കുറ്റ്യാടി (കോഴിക്കോട്): ഡ്യൂട്ടിയിലിരിക്കെ പോലീസുകാരനെ പോലീസ് സ്റ്റേഷനു സമീപത്തുള്ള കെട്ടിടത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പാതിരിപ്പറ്റ മൈത്രി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന മാവുള്ള പറമ്പത്ത് സുധീഷ് (41) ആണ് ജീവനൊടുക്കിയത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും വ്യാപകമായ പ്രതിഷേധമുയർത്തി. ഇന്നലെ ഡ്യൂട്ടിക്ക് എത്തിയ സുധീഷിനെ രാവിലെ 11നുശേഷം കാണാതായിരുന്നു. തുടര്‍ന്നുനടന്ന അന്വേഷണത്തിൽ വൈകുന്നേരം മൂന്നു മണിയോടെ ടി.ബി റോഡിലെ കെ.സി. ബില്‍ഡിംഗിന്റെ കാര്‍ പാര്‍ക്കിംഗില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തി. മരണത്തില്‍ ദുരൂഹതയുണ്ടന്ന് ആരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാന്‍ കൊണ്ടുപോയ അംബുലന്‍സ് തടഞ്ഞു. ആര്‍ഡിഒ വരാതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ഡിവൈഎസ്പിക്ക് മുകളിലുള്ള പോലീസ് ഒഫീസര്‍മാര്‍ സ്ഥലത്ത് എത്താത്തതും പ്രതിഷേധത്തിന് ഇടയാക്കി. നാദാപുരം ഡിവൈഎസ്പി വി.വി.…
Read MoreCategory: Top News
വല്ലാത്തൊരു പുലിക്കഥ..! ബിഗ് ബോസ് മത്സരാർഥിയുടെ കഴുത്തിൽ പുലിനഖം;പ്രേക്ഷകരുടെ പരാതിയിൽ താരത്തിന്റെ മാല പിടിച്ചെടുത്ത് വനം വകുപ്പ്; പിന്നീട് സംഭവിച്ചത് …
ബംഗുളൂരു: പുലിനഖം ലോക്കറ്റാക്കിയ മാല ധരിച്ച കന്നഡ ബിഗ്ബോസ് മത്സരാർഥി അറസ്റ്റിൽ. വർത്തൂർ സന്തോഷ് ആണ് അറസ്റ്റിലായത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ബിഗ് ബോസ് വേദിയിൽ നിന്ന് വനംവകുപ്പ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരമായിരുന്നു നടപടി. ബിഗ്ബോസ് ഷോയ്ക്കിടെയാണ് ഇയാളുടെ കഴുത്തിൽ പുലിനഖം ലോക്കറ്റാക്കിയ മാല ശ്രദ്ധയിൽപ്പെട്ടത്. പരിപാടിയുടെ പ്രേക്ഷകരിൽ ചിലരാണ് ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പിനു പരാതി നൽകിയത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മത്സരവേദിയിലെത്തി മാല നൽകാൻ ആവശ്യപ്പെട്ടു. മാല വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അതിലുണ്ടായിരുന്നത് യഥാർഥ പുലിനഖങ്ങളാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Read Moreവിവാഹം കഴിക്കണമെന്ന അഞ്ജലിയുടെ ആവശ്യം നിരസിച്ച് ധർമൻ; ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി യുവാവിനെ വെട്ടിക്കൊന്ന് യുവതി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
റാഞ്ചി: വിവാഹത്തിന് വിസമ്മതിച്ച ആൺസുഹൃത്തിനെ പ്രലോഭിച്ച് വിളിച്ചു വരുത്തിയ ശേഷം വെട്ടി കൊന്ന് യുവതി. ജാർഖണ്ഡിലെ പലാമു ജില്ലയിലെ പാടാൻ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കൊൽഹുവ ഗ്രാമത്തിലാണ് സംഭവം. ധർമൻ ഒറോൺ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ജലി കുമാർ(20)നെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ രക്തം പുരണ്ട യുവതിയുടെ വസ്ത്രം കൊലപാതകത്തിന് ഉപയോഗിച്ച കോടാലി എന്നിവ പോലീസ് കണ്ടെടുത്തു. ധർമൻ ഒറോണുമായി അഞ്ജലിക്ക് ബന്ധമുണ്ടായിരുന്നു. ധർമനെ വിവാഹം കഴിക്കാൻ യുവതി ആഗ്രഹിച്ചു. എന്നാൽ വിവാഹാഭ്യർഥന ധർമൻ നിരസിച്ചു. തുടർന്ന് ധർമനെ വകവരുത്താൻ തീരുമാനിച്ച യുവതി ശനിയാഴ്ച ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാളെ വിളിച്ചുവരുത്തി. കുറച്ചു നേരം സംസാരിച്ചതിന് ശേഷം ഉറങ്ങിപ്പോയ ധർമനെ കൈവശം സൂക്ഷിച്ച കോടാലി കൊണ്ട് അഞ്ജലി വെട്ടി കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ശേഷം യുവതി സ്ഥലം വിട്ടു. ഞായറാഴ്ച നാട്ടുകാരാണ്…
Read Moreകേരളത്തിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത; ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതൽ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ കേന്ദ്രം. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. അതേസമയം, ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തെക്ക്,വടക്കൻ ജില്ലകളിൽ കനത്ത മഴയാണ് ഇന്നലെ ലഭിച്ചത്. കഴിഞ്ഞ ദിവസം കനത്തമഴയില്‍ ദുരിതം നേരിട്ട തിരുവനന്തപുരത്തെ വീടുകളില്‍ വീണ്ടും വെള്ളം കയറി. ഗൗരീശപട്ടം മുറിഞ്ഞപാലത്ത് തോട് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് 15 വീടുകളിലാണ് വെള്ളം കയറിയത്. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പെയ്തത്. തിരുവനന്തപുരത്തെ മലയോര മേഖലകളിലും മഴ തുടരുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ നിർദേശമുണ്ട്.
Read Moreവാക്കുതർക്കത്തിനിടെ അമ്മ മകന്റെ തലയ്ക്കടിച്ചത് കോടാലിക്ക്; മദ്യപിച്ച് സ്ഥിരം വഴക്കിടുന്ന മകനെ തല്ലിക്കൊന്ന അമ്മ പോലീസ് പിടിയിൽ
മുണ്ടക്കയം: സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ അമ്മ കോടാലിക്കടിച്ചു കൊലപ്പെടുത്തി. കുഴിമാവ്, 116 ഭാഗത്ത് തോപ്പില്‍ ദാമോദരന്റെ മകന് അനുദേവന്‍ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനുദേവന്റെ അമ്മ സാവിത്രി (68)യെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. അടിയേറ്റു ഗുരുതരമായി പരിക്കേറ്റ അനുദേവന്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഈ മാസം 20നാണ് അനുദേവിനെ കൈയാലയില്നിന്നു വീണു പരിക്കേറ്റെന്നു പറഞ്ഞ് മാതാവും ബന്ധുക്കളും ചേര്‍ന്നു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ അനുദേവ് മരണപ്പെടുകയായിരുന്നു. എന്നാല്‍, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത് സാവിത്രിയെ പോലീസ് ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിച്ചു. സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തുന്ന മകൻ അമ്മയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതിൽ സഹിക്കവയ്യാതെയാണ് കൊലചെയ്തതെന്നാണ് ഇവര്‍…
Read Moreഷവർമ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ; പിന്നാലെ ഹോട്ടൽ അടച്ചുപൂട്ടി
