കൊച്ചി: ലൈക്ക് അടിക്കാം പണം വാരാം.യൂട്യൂബിൽ ലൈക്ക് ചെയ്യുന്ന പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ടു പേർ ബംഗളൂരുവിൽ പിടിയിൽ. തമിഴ്നാട് ആമ്പൂർ സ്വദേശി രാജേഷ് (21), ബംഗളൂരു കുറുമ്പനഹള്ളി ചക്രധർ (36) എന്നിവരാണ് പിടിയിലായത്. എറണാകുളം റൂറൽ സൈബർ ക്രൈം പോലീസാണ് ഇവരെ പിടികൂടിയത്. വെറും ആയിരം രൂപ നിക്ഷേപിച്ചാൽ വൻതുക വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്. സൈബർ പോലീസ് സ്റ്റേഷൻ നടത്തിയ പ്രാഥമിക പരിശോധനയിൽ അമ്പതോളം അക്കൗണ്ടുകൾ ഉപയോഗിച്ച് 250 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായായാണ് വിവരം. കേസിൽ ബംഗളൂരു സ്വദേശി മനോജ് ശ്രീനിവാസൻ (33) നേരത്തെ അറസ്റ്റിലായിരുന്നു. മനോജിന്റെ സഹായിയാണ് ചക്രധർ. പറവൂർ സ്വദേശികളായ സ്മിജയിൽ നിന്നു ഏഴ് ലക്ഷത്തോളം രൂപയും ബിനോയ് എന്നയാളിൽ നിന്നു 11 ലക്ഷം രൂപയും സംഘം തട്ടി. ആദ്യ…
Read MoreCategory: Top News
റോക്കിഭായ്..! നടുവേദനയ്ക്ക് ഒറ്റമൂലി; വേദനമാറ്റാൻ എത്തുന്നത് സ്ഥിരം പാർട്ടികൾ; ഒറ്റമൂലിക്ക് ഒറ്റുപോയി, എക്സൈസ് പിടിച്ചെടുത്ത് പത്ത് ലിറ്റർ ചാരായം…
കൊച്ചി: നടുവേദന മാറുന്നതിനുള്ള ഒറ്റമൂലി എന്ന വ്യാജേന ചാരായ വില്പന നടത്തിയ യുവാവ് എക്സൈസിന്റെ പിടിയിലായി. കൊച്ചി മുനമ്പം പള്ളിപ്പുറം മാണി ബസാര്‍ സ്വദേശി പള്ളിപ്പറമ്പില്‍ വീട്ടില്‍ റോക്കി ജിതിനാ(റോക്കി-35)ണ് എന്‍ഫോഴ്സ്മെന്റ് അസി. കമ്മീഷണറുടെ സ്പെഷല്‍ ആക്ഷന്‍ ടീം, എറണാകുളം ഐബി, എക്സൈസ് സ്പെഷല്‍ സ്ക്വാഡ് എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അധികൃത മദ്യമയക്കുമരുന്ന് വിപണനത്തിനും വ്യാപനത്തിനുമെതിരെ എക്സൈസ് നടത്തുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നീരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് മുനമ്പം പള്ളിപ്പുറം ഭാഗത്ത് നടുവേദനയ്ക്കുള്ള ഒറ്റമൂലി എന്ന പേരില്‍ 100 മില്ലി ലിറ്ററിന് 150 രൂപ എന്ന നിരക്കില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്നുള്ള വിവരം എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിക്കുന്നത്. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഒറ്റമൂലി ചാരായമാണെന്ന് മനസിലായത്. സ്ഥിരമായി വാങ്ങുന്ന ഏതാനും ചില പരിചയക്കാര്‍ക്ക് മാത്രമാണ് ഇതു നല്‍കുന്നതെന്നും കണ്ടെത്തി. തുടര്‍ന്ന് ഒറ്റമൂലി വിദഗ്ധന്റെ…
Read Moreജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തി; മരിക്കാൻ അനുമതി തേടി വനിതാ ജഡ്ജി
