ഛത്തീ​സ്ഗ​ഡി​ലേ​ക്ക് ചെ​ന്നി​ത്ത​ല; മു​ര​ളീ​ധ​ര​ന്‍ തെ​ല​ങ്കാ​ന​യി​ലേ​ക്ക്; ക​രു​ക്ക​ൾ നീ​ക്കി കോ​ണ്‍​ഗ്ര​സ്

വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങു​ന്പോ​ഴും ക​രു​ക്ക​ൾ നീ​ക്കി കോ​ൺ​ഗ്ര​സ്. വോ​ട്ടെ​ണ്ണ​ലി​ന് ശേ​ഷ​മു​ള്ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യി നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക നി​രീ​ക്ഷ​ക​രെ നി​യോ​ഗി​ച്ചു. രാ​ജ​സ്ഥാ​ന്‍, തെ​ല​ങ്കാ​ന, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ണ്ണ​ല്‍. നാ​ലി​ട​ത്തും വി​ജ​യം സു​നി​ശ്ചി​ത​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ. ഛത്തീ​സ്ഗ​ഡ്, രാ​ജ​സ്ഥാ​ന്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ കോ​ണ്‍​ഗ്ര​സ് കു​ത്ത​ക​യാ​യി​രു​ന്നു. ആ​ദ്യ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ ഛത്തീ​സ്ഗ​ഡി​ൽ കോ​ൺ​ഗ്ര​സ് മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. തെ​ല​ങ്കാ​ന​യി​ലും മ​ധ്യ​പ്ര​ദേ​ശി​ലും പ്ര​തി​പ​ക്ഷ​ത്താ​ണെ​ങ്കി​ലും, തെ​ല​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സ് മു​ന്നേ​റു​ന്നു. ഹ​രി​യാ​ന​യി​ല്‍ നി​ന്നു​ള്ള ഭൂ​പീ​ന്ദ​ര്‍ സി​ങ് ഹൂ​ഡ, ഗു​ജ​റാ​ത്തി​ല്‍ നി​ന്നു​ള്ള മ​ധു​സൂ​ധ​ന​ന്‍ മി​സ്ത്രി, ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള മു​കു​ള്‍ വാ​സ്‌​നി​ക്, ബി​ഹാ​റി​ല്‍ നി​ന്നു​ള്ള ഷ​ക്കീ​ല്‍ അ​ഹ​മ്മ​ദ് ഖാ​ന്‍ എ​ന്നി​ങ്ങ​നെ നാ​ല് നി​രീ​ക്ഷ​ക​രെ​യാ​ണ് രാ​ജ​സ്ഥാ​നി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. തെ​ല​ങ്കാ​ന​യി​ലേ​ക്കു​ള്ള സം​ഘ​ത്തി​ൽ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള മു​തി​ര്‍​ന്ന നേ​താ​വ് കെ ​മു​ര​ളീ​ധ​ര​ന്‍, ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ ശി​വ​കു​മാ​ര്‍, ബം​ഗാ​ളി​ല്‍ നി​ന്നു​ള്ള ദീ​പ​ദാ​സ് മു​ന്‍​ഷി,…

Read More

എ​ക്‌​സി​റ്റ് പോ​ൾ ഫലം യാഥാർഥ്യമാകുമോ? തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റമോ? തെലങ്കാന ആദ്യ ഫലസൂചനകള്‍ പുറത്ത്

