തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യത മാത്രമാണ് പരിഗണിക്കുക. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരും. ആറന്മുള മണ്ഡലത്തിൽ അബിൻ വർക്കിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിനെക്കുറിച്ച് പാർട്ടി അന്വേഷിക്കും. ഒരു സ്ഥാനാർത്ഥിയേയും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണം. ജനം യുഡിഎഫിനെ വിജയിപ്പിക്കാൻ തയാറായി നിൽക്കുകയാണ്. അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരിൽ നിന്നും ഉണ്ടാകാൻ പാടില്ല. എല്ലാ തലങ്ങളിലും ചർച്ച നടത്തിയാകും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. സ്വയം പ്രഖ്യാപനം നടത്തിയാൽ സ്വയം പ്രഖ്യാപിച്ചിരിക്കുകയുള്ളൂ. ഘടകകക്ഷികളുമായുള്ള ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കും. നൂറിലധികം സീറ്റുകൾ നേടി ജയിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണുള്ളത്. സിറ്റിംഗ് എംപിമാർ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: Top News
ജാസ്ലിയയുടെ മരണം: പ്രതി സിറിയക് വാഗമണ്ണിൽ പിടിയില്‍; തിരിച്ചറിയാതിരിക്കാൻ പ്രതി ക്ലീൻഷേവ് ചെയ്തിരുന്നു; പിടിയിലാകുന്നത് ഏഴാം ദിവസം
കൊച്ചി: അങ്കമാലിയില്‍ ജാസ്ലിയ ജോണ്‍സന്റെ മരണത്തിന് ഇടയാക്കിയ വാഹനമോടിച്ച പ്രതി ഡോ. സിറിയക് പി. ജോണ്‍ പിടിയില്‍. വാഗമണ്ണിലെ റിസോട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയെ ഉടൻ അങ്കമാലി പോലീസിനു കൈമാറും. സിറിയകിന്റെ പിതാവ് ജോര്‍ജ് മാത്യുവിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ മകനെ ഒളിപ്പിച്ച കുറ്റത്തിനാണ് അങ്കമാലി പോലീസ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. കേസിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സിറിയക് ഒളിവിലായിരുന്നു. അപകടം നടന്ന ആറു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഇതിനിടെ കോട്ടയം സെഷന്‍സ് കോടതിയില്‍ പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപത്തുവെച്ച് ജാസ്ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.
Read Moreഉന്നത വിജയം ലക്ഷ്യം, ഫോണിനോടുള്ള ചങ്ങാത്തം ഉപേക്ഷിച്ചു; പരീക്ഷ തീരുംവരെ കല്ലാനിക്കല് സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ കുട്ടികളുടെ ഫോണ്‍ ഇനി ലോക്കറില്‍
തൊടുപുഴ: പൊതുപരീക്ഷ തീരുംവരെ കല്ലാനിക്കല് സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ഫോണിനോട് ചങ്ങാത്തം കൂടില്ല. ഉന്നതവിജയം നേടുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ ഫോണിനോട് ബൈ പറഞ്ഞത്. ഇതോടെ ഇവിടത്തെ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന മറ്റുവിദ്യാര്‍ഥികള്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ്. ഇനി ഏകാഗ്രതയോടെ പരീക്ഷയെന്ന ഒറ്റ ലക്ഷ്യം മുന്നില്‍ക്കണ്ട് ഉന്നതവിജയത്തിലേക്ക് കുതിക്കുകയെന്നതാണ് ഇവരുടെ ഉറച്ചതീരുമാനം. ഇതിനായി മൊബൈല്‍ഫോണുകള്‍ സ്കൂളില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണ് വിദ്യാര്‍ഥികള്‍. പ്രത്യേകം പേരെഴുതി സൂക്ഷിച്ചിരിക്കുന്ന മൊബൈലുകള്‍ പരീക്ഷ അവസാനിക്കുന്ന ദിവസം തിരിച്ചു നല്‍കും. മൊബൈല്‍ ഉപയോഗം വേണ്ടെന്നുവച്ചതോടെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നുണ്ടെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. കോവിഡ് കാലയളവിലാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചത്. സ്കൂളുകളില്‍ അധ്യയനം നിലച്ചതോടെ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു വിദ്യാര്‍ഥികളുടെ ആശ്രയം. അന്നുതുടങ്ങിയ മൊബൈല്‍ ഫോണിനോടുള്ള അടുപ്പം വിദ്യാര്‍ഥികളില്‍ എല്ലാ പരിധിയും ലംഘിച്ച് വര്‍ധിക്കുകയായിരുന്നു. മൊബൈല്‍…
