യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ്; ന​ട​ൻ ത​ല അ​ജി​ത്തി​ന്‍റെ ത​ല വെ​ച്ച് വ്യാ​ജ ഐ​ഡി കാ​ർ​ഡ്

പത്തനംതിട്ട: യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ പു​ക​യു​മ്പോ​ൾ വീ​ണ്ടു​മി​താ കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വ്. സം​ഘ​ട​നാ തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ് ന​ട​ൻ അ​ജി​ത് കു​മാ​റി​ന്‍റെ പേ​രി​ൽ വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​ണ്ടാ​ക്കി​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. താ​ര​ത്തി​ന്‍റെ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ഭി വി​ക്ര​ത്തി​ന്‍റെ ഫോ​ണി​ലാ​ണ് വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ ക​ണ്ട​ത്. പ​ണം ന​ൽ​കി​യാ​ണ് വ്യാ​ജ ഐ​ഡി കാ​ർ​ഡു​ക​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നി​ർ​മി​ച്ച​ത്. ആ​യി​ര​ത്തി​ലേ​റെ കാ​ര്‍​ഡു​ക​ള്‍ വ്യാ​ജ​മാ​യി ത​യാ​റാ​ക്കി​യെ​ന്നും മൊ​ഴി​യു​ണ്ട്. വ്യാ​ജ​കാ​ര്‍​ഡു​ക​ള്‍ നി​ര്‍​മി​ച്ച​ത് അ​ടൂ​രി​ലെ മു​ന്‍ പ്ര​സ് ജീ​വ​ന​ക്കാ​ര​നാ​യ വി​കാ​സ് കൃ​ഷ്ണ എ​ന്ന ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ കാ​ർ​ഡി​ലു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​ത് മ​റ്റ് പ്ര​തി​ക​ളാ​ണ് കാ​ർ​ഡ് നി​ർ​മി​ച്ചു കൊ​ടു​ക്കു​ക മാ​ത്ര​മാ​ണ് വി​കാ​സ് കൃ​ഷ്ണ ചെ​യ്ത​തെ​ന്നും മൊ​ഴി ല​ഭി​ച്ചു. വോ​ട്ടിംഗിന് ഈ ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​ര​ഞ്ഞെ​ടു​പ്പ്…

Read More

ന​വ​കേ​ര​ള സ​ദ​സി​നു അ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യി പൊ​രി​വെ​യി​ല​ത്ത് കു​ഞ്ഞു​ങ്ങ​ൾ; ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന് പ​രാ​തി​ന​ല്‍​കി എംഎ​സ്​എ​ഫ്

ന​വ​കേ​ര​ള സ​ദ​സി​ന് മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് മ​ന്ത്രി​മാ​രും പോ​കു​ന്ന വാ​ഹ​നം ക​ട​ന്നു പോ​കു​ന്ന വ​ഴി​യി​ൽ പൊ​രി വെ​യി​ല​ത്ത് സ്കൂ​ൾ കു​ട്ടി​ക​ളെ നി​ർ​ത്തി മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ചു. ച​മ്പാ​ട് എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ളെ​യാ​ണ് മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ക്കാ​നാ​യി നി​ർ​ത്തി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു വ​ന്നി​രു​ന്നു. ഇ​തി​നെ എ​തി​ർ​ത്ത് കെ​എ​സ്‌​യു രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ സം​ഭ​വ​ത്തി​ൽ ച​മ്പാ​ട് എ​ൽ​പി സ്കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പ​ക​നും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രേ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് എം​എ​സ്എ​ഫ് ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന് പ​രാ​തി​ന​ല്‍​കി. പി​ഞ്ചു​കു​ട്ടി​ക​ളെ പൊ​രി​വെ​യി​ല​ത്ത് റോ​ഡി​ൽ​നി​ർ​ത്തി മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ക്കു​ന്ന​തി​ലൂ​ടെ എ​ന്തു സ​ന്ദേ​ശ​മാ​ണ് മു​ഖ്യ​മ​ന്ത്രി ന​ൽ​കു​ന്ന​തെ​ന്ന് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​മു​ഹ​മ്മ​ദ്‌ ഷ​മ്മാ​സ് ചോ​ദി​ച്ചു. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യേ​യും മ​റ്റ് മ​ന്ത്രി​മാ​രേ​യും കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ് കു​ട്ടി​ക​ൾ​ക്ക് ഉ​ണ്ടാ​ക്കി​കൊ​ടു​ത്ത​ത്. വെ​യി​ല​ത്ത​ല്ല കു​ട്ടി​ക​ളെ സ്കൂ​ളി​നു മു​ന്നി​ലു​ള്ള മ​ര​ത്ത​ണ​ലി​ലാ​ണ് നി​ർ​ത്തി​യ​ത്. കു​ട്ടി​ക​ളെ റോ​ഡ​രി​കി​ലേ​ക്ക് ഇ​റ​ക്കി​നി​ര്‍​ത്താ​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്  രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ച​മ്പാ​ട് എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ജ​യ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.  