തെ​ല​ങ്കാ​ന​: സംസ്ഥാനത്ത് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. പോ​സ്റ്റ​ൽ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണി തു​ട​ങ്ങി​യ​ത്. തു​ട​ര്‍​ന്നാണ് ഇ​വി​എ​മ്മു​ക​ൾ എ​ണ്ണു​ക. സം​സ്ഥാ​ന​ത്തെ 119 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് പോ​രാ​ട്ടം. കോ​ൺ​ഗ്ര​സ് മു​ന്നേ​റു​ന്നു എ​ന്നു ആ​ദ്യ ഫ​ല സൂ​ച​ന​യി​ൽ നി​ന്നു വ്യ​ക്ത​മാ​കു​ന്നു. കോ​ണ്‍​ഗ്ര​സ് 25 സീ​റ്റു​ക​ളി​ലും ബി ​ആ​ര്‍ എ​സ് 15 സീ​റ്റു​ക​ളി​ലും ബി​ജെ​പി 1 സീ​റ്റി​ലും ലീ​ഡ് ചെ​യ്യു​ന്നു. എ​ക്‌​സി​റ്റ് പോ​ൾ ഫ​ലം കോ​ൺ​ഗ്ര​സി​നു ആ​ശ്വാ​സ​മാ​കു​ന്നു. പു​റ​ത്ത് വ​ന്ന മി​ക്ക എ​ക്‌​സി​റ്റ് പോ​ളു​ക​ളും കോ​ണ്‍​ഗ്ര​സി​നാ​ണ് വിജ​യം പ്ര​വ​ചി​ച്ച​ത്. അതേസമയം, ഭ​ര​ണ​ക​ക്ഷി​യാ​യ ഭാ​ര​തീ​യ രാ​ഷ്ട്ര സ​മി​തി​യു​ടെ കെ​ടി​ആ​ര്‍ എ​ന്ന കെ.​ടി രാ​മ​റാ​വു പാ​ര്‍​ട്ടി​ക്കും മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു​വി​നും ഹാ​ട്രി​ക് നേ​ട്ടം കൊ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണുള്ളത്. ദക്ഷിണേന്ത്യയിൽ വോട്ടെടുപ്പ് നടന്നത് തെലങ്കാനയിൽ മാത്രമാണ്.   119 സീറ്റുകളിൽ കോൺഗ്രസ് 48 മുതൽ 64 വരെ സീറ്റുകൾ നേടുമെന്ന് ജാൻ കി ബാത്ത് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.…

Read More

‘ഹാട്രിക് ലോഡിംഗ് 3.0’: ആത്മവിശ്വാസം പ്രകടിപ്പിച്ച് കെ.ടി. രാമറാവു

ന്യൂഡൽഹി: തെ​ലുങ്കാ​ന, ഛത്തീ​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഇ​ന്ന് പു​റ​ത്തു​വ​രും. വോ​ട്ടെ​ണ്ണ​ലി​ന് മു​ന്നോ​ടി​യാ​യി തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്‍റെ മ​ക​ൻ കെ. ​ടി. രാ​മ​റാ​വു വ​ലി​യ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച് ‘ഹാ​ട്രി​ക് ലോ​ഡിം​ഗ് 3.0’ എ​ന്ന് എ​ക്‌​സി​ൽ പറഞ്ഞു. സു​ഹൃ​ത്തു​ക്ക​ളെ ആ​ഘോ​ഷി​ക്കാ​ൻ ത​യ്യാ​റാ​കൂ. പോ​സ്റ്റി​ൽ അ​ദ്ദേ​ഹം കൈ​ക​ളി​ൽ തോ​ക്ക് പി​ടി​ച്ച് ക്യാ​മ​റ​യി​ലേ​ക്ക് ചൂ​ണ്ടു​ന്ന​ത് കാ​ണാം. എ​ല്ലാ ക​ണ്ണു​ക​ളും ഇ​പ്പോ​ൾ ഫ​ല​ങ്ങ​ൾ​ക്കാ​യി ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.​തെ​ല​ങ്കാ​ന​യി​ൽ 119 അ​സം​ബ്ലി സീ​റ്റു​ക​ളാ​ണു​ള്ള​ത്.  കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മൂ​ല രേ​വ​ന്ത് റെ​ഡ്ഡി​യും കൊ​ട​ങ്ക​ൽ, കാ​മ​റെ​ഡ്ഡി എ​ന്നീ ര​ണ്ട് സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ചു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ധാ​ന മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​യ ഗ​ജ്‌​വെ​ൽ, ഹു​സു​റാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​യു​ടെ (ബി​ജെ​പി) ഏ​റ്റെ​ല രാ​ജേ​ന്ദ​ർ മ​ത്സ​രി​ച്ചു. പ്ര​ധാ​ന സ്വാ​ധീ​ന​മു​ള്ള പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളി​ലൊ​ന്നാ​യ എ​ഐ​എം​ഐ​എം ഈ ​വ​ർ​ഷം 9 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ക​യും മു​ൻ​നി​ര നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ അ​ക്ബ​റു​ദ്ദീ​ൻ…

Read More

പോ​ലീ​സു​കാ​രു​ടെ ആ​ത്മ​ഹ​ത്യ; ആ​ഭ്യ​ന്ത​രവ​കു​പ്പി​ന്‍റെ ക​ണ​ക്കി​ല്‍ പൊ​രു​ത്ത​ക്കേ​ട്

