പത്തനംതിട്ട: കോടതി സംരക്ഷണമുണ്ടെന്ന പേരില്‍ യാത്ര നടത്തിവന്ന റോബിന് ബസ്, തുടർച്ചയായ പിഴയടയ്ക്കലിനു പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. ഇന്നു പുലര്‍ച്ചെ പത്തനംതിട്ട എആര്‍ ക്യാമ്പിനു മുമ്പിൽനിന്നാണു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വന്‍ പോലീസ് സന്നാഹത്തോടെ ബസ് പിടിച്ചെടുത്തത്. തുടര്‍ന്ന് എആര്‍ ക്യാമ്പിലേക്ക് ബസ് മാറ്റി. ബസിലെ മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്കും മോട്ടോര്‍ വാഹനവകുപ്പ് കടക്കുമെന്നാണ് സൂചന. പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും ഉണ്ടായേക്കും. മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാരുമായി പോകാനുള്ള താത്കാലിക അനുമതിയാണ് കോടതി റോബിന് ബസുടമയ്ക്ക് നല്‍കിയിരുന്നതെന്നും ഇതു തുടർച്ചയായി ലംഘിക്കുന്നതിനാലാണു പിടിച്ചെടുത്തതെന്നുമാണു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. യാത്രക്കാരുടെ സുരക്ഷയെ അടക്കം ബാധിക്കുന്ന തരത്തില്‍ യാത്ര നടത്തിയെന്നു കണ്ടാണ് നടപടിയെടുത്തതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം ആറിന് കോയമ്പത്തൂരില്‍നിന്നു പുറപ്പെട്ട ബസ് ഇന്നു പുലര്‍ച്ചെ 1.30 ഓടെയാണു പത്തനംതിട്ടയിലെത്തിയത്. ജില്ലാ…
Read MoreCategory: Top News
350 രൂപയുടെ ബിരിയാണി മേടിക്കാൻ കൊല: മരണം ഉറപ്പാക്കാൻ കഴുത്തിൽ തുടർച്ചയായി കുത്തി; മൃതദേഹത്തിൽ കയറി നിന്ന് നൃത്തം; 16കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: ബിരിയാണി മേടിക്കാൻ പണത്തിനായി കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി 16കാരൻ. വടക്കുകിഴക്കൻ ഡൽഹിയിലെ ജന്ത മസ്ദൂർ കോളനിയിൽ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 18കാരനാണ് കൊല്ലപ്പെട്ടത്. യുവാവിനെ കുത്തി വീഴ്ത്തിയ ശേഷം ആക്രമി മൃതദേഹത്തിന് മുകളിൽ നിന്ന് നൃത്തം ചെയ്യുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പ്രതി 18കാരനെ കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കിയതിന് ശേഷം 60 പ്രാവശ്യം കുത്തുകയായിരുന്നു. പ്രതി മൃതദേഹം ഇടുങ്ങിയ ഇടവഴിയിലേക്ക് വലിച്ചിഴയ്ക്കുന്നത് സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. മരിച്ചെന്ന് ഉറപ്പുവരുത്താൻ ഇയാൾ കഴുത്തിൽ തുടർച്ചയായി കുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. എഴുന്നേറ്റ് നിന്ന് നിരവധി തവണ തലയിലും ചവിട്ടിയ പ്രതി, മൃതദേഹത്തിന് മുകളിൽ കയറി നൃത്തം ചെയ്യുകയായിരുന്നു. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. 350 രൂപ മോഷ്ടിക്കാനാണ് താൻ കൊല…
Read Moreമദ്യപിക്കാന്‍ അമ്മ പണം നല്‍കിയില്ല; ക്രൂരമായി മർദിച്ചശേഷം കൊലപ്പെടുത്താൻ ശ്രമം; നാടുവിട്ട മകനെ പിന്നാലെപോയി പൊക്കി പോലീസ്
മാവേലിക്കര: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയെ മര്‍ദിച്ച് അവശയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. വെട്ടിയാര്‍ വാക്കേലേത്ത് വീട്ടില്‍ രാജന് (48) ആണ് കുറത്തികാട് പോലീസിന്റെ പിടിയിലായത്. നവംബര്‍ 20നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഭവദിവസം വെട്ടിയാറുള്ള വീട്ടില്‍ വച്ച് അമ്മ ശാന്തയോട് മദ്യപിക്കുവാന്‍ പണം വേണമെന്ന് രാജന് ആവശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞപ്പോള്‍ പ്രകോപിതനായ രാജന് അമ്മയെ അടിക്കുകയും തൊഴിക്കുകയും ചെയ്തു. കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് അവശയാക്കിയ ശേഷം കടന്നു കളഞ്ഞു. രാജന് ഇതിന് മുന്‍പും മാതാപിതാക്കളെ ഉപദ്രവിച്ചിട്ടുണ്ടെന്നും തങ്ങള്‍ ഇടപെട്ടാണ് ഇയാളെ പിന്തിരിപ്പിച്ചിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു. അമ്മ ശാന്തയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവേ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പിന്നീട് ഇയാളെ ഇലവുംതിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. രാജനെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreപുള്ളിമാനെ വേട്ടയാടി വരുന്നവഴി മുന്നിൽ വനപാലകർ; ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് നായാട്ടു സംഘം; കിലോമീറ്ററുകൾക്കപ്പുറം ജീവനക്കാർ കണ്ട കാഴ്ചയിങ്ങനെ…