Read More

ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ല്; ത​മ്മി​ൽ ത​ല്ലി അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ല്. സ​മ്മാ​ന​ദാ​ന വി​ത​ര‍​ണം ന​ട​ത്തു​മ്പോ​ൾ സ​ദ​സി​നി​ട​യി​ൽ പ​ട​ക്കം​പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യ​ണ് സം​ഭ​വം. ഡി ​എ​ച്ച് എ​സ് സ്കൂ​ളി​ലാ​യി​രു​ന്നു ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്. പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം വൈ​കി​ട്ടാ​യി​രു​ന്നു സ​മ്മാ​ന വി​ത​ര​ണം. ഇ​തി​നി​ട​യി​ൽ സ​ദ​സി​നി​ട​യി​ൽ പെ​ട്ട​ന്ന് പ​ട​ക്കം പൊ​ട്ടു​ക​യാ​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് ത​ർ​ക്ക​ത്തി​നി​ട​യാ​യ​ത്. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ല് ന​ട​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ലാ​ത്തി വീ​ശി. തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷം കു​റ​ഞ്ഞ​ത്. പ​ട​ക്കം പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യു​ന്ന ചി​ല​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എന്നാൽ ആ​രാ​ണ് പ​ട​ക്കം പൊ​ട്ടി​ച്ച​തി​ന് പി​ന്നി​ലെ​ന്ന് കൃ​ത്യ​മാ​യ ധാ​ര​ണ ഇ​തു​വ​രെ വ​ന്നി​ല്ല. 

Read More

ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വും പെ​ർ​മി​റ്റ് വ്യ​വ​സ്ഥ​ക​ളും ലം​ഘി​ച്ചു; റോ​ബി​ൻ ബ​സി​ന് വീ​ണ്ടും പി​ഴ

പത്തനംതിട്ട: പെ​ർ​മി​റ്റ് ലം​ഘി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് എംവിഡി യും ​പോ​ലീ​സും റോ​ബി​ൻ ബ​സ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ത്ത​നം​തി​ട്ട മൈ​ല​പ്ര​യി​ൽ വെ​ച്ചാ​ണ് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് മ​ട​ങ്ങി വ​ന്ന ബ​സ് ത​ട​ഞ്ഞ​ത്. വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് ടി​ക്ക​റ്റെ​ടു​ത്തും മു​ൻ​കൂ​ർ ക​രാ​റി​ല്ലാ​തെ​യും യാ​ത്ര ചെ​യ്ത​വ​രാ​ണ് . ഇ​ങ്ങ​നെ ചെ​യ്ത​ത് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്‍റെ​യും പെ​ർ​മി​റ്റ് വ്യ​വ​സ്ഥ​ക​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്ന് എം​വി​ഡി ചൂ​ണ്ടി​ക്കാ​ട്ടു​ക​യും ചെ​യ്തു. മു​ൻ പി​ഴ​യാ​യി 7500 രൂ​പ​യും ഇ​ന്ന​ത്തെ പി​ഴ​യാ​യി 7500 രൂ​പ​യും അ​ട​ക്കം 15000 രൂ​പ​യാ​ണ് പി​ഴ. പു​ല​ർ​ച്ചെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം യാ​ത്ര​ക്കാ​രെ സ്റ്റാ​ൻ​ഡി​നു സ​മീ​പം ഇ​റ​ക്കി​വി​ട്ട​തി​ന് ശേ​ഷം പി​ഴ​യ​ട​യ്ക്കാ​ൻ ത​യാ​റാ​യ​തി​നെ തു​ട​ർ​ന്ന് പി​ഴ ഇ​ടാ​ക്കി​യ​തി​ന് ശേ​ഷം വി​ട്ട​യ​ച്ചു. എ​ന്നാ​ൽ സ്വ​കാ​ര്യ ബ​സ്സു​ട​മ​ക​ളു​ടെ സം​ഘ​ട​ന ക​ഴി​ഞ്ഞ ദി​വ​സം റോ​ബി​ൻ ബ​സി​നെ​തി​രെ രം​ഗ​ത്തെ​ത്തി. ഓ​ൾ ഇ​ന്ത്യ പെ​ർ​മി​റ്റു​ള്ള ബ​സു​ക​ൾ തോ​ന്നി​യ​ത് പോ​ലെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞ​ത്.    …