Read Moreചിരിക്കാത്ത അവലോകനം… ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചതെങ്ങനെ; ശ്യാമള ഡിവൈഎഫ്ഐ ഭാരവാഹിയായി പ്രവർത്തിച്ചുവന്നയാളെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥി വിവാദം അനാവശ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്കെത്തിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ തന്നെ സ്ഥാനാർഥിയാക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. വിവാദം അനാവശ്യമെന്ന് പറഞ്ഞ ഗോവിന്ദൻ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ ഉയർന്ന വിമർശനങ്ങളോട് ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചത് എങ്ങനെ എന്നായിരുന്നു പ്രതികരിച്ചത്. ജില്ലാ ഘടകവും സംസ്ഥാന സെക്രട്ടേറിയറ്റും രണ്ട് തവണ പരിശോധിച്ച പട്ടികയാണ് സംസ്ഥാന സമിതിക്ക് മുന്നിൽ വന്നത്. വിവാഹം കഴിക്കുമ്പോൾ പി.കെ. ശ്യാമള ഡിവൈഎഫ്ഐ ഭാരവാഹിയായിരുന്ന കാര്യവും സംസ്ഥാന സെക്രട്ടറി മറുപടിയിൽ ഓർമ്മിപ്പിച്ചു. പാര്‍ട്ടിക്ക് വേണ്ടിയും തെരഞ്ഞെടുപ്പിൽ മത്സരിച്ചും പി.കെ. ശ്യാമള പല പദവികൾ വഹിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. അനാവശ്യമായ വിവാദമാണ് ശ്യാമളയുമായി ബന്ധപ്പെട്ടുള്ളതെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Read Moreബസിൽ അഭിഭാഷകയെ ശല്യം ചെയ്ത യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ; വർക്കലയിലെ ലോഡ്ജിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം
തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ യുവതിയെ ശല്യം ചെയ്ത കേസിലെ പ്രതി ലോഡ്ജിൽ മരിച്ച നിലയിൽ. ബാലരാമപുരം സ്വദേശി വിമൽകുമാർ ആണ് മരിച്ചത്. വർക്കലയിലെ ലോഡ്ജിലാണ് വിമൽകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്ത അഭിഭാഷകയെ ശല്യം ചെയ്തെന്ന പരാതിയിൽ ഇയാൾക്കെതിരെ മംഗലപുരം പോലീസ് കേസെടുത്തിരുന്നു. ദൃശ്യങ്ങൾ സഹിതമാണ് യുവതി പരാതി നൽകിയത്. ഇതേ തുടർന്ന് വിമൽകുമാറിനായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മരണം. യുവതിയുടെ പരാതിയിൽ കേസ് നമ്പർ സഹിതം ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിമൽകുമാറിനെ മുറിക്ക് പുറത്ത് കാണാത്തതിനെ തുടർന്ന് ലോഡ്ജ് മാനേജർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Read Moreഞണ്ടുകറി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ചികിത്സയിലിരിക്കെ യുവാവിന് ദാരുണാന്ത്യം; ഞണ്ടിനോട് അലർജിയുണ്ടായിരുന്നതായി ബന്ധുക്കൾ
പനങ്ങാട്: വീട്ടിൽ പാചകം ചെയ്ത ഞണ്ടുകറി കഴിച്ചതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡ് (33) ആണ് മരിച്ചത്. യുവാവിന് ഞണ്ടുകറിയോട് അലർജിയുണ്ടായിരുന്നു. നേരത്തെയും ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് എൽജിൻ ജൂഡിന് അലർജിയുണ്ടായതായി ബന്ധുക്കൾ അറിയിച്ചു. ശനിയാഴ്ച രാത്രി വീട്ടിൽ തയാറാക്കിയ ഞണ്ടുകറിയാണ് എൽജിൻ ജൂഡ് കഴിച്ചത്. ഇതിന് പിന്നാലെ യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ജൂഡിനെ നെട്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Read Moreഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിക്ക് പ്രൈമറി വിഭാഗം അധ്യാപകര്‍; അധ്യയനം താളം തെറ്റുമെന്ന് ആശങ്ക; ഹൈസ്കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്കൂളുകളില്‍ നാളെ പരീക്ഷ തുടങ്ങും
കൊച്ചി: ഇന്ന് ആരംഭിച്ച ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഡ്യൂട്ടിക്കായി പ്രൈമറി വിഭാഗം അധ്യാപകരെ നിയമിച്ചതില്‍ പ്രധാനാധ്യാപകര്‍ ആശങ്കയില്‍. പ്രൈമറി സ്കൂളുകളിലെ അധ്യയനം താളം തെറ്റുമെന്ന ആശങ്കയാണ് നിലവില്‍ ഉണ്ടായിട്ടുളളത്. ഹൈസ്കൂള്‍ അറ്റാച്ച്ഡ് പ്രൈമറി വിഭാഗത്തിന് നാളെയും അല്ലാത്തവര്‍ക്ക് 18നും വാര്‍ഷിക പരീക്ഷ തുടങ്ങും. ഈ സമയത്താണ് പ്രൈമറി വിഭാഗം അധ്യാപകരെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ആവശ്യത്തിന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്ലാത്തതിനാലാണ് പ്രൈമറി വിഭാഗത്തെ നിയോഗിച്ചിരിക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.പ്രൈമറി വിഭാഗം അധ്യാപകര്‍ പരീക്ഷാ ഡ്യൂട്ടിക്കായി പോകുമ്പോള്‍ ഈ സമയത്ത് സ്കൂളില്‍ അധ്യാപകരില്ലാതെ, പരീക്ഷ നടത്തേണ്ടതും പരീക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതും എങ്ങനെയെന്നാണ് പ്രധാനാധ്യാപകരുടെ ചോദിക്കുന്നത്. ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന പരീക്ഷയ്ക്കായി അധ്യാപകര്‍ രാവിലെ 11.30 ന് സ്കൂളുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗം അധ്യാപകരെ പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കുന്നതില്‍ എന്താണ് തടസമെന്നാണ് പ്രൈമറി വിഭാഗം…
