ന​ല്ല​വ​നാ​യ ഉ​ണ്ണി..! ഭ​ര​ണ​മി​ല്ലാ​തി​രു​ന്ന കാ​ല​ത്തും താ​ൻ കോ​ൺ​ഗ്ര​സു​കാ​ര​നാ​ണെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞു; അ​തി​ന്‍റെ സ്നേ​ഹ പ്ര​ക​ട​ന​മാ​യി​രി​ക്കാ​മെ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളാ​തെ സി​നി​മാ-​ടെ​ലി​വി​ഷ​ൻ താ​രം ര​മേ​ഷ് പി​ഷാ​ര​ടി. പാ​ല​ക്കാ​ട്ട് മ​ത്സ​രി​ക്ക​ണ​മെ​ന്ന് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മ​ത്സ​രി​ക്കു​മെ​ന്നും സീ​റ്റി​ല്ലെ​ങ്കി​ൽ യാ​തൊ​രു പ​രാ​തി​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി​ഷാ​ര​ടി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ലും ഒ​ക്കെ ത​ന്‍റെ പേ​ര് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഉ​യ​ർ​ന്നു കേ​ട്ടി​രു​ന്നു. കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും ഭ​ര​ണ​മി​ല്ലാ​തെ തു​ട​രു​ന്ന സ​മ​യ​ത്തും താ​നൊ​രു കോ​ൺ​ഗ്ര​സു​കാ​ര​നാ​ണെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ​തി​ലു​ള്ള സ്നേ​ഹ​പ്ര​ക​ട​ന​മാ​യി​രി​ക്കും അ​ത്. ഇ​തു​വ​രെ മ​ത്സ​രി​ക്ക​ണ​മെ​ന്ന് നേ​തൃ​ത്വം ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. താ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ നേ​തൃ​ത്വ​ത്തെ നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടു​മി​ല്ല. മ​ത്സ​രി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി നി​ർ​ദ്ദേ​ശി​ച്ചാ​ൽ അ​നു​സ​രി​ക്കു​മെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി വ്യ​ക്ത​മാ​ക്കി. പാ​ല​ക്കാ​ട്ട് ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ പേ​രി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ പ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ച്ചാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന പി​ഷാ​ര​ടി​യു​ടെ…

Read More

സ്നേ​ഹ​ത്തോ​ടെ ജ്യൂ​സി​ൽ വി​ഷ​യം ക​ല​ർ​ത്തി ന​ൽ​കി; മാ​ന്നാ​റി​ൽ പി​താ​വ് വി​ഷം ന​ൽ​കി​യ പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു; കൂ​ട്ട ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​ത് സാ​മ്പ​ത്തി​ക ബാ​ധ്യ​ത

ആ​ല​പ്പു​ഴ: പി​താ​വ് വി​ഷം ന​ൽ​കി​യ പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. ശി​വ​ന​ന്ദ​ന (12) ആ​ണ് മ​രി​ച്ച​ത്. ഇ​ള​യ മ​ക​ൾ ശി​വ കീ​ർ​ത്ത​ന ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ മാ​ന്നാ​ർ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. ശി​വ​ന​ന്ദ​ന ആ​റാം ക്ലാ​സി​ലും ശി​വ കീ​ർ​ത്ത​ന ര​ണ്ടാം ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ര​ണ്ട് കു​ട്ടി​ക​ൾ​ക്കും വി​ഷം ന​ൽ​കി​യ ശേ​ഷം പി​താ​വ് മ​നോ​ജ് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ളി​ച്ചു​കൊ​ണ്ടു​വ​രു​ന്ന വ​ഴി​യാ​ണ് മ​നോ​ജ് കു​ട്ടി​ക​ൾ​ക്ക് കാ​റി​ൽ​വ​ച്ച് ജ്യൂ​സി​ൽ വി​ഷം ക​ല​ർ​ത്തി ന​ൽ​കി​യ​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​കാ​റി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ പാ​ല​ത്തി​ന​രി​കി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ മ​നോ​ജി​ന്‍റെ മ​ര​ണം സ്ഥീ​രി​ക​രി​ച്ചി​രു​ന്നു.

Read More

മ​ദ്യ ല​ഹ​രി​യി​ൽ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം; കാ​ർ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട പോ​ലീ​സു​കാ​ര​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു; ബോ​ണ​റ്റി​ലേ​ക്ക് വീ​ണ പോ​ലീ​സു​കാ​ര​നേ​യും കൊ​ണ്ട് കാ​ർ വേ​ഗ​ത്തി​ൽ ഓ​ടി​ച്ച് യു​വാ​വ്

ഹൈ​ദ​രാ​ബാ​ദ്: മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സി​സു​കാ​ര​നു നേ​രെ കാ​ർ ഓ​ടി​ച്ചു ക​യ​റ്റി​യ യു​വാ​വ് പി​ടി​യി​ൽ. ഗ​ച്ചി​ബൗ​ളി​ൽ ന​ർ​സിം​ഗി സ്വ​ദേ​ശി ജി. ​ത​രു​ൺ (24) ആ​ണ് പ​രാ​ക്ര​മം ന​ട​ത്തി​യ​ത് മ​ദ്യ​പി​ച്ച് അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച ത​രു​ൺ, നാ​ക്രാം​ഗു​ഡ​യി​ൽ വ​ച്ച് മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​വെ​ങ്കി​ലും ഇ​യാ​ൾ കാ​റു​മാ​യി മു​ന്നോ​ട്ട് പോ​യി. ഈ ​സ​മ​യം വ​ഴി​യ​രി​കി​ൽ നി​ന്ന ന​ര​സിം​ഹ​ലു എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കാ​ർ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വേ​ഗ​ത കു​റ​ച്ച് കാ​ർ പെ​ട്ടെ​ന്ന് വേ​ഗ​ത കൂ​ട്ടി അ​ദ്ദേ​ഹ​ത്തെ ഇ​ടി​ക്കാ​ൻ ശ്ര​മി​ച്ചു. കാ​റി​ടി​ക്കാ​തി​രി​ക്കാ​ൻ ന​ര​സിം​ഹ​ലു ബോ​ണ​റ്റി​ൽ ചാ​ടി ക​യ​റി. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ബോ​ണ​റ്റി​ൽ കി​ട​ത്തി​കൊ​ണ്ട് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ത​രു​ൺ 800 മീ​റ്റ​റോ​ളം കാ​റോ​ടി​ച്ചു. വ​ഴി​യ​രി​കി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രും ബൈ​ക്ക് യാ​ത്രി​ക​രും ചേ​ർ​ന്ന് കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി​യ ശേ​ഷം ത​രു​ണി​നെ പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചു. ന​ര​സിം​ഹ​ലു നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മ​ദ്യ​പി​ച്ച്…

Read More

ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക്; പാ​ല​ക്കാ​ട് സ്വ​ദേ​ശി കൃ​ഷ്ണ​ദാ​സും കു​ടും​ബ​വു​മാ​ണ് കു​ടു​ങ്ങി​യ​ത്