Read More

കുട്ടികളിൽ ല​ഹ​രി ഉ​പ​യോ​ഗം മാ​ന​സി​ക​നി​ല തെ​റ്റി​ക്കു​ന്നു; വി​വേ​കോ​ദ​യം വെ​ടി​വയ്പ് മു​ന്ന​റി​യി​പ്പ് മാ​ത്രം; സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും

തൃ​ശൂ​ർ: കു​ട്ടി​ക​ളി​ൽ പ​ട​രു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം അ​വ​രു​ടെ മാ​ന​സി​ക​നി​ല തെ​റ്റി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​ന്‍റെ​യും അ​വ​ർ അ​ക്ര​മ​ങ്ങ​ളു​ടെ വ​ഴി​ക​ളി​ലേ​ക്ക് തി​രി​യു​ന്ന​തി​ന്‍റെ​യും ഞെ​ട്ടി​പ്പി​ക്കു​ന്ന ഉ​ദാ​ഹ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വി​വേ​കോ​ദ​യം സ്കൂ​ൾ വെ​ടി​വയ്പ്. ആ​ളു​ക​ളെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന ആ​യു​ധ​മാ​യി​രു​ന്നി​ല്ല ജ​ഗ​ൻ എ​ന്ന പൂ​ർ​വി​ദ്യാ​ർ​ഥി​യു​ടെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും ഇ​യാ​ൾ മാ​ന​സി​ക​രോ​ഗ​ത്തി​ന് ചി​കി​ത്സ തേ​ടു​ന്ന​യാ​ളാ​ണെ​ന്നു​മൊ​ക്കെ പോ​ലീ​സ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും കു​ട്ടി​ക​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം വ​ലി​യ ആ​പ​ത്താ​ണെ​ന്നും സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പാ​ണ് ന​ൽ​കു​ന്ന​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ക​ഞ്ചാ​വി​നും മ​യ​ക്കു​മ​രു​ന്നി​നും സി​ന്ത​റ്റി​ക് ഡ്ര​ഗു​ക​ൾ​ക്കും അ​ടി​മ​ക​ളാ​കു​ന്ന​തും അ​തു കി​ട്ടാ​തെ വ​രു​ന്പോ​ൾ അ​ക്ര​മാ​സ​ക്ത​രാ​കു​ന്ന​തും പ​ണ​ത്തി​നാ​യി ഏ​ത് ആ​ക്ര​മ​ണ​ത്തി​നും മു​തി​രു​ന്ന​തും പു​തു​മ​യി​ല്ലാ​ത്ത സം​ഭ​വ​ങ്ങ​ളാ​ണ്. ഇ​തെ​ല്ലാം ഉ​പ​യോ​ഗി​ച്ച് സ​മ​നി​ല തെ​റ്റു​ന്പോ​ൾ പ​ഴ​യ ക​ണ​ക്കു​ക​ളും വൈ​രാ​ഗ്യ​ങ്ങ​ളും തീ​ർ​ക്കാ​നാ​യി ആ​യു​ധ​മെ​ടു​ത്ത് ഇ​റ​ങ്ങു​ന്ന ക്വ​ട്ടേ​ഷ​ൻ ഗു​ണ്ടാ​സം​ഘ​ങ്ങ​ളും പു​തു​മ ന​ഷ്ട​പ്പെ​ട്ട കാ​ഴ്ച​ക​ളാ​ണ്. എ​ന്നാ​ൽ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മാ​യി മ​നോ​നി​ല തെ​റ്റി​യ​വ​ർ വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ തു​നി​യു​ന്നു​വെ​ന്ന​ത്…