ന്യൂഡൽഹി: ജില്ലാ ജഡ്ജി ലൈംഗികമായ അതിക്രമം നടത്തിയെന്നും മരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഉത്തർപ്രദേശിലെ വനിതാ ജഡ്ജിയുടെ കത്തിനു പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് റിപ്പോർട്ട് തേടി. ഉത്തര്‍പ്രദേശ് ബന്ദ ജില്ലയിലെ ഒരു വനിതാ ജഡ്ജിയാണ് കത്തെഴുതിയത്. ബന്ദ ജില്ലയിലെത്തന്നെ ഒരു ജില്ലാ ജഡ്ജിക്കെതിരേ തയാറാക്കിയ കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയോടാണ് ചീഫ് ജസ്റ്റീസ് റിപ്പോര്‍ട്ട് തേടിയത്. ഉടന്‍ മറുപടി നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. “എല്ലാ പരിധികളും ലംഘിച്ചുള്ള ലൈംഗികാതിക്രമത്തിന് താൻ ഇരയായി. തന്നെ ഒരു മാലിന്യം പോലെ കൈകാര്യം ചെയ്തു. രാത്രിയില്‍ വന്നു കാണാന്‍ ആവശ്യപ്പെട്ടു. കരിയറിൽ അനുഭവിക്കുന്ന അധിക്ഷേപവും പീഡനവും സഹിക്കാനാകുന്നില്ല. ആവശ്യമില്ലാത്ത ഒരു പ്രാണിയെപ്പോലെയാണു തനിക്ക് തോന്നുന്നത്. ആത്മാവും ജീവിതവും ഇല്ലാത്ത ശരീരത്തെ ചുമക്കുന്നതിൽ ഒരു അർഥവുമില്ല. ജീവിതത്തിൽ ഒരു ലക്ഷ്യവും ഇനിയില്ല. അന്തസോടെ ജീവിതം അവസാനിപ്പിക്കാൻ…
Read Moreഒന്നാമത് കിട്ടാനില്ല, കിട്ടിയതിലാകട്ടെ കുറവും; ജവാൻ മദ്യത്തിന്റെ അളവിൽ കുറവ്; നിർമാതാക്കൾക്കെതിരേ കേസ്; കമ്പനിയുടെ വിശദീകരണം ഇങ്ങനെ…
തിരുവല്ല: സർക്കാർ നിയന്ത്രണത്തിലുള്ള ജവാൻ റം ഒരു ലിറ്റർ കുപ്പിയിൽ അളവിൽ കുറവുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് കേസ്. നിർമാതാക്കളായ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരേ ലീഗൽ മെട്രോളജി വിഭാഗമാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് തിരുവല്ല പുളിക്കീഴ് പ്ലാന്റിൽ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തൊഴിലാളികൾ മദ്യം നേരിട്ട് നിറയ്ക്കുമ്പോഴുണ്ടായേക്കാവുന്ന സ്വാഭാവിക കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. ആറ് കുപ്പികളിലാണ് മദ്യം കുറവാണെന്നു കണ്ടെത്തിയത്. ചില കുപ്പികളിൽ മദ്യം കൂടുതലായിരുന്നു. പ്ലാസ്റ്റിക് കുപ്പികളായതിനാൽ ജീവനക്കാർ മദ്യം നിറയ്ക്കുമ്പോൾ വായു നിറഞ്ഞ് അളവിൽ കൂടുതലോ കുറവോ വരാമെന്ന് ഉത്പാദകരായ ട്രാവൻകൂർ ഷുഗേഴ്സ് ആന്‍ഡ് കെമിക്കൽ ലിമിറ്റഡ് അധികൃതർ പറഞ്ഞു. തങ്ങളുടെ അളവിൽ കുറവ് ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നും കന്പനി വ്യക്തമാക്കുന്നു. കുപ്പി നിർമിക്കുന്ന കമ്പനികളോടു വിശദീകരണവും തേടി.ലീഗൽ മെട്രോളജിയുടെ എറണാകുളം ഓഫിസിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് പ്ലാന്റിൽ പരിശോധന നടത്തിയത്.