Read Moreട്യൂഷൻ അധ്യാപൻ സ്വകാര്യ ഭാഗത്ത് പിടിച്ചു; പത്താം വയസിൽ നേരിട്ട പീഡനം പുറത്ത് പറഞ്ഞത് 11 വർഷത്തിന് ശേഷം; പ്രതിക്കു 18 വർഷം കഠിനതടവ്
തിരുവനന്തപുരം: ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ച വിവരം 11 വർഷത്തിനു ശേഷം അതിജീവിത വെളിപ്പെടുത്തിയ കേസിൽ പ്രതിയായ മെഡിക്കൽ കോളജ് സ്വദേശി സുബാഷ്കുമാറിനെ (57) 18 വർഷം കഠിനതടവിനും 35,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം മൂന്നര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. അഞ്ചും ആറും ക്ലാസിൽ പഠിക്കുന്പോൾ നടന്ന പീഡനം എംബിബിഎസ് വിദ്യാർഥിനിയായിരിക്കെയാണ് പുറത്തു പറയുന്നത്. 2013 ൽ പെണ്‍കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ ട്യൂഷൻ അധ്യാപകനായിരുന്ന പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. 2014 ജനുവരി വരെ പ്രതി പലതവണകളായി ഇത് ആവർത്തിച്ചു. ഇതിനെ തുടർന്നു കുട്ടി ആറാം ക്ലാസിൽ പഠിക്കുന്പോൾ ട്യൂഷൻ നിർത്തി. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പുറത്തു പറഞ്ഞില്ല. സംഭവത്തിൽ ഭയന്ന് കുട്ടിയുടെ മനോനില തെറ്റി. പ്ലസ്ടു പഠനം…
Read Moreപശ്ചിമേഷ്യൻ സംഘർഷം; ഗൾഫ് മേഖലയിലെ പ്രവാസി കേരളീയർക്കായി നോർക്ക കൂട്ടായ്മകൾ രൂപീകരിച്ചു; നോർക്ക സെന്ററിൽ കൺട്രോൾ റൂം
തിരുവനന്തപുരം: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ പ്രവാസി കേരളീയർക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളിൽ ആറ് നോർക്ക സഹായ കൂട്ടായ്മകൾ രൂപീകരിച്ചു. നോർക്ക വകുപ്പ്, നോർക്ക റൂട്ട്സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങൾ, എംബസി വോളണ്ടിയർമാർ, നോർക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, പ്രമുഖ വ്യക്തികൾ എന്നിവരുൾപ്പെടുന്ന കൂട്ടായ്മയിൽ സഹായത്തിനായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ സജ്ജമായി. മേഖലയിലെ നിലവിലെ സാഹചര്യം, ഹെൽപ് ഡെസ്ക്കുകളിൽ ലഭിച്ച വിവരങ്ങൾ, അടിയന്തരമായി സഹായ ലഭ്യമാക്കേണ്ടവ എന്നിവ നോർക്ക സെന്ററിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. രാജ്യങ്ങളിലെ നിലവിലെ സാഹചര്യം പ്രത്യേകമായി സജ്ജമാക്കിയ നോർക്ക റീജണൽ വിജിലൻസ് കോ-ഓർഡിനേഷൻ ടീമും, ആവശ്യമുള്ളവർക്ക് സഹായം എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ആറ് നോർക്ക കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ, നോർക്ക ഹെൽപ്പ് ഡെസ്ക്, ഡൽഹി കേരള ഹൗസ് ഹെൽപ്പ് ഡെസ്ക്, നോർക്ക സെന്റർ കൺട്രോൾ റൂം…
Read Moreക്ഷേത്രോത്സവത്തിനിടെ തലയ്ക്ക് അടിയേറ്റ വിദ്യാർഥിക്ക് മസ്തിഷ്ക മരണം; വികലാംഗരായ മാതാപിതാക്കളുടെ ഏകപ്രതീക്ഷ; ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ
കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി മരണത്തിനു കീഴടങ്ങി. കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളജ് വിദ്യാർഥിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചത്. വികലാംഗരും നിർധനരുമായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്നു ഈ വിദ്യാർഥി. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘം ഹരികൃഷ്ണനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സഹോദരൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചു മടങ്ങിയെങ്കിലും പിന്നീട് പ്രതികൾ ഇവരെ ഓഡിറ്റോറിയത്തിനു സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു.…
Read More