കൊ​ച്ചി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കി​ട​യി​ല്‍ ആ​ത്മ​ഹ​ത്യ​യും ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത​യും വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ടി​ലെ ക​ണ​ക്കു​ക​ളി​ല്‍ പൊ​രു​ത്ത​ക്കേ​ടെ​ന്ന് ആ​ക്ഷേ​പം. ആ​ഭ്യ​ന്ത​ര വ​കു​പ്പ് ന​ട​ത്തി​യ പ​ഠ​നപ്ര​കാ​രം 2019 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ 2023 സെ​പ്റ്റം​ബ​ര്‍ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 69 പോ​ലീ​സു​കാ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് 75 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ല്‍ ക​ള​മ​ശേ​രി എ​ആ​ര്‍ ക്യാ​മ്പി​ലെ ഡ്രൈ​വ​ര്‍ എ​സ്‌സി​പി​ഒ മൂ​വാ​റ്റു​പു​ഴ റാ​ക്കാ​ട് മു​രി​ങ്ങോ​ത്തി​ല്‍ ജോ​ബി ദാ​സ്(48) വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച സ​മ​യ​ത്തെ ക​ണ​ക്കാ​ണി​ത്. അ​തി​നു​ശേ​ഷ​വും വി​വി​ധ ജി​ല്ല​ക​ളി​ലാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ തെ​റ്റാ​യ റി​പ്പോ​ര്‍​ട്ടി​നെ​തി​രേ സേ​ന​യി​ല്‍ അ​മ​ര്‍​ഷം രൂ​ക്ഷ​മാ​ണ്. യ​ഥാ​ര്‍​ഥ ക​ണ​ക്കു​ക​ള്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ര​ണ്ടു ദി​വ​സ​ത്തി​ന​കം കൈ​മാ​റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍.…

Read More

പ​ദ്ധ​തി തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷം, ത​ട്ടി​യെ​ടു​ക്കാ​ൻ കു​ട്ടി​യെ അ​ന്വേ​ഷി​ച്ച് ന​ട​ന്ന​ത് ഒ​ന്ന​ര​മാ​സം; നി​ർ​ണാ​യ​ക​മാ​യ​ത് ആ​ദ്യ ദി​വ​സം ല​ഭി​ച്ച ശ​ബ്ദ​രേ​ഖ

കൊ​ല്ലം; ഓ​യൂ​രി​ൽ  ആ​റ് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​യ കേ​സി​ൽ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​വു​മാ​യി പോ​ലീ​സ്. കേ​സി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത് ആ​റു​വ​യ​സു​കാ​രി പ്ര​തി​ക​ളെ കു​റി​ച്ച് ന​ല്‍​കി​യ കൃ​ത്യ​മാ​യ വി​വ​ര​ണ​വും സ​ഹോ​ദ​ര​ന്‍റെ ഇ​ട​പെ​ട​ലു​മാ​ണെ​ന്നും എ​ഡി​ജി​പി എം. ​ആ​ർ അ​ജി​ത് കു​മാ​ർ വ്യ​ക്ത​മാ​ക്കി. ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​ന് പി​ന്നി​ൽ ഒ​രു വ​ർ​ഷം നീ​ണ്ട ആ​സൂ​ത്ര​ണ​മാ​ണ്. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ പ​ത്മ​കു​മാ​റും കു​ടും​ബ​വും ര​ണ്ട് ത​വ​ണ ശ്ര​മി​ച്ചി​രു​ന്നു. മ​റ്റ് പ​ല സ്ഥ​ല​ങ്ങ​ളി​ലും കി​ഡ്‌​നാ​പ്പ് ചെ​യ്യാ​ൻ ഇവർ കു​ട്ടി​ക​ളെ അ​ന്വേ​ഷി​ച്ചി​രു​ന്നു​വെ​ന്നും എ​ഡി​ജി​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.  ചാ​ത്ത​ന്നൂ​ർ മാ​മ്പ​ള്ളി​ക്കു​ന്നം ക​വി​താ​രാ​ജി​ൽ കെ.​ആ​ർ. പ​ത്മ​കു​മാ​ർ (52), ഭാ​ര്യ എം.​ആ​ർ. അ​നി​ത​കു​മാ​രി (45), മ​ക​ൾ പി. ​അ​നു​പ​മ (20) എ​ന്നി​വ​രാ​ണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ബി​രു​ദ​ധാ​രി​യാ​യ പ​ത്മ​കു​മാ​ർ കേ​ബി‍​ൾ ടി​വി ബി​സി​ന​സ് ന​ട​ത്തിയിരുന്നു. കോ​വി​ഡി​ന് പി​ന്നാ​ലെ ക​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യ പ​ത്മ​കു​മാ​ർ ഒ​രു​വ​ർ​ഷ​മാ​യി എ​ങ്ങ​നെ പ​ണ​മു​ണ്ടാ​ക്കാ​മെ​ന്ന ആലോചനയിലായിരുന്നു. സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച മു​മ്പ്…