Read Moreനാട്ടിലെ ചേച്ചിയോട് ഇരുപത്തിനാലുകാരന് പ്രണയം; ആഗ്രഹം നിരസിച്ച യുവതിയെ കൊല്ലാൻ ശ്രമം; തത്തമുന്നക്കാരൻ അനന്ദുവിനെ കുടുക്കി പോലീസ്
ചാരുംമൂട്: പ്രേമനൈരാശ്യംമൂലം പെൺകുട്ടിയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നൂറനാട് തത്തമുന്ന മുറിയിൽ വടക്കേകാലായിൽ അനന്ദു (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിന് രാത്രി 9.30ന് നൂറനാട് തത്തമുന്നയുള്ള വീടിനു സമീപമാണ് സംഭവം നടന്നത്. നൂറനാട് താമസിക്കുന്ന 28 വയസുള്ള യുവതിയെയാണ് യുവാവ് കൊല്ലാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി പ്രതി പെൺകുട്ടിയെ പുറകെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നു. തന്നെ കല്യാണം കഴിക്കണമെന്നും അല്ലെങ്കിൽ കൊന്നുകളയുമെന്നുമായിരുന്നു പ്രതിയുടെ ഭീഷണി. ശല്യം സഹിക്ക വയ്യാതെ യുവതി ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. ഏഴാം തീയതി യുവതിയെ യുവാവ് കാണുകയും അപ്പോൾ പ്രതിയുടെ വീട്ടിലേക്ക് വരണമെന്നു നിർബന്ധിക്കുകയും ചെയ്തു. അതിനു വഴങ്ങാതിരുന്ന പെൺകുട്ടിയെ കയ്യിലുണ്ടായിരുന്ന ഹെൽമെറ്റുകൊണ്ട് മാരകമായി ഉപദ്രവിച്ചെന്നും പോലീസ് പറഞ്ഞു. ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ യുവതിയുടെ മൂക്ക് പൊട്ടുകയും തലയിലും കയ്യിലും പരിക്കു പറ്റുകയും ചെയ്തു. തുടർന്ന്…
Read Moreമന്ത്രിമാരെയും കൊണ്ട് കറങ്ങി മുഖ്യമന്ത്രി; തീര്‍ഥാടകരുടെ വിഷയം പരിഹരിക്കാൻ വകുപ്പ് മന്ത്രിമാരെ മുഖ്യമന്ത്രി ബസിൽ നിന്ന് ഇറക്കി വിടണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: നവകേരള സദസുമായി ജില്ലകള്‍ കയറിയിറങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് പത്തനംതിട്ട ജില്ലയിലെത്തുമ്പോള്‍ ശബരിമല സന്ദര്‍ശിക്കാന്‍ തയാറാകണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. ജനങ്ങളുടെ പ്രതിസന്ധി കാണാനും പരിഹരിക്കാനുമാണ് ജില്ലകള്‍ തോറും എല്ലാം മന്ത്രിമാരും സന്ദര്‍ശിക്കുന്നതെന്ന് പറയുന്ന മുഖ്യമന്ത്രി ശബരിമലയില്‍ തീര്‍ഥാടകര്‍ നേരിടുന്ന യാതന കാണാന്‍ തയാറാകാത്തതെന്താണന്നും തിരുവഞ്ചൂര്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു. പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് സര്‍ക്കാര്‍ ആവശ്യത്തിന് സൗകര്യമേര്പ്പെടുത്താത്തതിനാല് വലയുന്നത്. ഇത് ശ്രദ്ധയില്പ്പെട്ടതിനെത്തുടുര്ന്നാണ് താന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് സംഘം ശബരിമല സന്ദര്‍ശിച്ചത്. തിരുവഞ്ചൂർ പറഞ്ഞു. അവിടെ കണ്ട കാഴ്ചകള്‍ വളരെ ദുരിതപൂര്‍ണമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഒമ്പത് വകുപ്പുകളുടെ ഏകോപനമാണ് ശബരിമലയില്‍ വേണ്ടത്. മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ ഈ വകുപ്പുകള്‍ ഭരിക്കുന്ന മന്ത്രിമാരുടെ സബ് കമ്മിറ്റി ഉണ്ടാക്കിയാണ് ശബരിമലയില്‍ തീര്‍ഥാടനം സുഗമമാക്കിയിരുന്നത്. ബസില്‍ മന്ത്രിമാരെയും കൊണ്ട് കറങ്ങുന്ന മുഖ്യമന്ത്രി ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ ബസില്‍നിന്നും ഇറക്കിവിട്ട് ശബരിമലയിലെ…
Read Moreമന്ത്രി സജി ചെറിയാനെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണം; ഡിജിപിക്ക് പരാതി നൽകി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്
തിരുവനന്തപുരം: കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ ഡിജിപിക്ക് പരാതി. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് പരാതി നല്‍കിയത്. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പരാതി. മതസൗഹാര്‍ദം തകര്‍ക്കാനും കലാപം സൃഷ്ടിക്കാനും മന്ത്രി ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ശബരിമലയിലെ തിരക്കില്‍ പ്രതിപക്ഷത്തിന് യാതൊരു ബന്ധവുമില്ലെന്നിരിക്കെ പ്രതിപക്ഷത്തിനെതിരേ ഹിന്ദുമത വിശ്വാസികളെ തിരിച്ച് വിടാന്‍ മന്ത്രി ശ്രമിച്ചു. സംഭവത്തില്‍ മന്ത്രിക്കെതിരേ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ശബരിമലയില്‍ പ്രതിപക്ഷം കൃത്രിമമായി തിരക്കുണ്ടാക്കുന്നെന്ന് മുന്‍ മേല്‍ശാന്തി ശങ്കരന് നമ്പൂതിരി തന്നോട് പറഞ്ഞുവെന്നായിരുന്നു സജി ചെറിയാന് പറഞ്ഞത്. പാമ്പാടിയിലെ നവകേരള സദസില്‍ വച്ചായിരുന്നു പരാമര്‍ശം.
Read Moreമധ്യവയസ്കയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു; സാരമായി പരിക്കേറ്റ അമ്പത്തിരണ്ടുകാരി ആശുപത്രിയിൽ; പ്രതിയെ തിരഞ്ഞ് പോലീസ്
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്ന് 52കാരിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി റെയില്‍വേ ട്രാക്കിനു സമീപത്തുവച്ച് പീഡിപ്പിച്ചു. പ്രതിയെ കണ്ടെത്താനായി നഗരം മുഴുവന്‍ തിരഞ്ഞ് പോലീസ് സംഘം. ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്ക് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നാണ് അവിടെ വച്ച് പരിചയപ്പെട്ട ആള് മധ്യവയസ്കയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ആലപ്പുഴ സ്വദേശിനിയായ 52കാരി ലൈംഗിക തൊഴിലാളിയാണ്. കുറച്ചുകാലം റെയില്‍വേ സ്റ്റേഷനടുത്ത് ജോലി ചെയ്തിരുന്നു. ഇന്നലെ മറ്റെന്തെങ്കിലും ജോലി തേടിയാണ് നോര്‍ത്തിലെത്തിയത്. ഇവിടെ ക്ലോക്ക് റൂമിലെ ജീവനക്കാരി വിളിച്ചിട്ടാണ് വന്നതെന്നാണ് മധ്യവയസ്ക പോലീസിനെ അറിയിച്ചത്. അവിടെ എത്തിയപ്പോള്‍ റെയില്‍ വേ സ്റ്റേഷനില്‍ വച്ച് പരിചയപ്പെട്ട ആള് ഇവര്‍ക്ക് 500 രൂപ നല്കി കൂടെ വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ട്രെയിനില്‍ ഒരുമിച്ചു പോയാല്‍ പോലീസ് പിടികൂടുമെന്നു പറഞ്ഞ് ഓട്ടോയില്‍ കയറി മെട്രോ…