വയനാട്: വനപാലകരെ ആക്രമിച്ച് പുള്ളിമാന്റെ ഇറച്ചിയുമായി കടന്ന് നായാട്ടുസംഘം. വയനാട് പേരിയയിലാണ് സംഭവം.പുള്ളിമാന്റെ ഇറച്ചിയുമായി എത്തിയ വാഹനം വനപാലകർ തടഞ്ഞിരുന്നു. എന്നാൽ സംഘം വനപാലകരെ വാഹനം കൊണ്ട് ഇടിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു. ബൈക്കിൽ പിന്തുടർന്ന് വനപാലകർ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തിൽ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തുടർന്ന് നടത്തിയ തിരച്ചിലിൽ പേരിയ ചന്ദനത്തോട് ഭാഗത്ത് നിന്ന് പുള്ളിമാന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തി.വെടിവെച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മാനിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്. സംഭവത്തിൽ പോലീസും വനം വകുപ്പും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreലോ കോളജിലെ എസ്എഫ്ഐ – കെഎസ്യു സംഘർഷം; 15 പേർക്കെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട് ലോ കോളജിൽ നടന്ന എസ്എഫ്ഐ- കെഎസ്യു സംഘർഷത്തിൽ 15 പേർക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമം, കലാപത്തിന് ആഹ്വാനം, അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. എസ്എഫ്ഐ- കെഎസ്യു പ്രവർത്തകർ തമ്മിൽ ഇന്നലെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചേവായൂർ പോലീസ് സ്റ്റേഷനിൽ കെസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കോളജിൽ എസ്എഫ്ഐ- കെഎസ്യു സംഘർഷമുണ്ടായത്. എന്നാൽ കെഎസ്യു ജനറൽ ക്യാപ്റ്റനെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചെന്നാണ് കെഎസ്യു പരതാതിപ്പെട്ടത്. ഇതിനെ ചോദ്യം ചെയ്യാൻ പോയ പ്രവർത്തകരെയും മർദിച്ചതായി കെഎസ്യു ആരോപിച്ചു. സംഭവത്തിൽ മുൻ കോളജ് യൂണിയൻ ചെയർമാനും എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റുമായിട്ടുള്ള മുഹമ്മദ് ഷഫീക്കിന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ പരുക്കേറ്റ 9പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Read Moreനവകേരള സദസിന് ഫണ്ടനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന പറവൂർ നഗരസഭ; വി.ഡി. സതീശന് സ്വന്തം മണ്ഡലത്തിൽ സ്വന്തം പാർട്ടിയിൽനിന്ന് തിരിച്ചടി
പറവൂർ: നവകേരള സദസിനെതിരെ കടുത്ത വിമർശനങ്ങളുയർത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സ്വന്തം മണ്ഡലത്തിൽ സ്വന്തം പാർട്ടിയിൽനിന്ന് തിരിച്ചടി. കോൺഗ്രസ് നേതൃത്വത്തിലുള്ള പറവൂർ നഗരസഭ, നവകേരള സദസിന്റെ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപ അനുവദിച്ചതാണ് സതീശനെ വെട്ടിലാക്കിയത്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ നവകേരള സദസിന് പണം അനുവദിക്കേണ്ടെന്ന പാർട്ടി തീരുമാനത്തിനു വിരുദ്ധമാണു നഗരസഭയുടെ നടപടി. ഭരണസമിതിയുടെ തീരുമാനം അക്ഷരാർത്ഥത്തിൽ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. നവകേരള സദസുമായി സഹകരിക്കേണ്ടെന്ന യുഡിഎഫ് തീരുമാനം ഉള്ളതിനാലാണ് യുഡിഎഫ് നേതൃത്വത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ നിർദേശ പ്രകാരമുള്ള തുക നൽകേണ്ടെന്ന് തീരുമാനിച്ചത്. ജില്ലയിൽ യുഡിഎഫ് ഭരണത്തിലുള്ള അങ്കമാലി ഉൾപ്പെടെയുള്ള നഗരസഭകൾ നവകേരള സദസിനായി പണം അനുവദിച്ചിട്ടുണ്ട്. എന്നാലിതെല്ലാം കൗൺസിൽ തീരുമാനമല്ലാതെ സെക്രട്ടറിയുടെ അധികാരം ഉപയോഗിച്ചാണ് നൽകിയത്. എന്നാൽ പറവൂരിൽ 13ന് ചേർന്ന കൗൺസിൽ യോഗമാണ് ഐകകണ്ഠ്യേന തുക നൽകാൻ തീരുമാനമെടുത്തത്. ഇതാണ്…
Read Moreഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