Read More

കൊ​ല്ല​ത്ത് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ്; മൂ​ന്നം​ഗ​ കു​ടും​ബ​ത്തി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

കൊ​ല്ലം: ഓ​യൂ​രി​ൽ ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​പ്പെ​ടു​ത്തി. മു​ഖ്യ​പ്ര​തി ചാ​ത്ത​ന്നൂ​ർ മാ​മ്പ​ള്ളി​ക്കു​ന്നം ക​വി​താ​രാ​ജി​ൽ കെ.​ആ​ർ. പ​ത്മ​കു​മാ​ർ (52), ഭാ​ര്യ എം.​ആ​ർ. അ​നി​ത​കു​മാ​രി (45), മ​ക​ൾ പി. ​അ​നു​പ​മ (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ടൂ​രി​ലെ കെ​എ​പി ക്യാ​മ്പി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച ചോ​ദ്യം​ചെ​യ്യ​ൽ ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നി​ന് അ​വ​സാ​നി​ച്ച​ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. ര​ണ്ടാം​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണ്. ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം കെ​എ​പി ക്യാ​മ്പി​ൽ​നി​ന്നു പൂ​യ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു പ്ര​തി​ക​ളെ കൊ​ണ്ടു​വ​രും. അ​വി​ടെ​യാ​ണ് ഈ ​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ ശേ​ഷം പ്ര​തി​ക​ളെ ഉ​ച്ച​യോ​ടെ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​യും ഇ​ന്നു​ത​ന്നെ അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ൽ ന​ൽ​കും. ത​മി​ഴ്നാ​ട്ടി​ലെ തെ​ങ്കാ​ശി​യി​ൽ​നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് മൂ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ത്മ​കു​മാ​ർ, ഭാ​ര്യ…

Read More

ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മറ്റാർക്കും പങ്കില്ല; പ്രതികളുടെ മൊഴി പുറത്ത്

കൊ​ല്ലം: ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ക​സ്റ്റ​ഡി​യി​ലാ​യ കു​ടും​ബ​ത്തെ ഉ​ട​ൻ പൂ​യ​പ്പ​ള്ളി സ്റ്റേ​ഷ​നി​ലെ​ത്തി​ക്കും. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത് പ്ര​തി​ക​ൾ മൂ​ന്നു പേ​രും ചേ​ർ​ന്ന്. കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ച്ച​ത് പ​ദ്‌​മ​കു​മാ​റി​ന്‍റെ ഭാ​ര്യ അ​നി​ത​കു​മാ​രി. ഇ​വ​രു​ടെ ശ​ബ്ദം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ തി​രി​ച്ച​റി​ഞ്ഞു. അ​ടൂ​ർ കെ​എ​പി ക്യാ​മ്പി​ൽ പ​ത്തു​മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം​ചെ​യ്യ​ൽ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ചോ​ദ്യം​ചെ​യ്യ​ൽ ഇ​ന്നും തു​ട​രും. എ​ന്നാ​ൽ കേ​സി​ൽ മ​റ്റാ​ർ​ക്കും പ​ങ്കി​ല്ലെ​ന്നും മൊ​ഴി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​നി​ടെ, കേ​സി​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ലോ​ൺ ആ​പ്പി​ൽ നി​ന്നും പ​ദ്മ​കു​മാ​ര്‍ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. ഇ​തി​നു പു​റ​മെ ക്ര​ഡി​റ്റ് കാ​ർ​ഡ് വ​ഴി​യും പ​ണ​മി​ട​പാ​ട് ന​ട​ത്തി. ത​ന്‍റെ വാ​യ്പ​ക​ൾ തീ​ര്‍​ക്കാ​ൻ പ​ണം കി​ട്ടാ​നാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് പൊ​ലീ​സി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ പ​ല ത​വ​ണ ശ്ര​മി​ച്ചി​രു​ന്നു. കു​ട്ടി​യെ കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കു​ന്ന സ​മ​യ​ത്ത് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ന്‍റെ കൈ​യി​ൽ…