Read Moreചാഴികാടന് സാരോപദേശം; കേരള കോൺഗ്രസ്-എമ്മിൽ മുഖ്യമന്ത്രിക്കെതിരേ അതൃപ്തി, തണുപ്പിക്കാൻ സിപിഎം കോട്ടയം ജില്ലാ നേതൃത്വം
കോട്ടയം: പാലായിലെ നവകേരള സദസ് വേദിയിൽ കോട്ടയം എംപി തോമസ് ചാഴികാടനെതിരേ മുഖ്യമന്ത്രി പരസ്യമായി വിമർശനം ഉന്നയിച്ച സംഭവത്തിൽ കേരള കോൺഗ്രസ് -എമ്മിൽ അതൃപ്തി പുകയുന്നു. മാസങ്ങൾ മാത്രം അപ്പുറം നിൽക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വീണ്ടും മത്സരിപ്പിക്കാൻ ആഗ്രഹിക്കുന്ന ചാഴികാടനെതിരേ മുഖ്യമന്ത്രി നടത്തിയ പരാമർശം എതിരാളികൾക്ക് അടിക്കാൻ കൊടുത്ത വടിയായെന്നാണ് കേരള കോൺഗ്രസിലെ പൊതു അഭിപ്രായം. റബർ വിലയും കർഷകരുടെ പ്രശ്നങ്ങളും ഉയർത്തിയ എംപിക്കെതിരേ മുഖ്യമന്ത്രി നടത്തിയ വിമർശനം ഉചിതമായില്ലെന്നും കോട്ടയത്ത് മന്ത്രിസഭ ഒന്നാകെ ജനങ്ങളെ കാണാൻ വരുമ്പോൾ കർഷകരുടെ പ്രശ്നങ്ങളല്ലാതെ പിന്നെന്ത് പറയണമെന്നും നേതാക്കൾ ചോദിക്കുന്നു. സംഭവത്തിൽ കേരള കോൺഗ്രസിൽ കടുത്ത അതൃപ്തി പുകയുന്നുണ്ടെങ്കിലും തത്കാലം പരസ്യ പ്രതികരണം നടത്തി മുന്നണിയുടെ കെട്ടുറപ്പിനെ തകർക്കേണ്ടെന്ന നിലപാടിലാണ് നേതാക്കൾ. അതിനിടെ കേരള കോൺഗ്രസ്-എമ്മിനെ അനുനയിപ്പിക്കാൻ സിപിഎം കോട്ടയം ജില്ലാ നേതൃത്വം രംഗത്തെത്തി കഴിഞ്ഞു. വിഷയത്തിൽ ഇരു…
Read Moreപാര്‍ലമെന്റ് അതിക്രമം; പ്രതികൾ ഭഗത് സിംഗ് ഗ്രൂപ്പിൽപ്പെട്ടവർ; പാർലമെന്റിൽ സുരക്ഷ കൂട്ടി; സുരക്ഷാവീഴ്ച ആയുധമാക്കാൻ പ്രതിപക്ഷം
ന്യൂഡൽഹി: രാജ്യത്തെ നടുക്കി പാര്‍ലമെന്റിൽ അതിക്രമവും പ്രതിഷേധവും നടത്തിയ പ്രതികൾ ഭഗത് സിംഗ് എന്ന ഗ്രൂപ്പിന്റെ ഭാഗമാണെന്നു പോലീസ്. ഭഗത് സിംഗിനെപ്പോലെ ഭരണകൂടത്തിന് മറുപടി നൽകാനാണു ശ്രമിച്ചതെന്നു പ്രതികൾ മൊഴിയും നല്കി. ഫേസ്ബുക്കിലൂടെയാണ് പ്രതികൾ പരിചയപ്പെട്ടതെന്നും ജനുവരി മുതൽ പ്രതിഷേധിക്കാനുള്ള പദ്ധതിയുടെ ആലോചന തുടങ്ങിയിരുന്നെന്നും പ്രതികൾ പറഞ്ഞു. അതേസമയം, പിടിയിലാവർക്ക് ഭീകരബന്ധം ഇല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ലോക്സഭയിൽ ശൂന്യവേള അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി ഇന്നലെ ഉച്ചയ്ക്ക് 1.02നായിരുന്നു സംഭവം. പാർലമെന്റിനകത്തും പുറത്തും പ്രതിഷേധിച്ച ഒരു സ്ത്രീയടക്കം ആറു പേരെയും പോലീസ് പിടികൂടി. പ്രതികൾക്കെതിരേ യുഎപിഎ അടക്കം ചുമത്തി കേസെടുത്തു. വിവിധ സർക്കാർ ഏജൻസികൾ ഇവരെ ചോദ്യംചെയ്യുന്നതു തുടരുകയാണ്. കേസന്വേഷണം പൂർണമായി ഡൽഹി പോലീസ് സ്പെഷൽ സെല്ലിന് കൈമാറും. കേസ് കേന്ദ്ര ഏജൻസിക്ക് വിടണോ എന്നതിൽ പിന്നീടായിരിക്കും തീരുമാനം. മുഖ്യസൂത്രധാരൻ മറ്റൊരാള്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തിൽ ഏഴ്…
Read More