തി​രു​വ​ന​ന്ത​പു​രം: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ഫ​ല​മാ​യി പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. പാ​ല​ക്കാ​ട് കൊ​ടു​മ്പ് സ്വ​ദേ​ശി കൃ​ഷ്ണ​ദാ​സ് നാ​ഗ​ലൂ​ർ, ഭാ​ര്യ ഡോ. ​ര​ശ്മി മേ​നോ​ന്‍, മ​ക​ള്‍ സ്മൃ​തി മേ​നോ​ന്‍ (മൂ​ന്ന്) എ​ന്നി​വ​രാ​ണ് ക​റാ​ച്ചി​യി​ലു​ള്ള​ത്. ഇ​വ​ര്‍ പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നും വി​മാ​ന​മാ​ര്‍​ഗം ഇ​ന്ന് ഉ​ച്ച​യോ​ടെ ശ്രീ​ല​ങ്ക​യി​ലെ കൊ​ളം​ബോ​യി​ലെ​ത്തും. തു​ട​ർ​ന്ന് അ​ര്‍​ധ​രാ​ത്രി 12.30 ന് ​ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍​വേ​യ്സ് വി​മാ​ന​ത്തി​ല്‍ ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ക്കു​ന്ന ഇ​വ​ർ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യു​ള്ള എ​യ​ര്‍ ഇ​ന്ത്യാ വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ലെ​ത്തു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കു​ന്ന​ത്. അ​സ​ർ​ബൈ​ജാ​ൻ ത​ല​സ്ഥാ​ന​മാ​യ ബാ​ക്കു​വി​ൽ നി​ന്നും ഷാ​ർ​ജ വ​ഴി കു​വൈ​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്നു ഇ​വ​ർ. സം​ഘ​ര്‍​ഷ​ത്തെ തു​ട​ർ​ന്ന് വി​മാ​നം പാ​ത മാ​റ്റു​ക​യും ക​റാ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കു​ക​യു​മാ​യി​രു​ന്നു. മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ട്ട് ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രാ​ണ് ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ​ത്. തു​ട​ർ​ന്ന് നോ​ർ​ക്ക് റൂ​ട്ട്സും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ഇ​ട​പെ​ട്ടാ​ണ്…

Read More

സ്ഥി​രം മോ​ഷ​ണം പെ​ട്രോ​ൾ പ​മ്പി​ൽ; മോ​ഷ്ടി​ച്ചു കി​ട്ടി​യ മ​ദ്യം​കു​ടി​ച്ച് പൂ​സാ​യി; അ​വി​നാ​ശി​ന്‍റെ ക​ള്ള​ത്ത​രം പൊളി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ൽ​മാ​ർ

കോ​ഴി​ക്കോ​ട്: നി​ര​വ​ധി പെ​ട്രോ​ൾ പ​മ്പ് ക​വ​ർ​ച്ച​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മോ​ഷ്ടാ​വ് പോ​ലീ​സ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി അ​വി​നാ​ഷ് (48) ആ​ണ് എ​റ​ണാ​കു​ള​ത്ത് നി​ന്നും പി​ടി​യി​ലാ​യ​ത്. മു​ന​മ്പ​ത്ത് മോ​ഷ​ണം ന​ട​ത്തി മാ​ല്യ​ങ്ക​ര വ​ഴി തി​രി​ച്ചു പോ​ക​വേ മോ​ഷ​ണം മു​ത​ലി​ൽ പെ​ട്ട മ​ദ്യം സേ​വി​ച്ച് പൂ​സാ​യ മോ​ഷ്ടാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ പ​ള്ളി​പ്പു​റം മു​ന​മ്പം ഭാ​ഗ​ത്ത് മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യ പ്ര​തി മു​ന​മ്പം അ​ങ്ങാ​ടി​യി​ലെ ആ​രാ​ധ​ന ഹോ​ട്ട​ലി​ൽ നി​ന്ന് 400 രൂ​പ​യും സ​മീ​പ​ത്തു​ള്ള പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്ന് 25,000 രൂ​പ​യും ക​വ​ർ​ന്നി​രു​ന്നു. മോ​ഷ​ണ​ത്തി​നി​ടെ ഹോ​ട്ട​ലി​ൽ നി​ന്നും ക​വ​ർ​ന്ന മ​ദ്യം കു​ടി​ച്ച ശേ​ഷ​മാ​ണ് മോ​ഷ്ടാ​വ് സ്ഥ​ലം​വി​ട്ട​ത്. മാ​ല്യ​ങ്ക​ര ഭാ​ഗ​ത്ത് വ​ച്ച് സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ഇ​യാ​ളെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഷൈ​ബു, വാ​ർ​ഡ് മെ​മ്പ​ർ ബി​ൻ​ഷാ​ദ്, പ്ര​ദേ​ശ​വാ​സി വി​ഷ്ണു എ​ന്നി​വ​ർ ചേ​ർ​ന്ന് ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ്ര​തി​യു​ടെ കൈ​യി​ൽ പ​ണം ക​ണ്ടെ​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ…