Read More

അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ബ​ന്ധ​പ്പെ​ട്ടാ​ൽ ഒ​രു യൂ​ത്ത് കോ​ൺഗ്രസ് പ്ര​വ​ർ​ത്ത​ക​നും നെ​ഞ്ച് വേ​ദ​ന വ​രി​ല്ല; രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: യൂ​ത്ത് കോ​ൺ‌​ഗ്ര​സ് തെ​ര‍​ഞ്ഞെ​ടു​പ്പു​മാ​യി സം​ബ​ന്ധി​ച്ച് വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കേ​സി​ൽ നാ​ല് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ടൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ നാ​ലു പേ​രും. അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ടൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ പു​തി​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​നു​യാ​യി​ക​ളെ​ന്നു റി​പ്പോ​ർ​ട്ട്. സ​മീ​പ​വാ​സി​ക​ളാ​യ ചി​ല യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഒ​ളി​വി​ല്‍ പോ​കു​ക​യും ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ​എ​സ്‌​യു നേ​താ​ക്ക​ളാ​യ ഏ​ഴം​കു​ളം അ​റു​കാ​ലി​ക്ക​ല്‍ പ​ടി​ഞ്ഞാ​റ് അ​ഭ​യം​വീ​ട്ടി​ല്‍ അ​ഭി​വി​ക്ര​മ​ന്‍, ഏ​ഴം​കു​ളം തൊ​ടു​വ​ക്കാ​ട് പു​ളി​ക്കു​ന്ന് കു​ഴി​യി​ല്‍ ബി​നി​ല്‍ ബി​നു, ഫെ​നി, വി​കാ​സ് കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യ​ത്. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടി​സ് അ​യ​ക്കും. അ​ന്വേ​ഷ​ണ​ത്തി​നോ​ട് യാ​തൊ​രു ത​ര​ത്തി​ലും പ്ര​തി​രോ​ധി​ക്കി​ല്ലെ​ന്നും പ​ക്ഷേ അ​തി​നു പു​റ​കി​ലു​ള്ള രാ​ഷ്ട്രീ​യ​ത്തി​നോ​ട് എ​തി​ർ​ത്തു നി​ൽ​ക്കു​മെ​ന്നും രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു. പാ​ർ​ട്ടി​യി​ൽ ത​നി​ക്ക് പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ട്. ഒ​രു​പാ​ടു നേ​താ​ക്ക​ളു​ടെ…

Read More

കോ​ടി​മ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ത​ല്ലി​ത്ത​ക​ർ​ത്ത യുവതി അറസ്റ്റിൽ; കാ​റി​ൽ ഒ​രു പു​രു​ഷ​ൻ ഉ​ണ്ടാ​യി​രു​ന്ന​താ​യി യാ​ത്ര​ക്കാ​ർ; പോ​ലീ​സ് ​കേസെടുത്തതാകട്ടെ ഒ​രാ​ളെ ഒ​ഴി​വാ​ക്കി​യും….

കോ​ട്ട​യം: കെഎസ്ആർടിസി ത​ട്ടി കാ​റി​ന്‍റെ സൈ​ഡ് മി​റ​ർ ത​ക​ർ​ന്നു. കാ​റി​ൽ സ​ഞ്ച​രി​ച്ച അ​മ്മ​യും മ​ക​ളും ബ​സ് ത​ട​ഞ്ഞ് ഹെ​ഡ് ലൈ​റ്റ് ത​ല്ലി​ത്ത​ക​ർ​ത്തു. കോ​ടി​മ​ത നാ​ലു​വ​രി പാ​ത​യി​ൽ ഇ​ന്ന​ലെയാണ് സി​നി​മ​യെ വെ​ല്ലു​ന്ന ആ​ക്‌​ഷ​ൻ രം​ഗം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ പൊ​ൻ​കു​ന്നം സ്വ​ദേ​ശി സു​ലു​വി​നെ (26) ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സു​ലു​വും അ​മ്മ​യു​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഒ​രാ​ളെ ഒ​ഴി​വാ​ക്കി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ബ​സി​നെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ കാ​റി​ന്‍റെ സൈ​ഡ് മി​റ​ർ ബ​സി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. സൈ​ഡ് മി​റ​ർ പൊ​ട്ടി​യ​തോ​ടെ പ്ര​കോ​പി​ത​രാ​യ സ്ത്രീ​ക​ൾ ബ​സി​ന് കു​റു​കെ കാ​ർ ഇ​ട്ട് ത​ട​ഞ്ഞു. പി​ന്നീ​ട് കാ​റി​ല്‍​നി​ന്ന് ഇ​റ​ങ്ങി ജാ​ക്കി ലി​വ​ര്‍ ഉ​പ​യോ​ഗി​ച്ച് ബ​സി​ന്‍റെ ഹെ​ഡ് ലൈ​റ്റ് അ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പം ഒ​രു പു​രു​ഷ​നും കാ​റി​ലു​ണ്ടാ​യി​രു​ന്ന​താ​യി ബ​സി​ലെ യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. ഇ​യാ​ൾ ബ​സി​ന്‍റെ പി​ന്നി​ലെ ന​ന്പ​ർ പ്ലെ​യ്റ്റ് ത​ക​ർ​ത്തു. പൊ​ന്‍​കു​ന്നം സ്വ​ദേ​ശി ഇ​സ്മ​യി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ര്‍.ബ​സ് കോ​ടി​മ​ത​യി​ല്‍…

