സ​ർ​ക്കാ​ർ സ്കൂ​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​നെ​തി​രെ പീ​ഡ​ന​പ​രാ​തി ന​ൽ​കി വി​ദ്യാ​ർ​ഥി​നി​ക​ൾ; 55 വയസുള്ള അധ്യാ​പ​ക​ൻ ഒ​ളി​വിൽ; തിരഞ്ഞ് പോലീസ്

സ​ർ​ക്കാ​ർ സ്കൂ​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി വി​ദ്യാ​ർ​ഥി​നി​ക​ൾ. ഹരിയാനയിലെ ജി​ന്ദ് ജി​ല്ല​യി​ലെ ഒ​രു സ​ർ​ക്കാ​ർ സ്‌​കൂ​ളി​ലെ 50 ല​ധി​കം വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് പ്ര​ഥ​മാ​ധ്യാ​പ​ക​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തെ​ന്ന് ഹ​രി​യാ​ന സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

സ്‌​കൂ​ളി​ലെ ഏ​താ​നും വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ​രാ​തി​ക​ൾ സെ​പ്തം​ബ​ർ 14ന് ​പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്നും എ​ന്നാ​ൽ ഒ​ക്ടോ​ബ​ർ 30ന് ​മാ​ത്ര​മാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​തെ​ന്നും ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.

പ​രാ​തി​യെ തു​ട​ർ​ന്ന് ജി​ന്ദ് ഭ​ര​ണ​കൂ​ടം സ​സ്‌​പെ​ൻ​ഡ് ചെ​യ്ത സ്കൂ​ൾ അ​ധ്യാ​പ​ക​നെ​തി​രെ ഹ​രി​യാ​ന പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച കേ​സെ​ടു​ത്തി​രു​ന്നു.

പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ജി​ന്ദ് പോ​ലീ​സ് അ​ന്വേ​ഷ​ണ​സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. 55 വ​യ​സി​ന​ടു​ത്ത് പ്രാ​യ​മു​ള്ള പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ഒ​ളി​വി​ലാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment