കൊച്ചി: യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുമായി സഭാ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കുര്യോക്കോസ് മാർ തെയോഫിലോസ്, യാക്കോബായ മെത്രാപൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവരും ബാവക്കൊപ്പം ഉണ്ടായിരുന്നു എറണാകുളം പുത്തൻകുരിശ് പാത്രിക സെന്ററിൽ എത്തിയാണ് സുരേഷ് ഗോപി ബാവയെ സന്ദർശിച്ചത്. സഭ തർക്കത്തിൽ കൂടുതൽ പ്രതികരണമില്ലെന്നും തോമസ് പ്രഥമൻ ബാവയുമായുള്ള ദീർഘനാളത്തെ സൗഹൃദം പുതുക്കാനാണ് വന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. യാക്കോബായ, ഓർത്തഡോക്സ് സഭാതർക്കത്തിൽ സമവായ നീക്കങ്ങൾ തുടരുന്നുവെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Read MoreCategory: Top News
വനിതാ പാർട്ണർക്ക് ഹോട്ടൽ ജീവനക്കാരനുമായി സൗഹൃദം; ഹോട്ടൽ ഉടമയെ കൊല്ലാൻ യുവതിയും ഭർത്താവും സുഹൃത്തിനെ പ്രേരിപ്പിച്ചു; കറുകച്ചാലിലെ കൊലയ്ക്ക് പിന്നിലെ കഥകൾ ഇങ്ങനെ…
കറുകച്ചാല്‍: ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടുപേര്‍ റിമാന്‍ഡില്‍. കറുകച്ചാലില്‍ ചട്ടിയും തവിയും എന്ന ഹോട്ടല്‍ നടത്തിയിരുന്ന രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ എറവുങ്കര നയനത്തില്‍ രഞ്ജിത്ത് കുമാര്‍ (റെജി, 43), ഇയാളുടെ ഭാര്യ സോണിയ തോമസ് (38) എന്നിവരെയാണു തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ 15ന് കറുകച്ചാലില്‍ പ്രവര്‍ത്തിച്ചിരുന്ന ചട്ടിയും തവിയും ഹോട്ടലില്‍ രഞ്ജിത്തിനെ ജീവനക്കാരനായ ജോസ് കെ. തോമസ് കത്തികൊണ്ട് ആക്രമിക്കുകയും തുടര്‍ന്ന് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ രഞ്ജിത്ത് മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ ഹോട്ടല്‍ ജീവനക്കാരനായ ജോസ് കെ. തോമസിനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തിലാണ് രഞ്ജിത് കുമാറിനെയും ഭാര്യ സോണിയ തോമസിനെയും പ്രേരണാ കുറ്റത്തിനു പോലീസ് അറസ്റ്റ് ചെയ്തത്. സോണിയ മരണപ്പെട്ട രഞ്ജിത്തുമായി ചേര്‍ന്നു ഹോട്ടല്‍ നടത്തിവരികയായിരുന്നു. ഇതിനിടയില്‍ സോണിയ ഹോട്ടല്‍ ജീവനക്കാരനായ ജോസ്…
Read Moreസംസ്ഥാനത്ത് ഷവര്‍മ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന; 148 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു; വീണാ ജോര്‍ജ്
തിരുവനന്തപുരം: ഷവർമ വിൽക്കുന്ന കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. ഷവര്‍മ മാനദണ്ഡങ്ങള്‍ കടയുടമകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനാണ് മിന്നൽ പരിശോധന നടത്തിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാന വ്യാപകമായി 88 സ്ക്വാഡുകള്‍ 1287 ഷവര്‍മ വില്പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി അറിയിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്ത 48 സ്ഥാപനങ്ങളിലെ ഷവര്‍മ വില്പന നിര്‍ത്തിവെക്കുന്നതിനു നിർദേശം കൊടുത്തെന്നും മന്ത്രി കൂട്ടിച്ചേർത്തു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്കി. മയോണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങൾക്കെരെയും നടപടിയെടുത്തു. ഷവർമ വിൽപന നടത്തുന്നവർ കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഭക്ഷണം പാചകം ചെയ്യുന്നവർ വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നേടുകയും വേണമെന്നും മന്ത്രി പറഞ്ഞു. നിയമ ലഘനം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read Moreമുംബൈ വിമാനത്താവളത്തിന് ബോംബ് ഭീഷണി; തിരുവനന്തപുരം സ്വദേശി മുംബൈ പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ബോംബ് വച്ചു തകർക്കുമെന്ന് ഇ മെയിലിലൂടെ ഭീഷണി സന്ദേശം അയച്ച കിളിമാനൂർ സ്വദേശിയായ യുവാവിനെ മുംബൈ പോലീസും മുംബൈ എടിഎസും ചേർന്ന് തിരുവനന്തപുരത്തെത്തി അറസ്റ്റ് ചെയ്തു. കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിൻ ഷാനെ (23) യാണ് അറസ്റ്റ് ചെയ്തത്. ഇയാളെ മുംബൈ പോലീസ് ട്രാൻസിസ്റ്റ് വാറന്‍ഡ് വാങ്ങിയ ശേഷം മുംബൈ യിലേക്ക് കൊണ്ട് പോകും. മുംബൈയിലെ സഹർ പോലീസ് സ്റ്റേഷനിലെ പോലീസ് കിളിമാനൂരിൽ ക്യാമ്പ് ചെയ്യുകയാണ്. അദാനി പോർട്ട് അധികൃതരോട് ഇ മെയിലി ലൂടെ ഒരു ദശലക്ഷം യുഎസ് ഡോളർ നൽകണമെന്നും അല്ലെങ്കിൽ വിമാനത്താവളത്തിന്റെ ടെർമിനൽ-2 തകർക്കും എന്നുമായിരുന്നു ഇമെയിൽ ഭീഷണി. അദാനി തുറമുഖം അധികൃതർ മുംബൈ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ഇ മെയിലിന്റെ ഐ പി അഡ്രസ് കേന്ദ്രികരിച്ചു നടത്തിയ അനേഷണമാണ് ഇയാളിലേക്ക് എത്തിയത്. അമ്മയുടെ പേരിലുള്ള ബ്രോഡ്…
Read More‘തലശേരി മസാജിംഗ്’; പൂട്ടിയ കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയത് യോഗ്യതയില്ലാത്ത ആറ് യുവതികളെ
തലശേരി: നഗരമധ്യത്തിലെ തിരുമ്മൽ ചികിത്സാ കേന്ദ്രത്തിൽ പോലീസ് പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് അയൽസംസ്ഥാനക്കാരായ ആറ് യുവതികളെ. ഇവർക്കാർക്കും തിരിച്ചറിയൽ രേഖകളോ തിരുമ്മൽ നടത്തുന്നതിനുള്ള യോഗ്യതകളോ ഇല്ലെന്ന് പോലീസ് പറഞ്ഞു. പരിശോധന നടത്തുമ്പോൾ തിരുമ്മലിനു തയാറെടുത്ത് അർധനഗ്നനായി കിടക്കുകയായിരുന്ന ധർമടം സ്വദേശിയായ യുവാവ് പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. അനധികൃതമായാണ് തിരുമ്മൽ കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എൻസിസി റോഡിലെ ലോട്ടസ് സ്പാ അടച്ചുപൂട്ടി. നേരത്തേ പീഡന പരാതിയെ തുടർന്ന് ഈ സ്ഥാപനം അടച്ചുപൂട്ടിയിരുന്നു. പിന്നീട് വീണ്ടും തുറക്കുകയായിരുന്നു. സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. ജൂലൈ മാസത്തിൽ ഈ സ്ഥാപനത്തിലെ ജീവനക്കാരി പീഡനശ്രമത്തിനു വിധേയമാകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സ്ഥാപനത്തിന്റെ മാനേജർ ഉൾപ്പെടെ അറസ്റ്റിലായ സംഭവത്തെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സ്ഥാപനം അനാശാസ്യ കേന്ദ്രമാണെന്ന് കണ്ടെത്തുകയും ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിൽ പോലീസ് ജുഡീഷൽ ഫസ്റ്റ് ക്ലാസ്…
Read Moreമരണമില്ലാതെ സെൽവിൻ; മസ്തിഷ്ക മരണം സംഭവിച്ച സെൽവിന്റെ അവയവങ്ങൾ ദാനം ചെയ്തു; വീഡിയോ പങ്കുവെച്ച് മന്ത്രി വീണാ ജോർജ്; ജനങ്ങൾക്ക് വേണ്ടിയൊരു സർക്കാരെന്ന് ആളുകൾ
