കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളായ പദ്മകുമാർ, ഭാര്യ അനിത കുമാരി, മകൾ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പദ്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. അടൂർ കെഎപി ക്യാമ്പിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തുടരുന്നു. പത്ത് മണിക്കുറിലധികം പ്രതികളെ അടൂർ കെഎപി മൂന്നാം ബറ്റാലിയൻ ക്യാംപില്‍ വച്ചു ചോദ്യം ചെയ്തു. എഡിജിപിയും ഡിഐജിയും ക്യാംപിൽ തന്നെ തുടരുകയാണ്. പദ്മകുമാറും ഭാര്യയും കുട്ടിയുമായി ചിന്നക്കടയിലൂടെ നീലക്കാറിൽ എത്തുകയും ലിങ്ക് റോഡിൽ ഭാര്യയെയും കുട്ടിയേയും ഇറക്കി ഇയാൾ ജ്യൂസ് കടയ്ക്കടുത്ത് കാത്തുനിന്നു. ലിങ്ക് റോഡിൽ നിന്ന് ഓട്ടോ പിടിച്ച് അനിതാ കുമാരി കുട്ടിയെ ആശ്രാമം മൈതാനത്തിറക്കി രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ 3 മൂന്ന് മണി വരെ മൂന്ന് പേരെയും…
Read MoreCategory: Top News
ആറ് വയസുകാരിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പദ്മകുമാറിന്റെ ഭാര്യ; ശബ്ദം തിരിച്ചറിഞ്ഞു
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ടു പോയ കേസിൽ പ്രതികളെ വെള്ളിയാഴ്ച തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ചാത്തന്നൂർ സ്വദേശി പദ്മകുമാർ ഭാര്യ അനിതാ കുമാരി, മകൾ അനുപമ എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. കുട്ടിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പദ്മകുമാറിന്റെ ഭാര്യ അനിതകുമാരി. ഇവരുടെ ശബ്ദം ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തിരിച്ചറിഞ്ഞു. രണ്ടു തവണയായി ആണ് ഇവർ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം മാതാവിന്റെ ഫോണിലേക്ക് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു അനിതാ കുമാരി ആദ്യം ഫോൺ ചെയ്തത്. പിന്നീട് അത് പത്ത് ലക്ഷത്തിലേക്ക് മാറി. തന്റെ പേരിലുള്ള വസ്തു വിറ്റാൽ തനിക്ക് ആവശ്യമുള്ള പണം ലഭിക്കുമെങ്കിലും അത് വിൽക്കാൻ സാധിക്കാതെ വന്നതിനാൽ പണം സ്വരൂകൂട്ടാൻ കഴിഞ്ഞില്ല. അതിനാലാണ് കുട്ടിയെ തട്ടികൊണ്ട് പോയതെന്ന് പദ്മകുമാർ മൊഴി നൽകി. അതേസമയം കൂടുതൽ പ്രതികളെ…
Read Moreപദ്മകുമാറിന്റെ മൊഴി വിശ്വസിക്കാനാവാതെ പോലീസ്;ചോദ്യം ചെയ്യൽ നീണ്ടത് പുലർച്ചെ മൂന്നുവരെ