Read More

മനസ് കൂളാവാൻ… ച​പ്പാ​ത്തി​യി​ലും ചി​ക്ക​നി​ലും ഒ​തു​ങ്ങി​ല്ല; ജ​യി​ലു​ക​ളി​ൽ ഇ​നി മു​ത​ൽ ഐ​സ്ക്രീ​മും ക​രി​ക്കും

മും​ബൈ: ത​ട​വു​കാ​ർ​ക്കാ​യി പു​തി​യ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. ഇ​തു​പ്ര​കാ​രം പാ​നി പൂ​രി, ഐ​സ്ക്രീം തു​ട​ങ്ങി നി​ര​വ​ധി വി​ഭ​വ​ങ്ങ​ളാ​വും ജ​യി​ൽ ക്യാ​ന്‍റീ​നി​ൽ ഒ​രു​ങ്ങു​ക. മാ​ത്ര​മ​ല്ല. ടീ​ഷ​ർ​ട്ട്, ഹെ​യ​ർ ഡൈ ​തു​ട​ങ്ങി​യ​വ​യും ന​ൽ​കും.​ത​ട​വു​കാ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ​ക്ക​രു​തി​യാ​ണ് സ​ർ​ക്കാ​ർ പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വി​നോ​ദ​ത്തി​നാ​യി ഉ​ൾ​പ്പെ​ടെ 173 വ​സ്തു​ക്ക​ളാ​ണ് പു​തു​താ​യി ചേ​ർ​ത്ത​ത്. അ​ച്ചാ​ർ, ക​രി​ക്ക്, കാ​പ്പി​പ്പൊ​ടി, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, പാ​നി​പൂ​രി, ഐ​സ്ക്രീം, പ​ഴ​ങ്ങ​ൾ തു​ട​ങ്ങി​യ അ​തി​ൽ ചി​ല​ത് മാ​ത്രം. ഫേ​സ്‌​വാ​ഷു​ക​ൾ, ഹെ​യ​ർ ഡൈ​ക​ൾ, ബ​ർ​മു​ഡ, പു​ക​യി​ല​യു​ടെ ആ​സ​ക്‌​തി ഇ​ല്ലാ​താ​ക്കാ​ൻ മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ത​ട​വു​കാ​രു​ടെ മാ​ന​സി​ക​നി​ല ത​ക​ർ​ക്കു​ന്നു എ​ന്നും അ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ന​ട​പ​ടി​യെ​ന്നും എ​ഡി​ജി​പി അ​മി​താ​ഭ് ഗു​പ്‌​ത പ​റ​യു​ന്നു. മാ​ന​സി​കാ​രോ​ഗ്യം പ​രി​പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ന​ട​പ​ടി. ഭ​ക്ഷ​ണ​മു​ൾ​പ്പെ​ടെ വി​പു​ലീ​ക​രി​ക്കു​ന്ന​ത് അ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​താ​ണ്. ഈ ​മാ​സം ആ​ദ്യം ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ഇ​ത്ത​ര​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. മ​ത​ഗ്ര​ന്ഥ​ങ്ങ​ളു​ൾ​പ്പെ​ടെ വാ​യി​ക്കാ​ൻ ന​ൽ​കു​ക​യും സാ​ഹി​ത്യ വാ​സ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും…

Read More

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകൽ; കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടൻ; മൂന്ന് പേരും പ്രതികളാകും