ഷവർമ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കോട്ടയം സ്വദേശി രാഹുൽ.ആർ.നായരിനാണ് ഷവർമ കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്തത ഉണ്ടായത്. എറണാകുളം കാക്കനാട് ഹോട്ടലിൽ നിന്നാണ് യുവാവ് ഷവർമ കഴിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കൾ പറഞ്ഞു. രാഹുലിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധ എൽക്കുകയും പിന്നാലെ ഹൃദയഘാതം ഉണ്ടാവുകയും വിഷബാധ കിഡ്നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. രാഹുലിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. യുവാവിന്റെ പരാതിയിൽ ഷവർമ വിറ്റ ഹോട്ടൽ അടച്ചുപൂട്ടാൻ തൃക്കാക്കര നഗരസഭ നിർദേശം നൽകി. സാമ്പിളുകൾ വിദഗ്ദ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ഹോട്ടലിൽ പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഷവർമ കഴിച്ചതിന് ശേഷമാണ് തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്ന് രാഹുൽ പറഞ്ഞു. രാഹുലിന്റെ മൊഴി പ്രകാരം ആശുപത്രിയിൽ നിന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
Read Moreകോളജ് പരിപാടിക്കിടെ ജയ് ശ്രീറാം വിളിച്ച് വിദ്യാര്‍ഥി; ഇറക്കിവിട്ട അധ്യാപികമാരെ സസ്പെൻഡ് ചെയ്തു
കോളജ് പ്രവേശന ചടങ്ങിനിടെ കോളജ് ഓഡിറ്റോറിയത്തിലെ സ്റ്റേജില്‍ കയറി ജയ് ശ്രീറാം വിളിച്ച വിദ്യാര്‍ഥിയെ അധ്യാപികമാർ ഇറക്കി വിട്ടു. പിന്നാലെ ഇറക്കി വിട്ട അധ്യാപികമാര്‍ക്ക് സസ്പെന്ഷന്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എ.ബി.ഇ.എസ് എഞ്ചിനീയറിങ് കോളജിലാണ് സംഭവം. അധ്യാപികമാരായ മംമ്ത ഗൗതം, ശ്വേത ശര്‍മ എന്നിവര്‍ക്കെതിരെയാണ് നടപടി. വെള്ളിയാഴ്ച കോളേജ് പ്രവേശന ചടങ്ങ് നടക്കുന്നതിനിടെ ഒരു വിദ്യാര്‍ഥി സ്റ്റേജിലെത്തി ജയ് ശ്രീറാം വിളിക്കുകയായിരുന്നു. ഉടന്‍ തന്നെ അധ്യാപികമാര്‍ വിദ്യാര്‍ഥിയോട് സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. അധ്യാപികമാർ വിദ്യാർഥിയെ സ്റ്റേജിൽ നിന്നും ഇറക്കി വിടുന്ന വീഡിയോ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചതോടെ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തത്. പെരുമാറ്റം അനുചിതമെന്ന് പറഞ്ഞാണ് കോളജ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ അധ്യാപികമാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അതേസമയം സസ്പെൻഷനിലായ രണ്ട് അധ്യാപികമാരും കുറ്റം സമ്മതിച്ചിട്ടില്ല. ജയ് ശ്രീറാം വിളിക്കുന്നതിൽ തനിക്ക്…
Read Moreതെരുവ് നായ ആക്രമണം; വ്യവസായി പരാഗ് ദേശായി അന്തരിച്ചു
വ്യവസായി പരാഗ് ദേശായി അന്തരിച്ചു. തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ് ചികിസ്തയിൽ കഴിയവെയാണ് അന്ത്യം. വാഗ് ബക്രി ടീ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറാണ് പരാഗ് ദേശായി. 49 വയസായിരുന്നു. ഒക്ടോബര്‍ 15നാണ് പരാഗിനു തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. പ്രഭാത സവാരിക്കിടെ വീടിനു പുറത്തുവെച്ചാണ് പരാഗ് ദേശായി തെരുവ് നായ്ക്കളുടെ ആക്രമണം നേരിട്ടത്. നായ്ക്കളെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ പരാഗിനു ഗുരുതര പരുക്കേറ്റു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് ഞായറാഴ്ചാണ് മരണം സംഭവിച്ചത്.