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റർ കൊച്ചിയിലെത്തി. ആറു പേർക്കാണ് സെൽവിനിലൂടെ പുതുജീവൻ എത്തുന്നത്. കന്യാകുമാരി വിളവിൻകോട് സ്വദേശിയാണ് സെൽവിൻ. സെൽവിന്റെ കണ്ണുകൾ തിരുവനന്തപുരം കണ്ണ് ആശുപത്രിയിലെ രണ്ടു രോഗികൾക്ക് നൽകും. ഒരു വൃക്ക കിംസ് ആശുപത്രിയിലുള്ള രോഗിക്കും ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലെ രോഗികൾക്കുമാണ് നൽകുന്നത്. ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16-കാരൻ ഹരി നാരായണനുവേണ്ടിയാണ് സെൽവിൻ ശേഖറിന്റെ ഹൃദയമെത്തിച്ചത്. സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ച വീഡിയോ ആരോഗ്യ മന്ത്രി വീണാ ജോർജ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചു. മസ്തിഷ്ക മരണം സംഭവിച്ച സ്റ്റാഫ് നഴ്സ് കൂടിയായിരുന്ന സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ചു. ഹൃദയം ലിസി ഹോസ്പിറ്റലിലെ 16 വയസുള്ള രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍…
Read Moreകോവിഡ് ഭീതിയിൽ കേരളം; സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്
തിരുവനന്തപുരം: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരിക്ക് ശമനം വന്നെന്ന് വിചാരിച്ചിരുന്ന കാലത്തിനോട് വിട പറയേണ്ടി വരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധനവെന്ന് റിപ്പോർട്ടുകൾ. കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടെന്നാണ് റിപ്പോർട്ട്. വാക്സിന് എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം മൂർശ്ചിക്കുന്നുല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. പ്രായമായവരിലും മറ്റ് അസുഖങ്ങള്‍ പിടിപെട്ടവരിലുമാണ് കോവിഡ് രോഗബാധ കൂടുതലായും കാണപ്പെടുന്നത്. പനി ആയി എത്തുന്നവരിൽ മിക്കവരും കോവിഡ് പരിശോധന നടത്തുന്നില്ല. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വരുമ്പോഴോ ശസ്ത്രക്രിയ നടത്തേണ്ടി വരുമ്പോഴോ ആണ് കോവിഡ് പരിശോധന നടത്തുന്നത്. ആര്‍ടിപിസിആര്‍ പരിശോധന കുറവാണ്.
Read Moreബിജെപി v/s കോൺഗ്രസ്; ആര് വീഴും, ആര് വാഴും; ജനങ്ങൾ ഇനി ആർക്കൊപ്പം; രാജസ്ഥാന് ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ജയ്പുർ: രാജസ്ഥാനിൽ ജനങ്ങൾ ആർക്കൊപ്പം. ഇന്ന് സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക്. 200 മണ്ഡലങ്ങളില്‍ 199 സ്ഥലത്ത് ഇന്ന് വോട്ടെടുപ്പ് നടക്കും. 51,756 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കരണ്‍പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ പോളിംഗ് തിയതി പിന്നീട് അറിയിക്കും. 1875 സ്ഥാനാര്‍ത്ഥികളാണ് ഇഞ്ചോടിഞ്ച് പോരാടാനായി ഏറ്റുമുട്ടുന്നത്. 5,25,38,105 പേർക്കാണ് വോട്ടവകാശമുള്ളത്. ഇതിൽ നൂറ് കഴിഞ്ഞ 17,241 ആളുകളാണുള്ളത്. വോട്ടർപട്ടികയിൽ പുരുഷൻമാർ കൂടുതലുണ്ടെങ്കിലും സ്ത്രീകളാണ് വോട്ട് ചെയ്തവരിൽ ഭുരിഭാഗവും. 2.52 കോടി വനിതകളും 2.73 കോടി പുരുഷന്മാരുമാണുള്ളത്. 1875 സ്ഥാനാർഥികൾ മത്സരിക്കാനുള്ളത്. ഇതിൽ183 പേർ മാത്രമാണ് സ്ത്രീകൾ. മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെയും സച്ചിന് പൈലറ്റിന്റെയും ശീതയുദ്ധം തിരിച്ചടി ആകുമോയെന്ന ഭയം കോൺഗ്രസിനുണ്ട്. വിജയം സുനിശ്ചിതമെന്ന് ഇരു മുന്നണികളും പറയുമ്പോഴും ജനങ്ങൾ ആർക്കൊപ്പമെന്ന് കാത്തിരുന്നു കാണാം.
