും കരുതിയിരിക്കണം. പ്രതിരോധ ശേഷി കുറവുള്ളവർക്ക് ബൂസ്റ്റർഡോസ് നല്കുന്ന കാര്യത്തിൽ ആരോഗ്യവിദഗ്ധർ ചർച്ച തുടരുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 128 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ സജീവ കോവിഡ് കേസുകൾ 3,128 ആയി. അതേസമയം, രാജ്യത്ത് പുതുതായി 628 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സജീവ കോവിഡ് കേസുകളുടെ എണ്ണം 4,054 ആയി. മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 315 പേർ രോഗമുക്തി നേടി. അതേസമയം, കർണാടകയിൽ കോവിഡ് കേസുകൾ കുത്തനെ ഉയർന്നു. തിങ്കളാഴ്ച 92 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ തിങ്കളാഴ്ച 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ…
Read Moreസൗഹൃദം മുതലാക്കി വീടിന്റെ ലൊക്കേഷൻ മനസിലാക്കി; വീട്ടിൽ അതിക്രമിച്ചു കടന്ന് പതിനേഴുകാരിയെ പീഡിപ്പിച്ച് ഇരുപതുകാരൻ
തിരുവനന്തപുരം: സോഷ്യൽമീഡിയ വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച യുവാവ് വീടിന്റെ ലൊക്കേഷൻ ചോദിച്ചറിഞ്ഞ ശേഷം വീട്ടിലെത്തി പീഡിപ്പിച്ചെന്ന് പരാതി. വീട്ടിൽ അതിക്രമിച്ചു കടന്ന് 17 വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അയിരൂരിൽ ആണ് സംഭവം. തിരുവനന്തപുരം പൂജപ്പുര സ്വദേശി ഗോകുൽ (20) ആണ് അറസ്റ്റിലായത്. തുടർന്ന് പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഫോട്ടോയും യുവാവിന്റെ പക്കൽ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഉപദ്രവിച്ചതെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. യുവാവിന്റെ മൊബൈലിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തതാണോ അതോ വ്യജ വീഡിയോ ആണോ എന്നുള്ളത് തുടർ അന്വേഷണത്തിൽ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. പോക്സോ, ഐടി ആക്ടുകൾ പ്രകാരം അയിരൂർ പോലീസ് കേസെടുത്തു. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More515 രൂപയുടെ വലിയ ഇളവ്..! കുടിശിഖ തുകയായ 3, 97, 731 ൽ 515 കുറച്ചതിന്റെ ബാക്കി അടച്ചാൽ മതി; നവകേരള സദസിൽ ഇളവിനെ ട്രോളി രാഹുലും ബൽറാമും…
തിരുവനന്തപുരം: നാലു ലക്ഷം രൂപയുടെ വായ്പാ കുടിശികയിൽ ഇളവു തേടി നവകേരള സദസിൽ എത്തിയ ആൾക്ക് കുറച്ചു നൽകിയത് 51 5 രൂപയെന്ന ആക്ഷേപവുമായി പ്രതിപക്ഷം. കണ്ണൂരിലെ സഹകരണ ബാങ്കിലെ കുടിശികയിൽ ഇളവു തേടിയാണ് നവകേരള സദസിൽ അപേക്ഷ നല്‍കിയത്. ഇതിലാണ് പരമാവധി ഇളവു നൽകിയെന്നും 515 രൂപ കുറച്ചെന്നും പരാതി തീർപ്പാക്കിയെന്നുമുള്ള മറുപടി ലഭിച്ചത്. ജില്ലാ സഹകരണസംഘം ജനറൽ ജോയിന്റ് റജിസ്ട്രാറാണ് മറുപടി നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി,ബൽറാം എന്നിവർ സമൂഹമാധ്യമത്തിലൂടെ പരിഹാസവുമായി രംഗത്തെത്തി. ഇളവു ലഭിച്ച പൈസയ്ക്ക് ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ പരാവധി ഇളവ് നൽകിയെന്നും സന്തോഷമായില്ലേ എന്നും ചോദിച്ചാണ് ബൽറാമിന്റെ പോസ്റ്റ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്… മുഖ്യമന്ത്രിയുടെ ആഡംബര സദസിൽ…
Read More‘അടിച്ച്’ പൊളിച്ചു: സംസ്ഥാനത്ത് റിക്കാർഡ് മദ്യവിൽപ്പന; ക്രിസ്മസ് തലേന്ന് വിറ്റത് 70.73 കോടിയുടെ മദ്യം
തിരുവനന്തപുരം: കേരളത്തിൽ ഇത്തവണയും ക്രിസ്തുമസ് തലേന്ന് റെക്കോർഡ് മദ്യവിൽപ്പന. 70.73 കോടിയുടെ മദ്യവിൽപ്പനയാണ് ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് നടന്നത്. കഴിഞ്ഞ വർഷം 69.55 കോടിയുടെ മദ്യമാണ് വിറ്റത്. ചാലക്കുടി ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യവിൽപ്പന നടന്നത്. 6385290 രൂപയുടെ മദ്യമാണ് ചാലക്കുടിയിൽ ക്രിസ്മസ് തലേന്ന് വിറ്റത്. ചങ്ങനാശേരിയിൽ 6287120 രൂപയുടെയും, ഇരിഞ്ഞാലക്കുടയിൽ 6231140 രൂപയുടെയും പവർഹൗസിൽ 6008130 രൂപയുടെയും നോർത്ത് പറവൂരിൽ 5199570 രൂപയുടെയും മദ്യവിൽപ്പന നടന്നു. 154.77 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റ് വഴി മൂന്ന് ദിവസം കൊണ്ട് വിറ്റത്. 84.04 കോടി രൂപയുടെ മദ്യ വിൽപ്പന ഡിസംബർ 22 , 23 തീയതികളിൽ ഉണ്ടായി. എന്നാൽ 75.41 കോടി രൂപയുടെ മദ്യമാണ് 2022 ഡിസംബർ 22, 23 തീയതികളിൽ വിറ്റത്.
Read More