Read More

റോബിൻ ബസ് രാവിലെ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു; പഴക്കുലയും നോട്ട് മാലയും നൽകി യാത്രക്കാരുടെ വരവേൽപ്പ്

റോ​ബി​ന്‍ ബ​സ് പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് സ​ർ​വീ​സ് തു​ട​ങ്ങി. ഇ​ന്ന് രാ​വി​ലെ 7 മ​ണി​ക്ക് ബ​സ് പു​റ​പ്പെ​ട്ടു. ത​മി​ഴ്‌​നാ​ട് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത റോ​ബി​ന്‍ ബ​സ് ഇ​ന്ന​ലെ​യാ​ണ് വി​ട്ടു​ന​ല്‍​കി​യ​ത്. റോ​ബി​ൻ ബ​സി​ന് ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് നാ​ട്ടു​കാ​ർ ന​ൽ​കി​യ​ത്. പൂ​ക്കു​ല​യും പ​ഴ​ക്കു​ല​യും നോ​ട്ടു​മാ​ല​യും ന​ല്‍​കി റോ​ബി​ന്‍ ബ​സി​നെ പ​ത്ത​നം​തി​ട്ട​ക്കാ​ർ വ​ര​വേ​റ്റു. അ​തേ​സ​മ​യം കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന് കേ​ര​ള​വും ത​മി​ഴ്നാ​ടും ഇ​ന്ന​ലെ സു​പ്രിം​കോ​ട​തി​യെ അ​റി​യി​ച്ചു. അ​ഞ്ച് മ​ണി​ക്ക് സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന ബ​സ് സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം വ​ർ​ക്ക് ഷോ​പ്പി​ൽ പ​ണി​ക്ക് ക​യ​റ്റേ​ണ്ടി വ​ന്നു. അ​തേ തു​ട​ർ​ന്ന് ഏ​ഴ് മ​ണി​ക്കാ​ണ് പു​റ​പ്പെ​ട്ട​ത്. ഇ​ന്നും വ​രും ദി​വ​സ​ങ്ങ​ളും ബു​ക്കി​ങ് ഫു​ൾ ആ​ണെ​ന്നും ബ​സ് ഡ്രൈ​വ​ർ ഗി​രീ​ഷ് പ​റ​ഞ്ഞു. ഇ​ന്ന​ലെ​യാ​ണ് ബ​സ് വി​ട്ട് ന​ൽ​കി​യ​ത്. പെ​ർ​മി​റ്റ് ലം​ഘ​ന​ത്തി​ന് പി​ഴ അ​ട​ച്ച ശേ​ഷ​മാ​ണ് ത​മി​ഴ്‌​നാ​ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ബ​സ് വി​ട്ടു…

Read More

മൂ​ന്നി​നം മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ; ഒ​രു ഗ്രാ​മി​ന്  ഈ​ടാ​ക്കി​യി​രു​ന്ന​ത് 4000  രൂ​പ; ചേ​ർ​ത്ത​ല​ക്കാ​ര​ൻ അ​തു​ൽ​രാ​ജി​നെ കൂ​ടു​ക്കി​യ​ത് ഒ​റ്റ്…