കൊല്ലം: ഓയൂരിൽനിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പദ്മകുമാറിന്റെ ചോദ്യംചെയ്യൽ ശനിയാഴ്ച പുലർച്ചെ മൂന്ന് വരെ നീണ്ടു.അടൂർ കെഎപി മൂന്നാം ബറ്റാലിയൻ ക്യാമ്പിലായിരുന്നു ചോദ്യം ചെയ്യൽ. എഡിജിപി, ക്യാമ്പിൽ തന്നെ തുടരുകയാണ്. മറ്റ് ഉദ്യോഗസ്ഥർക്ക് രാവിലെ തിരികെ എത്താൻ നിർദേശം നൽകിയതായാണ് വിവരം.വെള്ളിയാഴ്ച രാത്രി 9.30ന് എഡിജിപി എം.ആർ. അജിത്കുമാർ മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. എന്നാൽ, ചോദ്യചെയ്യൽ നീണ്ടതോടെ വാർത്താസമ്മേളനം ഒഴിവാക്കുകയായിരുന്നു.അതേ സമയം പദ്മകുമാറിന്റെ മൊഴികളിലെ വൈരുധ്യം പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. അതിനാൽത്തന്നെ ഇയാളുടെ മൊഴി വിശ്വാസത്തിലെടുക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോ മൊഴികൾക്ക് പിന്നിലെന്ന സംശയവും ഉദ്യോഗസ്ഥർക്കുണ്ട്.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തമിഴ്നാട് അതിർത്തിയിൽ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയിൽനിന്നാണ് ചാത്തന്നൂർ മാമ്പള്ളികുന്നം കവിതാരാജിൽ പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവർ പോലീസിന്റെ പിടിയിലാകുന്നത്.പുളിയറയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.ആറുവയസ്സുകാരി നൽകിയ…
Read Moreആറ് വയസുകാരിയെ തട്ടികൊണ്ടു പോയ കേസിൽ പിടിയിലായവരുടെ ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചു; ഇവരെ താൻ കണ്ടിട്ടില്ലെന്ന് കുട്ടി
കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിലായ പ്രതികളെ ആറ് വയസുകാരി തിരിച്ചറിഞ്ഞില്ല. തമിഴ്നാട്ടിലെ തെങ്കാശി പുളിയറയിൽ ദമ്പതികളും മകളും പിടിയിലായതിന് പിന്നാലെ പോലീസ് ഇവരുടെ ചിത്രങ്ങൾ കുട്ടിയെ വീട്ടിലെത്തി മൊബൈലിൽ കാണിച്ചു. എന്നാൽ ഇവരെ അറിയില്ലെന്ന മറുപടിയാണ് കുട്ടി നൽകിയത്. ചാത്തന്നൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് പോലീസ് പിടിയിലായത്. അടൂർ എആർ ക്യാമ്പിൽ എത്തിച്ച പ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്നാണ് പത്മകുമാർ പോലീസിനോട് വ്യക്തമാക്കിരിക്കുന്നത്. അറസ്റ്റിലായ പത്മകുമാറിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് പ്രാഥമിക വിവരം. ഭാര്യ അനിത തൊഴിരഹിതയാണ്. അയൽവാസികളുമായി അത്ര അടുപ്പമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചാത്തന്നൂരിലെ കുടുംബത്തിന്റെ ഇരുനില വീടിന്റെ മുറ്റത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന കാർ പാർക്ക് ചെയ്തിട്ടുണ്ട്. കുട്ടിയെ തട്ടിയെടുത്ത ശേഷം പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും ഡ്രൈവറും…
Read Moreഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ കേസ്; ദമ്പതികളും മകനും പിടിയിൽ; പിന്നിൽ സാമ്പത്തിക തർക്കമെന്ന് പോലീസ്
കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പ്രതികൾ ചാത്തന്നൂർ സ്വദേശികളാണ്. കുട്ടിയെ കൊല്ലം ആശ്രാമം മെെതാനത്ത് ഉപേക്ഷിച്ച ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു ഇവർ. തമിഴ്നാട് പുളിയറയിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കത്തിലാണ് പ്രതികൾ കുട്ടിയെ തട്ടികൊണ്ടു പോയത്. പോലീസ് പുറത്തു വിട്ട രേഖാ ചിത്രത്തിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനുമായിരുന്നു. എന്നാൽ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് ഇപ്പോൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ചു എന്നു കരുതുന്ന ഓട്ടോ ഇന്നു രാവിലെ പിടിയിലെടുത്തിരുന്നു. ഓട്ടോ ഡ്രെെവറുടെ മൊഴിയിൽ നിന്നാകാം പോലീസ് പ്രതികളിലേക്ക് എത്തിയത്. പ്രതികൾ ഒരു കുടുംബത്തിലുള്ളവർ. ഉച്ചയ്ക്ക് 2.30ന് മൂന്നുപേരെയും തെങ്കാശിയിലെ ഹോട്ടലില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലായ പ്രതികളും ആറുവയസുകാരിയുടെ പിതാവും തമ്മില്‍ സാമ്പത്തിക പ്രശ്നങ്ങൾ…
Read Moreപോലീസിൽ ആത്മഹത്യ കൂടുന്നതിനു കാരണം സമ്മർദമെന്ന് ആഭ്യന്തര വകുപ്പ്; ഒൻപത് മാർഗനിർദേശങ്ങൾ നടപ്പിലാക്കാൻ ഉത്തരവ്
തിരുവനന്തപുരം: കേരള പോലീസിൽ പോലീസുകാരുടെ ആത്മഹത്യകൾക്ക് കാരണം അമിത ജോലിഭാരവും മാനസിക പിരിമുറുക്കങ്ങളും. ആത്മഹത്യകൾ കുറയ്ക്കാൻ ആഭ്യന്തരവകുപ്പ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് ഒൻപത് മാർഗനിർദേശങ്ങൾ നടപ്പിലാക്കാൻ ഉത്തരവിട്ടു. ജോലിഭാരത്തെ തുടർന്ന് മാനസിക പിരിമുറുക്കം അനുഭവിക്കുന്ന പോലീസുകാരുടെ പ്രശ്നങ്ങൾ തുറന്ന് പറയാനുള്ള വേദിയ്ക്കായി മെന്ററിംഗ് സംവിധാനം ശക്തിപ്പെടുത്തണം. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ചികിത്സ നൽകാൻ നടപടി സ്വീകരിക്കണം, ആഴ്ചയിലൊരിക്കലുള്ള അവധിയും അനുവദനീയമായ അവധികളും അനുവദിക്കണം, മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് സഹപ്രവർത്തകരുടെ ഭാഗത്ത് നിന്നും നല്ല പിന്തുണ ഉറപ്പ് വരുത്തണം, കൗണ്‍സിലിംഗ് നൽകണം. ഇതിനായി കൗണ്‍സിലിംഗ് സെന്ററുകൾ സജ്ജമാക്കണം, മാനസിക ഉല്ലാസത്തിനും പിരിമുറുക്കം മാറ്റാനും യോഗ പരിശീലനം നൽകണം എന്നി നിർദേശങ്ങൾ നടപ്പിലാക്കണമെന്നാണ് ആഭ്യന്തര വകുപ്പ് സംസ്ഥാന പോലീസ് മേധാവി ഡോ. ഷേക്ക് ദർബേഷ് സാഹേബിന് നൽകിയിരിക്കുന്ന ഉത്തരവ്. പോലീസുകാരുടെ ആത്മഹത്യ പെരുകുന്നത് വാർത്തയായതോടെയാണ് ആഭ്യന്തര അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട്…
Read Moreവിദേശത്തേക്ക് പോകാൻ മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോൾ കാൻസർ, ആലപ്പുഴയിൽ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കി