ഭരണങ്ങാനം: ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഹെലൻ അലക്സിയുടെ മൃതദേഹം കണ്ടെത്തി. 25 കിലോമീറ്ററുകൾക്ക് അപ്പുറം മീനച്ചിലാറ്റിൽ ഏറ്റുമാനൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിന്റെ മകളാണ് ഹെലൻ. പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു മൃതദേഹം. പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽ നിന്നാണ് ഹെലന്റെ മൃതദേഹം കണ്ടെടുത്തത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വരുമ്പോഴാണ് പാലാ അയ്യമ്പാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് ഹെലൻ വീണത്. ഹെലനോടൊപ്പമുണ്ടായിരുന്ന നിവേദ്യ എന്ന കുട്ടിയെ രക്ഷപെടുത്തിയിരുന്നു. മഴയെ തുടർന്ന് അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. രാത്രി ഏറെ വൈകിയും ഹെലനെ കണ്ടെത്താനായി തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഫലം ഉണ്ടായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ മുതൽ മീനച്ചിലാറിന്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താൻ നേവിയുടെ സഹായം തേടാനിരിക്കുകയാണ് 25 കിലോമീറ്റർ മാറി കുട്ടിയുടെ…
Read Moreട്വന്റി 20 സമ്മാനവുമായി ക്രിസ്മസ്-ന്യൂ ഇയർ ബംപർ’; ഒന്നും രണ്ടും സമ്മാനം 20 കോടി; 400 രൂപയുടെ ടിക്കറ്റിൽ ഒളിഞ്ഞിരിക്കുന്ന മറ്റ് സമ്മാനങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: ട്വന്റി 20 ക്രിക്കറ്റിനേക്കാൾ ആവേശമുറപ്പാക്കിയാണ് ട്വന്റി 20 സമ്മാനഘടനയുള്ള 2023-24ലെ ക്രിസ്മസ് ന്യൂ ഇയർ ബംപറുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കളം പിടിക്കാനെത്തുന്നത്. മുൻ വർഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇക്കുറി ഒന്നാം സമ്മാനം 20 കോടി രൂപയാണ്. രണ്ടാം സമ്മാനവും 20 കോടി തന്നെ. പക്ഷേ അത് ഭാഗ്യാന്വേഷികളിലെ 20 പേർക്ക് ഒരു കോടി വീതമെന്ന പ്രത്യേകതയോടു കൂടിയതുമാണ്. ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റുമാർക്ക് രണ്ടു കോടി വീതം കമ്മീഷനും നൽകും. 30 പേർക്ക് 10 ലക്ഷം രൂപ വീതം നൽകുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി. ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേർക്ക് മൂന്നു ലക്ഷം രൂപ വീതം നൽകുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം ഓരോ സീരീസുകളിലും രണ്ട്…
Read Moreജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു
പത്തനംതിട്ട: ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചക്ക് 12.10നായിരുന്നു അന്ത്യം. കേരളഹെെക്കോടതിയിലെ ആദ്യ മുസ്ലീം വനിതാ ജഡ്ജി ആയിരുന്നു ഫാത്തിമാ ബീവി. 1927 ഏപ്രിൽ 30നാണ് ജനനം. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ,വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ തുടങ്ങിയ ചുമതലകൾ വഹിച്ചു.
Read Moreഞാൻ കണ്ട കുട്ടികൾ തണലത്താണ് നിന്നത്; കുട്ടികളെ ഇതിനായി സ്കൂളിൽ നിന്ന് ഇറക്കേണ്ട; പിണറായി വിജയൻ
കണ്ണൂർ: നവകേരള സദസിന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പോകുന്ന വാഹനം കടന്നു പോകുന്ന വഴിയിൽ പൊരി വെയിലത്ത് സ്കൂൾ കുട്ടികളെ നിർത്തിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളെ പുറത്തിറക്കി നിർത്തുന്നത് ഗുണകരമല്ല. എന്നാൽ ഞാൻ കണ്ട കുട്ടികൾ തണലത്താണ് നിന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ പ്രത്യേക സമയത്ത് ഇതിനായി സ്കൂളിൽ നിന്ന് ഇറക്കേണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചമ്പാട് എൽപി സ്കൂളിലെ കുട്ടികളെയാണ് നവകേരള സദസിന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പോകുന്ന വാഹനം കടന്നു പോകുന്ന വഴിയിൽ പൊരി വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചത്. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഇതിനെ എതിർത്ത് കെഎസ്യു രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ചമ്പാട് എൽപി സ്കൂള്‍ പ്രഥമാധ്യാപകനും ജീവനക്കാർക്കുമെതിരേ നടപടിയാവശ്യപ്പെട്ട് എംഎസ്എഫ് ബാലാവകാശ കമ്മിഷന് പരാതിനല്‍കി.
Read More