ആ​ല​പ്പു​ഴ: മ​ണ്ണ​ഞ്ചേ​രി​യി​ൽ എം​ഡി​എം​എ, ക​ഞ്ചാ​വ്, നൈ​ട്രോ​സ​ൽ​ഫാം ഗു​ളി​ക എ​ന്നി​വ​യു​ടെ മാ​ര​ക ശേ​ഖ​രം പി​ടി​കു​ടി. ചേ​ർ​ത്ത​ല കു​തി​ര​ക്കാ​ട്ട് വെ​ളി കാ​വു​ങ്ക​ൽ അ​തു​ൽ​രാ​ജ് (26) എ​ന്ന​യാ​ളെ​യാ​ണ് പി​ടി​കു​ടി​യ​ത്. ജി​ല്ലാ പോ​ലീ​സി​നു കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെത്തുട​ർ​ന്ന് ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ​ സ്ക്വാ​ഡും മ​ണ്ണ​ഞ്ചേ​രി പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 50 ഗ്രാം ​എം​ഡി​എം​എ​യും 200 ഗ്രാം ​ക​ഞ്ചാ​വും 25 നൈ​ട്രോ​സെ​ൽ​ഫാം ഗു​ളി​ക​യു​മാ​യി അ​തു​ൽ രാ​ജി​നെ വ​ള​വ​നാ​ട് കോ​ൾ​ഗേ​റ്റ്- കാ​വു​ങ്ക​ൽ റോ​ഡി​ൽനി​ന്നു പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കുമ​രു​ന്നി​ന് മൂന്നു ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ൽ വി​പ​ണി​യി​ൽ വി​ല​വ​രും. ബം​ഗളൂരുവിൽനി​ന്നു നി​സാ​ര വി​ല​യ്ക്കു വാ​ങ്ങി ഇ​വി​ടെ​യു​ള്ള ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഒരു ഗ്രാ​മി​ന് 4000 രു​പ​യ്ക്കാ​ണ് വി​റ്റി​രു​ന്ന​ത്. മാ​സ​ത്തി​ൽ ര​ണ്ടും മു​ന്നും പ്രാ​വ​ശ്യം ബം​ഗളൂരുവി​ൽ​പോ​യി മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി ഇ​വി​ടെ വി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ആ​ദ്യ​മാ​യാ​ണ് പോ​ലി​സ് പി​ടി​യി​ലാ​കു​ന്ന​തെ​ന്നും ഇ​യാ​ൾ വെ​റും ഇ​ട​നി​ല​ക്കാ​ര​നാണെ​ന്നും മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കി​യ​വ​രെ​ക്കു​റി​ച്ചും മ​റ്റും വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും…

Read More

കെ.സുധാകരൻ ഔദ്യോഗികമായി ക്ഷണിച്ചു; കോൺഗ്രസ് പലസ്തീൻ റാലിയിൽ തീർച്ചയായും പങ്കെടുക്കും;ശശി തരൂർ

കോഴിക്കോട്: കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന പ​ല​സ്തീ​ൻ റാ​ലി​യി​ൽ ശ​ശി ത​രൂ​ർ പ​ങ്കെ​ടു​ക്കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ ​സു​ധാ​ക​ര​ൻ ഔ​ദ്യോ​ഗി​ക​മാ​യി ശ​ശി ത​രൂ​രി​നെ ക്ഷ​ണി​ച്ചു. നി​ർ​ബ​ന്ധ​മാ​യും പ​ല​സ്തീ​ൻ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി. എ​ന്നാ​ൽ ശ​ശി ത​രൂ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഡി​സി​സി പു​റ​ത്ത് വി​ട്ട വാ​ർ​ത്ത കു​റി​പ്പി​ൽ ശ​ശി ത​രൂ​രി​ന്‍റെ പേ​ര് ഉ​ണ്ടാ​യി​രു​ന്നി​ല്ല. പാ​ല​സ്തീ​ൻ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ർ​ട്ടി ക്ഷ​ണി​ച്ചാ​ൽ വ​രും എ​ന്നാ​യി​രു​ന്നു ശ​ശി ത​രൂ​ർ നേ​ര​ത്തെ പ​റ​ഞ്ഞ​ത്. ഇ​പ്പോ​ൾ ഔ​ദ്യോ​ഗി​ക​മാ​യ ക്ഷ​ണ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. തീ​ർ​ച്ച​യാ​യും പ​ങ്കെ​ടു​ക്കു​മെ​ന്ന് ശ​ശി ത​രൂ​ർ പ​റ​ഞ്ഞു. നാ​ളെ വൈ​കീ​ട്ട് 3.30 ന് ​കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്താ​ണ് പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി ന​ട​ക്കു​ന്ന​ത്. മു​സ്ലീം ലീ​ഗ് കോ​ഴി​ക്കോ​ട്ട് ന​ട​ത്തി​യ റാ​ലി​യി​ൽ ശ​ശി ത​രൂ​രി​ന്‍റെ ഹ​മാ​സ് വി​രു​ദ്ധ പ​രാ​മ‍​ർ​ശം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തെ തു​ട​ർ​ന്ന് ലീ​ഗി​നേ​റ്റ പ്ര​ഹ​ര​ത്തി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​നും പ്ര​തി​പ​ക്ഷ​നേ​താ​വും പാ​ണ​ക്കാ​ട്ടെ​ത്തി ര​മ്യ​ത​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ്…

Read More