Read Moreജന്മദിനം ആഘോഷിക്കാൻ ദുബായിലേക്ക് കൊണ്ടുപോയില്ല, വിലകൂടിയ സമ്മാനങ്ങൾ നൽകിയില്ല; യുവതി ഭർത്താവിനെ മൂക്കിലടിച്ച് കൊലപ്പെടുത്തി
ജന്മദിനം ആഘോഷിക്കാനായി ദുബായിലേക്ക് കൊണ്ടുപോകാൻ വിസമ്മതിച്ചതിനെത്തുടർന്ന് യുവതി ഭർത്താവിനെ മൂക്കിലടിച്ചു കൊലപ്പെടുത്തി. പൂനെയിലെ വാനവ്ഡി ഏരിയയിലുള്ള ദമ്പതികളുടെ അപ്പാർട്ട്മെന്റിൽ വെള്ളിയാഴ്ചയാണ് സംഭവം. നിഖിൽ ഖന്നയാണ് ഭാര്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭാര്യ രേണുക(38)യുമായി ആറ് വർഷം മുമ്പ് പ്രണയ വിവാഹമായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. രേണുകയുടെ ജന്മദിനം ആഘോഷിക്കാൻ നിഖിൽ ദുബായിലേക്ക് കൊണ്ടുപോകാത്തതിനാലും ജന്മദിനത്തിലും വാർഷികത്തിലും വിലകൂടിയ സമ്മാനങ്ങൾ നൽകാത്തതിനാലും ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ചില ബന്ധുക്കളുടെ ജന്മദിനം ആഘോഷിക്കാൻ ഡൽഹിയിലേക്ക് പോകാനുള്ള നിഖിലിന്റെ ആഗ്രഹത്തിന് അനുകൂലമായ പ്രതികരണം നൽകാത്തതിൽ നിഖിൽ അസ്വസ്ഥനായിരുന്നു, പോലീസ് പറഞ്ഞു. വഴക്കിനിടെ രേണുക നിഖിലിന്റെ മുഖത്ത് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ നിഖിലിന്റെ മൂക്കും പല്ലുകളും ഒടിഞ്ഞു. കനത്ത രക്തസ്രാവത്തെ തുടർന്ന് നിഖിലിന് ബോധം നഷ്ടപ്പെട്ടുവെന്നും പോലീസ് അറിയിച്ചു. രേണുകയ്ക്കെതിരെ ഐപിസി സെക്ഷൻ 302 പ്രകാരം പോലീസ് കേസ് രജിസ്റ്റർ…
Read Moreരാജ്യത്തെ 98 ശതമാനം വീടുകളിലും കക്കുസുകള്‍ നിര്‍മ്മിച്ചു; മോഡി സര്‍ക്കാറിന്റെ പത്തു വര്‍ഷം വികസനത്തിന്റെ പൂക്കാലമെന്ന് സന്ദീപ് വചസ്പതി
കൊയിലാണ്ടി: മോഡി സര്‍ക്കാറിന്റെ 10 വര്‍ഷങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന്റെ പൂക്കാലമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ ദേശീയ ജനാധിപത്യ സഖ്യം സംഘടിപ്പിച്ച ജന പഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 98 ശതമാനം വീടുകളിലും കക്കുസുകള്‍ നിര്‍മ്മിച്ചു കൊടുക്കാന്‍ സാധിച്ചു. ഒരു ദിവസം 44 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിച്ചു കൊണ്ട് റോഡ് വികസനത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധിച്ചു. 20,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു കൊണ്ട് സമ്പൂര്‍ണ്ണ വൈദ്യുതി വല്‍ക്കരിച്ച രാജ്യമാക്കാന്‍ സാധിച്ചും , രാജ്യത്തിന്റെ അടിസ്ഥാന മേഖലകളില്‍ സമ്പൂര്‍ണ്ണമായി വികസനമെത്തിക്കാന്‍ സാധിച്ചു. രാജ്യത്തെ മൂന്നാമത്തെ സാമ്പത്തികശക്കിയാക്കി മാറ്റാന്‍ സാധിച്ചു. ലോകരാജ്യങ്ങള്‍ക്കിടയില്‍ നേതൃത്വം വഹിക്കാന്‍ സാധിക്കുന്ന രീതിയില്‍ ഭാരതം വളര്‍ന്നു കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ചെങ്കോട്ട്കാവ് പഞ്ചായത്ത് പ്രസിഡന്റ് പ്രിയ ഒരുവമ്മല്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്.…
Read More