എടത്വ (ആലപ്പുഴ): ഇരട്ടക്കുട്ടികളായ പിഞ്ചുമക്കളെ കൊലപ്പെടുത്തിയശേഷം അച്ഛനും അമ്മയും ജീവനൊടുക്കി. തലവടി പഞ്ചായത്ത് ഒമ്പതാം വാർഡിൽ ചക്കുളം മൂലേപ്പറമ്പിൽ സുനു (36), സൗമ്യ (31) ദമ്പതികളാണ് തൂങ്ങിമരിച്ചത്. മക്കൾ മൂന്നു വയസുള്ള ഇരട്ടക്കുട്ടികളായ ആദി, ആതിൽ എന്നിവരെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൂട്ട ആത്മഹത്യയുടെ വാർത്ത പുറംലോകം അറിഞ്ഞത്. രാവിലെ എട്ടായിട്ടും ഇവരെ പുറത്തുകാണാതിരുന്നതോടെ അയൽക്കാർ അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് നാല് മൃതദേഹങ്ങൾ വീടിനുള്ളിൽ കണ്ടത്. പിന്നാലെ വിവരം പോലീസിൽ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയുടെ കാൻസർ രോഗവും സാമ്പത്തിക ബാധ്യതകളുമാണ് കൂട്ടമരണത്തിലേക്കു നയിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഗൾഫിൽ ജോലിയുണ്ടായിരുന്ന സൗമ്യ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. വീണ്ടും ഗൾഫിലേക്ക് പോകാനായി മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോഴാണ് കാൻസർ സ്ഥിരീകരിക്കുന്നത്. ഗൾഫിൽ ജോലിയുണ്ടായിരുന്ന…
Read Moreസഞ്ചരിച്ചത് കാറിലും ഓട്ടോയിലും, കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു; പാർക്കിലിരുത്തിയത് പപ്പ വരുമെന്ന് പറഞ്ഞ്; ഓയൂരിലെ ആറ് വയസുകാരിയുടെ മൊഴി പുറത്ത്
കൊല്ലം: തട്ടിക്കൊണ്ട് പോയ ദിവസം ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണ് തന്നെ പാർപ്പിച്ചതെന്ന് ഓയൂരിലെ ആറ് വയസുകാരിയുടെ മൊഴി. കാറിൽ പോകുന്ന വഴി പല സ്ഥലത്ത് വച്ചും തല പ്രതികൾ ബലം പ്രയോഗിച്ച് താഴ്ത്തി. കരഞ്ഞപ്പോൾ ബലമായി വായ പൊത്തിപ്പിടിച്ചെന്നും കുട്ടി പോലീസിന് മൊഴി നൽകി. തട്ടിക്കൊണ്ട് പോയതിന്റെ പിറ്റേന്ന് കാറിലും ഓട്ടോയിലുമായാണ് സഞ്ചരിച്ചത്. സംഘത്തിൽ ആദ്യമുണ്ടായിരുന്നവരേക്കാൾ കൂടുതൽ ആളുകളുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ നിന്നും ലഭിക്കുന്ന സൂചന. പപ്പ വരുമെന്നാണ് തന്നെ പാർക്കിൽ കൊണ്ടുവിട്ടപ്പോൾ സംഘത്തിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘം വ്യാഴാഴ്ച പരിശോധന നടത്തി. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ പിതാവ്. ഇയാളുടെ ഒരു ഫോൺ അന്വേഷണസംഘം കൊണ്ടുപോയെന്നും വിവരമുണ്ട്. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 10 വർഷമായി കുട്ടിയുടെ പിതാവ് ജോലി…
Read Moreശിഷ്യയായി എത്തിയ യുവതിയെ ചന്ദ്രശേഖരൻ ഭാര്യയാക്കി; ഇസ്രേലി യുവതി കൊല്ലത്ത് മരിച്ചു; ഒന്നിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു പക്ഷേ… ഭർത്താവ് ചന്ദ്രശേഖര ന്റെ മൊഴിയിങ്ങനെ…