കൊ​ല്ലം: ഓ​യൂ​രി​ൽ ആ​റ് വ​യ​സു​കാ​രി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി​ക​ളാ​യ പ​ദ്മ​കു​മാ​ർ, ഭാ​ര്യ അ​നി​ത കു​മാ​രി, മ​ക​ൾ ചാ​ത്ത​ന്നൂ​ർ മാ​മ്പ​ള്ളി​ക്കു​ന്നം ക​വി​താ​രാ​ജി​ൽ കെ.​ആ​ർ.​പ​ദ്മ​കു​മാ​ർ (52), ഭാ​ര്യ എം.​ആ​ർ.​അ​നി​ത​കു​മാ​രി (45), മ​ക​ൾ പി.​അ​നു​പ​മ (20) എ​ന്നി​വ​രു​ടെ അ​റ​സ്റ്റ് ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തും. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ന് ശേ​ഷം അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. അ​ടൂ​ർ കെ​എ​പി ക്യാ​മ്പി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം തു​ട​രു​ന്നു. പ​ത്ത് മ​ണി​ക്കു​റി​ല​ധി​കം പ്ര​തി​ക​ളെ അ​ടൂ​ർ കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​ൻ ക്യാം​പി​ല്‍ വ​ച്ചു ചോ​ദ്യം ചെ​യ്തു. എ​ഡി​ജി​പി​യും ഡി​ഐ​ജി​യും ക്യാം​പി​ൽ ത​ന്നെ തു​ട​രു​ക​യാ​ണ്. പ​ദ്മ​കു​മാ​റും ഭാ​ര്യ​യും കു​ട്ടി​യു​മാ​യി ചി​ന്ന​ക്ക​ട​യി​ലൂ​ടെ നീ​ല​ക്കാ​റി​ൽ എ​ത്തു​ക​യും ലി​ങ്ക് റോ​ഡി​ൽ ഭാ​ര്യ​യെ​യും കു​ട്ടി​യേ​യും ഇ​റ​ക്കി ഇ​യാ​ൾ ജ്യൂ​സ് ക​ട​യ്ക്ക​ടു​ത്ത് കാ​ത്തു​നി​ന്നു. ലി​ങ്ക് റോ​ഡി​ൽ നി​ന്ന് ഓ​ട്ടോ പി​ടി​ച്ച് അ​നി​താ കു​മാ​രി കു​ട്ടി​യെ ആ​ശ്രാ​മം മൈ​താ​ന​ത്തി​റ​ക്കി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ 3 മൂ​ന്ന് മ​ണി വ​രെ മൂ​ന്ന് പേ​രെ​യും…

Read More

ആറ് വയസുകാരിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പദ്‌മകുമാറിന്‍റെ ഭാര്യ; ശബ്ദം തിരിച്ചറിഞ്ഞു

കൊ​ല്ലം: ഓ​യൂ​രി​ൽ ആ​റ് വ​യ​സു​കാ​രി​യെ ത​ട്ടി​കൊ​ണ്ടു പോ​യ കേ​സി​ൽ പ്ര​തി​ക​ളെ വെ​ള്ളി​യാ​ഴ്ച ത​മി​ഴ്നാ​ട്ടി​ലെ തെ​ങ്കാ​ശി​യി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി പ​ദ്മ​കു​മാ​ർ ഭാ​ര്യ അ​നി​താ കു​മാ​രി, മ​ക​ൾ അ​നു​പ​മ എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ച്ച​ത് പദ്‌മകുമാറിന്‍റെ ഭാ​ര്യ അ​നി​ത​കു​മാ​രി. ഇ​വ​രു​ടെ ശ​ബ്ദം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ തി​രി​ച്ച​റി​ഞ്ഞു. ര​ണ്ടു ത​വ​ണ​യാ​യി ആ​ണ് ഇ​വ​ർ കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​ത്. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ ശേ​ഷം മാ​താ​വി​ന്‍റെ ഫോ​ണി​ലേ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു അ​നി​താ കു​മാ​രി ആ​ദ്യം ഫോ​ൺ ചെ​യ്ത​ത്. പി​ന്നീ​ട് അ​ത് പ​ത്ത് ല​ക്ഷ​ത്തി​ലേ​ക്ക് മാ​റി. ത​ന്‍റെ പേ​രി​ലു​ള്ള വ​സ്തു വി​റ്റാ​ൽ ത​നി​ക്ക് ആ​വ​ശ്യ​മു​ള്ള പ​ണം ല​ഭി​ക്കു​മെ​ങ്കി​ലും അ​ത് വി​ൽ​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തി​നാ​ൽ പ​ണം സ്വ​രൂ​കൂ​ട്ടാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​തി​നാ​ലാ​ണ് കു​ട്ടി​യെ ത​ട്ടി​കൊ​ണ്ട് പോ​യ​തെ​ന്ന് പ​ദ്മ​കു​മാ​ർ മൊ​ഴി ന​ൽ​കി. അ​തേ​സ​മ​യം കൂ​ടു​ത​ൽ പ്ര​തി​ക​ളെ…

Read More