പാലക്കാട്: മദ്യപാനത്തിനിടെ മകന്റെ മർദനമേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. കൂനത്തറയിലാണ് സംഭവം. കാവുങ്കര വീട്ടിൽ ഉണ്ണികൃഷ്ണൻ(63) ആണ് മരിച്ചത്. ഉണ്ണികൃഷ്ണനും മകൻ മനോജും ഒന്നിച്ച് മദ്യപിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ മാസം 23ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. പ്രകോപിതനായ മനോജ് സമീപത്തുണ്ടായിരുന്ന മരത്തടി കൊണ്ട് ഉണ്ണികൃഷ്ന്റെ തലയിൽ അടിച്ചു. മർദനത്തിന്റെ ആഘാതത്തിൽ ഉണ്ണികൃഷ്ണൻ അബോധാവസ്ഥയിലായി. ശബ്ദം കേട്ടെത്തിയ ബന്ധുക്കളും അയൽവാസികളും ഉണ്ണികൃഷ്ണനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ആരോഗ്യസ്ഥിതി ഗുരുതരമായി ഉണ്ണികൃഷ്ണൻ മരിച്ചു. സംഭവദിവസം തന്നെ മനോജിനെ ഷൊർണൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
Read MoreCategory: Top News
സീരിയലുകൾക്കു നിലവാരമില്ല, സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളായി ചിത്രീകരിക്കുന്നു; കോമഡികൾ അരോചകമെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ചാനലുകളിൽ വരുന്ന സീരിയലുകളും ഹാസ്യ പരിപാടികളും അരോചകവും നിലവാരമില്ലാത്തതും ആണെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാൻ. മുപ്പത്തിമൂന്നാമത് ടെലിവിഷൻ അവാർഡുകളുടെ പ്രഖ്യാപനത്തോടനുബന്ധിച്ചു മന്ത്രിയുടെ ചേംബറിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അവാർഡ് ലഭിച്ച സീരിയലുകൾക്കെതിരെയും ഹാസ്യപരിപാടികൾക്കെതിരെയും മന്ത്രി കടുത്ത വിമർശനം നടത്തിയത്. സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങൾ മാത്രമായി ചിത്രീകരിക്കുന്നു. മൗലികതയോ സാങ്കേതിക ഗുണമോ ഇല്ല. അന്യഭാഷകളിൽനിന്നു കൊണ്ടുവന്നതാണ് മിക്ക സീരിയലുകളും. കുട്ടികൾ കഥാപാത്രമായതുകൊണ്ട് അതു കുട്ടികളുടെ പരിപാടി ആകുന്നില്ല . എന്നാൽ, ടെലിഫിലിമുകൾ അത്യാവശ്യം നിലവാരമുള്ളവയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Read Moreക്ലിക്ക് ചെയ്യല്ലേ… സുഡിയോയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ലിങ്ക്; തട്ടിപ്പില്‍ അകപ്പെട്ടാല്‍ 1930 ൽ വിളിക്കാൻ മടിക്കേണ്ട; കരുതിയിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്
കൊച്ചി: വസ്ത്ര വ്യാപാര ശൃംഖലയായ സുഡിയോ അവതരിപ്പിക്കുന്ന സുഡിയോ– ഫാഷന്‍ ഗിഫ്റ്റ് എന്ന മത്സരത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ലിങ്ക് വ്യാജമെന്ന് പോലീസ് മുന്നറിയിപ്പ്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നാണ് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കാണുന്ന ചോദ്യോത്തരങ്ങളില്‍ പങ്കെടുത്ത് തുടര്‍ന്നുള്ള നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ 4,000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡ് നേടാനുള്ള അവസരമുണ്ടെന്നാണ് ലിങ്കില്‍ പറയുന്നത്. വ്യക്തിവിവരങ്ങളും ഇതിനായി നല്കാന് തട്ടിപ്പു സംഘം ആവശ്യപ്പെടുന്നുണ്ട്. തുടര്‍ന്ന് ഒടിപി ഷെയര്‍ ചെയ്ത് തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി. ക്ലിക്ക് ചെയ്യല്ലേ…ഏത് കമ്പനിയുടേതെന്ന അവകാശവാദത്തോടെയാണോ ലിങ്ക് പ്രചരിക്കുന്നത്, അവരുടെ ഔദ്യോഗിക വെബ്സൈറ്റ് അഥവാ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച് യഥാര്‍ഥമാണോ അതോ തട്ടിപ്പാണോ എന്ന് എല്ലായ്പ്പോഴും ഉറപ്പാക്കണമെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. വെബ്സൈറ്റുകള്‍ പരിശോധിക്കുന്ന ടൂളുകള്‍ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രചരിക്കുന്ന ലിങ്ക്/ഡൊമെയ്ന്‍ സുരക്ഷിതമല്ലെന്നും ഫിഷിംഗിന്…
Read Moreഇങ്ങനെയൊന്നുമല്ല കേരളം..! കേരള സ്റ്റോറി-2’ൽ നിന്ന് കേരളത്തിന്റെ പേര് ഒഴിവാക്കണം, സാങ്കൽപിക കഥയയെന്ന് എഴുതിക്കാണിക്കണം; ഹൈക്കോടതിയിൽ ഹർജി