Read More

യു​വ​തി​യും സു​ഹൃ​ത്തും ന​ടു​റോ​ഡി​ൽ ഏ​റ്റു​മു​ട്ടി; പെ​ൺ​കു​ട്ടി​യു​ടെ അ​ടി​കൊ​ണ്ട് വീ​ണ് യു​വാ​വ്; പ്രോ​ത്സാ​ഹി​പ്പി​ച്ച് കാ​ണി​ക​ളും; ന​ടു​ക്കു​ന്ന കാ​ഴ്ച ത​ല​സ്ഥാ​ന​ത്ത്

തി​രു​വ​ന​ന്ത​പു​രം: മാ​ന​വീ​യം വീ​ഥി​യി​ൽ യു​വ​തി​യും ആ​ൺ​സു​ഹൃ​ത്തും ഏ​റ്റു​മു​ട്ടി. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. യു​വാ​വ് പെ​ൺ​കു​ട്ടി​യു​ടെ അ​ടി​കൊ​ണ്ട് വീ​ണ​തോ​ടെ എ​ഴു​ന്നേ​റ്റ് ഇ​ടി​ക്കെ​ടാ​യെ​ന്ന് സ​മീ​പ​ത്തു​ള്ള​വ​ർ പ​റ​യു​ന്ന​ത​ട​ക്കം ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഒ​പ്പം നി​ൽ​ക്കു​ന്ന​വ​ർ കൈ​യ്യ​ടി​ച്ച് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും യു​വ​തി അ​തി​ന​നു​സ​രി​ച്ച് മ​ർ​ദി​ക്കു​ന്ന​തും കാ​ണാം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി​യും സു​ഹൃ​ത്തും ത​മ്മി​ലാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സ് ഇ​വ​രോ​ട് കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ത​മാ​ശ​യ്ക്ക് ചെ​യ്താ​ണെ​ന്നാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്. അ​തേ​സ​മ​യം ല​ഹ​രി ഉ​പ​യോ​ഗി​ച്ച് പൊ​തു സ്ഥ​ല​ത്ത് ത​മ്മി​ൽ ത​ല്ലി​യ ഇ​രു​വ​രു​ടെ​യും പേ​രി​ൽ കേ​സെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് മ്യൂ​സി​യം പോ​ലീ​സ് അ​റി​യി​ച്ചു.

Read More

സം​വി​ധാ​യ​ക​ൻ ചി​ദം​ബ​ര​ത്തി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ കേ​സ്; ഫ്ലാ​റ്റി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടെ പെ​രു​മാ​റി​യെ​ന്ന് പ​രാ​തി​ക്കാ​രി

കൊ​ച്ചി: മ​ഞ്ഞു​മ്മ​ൽ ബോ​യ്സി​ന്‍റെ സം​വി​ധാ​യ​ക​ൻ ചി​ദം​ബ​ര​ത്തി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ കേ​സ്. കൊ​ച്ചി​യി​ൽ യു​വ​തി​യു​ടെ ഫ്ലാ​റ്റി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്രമിച്ചു​വെ​ന്നാ​ണ് ചി​ദം​ബ​ര​ത്തി​നെ​തി​രെ​യു​ള്ള പ​രാ​തി. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ആ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബി​എ​ൻ​എ​സ് 74,75 വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2022ൽ ​ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. എ​ളം​കു​ള​ത്തെ‌ പ​രാ​തി​ക്കാ​രി​യു​ടെ ഫ്ലാ​റ്റി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടെ പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി.