Read Moreപോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടും മാവോയിസ്റ്റ് സാനിധ്യം; കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റുകൾ ; എത്തിയത് അഞ്ചംഗ സംഘം
കേളകത്ത് വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. അഞ്ച് പേരടങ്ങുന്ന സായുധ സംഘമാണ് എത്തിയത്. കേളകം അടയ്ക്കാത്തോട്ടിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. കേളകം രാമച്ചിയിൽ ഇന്നലെ രാത്രിയാണ് അഞ്ചംഗ സായുധസംഘം എത്തിയത്. രാമച്ചിയിലെ ഒരു വീട്ടിലെത്തി ഇവർ മൊബൈല്‍ ഫോണുകൾ ചാർജ് ചെയ്തു. കഴിഞ്ഞ മാസം അഞ്ചംഗ മാവോയിസ്റ്റ് സംഘം ജനവാസമുള്ള ഭാഗങ്ങളില്‍ എത്തിയിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും എത്തിയത്. പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുംവീണ്ടും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തി. നാല് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് മാവോയിസ്റ്റുകള്‍ നാട്ടിലിറങ്ങുന്നത്. ജില്ലയില്‍ മാവോവാദികളുടെ സാന്നിധ്യമുണ്ടാവാറുള്ള പ്രദേശങ്ങളില്‍ ഹെലികോപ്റ്റർ നിരീക്ഷണം നടത്തിയിരുന്നു. ആറളം, കൊട്ടിയൂര്‍ വനമേഖലകളില്‍ ഇരിട്ടി എഎസ്പി തപോഷ് ബസുമതാരി, പേരാവൂര്‍ ഡിവൈ എസ്പി എ.വി.ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിരീക്ഷണം.
Read Moreപ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയിൽ നിന്ന് പിന്തുണ ലഭിച്ചില്ല; നടി ഗൗതമി ബിജെപിയിൽ നിന്ന് രാജിവെച്ചു
ബിജെപി ബന്ധം ഉപേക്ഷിച്ചു നടി ഗൗതമി. ഇന്നാണ് ഗൗതമി രാജിക്കാര്യം പ്രഖ്യാപിച്ചത്. വ്യക്തിപരമായി പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടി കൂടെ നിന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ഗൗതമിക്ക് ബിജെപിയുമായുള്ള ബന്ധത്തിനു കാൽ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 25 വർഷം മുമ്പാണ് ഗൗതമി പാർട്ടിയിൽ ചേർന്നത്, എന്നാൽ ഒരു പ്രതിസന്ധി ഘട്ടമെത്തിയപ്പോൾ പാർട്ടി കൂടെ നിന്നില്ല. അതിനാലാണ് താൻ രാജിവെക്കുന്നത് എന്ന് നടി അറിയിച്ചു. ബിൽഡർ അളകപ്പൻ എന്ന വ്യക്തിക്കു നേരെയാണ് നടിയുടെ ആരോപണം. വ്യക്തിഗത ആവശ്യത്തിനായി സ്വന്തം പേരിലുള്ള 46 ഏക്കർ ഭൂമി വിൽപന നടത്തുന്നതിനായി ഗൗതമി തീരുമാനിച്ചിരുന്നു. അത് വിൽക്കാൻ തന്നെ സഹായിക്കാമെന്ന് ബിൽഡർ അളഗപ്പനും ഭാര്യയും സഹായ വാഗ്ദാനം നൽകി. അങ്ങനെ അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകിയെന്നും പക്ഷേ അളഗപ്പനും കുടുംബവും ഗൗതമിയുടെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കി 25കോടിയുടെ സ്വത്ത് കെെക്കലാക്കി എന്നാണ് ഗൗതമിയുടെ…
Read More