കൊച്ചി: വിവാദമായ ‘കേരള സ്റ്റോറി-2 ഗോസ് ബിയോണ്ട്’ എന്ന സിനിമയുടെ പേരിൽ നിന്ന് സംസ്ഥാനത്തിന്റെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതിന്റെ കഥ പറയുന്ന സിനിമയുടെ പേരിൽ നിന്ന് ‘കേരളം’ എന്ന വാക്ക് ഒഴിവാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കൂടാതെ, സിനിമയിൽ പറയുന്നത് വെറും സാങ്കൽപിക കഥയാണെന്ന് കൃത്യമായി എഴുതിക്കാണിക്കണമെന്ന ആവശ്യവും ഹർജിക്കാർ ഉന്നയിച്ചിട്ടുണ്ട്. നേരത്തെ ഈ സിനിമയുടെ പ്രദർശനം തടഞ്ഞുകൊണ്ട് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും പിന്നീട് ഡിവിഷൻ ബെഞ്ച് അത് സ്റ്റേ ചെയ്തിരുന്നു. ഇതോടെ സിനിമയുടെ പ്രദർശനത്തിനുള്ള തടസങ്ങൾ നീങ്ങിയ സാഹചര്യത്തിലാണ് പേരുമാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പുതിയ നീക്കം. ഹർജി അടുത്ത ദിവസം കോടതിയുടെ പരിഗണനയ്ക്ക് വരും.
Read Moreഇനിയും അവൾ ജീവിക്കും; മസ്തിഷ്ക മരണം സംഭവിച്ച 19കാരിയുടെ മടക്കം നാലുപേർക്ക് പുതുജീവൻ നൽകി; മരിക്കാത്ത ഓർമകളുമായി ജാസ്ലിയ ജോൺസൺ
കൊച്ചി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി 19കാരിയായ ജാസ്ലിയ ജോൺസൺ വിടവാങ്ങി. എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ് ഉടൻതന്നെ ജാസ്ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾ ഫലം കണ്ടില്ല. ചൊവ്വാഴ്ച പുലർച്ചെ 6.38ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.ജാസ്ലിയയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് പിതാവ് ജോൺസണും കുടുംബവും അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. സർക്കാർ സംവിധാനമായ കെ-സോട്ടോ…
Read Moreപൂജാരിയുടെ പ്രശ്നത്തിന് പരിഹാരം കണ്ടത് പോലീസ്; പ്രശ്ന പരിഹാരത്തിനായി പൂജയ്ക്കെത്തിയ യുവതി പൂജാരിയുടെ വീട്ടിൽ നിന്ന് കൊണ്ടുപോയത് 12 പവൻ
തൃശൂർ: പൂജാരിയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ. കൊടകര പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)ആണ് അറസ്റ്റിലായത്. പൂജാരിയായ മറ്റത്തൂർ മൂലംകുടം സ്വദേശി അജേഷിന്റെ വീട്ടിൽ നിന്നാണ് യുവതി സ്വർണം മോഷ്ടിച്ചത്. അജേഷിന്റെ വീട്ടിൽ പ്രശ്ന പരിഹാരത്തിനായാണ് സൂര്യ എത്തിയത്. ഫെബ്രുവരി 16ന് ആണ് കേസിനാസ്പദമായ സംഭവം. അജേഷിന്റെ വീട്ടിലെ മുറിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഭാര്യയുടെ 12 പവനോളം സ്വർണം യുവതി മോഷ്ടിക്കുകയായിരുന്നു. പ്രതി പ്രശ്ന പരിഹാരത്തിനായി ഇടയ്ക്കിടെ അജേഷിന്റെ വീട്ടിൽ എത്താറുണ്ടായിരുന്നു.ഈ പരിചയം മുതലാക്കിയാണ് പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് പ്രതി തന്ത്രപൂർവം അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾ കൈവശപ്പടുത്തിയത്. അജേഷ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൂര്യ പിടിയിലായത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ ഫിനാൻസ് കമ്പനിയിൽ വിൽപന നടത്തി ഇതിലൂടെ ലഭിച്ച പണം കൊണ്ട് പ്രതി പുതിയ…
Read Moreഎംഡിഎംഎ ഒളിപ്പിച്ചത് മണിയറയിൽ; ഇരുപത്തിയാറുകാരനായ ഷിബാന്റെ പക്കൽ നിന്ന് പിടിച്ചെടുത്തത് 1.55 ഗ്രാം ലഹരിമരുന്ന്; ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്
മലപ്പുറം: എംഡിഎംഎയുമായി നവവരന് പോലീസ് പിടിയിൽ. തവനൂർ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ മുകളിലെ നിലയിലെ മണിയറയിലാണ് ഇയാള്‍ എംഡിഎംഎ. ഒളിപ്പിച്ചിരുന്നത്. തിരൂരിലെ പൊറ്റിലാത്തറയില്‍ വച്ച് കാറില്‍ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുഹമ്മദ് ഷിബാന്‍ ഉപയോഗത്തിനും വില്പ്പനയ്ക്കുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എംഡിഎംഎ ഇയാള്‍ വിവാഹം കഴിച്ച നവവധുവിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് വീട്ടിലെത്തി പോലീസ് എംഡിഎംഎ. കണ്ടെടുത്തു. കാറില്‍ നിന്നും ഭാര്യവീട്ടില്‍നിന്നുമായി മൊത്തം 1.55 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഷിബാന്‍ സ്വകാര്യ ആശുപത്രിയില്‍ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണ്.
Read Moreതേങ്ങയിടാനെത്തിയ അജേഷ് കയറിയത് വീടിനകത്തേക്ക്; വീട്ടമ്മയെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമം; അലറിവിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു; ഭയംവിട്ടുമാറാതെ കടയ്ക്കാവൂരിലെ വീട്ടമ്മ
കടയ്ക്കാവൂർ: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അയിലം സ്വദേശി അജേഷ് (45) ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാവൂർ നിലയ്ക്കാമുക്കിലെ ഒരു കോളനിയില്‍നിന്നാണ് പോലീസ് സംഘം കണ്ടെത്തിയത് ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ വീട്ടില്‍ തേങ്ങയിടാനായി എത്തിയതായിരുന്നു അജേഷ്. വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ പ്രതി, വീട്ടമ്മ വീടിനുള്ളിലേക്ക് കയറിയ സമയം നോക്കി പിന്നാലെ എത്തുകയായിരുന്നു. വീടിന്റെ കതക് ഉള്ളില്‍ നിന്നും കുറ്റിയിട്ട ശേഷം ഇയാള്‍ വീട്ടമ്മയെ കടന്നുപിടിച്ചു. പ്രതിയുടെ പിടിയില്‍ നിന്നും കുതറി മാറിയ വീട്ടമ്മ പുറത്തേക്കോടി രക്ഷപ്പെട്ടു. തുടർന്ന് അയല്‍വാസികളെ വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്ഐ സജിത്ത്, ഗ്രേഡ് എസ്ഐ…
Read Moreഅമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, എങ്ങും ദേവീസ്തുതികൾ മാത്രം… തലസ്ഥാന നഗരം ഭക്തിസാന്ദ്രം; ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ഭക്തലക്ഷങ്ങൾ
തിരുവനന്തപുരം: അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പകര്‍ന്നെടുത്ത അഗ്നി പ്രത്യേകം തയാറാക്കിയ പണ്ടാര അടുപ്പിലേക്ക് മേല്‍ശാന്തി തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനായി ഭക്തലക്ഷങ്ങളാണ് നഗരവീഥികളിൽ അടുപ്പുകൂട്ടി കാത്തിരിക്കുന്നത്. രാവിലെ 9:45ന് തോറ്റംപാട്ടിന്റെ അകമ്പടിയോടെ പൊങ്കാലയുടെ അടുപ്പുവെട്ട് ചടങ്ങുകൾ ആരംഭിച്ചു. നേരത്തെ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ ഇഷ്ടിക നിരത്തി സ്ഥാനം ഉറപ്പിച്ചിരുന്നു. ഉച്ചയ്ക്ക് 2.15ന് ആണ് പൊങ്കാല നിവേദിക്കുന്നത്. ചന്ദ്രഗ്രഹണമായതിനാൽ ഉച്ച കഴിഞ്ഞ് 3.10 മുതൽ രാത്രി ഏഴ് വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. സംസ്ഥാനത്ത്…
Read Moreതുണിക്കടയിലെ ട്രയൽ റൂമിലും ഫ്ളാറ്റിലുമെത്തിച്ച് പീഡനം; പതിനഞ്ചുകാരനെ അതിക്രമത്തിന് ഇരയാക്കിയത് അറുപതുകാരൻ; പ്രതി സമാനകേസിൽ മുൻപും പ്രതിയെന്ന് പോലീസ്
കോഴിക്കോട്: എലത്തൂരിൽ 15 വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി ജെറാൾഡ് കൊറയ (60) ആണ് പിടിയിലായത്. എലത്തൂർ പോലീസാണ് ജെറാൾഡിനെ പിടികൂടിയത്. ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം ബന്ധുവിന്റെ വീട്ടിൽ എത്തിയ കുട്ടിയെ പുതിയ വസ്ത്രം വാങ്ങി നൽകാമെന്ന പേരിൽ പ്രതി കൂട്ടിക്കൊണ്ട് പോയി. തുടർന്ന് തുണിക്കടയിലെ ട്രയൽ റൂമിലും പിന്നീട് ആളൊഴിഞ്ഞ ഫ്ലാറ്റിലും എത്തിച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പീഡനത്തിന് ഇരയായ കുട്ടി ഈ വിവരം അമ്മയെ അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശ പ്രകാരം പളളുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടന്നത് എലത്തൂർ സ്റ്റേഷന്റെ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറുകയായിരുന്നു. കുട്ടിയെ കോഴിക്കോട് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. റിമാൻഡിലായിരുന്ന…
Read More