Read More

കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ഭാ​ര്യ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി; പു​റ​ത്തു​പോ​യ മ​ക​ൻ തി​രി​കെ മു​റി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​മ്മ മ​രി​ച്ചു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്

കൊ​ച്ചി: ​കുടും​ബ വ​ഴ​ക്കി​നെ​തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. പെ​രു​മ്പാ​വൂ​ർ കീ​ഴി​ല്ലം സ്വ​ദേ​ശി​നി​യാ​യ ബി​ജി​മോ​ൾ (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ ഭ​ർ​ത്താ​വ് ലൈ​ജു​വി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കു​റു​പ്പം​പ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കീ​ഴി​ല്ല​ത്തെ ഒ​രു ഹോ​ട്ട​ലി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ രൂ​ക്ഷ​മാ​യ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി. ത​ർ​ക്ക​ത്തി​നി​ടെ പ്ര​കോ​പി​ത​നാ​യ ലൈ​ജു, ബി​ജി​മോ​ൾ ക​ഴു​ത്തി​ൽ ധ​രി​ച്ചി​രു​ന്ന ഷാ​ൾ ഉ​പ​യോ​ഗി​ച്ച് മു​റു​ക്കി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ ഹോ​ട്ട​ലി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പു​റ​ത്തു പോ​യി​രു​ന്ന മ​ക​ൻ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് അ​മ്മ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​ത് കാ​ണു​ന്ന​ത്. ഉ​ട​ൻ ഹോ​ട്ട​ൽ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ബി​ജി​മോ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​റു​പ്പം​പ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

Read More

ക​റാ​ച്ചി​യി​ൽ ആ​ക്ര​മ​ണം: അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റി​ന് തീ​യി​ട്ട് പ്ര​തി​ഷേ​ധ​ക്കാ​ർ; വെ​ടി​വ​യ്പ്പി​ൽ ആ​റ് മ​ര​ണം

ക​റാ​ച്ചി: ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യി​യെ വ​ധി​ച്ച​തി​ൽ പാ​കി​സ്ഥാ​നി​ലും പ്ര​തി​ഷേ​ധം. ക​റാ​ച്ചി​യി​ൽ അ​മേ​രി​ക്ക​ൻ കോ​ണ്‍​സു​ലേ​റ്റി​ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ തീ​യി​ട്ടു. പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ആ​റ് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തി​ൽ ഇ​ന്ത്യ​ക്ക​ക​ത്തും പ്ര​തി​ഷേ​ധ മാ​ർ​ച്ചു​ക​ൾ ന​ട​ന്നു. എ​ല്ലാ​വ​രും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള ആ​വ​ശ്യ​പ്പെ​ട്ടു. ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യെ വ​ധി​ച്ച​ത് ഇ​റാ​ൻ സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് രാ​ജ്യ​ത്തെ തെ​രു​വു​ക​ളി​ലേ​ക്കി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​ത്. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ടെ പ​ല​രും പൊ​ട്ടി​ക്ക​ര​ഞ്ഞു. അ​മേ​രി​ക്ക​യ്ക്കും ഇ​സ്ര​യേ​ലി​നു​മെ​തി​രെ​യു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി. ഖ​മ​ന​യ്ക്ക് ഇ​റാ​ന​ക​ത്തു​ണ്ടാ​യി​രു​ന്ന പി​ന്തു​ണ​യു​ടെ തെ​ളി​വാ​യി ഈ ​പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ. ഇ​ന്ത്യ​യി​ൽ ല​ക്നോ​വി​ലും ജ​മ്മു കാ​ഷ്മീ​രി​ലും ല​ഡാ​ക്കി​ലു​മാ​ണ് വ​ധി​ച്ച​തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്ന​ത്. ഷി​യ മു​സ്ലീം വി​ഭാ​ഗ നേ​താ​ക്ക​ളാ​ണ് പ്ര​ക​ട​ന​ങ്ങ​ൾ ന​യി​ച്ച​ത്. സ്ത്രീ​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ്ര​ക​ട​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. പ്ര​ക​ട​ന​ക്കാ​ർ ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ കോ​ലം ക​ത്തി​ച്ചു.…

Read More

കരുതലിന്‍റെ കേരള സ്റ്റോറി: വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

കല്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നാടിനു സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ താക്കോൽ ദുരന്തബാധിതര്‍ക്ക് കൈമാറി. ചടങ്ങിനു മുമ്പായി കല്‍പ്പറ്റയിലെ ബൈപ്പാസ് റോഡിലെ ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. തുടർന്ന് ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടൽ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് നല്‍കിയത്.

Read More