ചാത്തന്നൂർ: ഇസ്രയേൽ സ്വദേശിനി സത്വവയുടെ മരണം ആത്മഹത്യയാണെന്നും ഒന്നിച്ച് ജീവനൊടുക്കാൻ ദിവസങ്ങൾക്ക് മുമ്പേ തീരുമാനമെടുത്തതാണെന്നും ആശുപത്രിയിൽ കഴിയുന്ന കൃഷ്ണചന്ദ്രൻ മൊഴി നല്‍കിയതായി പോലീസ്. ആത്മഹത്യാ ക്കുറിപ്പ് മേശപ്പുറത്ത് എഴുതിവച്ചിട്ടുണ്ടെന്നും പോലീസിനോട് പറഞ്ഞിട്ടുണ്ട്. കൃഷ്ണചന്ദ്രന്റെ രോഗങ്ങളാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതിന് പിന്നിൽ. മുഖത്തല വെട്ടിലത്താഴം കോടാലി മുക്ക് തിരുവാതിരയിൽ കൃഷ്ണചന്ദ്രൻ (75) കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. കൃഷ്ണചന്ദ്രനൊപ്പം താമസിച്ചിരുന്ന ഇസ്രയേൽ സ്വദേശിനി സത്വവ (36) യാണ് കഴുത്തിന് മുറിവേറ്റ് ഇന്നലെ മരിച്ചത്. കൃഷ്ണചന്ദ്രന്റെ മൊഴിയെക്കുറിച്ച് പോലീസ് പറഞ്ഞത്- ഉത്തരാഖണ്ഡിൽ ദീർഘകാലം യോഗാധ്യാപകനായിരുന്ന കൃഷ്ണചന്ദ്രൻ അവിടെ വച്ചാണ് സത്വവയെ പരിചയപ്പെടുന്നത്. യോഗ പഠിക്കാനെത്തിയതായിരുന്നു സത്വവ. ഗുരു-ശിഷ്യ ബന്ധം ഭാര്യാ ഭർതൃ ബന്ധത്തിലെത്തുകയായിരുന്നു. ഇവർ വിവാഹിതരാണെന്നും സത്വവയ്ക്ക് ഇന്ത്യൻ പൗരത്വമുണ്ടെന്നുമാണ് കൃഷ്ണചന്ദ്രൻ പറയുന്നത്. ഒരു വർഷം മുമ്പാണ് നാട്ടിലെത്തി ബന്ധു വീട്ടിൽ ഇരുവരും താമസമായത്. ഇതിനിടയിൽ കൃഷ്ണചന്ദ്രനെ ഗുരുതര രോഗങ്ങൾ…
Read Moreആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകല്‍; അന്വേഷണം കുട്ടിയുടെ പിതാവിലേക്കും; പിന്നില്‍ നഴ്സിംഗ് റിക്രൂട്ടിംഗ് തട്ടിപ്പിനിരയായ യുവതി?
കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലുള്ള ഒരു യുവതി നഴ്സിംഗ് കെയര്ടേക്കറെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞദിവസം കുട്ടിയുടെ മൊഴിപ്രകാരം മൂന്ന് രേഖാചിത്രങ്ങള്‍ തയാറാക്കിയിരുന്നു. അതില്‍ രണ്ടുപേര്‍ സ്ത്രീകളായിരുന്നു. ഇതില്‍ ഒരാളുടെ ചിത്രം റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയുടേതെന്നാണ് പോലീസ് കരുതുന്നത്. നിലവില്‍ അന്വേഷണം കുട്ടിയുടെ പിതാവിലേക്കും നഴ്സിംഗ് മേഖലയിലേക്കും കേന്ദ്രീകരിക്കുകയാണ്. യുവതിയുമായി കുട്ടിയുടെ അച്ഛന് എന്തെങ്കിലും ബന്ധമുണ്ടൊ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്. കുട്ടിയുടെ അച്ഛന്റെ പശ്ചാത്തലം സംബന്ധിച്ച് പോലീസ് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. നഴ്സുമാരെ വിദേശത്തേക്ക് കയറ്റിവിടുന്ന ചില ബന്ധങ്ങള്‍ ഇയാള്‍ക്കുള്ളതായി പോലീസ് സംശയിക്കുന്നു. തട്ടിപ്പിനിരയായി പണം നഷ്ടമായ വിരോധത്തില്‍ യുവതിയും മറ്റുചിലരും കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാം എന്ന് പോലീസ് അനുമാനിക്കുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനായി അന്വേഷണസംഘം കുട്ടിയുടെ അച്ഛനെ വെള്ളിയാഴ്ച വിശദമായി ചോദ്യം ചെയ്തേക്കും. ഇതോടെ കേസിന്റെ…
Read More